Vedic farming and agnihothram
വേദിക് കൃഷിയും അഗ്നിഹോത്രവും .
മഞ്ഞൾ പകൽ പറിക്കരുത് ചില കർഷക ശാസ്ത്രങ്ങൾ പരിചയപ്പെടുത്താം .
മഞ്ഞള്‍ പകല്‍ വിളവെടുക്കില്ലായിരുന്നു സൂര്യ രശ്മിയില്‍ അതിലെ നൈട്രേറ്റ് നഷ്ട്ടപ്പെടും എന്നുള്ള സത്യം കര്‍ഷകന്‍ മനസിലാക്കിയിരുന്നു. രാത്രിയില്‍ മാത്രം മഞ്ഞള്‍ കിളച്ചു പറിക്കുന്നതിലെ ശാസ്ത്രം ഇന്നത്തെ ശാസ്ത്ര ലോകം ചിന്തിക്കും മുന്‍പ് കര്‍ഷകനിലെ ഋഷി അതൊക്കെ മനസിലാക്കിയിരുന്നു . മഞ്ഞള്‍ പകല്‍ ദേഹത്ത് തേക്കരുത് അതിനായി രാത്രിയോ സൂര്യനുദിക്കും മുന്‍പോ ചെയ്യുക . മഞ്ഞള്‍ കുപ്പിയില്‍ സൂക്ഷിക്കരുത് അതിനും ഭരണി ഉപയോഗിക്കുക എന്നതൊക്കെ കൃഷിക്കാരനിൽ നിന്നാണ് വൈദ്യന്മാർ മനസിലാക്കിയത് .
പുരാതന കാലങ്ങളിൽ അങ്കാറ എന്നുള്ള വളം ഉണ്ടായിരുന്നു മിത്ര കീടങ്ങളെ മണ്ണിൽ നിറയ്ക്കുക എന്നതായിരുന്നു ഇതിലെ യുക്തി അതിനായി ആലിൻ കീഴെയുള്ള മണ്ണ് ആറിഞ്ചു ആഴത്തിൽ ചുറ്റിലും നിന്ന് കോരിയെടുക്കും എന്നിട്ടു വിത്ത് വിതറും പോലെ അത് പാടങ്ങളിൽ വിതറും അതോടെ സൂക്ഷ്മ ജീവികളുടെ എണ്ണം വര്ദ്ധിക്കും .
ആല്‍മരം കടപുഴകി വീണാല്‍ കൃഷിയിടത്തില്‍ കൊണ്ടുവന്ന് കത്തിച്ചു ചാരമാക്കുന്നതിലെ ശാസ്ത്ര യുക്തി കൃഷിക്കാരനില്‍ നിശ്ചിതമായിരിന്നു .
ആലിന്‍ കീഴിലെ മണ്ണിലെ ഈ ഗുണത്തിന് ശാസ്ത്രം എതിര്‍ത്താലും പഴമയുടെ ഈ യുക്തിയെ അനുഭവമുള്ളവന് എതിര്‍ക്കാന്‍ സാധിക്കില്ല.
രാജഭരണകാലത്ത് കർഷകൻ ആത്‍മഹത്യ ചെയ്തിട്ടില്ല കൃഷിക്കാരന് ഇന്നുള്ളതിനേക്കാൾ ആദരവ് ബഹുമാനപുരസ്സരം നല്കിയിരുന്നു .
ധര്‍മ്മശാസ്ത്രത്തില്‍ പാടവരമ്പിലെ യാത്രനിയമങ്ങള്‍ പറയുന്നുണ്ട് കൃഷിക്കാരന് നേരെ വരമ്പിലൂടെ ബ്രാഹ്മണന്‍ നടന്നു വരുമ്പോള്‍ ബ്രാഹ്മണന്‍ വരമ്പ് ഒഴിഞ്ഞു നിന്ന് കൃഷിക്കാരന് സൗകര്യം ചെയ്തു കൊടുക്കണം .രാജ്യം ഭരിക്കുന്ന രാജാവാണ് എതിരെ വരുന്നതെങ്കില്‍ പരസ്പരം തൊഴുകയ്യോടെ രാജാവും വരമ്പ് ഒഴിഞ്ഞു നില്ക്കണം വരമ്പിലൂടെ നടക്കാന്‍ നിയമങ്ങളെ മറികടന്ന് അവകാശം അനുവദിച്ചിട്ടുള്ളത് കൃഷിക്കാരന് മാത്രമാണ് . .എങ്കില്‍ പോലും ഗര്‍ഭിണി ആയ സ്ത്രി എതിരെ വന്നാല്‍ കൃഷിക്കാരന്‍ വരമ്പ് ഒഴിഞ്ഞു നില്ക്കണം എന്നുള്ള നിയമം കൂടി ചേര്‍ത്തതാണ് ധര്‍മ്മ ശാസ്ത്ര നിയമങ്ങള്‍ .
കൃഷിയെ സഹായിക്കുക എന്നതും ഗുരു ദക്ഷിണയായിരുന്നു മഹാഭാരതത്തിൽ പുലങ്ങളിൽ പണിയെടുത്തിരുന്ന ശിഷ്യ ഗണങ്ങളെക്കുറിച്ചു വ്യാസൻ വർണ്ണിക്കുന്നുണ്ട് . പഴങ്ങളും പച്ചക്കറികളും നെല്ലും കാലിമേയ്ക്കലും ഗുരുകുലത്തിൽ നടത്തിയിരുന്നു ആരുണി എന്ന ശിഷ്യൻ ജലം കയറാതെ പാട വരമ്പിനു തടയായി കിടക്കുന്ന ഭാഗം മഹാഭാരതത്തിലുണ്ട് .
വിത്ത് സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏറെ ഉണ്ടായിരുന്നു
നെയ്യും തേനും 250 ഗ്രാം സമം അളവിൽ എടുത്തു അഞ്ചു കിലോ ചാണകത്തിലും ഒരു കിലോ ആലിം കീഴിലെ മണ്ണിലും ജലം ചേർത്തു കുഴച്ചു അതിൽ വിത്തുകൾ മുക്കിയാൽ ഏറെ കാലം സൂക്ഷിക്കാം .ഇതിനെ അങ്കാറ ലായനി എന്നാണു പൊതുവെ വിളിക്കുന്നത് .
എള്ള് കൃഷി നഷ്ട്ടം വരുത്തില്ല മുതിര കൃഷി നഷ്ടമാണ് അന്തരീക്ഷത്തിലെ നൈട്രജനെ ഭൂമിയിലേക്ക് എത്തിക്കുവാൻ മുതിര തന്നെ കൃഷി ചെയ്യണം എങ്കിലേ അടുത്ത കൃഷിയിൽ വിളവ് ഉണ്ടാകുകയുള്ളൂ നഷ്ടത്തിന്റെ കണക്കു മാത്രം തരുന്ന മുതിര കൃഷിയിലെ ശാസ്ത്രകാരനെ ആരും തിരിച്ചറിയുന്നില്ല .
ഋഷിചിന്തയില്‍ നിന്നാണ് മനുഷ്യന്‍ കൃഷിയുടെ തലത്തിലേക്ക് യാത്ര നടത്തിയിട്ടുള്ളത് . കച്ചവടത്തിലെ ലാഭവും നഷ്ട്ടവും വൈശ്യനെ വേദനപ്പെടുത്തുമ്പോള്‍ . വിളയുടെ നഷ്ട്ടമോ ലാഭമോ കര്‍ഷകനെ ഉറക്കം കെടുത്തിയിട്ടില്ല . കൃഷിയില്‍ ഋഷിയെ പോലെ കര്‍ഷകന്‍ സന്തോഷിച്ചിരുന്നു ലാഭമോ നഷ്ട്ടമോ മനസ്സില്‍ തട്ടാതെ കൃഷി ചെയ്യാന്‍ ഋഷിക്കെ സാധിക്കൂ ഋഷിയോളം ഉയര്‍ന്ന മനസ്സ് കൃഷിക്കെ സാധിക്കൂ ഋഷി തന്നെ കൃഷി .
ദൈവങ്ങളുടെ ഭാന്ധാരത്തെക്കാള്‍ കര്‍ഷകനെ രക്ഷകനായി കണ്ട് ദക്ഷിണ സമര്‍പ്പിച്ചാല്‍ ഉറപ്പായും ഉദ്ടിഷ്ട്ട ഗുണം ലഭിക്കും . ജീവനുള്ള പ്രതിഷ്ട്ടയാണ് കര്‍ഷകന്‍ കണ്ണ് തുറക്കാനും കരയാനും ചിരിക്കാനും അറിയാവുന്ന ദൈവം . അവനെ കരയിപ്പിക്കരുതെന്നെ പറയാനുള്ളൂ കര്‍ഷകനില്‍ ഋഷി ചിന്തകള്‍ നില നിര്‍ത്താന്‍ കര്‍ഷക ഭാന്ധാരങ്ങളും കാര്‍ഷിക പ്രതിഷ്ട്ടയായ ബലരാമകാവുകളും തിരിച്ചുവരാന്‍ ചിന്തിക്കാം .
കൃഷിയിടത്തെ വൈകുണ്ഠമായി കണ്ടു ഹോമകുണ്ഠത്തിനു മുന്നില്‍ ത്രയംബക ഹോമം നടത്തിയിരുന്നൊരു കാര്‍ഷിക വൃത്തി നമുക്കുണ്ടായിരുന്നു .
നല്ലവിളവ് തരണമേ ഈശ്വരാ എന്ന പ്രാർത്ഥനയോടെ ഭൂമി പൂജയോടെയും കൃഷി തുടങ്ങുന്നു . നിലമുഴലിൽ നുകത്തെ മുന്നോട്ടു നയിക്കുന്ന കാളയുടെ പരിഗണന മുതൽ പഞ്ച ഗവ്യം കൊണ്ട് വിളവിനെ സംരക്ഷിക്കുന്നതിലെ ഗോക്കളുടെ സംഭാവന പുരാതന കൃഷിയിൽ കാണാം.
പശുവും കാളയും ഇല്ലാത്തൊരു കൃഷിരീതിയെ സങ്കല്പ്പിക്കാന്‍ സാധിക്കാത്തൊരു കാലത്തില്‍ നിന്നും മനുഷ്യന്‍ ഏറെ പുരോഗമിച്ചപ്പോള്‍ തീരെ അധ:പ്പധിച്ചത് ആരോഗ്യമാണ് .
ഇന്നും കീടനാശിനികളുടെ പ്രയോഗം മൂലം നശിക്കുന്ന മണ്ണിരയുടെ സമ്പത്ത് അഗ്നിഹോത്രം ചെയ്യുമ്പോൾ വളരെ വേഗം തിരിച്ചു വരുന്നുണ്ട് അഗ്നിഹോത്ര ഫലമായി കൂടു വിട്ടു പോയ തേനീച്ചകൾ കൂട്ടത്തോടെ തിരിച്ചു വരുന്നതും തേന്‍ കര്‍ഷകരുടെ അനുഭവമാണ് .
ഭൂമിയെ തൊട്ടു വന്ദിച്ചേ പാടത്തേക്ക് കാൽ വെക്കൂ കുനിഞ്ഞു നിന്നുള്ള ഞാറുനടൽ ഭൂമിയുടെ കാല്പ്പാദം തൊട്ടു വന്ദിക്കൽ ആണെന്ന് നിങ്ങൾ കരുതുക .
വൈശ്യ ചിന്തകള്‍ തൊട്ടു തീണ്ടാത്ത ആധ്യാല്മിക കൃഷി രീതി ഭാരതത്തിൽ കാണാമായിരുന്നു ഋഷി മാർഗ്ഗം കൃഷി മാർഗ്ഗത്തിലൂടെ ആചരിച്ചവരാണ് നമ്മൾ .ഇതിനെ വേദിക് കൃഷി എന്നറിയപ്പെട്ടു .ത്രയംബകഹോമവും അഗ്നിഹോത്രവും നിലച്ചപ്പോൾ പാടനിലങ്ങള്‍ ബിസ്സിനസ് കേന്ദ്രങ്ങളായി മാറി രാസ വളങ്ങൾ നിലം കയ്യേറിയപ്പോള്‍ കാളക്കൂറ്റന്റെ ശരീരമുണ്ടായിരുന്ന കൃഷിക്കാരന്‍ രോഗത്തെ താങ്ങാനാവാതെ നിലങ്ങളിൽ മരിച്ചു വീണു .
കർഷകൻ........ കരയാനും ചിരിക്കാനും കഴിയുന്ന പ്രകൃതിയിലെ ജീവനുള്ള വിഗ്രഹങ്ങളാകുന്നു .
അന്നം തരുന്നവന്‍ ദൈവമാണെങ്കില്‍ ആ പൂക്കള്‍ കര്‍ഷകന്‍റെ പാദങ്ങളില്‍ അര്‍പ്പിക്കൂ .
വിശക്കുന്നുവെന്ന് കൃഷിക്കാരനോട് പറഞ്ഞാൽ ഒരു പിടി അവിലെങ്കിലും കിട്ടും .
1912 ഓസ്ട്രിയൻ കൃഷി ശാസ്ത്രഞ്ജൻ ഡോക്ട്ടർ റുഡോൾഫ് സ്റ്റൈനർ ബയോ ഡൈനാമിക് കൃഷി രീതിയിൽ വിജയം നേടി ഇതിൽ അദ്ദേഹത്തെ സഹായിച്ചത് ഭാരതത്തിലെ കൃഷി ഗീതയും ഞാറ്റു വേല കലണ്ടറും ജ്യോതിഷ ഗ്രന്ഥങ്ങളും ആയിരുന്നു .
സൂര്യ ചന്ദ്രന്മാരുടെ ആരോഹണങ്ങൾ മനസിലാക്കി തന്നെയാണ് കൃഷി ചെയ്‌തിരുന്നത് .
തിരുവാതിര എന്ന ചന്ദ്ര സഞ്ചാരവും ഞാറ്റുവേല എന്ന സൂര്യ സിന്ധാന്തവും ചേര്‍ന്ന തിരുവാതിരഞാറ്റുവേല ദിനങ്ങള്‍ കൃഷിക്ക് അനുയോജ്യമാണെന്ന് കര്‍ഷകന് അറിയാമായിരുന്നെങ്കില്‍ ആ അറിവിന് പിന്നില്‍ ജോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ സഹായിച്ചിരുന്നു എന്നതാണ് വാസ്തവം .
ചൈത്ര മാസത്തില്‍ പൂര്‍ണ്ണ ചന്ദ്രനെ കാണുന്ന ദിവസം നമ്മുടെ കലണ്ടറില്‍ അന്ന് ചിത്തിര നാള്‍ ആയിരിക്കും BC മുപ്പത്തി എട്ടു മുക്കോടി വര്ഷം മുന്‍പുള്ള കലണ്ടര്‍ ചരിത്രം തിരഞ്ഞു നോക്കിയാലും ഈ അത്ഭുതം നിങ്ങള്‍ക്ക് കാണാം ഒരു മാറ്റവും കൂടാതെ നമ്മുടെ ജോതിഷ കലണ്ടര്‍ ജൈത്രയാത്ര നടത്തുന്നു ''' വൈശാഖ മാസത്തില്‍ നിങ്ങള്‍ പൂര്‍ണ്ണ ചന്ദ്രനെ കാണും അപ്പോഴും നമ്മുടെ കലണ്ടര്‍ നോക്കിയാല്‍ വിശാഖം നക്ഷത്രം ആയിരിക്കും. തൈപ്പൂയം ദിനത്തില്‍ അതായത് മകരമാസത്തിലെ പൗര്‍ണ്ണയിൽ പൂർണ്ണ ചന്ദ്രനെ നിങ്ങള്‍ക്ക് കാണാം പക്ഷെ അന്ന് പൂയം നാൾ അയിരിക്കും ഈ കലണ്ടര്‍ ആരൊക്കെ അംഗീകരിച്ചിട്ടുണ്ടോ എന്നറിയില്ല എന്നാലും ഭാരതം നിര്‍മ്മിച്ച കലണ്ടറില്‍ യുക്തിയുടെ ശാസ്ത്രവും നിങ്ങള്‍ക്ക് ദര്‍ശിക്കാം.
കറുക വരമ്പിലെ ചെറുമാടങ്ങളും കുളങ്ങളും കാവുകളും കണ്ണിനെയും മനസ്സിനെയും സന്തോഷിപ്പിച്ചിരുന്നു . കൃഷ്ണ സഹോദരന്‍ ബലരാമന്റെ പ്രതിഷ്ടയുള്ള അമ്പലങ്ങളും വയലുകളിൽ ഉണ്ടായിരുന്നു .
സർവ്വ ചെടിയും ഒടിച്ചു നട്ടാൽ മുളയ്ക്കുന്ന തിരുവാതിര ഞാറ്റുവേല ആരംഭം മുതൽ പതിനാലു ദിവസം വരെ മഴയിൽ അമൃത് ഗുണമുണ്ടാകും എന്നുള്ള തിരിച്ചറിവ് കര്ഷകനിൽ നിന്നാണ് ലോകം പഠിച്ചത് ആ ദിനങ്ങളിൽ കർഷകർ മഴവെള്ളം ശേഖരിച്ചു കുടിക്കുമായിരുന്നു.
കൃഷ്ണ ശബ്ദം കൃഷിയിലും കാണുവാന്‍ സാധിക്കും
കൃഷ്ണ : എന്ന ശബ്ദത്തിനു ആകർഷണം ഉള്ളവൻ എന്നർത്ഥം കൊടുക്കുക .കൃഷ --വിലേഖനേ-വിലേഖനേകർഷണം .എന്നാണു കൃഷ്ണന് അർത്ഥം .കൃഷിയുമായി ബന്ധപ്പെട്ട നാമവും കൂടി ചേർന്നതാണ് കൃഷ്ണ ശബ്ദം മറ്റൊന്ന് കൃഷ്ണ സഹോദരൻ കലപ്പ ഏന്തിയ ബലരാമൻ ആണല്ലോ .കൃഷി ധാതുന കാരാഭ്യാം സാത്താനന്ദആത്മതാം കിലാഭിലപൽ ജഗ ദക്ഷകർഷിത്വം വാ കഥയദൃഷി. ...കൃഷ്ണ നാമതേ..... എന്ന് വെച്ചാൽ കൃഷ്ണ നാമം ആനന്ദ ആത്മ മാകുന്നു കൃഷിയും ജഗത്തും ആകുന്നു . കൃഷ്ണേ നീലാസിത ഹരിദ്രാഭ എന്ന് തുടങ്ങുന്ന നാമങ്ങളും കൃഷ്ണ ശബ്ദത്തിൽ കാണുന്നു.
കൃഷിയോടൊപ്പം വിളഞ്ഞു നിൽക്കുന്ന പാടങ്ങളിൽമീനുകളും നത്തക്കായും മണ്ണിരയും ആര്‍ത്തുല്ലസിച്ചു ആമോദത്തോടെ വാഴുന്നത് കാണാമായിരുന്നു .
കൃഷിക്കാർ നല്ല ബലമുള്ള രാമന്മാർ തന്നെയായിരുന്നു പഴങ്കഞ്ഞിയും കപ്പപ്പുഴുക്കും തേങ്ങാച്ചമ്മന്തിയും കഴിച്ചു രോഗത്തെ തോൽപ്പിച്ച കാളക്കൂറ്റനെ പോലൊരു കൃഷിക്കാരനെയും വയലില്‍ കാണാമായിരുന്നു . അവനിലെ അഗ്നിഹോത്രിയെയും പഴമയുടെ അസ്തമയത്തിൽ കണ്ടിരുന്നു.
യാഗങ്ങള്‍ അനുഷ്ട്ടിച്ചിരുന്ന നമ്മുടെ രാജ്യത്ത് ഹോമം നിലച്ചു കൂബയിലും റഷ്യയിലെ ചെര്‍ണോബിലും അഗ്നി ഹോത്രം വീണ്ടും വയലിൽ എത്തുന്നു എന്നറിഞ്ഞപ്പോൾ യാഗങ്ങളുടെ ശാസ്ത്രം വിധിച്ച നമ്മുടെ നാട് പുറകോട്ടു മാത്രം പോയി .
വെളുത്ത വാവിനെയും കറുത്ത വാവിനെയും കണക്കിലെടുത്തേ കൃഷി ചെയ്യാൻ പാടുള്ളുവെന്ന കാർഷിക ജ്യോതിഷ വചനങ്ങളെ പിന്തുടർന്ന കൃഷിക്കാരിലും നല്ലൊരു കാർഷിക ജോതിഷിയെ പഴമയുടെ ദർശനത്തിൽ കാണാമായിരുന്നു .
പൂയം നാളില്‍ വിതച്ചാല്‍ പുഴു ശല്യം ഉണ്ടാകുമെന്നും അത്തം നാളില്‍ വിതപ്പാൻ നല്ലതെന്നും അവന്‍ മനസിലാക്കിയിരുന്നു .
സാമഗാനങ്ങളും ഓടക്കുഴലിന്റെ നാദവും വിളകളെ ആനന്ദിപ്പിച്ചിരുന്നു സാമ വേദത്തിലെ ഗീതങ്ങളെ സത്യമായി തന്നെ ആധുനിക ശാസ്ത്രവും അംഗീകരിച്ചു . എന്തായാലും കണ്ണും കാതും ഇന്ദ്രീയങ്ങളും സസ്യ ജാലങ്ങൾക്കുണ്ടെന്നു കൃഷിക്കാരൻ മനസിലാക്കിയിരുന്നു .
പുരാതന കേരളത്തിലെ കീടനാശിനികളുടെ പേരുകളിൽ നിറഞ്ഞു നിന്നതു പഞ്ച ഗവ്യം തന്നെയായിരുന്നു നിമാസ്ത്രം / ബ്രാഹ്മസ്ത്രം/ അഗ്നി അസ്ത്രം/ ദശപർണ്ണികഷായം / ബീജാമൃതം / ജീവാമൃതം / ഇതൊക്കെ മുൻകാല കീട നാശിനികളുടെ പേരുകളാണ് ഇതൊക്കെ തിരിച്ചു വരട്ടെ .
ചെര്ണോബിലെ 1986 ലെ ആണവ ദുരന്ത മേഖലയിലെ പുല്ലുകളിലും അത് തിന്നുന്ന പശുക്കളുടെ പാലിലും റേഡിയോ ആക്റ്റിവ് വിഷങ്ങൾ ഉണ്ടായിരുന്നു അഗ്നിഹോത്രം ചെയ്ത ഫാമുകളിൽ റേഡിയോ ആക്റ്റിവിറ്റി കുറവായിരുന്നു എന്നതിന് രേഖകളും തെളിവുകളും ഉണ്ട് .
ചാണക്യ നീതിയിൽ വിത്തുകളുടെ വിവരങ്ങൾ ഉണ്ട്
വിത്ത് നീളത്തിൽ ഉള്ളതാണെങ്കിൽ നെയ്യും തേനും പുരട്ടുക ഉരുണ്ട വിത്തുകളിൽ ചാണകം പൊതിഞ്ഞു സൂക്ഷിക്കുക .എന്നുള്ള ചാണക്യ വാചകം വായിക്കാൻ ഇടയായി .
പശുവിൻ മൂത്രത്തിലെ കോപ്പർ ഗുണം വെളുത്ത പൂപ്പലുകളെയും കുമിൾ രോഗത്തെയും നശിപ്പിക്കും അതിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത് ഗുണത്തെക്കാള്‍ ദോഷം ചെയ്യും .
ചെമ്പിൽ നെല്ല് പുഴുങ്ങിയാൽ ഏറെ നാൾ കേടുകൂടാതെ ഇരിക്കും .
മോര് വെള്ളം ചേർത്തു തളിച്ചാൽ കീടങ്ങൾ ചത്തു വീഴും .
വേപ്പിൻ കുരു അരച്ച് വെള്ളത്തിൽ കിഴികെട്ടിയോ മറ്റോ കലർത്തുക ആ ജലം രണ്ടു നാൾ വെച്ചാൽ കീട നാശനത്തിന് ഉപയോഗിക്കാം .
നവഗവ്യത്തിന് വേണ്ടി ശർക്കരപ്പാവ് കലക്കിയ പാത്രത്തിൽ കൊമ്പൻ ചെല്ലികൾ ചത്തു കിടക്കുന്നതു കാണുമ്പോൾ തെങ്ങിലെ ചെല്ലിയെ പിടിക്കാൻ മറ്റു മാർഗ്ഗങ്ങൾ തേടേണ്ട ആവിശ്യമില്ല .ശർക്കര നീര് തന്നെ ചെല്ലിയുടെ ശത്രു .
പശുക്കൾ ഇടുന്ന പച്ചച്ചാണകം അപ്പോൾ തന്നെ എടുത്തു മുറ്റത്തു തളിച്ചാൽ ബാക്ട്റ്റീയകള്‍ ഇല്ലാതാവുന്നു അത് കൃഷിയിടത്തിൽ തളിച്ചാലും നല്ലതാണ് . ഇതിനായി ഒരിക്കലും വിദേശ ഇനം പശുക്കളെ സമീപിക്കരുത് .
''' ജീവോ ജീവസ്യ ജീവനം ജീവൻ ജീവനെ നിലനിർത്തുന്നു . ''
ഗോമൂത്രത്തിൽ സൾഫർ ഉണ്ട് ഇത് ഇലകളിൽ ഇലക്ട്രോ മാഗ്നറ്റിക് പവർ കൂട്ടുന്നുണ്ട് ഗോമൂത്രത്തിൽ ഇരുമ്പു ചെമ്പു / സൾഫർ / നൈട്രജൻ / ഫോസ്ഫറസ് / പൊട്ടാഷ് / കാൽസ്യം / സോഡിയം ഇതൊക്കെയുണ്ടെന്നു പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ് ഇതൊക്കെ വിളകൾക്ക് ഏറെ ആവിശ്യം ഉള്ളതുമാണ് അതൊന്നും മണ്ണിൽ ദോഷം ഉണ്ടാക്കുന്നില്ല .
കള്ളും കരിക്കിൻ വെള്ളവും തേങ്ങാ വെള്ളവും കരിമ്പിൻ നീരും ശർക്കര വെള്ളവും പാലും പഴവും ഒന്നിച്ചു ലയിപ്പിച്ചാൽ നല്ലൊരു കീട നാശിനിയാകും ഈലായനി പഞ്ച ഗവ്യത്തിൽ ചേർക്കാം
പഞ്ച ഗവ്യം നിർമ്മിക്കുമ്പോൾ ചാണകവും മൂത്രവും ഒരേ അളവിലും പാലും തൈരും മൂന്നിലൊന്നും നെയ്യ് പത്തിലൊന്നും മതിയാകും .കൃഷിയിൽ ഉടനെ ഉപയോഗിക്കരുത് പുളിപ്പിക്കാൻ ഒരാഴ്ച വെക്കുന്നതും ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നതും ഏറെ ഗുണം ചെയ്യും .
വിളവെടുത്താൽ ഫലം മാത്രം എടുത്തു അതിലെ വൈക്കോലും സസ്യ നാമ്പുകളും പാടത്തും പറമ്പിലും ഇട്ടാൽ കളകൾ വളരില്ല കളപറിക്കൽ കൂലി ലാഭമുണ്ടാകും നനവ് നിലനിൽക്കും ഈ പ്രവർത്തി കൊണ്ട് മണ്ണിരകൾ ഏറെ ജീവിക്കും .നെല്ല് വിതച്ചിടത്തു വീണ്ടും നെല്ല് വിതച്ചാൽ പിന്നീട് അതെ വിത്ത് അധിക വിളവ് തരില്ല ആയതിനാൽ എള്ള് ചാമ എന്നിവ കൃഷി ചെയ്യണം .
തരിശായ നിലങ്ങൾ പാറകൾക്കു തുല്യമാണ് തരിശുഭൂമി ശിലയായ അഹല്യയാകുന്നു മോക്ഷം കൊടുക്കാൻ ഇനിയും രാമൻ ജനിക്കട്ടെ .രമന്തേ യോഗിന അസ്മിൻ ഇതി രാമഃ / യോഗയുടെ നിർവൃതിയിൽ രസം നിറയുമ്പോൾ രാമൻ ജനിക്കുന്നു എന്നത് ആണ് രാമ എന്ന വാക്കിനർത്ഥം .എന്തായാലും ബലരാമൻ ഇനിയും ജനിക്കട്ടെ .
വനത്തിൽ കാളയെ ഉഴേണ്ട ആവിശ്യം ഇല്ല അവിടെ എല്ലാം തഴച്ചുവളരുന്നു വനത്തില്‍ പ്രകൃതിയെന്ന കൃഷിക്കാരനെ കണ്ടു നമുക്കും പലതും പഠിക്കാനുണ്ട് വനങ്ങള്‍ ഇലകൾ വീഴ്ത്തി പുതയിടുന്നു പലതരം സസ്യങ്ങൾ വളരുന്നതിനാൽ കീടങ്ങൾ പെരുകുന്നില്ല .
വനങ്ങളെ പഠിച്ചു പ്രകൃതി കൃഷി ചെയ്യുന്ന രീതിയും മനുഷ്യന്‍ ആവർത്തിക്കാൻ തുടങ്ങട്ടെ .കടപ്പാട്
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home