Tuesday 21 December 2021

Nalanda University

 നളന്ദ സർവ്വകലാശാലയുടെ ചരിത്രത്തിലേക്ക്......


 നളന്ദ  സർവ്വകലാശാല സ്ഥാപിക്കപെട്ടത് അഞ്ചാം നൂറ്റാണ്ടിൽ ആണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന സർവ്വകലാശാലകളിൽ ഒന്ന് നളന്ദ തന്നെയാണ്. ഇന്നത്തെ ബീഹാറിലാണ് നളന്ദ സ്ഥിതി ചെയ്തിരുന്നത്. സംസ്കൃതത്തിലെ മൂന്ന് വാക്കുകൾ കൂട്ടിച്ചേർത്താണ് നളന്ദ എന്ന വാക്ക് ഉണ്ടാക്കിയിരിക്കുന്നത്.

"ന+അലം+ദ", നിലക്കാത്ത അറിവിന്റെ പ്രവാഹം( Unstoppable flow of knowledge ) എന്നാണ് ഈ വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്നത്.


 ചൈനീസ് സഞ്ചാരികളായ ഹുയാൻ ത്സാങ്, ഇത്സിങ് തുടങ്ങിയവരുടെ യാത്രാരേഖകളിൽ നളന്ദയെ പറ്റി പരാമർശിച്ചിട്ടുണ്ട്.ഹുയാൻ ത്സാങ് ഏഴാം നൂറ്റാണ്ടിലാണ് നളന്ദ സന്ദർശിക്കുന്നത്. ഗുപ്ത വംശത്തിലെ രാജാവായ കുമാര ഗുപ്തൻ ഒന്നാമനാണ് നളന്ദ സർവ്വകലാശാല സ്ഥാപിച്ചത് എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം നളന്ദ സന്ദർശിച്ച സമയത്ത്  പതിനായിരത്തോളം സന്യാസിമാരും 1510 അധ്യാപകരും അവിടെ താമസിച്ച് വിദ്യ അഭ്യസിച്ചു പോന്നിരുന്നു. ചൈന, ജപ്പാൻ, ഇന്തോനേഷ്യ, കൊറിയ, പേർഷ്യ,തുർക്കി,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് വിദ്യ അഭ്യസിക്കാൻ ആൾക്കാർ എത്തിയിരുന്നു.


 നളന്ദയിൽ., ജ്യോതിശാസ്ത്രം, ഗണിത ശാസ്ത്രം,തത്ത്വ ശാസ്ത്രം, വൈദ്യശാസ്ത്രം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നു. ഉപനിഷത്തുക്കളുടെ ഒറിജിനൽ പതിപ്പ് ഇവിടെ സൂക്ഷിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവിടെ വിദ്യാഭ്യാസം തികച്ചും സൗജന്യമായിരുന്നു. നളന്ദയിൽ വിദ്യാഭ്യാസം നേടിയവരിൽ  ഹർഷവർദ്ധൻ,ധർമ്മ പാൽ,ഹുയാൻ ത്സാങ്, വാസുബന്ധു, നാഗാർജുന തുടങ്ങി പ്രമുഖർ ഉൾപ്പെടുന്നു. നളന്ദ സർവകലാശാലയുടെ തലവൻ ആര്യഭട്ടൻ ആയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 800 വർഷത്തോളം നളന്ദ സർവ്വകലാശാല വളരെ മികച്ച  രീതിയിൽ പ്രവർത്തിച്ചു പോന്നിരുന്നു.


 പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നളന്ദയുടെ നാശം സംഭവിക്കുന്നത് . അതിനു കാരണമായ സംഭവങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം...


നളന്ദയിലെ അധിനിവേശം :


 നളന്ദ സർവകലാശാലയിൽ മൂന്നുതവണ ആക്രമണമുണ്ടായി. ആദ്യത്തെ രണ്ട് തവണ ആക്രമണം നടന്നപ്പോഴും പുനരുദ്ധാരണം ചെയ്യുകയാണുണ്ടായത്. എന്നാൽ മൂന്നാം തവണ, പുനരുദ്ധാരണത്തിന് പോലും ഇട നൽകാതെ മണ്ണോട് മണ്ണ് ചേർത്ത് നശിപ്പിക്കുകയായിരുന്നു.


AD 455- AD 467ന് ഇടയ്ക്ക് ആദ്യത്തെ ആക്രമണമുണ്ടായി. മധ്യേഷ്യയിലെ ഹുനാസ് ഗോത്രത്തിൽപ്പെട്ട മിഹാർകുലയുടെ നേതൃത്വത്തിൽ ഖൈബർ ചുരം വഴി നളന്ദയിൽ എത്തി ആക്രമിക്കുകയായിരുന്നു. സ്കന്ദ ഗുപ്ത രാജാവായിരുന്നു അന്ന് ഭരിച്ചിരുന്നത്. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടക്ക് ഹുനാസ് ഗോത്രം നിരവധിതവണ ഭാരതം ആക്രമിക്കുകയുണ്ടായി. എന്നാൽ സ്കന്ദ ഗുപ്ത രാജാവിന്റെ നേതൃത്വത്തിൽ നളന്ദ പുനരുദ്ധാരണം ചെയ്യുന്നതിനൊപ്പം വികസിപ്പിക്കുകയും ചെയ്തു.


 ഏഴാം നൂറ്റാണ്ടിലെ തുടക്കത്തിലാണ് രണ്ടാമത് നളന്ദ

ആക്രമിക്കപ്പെടുന്നത്.ഈ ആക്രമണത്തിനു ശേഷം രാജാവായിരുന്ന ഹർഷവർദ്ധൻ, നളന്ദ പൂർവ്വ പ്രതാപത്തോടെ പുനഃസ്ഥാപിച്ചു.


മൂന്നാമത്തെ ആക്രമണം നടക്കുന്നത് AD 1192 ലാണ്. തുർക്കികാരനായ ബക്തയാർ ഖിൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നളന്ദയുടെ സർവനാശം ഉറപ്പുവരുത്തിയത്. എന്തുകൊണ്ട് ആയാൾ നളന്ദ നശിപ്പിച്ചു????


 അറിയപ്പെടുന്ന കഥ ഇങ്ങനെയാണ്......

ബക്ത്യാർ ഖിൽജി ഒരിക്കൽ അതീവ ഗുരുതരാവസ്ഥയിൽ രോഗം ബാധിച്ചു കിടപ്പിലായി.പല തരത്തിലുള്ള മരുന്നുകൾ പരീക്ഷിച്ചിട്ടും രോഗം അനുദിനം വഷളായി തുടർന്നു.ഖിൽജിയുടെ വിശ്വസ്ഥർ ഭാരതത്തിലെ നളന്ദ സർവ്വകലാശലയിലെ പ്രധാന അധ്യാപകനായ രാഹുൽ ശ്രീഭദ്രയുടെ ചികിത്സ തേടാൻ ആവശ്യപ്പെട്ടു.എന്നാൽ മുസൽമാൻ അല്ലാത്ത ഒരാളുടെ ചികിത്സ തേടുന്നത് ഖിൽജിയ്ക്കു താല്പര്യമുള്ള കാര്യമായിരുന്നില്ല. അതിനാൽ ഈ നിർദ്ദേശം ഖിൽജി തള്ളിക്കളയുകയും ചെയ്തു. എന്നാൽ അനുദിനം രോഗം മൂർച്ഛിച്ചു വന്ന സാഹചര്യത്തിൽ മറ്റു നിവൃത്തിയില്ലാതെ രാഹുൽ ശ്രീഭദ്രയെ വരുത്തി. എന്നാൽ അദ്ദേഹത്തിന്റെ ഒരു മരുന്നും താൻ കഴിക്കില്ലെന്നും, ഹിന്ദു സംസ്കാരത്തെ അപമാനിക്കാനും ആണ് ഖിൽജി  ശ്രമിച്ചത്.എന്നാൽ രാഹുൽ ശ്രീഭദ്രൻ ഖിൽജിയുടെ രോഗം ഭേദമാക്കാമെന്ന് വാക്ക് കൊടുത്തു.അദ്ദേഹം പതിവ് പോലെ ഖുറാൻ വായിക്കാൻ മാത്രമാണ് ഖിൽജിയോട് ആവശ്യപ്പെട്ടത്,എന്നാൽ തന്ത്രപരമായി മരുന്ന് കൊടുക്കുകയും ചെയ്തു.

ക്രമേണ ഖിൽജിയുടെ രോഗം ഭേദമായി.എന്നാൽ ഖിൽജിക്ക് ഇസ്ലാമിൽ ഇല്ലാത്തതും കാഫീറുകളുടെ വൈദ്യശാസ്ത്രത്തിൽ ഉള്ളതുമായ അറിവിൽ അസൂയ രൂപപ്പെടുകയാണ് ഉണ്ടായത്.അങ്ങനെയാണ് ഖിൽജി ഈ ജ്ഞാനത്തിന്റെ കേന്ദ്രമായ നളന്ദ സർവ്വകലാശാല നശിപ്പിക്കാൻ തീരുമാനിച്ചത്.


രാഹുൽ ശ്രീഭദ്രയെ പോലെ തന്നെ  ആയിരക്കണക്കിന് സന്യാസിമാരുടെ അറിവിന്റെ കേന്ദ്രമായിരുന്നു നളന്ദയിലെ ഗ്രന്ഥശാല.അന്നത്തെ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല നളന്ദയിലെ ' ധർമ്മ ഗഞ്ചാ'യിരുന്നു. മൂന്നു കൂറ്റൻ കെട്ടിടങ്ങളിലായിരുന്നു ഗ്രന്ഥശാല സ്ഥിതി ചെയ്തിരുന്നത്.രത്നസാഗർ,

രാത്നോദദി,രത്നാരഞ്ചക എന്നീ പേരുകളിലാണ് അവയുടെ പേരുകൾ. ഇവിടെ 90 ലക്ഷത്തിലധികം ഗ്രന്ഥങ്ങളുടെ ശേഖരം ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ബക്ത്യാർ ഖിൽജി ഇവിടം ആക്രമിക്കുകയും ആയിരക്കണക്കിന് സന്യാസിമാരെയും വിദ്യാർഥികളെയും കൊന്നൊടുക്കുകയും ചെയ്തു. അതിനുശേഷം ഗ്രന്ഥശാലയിലെ മുഴുവൻ ഗ്രന്ഥങ്ങളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.


 ചരിത്രകാരനായ മിൻഹാജ് സിറാജ് തന്റെ 'തബാക്കത്ത് ഇ നസീറി' എന്ന പുസ്തകത്തിൽ പറയുന്നത് നളന്ദയിലെ മുഴുവൻ ഗ്രന്ഥങ്ങളും തീയിട്ടു നശിപ്പിക്കാൻ ഏറ്റവും കുറഞ്ഞത് മൂന്നു മാസം വേണ്ടിവന്നു എന്നാണ്. നളന്ദയിൽ ഉണ്ടായിരുന്ന പല ഗ്രന്ഥങ്ങളും അസ്സൽ കയ്യെഴുത്ത്  പതിപ്പുകൾ ആയിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം അത് പൂർണമായും നശിപ്പിക്കപ്പെട്ടു.


 ഖിൽജി വെറുമൊരു സർവകലാശാല മാത്രമല്ല നശിപ്പിച്ചത്, ഒരു സംസ്കാരത്തിന്റെ പൂർണമായ അറിവിനെയും കൂടിയായിരുന്നു. ബിഹാറിലെ തന്നെ മറ്റു സർവകലാശാലകൾ ആയ വിക്രം ശില , ഒഡന്തപുരി എന്നിവയും ഖിൽജി പൂർണമായും നശിപ്പിച്ചു. മതഭ്രാന്ത് മൂത്ത ഒരു തീവ്രവാദിയുടെ അസൂയയുടെ ഫലമായാണ് ഇത് നശിപ്പിക്കപ്പെട്ടത്.ഇത് കേവലം ഭാരതത്തിന്റെ മാത്രം നഷ്ടമല്ല.. ലോകത്തിന്റെ വിശ്വഗുരു എന്ന് അറിയപ്പെട്ടിരുന്ന സർവകലാശാലകൾ നശിപ്പിക്കുന്നതിലൂടെ നഷ്ടം ലോകത്തിന് മുഴുവൻ തന്നെയാണ്.


 ഭാരതം വീണ്ടും വിശ്വ ഗുരുവായി വരുന്നു  എന്നുള്ളത് കോവിഡ് മഹാമാരി ആഞ്ഞടിച്ച സമയത്ത് നമ്മൾ കണ്ടതാണ്.


 അധിനിവേശ ശക്തികൾ എന്തെല്ലാം നശിപ്പിച്ചാലും... നശിപ്പിച്ചതൊക്കെയും തിരിച്ചുകൊണ്ടുവരാൻ പ്രതിജ്ഞാബദ്ധരാണ് ഭാരതം ഇന്ന്.

ജയ് ഹിന്ദ് 🇮🇳♥️


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home