Quotes and proverbs
പത്ത് ഊണുനിയമങ്ങൾ
1. ചൂടോടെ ഉണ്ണണം -
ചൂടുചോറിനേ രുചിയുളളൂ. അത് വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു. ഉണ്ടത് ശരിയായി ദഹിക്കുകയും ചെയ്യുന്നു. വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു. ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു. അതുകൊണ്ട് ചൂടോടെ ഉണ്ണണം.
2. മയമുളളതുണ്ണണം -
മയമുളളതിനേ രുചിയുളളൂ. അത് വയറിലെ തീയ്യിനെ നില നിർത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു. ശരീരബലം വർദ്ധിപ്പിക്കുന്നു. ദേഹത്തിന് സ്വാഭാവികമായ കാന്തിയുണർത്തുന്നു. അതിനാൽ മയമുളളതുണ്ണണം.
3. അളവറിഞ്ഞുണ്ണണം -
അളവറിഞ്ഞ് ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ തുലനാവസ്‌ഥ തകരാറിലാവാതെ ആയുസ്സ് വർദ്ധിപ്പിക്കുന്നു. നീരുംചണ്ടിയും വേർതിരിഞ്ഞ് വേണ്ടാത്തത് പുറത്തുപോകുന്നു. വയറിലെ തീയ്യ്‌കെടാതെ കാക്കുന്നു. അതിനാൽ അളവറിഞ്ഞുണ്ണണം.
4. ദഹിച്ചശേഷമുണ്ണണം -
ആദ്യംകഴിച്ചത് ശരിയായി ദഹിക്കുംമുമ്പ് വീണ്ടുമുണ്ടാൽ പലമട്ട് പാകംവന്ന നീരുകൾകൂടിക്കലർന്ന് ശരീരത്തിന്റെ സുസ്‌ഥിതി അവതാളമാകും. മറിച്ചായാലോ, വാതം തുടങ്ങിയദോഷങ്ങൾ തുല്യാവസ്‌ഥയിലെത്തി ശരീരം നിലനിർത്തും. ശരിയായവിശപ്പുണ്ടാകും. കഴിച്ചത് വേണ്ടപോലെ ദഹിക്കും. ആയുസ്സ് പാലിക്കപ്പെടും. അതിനാൽ ദഹിച്ചശേഷമുണ്ണണം.
5. വിരുദ്ധമാവാത്തതുണ്ണണം -
കഴിക്കുന്ന സാധനങ്ങൾതമ്മിൽ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. പരസ്പരം ചേർന്നുപോകുന്നവയാകണമെന്നർത്‌ഥം. വിരുദ്ധങ്ങളായവ ശരീരത്തിൽ വിഷാംശമുണ്ടാക്കും. ശരീരസ്‌ഥിതി അപകടത്തിലാവും. ഉദാഹരണത്തിന് പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറിൽ തൈരു ചേർക്കരുത്.
6. സുഖമായിരുന്നുണ്ണണം -
മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത് പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാൽ വകയ്‌ക്കുകൊളളില്ല. അതിനാൽ സുഖമായിരുന്നുണ്ണാം.
7. തിടുക്കത്തിലുണ്ണരുത്
വേഗംകൂടിയാൽ ചോറുവഴിമാറും. ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയറിയുകയേയില്ല. ദോഷവുമറിയില്ല. അതിനാൽ അതിവേഗംപാടില്ല.
8. തീരെപ്പതുക്കെയുണ്ണരുത് -
ഏറെപ്പതിഞ്ഞമട്ടായാൽ വയറുനിറയുന്നതറിയില്ല. അധികമുണ്ടുപോകും. കിണ്ണത്തിലെ ചോറ് ഇരുന്നാറും. ദഹനംക്രമം വിട്ടാവും. അതിനാൽ ഊണ് തീരെവേഗതയില്ലാതെയും ആവരുത്.
9. മിണ്ടിയും ചിരിച്ചും ഉണ്ണരുത് -
ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനം മറ്റൊന്നിലായാൽ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങൾ എല്ലാമുണ്ടാകും. അതിനാൽ ഉണ്ണുമ്പോൾ മിണ്ടാതെയും ചിരിക്കാതെയും ഉണ്ണണം.
10. അവനവനെഅറിഞ്ഞുണ്ണണം -
ഊണിനുളളതിൽ ഇതെനിക്കുനന്ന് ഇതാപത്ത് എന്ന് തിരിച്ചറിഞ്ഞ് വേണ്ടതെന്നുളളതേ ഉണ്ണാവൂ.
📣😰📣😰📣😰📣😰
*എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്.നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്.ഇത് വായിച്ചാൽ ബോധ്യപ്പെടും.*
👇👇👇👇👇👇👇👇
ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ വസ്ത്രധാരണമില്ല, ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടില്ല, ന്യൂ ജനറേഷൻ *ആൺകുട്ടികൾ വിവാഹത്തോടെ പെങ്കോന്തൻമാരാകുന്നു, പെൺകുട്ടികൾ ആണെങ്കിൽ ആരെയും ഒരു വിലയും കൽപ്പിക്കാതെ തൊട്ടതിനും പിടിച്ചതിനും പ്രശ്നം ഉണ്ടാക്കി വിവാഹം കഴിഞ്ഞു അധിക സമയമാകുമ്പോഴേക്ക് വിവാഹ മോചനത്തിലേക്ക് എത്തിച്ചേരുന്നു.* ഇനിയുമുണ്ട് ഇവരെ കുറിച്ച് പറയാൻ... എത്ര പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ.
❓ *ആരാണിവരെ വളർത്തിയത്??*
*എന്താണിവരിങ്ങനെ ആയിത്തീർന്നത്??*
ഒരു കൂരക്കു കീഴിൽ എട്ടാനുജന്മാരുടെ കുടുംബങ്ങളും, ഒരാൾക്ക് തന്നെ എട്ടും പത്തും മക്കളുമായി തിന്നാനും, കുടിക്കാനും, ഉടുക്കാനും കഷ്ട്ടിച്ചു ഉണ്ടായിരുന്ന കാലം.
*അന്നത്തെ ജീവിത സാഹചര്യം നമ്മളെ പലതും പഠിപ്പിച്ചു, ക്ഷമയും, സഹനവും, വിനയവും, ബഹുമാനവും, അങ്ങനെയങ്ങനെ ജീവിത മൂല്യങ്ങൾ പലതും നേടിയെടുത്തു.*
കാലം മാറി, ദൈവാനുഗ്രഹം പെയ്തിറങ്ങി, പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലത്തിൽ നിന്നും സുഖസൗകര്യങ്ങളിലേക്കു ജീവിതം പതിയെ നീങ്ങിത്തുടങ്ങി, കൂട്ടുകുടുംബം എന്ന സംസ്കാരത്തിൽ നിന്നും അണുകുടുംബത്തിലേക്കു ജീവിതം പറിച്ചു നട്ടു. കുടുംബങ്ങൾ പലതും പ്രവാസ ജീവിതത്തിലേക്കും ചേക്കേറി.
*ജീവിതത്തിന്റെ ഒരു പകുതിയിൽ തങ്ങൾക്കു ലഭിക്കാത്ത പല സൗഭാഗ്യങ്ങളും തങ്ങളുടെ മക്കൾക്ക് കൊടുക്കണം എന്ന അടങ്ങാത്ത ആഗ്രഹത്താൽ എല്ലാം മക്കൾക്ക് ചെയ്തു കൊടുത്തു. ഒരിക്കലും ആ ആഗ്രഹത്തെ കുറ്റപ്പെടുത്താൻ ആവില്ല.*
എന്നാൽ നമുക്ക് ലഭിച്ച പലതും അതിനിടയിൽ മക്കൾക്ക് ലഭ്യമാക്കാൻ ശ്രദ്ധ കൊടുക്കാതെ പോയി.
*കാലം മാറി വന്നതനുസരിച്ചു ലഭിച്ച സുഖസൗകര്യങ്ങൾക്കൊപ്പം നമ്മളുമങ്ങനെ ദിശയറിയാതെ നീന്തിപ്പോയി എന്ന് തന്നെ പറയണം.*
സുഖങ്ങൾക്ക് പിന്നാലെ പാഞ്ഞില്ല എന്ന് പറയാനാണ് ആഗ്രഹമെങ്കിലും സംഭവിച്ചതെല്ലാം അങ്ങനെയായിപ്പോയി. ഇല്ലാതിരുന്ന കാലത്തു അയൽവാസിയോട് കടം വാങ്ങൽ അനിവാര്യമായിരുന്നു, ആ കൊടുക്കൽ വാങ്ങലിലൂടെ അയൽബന്ധമെന്ന സംസ്കാരം നില നിന്നിരുന്നു. എന്നാൽ ഒന്നിനും ഒരു കുറവുമില്ലാതായപ്പോൾ എന്തെങ്കിലുമൊന്ന് ഇല്ലാതായാൽ അയല്പക്കത്ത് ചോദിക്കാൻ അ(ദുര)ഭിമാനം സമ്മതിച്ചില്ല.
സമയം കൊല്ലാൻ ഓരോ കാലഘട്ടത്തിലും ഓരോ തരം ആധുനിക മീഡിയകൾ വന്നതോടെ വീട്ടിലൊരാൾ കയറി വരുന്നത് പോലും അരോചകമായി.
കൂട്ടുകുടുംബങ്ങൾ പോലും പരസ്പരം സന്ദർശിക്കുക എന്ന സംസ്കാരവും മൂല്യവും ജീവിതത്തിൽ നിന്നും മാറി നിന്നു. വിഷമങ്ങൾ വരുമ്പോൾ ആരെങ്കിലും ഒന്നോടി വന്നു സഹായിച്ചെങ്കിൽ എന്ന് കരുതിയിടത്തു നിന്നും സ്വന്തം വാഹനങ്ങളും സൗകര്യങ്ങളും തന്നിലേക്ക് ചുരുങ്ങിക്കൂടാൻ അവസരമൊരുക്കി.
ആഘോഷങ്ങൾക്കും, വിവാഹം, മരണം എന്നിവക്കൊക്കെ അയൽവാസികളും കുടുംബങ്ങളും വന്നു സഹായിക്കുകയും എല്ലാം പങ്കു വെക്കുകയും ചെയ്യുന്നിടത്ത് നിന്ന് എല്ലാം കാശെണ്ണിക്കൊടുത്താൽ ചെയ്തു തരാൻ ആളും, വീടിനു പകരം ഹാളുകളും ആയതോടെ സൗഹൃദങ്ങളും പരസ്പര സഹകരണവും കാറ്റിൽ പറന്നു.
പാവപ്പെട്ടവന് യാതൊരു സ്ഥാനവുമില്ലാത്ത ആഘോഷങ്ങളും വിരുന്നുകളും കെങ്കേമമായി കൊണ്ടാടുമ്പോൾ ബാക്കി വരുന്ന ഭക്ഷണം ആവശ്യക്കാരന് എത്തിച്ചു കൊടുക്കുന്നത് പദവിക്ക് ചേരാത്തതായതിനാൽ കുഴിച്ചു മൂടാൻ നിര്ബന്ധിതരായി.
കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ട് പരക്കുന്ന രാവുകളിൽ പ്രായമായവർ കൊച്ചു വർത്തമാനം പറയുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയായിരുന്നു എങ്കിൽ, കൊട്ടാര തുല്യമായ വീടുകളിൽ വെച്ചതെല്ലാം വെച്ചിടത്തു നിന്നും അനങ്ങുവാൻ പാടില്ലെന്നും, ഉള്ളിൽ നിറയുന്ന ആനന്ദത്തേക്കാൾ ഉപരി അഹന്തക്ക് സ്ഥാനം വന്നപ്പോൾ വൃദ്ധരെ കാണാതെ വളരുന്നൊരു തലമുറക്കു വഴി വെച്ചു.
👉🏽എണ്ണിപ്പറഞ്ഞാൽ തീരില്ല അനുഗ്രഹങ്ങൾ വർദ്ധിച്ചതോടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, മാറ്റങ്ങൾ അനിവാര്യമാണ് എന്നാൽ കിട്ടിയ അനുഗ്രഹത്തോടൊപ്പം ഞാനെന്ന ഭാവത്തിലേക്ക് സ്വയമറിയാതെ ഒഴുകിപ്പോയൊരു ജീവിത രീതി.
*ഇത്തരത്തിൽ ജീവിതത്തിൽ യാതൊരു മൂല്യങ്ങളും കാണാതെ ചോദിക്കുന്നതിനപ്പുറം ആഗ്രഹിക്കുന്നത് പോലും നിമിഷങ്ങൾക്കുള്ളിൽ സാധിച്ചു കിട്ടി തന്നിലേക്ക് മാത്രം ഒതുങ്ങികഴിയുന്ന സ്വാർത്ഥ ജീവിതസംസ്കാരത്തിലൂടെ വളർത്തിയെടുക്കുന്ന കുട്ടിക്ക് ആര് പകർന്നു കൊടുക്കും മികവുള്ളൊരു ജീവിത സംസ്‍കാരം...??*
❓നമ്മുടെ കുഞ്ഞുങ്ങൾ ആണോ പ്രതികൾ...??
*അതോ അനുഗ്രഹങ്ങൾ അനുഭവിപ്പിക്കുമ്പോഴും ജീവിതത്തിൽ അറിയേണ്ടതും, കാണേണ്ടതും, അനുഭവിക്കേണ്ടതുമായ പല യാഥാർഥ്യങ്ങളിൽ നിന്നും അശ്രദ്ധമായി അവരെ മാറ്റി നിറുത്തിയ നമ്മളോ...??*
ഓരോരുത്തരും സ്വയം ചോദിക്കുക....
*ഈ തലമുറയെ വിദ്യാസമ്പന്നരായി (പണം കൊയ്യുന്ന യന്ത്രങ്ങളായി)* മൂല്യവും സംസ്കാരവും ഇല്ലാതെ വളർത്തി കൊണ്ട് വന്നതിൽ എനിക്കും നിങ്ങൾക്കും പങ്കില്ലേ...?
ധനാധിക്യവും, ആധുനിക സൗകര്യങ്ങളും ജീവിതത്തിന്റെ മൂല്യങ്ങളിൽ നിന്നും വിദൂരതയിലേക്ക് മാറി സഞ്ചരിക്കുവാൻ മനപ്പൂർവ്വമോ അല്ലാതെയോ എന്നെയും നിങ്ങളെയും പ്രലോഭിപ്പിച്ചിട്ടില്ലേ...??
*മാറി ചിന്തിച്ചു നോക്കൂ...*
ഉള്ളിലെ ഞാനെന്ന അഹന്തയെ മാറ്റി വെച്ചു കൊണ്ട് അയൽവാസിയെ ചേർത്തു പിടിക്കൂ...
കുടുംബങ്ങളെ ഭാരമായി കാണാതിരിക്കൂ..
പ്രായമായവരെ അവരുടെ ഇഷ്ട്ടങ്ങളോടൊപ്പം അണച്ച് പിടിക്കൂ..
ആഘോഷങ്ങളിൽ ധനികനും ദരിദ്രനും ഇരിപ്പിടമൊരുക്കൂ..
വിഷമങ്ങളിൽ സൗഹൃദങ്ങളെ ആശ്രയിക്കൂ..
കടം ചോദിക്കുന്നവനോട് കരുണയുടെ ചിറകു വിരിക്കൂ..
ഒഴിവു സമയങ്ങളിൽ അനുഭവങ്ങളും, ആകുലതകളും, സുഖദുഃഖങ്ങളും പങ്കു വെക്കൂ..
പ്രശ്നങ്ങളില്ലാത്ത ജീവിതമെന്ന ആശയത്തിൽ നിന്നും മാറി പ്രശ്നങ്ങളെ വേണ്ട വിധം തരണം ചെയ്യുന്ന രീതിയിലേക്ക് മാറി നിൽക്കൂ..
*വെള്ളവും വളവും വേണ്ട വിധം നൽികിയിട്ടും ചെടി മോശമാകുന്നു എങ്കിൽ അതിന്റെ വേര് നിൽക്കുന്ന മണ്ണ് തന്നെയാണ് പ്രശ്നം...*
*വേണ്ടതെല്ലാം കൊടുത്തു വളർത്തുമ്പോഴും മക്കൾ മോശമാകുന്നു എങ്കിൽ നമ്മുടെ ജീവിതസംസ്കാരം തിരുത്തേണ്ടിയിരിക്കുന്നു...*
##########
വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....
♻♻♻♻♻♻♻
"കൊടികള്‍ക്ക്
മാത്രമാണ് നിറം മാറ്റം..
കിനിയുന്ന ചോരയ്‌ക്കെപ്പോഴും
നിറം ചുവപ്പ് തന്നെ.,,
♻♻♻♻♻♻♻
പറയുന്നത് മുഴുവന്‍
അറിയുന്നത് നല്ലതാണ്...
പക്ഷെ, അറിയുന്നത് മുഴുവന്‍
പറയുന്നത്
അത്ര നലതല്ല...
♻♻♻♻♻♻♻
നല്ല വാക്കും, പുഞ്ചിരിയുമാണ്
മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
നല്ല സമ്മാനങ്ങൾ""
♻♻♻♻♻♻♻
ഒരു വൃക്ഷം അറിയപ്പടെുന്നത്
അതിന്റെ ഫലത്തിന്റെ പേരിലാണ്.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..
♻♻♻♻♻♻♻
പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത് തന്നെയാണ്
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....
♻♻♻♻♻♻♻
"ജാതി നോക്കുന്നവരോട്
കൂട്ടു കൂടരുത്...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്..
♻♻♻♻♻♻♻
"കഴിവുള്ളന്
ഉയരത്തിലെത്താന്‍ കഴിയും.
പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."
♻♻♻♻♻♻♻
"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!
♻♻♻♻♻♻♻
ഓർക്കുക....
മൂന്ന് കാര്യങ്ങളിൽ ചിലത്
1.രോഗം,
2.കടം,
3.ശത്രു
ഇവ മൂന്നിനേയും ഒരിക്കലും വില കുറച്ചു കാണരുത്.
1.മനസ്സ്,
2.പ്രവർത്തി,
3.അത്യാർത്തി.
ഈ മൂന്ന് കാര്യങ്ങളേയും നിയന്ത്രിക്കാൻ പഠിക്കുക.
1.അമ്പ് വില്ലിൽ നിന്നും,
2.വാക്ക് നാവിൽ നിന്നും,
3.ജീവൻ ശരീരത്തിൽ നിന്നും.
ഇവ മൂന്നും ഒരു പ്രാവശ്യം പോയിക്കഴിഞ്ഞാൽ തിരിച്ചു ലഭിക്കില്ല.
1.ദുർനടപ്പ്,
2.മുൻ കോപം,
3.അത്യാഗ്രഹം.
ഇവ മൂന്നിനേയും അടക്കി നിർത്തുക.
ഇവ മൂന്നും നമ്മെ ദുർബലപ്പെടുത്തിക്കളയുന്നു കൂടാതെ ഇവ മൂന്നും നമ്മെ യഥാർത്ത ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റിക്കളയുന്നു.
1.ബുദ്ധി,
2.സ്വഭാവഗുണം,
3.നമുടെ കഴിവ്.
ഇവ മൂന്നും ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല.
1.ദൈവം,
2.ഉത്സാഹം,
3.അച്ചടക്കം.
ഇവ മൂന്നും മനസ്സിൽ ഉണ്ടാകുക നമുക്ക് പുരോഗതി ഉണ്ടാകും.
1.സ്ത്രീ,
2.സഹോദരൻ,
3.സുഹൃത്ത്.
ഇവ മൂന്ന് പേരേയും സമയവും സന്ദർഭവും നമുക്ക് മനസ്സിലാക്കി തരുന്നു.
1.ഗുരു
2.മാതാവ്,
3.പിതാവ്.
ഇവർ മൂന്ന് പേരെയും എന്നും ബഹുമാനിക്കുക.
1.കുട്ടികൾ,
2.ഭ്രാന്തന്മാർ,
3.വിശന്നവർ.
ഇവരോട് എപ്പോഴും ദയ കാണിക്കുക.
1.ഉപകാരം,
2.ഉപദേശം,
3.ഔദാര്യം
ഇവ മൂന്നും ഒരിക്കലും മറക്കരുത്.
1.സത്യം,
2.ധർമ്മം.
3.മരണം
ഇവ എപ്പോഴും ഓർക്കണം.
1.മോഷണം,
2.അപവാദം,
3.കളളം പറയുക.
ഇവ മൂന്നും കാരണം നമ്മുടെ വില നശിച്ചു പോകുന്നു.
1.സൗമ്യത,
2.ദയ,
3.ക്ഷമ,
ഇവ മൂന്നുമെന്നും ഹൃദയത്തിൽ ഉണ്ടാകണം.
1.നാവ്,
2.ദേഷ്യം,
3.ദുസ്വഭാവം
ഇവ മൂന്നിനേയൂം അടക്കി നിർത്തുക.
*ജനനം*
മററുള്ളവരാൽ നൽകപ്പെട്ടതാണ്.
*പേര്*
അതും മറ്റൊരോ നമ്മെ അങ്ങിനെ വിളിച്ചതാണ്.
*വിദ്യഭ്യാസം*
നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിച്ചതാണ്.
*ധനം, വരുമാനം*
മറ്റാരോ നൽകിയതാണ്.
*ആധരവ്*
മറ്റുള്ളവരിൽ നിന്ന് ലഭിക്കേണ്ടതാണ്.
*ആദ്യവും നമ്മേ കുളിപ്പിച്ചത്*
മറ്റാരോ ആണ്
*ഇനി നമ്മേ അവസാനം കുളിപ്പിക്കേണ്ടത്*
അതും മറ്റു വല്ലവരൊക്കെയാണ്
*ആദ്യം നമ്മ അണിയിച്ചൊരുക്കിയത്*
മറ്റാരോ ആണ്
*ഇനി അവസാനം നമ്മേ അണിയിച്ചൊരുക്കുന്നതും* മറ്റാരോ ആണ്
*മരണാനന്തരം നമ്മുടെ* *സമ്പാദ്ധ്യങ്ങൾ*
അത് മറ്റാർക്കോക്കെയോ ഉള്ളതാണ്.
*മരണാനന്തര ക്രിയകൾ*
മാറാരൊക്കെയോ ആയിരിക്കും നിർവ്വഹിക്കുക.
.
*പിന്നെയെന്തിന് നാം* *മറ്റുള്ളവരെ വെറുക്കണം....!??*
*പിന്നെയെന്തിനാണ് നാം*
*അഹങ്കരിക്കുന്നത്....!??*
*അതിനാൽ സഹജമായി സംഭവിച്ചു പോകുന്ന കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചം പൊറുത്തും മറന്നും സ്നേഹിച്ചും മുന്നോട്ട് പോവുക....*
_______________________________
.....ശുഭദിനം.....
1 Comments:
വിലപ്പെട്ട വാക്കുക ൾ
Post a Comment
Subscribe to Post Comments [Atom]
<< Home