Thursday 27 October 2016

Velan Kanni Amman Temple

വേളാൻ കണ്ണി - ഒരു ഹിന്ദുക്ഷേത്രം..!! "വേൽ ആർന്ന കന്നി - വേലാർ കന്നി "

പ്രാചീന ദേവീസങ്കല്പത്തിലുള്ള ക്ഷേത്രമായിരുന്നു അത്. പോർച്ചുഗീസുകാർ പ്രദേശം കയ്യേറിയപ്പോൾ ആചാരങ്ങളൊന്നും മാറ്റാതെ തന്നെ ക്ഷേത്രം പരിവർത്തനത്തിന്റെ പാതയിലായി. വേലാർ കന്നി അമ്മൻ VELAN KANNI AMMAN ആയി.

നിരവധി അത്ഭുതകഥകൾ കൊണ്ടും അനുഭവസാക്ഷ്യം കൊണ്ടും മത്സ്യബന്ധന സമുദായക്കാർക്കും മറ്റു പിന്നോക്ക സമുദായക്കാരായ ഹിന്ദുക്കൾക്കും വിശ്വാസമുണ്ടായിരുന്ന ക്ഷേത്രം സാവകാശം കൃസ്തീയ ആചാരങ്ങൾക്ക് കൂടി ഇടം കൊടുക്കുന്ന ഇടമായി.

വേലാർ കന്നിയെ പേരു മാറ്റി വേളാൻ കണ്ണി മാതാവുമാക്കി. അത് യേശു ക്രിസ്തുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ മറ്റൊരു പേരുമാക്കി തെറ്റിദ്ധരിപ്പിച്ചു ആ പ്രദേശത്തെ അറിവില്ലാത്ത ഹിന്ദുജനതയെ മുഴുവൻ മതം മാറ്റി.

ഇപ്പോഴും പഴയ ഹൈന്ദവ ആചാരങ്ങൾ നൂറു ശതമാനവും മാറ്റിയിട്ടില്ലാത്ത ഈ പള്ളിയിൽ പാതിരിമാർ ആദ്യം മാറ്റിമറിക്കാൻ ഉത്സുകത കാണിച്ച ആചാരം ദേവിയുടെ പേരുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. വേലാർ കന്നി (അതായത് 'വേൽ'- എന്ന ആയുധം – 'ആർന്ന' – ധരിച്ച 'കന്നി ' - ദേവി)യിൽ നിന്ന് വേൽ സ്വീകരിച്ചിട്ടാണ്. ശൂരപദ്മാസുര വധത്തിന് വേലായുധൻ പോകുന്നതെന്നാണ് പഴയ ഐതിഹ്യം.

വേളാങ്കണ്ണിയ്ക്ക്‌ സമീപമുള്ള പ്രാചീനമായ സിക്കൽ ശിങ്കാരവേലൻ ക്ഷേത്രം ഈ അവസരത്തിൽ ഓർക്കേണ്ട ക്ഷേത്രമാണ്. വേലാർ കന്നി ക്ഷേത്രവുമായി അഭേദ്യബന്ധം ഉണ്ടായിരുന്ന ക്ഷേത്രമാണിത്.  മുരുകന് മറ്റൊരു പേരായി പ്രശസ്തമായ 'ശിങ്കാരവേലൻ' എന്നത് തന്നെ ഈ ദേവിയുമായുള്ള ബന്ധം സൂചിപ്പിച്ചു കൊണ്ടുള്ളതായിരുന്നു.

പ്രസ്തുത ശിങ്കാരവേലൻ ക്ഷേത്രത്തിലേയ്ക്കുള്ള മൈലുകൾ നീളുന്ന ജനകീയമായ "വേൽ എഴുന്നള്ളിപ്പ്" ഘോഷയാത്രയാണ് വേലാർകന്നി ക്ഷേത്രത്തിലെ ഇങ്ങനെ ആദ്യം മുടക്കപ്പെട്ട ആചാരമെന്ന് പഴമക്കാർ പറയുന്നു.

കന്യാകുമാരിയെ കന്യകാ മേരിയാക്കാൻ ശ്രമിച്ചവർ, 'മാരിയമ്മനെ' 'മേരിഅമ്മൻ' ആക്കി കൂട്ട മതപരിവർത്തനം നടത്തിയ തമിഴ്നാട്ടിൽ ഈ ഏർപ്പാട് ഇപ്പോൾ തുടങ്ങിയതല്ലെന്ന് സാരം. പോർച്ചുഗീസ് മതഭീകരതയുടെ "പ്രമാണ നശീകരണ പ്രക്രിയയ്ക്ക്" വിധേയമായതിനാൽ ഇത് സംബന്ധിച്ച രേഖകളുടെ ശേഖരണം ദു:സ്സാധ്യമാണ്.   കൂടാതെ ഈ ക്ഷേത്രപരാമർശം ഉണ്ടായേയ്ക്കാവുന്ന ഇതുമായി ബന്ധപ്പെട്ടതും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നതുമായ തീരദേശ ക്ഷേത്രങ്ങൾ മിയ്ക്കതും ഇപ്പോഴില്ല. ഉള്ളതിൽ തന്നെ ചരിത്രലിഖിതങ്ങൾ സൂക്ഷിയ്ക്കുന്ന ഗൗരവം കാണിയ്ക്കാതെ പരിഷ്ക്കാരം വരുത്തിയുമിരിയ്ക്കുന്നു. ആകെ ആശ്രയിയ്ക്കാവുന്നത് പഴമക്കാരിലൂടെ പകർന്നു കിട്ടുന്ന അറിവാണ്.

എന്തായാലും ഈ വിഷയത്തിൽ ഗൗരവതരമായി തന്നെ ചിലർ അന്വേഷണരംഗത്ത് ഉണ്ടെന്നറിയുവാൻ കഴിഞ്ഞു. എനിയ്ക്കിപ്പോൾ ഇത്രയേ പറയുവാൻ നിവൃത്തിയുള്ളൂ... ഇത് സംബന്ധിച്ച് കൂടുതലായി എന്തെങ്കിലും അറിയാവുന്നവർ അറിയിക്കുമല്ലോ... കടപ്പാട്

https://apostlethomasindia.wordpress.com/2010/05/13/1-mythical-thomas-devious-deivanayagam-and-conniving-church-b-r-haran/velankanni-church/

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home