Monday, 14 March 2022

The Chekavars

ഈഴവരിലെ പടയാളികളാണ് ചേകവര്‍. സംസ്കൃത പദമായ സേവകര്‍ എന്നതില്‍ നിന്നാണ് ചേകവര്‍ എന്ന പദം ഉണ്ടായിരിക്കുന്നത്. ശ്രീലങ്ക, കേരളം, തമിഴ് നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ചേകവര്‍ ഉണ്ടായത്. സംഘകാലം മുതലേ തമിഴ്‌നാട്ടില്‍ ചേകവര്‍ ഉണ്ട്. ബി.സി. മൂന്നിനും ഏ.ഡി. നാലിനുമിടയിലുള്ള കാലമാണ് സംഘകാലം. ആയുധമേന്തിയ ശിവലിംഗത്തിന്റെ അടുത്ത് നില്‍ക്കുന്ന ആളായിട്ടായിരുന്നു സംഘകാലത്തെ കല്ലുകളില്‍ കൊത്തിവെച്ച ചേകവര്‍.


പാണന്മാര്‍ പാടി നടക്കുന്ന വടക്കന്‍പാട്ട് വളരെ പ്രശസ്തമാണ്. ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയും പ്രശസ്തരായ ചേകവരാണ്. ഇവര്‍ പുത്തൂരം വീട്ട്കാരാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഇവര്‍ ജീവിച്ചിരുന്നത്.  ആറ്റും മണമ്മേലെ ഉണ്ണിയാര്‍ച്ച തീയ്യ വനിതയാണ്‌. കളരിപ്പയറ്റ്, കുതിര സവാരി എന്നിവയില്‍ പ്രഗല്‍ഭയായിരുന്നു. കണ്ണപ്പന്‍ ചേകവരാണ് അച്ഛന്‍. ആരോമല്‍ സഹോദരനും. കുഞ്ഞിരാമന്‍ ഭര്‍ത്താവും. കണ്ണപ്പന്‍ ചേകവരുടെ മരുമകനായ ചന്തു ചേകവര്‍ ഉണ്ണിയാര്‍ച്ചയുടെ മച്ചിനിയനാണ്. ഉണ്ണിയാര്‍ച്ചയെ തനിക്ക് നിഷേധിച്ച ആരോമലെ ചന്തു ചതിയില്‍ കൊന്നുവെന്നും ഇതിനു പകരമായി ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമലുണ്ണി ചന്തുവിനെ അങ്കത്തില്‍ കൊന്നുവെന്നും പറയപ്പെടുന്നു.


വടക്കന്‍ പാട്ടും കളരിപ്പയറ്റും പറയുമ്പോള്‍ പലര്‍ക്കും തെറ്റു വരുന്ന ഒരു കാര്യമാണ് പതിനാറാം നൂറ്റാണ്ടിലെ പുത്തൂരം വീട്ടുകാരായ തീയ്യ ചേകവരുടെ കൂടെ പതിനെട്ടാം നൂറ്റാണ്ടില്‍ വടകരയില്‍ ഉണ്ടായ നായര്‍ തറവാട്ടുകാരായ തച്ചോളി മാണിക്കോത്ത് വീട്ടിലെ  തച്ചോളി ഒതേനക്കുറുപ്പിനെയും മറ്റും ബന്ധപ്പെടുത്തിക്കൊണ്ടുള്ള കാര്യം പറയുന്നത്.


പുത്തൂരം വീട് തീയ്യരുടെതും തച്ചോളി മാണിക്കോത്ത് വീട് നായരുടെതുമാണ്.  തീയ്യന്‍ ചേകവര്‍ ആകുന്നത് ഒരങ്കത്തിനു ശേഷമാണ്. അങ്ങിനെയുള്ളവരെയാണ് അങ്കച്ചേകവര്‍ എന്ന് വിളിക്കുന്നത്‌. ചേകവര്‍ തീയ്യരില്‍ നിന്ന് വന്നവരാണ് എന്നതിന് തെളിവായി ഇത് പറയാറുണ്ട്‌. “അങ്കം പിടിച്ചാലേ ചേകോരാവൂ” എന്നാണു ചേകോര്‍ പദത്തിന് വടക്കന്‍ പാട്ടില്‍ നല്‍കിയിരിക്കുന്ന നിര്‍വചനം. വടക്കന്‍ പാട്ടില്‍ മൂന്നു ചന്തുമാരാണ് ഉള്ളത്. ചന്തു ചേകവര്‍ (ചതിയന്‍ ചന്തു), പയ്യമ്പള്ളി ചന്തു ചേകവര്‍, തച്ചോളി ചന്തു എന്നിവരാണവര്‍. 


“ഈഴവ തീയ ചരിത്ര പഠനം” എന്ന തന്റെ പുസ്തകത്തില്‍ “സംഘകാലത്തെ കേരളത്തില്‍” എന്ന അധ്യായത്തില്‍ കെ.ജി.നാരായണന്‍ പറയുന്നത് ശ്രദ്ധിക്കുക :

“കേരളത്തിലെ ഏറ്റവും ജനബഹുലമായ സമതലപ്രദേശം സമുദ്രതീരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നൈതല്‍ നിവാസികളായിരിക്കുക സ്വാഭാവികമാണ്.  ഇതില്‍ ഉപ്പു ഉണ്ടാക്കുന്നവര്‍ക്ക് ഉപ്പാളനെന്നും അവരുടെ സ്ത്രീക്ക് ഉപ്പാട്ടിയെന്നും പഴയകാലത്ത് പേരുണ്ടായിരുന്നു. തച്ചോളി ഒതേനന്‍ എന്ന് വടക്കന്‍ പാട്ടുകളില്‍ കീര്‍ത്തിക്കപ്പെട്ടിട്ടുള്ള വീരയോദ്ധാവ് ഉപ്പാളന്‍ വര്‍ഗത്തില്‍ പെട്ട ഒരാളായിരുന്നു എന്നുള്ള വസ്തുത ഡോക്ടര്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. തച്ചോളി പാട്ടിമാര്‍ക്കും ഉപ്പാളന്‍മാര്‍ക്കും ആര്യവല്‍ക്കരണവേളയില്‍ നായര്‍ സമുദായത്തില്‍ വിലയിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.”


ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നതനുസരിച്ച് പതിനൊന്നാം നൂറ്റാണ്ടില്‍ ചേര ചോള രാജാക്കന്മാര്‍ തമ്മില്‍ നുറു വര്ഷത്തിലധികം നീണ്ടു നിന്ന യുദ്ധത്തിനു ശേഷമാണ് ചേര നാട്ടില്‍ (കേരളത്തില്‍) ഓരോ വീട്ടിലും സര്‍പ്പക്കാവിനോടോപ്പം കളരിയും നിര്‍ബന്ധമാക്കിയത്. ചേകവര്‍ കുടുംബത്തില്‍പ്പെട്ട ആണ്‍ കുട്ടികള്‍ ഏഴു വയസ്സ് മുതല്‍ പതിനാറ് വയസ്സ് വരെ കളരി അഭ്യസിക്കണം. ശേഷം വേണ്ടി വന്നാല്‍ ചേരമാന്‍ പെരുമാളിന് വേണ്ടി യുദ്ധം ചെയ്യുകയും വേണം.


അങ്ക കളരിയും അങ്ക തട്ടും : രണ്ടു ചേകവന്‍മാര്‍ തമ്മില്‍ യുദ്ധം ചെയ്യാനുള്ള നാല് മുതല്‍ ആറു ഫീറ്റ് വരെ ഉയരമുള്ള ഒരു പ്ലാറ്റ്ഫോം ആണ് അങ്കത്തട്ട്. അങ്കം എന്നാല്‍ യുദ്ധം. ഏതെങ്കിലും ഒരു ഗ്രൌണ്ടിന്റെ ഒത്ത നടുക്കായിരിക്കും ഈ അങ്കത്തട്ട് ഉണ്ടാകുക. ഇതിനെ മൊത്തം അങ്ക കളരി എന്ന് പറയുന്നു.


നാട്ടു രാജാക്കന്മാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നതിന് അവര്‍ അങ്കം കുറിക്കുകയും ആ അങ്കത്തിനു ചേകവരെ നിയോഗിക്കുകയും ചെയ്തിരുന്നു. യുദ്ധത്തില്‍ ചേകവരില്‍ ഒരാള്‍ മരിച്ചു വീണാല്‍ ആ അങ്കം തീരും. ജീവിച്ചിരിക്കുന്ന മറ്റേ ചേകവനെ വിജയി ആയി പ്രഖ്യാപിക്കും ഒപ്പം അയാളുടെ രാജാവ് വിജയി ആവുകയും ചെയ്യും. അങ്ങിനെ ജയിച്ചു വരുന്നവര്‍ക്ക് രാജാവ് വലിയ സമ്മാനങ്ങള്‍ നല്‍കുക പതിവായിരുന്നു.


തമിഴ് സാഹിത്യ കൃതിയായ അകനാന്നൂറിലും Vers. 34, 231, 293 അത്പോലെ പുറനാന്നൂറിലും Vers 225, 237, 245, 356 ലും  കളരിയെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം ചേര ചോള പാണ്ട്യ  രാജക്കനമാരുടെ കളരി പാടവവും അതില്‍ പരാമര്‍ശിക്കുന്നു.


“പോര് ചേകവര്‍ക്ക് .......... പോര് ഒരു കളി” എന്നൊരു പഴമൊഴി അക്കാലത്ത് നിലവിലിരുന്നുവത്രേ.


#######



ഉണ്ണിയാർച്ച ഈഴവരുടെ അഭിമാനം .

---------------------------------

വടക്കൻപാട്ടിലെ വീര നായികയായ ഉണ്ണിയാർച്ച പതിനാറാം നൂറ്റാണ്ടിൽ പഴയ കോലത്തുനാട്ടിലെ( വടകര) കടത്തനാട് എന്ന നാട്ടുരാജ്യത്താണ് ജീവിച്ചിരുന്നത്,

1549 ൽ 'പുത്തൂരം വീട്' എന്ന ഈഴവതറവാട്ടിൽ കണ്ണപ്പചേകവരുടെ മകളായി ഉണ്ണിയാർച്ച ജനിച്ചു, പുത്തൂരം കളരിയിൽ അച്ചൻ്റെ ശിഷ്യണത്തിൽ സഹോദരൻ ആരോമൽചേകവർക്കൊപ്പം എല്ലാ കളരിമുറകളും അഭ്യാസങ്ങളും പയറ്റിതെളിഞ്ഞു ഉണ്ണിയാർച്ച, കരവാളിലും ഉറുമിയിലും വൈദഗ്ധ്യം നേടി, ഉണ്ണികണ്ണൻ എന്ന മറ്റൊരു സഹോദരൻ കൂടിയുണ്ട്,


കണ്ണപ്പചേകവർ തൻ്റെ സഹോദരി പുത്രനായ ചന്തുവുമായി ഉണ്ണിയാർച്ചയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു, എന്നാൽ ചന്തുവിൻ്റെ സ്വഭാവദൂഷ്യം കാരണം ഉണ്ണിയാർച്ചയ്ക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല, ആരോമൽചേകവർ തൻ്റെ കൂട്ടുകാരനായ ആറ്റുംമണമ്മേൽ കുഞ്ഞിരാമനെ സഹോദരിക്കു വേണ്ടി ആലോചിച്ചു, ആർച്ചയ്ക്കും ആ ബന്ധം ഇഷ്ടമായിരുന്നു, അവൾ വിവാഹത്തിന് സമ്മതം മൂളി, അങ്ങനെ കുഞ്ഞിരാമനുമായി ഉണ്ണിയാർച്ചയുടെ വിവാഹം നടന്നു.ഇതോടെ ചന്തുവിന്ആരോമലിനോട് കടുത്ത പ്രതികാരം മനസിൽ ഉണ്ടായി,


ഭർതൃവീടായ ആറ്റുമണമ്മേൽ വെച്ച് ഉണ്ണിയാർച്ചയ്ക്ക് അല്ലിമലർക്കാവിൽ കൂത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് കൂത്ത് കാണാൻ മോഹം ഉണ്ടായി, ഇത് ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞപ്പോൾ അവർ എതിർത്തു, കാരണം നാദാപുരത്തങ്ങാടിയിൽ കൂടി വേണം ക്ഷേത്രത്തിലേക്ക് പോകാൻ, നാദാപുരം കവലയിൽ നൂറുകണക്കിന് ജോനകർമാർ കൊള്ളയും കൊലയുമായി തമ്പടിച്ചിട്ട് വർഷങ്ങളായി, അവർക്ക് ഒരു മൂപ്പനും ഉണ്ട്, കുടുംബത്തോടെ വരുന്നവരെ കൊള്ളയടിച്ച് ആണുങ്ങളെ കൊല്ലുകയും സ്ത്രികളെ തട്ടികൊണ്ട് പോയി അടിമകളാക്കുകയും ചെയ്യുന്നു, നാട്ടുപ്രമാണിമാർക്കും കടത്തനാട്ട് രാജാവിനു പോലും ഇതുവരെ ആ കാക്കാൻ മാരെ അവിടെ നിന്ന് തുരത്താൻ കഴിഞ്ഞിട്ടില്ല'


ഇത് കേട്ടതും ആർച്ചയ്ക്ക് വാശി കൂടി, ' എങ്കിൾ ഞാൻ അതു വഴി തന്നെ പോകു " മേത്തന്മാരുടെ ശല്യം ഇന്നത്തോടെ തീർത്ത് തരാം''


കുഞ്ഞിരാമൻ ഭയന്ന് പോയി, പോകരുത് എന്ന് പറഞ്ഞിട്ടും ആർച്ച ഉറുമിയെടുത്ത് പുറപ്പെട്ടു. മനസില്ലാ മനസ്സോടെ പിന്നാലെ പതിയെ കുഞ്ഞിരാമനും പുറപ്പെട്ടു,


"മുടിമേലെ കെട്ടിവെച്ച് 'കച്ചകെട്ടി' സർവ്വാഭരണ വിഭൂഷിതയായി മന്ദം മന്ദം നടന്ന് വരുന്ന ആ സ്ത്രിയെ കണ്ട് കാക്കാൻ മാർക്ക് കൊതിയായി .. " നിറയെ പൊന്നുണ്ട് 'കാണാനും അതിസുന്ദരി' ഇന്നത്തെ കാര്യം കുശാലായി 'അവളെ നമുക്ക് മൂപ്പന് കാഴ്ചവെയ്ക്കാം എന്ന് പറഞ്ഞു കൊണ്ട് ജോനകർമാർ ഉണ്ണിയാർച്ചയെ വളഞ്ഞു!

ഇത് കണ്ട് പിന്നാലെ വന്ന കുഞ്ഞിരാമൻ ഭയന്നു വിറച്ചു. അപ്പോൾ രാമനെ നോക്കി ആർച്ച പറയുന്ന ചൊല്ല് വളരെ പ്രശസ്തമാണ്.

" പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല

ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?

ആയിരം വന്നാലും കാര്യമില്ല

പുത്തൂരം വീട്ടിലെ പ്പെണ്ണുങ്ങളും

ആണുങ്ങളെ കൊല്ലിച്ച കേട്ടിട്ടുണ്ടോ?"


പുത്തൂരം വീട്ടിൽ ആരോമൽചേകവരുടെ പെങ്ങളാണു ഞാൻ എന്ന് പറഞ്ഞ് കൊണ്ട് ഉണ്ണിയാർച്ച അരയിൽ ചുറ്റിയ ഉറുമിയെടുത്തൊന്ന് വീശീ - ..! നാലുപാടും ചിതറിയോടി കാക്കാൻ മാർ ,ചിലർ ഭയന്ന് നിലവിളിച്ച് ഓടിയൊളിച്ചു'

ഉറുമി പിടിച്ച എൻ്റെ കൈയുടെ തരിപ്പ് തീരണില്ലാ.. ഇനിയും ആയിരം വരട്ടെ.' കലിപൂണ്ട ഉണ്ണിയാർച്ചവെല്ലുവിളിച്ചു,

 സംഭവം അറിഞ്ഞെത്തിയ മൂപ്പൻ ആർച്ചയുടെ കാലിൽ വീണ് മാപ്പപേക്ഷിച്ചു,

"ഇനി കൊള്ളയും കൊലയുമായി നടക്കരുതെന്നും സ്ത്രികളെ അപമാനിക്കരുതെന്നും മൂപ്പനെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് ഉണ്ണിയാർച്ച അവരെ അവിടെ നിന്നും ഓടിച്ചു വിട്ടു, അതിനു ശേഷം നാദാപുരം കവലയിൽ കൂടി സ്ത്രീകൾ നിർഭയത്തോടെ നടന്നു,


ഈ സംഭവത്തോടെ ഉണ്ണിയാർച്ചയുടെ ഖ്യാതി മലയാളദേശം മുഴുവനും പരന്നു, അവൾ പെൺകരുത്തിൻ്റെയും വീര്യത്തിൻ്റെയും പര്യായമായി മാറി, കടത്തനാട്ട് രാജാവ് പട്ടും വളയും നേരിട്ടെത്തി സമർപ്പിച്ച് ഉണ്ണിയാർച്ചയെ ആദരിച്ചു,


ദേശത്തെ നാടുവാഴി മരണപ്പെട്ടപ്പോൾ അടുത്ത അവകാശത്തിനായി മരുമക്കൽ തമ്മിൽ വയസ്സ് മൂപ്പ് തർക്കമായി, രണ്ട് ചേകവൻ മാരെ വെച്ച് അങ്കം വെട്ടി ജയിക്കുന്ന ആൾക്ക് അടുത്ത നാടുവാഴി ആകാം എന്ന് കടത്തനാട്ട് രാജാവ് കല്പിച്ചു: ഒരാൾ അങ്കവിദ്യയിലും ചതിപ്രയോഗങ്ങളിലും കേമനായ അരിങ്ങോടർ ചേകവരെ സമീപിച്ചു, മറ്റെയാൾ ആരോമൽചേകവരെയും, അങ്ങനെ ആരോമൽ അരിങ്ങോടരുമായി അങ്കം കുറിച്ചു, അച്ചൻ പറഞ്ഞതനുസരിച്ച് ചന്തുവിനെ അങ്കത്തിന് സഹായിയായി ആരോമൽ കൂടെ കൂട്ടി,


അങ്കത്തട്ടിൽ അരിങ്ങോടർ എല്ലാ ചതിപ്രയോഗങ്ങളും നടത്തി. എന്നാൽ സത്യവും ധർമ്മവും ഉള്ള ആരോമൽ അങ്കം ജയിച്ചു "

അങ്കം ജയിച്ചതളർച്ചയിൽ ആരോമൽ ' ചന്തുവിൻ്റെ മടിയിൽ അല്പനേരം തല വെച്ച് കിടന്നു 'എന്നാൽ മുൻ വൈരാഗ്യമുള്ള ചതിയൻ ചന്തു മടിയിൽ തല വെച്ച് മയങ്ങുന്ന ആരോമൽചേകവരെ കുത്തുവിളക്ക് കൊണ്ട് കുത്തി കൊലപ്പെടുത്തി...!


ചതിയനായ ചന്തുവിൻ്റെ തല വെട്ടി പുത്തൂരം വീടിൻ്റെ പടിപ്പുരയിൽ വെച്ചീട്ടേ ഇനി മുടി കെട്ടുകയൊള്ളുവെന്ന് ഉണ്ണിയാർച്ച ശപദം ചെയ്തു, " ആർച്ചയെ പേടിച്ച് ചന്തു നാടുവിട്ടോടി... അരിങ്ങോടരുടെ വീടിനു ചുറ്റും വലിയ കോട്ട കെട്ടി അവിടെ താമസിച്ചു, ഉണ്ണിയാർച്ചയെ ഭയന്ന് അവൻ ആ കോട്ട വിട്ട് ഒരിക്കലും പുറത്ത് വന്നില്ല:


വർഷങ്ങൾക്ക് ശേഷം ഉണ്ണിയാർച്ചയുടെ മകൻ ആരോമലുണ്ണി' അമ്മാവൻ്റെ മകനായ കണ്ണപ്പനുണ്ണിയുമായി ചേർന്ന് കോട്ട പൊളിച്ച് അകത്ത് കടന്ന് ചതിയൻ ചന്തുവിൻ്റെ തല വെട്ടി അരിഞ്ഞെടുത്ത് പുത്തൂരം തറവാടിൻ്റെ പടിപ്പുരയിൽ വെച്ച് 'ഉണ്ണിയാർച്ച അമ്മയുടെ ശപദം നിറവേറ്റി "

" ശത്രുവിൻ്റെ മുമ്പിൽ പിന്തിരിഞ്ഞ് ഓടാതെ നേരിട്ട് വെട്ടി മരിക്കുന്നതാണ് അഭികാമ്യമെന്നും 'കീഴടങ്ങി ഒളി വാളുകൊണ്ട് മരിച്ചു വീഴുന്നത് മരണത്തെക്കാളും ദുഷ്ക്കരവും അപമാനവുമാണെന്ന് 'ഉണ്ണിയാർച്ചയുടെ വാക്കുകൾ "


1620 ൽ 71 മത്തെ വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കേരളത്തിൻ്റെ പെൺസിംഹം ഉണ്ണിയാർച്ച അന്തരിച്ചു ഉണ്ണിയാർച്ചയുടെ പേരിൽ പല നുണ കഥകളും പ്രചാരത്തിലുണ്ട്, ടിപ്പു ആർച്ചയെ തട്ടി കൊണ്ടുപോയി വിവാഹം ചെയ്തു എന്നു മറ്റും. M Tവാസുദേവൻ നായരുടെ സിനിമയായ

ഒരു വടക്കൻ വീരഗാഥയിൽ ആർച്ചയെ അങ്ങേയറ്റം മോശമായി ചിത്രീകരിച്ചിരിക്കുന്നു. [ നായർ അത്രയെങ്കിലും .... ]


വടക്കൻ പാട്ടിൽ ഇവരുടെ പൂർവ്വികർ ഈഴത്ത് (സിലോൺ) നിന്ന് വന്നവരാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ലങ്കയിൽ രാജ പദവി ഉണ്ടായിരുന്ന അഭ്യാസികളായ ഏഴ് കുടുബക്കാരെ ചേരമാൻ പെരുമാൾ ക്ഷണിച്ചു കൊണ്ട് വന്ന് കുടിയിരുത്തി. അതിലൊന്നാണ് പുത്തൂരം വീട് .

ഈഴവ / ഇല്ലത്ത് പിള്ളയാർ / തിയ്യ/ബില്ലവ / ഈഡിഗ / ഭണ്ടാരി etc........

ഈഴവ മഹാവംശം .

കടപ്പാട്

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home