Paganism
ഈസ്റ്ററും കോപ്പിയടി തന്നെ..
__________________________
പുരാതന ഗ്രീക്ക് മതമായ പാഗനിസത്തിലെ ദേവനാണ് യേറ്റിസ് (Attis). ഈ ദേവന്‍ ഒരു കന്യകക്ക് ജനിച്ചുവെന്നും മരണശേഷം ഉയര്‍ത്തെഴുന്നേറ്റു എന്നും പാഗന്‍ സമൂഹം വിശ്വസിച്ചു വന്നു.
യേറ്റിസ് മരണപ്പെട്ട ദിവസത്തെ അവര്‍ Black Friday അല്ലെങ്കില്‍ Day of Blood എന്നാണ് വിളിച്ചിരുന്നത്. പിന്നീട് മൂന്നാം ദിവസം യേറ്റിസ് ഉയര്‍ത്തെഴുന്നേറ്റതായും വിശ്വക്കുന്നു. എല്ലാ വര്‍ഷവും Mar 22 - Mar 25 വരെയുള്ള ദിവസങ്ങളില്‍ യേറ്റിസ് ഉയര്‍ത്തെഴുന്നേറ്റ് വരും എന്നതായിരുന്നു പാഗന്‍ വിശ്വാസം.
ക്രിസ്തുവിനും 1250 വര്‍ഷം മുമ്പേതന്നെ ഈ യേറ്റിസ് ആരാധന ഉണ്ടായിരുന്നു. ക്രിസ്തുമതത്തിന്‍റെ വരവോടുകൂടി യേറ്റിസിന്‍റെ കഥ കോപ്പിയടിച്ച് അത് യേശുവിന് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. പാഗന്മാരുടെ ഇടയില്‍ ക്രിസ്തുമതത്തിന്‍റെ ആധിപത്യം ഉറപ്പിക്കാനായിരുന്നു ഇത്. മാത്രമല്ല പാഗന്‍ സംസ്കാരം പിശാചുക്കളുടെ സംസ്കാരമാണെന്നും, യേറ്റിസ് എന്ന ദേവന്‍ യേശുവിന് മുമ്പേ മനുഷ്യരെ ആശയക്കുഴപ്പത്തിലാക്കാനായി സാത്താന്‍ അയച്ച പിശാചാണെന്നും അവര്‍ പറഞ്ഞു പരത്തിയത്രേ. യേശു മാത്രമാണ് ദൈവപുത്രനെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്.
പാഗന്‍സ്, യേറ്റിസിന്‍റെ ഉയര്‍ത്തെഴുന്നേല്പ്പ് ആഘോഷിക്കുമ്പോള്‍ അതിനെ യേശുവിന്‍റെ ഉയര്‍ത്തെഴുന്നേല്പ്പായി ക്രിസ്ത്യാനികളും ആഘോഷിച്ചു വന്നു. പിന്നെപ്പിന്നെ ക്രിസ്ത്യന്‍ ജനസംഖ്യ കൂടിയതോടെ പാഗന്‍സ് ക്രിസ്ത്യന്‍ ആചാരം അനുകരിക്കുയാണെന്ന് ക്രിസ്ത്യാനികള്‍ അവരെ കളിയാക്കി. പിന്നീട് വന്ന തലമുറ സത്യമറിയാതെ, ആരുടേതാണ് ശരി , ആരുടേതാണ് അനുകരണം എന്നതിനെ ചൊല്ലി പാഗന്‍സും ക്രിസ്ത്യന്‍സും തമ്മില്‍ കലഹങ്ങളും നടന്നിരുന്നു. പറ്റിക്കലിനും വഞ്ചനയ്ക്കും പേരുകേട്ട ക്രിസ്ത്യാനിറ്റി പതിയെപ്പതിയെ പാഗന്‍ സംസ്കാരത്തെ മുഴുവനും വിഴുങ്ങി. ഇന്ന് യേറ്റിസ് എന്ന ദേവനും, പാഗന്‍ സംസ്കാരവും ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കേണ്ട അവസ്ഥയിലായിരിക്കുന്നു.
പല ചരിത്രകാരന്മാരും, മതങ്ങളെക്കുറിച്ച് പഠനം നടത്തുന്നവരും ഈ ചരിത്ര സത്യത്തെ ശരിവെയ്ക്കുകയും ചെയ്യുന്നു. ജെറാള്‍ഡ്. എല്‍. ബെറി എന്ന എഴുത്തുകാരന്‍ Religions of the World എന്ന തന്‍റെ പുസ്തകത്തില്‍ എങ്ങനെയാണ് പാഗന്‍ സംസ്കാരത്തെ ക്രിസ്ത്യാനിറ്റി നശിപ്പിച്ചതെന്ന് വിശദമായി പറയുന്നുണ്ട്. ഇതുപോലെഹിന്ദുമതത്തിലെ കൃഷ്ണന്‍റെ കഥയില്‍ നിന്നും മറ്റ് പല ഗ്രീക്ക്, ഈജിപ്ഷ്യന്‍ കഥകളില്‍ നിന്നും പലതും പറിച്ചെടുത്ത് യേശുവിന്‍റെ കഥയാക്കിയിട്ടുണ്ടെന്നും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ Assembled Computer എന്നൊക്കെ പറയുംപോലെ ഒരു Assembled Religion ആണ് ക്രിസ്ത്യാനിറ്റി എന്ന് പറയേണ്ടി വരും.
ഇങ്ങനെ അനുകരണ തന്ത്രത്തിലൂടെയും മതംമാറ്റത്തിലൂടേയും ഒരു രാജ്യത്തിന്‍റെ തനതു സംസ്കാരത്തെ നശിപ്പിക്കുന്നതിനെ ചരിത്രകാരന്മാര്‍ Cultural Genocide എന്നാണ് വിളിക്കുന്നത്. നിയമജ്ഞനായ റാഫേല്‍ ലെംകിന്‍ ആണ് സാംസ്കാരിക നശീകരണത്തെ സൂചിപ്പിക്കാനായി ഈ പദം ആദ്യം ഉപയോഗിച്ചത്.
ഇന്ന് ഹിന്ദുമതത്തിനെതിരേയും ക്രിസ്ത്യാനികള്‍ ഇതേ തന്ത്രം തന്നെയാണ് പ്രയോഗിക്കുന്നത് . ഇത് വെറുതെ ചിരിച്ച് തള്ളേണ്ട കാര്യമല്ല. അവരും നമ്മുടെ സംസ്കാരത്തെ അനുകരിച്ചോട്ടേ, അത് നല്ലതല്ലേ എന്ന് കരുതിയാല്‍ പാഗന്മാരുടെ ഗതിയാകും. മഹത്തായ ഈ ഹിന്ദുധര്‍മ്മത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇവരെന്നതില്‍ ഒരു സംശയവുമില്ല. ഇതിനു പിന്നില്‍ ഒരു വലിയ മാസ്റ്റര്‍പ്ലാനുമുണ്ട്.
ഈ രാജ്യത്തിന്‍റെ ധര്‍മ്മത്തിനായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ അതിനെ നിങ്ങള്‍ RSS അജണ്ടയായി ചിത്രീകരിച്ച് ജനശ്രദ്ധ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് പതിവ്. എന്നാല്‍ ഇന്ന് മനസ്സിലാക്കിക്കൊള്ളൂ.. ഇതാണ് ക്രിസ്ത്യാനി അജണ്ട. ലോകത്ത് സകല സംസ്കാരങ്ങളേയും നശിപ്പിച്ച് പയറ്റിത്തെളിഞ്ഞാണ് ഇവര്‍ ഇപ്പോള്‍ ഹിന്ദുമതത്തില്‍ കൈവച്ചിരിക്കുന്നത്.
ഹിന്ദുമതത്തെ ഇങ്ങനെ കോപ്പിയടിച്ച് നശിപ്പിക്കുന്ന ഈ കുടിലതന്ത്രത്തെ ഹിന്ദുസമൂഹവും, ഹൈന്ദവസംഘടനകളും, ഭാരതീയ സംസ്കാരം നശിച്ചുപോകരുതെന്ന് ആഗ്രഹിക്കുന്ന ക്രിസ്ത്യാനികളുണ്ടെങ്കിലവരും, ഭരണകൂടവും നിയമപരമായി നേരിടണം. ഇവരുടെ ഈ തന്ത്രം നന്നായി അറിയുന്നതുകൊണ്ടാണ് ഇസ്ലാമിക രാജ്യങ്ങളില്‍ അല്ലാഹു എന്ന പദം പോലും മറ്റു മതസ്ഥര്‍ ഉപയോഗിക്കരുതെന്ന് നിയമം കൊണ്ടുവന്നതും, അനുമതിയില്ലാതെ ബൈബിള്‍ കൊണ്ടുവന്നാല്‍ അത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പ്രഖ്യാപിച്ചതും.
ലാറി ബോമ്ലറുടെ Asherah and Easter എന്ന Biblical Archaeologyയും, WELS(Wisconsin Evangelical Lutheran Synod) പുറത്തിറക്കിയ Why do we celebrate a festival called Easter? എന്ന പുസ്തകവും ഈസ്റ്റര്‍ എന്ന പാഗന്‍ ഉത്സവം എങ്ങനെ ക്രിസ്ത്യാനികളുടേതാക്കി എന്നതിനെക്കുറിച്ച് മുകളില്‍ പറഞ്ഞ കാര്യങ്ങളെ ശരിവെയ്ക്കുന്നുണ്ട് .
#######
*ക്രിസ്‌മസിന്റെ തുടക്കം*
റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ നാലാം നൂറ്റാണ്ടിൽ വിളിച്ചുകൂട്ടിയ മതപണ്ഡിതന്മാരുടെ സിനഡിൽ (മതസമ്മേളനം) ആണ് വിവിധ മിത്തുകളിലെ രക്ഷക സങ്കല്പങ്ങൾ ക്രോഡീകരിച്ച് ഇന്നത്തെ ബൈബിൾ അംഗീകരിക്കപ്പെട്ടത്. ഒരുകൊല്ലം നീണ്ടുനിന്ന ആ സിനഡിലെ ചർച്ചകളുടെ ഒടുവിൽ അംഗീകരിക്കപ്പെട്ട മിത്തുകളുടെ പുസ്‌തകങ്ങൾ ബൈബിളിലെ അധ്യായങ്ങൾ ആയി. ആ സമ്മേളനം തള്ളിക്കളഞ്ഞ മിത്തുകളുടെ പുസ്‌തകങ്ങൾ “അപ്പോക്രിഫാ” എന്നും അറിയപ്പെടുന്നു.
കോൺസ്റ്റന്റൈൻ ചക്രവർത്തി ആണ് ആദ്യമായി ക്രിസ്‌മസ് ഡിസംബർ 25-ന് ആഘോഷിക്കുന്നത്. നാലാം നൂറ്റാണ്ടിൽ ആയിരുന്നു അത്. ഇരുട്ടിനു മേൽ സൂര്യന്റെ വിജയം ആഘോഷിച്ചിരുന്ന സൂര്യാരാധനക്കാരുടെ ഉത്സവ ദിനമായിരുന്നു അതുവരെ ആ ദിവസം. ക്രിസ്‌തു ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന കാലത്തിനു വളരെ മുന്പുതന്നെ റോമിൽ പ്രചാരത്തിലുണ്ടായിരുന്ന മാസങ്ങളുടെ കണക്കുകൂട്ടലാണ് ഇതിനായി മാനദണ്ഡം ആക്കിയത്.
സൂര്യാരാധകരുടെ വലിയ സംഘങ്ങളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് കോൺസ്റ്റന്റൈൻ ചക്രവർത്തി ഈ തീയതി തെരഞ്ഞെടുത്തത് എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യൻ വീണ്ടും മടങ്ങിവരാൻ തുടങ്ങുന്ന ശീതകാല ഉത്സവം പല പ്രാചീന സമൂഹങ്ങളും ആഘോഷിച്ചിരുന്നതിന് രേഖകൾ ഉണ്ട്. ഈ ദിവസം യേശുക്രിസ്‌തു ജനിച്ചു എന്ന് ബൈബിളിൽ എവിടെയും പറയുന്നില്ല എന്നും ഓർക്കുക.
*ക്രിസ്‌ത്വബ്ദം*
മാർപാപ്പ ആയിരുന്ന ജൂലിയസ് ഒന്നാമന്റെ നാലാം നൂറ്റാണ്ടിലെ ഒരു പ്രഖ്യാപനമാണ് ഡിസംബർ 25 ആണ് ക്രിസ്‌തുവിന്റെ ജനന ദിവസം എന്ന് നിശ്ചയിക്കാനുള്ള ആധാരം. അതിനും ശേഷം ആറാം നൂറ്റാണ്ടിലാണ് അന്നോ ഡോമിനി (Anno Domini – AD കർത്താവിന്റെ സംവത്സരം) എന്ന അബ്‌ദം കത്തോലിക്കാ പുരോഹിതനായ ഡയനീഷ്യസ് (Dionysius Exiguus) സ്ഥാപിക്കുന്നത്. ക്രിസ്‌തു ജനിച്ചത് എന്നാണെന്ന് അനുമാനിച്ച് ആ ദിവസം മുതൽ അബ്‌ദത്തെ മുന്പും പിന്പുമായി വേർതിരിക്കുന്ന രീതി അതോടെ നിലവിൽ വന്നു.
AD എന്നതിന് CE എന്നാണ് ഇപ്പോൾ ചരിത്രകാരന്മാർ ഉപയോഗിക്കാറുള്ളത്. കോമൺ എറ (Common Era) എന്നതിന്റെ ചുരുക്കം ആണത്. BC എന്നതിനു പകരം BCE എന്നും ഉപയോഗിക്കപ്പെടുന്നു (Before Common Era – BCE). വിക്കിപീഡിയയിലും ഇപ്പോൾ അവ്വിധമാണ് കാലഗണന രേഖപ്പെടുത്തുന്നത്.
*സാന്താക്ളോസ്*
ക്രിസ്‌തു കഴിഞ്ഞാൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാന ഐതിഹ്യ പുരുഷൻ സാന്താക്ലോസാണ്. ക്രിസ്‌മസുമായി ബന്ധപ്പെട്ട പ്രധാന മിത്തുകളിൽ ഒന്നായി സാന്താക്ളോസ് മാറിയിരിക്കുന്നു എന്നുതന്നെ പറയാം. ആദ്യ നൂറ്റാണ്ടുകളിലൊന്നും ഇല്ലാതിരുന്ന ഈ മിത്ത് പ്രചാരത്തിൽ വന്നത് എങ്ങിനെയാണ് എന്ന് പരിശോധിക്കാം.
നോർഡിക് – സ്‌കാൻഡിനേവ്യൻ മിത്തുകളിൽനിന്ന് വന്നതാണ് സാന്താക്ളോസ്. ക്രിസ്‌തുമതം ഉണ്ടാകുന്നതിനു മുന്പ് പ്രചാരത്തിൽ ഉണ്ടായിരുന്ന നോർഡിക്ക് അനുഷ്ടാനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഒരു കഥാപാത്രമായിരുന്നു സാന്താക്ളോസ്.
നല്ലകുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും അനുസരിക്കാത്ത വഴക്കാളി കുട്ടികൾക്ക് കടുത്ത ശിക്ഷയും നൽകുന്ന ഒരു കഥാപാത്രം.
പതിനൊന്നാം നൂറ്റാണ്ടിനു ശേഷം, ക്രിസ്‌തുമതം ഫിൻലന്റിൽ എത്തിയതിനു ശേഷമാണ് നോർഡിക് ദേശത്തെ ഈ പ്രാദേശിക മിത്ത് ക്രിസ്‌മസുമായി ബന്ധിക്കപ്പെടുന്നത്.
ഫിന്നീഷ് ഭാഷയിൽ യൗളു എന്നാണ് വിന്റർ സോൾസ്റ്റൈസ് അറിയപ്പെടുന്നത്. ഇപ്പോഴും ക്രിസ്‌മസ് എന്ന പദമല്ല, പണ്ടുമുതൽ ഉപയോഗിച്ചുവന്ന യൗളു എന്ന വാക്കു തന്നെയാണ് ഫിൻലന്റിൽ ഈ ഉത്സവത്തിന്റെ പേര്. സാന്താക്ലോസിന്റെ ആദിമ ഫിന്നിഷ് രൂപമായ യോളോപുക്കി ഫെർട്ടിലിറ്റിയുടേയും പുനരുൽപാദനത്തിന്റെയും പ്രതീകവും ആയിരുന്നു. ഇപ്പോഴത്തെ സാന്താക്ലോസ് ഐതിഹ്യത്തിൽ പോലും വടക്കൻ യൂറോപ്പിൽ മാത്രമുള്ള റെയിൻഡിയർ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് വരുന്നത്.
*കൊക്കകോള നൽകിയ രൂപം*
ഇന്നത്തെ സാന്താക്ലോസിന്റെ രൂപമായ തുടുത്ത കവിളും ചുവന്ന കുപ്പായവും നീണ്ട വെള്ളത്താടിയും മിഷിഗനിൽ ജനിച്ച ഒരു അമേരിക്കൻ ചിത്രകാരനായ സാന്റോണ്‍ സുണ്ട്ഗ്ലോം (1899-1975) ആണ് രൂപപ്പെടുത്തിയത്. 1930-കളിൽ കൊക്കകോള കമ്പനിയുടെ പരസ്യത്തിനു വേണ്ടിയാണ് ഈ രൂപം അദ്ദേഹം വരച്ചുണ്ടാക്കിയത്.
വളരെ വിജയകരമായിതീർന്ന ഈ പരസ്യം പ്രത്യക്ഷപ്പെട്ടതിനുശേഷം ലോകത്തെന്പാടും സാന്താക്ലോസിന്റെ രൂപം അതനുസരിച്ച് മാറി. പഴയ സാന്താക്ലോസിന്റെ രൂപം – രോമക്കുപ്പായം പുറം തിരിച്ചു ധരിക്കുന്ന മുഖംമൂടി അണിഞ്ഞ, റെയിൻഡിയർ കൊന്പു കൊണ്ട് തല അലങ്കരിക്കുന്ന പഴയ സാന്താക്ലോസ് – അപ്രത്യക്ഷനായി. യേശുക്രിസ്‌തുവിന്റെ രൂപമായി ഇന്ന് പ്രചാരത്തിലുള്ള ചിത്രം പോലെ ഒരു രൂപ പരിണാമം! ബൈബിൾ കഥ പ്രകാരമുള്ള അറബ് ദേശത്തുള്ള യഹൂദനായ യേശുക്രിസ്‌തുവിന് യൂറോപ്യൻമാരുടെ നിറവും രൂപവും ഒഴുകുന്ന ചെമ്പൻ മുടിയുമൊക്കെ കിട്ടിയത് ചിത്രകാരന്മാരുടെ ഭാവനയുടെ ഫലമായാണ്. സാന്താക്ലോസ് അക്ഷരാർഥത്തിൽ കൊക്കകോളയുടെ പരസ്യത്തിലെ രൂപം സ്വീകരിച്ചു.
ശീതകാലത്തിന്റെ സൂര്യന്റെ പുനരാഗമനം സൂചിപ്പിക്കുന്ന ശീതകാലോത്സവം (Winter Solstice) ആണ് ക്രിസ്‌മസ്.
ഈ ഉത്സവത്തിന്റെ അറിയപ്പെടുന്ന ഏറ്റവും പഴയ പേര് – വെളിച്ചത്തിന്റെ ഉത്സവം – എന്ന് അതിനെ വിളിക്കുകയാവും ഉചിതം. എല്ലാ ഉത്സവങ്ങളും രൂപപ്പെട്ടത് പ്രകൃതിയുമായി ബന്ധപ്പെട്ടാണ്. അവയെ വീണ്ടെടുക്കുകയും മതേതരമായി ആഘോഷിക്കുകയും ചെയ്യാൻ നമുക്ക് കഴിയേണ്ടതാണ്.
#####
*ജനുവരി 14 ഇന്ന് മകരസംക്രാന്തി*.
ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്.
ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു.
*സൂര്യന്‍ ദക്ഷിണയാനം* - *തെക്കോട്ടുള്ള യാത്ര* - *പൂര്‍ത്തിയാക്കി ഉത്തരായനം* - *വടക്കോട്ടുള്ള യാത്ര തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം*. ഇതു നടക്കുന്നത് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണ്.
സൂര്യന്‍റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതുകൊണ്ടാണ് - ഇത് പുണ്യകാലമായി കരുതുന്നത്. ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത് .
*തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം*. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.
വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. *ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു*
*മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം*.
ഉത്തര ഭാരതത്തില്‍ പ്രചാരമുള്ള ഒരു കഥ ഗുരു ഗോരഖ്നാഥാണ് മകരസംക്രമ ആഘോഷം തുടങ്ങി വച്ചത് എന്നതാണ്. ഉത്തര്‍പ്രദേശിലുള്ള ഗോരഖ്പൂരിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മകരസംക്രാന്തിക്ക് കിച്ചടി മേള നടക്കുന്നുണ്ട് - ഇന്നും.
ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.
മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.
#ഭാരതീയചിന്തകൾ
2 Comments:
Informative article.
Https://travelclub.in
ഗുഡ്
Post a Comment
Subscribe to Post Comments [Atom]
<< Home