Tuesday 4 January 2022

Manvanthara

 ആത്മബന്ധുക്കളേ,

ഇന്നു നാം പുതുവത്സരം ആഘോഷിക്കുകയാണല്ലോ ! കൊണോളനിസം ലോകം മുഴുവൻ വ്യാപിച്ചതിനാലാണ് കൃസ്തുദേവന്റെ ജനനത്തെ മുൻനിറുത്തി പുതുവത്സരം തുടങ്ങിയത്.


ഭാരതീയ കാലഗണന ഇതൊന്നുമല്ല കേവലം 2022 ചരിത്രവുമല്ല ഭാരതത്തിനുള്ളത്


സൃഷ്ടി പ്രളയക്രമം

ഈ സൃഷ്ടി എന്നുണ്ടായതാണെന്നും ഇതു എത്ര കാലം നിലനില്ക്കുമെന്നും ഒരിക്കൽ ഉണ്ടായ സൃഷ്ടി നശിച്ചുകഴിഞ്ഞാൽ വീണ്ടും അത് ഉണ്ടാകുമോ എന്നും ഉള്ള ചോദ്യത്തിന്ന് വേദങ്ങളിൽ മാത്രമേ തൃപ്തികരമായ സമാധാനം ലഭിക്കുന്നുള്ളൂ.


(ഈശ്വരൻ )ബ്രഹ്മമാണ് സൃഷ്ടി ഉണ്ടാക്കുന്നതും സമാപിപ്പിക്കുന്നതും . സൃഷ്ടികാലം ബ്രഹ്മാവിന്റെ പകലാണ്. പ്രളയകാലം ബ്രഹ്മാവിന്റെ രാത്രിയാണ്. ബ്രഹ്മാവിന്റെ ഒരു ദിവസത്തിൽ ( പകൽ സമയത്ത് ) 14 മനു ഉണ്ടാകുന്നതാണ്. അവയുടെ പേരുകൾ ഇവയാണ്.

1 സ്വായംഭൂവ

2. സ്വാരോചിഷ:

3. ഉത്തമ:

4. താമസ :

5. രൈവത:

6. ചാക്ഷുഷ :

7. വൈവസ്വത :

8. സാവർണി:

9. ദക്ഷസാവർണി:

10. ബ്രഹ്മസാവർണി :

11. ധർമ്മസാവർണി:

12. രുദ്രസാവർണി:

13. ദേവസാവർണി :

14. ഇന്ദ്രസാവർണി


ഈ ഒരോ മന്വന്തരത്തിലും 71 മഹായുഗങ്ങൾ ഉണ്ടാകുന്നു. ഒരു മന്വന്തരം അവസാനിച്ചു രണ്ടാമത്തെ മന്വന്തരം ആരംഭിക്കുന്ന ഇടയിൽ കൃതയുഗത്തിന് സമമായ ഒരു സന്ധികാലം ഉണ്ടാകും. ഒന്നാമത്തെ മന്വന്തരം ആരംഭിക്കുന്നതിന്നു മുമ്പും അത്രതന്നെ നീണ്ടുനില്ക്കുന്ന ഒരു സന്ധികാലവും ഉണ്ടാകുന്നു. ഇങ്ങിനെ ആറു മന്വന്തരങ്ങൾ ഇതുവരെ കഴിഞ്ഞു. ഇപ്പോൾ 7-ആം മത്തെ (വൈവസ്വത )മന്വന്തരം ആണ് നടക്കുന്നത്. വൈവസ്വതമന്വന്തരം ആരംഭിച്ചു ഇതുവരെ 27 മഹായുഗങ്ങൾ കഴിഞ്ഞു. ഇപ്പോൾ 28 ആ മത്തെ മഹായുഗമാണ്.


ഈ മഹായുഗത്തിലെ കൃത, ത്രേതാ , ദ്വാപരം എന്നീ യുഗങ്ങൾ കഴിഞ്ഞു.

ഇപ്പോൾ കലിയുഗം നടക്കുന്നു.

ഇപ്പോൾ ലോക സൃഷ്ടികഴിഞ്ഞ്

197 കോടി 29 ലക്ഷത്തി 49 ആയിരത്തി 123 വർഷം അവസാനിക്കാറായി.


1 മനു കാലം = 71 മഹായുഗങ്ങളും ഒരു സന്ധികാലവും

1 മഹായുഗം = 43, 20 ,000 വർഷങ്ങൾ

കൃതയുഗം = 17, 28,000 വർഷങ്ങൾ

ത്രേതായുഗം = 12,96,000    "

ദ്വാപരയുഗം = 8,64,000     "

കലിയുഗം = 4,32,000       "


ബ്രഹ്മാവിന്റെ ഒരു പകൽ അഥവാ സൃഷ്ടികാലം = 14 മനു

അതായത് 432 കോടി വർഷം അത്രയും തന്നെ ബ്രഹ്മാവിൻ്റെ രാത്രി . അതായത് പ്രളയകാലം 432 കോടി വർഷം

ആകെ 864 കോടി വർഷം ഒരു ബ്രഹ്മ ദിവസം 

ഇതിനെ ഒരു കല്പമെന്നും പറയുന്നു.

ഇപ്രകാരം ബ്രഹ്മ മാസം

                      ബ്രഹ്മ വർഷം

                      ബ്രഹ്മ ആയുസ് (100 വർഷം)

(864 കോടി x 30 ) x 12 X 100 =

കണക്കാക്കിയാൽ ലഭിക്കുന്ന വലിയ വർഷ സംഖ്യയെ

പരാന്ത കാലം എന്നു പറയുന്നു.


ഇങ്ങനെ പോകുന്നു ഭാരതീയ കാലഗണന.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home