Waterloo of tipu sultan
1789 December 29..
കേരളത്തിലെ ഹിന്ദുവിന്‍റെ ചരിത്രത്തില്‍... ഒരു പരിധി വരെ ക്രൈസ്തവരുടെയും.... മറക്കാനാകാത്ത ദിവസമാണ്....
ആ ദിവസമാണ് ടിപ്പുവിനെ തിരുവിതാംകൂര്‍ സൈന്യം നെടുങ്കോട്ടയ്ക്ക് അകത്തിട്ട് വെട്ടുന്നത്...
ടിപ്പുവിന്‍റെ പടയോട്ടങ്ങളെ കുറിച്ച് ധാരാളം കേട്ട നമ്മള്‍ ഒരിക്കലും ആ പടയോട്ടത്തിന് അന്ത്യം കുറിയ്ക്കപ്പെട്ടത് എങ്ങനെ എന്ന് മാത്രം കേട്ടിട്ടുണ്ടാവില്ല അധികം..
1921 കലാപം എന്തുകൊണ്ട് മലപ്പുറത്തേക്ക് മാത്രം ചുരുങ്ങി പോയി എന്ന് ചിന്തിച്ചിട്ടുണ്ടോ ???
അതിന് ഉത്തരം തേടുമ്പോള്‍ തിരിച്ചറിയുന്നത് ആ കലാപത്തിന് പിന്നെയും ഒന്നര നൂറ്റാണ്ടിന്‍റെ ചരിത്രമുണ്ടെന്നാണ്.
ഹൈദരാലിയുടെ ആക്രമണകാലം മുതല്‍ ഇസ്ലാമിക അധിനിവേശം മലയാളത്തിന്‍റെ മണ്ണിലേക്ക് കടന്നു വന്നതാണ്... അത് ടിപ്പുവിന്‍റെ കാലത്ത് പീക്കിലേക്ക് പോയി... ടിപ്പുവിനു ശേഷവും ചെറു കലാപങ്ങളായി ഇസ്ലാം വേരുറപ്പിച്ച സ്ഥലങ്ങളില്‍ നടമാടി.
പക്ഷേ ടിപ്പുവിനെ എതിര്‍ത്ത് നിന്ന പഴശ്ശിത്തമ്പുരാന്‍റെ വീറ് അദ്ധേഹത്തിന്‍റെ തട്ടകങ്ങളായ കണ്ണൂരിലും കാസര്‍ഗോഡും വയനാടും ഒക്കെ പിന്‍തലമുറകളും ഏറ്റെടുത്തത് കൊണ്ട് അവിടെയൊക്കെ ശക്തമായ തിരിച്ചടിയുണ്ടായി...
അതു പോലെ മലബാര്‍ കീഴടക്കി തെക്ക് തിരുവിതാംകൂറിലേക്ക് പടയോട്ടം ആരംഭിച്ച ടിപ്പുവിന് നേരിടേണ്ടി വന്നത് വമ്പന്‍ പടക്കോട്ട കെട്ടി ബുദ്ധിയും ധീരതയും കൈമുതലാക്കി കാത്തു നിന്ന രാജാ കേശവദാസ് എന്ന ചാണക്യനെയും വൈക്കം പത്മനാഭപിള്ള എന്ന വീരനെയുമാണ്.
ഓര്‍ക്കണം ഇരുപതിനായിരം വരുന്ന മൈസൂര്‍ പടയെ അതിന്‍റെ പടനായകനെ കൊന്നു, ശേഷം ടിപ്പുവിനെ തനിച്ചാക്കി വെട്ടി വീഴത്തിയത് വെറും ഇരുപതംഗ ചാവേര്‍ പടയാണ്. ചരിത്രത്തില്‍ ഇതു പോലത്തെ സംഭവങ്ങള്‍ വിരളമാണ്.
300 പോലത്തെ സിനിമകള്‍ക്ക് കയ്യടിക്കുന്ന നമ്മുടെ ഇന്നത്തെ തലമുറകളില്‍ എത്ര പേര്‍ക്ക് ഈ ചരിത്രമറിയാം. സ്വന്തം പൈതൃകത്തില്‍ ഇത്രയും വലിയ പോരാട്ടവീര്യം ഒളിഞ്ഞിരുപ്പുണ്ടെന്ന് എത്ര പേര്‍ക്കറിയാം.
അത് അറിയാതിരിക്കലാണ് ഇവിടത്തെ ഇടത് ചരിത്രകാരന്‍മാരുടെ ലക്ഷ്യവും. തോറ്റു പോയ ജനതയെന്നും, ഭീരുക്കളുടെ പിന്‍മുറക്കാരെന്നും മാത്രം അപകര്‍ഷതാ ബോധം പേറി പാരമ്പര്യത്തിലോ ദേശത്തിന്‍റെ ചരിത്രത്തിലോ അഭിമാന ബോധമില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുത്ത് ചൈനയ്ക്ക് അടിയറ വയ്ക്കലാണ് അവരുടെ ലക്ഷ്യം.
ചരിത്രം പുനര്‍വായിക്കപ്പെട്ടേ പറ്റൂ....
മതിലകം രേഖകളുള്‍പ്പെട്ട തെളിവുകള്‍ നമുക്കുണ്ടായിട്ടും ആ ചരിത്രം കാലത്തിന്‍റെ കുത്തൊഴുക്കില്‍ എവിടെയോ പോയി മറഞ്ഞു.
കേരളത്തിലെ ഹിന്ദു വിജയിച്ച ചരിത്രം വായിച്ച് പഠിക്കണം.
അതുകൊണ്ട് തന്നെ ഡിസംബര്‍ 29 ഹൈന്ദവ പ്രതിരോധ ദിനം, Hindu Resistance Day ആയി ആഘോഷിക്കുകയാണ്.
നെടുങ്കോട്ട വിജയ ദിവസം ഇസ്ലാമിക അധിനിവേശത്തിനെതിരായ ഹിന്ദുവിന്‍റെ പ്രതിരോധം വിജയിച്ച ദിവസമാണ്.
അത് പരാജയപ്പെട്ടിരുന്നെങ്കില്‍ 1921 കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആവര്‍ത്തിച്ചേനെ....
നമ്മളത് ആഘോഷിക്കണം... വീടുകളില്‍ മധുരം നല്‍കണം...
പൊരുതിയ സൈനികര്‍ക്ക് നന്ദി പറയണം....
പതറാതെ നിന്ന ധര്‍മ്മരാജാവിന് പ്രണാമം നല്‍കണം...
മലബാറില്‍ പൊരുതിയ പഴശ്ശി തമ്പുരാനും പ്രണാമം നല്‍കണം....
---------
കേരളക്കരയെ ആദ്യം ആക്രമിച്ചത് മൈസൂർ ഭരണാധിപൻ ഹൈദരലി ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ ടിപ്പു മൈസൂരിന്റെ ഭരണാധികാരിയായിരുന്നപ്പോൾ എടുത്ത തീരുമാനമാണ് തിരുവിതാംകൂറിനെ ആക്രമിക്കുകയും ടിപ്പുതന്നെ രാമൻ നായർ എന്ന് വിശേഷിപ്പിച്ച ധർമ്മരാജാവിനെ മതംമാറ്റുകയും ലോകത്തേറ്റവും വലിയ നിധിശേഖരമുള്ള ശ്രീപദ്മനാഭസ്വാമിക്ഷേത്രം കൊള്ളയടിക്കുകയും ചെയ്യുക എന്നുള്ളത്.
അങ്ങനെ ടിപ്പു കോഴിക്കോടും മലബാറിന്റെ പല ഭാഗങ്ങളും കീഴടക്കി. എന്നാൽ വടക്കുഭാഗത്ത് പഴശ്ശി രാജാവിന്റെ ചെറുത്തുനില്പിനെ പ്രതിരോധിക്കാനാതെ തെക്കോട്ടുനീങ്ങി.
ടിപ്പു നയിച്ച മൈസൂർ സൈന്യത്തിന്റെ ഒരു വലിയ പ്രത്യേകതയായി ചില യൂറോപ്യൻമാർ രേഖപ്പെടുത്തയിരിക്കുന്നത് യുദ്ധങ്ങളിൽ അവരുപയോഗിക്കുമായിരുന്ന അവരുടെ റോക്കറ്റുകളെയാണ്. ഇന്നത്തെ മിസൈലുകളുടെ ആദിരൂപങ്ങൾ. ചരിത്രപുസ്തകങ്ങളിലും മിലിട്ടറി ബുക്കുകളിലും അന്നത്തെ ഈ മാരകായുധങ്ങളെ മൈസൂറിയൻ റോക്കറ്റുകൾ എന്ന് വിശേഷിപ്പിക്കുന്നു.
അതിമാരകമായിരുന്നു ഇവ. ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയതുപ്രകാരം ടിപ്പുവിന്റെ റോക്കറ്റ് ബ്രിഗേഡിലെ പട്ടാളക്കാരുടെ അംഗസംഖ്യ മാത്രം അയ്യായിരത്തോളം വരുമായിരുന്നു. ടിപ്പുവിന്റെ സേനാനായകരിൽ ഒരാളായിരുന്ന മിർ സൈനുലാബിദീൻ സുഷ്‌ടാരി എഴുതിയ ഫയ്ത്തുൽ മുജാഹിദീൻ എന്ന മിലിട്ടറി മാനുവൽ അനുസരിച്ചാണ് ഈ ബ്രിഗേഡ് പ്രവർത്തിച്ചിരുന്നത്. മൈസൂർ കമാൻഡർമാരായ മിർ ഗുലാം ഹുസൈനും മുഹമ്മദ് മിർ ഹുളീൻ മീറൻസും അതിനു നേതൃത്വം നൽകിയിരുന്നു. റോക്കറ്റുകൾ ആയിരം യാർഡ് പറക്കാൻ ശേഷിയുള്ളവയായിരുന്നു. ചിലത് ആകാശത്തിൽ വച്ച് പൊട്ടിത്തെറിക്കുന്നവയെങ്കിൽ ചിലത് ഭൂമിയിൽ പതിച്ച ശേഷം ഉയർന്നുചാടി ശത്രുക്കളിൽ നാശംവിതയ്ക്കുന്നവയായിരുന്നു. ചില റോക്കറ്റുകളിൽ കൂർത്ത ഇരുമ്പുമുനകളും മറ്റുചിലവയിൽ ബയണറ്റുകൾ പോലെ നീണ്ടുകൂർത്തതും വശങ്ങളിൽ മൂർച്ചയുള്ളതുമായ അഗ്രങ്ങളും ഘടിപ്പിച്ചിരുന്നു. അവ പറക്കുമ്പോൾ ചലനം ക്രമരഹിതമാകുന്നതിനാൽ താഴേക്കു പതിക്കുന്ന സമയത്ത് വട്ടത്തിൽ കറങ്ങുന്ന ഈ മുനകൾ എതിരാളികളുടെ ദേഹങ്ങൾ കീറിമുറിക്കാൻ പര്യാപ്തമായിരുന്നു. ഇത്തരം ഒരു സൈന്യത്തെയായിരുന്നു തിരുവുതാംകൂറിന് നേരിടേണ്ടിയിരുന്നത്.
ടിപ്പുവിന്റെ ആക്രമണം സമാഗതമാകുമെന്നത് ഉറപ്പായിരുന്നതിനാൽ തിരുവിതാംകൂർ അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. അതിനായി അതിശക്തമായ ഒരു പട തയ്യാറാക്കി. കൊച്ചി രാജ്യത്തിനുള്ളിൽ തിരുവിതാംകൂറിന് ചില മേഖലകൾ ഉണ്ടെന്നത് മുതലാക്കി. അവയ്ക്കടുത്തുള്ള കോട്ടകൾ യൂറോപ്യന്മാരിൽനിന്നും വിലയ്ക്കും വാങ്ങി അവയെ യോജിപ്പിച്ചുകൊണ്ട് കേരളത്തിന് കുറുകേ തിരുവിതാംകൂർ സൈന്യം ഒരു കോട്ട കെട്ടി.
ചൈന മംഗോളിയൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വന്മതിൽ ഉണ്ടാക്കിയപോലെ കേരളത്തിലും ഒരു വന്മതിൽ. കേരളത്തെ തെക്കും വടക്കുമായി ഭാഗിച്ചുകൊണ്ട് ഇന്നത്തെ തൃശൂർ ജില്ലക്കകത്ത്, കിഴക്കുപടിഞ്ഞാറായി നാൽപ്പതു കിലോമീറ്റർ നീളത്തിൽ ഒരു നീണ്ട കോട്ട. അതായിരുന്നു, നെടുംകോട്ട.
ഇതൊരു കൽക്കോട്ടയായിരുന്നില്ല. മൺകോട്ടയായിരുന്നു. മൺകോട്ട ആയിരുന്നെങ്കിലും അതിനുള്ളിൽ നിരവധി ട്രാപ്പുകൾ ഉണ്ടായിരുന്നു. തിരുവിതാംകൂർ സൈന്യത്തിന് മനസ്സിലാക്കാവുന്നതും എതിരാളികൾക്ക് ദുർഗ്രഹവുമായ ഗൂഢവഴികൾ അതിനുള്ളിൽ തയ്യാറാക്കപ്പെട്ടിരുന്നു. കോട്ടയ്ക്കുള്ളിലേക്ക് ശത്രുക്കൾക്ക് പ്രവേശിക്കാൻ പാകത്തിൽ പൊഴികൾ ഉണ്ടായിരുന്നു എങ്കിലും ഇടുങ്ങിയ ആ പൊഴികളിലൂടെ കയറിവരുന്നവർ ഒളിച്ചിരിക്കുന്ന തിരുവിതാംകൂർ സൈനികരാൽ കശാപ്പുചെയ്യപ്പെടുമായിരുന്നു. കോട്ടയ്ക്കുമുന്നിൽ വെള്ളത്തിനടിയിൽ കൂർത്ത കുറ്റികൾ നാട്ടിയ അപകടം പിടിച്ച കിടങ്ങുകളും തയ്യാറാക്കെപ്പെട്ടിരുന്നു.
മൈസൂറിന്റെ സൈന്യബലം നാല്പത്തിനായിരത്തിനടുത്തായിരുന്നു. തിരുവിതാംകൂറിന്റേത് അതിന്റെ പകുതിയിൽ താഴെയും.
മലബാര്‍ കീഴടക്കി തെക്ക് തിരുവിതാംകൂറിലേക്ക് പടയോട്ടം ആരംഭിച്ച ടിപ്പുവിന് നേരിടേണ്ടി വന്നത് ഇത്തരത്തിൽ ഒരു വമ്പന്‍ പടക്കോട്ട കെട്ടി ബുദ്ധിയും ധീരതയും കൈമുതലാക്കി കാത്തു നിന്ന രാജാ കേശവദാസ് എന്ന ചാണക്യനെയും വൈക്കം പത്മനാഭപിള്ള എന്ന വീരനെയുമാണ്.
തിരുവുതാംകൂർ സൈന്യത്തിന് അന്നാർക്കും പുറത്തറിയാത്ത അംഗബലം വളരെ കുറവായ ഒരു കമാൻഡോ ഗ്രൂപ്പ് ഉണ്ടായിരുന്നു. അതിലുള്ളത് ആകെ ഇരുപതുപേർ. അവരുടെ നായകൻ വൈക്കം പദ്മനാഭപിള്ളയും.
അവർക്ക് ആ പോരാട്ടത്തിൽ വിജയിച്ചേ മതിയാകുമായിരുന്നുള്ളൂ. കാരണം, മൈസൂർ സൈന്യത്തിന് ഈ യുദ്ധം വിജയിച്ചിരുന്നു എങ്കിൽ മുൻപുണ്ടായ പല വിജയങ്ങൾ പോലെ ഇതും വെറുമൊരു വിജയം മാത്രമേ ആകുമായിരുന്നുള്ളൂ.
എന്നാൽ തിരുവുതാംകൂറിന് അതായിരുന്നില്ല.
മൈസൂർ ആക്രമണം മൂലം മലബാറിലെ വലിയൊരുജനത അഭയം പ്രാപിച്ചത് തെക്കുള്ള തിരുവിതാംകൂറിൽ ആയിരുന്നു. അതിനും തെക്ക് പിന്നെ സമുദ്രമേയുള്ളൂ. തോറ്റാൽ ഓടിപ്പോകാൻ വേറെയിടമില്ല. തോറ്റാൽ മണ്ണും പെണ്ണിന്റെ മാനവും സ്വത്തുക്കളും അപഹരിക്കപ്പെടും. ക്ഷേത്രങ്ങളും വിശ്വാസങ്ങളും തകർക്കപ്പെടും. കൂട്ടക്കുരുതിയും നടക്കും. എങ്ങനെയും ജയിക്കുകയല്ലാതെ തിരുവിതാംകൂർ സൈന്യത്തിന് വേറെ വഴിയില്ലായിരുന്നു.
വമ്പൻ സൈന്യവും അന്നത്തെത്തകാലത്ത് അചിന്ത്യമായിരുന്ന സാങ്കേതികതയും കയ്യിലുണ്ടായിട്ടും തിരുവിതാംകൂർ സൈന്യത്തെ ആദ്യയുദ്ധമായ നെടുംകോട്ട തോൽപ്പിക്കാൻ മൈസൂർ പട്ടാളത്തിനായില്ല. അതിനുള്ള കാരണം നെടുംകോട്ട എന്ന വൻകോട്ട തന്നെയായിരുന്നു. കോട്ടയ്ക്കുമുകളിൽ അമ്പെയ്ത്തുകാരും കുന്തമെറിയുന്നവരും പീരങ്കികളും പ്രതിരോധം തീർത്തെങ്കിൽ, കോട്ടയ്ക്കകത്തെ പൊഴികളിലൂടെ മൈസൂർ സൈന്യത്തിലെ നിരവധിപേരെ അരിഞ്ഞുവീഴ്ത്താനും അപ്രതീക്ഷിതമായ അവസരങ്ങളിൽ കോട്ടയ്ക്കുവെളിയിലിറങ്ങി ആക്രമണം നടത്താനും തിരുവുതാംകൂർ സൈന്യത്തിനായി. ശക്തിക്കുമേൽ ബുദ്ധിയും തന്ത്രവും പ്രയോഗിച്ചാണ് അവരത് സാധ്യമാക്കിയത്. അവരുടെ നീക്കങ്ങൾ മൈസൂർ സൈന്യത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു. അവരുടെ തന്ത്രങ്ങൾ മൂലം ചില സമയങ്ങളിൽ മൈസൂർ സൈന്യം ആളറിയാതെ പരസ്പരവും കൊന്നുവീഴ്ത്തി.
തിരുവിതാംകൂർ സൈന്യത്തിന്റെ പോരാട്ടവീര്യം അതിശക്തമായിരുന്നു. കളരി പഠിച്ച, ചെരുപ്പുപയോഗിക്കാനറിയാത്ത നാടൻ സൈനികരായിരുന്നു അവരിൽ മിക്കവരും. നായരും ഈഴവരും ക്രൈസ്തവരും മറവന്മാരും ദളിതരും പട്ടാണിയും ധീവരരും പതിനായിരത്തിനുമേലുള്ള തിരുവിതാംകൂറിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു. എങ്കിലും ബുദ്ധിപൂർവ്വം ഗറില്ലാ വാർഫെയറിലൂടെ യുദ്ധവിജയം സമ്മാനിച്ചത് പ്രധാനമായും ആ ഇരുപതംഗ യൂണിറ്റാണ്.
മൈസൂറിന്റെ വൻപടയെ അതിന്‍റെ പടനായകനെ കൊന്ന്, ടിപ്പുവിനെ തനിച്ചാക്കി വെട്ടി വീഴത്തിയത് വൈക്കം പദ്മനാഭപിള്ളയുടെ നേതൃത്വത്തിലുള്ള ആ ഇരുപതംഗ ചാവേര്‍ പടയാണ്. മുറിവേറ്റ ടിപ്പു പ്രാണരക്ഷാർത്ഥം മൈസൂരിലേക്ക് ഓടിപ്പോവുകയാണ് ചെയ്തത്.
മലയാളക്കരയുടെ മാനംകാത്ത ഐതിഹാസികമായ യുദ്ധ വിജയമാണ് 1789 ഡിസംബര്‍ 29 ന് നെടുങ്കോട്ടയിൽ ഉണ്ടായത്.
✍️പ്രൊഫ.ബലരാമ കൈമൾ
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home