Vadamala
നമസ്തേ മിത്രങ്ങളെ......
ഹനുമാൻ സ്വാമിക്ക്
ഉഴുന്ന് വട നൽകി ശാപം വാങ്ങുന്നവർ.
******************************************
സാധാരണ കേരളത്തിലെ എല്ലാ ഹനുമാൻ ക്ഷേത്രങ്ങളിലും ഭക്തന്മാർ നൽകുന്ന വലിയ ഒരു വഴിപാടാണ് ഉഴുന്ന് വട മാല.... പ്രധാനമായും സാമ്പത്തിക ഉയർച്ചെയും ആരോഗ്യവും ലഭിക്കാനാണ് ഈ വഴിപാട്...എന്നാൽ ഈ വഴിപാട് ഉണ്ടാക്കുന്നത് മാരകമായ പ്രത്യാഘാതങ്ങൾ ആണ്.....
ഈ പോസ്റ്റിനു ഞാൻ എത്ര ചീത്ത കേൾക്കും എന്ന് പറയാൻ കഴിയില്ല... കാരണം, കേരളം മുഴുവൻ പിന്തുടരുന്ന ഒരു വഴിപാടാണ് ഇത്..... എങ്കിലും പറയാതെ വയ്യ.....
രാമായണത്തിൽ
*******************
സീതയെ കാണാൻ എത്തുന്ന ഹനുമാൻ ജാമ്പാവാൻ പറഞ്ഞിട്ട്, ലങ്ക ചാടി സീതയുടെ അരികിൽ എത്തുന്നു... തുടർന്ന് രാവണന്റെ പുത്രനായ അക്ഷയ കുമാരനെ വധിക്കുകയും ലങ്കക്ക് തീ ഇടുകയും ചെയ്തു....
തുടർന്നു തിരികേ പോകാൻ തുടങ്ങുമ്പോൾ സീത ഹനുമാന് വട മാല നൽകുന്നു.... ഇത് കഴുത്തിൽ ഇട്ടുകൊണ്ട് ഹനുമാൻ തിരികേ പോകുന്നു.
എന്താണ് വടമാല
*******************
ഈ വട മാല എന്നത് ഉഴുന്ന് വട കൊണ്ടുള്ള മാലയല്ല. ഉഴുന്ന് എന്നത് മാംസാഹാരമാണ്.... രാമായണത്തിലെ വട എന്നത് പേരാൽ മരത്തിലെ മൊട്ടാണ്..... ആ മൊട്ടുകൾ ചേർത്ത മാലയാണ് വടമാല.. ഈ മൊട്ടുകൾ മൃതുംജയ ഹോമത്തിന് ഉപയോഗിക്കുന്നു...എന്നാൽ ഇതാരോ തെറ്റിച്ചു ഉഴുന്ന് വടയാക്കി.... ഹനുമാൻ നിത്യബ്രഹ്മചാരിയാണ്.... അങ്ങേർക്ക് മാംസാഹാരമായ ഉഴുന്ന് ഉരുട്ടി കഴുത്തിലിട്ടാൽ എങ്ങനെ ഇരിക്കും...
കേരളത്തിലടക്കം ബ്രഹ്മണ ക്ഷേത്രത്തിൽ യാതൊരു വിവരവും ഇല്ലാതെ മുന്നോട്ടു വയ്ക്കുന്ന ഈ ആചാരം ആരാണ് കണ്ടത്തിയത്...
ദയവായി ആരും ഈ കർമ്മം ചെയ്തു ശാപം വാങ്ങി വെക്കരുത്.... (ഇമേജിൽ കൊടുത്തിരിക്കുന്നത് ഞങ്ങളുടെ ക്ഷേത്രത്തിലെ പേരാൽ വൃക്ഷത്തിന്റെ മോട്ടാണ്.... )
ഇത്തരം മൊട്ടുകൾ ചേർത്ത് വേണം മാല കെട്ടാൻ.....
കേരളത്തിൽ നടക്കുന്ന പല ആചാരങ്ങളും ഒന്നിനൊന്നു തെറ്റാണ്.....
അതിൽ ഒരു ഉദാഹരണമാണ് ഇത്....
ഏതായാലും ഇതെപ്പറ്റി അറിവുള്ള ഒരാൾ എങ്കിലും പ്രതികരിക്കും എന്ന് കരുതുന്നു..... അല്ലാത്തവർ ചീത്ത വിളിക്കട്ടെ......... 🙏
ശുഭദിനം.......
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home