Hindu deities
കേരളത്തിലെ ദേവതാ സങ്കല്പങ്ങളെ മൂന്ന് രീതിയിൽ തിരിക്കാം...
1. കാവുകൾ
2. ക്ഷേത്രങ്ങൾ
3. മഹാക്ഷേത്രങ്ങൾ
ഇതിൽ കാവുകളിൽ സാധാരണയായി രാജസിക, താമസിക ഗണങ്ങളിൽ വരുന്ന ദേവതാ സങ്കല്പങ്ങളെയാണ് ആരാധിക്കുന്നത്. കാവുകൾ ജൈവവൈവിധ്യങ്ങൾ ആണ്. പ്രകൃതി വിഭവങ്ങളെയും, ബിംബങ്ങളെയും ബന്ധപ്പെടുത്തിയാണ് കാവുകളിൽ ദേവതാരാധന നടത്തുന്നത്. ഒരു കാവ് ധാരാളമാണ് ഒരു ഗ്രാമത്തിന് അന്തരീക്ഷ ശുദ്ധീകരണത്തിനും ശുദ്ധജല സ്രോതസിനും. എന്നാൽ ഇന്ന് കാവുകൾ നശിപ്പിച്ച്, അവിടെ ക്ഷേത്രങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. തെറ്റാണ് ഇത്. നമ്മുടെ വിഷയം കാവുകൾ അല്ലാത്തത് കൊണ്ട് തല്ക്കാലം ക്ഷേത്രത്തിലേക്ക് മടങ്ങാം.
എല്ലാ ഭാവത്തിലുള്ള ദേവതകളയും ( സാത്വിക, രാജസിക, താമസിക) ക്ഷേത്രങ്ങളിൽ അതിന്റെ സമ്പ്രദായത്തിൽ, സവിശേഷ താന്ത്രികവിധി പ്രകാരം സഗുണഭാവത്തിൽ ആരാധിക്കുന്നു.
ഇനി മഹാക്ഷേത്രങ്ങൾ ആണെങ്കിലോ പഞ്ചപ്രാകാരങ്ങളോട് കൂടിയതും, സർവ്വ ലക്ഷണങ്ങളോടുകൂടിയതും അടിസ്ഥാന ശില മുതൽ മകുടം വരെ കുത്തനേയും ബിംബ പ്രതിഷ്ഠ മുതൽ ഗോപുരം വരെ നീളത്തിലും; രണ്ട് രീതിയിൽ ഷഡാധാരം കല്പിക്കപ്പെട്ടതുമായിരിക്കണം.
കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍.
അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്രസങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്.
###########
*ശിവ ഭഗവാന്റെ ചില പ്രത്യേക വിവരങ്ങൾ*
*പരമശിവൻ*
പ്രധാനപ്പെട്ട ദിവസം - തിങ്കൾ
ശിവൻ എന്ന അർത്ഥം - മംഗളം,
ഐശ്വര്യം, നന്മ, പൂർണത
പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപ്പെട്ട പൂവ് - എരിക്ക്, കൂവളം
പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം, ശിവരാത്രി
വാഹനം - കാള
പ്രധാന ആയുധം - ത്രിശൂലം
പ്രധാന ഭൂതഗണം - നന്ദി
സർവ്വലോക ഗുരു ഭാവം - ദക്ഷിണാ മൂർത്തി
സംഹാര ഭാവം - നടരാജ
രോഗ രക്ഷ ഭാവം - വൈദീശ്വര
ആരാധനാ ഭാവം - ലിന്ഗ
പ്രധാന അഭിഷേകം - ക്ഷീരം, ജലം
പ്രധാന ഹോമം - മ്യത്യുഞ്ജയ
മൂലമന്ത്രം - ഓം നമ: ശിവായ
ശിവജsയുടെ പേര് - കപർദും
ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമാണ് ശിവൻ. (പദാർത്ഥം:മംഗളകരമായത്) ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി .
*ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത് . നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്തി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു*.
ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം.ഭൈരവൻ, ഭദ്രകാളി വീരഭദ്രൻഎന്നിവരാണ് ഭൂതഗണങ്ങൾ.
ഗണപതി,സുബ്രഹ്മണ്യൻ,അയ്യപ്പൻ എന്നിവർ പുത്രന്മാർ. കടുംനീല നിറത്തിലെ കഴുത്ത് മൂലം നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്.
*ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം*
*ഭസ്മ ഭൂഷിതനാണ് മഹാദേവന്‍*
ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. *സം ഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു*. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം.
അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. *ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും*.
ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. *അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല*.
മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്.
ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.
*ശിവരൂപം*:
മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.
*തൃക്കണ്ണ്* :
ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം(അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.
*ചന്ദ്രകല* :
ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
*ഭസ്മം*:
ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
*ജട*:
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
*നീലകണ്ഠം*:
സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
*ഗംഗാനദി*:
സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു.
ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
*നാഗങ്ങൾ*:
നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
*മാൻ*:
കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.
*തൃശൂലം*:
ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു. ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.
*നന്തി*:
ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.
*നീലകണ്ഠം* :

*ഢമരു* :
ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.
*ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു*
1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്
*പഞ്ചഭൂത ക്ഷേത്രങ്ങൾ* :
തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.
1-*ജംബുകേശ്വര ക്ഷേത്രം*
തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം.
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയുക് ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.
2-*അണ്ണാമലയാർ ക്ഷേത്രം*
അണ്ണാമലയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ലാണ. അരുണാചലേശ്വർ ആണ് മൂര്‍ത്തി. പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയെ പ്രതിനിധീകരിക്കുന്ന അഗ്നിലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകടഭാവം അഗ്നി
3-*കാളഹസ്തി ക്ഷേത്രം*
ശ്രീകാളഹസ്‌തിയിലാണ് കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. തിരുപ്പതിയില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.
ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ് ആരാധിക്കുന്നത്. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച് ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന് സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന് മുന്നില്‍ തെളിയിച്ചെന്നുമാണ് ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന് മോക്ഷം നല്‍കുകയും ചെയ്‌തു.
ശിവഭക്തന്മാര്‍ക്ക് പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്.
4- *ഏകാംബരേശ്വര ക്ഷേത്രം*
തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്.
ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാതിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.
മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്: ഒരുമാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.
5-*ചിദംബരം ക്ഷേത്രം*
തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ.
ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ദേവി പാര്‍വ്വതി, ഗണപതി, ശേഷതല്‍പ്പത്തില്‍ കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്.
ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങൾ
ഇവിടെ കൊത്തിവെച്ചിരിക്കുന്നു.
*ദ്വാദശജ്യോതിർ ലിംഗക്ഷേത്രങ്ങൾ*
1.*സോമനാഥ്*
ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.
ഗസ്നിയിലെ മഹ്മൂദിന്റെആക്രമണകാലത്ത് ഭാരതത്തിലേറ്റവും മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും ഗംഗയിൽനിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർ, തീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർ, രത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില. 1025ൽ ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു.1951ൽ അതേ സ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു.
2.*മല്ലികാര്‍ജുന സ്വാമി ക്ഷേത്രം*
ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന്‍ പരമശിവനും ദേവി പാര്‍വതിയുമാണ് പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ് ഇവിടെ ആരാധിച്ചു പോരുന്നത്.
ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ സ്ഥലങ്ങളുടേയും നിറ സാന്നിധ്യമാണ് ഈ നഗരത്തിനു ഒരു ആത്മീയ പരിവേഷം ചാര്‍ത്തി നല്‍കിയത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 212 കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി കൃഷ്ണ നദിക്കരയിലാണ് ഈ നഗരത്തിന്റെ സ്ഥാനം.
3.*മഹാകാലേശ്വർ*
മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു.
ദ്വാദശജ്യോതിർലിംഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിംഗംസ്വയംഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.
പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേനമഹാരാജാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ.
4.*ഓംകാരേശ്വർ*
ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.
5.*കേദാർനാഥ്*
ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം, ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.
പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.
6.*ഭീംശങ്കർ*
മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം. പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
7.*വിശ്വനാഥൻ*
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്നകാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, യുവാക്കളോ വൃദ്ധരോ ആകട്ടെ ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
8.*ത്രയംബകേശ്വർ*
മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ.
ത്രയംബകേശ്വർ ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷിഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം
ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.
9.*വൈദ്യനാഥൻ*
ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ്വൈദ്യനാഥ് ക്ഷേത്രം. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. ഹിന്ദു പുരാണമനുസരിച്ച്രാവണൻ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാൻ ശിവനോടുള്ള ഭക്തിയാൽ തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.
10.*നാഗേശ്വർ*
ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം. ദ്വാദശജ്യോതിർലിംഗ സ്തോത്രത്തിൽ പറയുന്നത് നാഗേശ്വര ക്ഷേത്രം ദാരുകാവനത്തിലാണെന്നാണ്. ഇന്ന് ഈ ജ്യോതില്ലിംഗക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. നാഗേശ്വർ എന്നനാമത്തിൽ അറിയപ്പെടുന്ന മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഉത്തരാഘണ്ഡിലെ അൽമോറയിലെ ജാഗേശ്വർ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർ, മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങൾ. ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന ദാരുകവനത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി ഇന്ന് വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ദേവദാരു വൃക്ഷങ്ങളുടെ വനം എന്നർത്ഥം വരുന്ന 'ദാരുവനത്തിൽ' നിന്നാണ് 'ദാരുകാവനം' എന്ന വാക്ക് ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കുന്നു. ഇതുപ്രകാരം ദേവദാരു വൃക്ഷങ്ങൾ കാണപ്പെടുന്ന വനം ഉത്തരാഘണ്ഡിലെ അൽമോറയിലാണുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല. ദേവദാരു വൃക്ഷങ്ങൾ ശിവനുമായി വളരെയേറെ ബന്ധമുള്ളതാണെന്ന് ചില കൃതികളിലും പരാമർശിക്കുന്നു. . മുനിമാർ ശിവനെ പ്രസാദിപ്പിക്കുവാനായി ദേവദാരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം.
11.*രാമേശ്വർ*
തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ്രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ശ്രീരാമന്‍ ഇവിടെയൊരു ശിവലിംഗവും പ്രതിഷ്ഠിച്ചു. വിന്ധ്യാവാസിനി ക്ഷേത്രത്തില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററും മിര്‍ സാപുര്‍ പട്ടണത്തില്‍ നിന്ന് എട്ട് കിലോമീറ്ററും അകലെയായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.
വിന്ധ്യാവാസിനി ദേവീക്ഷേത്രത്തിനും അഷ്ടഭുജ ദേവീക്ഷേത്രത്തിനും ഇടയിലാണ് രാമേശ്വര്‍ മഹാദേവക്ഷേത്രം. ഈ മൂന്ന് പ്രബല ക്ഷേത്രങ്ങളെയും ചേര്‍ത്ത് മഹാത്രികോണം എന്നാണ് വിളിക്കുന്നത്.
രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.
12.*ഗ്രിഷ്നേശ്വർ*
ഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്കിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു.
*ദ്വാദശ ജ്യോതിർലിംഗ സ്തോത്രം*:
പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.
ദ്വാദശജ്യോതിര്ലിംഗസ്മരണം സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാര്ജുനം | ഉജ്ജയിന്യാം മഹാകാളമോങ്കാരമമലേശ്വരം ||൧|| പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം | സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ ||൨|| വാരാണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ | ഹിമാലയേ തു കേദാരം ഘുസൃണേശം ശിവാലയേ ||൩|| ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ | സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി ||൪|| ഇതി ദ്വാദശജ്യോതിര്ലിംഗസ്മരണം സംപൂര്ണം.
*ശിവനാമങ്ങൾ*
1. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് *അഘോരരൂപന്‍* എന്ന പേര് ഉണ്ടായത് .
2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.അത് ധരിക്കുന്നതുകൊണ്ട് ശിവന്
*ശൂലി* എന്ന പേര് ലഭിച്ചു .
3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് *ഭൂതാധിപന്‍* എന്ന പേര് ലഭിച്ചു .
4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ *ഭൂതിഭൂഷണന്‍* എന്ന പേരിലും അറിയുന്നു .
5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ *വൃഷഭവാഹനന്‍* എന്ന പേരിലും അറിയപ്പെടുന്നു .
6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം *സര്‍പ്പഭൂഷണന്‍* എന്ന പേരിലും അറിയപെടുന്നു .
7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് .അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ *ജടാധരന്‍* എന്ന പേരിലും അറിയുന്നു
8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ *മുക്കണ്ണന്‍* എന്ന പേരിലും അറിയുന്നു .
9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത് കൊണ്ടും ,ഭഗവാന് *പതി* എന്ന പേര് ലഭിച്ചു .
10. ഭഗവാന്‍ ജ്ഞാനശക്തിക്ക് ആശ്രയമായതിനാല്‍ അദ്ദേഹം *മഹേശ്വരന്‍* എന്ന പേരിലും അറിയുന്നു ..
11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് *ഗിരീശന്‍* എന്ന പേരിലും അറിയപെടുന്നു .
12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് *ഗംഗാധരന്‍* എന്ന പേരിലും അറിയുന്നു .
13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ *ശുക്ലാനുരേതസ്സ്* എന്ന പേരിലും അറിയുന്നു .
14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ *ക്രതുദ്ധൃംസി* എന്ന പേര് ലഭിച്ചു .
15. ആനതോല്‍ ഉടുക്കന്നതിനാല്‍ *കൃത്തിവാസസ്സ്* എന്ന പേര് ലഭിച്ചു .
16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ *ഖണഢപരശു* എന്ന പേര് ലഭിച്ചു .
17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ *ത്രിംബകന്‍* എന്ന പേരിലും അറിയപെടുന്നു .
18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ *പശുപതി* എന്ന പേരിലും അറിയുന്നു .
19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,*മംഗളരൂപി* എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു .
20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ *മൃത്യുഞ്ജയന്‍* എന്ന പേരിലും അറിയുന്നു ..
21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ *വൃഷഭധ്വജന്‍* എന്ന പേര് ലഭിച്ചു .
22. സുഖത്തെ ചെയ്യുന്നതിനാല്‍ *ശംഭു* എന്ന പേര് ലഭിച്ചു .
23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് *നീലകണ്ഠന്‍* എന്ന പേരിലും ഭഗവാന്‍ അറിയുന്നു .
24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ *സ്ഥാണു* എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .
25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ *ശര്‍വ്വന്‍* എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു .
26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ *രുദ്രന്‍* എന്ന പേരിലും അറിയപ്പെടുന്നു .
27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ *ചന്ദ്രശേഖരന്‍* എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .
ഇനിയും എത്രയെത്ര നാമങ്ങൾ ഉച്ചരിചാലും മതി വരില്ല ഭഗവാനെ ഹര ഹര മഹാദേവാ
*ശിവരാത്രി*
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപംതുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു. ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക. പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.
*ശിവലിംഗപൂജ*
ശിവലിംഗപൂജ ചെയ്യാന്‍ ഏറ്റവും പറ്റിയ ദിവസം ശിവരാത്രിയാണ്. ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം. അങ്ങനെ സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്. ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്. എല്ലാ പാപങ്ങളെയും അത് നശിപ്പിക്കുന്നു. ഇഷ്ടകാര്യം സാധിക്കനമെങ്കില്‍ പനിനീരില്‍ ഭസ്മം കുഴച്ച് ശിവലിംഗം ഉണ്ടാക്കണം. ഇതില്‍ കൂവളത്തിന്‍റെ ഇലകൊണ്ട് അതിരുദ്ര മന്ത്രാവലി ജപിച്ച് അര്‍ച്ചന നടത്തണം. രാവിലെ മേചക വസ്ത്രം (കറുപ്പ്) ധരിച്ചു വേണം ശിവലിംഗ പൂജ നടത്താന്‍. മന്ത്രാവലി എട്ട് തവണയാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കേണ്ടത്. ഇതിനു ശേഷം ഏഴു തവണ ശിവലിംഗത്തെ വലം വച്ച് ഏഴ് തവണ നമസ്കരിക്കണം. പിന്നെ കൂവളത്തില രണ്ട് കൈകളിലും എടുത്ത് ശിവചൈതന്യം ഉധ്വാസയാമി എന്ന് ഉച്ചരിച്ച് ശിവലിംഗത്തില്‍ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അവ മണത്ത ശേഷം കളയുക. ശിവലിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ച ഭസ്മം സൂക്ഷിച്ചുവച്ച് നിത്യവും ധരിക്കുന്നത് നല്ലതാണ്. ശിവലിംഗ പൂജയ്ക്ക് നെയ് വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. സത്യദോഷ ശാന്തിക്ക് മണ്ണ് കുഴച്ചും ദാരിദ്ര്യ മോചനത്തിന് ഭസ്മം കുഴച്ചും ശിവലിംഗ പൂജ നടത്താം. വിദ്യാ വിജയത്തിന് ചന്ദനവും പനിനീരും ചേര്‍ത്താണ് ലിംഗം ഉണ്ടാക്കേണ്ടത്. പ്രഭാതത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് നടത്തുന്ന ഈ പൂജയ്ക്ക് മുല്ലപ്പൂവാണ് ഉപയോഗിക്കേണ്ടത്. പ്രേമം, ദാമ്പത്യം എന്നിവയ്ക്ക് വേണ്ടി മഞ്ഞള്‍പ്പൊടി, പനിനീര്‍ എന്നിവ ചേര്‍ത്ത് ശിവലിംഗം ഉണ്ടാക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാത്രി അര്‍ച്ചന നടത്തണം.
ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ്
മഹാരുദ്രാഭിഷേകം ,ലക്ഷാര്‍ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും...കുടുംബത്തിനും പുത്രകളത്രാധികള്‍ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്‍ണ്ണമാക്കുവാന്‍ ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്ന ഒരു കര്‍മ്മമാണ് ദമ്പതിപൂജ..വിവാഹസങ്കല്‍പ്പത്തില്‍ "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്‍ ഇവര്‍ ഇരുപത്തൊന്നു ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം...*ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്‍ പാര്‍വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്*....ദമ്പതികള്‍ പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ....
#ഭാരതീയചിന്തകൾ

- മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഒക്കെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും....ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home