Tuesday, 2 February 2021

Mesopotamia, Sumeria, Egypt, and India

 ദ്രാവിഡ ഇൻഡസ് അധിനിവേശ സിദ്ധാന്തം

ദ്രാവിഡ നഗരവൽകരണ / ദ്രാവിഡ കൃഷി വ്യാപിപ്പിക്കൽ / ദ്രാവിഡ വ്യാപാരി വ്യവസായി സിദ്ധാന്തം
മെസോപോട്ടേമിയയിലെ സുമേറിയൻ കാലഘട്ടത്തിലെ അസ്ഥികൂടങ്ങളിൽ നടത്തിയ ജനിതക പഠനങ്ങളിൽ മൈറ്റോകോൻഡ്രിയൽ ജനിതകഘടന ആയ M65a, M65b, M65c യുടെ പൂർവീകർ ആയ M65 31500 വർഷം മുന്നേ തൊട്ട് തമിഴ്നാട്ടിൽ ഉള്ളവർആണ്.
സുമേറിയൻ നാഗരീകതയുടെ പ്രധാന/ആദ്യ നഗരത്തിന്റെ പേര് തമിഴ് പേര് ആയ ഊർ എന്ന് ആണ്, ഊരിൽ നിന്ന് വടക്കോട്ട് ആണ് നാഗരികത വളരുന്നത്, തെക്കിൽ നിന്ന് പായ്കപ്പലുകളിൽ വന്നവർ തമ്പടിച്ച് തുടങ്ങുന്ന നഗരവൽക്കരണം.
സുമേറിയൻ ഭാഷ ഈലമൈറ്റ് ഭാഷ അതിന്റെ പിൻതലമുറ അരമൈക്ക് ഭാഷക്കും ദ്രാവിഡ ഭാഷകളുമായുള്ള സമാനത, അതെ കാലഘട്ടത്തിൽ മെസോപൊട്ടേമിയൻ തദ്ദേശീയ സെമെറ്റിക്ക്‌ ഭാഷ ആയ അക്കാടിയൻ ഭാഷക്ക് ഈ സാമീപ്യം ഇല്ല എന്നതും ശ്രദ്ധേയം.
സുമേറിയൻ ആൾക്കാരെ തദ്ദേശീയർ കറുത്ത തല/തലമുടി ഉള്ളവർ എന്ന് വിശേഷിപ്പിക്കുന്നുണ്ട്, അവരുടെ സ്ഥലത്ത് സ്വർണം ഒരു അത്യാവശ്യ ഘടകം ആണെന്ന് ഉള്ള രേഖകൾ സംഘസാഹിത്യത്തിലെ പലവ്യഞ്ജനം തുണി ആനക്കൊമ്പ് ഒക്കെ കൊണ്ട് പോയി സ്വർണവുമായി തിരിച്ചു വരുന്ന വ്യാപിരികളെ കുറിക്കുന്ന രേഖകളുമായി ചേർത്തു വായിക്കുക.
ഫിനീഷ്‌യൻസ് എന്ന കടലോടികൾക്ക് അവിടുത്തെ തദ്ദേശീയരിൽ നിന്നും വ്യത്യസ്തമായ ജനിതക ഘടന അതിന് ഇന്ത്യൻ തദ്ദേശീയ ജനിതക ഘടന ആയ N ഹാപ്പെലോഗ്രൂപ്പിന്റെ പിന്മുറക്കാർ ആണെന്ന പഠനം (കൂടുതൽ പഠനങ്ങൾ ആവശ്യം ആണ് ) ഇജിപ്തിലെ മമ്മികളിൽ ചിലവക്കും ഇതേ ഫിനീഷ്യൻ ജനിതക ഘടന ഉള്ളത്, ഈജിപ്തിലെയ്ക്ക് ക്കൂടെ കൂടെ ആക്രമണം നടത്തിയിരുന്ന കടൽ മനുഷ്യന്മാർ (സ്ത്രീകളോടും കുട്ടികളാടും കൂടെ ഉള്ള പലായനങ്ങൾ ) അവര് തെക്ക് കിഴക്കിൽ നിന്ന് വന്നവർ എന്ന ഈജിപ്ഷ്യൻ രേഖകൾ.
സുമേറിയക്കാർ ആണ് കൃഷി (ചോളം) മെസോപോട്ടേമിയയിൽ തുടങ്ങിയത് എന്ന് ഉള്ള രേഖകൾ, മെസോ അമേരിക്കൻ വിശ്വാസങ്ങളിൽ ചോളം കൃഷി പഠിപ്പിച്ചത് അവിടേക്ക് കുടിയേറിയ അവര് ദൈവങ്ങൾ ആണ് എന്ന് വിശ്വസിക്കുന്ന ആളുകൾ ആണ് എന്ന രേഖകൾ
സൗത്ത് കൊറിയയിലേക്ക് തമിഴ് നാട്ടിൽ നിന്ന് ചെന്ന ഒരു രഞ്ജി(ആയ് രാജാവാശം )കൃഷി പഠിപ്പിച്ചു എന്ന കണ്ടെത്തൽ, ചൈനയിലും ജപ്പാനിലും സമാനമായ തെക്കേ ഇന്ത്യൻ പല്ലവ പാണ്ട്യ ചോള രാജ്യ ബന്ധങ്ങൾ. പാണ്ട്യ രാജാവിന്റെ ഇരട്ട മീൻ ചിന്ഹം ചൈന കൊറിയ ജപ്പാൻ മേഖലയിലെ പുരാതന രേഖകളിൽ കൂടുതൽ ആയി കാണാം, പണ്ഡിയോൺ എന്ന രാജാക്കന്മാർ ഗ്രീക്ക് മിതോളജിയിൽ ഇടം പിടിച്ചിരിക്കുന്നത്, ആഫ്രിക്കൻ രാജ്യമായ കാമാറൂണിലെ ഭാഷക്ക് ദ്രാവിഡ ഭാഷയുമായുള്ള സാമീപ്യം, ഫാറവോ മാരിൽ ഒരു ആയ് രാജാവ്‌ ഉള്ളത് ഒക്കെ ചൂണ്ടുന്നത് ഒരിക്കൽ ലോകം തെക്കേ ഇന്ത്യക്കാർ (ശ്രീലങ്ക ഉൾപ്പെടുന്ന ഭൂവിഭാഗം ) ഭരിച്ചിരുന്നു, കൃഷി വ്യാപിപ്പിച്ചിരുന്നു, നഗരവത്കരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങുന്നതിന് കാരണം ആയി എന്ന് വേണം കരുതാൻ.
ഇരുമ്പിന്റെ കണ്ട് പിടുത്തം ആണ് തെക്കേ ഇന്ത്യയെ ഇതിലേക്ക് നയിച്ചത് എന്നും അനുമാനിക്കുന്നവർ ഉണ്ട്. തമിഴിൽ ആയുധ ദേശം എന്ന ഒരു ബുക്ക്‌ ഉണ്ട്, ഇംഗ്ലീഷ് പതിപ്പ് അടുത്ത് തന്നെ പുറത്ത് വരും ഇതിൽ കൊങ്കു ഏരിയ ചേര വംശത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന കോയമ്പത്തൂർ മുതൽ സേലം വരെ ഉള്ള സ്ഥലത്ത് ആണ് ഇരുമ്പ് കണ്ടെത്തിയത് ആയി അവകാശപ്പെടുന്നത്.
പോസ്റ്റിന്റെ കേന്ദ്രത്തിലേക്ക് വരാം
ആർ ബാലകൃഷ്ണൻ IAS (ഒറിസ്സ കേഡർ, തമിഴ്നാട്ട്കാരൻ ) A Journey of Civilization from Indus to Vaigai എന്നൊരു പുസ്തകം ഇറക്കിയിട്ടുണ്ട് അതിൽ ഇൻഡസ് നാഗരീകതയും കീഴടി നാഗരീകതയും (വൈഗയ് നദീതട സംസ്കാരം ) സങ്കസാഹിത്യം, പോട്ടറി, മറ്റു പുരാവസ്തു തെളിവുകൾ വെച്ച് സമാനതകൾ പഠിക്കുന്നുണ്ട് ഇതിലെ പ്രധാനമായും ഇൻഡസ് നാഗരികത നിലനിന്നിരുന്ന സ്ഥലങ്ങളിൽ തമിഴ് സ്ഥല പേരുകൾ കണ്ടെത്തി വിവരിക്കുന്നുണ്ട് അതിൽ പൂമ്പുഹാർ, കോർകൈ, വഞ്ചി, തോണ്ടി, ചേര, ചോള, പാണ്ടി, മല തുടങ്ങിയ 30-40 സ്ഥലപേരുകൾ തമിഴ്‌നാട്ടിലും കേരളത്തിലും പാകിസ്ഥാനിലും ഉണ്ട്
ഇത് സൂചിപ്പിക്കുന്നത് ഇവിടുന്ന് അങ്ങോട്ടോ അവിടുന്ന് ഇങ്ങോട്ടോ ആളുകൾ പാലായനം ചെയ്തപ്പോൾ കൂടെ കൊണ്ട് പോയ പേരുകൾ ആയിരിക്കാൻ ആണ് സാധ്യത, ഇൻഡസ് ലിഖിതങ്ങൾ ദ്രാവിഡ ഭാഷയുമായി ആണ് ഒത്തു പോവുന്നത് എന്ന് ഐരാവതം മഹാദേവൻ അവകാശപ്പെടുന്നുണ്ട്, ആദ്യകാല ഇൻഡസ് പുരാവസ്തു ഗവേഷകരും ഈ അഭിപ്രായം ഉള്ളവർ ആയിരുന്നു, സ്വാതന്ത്ര്യാനന്തരം നോർത്ത് ഇന്ത്യൻ കോക്കസ് അതിനേ വേദവും സംസ്കൃതവും ആയി ബന്ധപ്പെടുത്താൻ ആവത് ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു, ഇതിനെ മുതലെടുത്തു യൂറോ സെന്ററിസ്റ്റുകൾ രണ്ട് അവകാശങ്ങളെയും കോർത്ത് ഇണക്കി ആര്യൻ അധിനിവേശ സിദ്ധാന്തം കൊണ്ട് വന്നു അത് പൊളിഞ്ഞപ്പോൾ ആര്യൻ പാലായന സിദ്ധാന്തം കൊണ്ട് വന്നു അത്‌ നരവംശ ശാസ്ത്രപ്രകാരം പൊളിഞ്ഞപ്പോൾ ഇപ്പോൾ സ്റ്റെപ്പിയിൽ നിന്ന് ആണുങ്ങൾ മാത്രം ആയി ആളുകൾ ചെറിയ സംഘങ്ങൾ ആയി പല പല കാലത്ത് വന്നു എന്നും പറഞ്ഞ് മീശയിൽ മണ്ണോട്ടിയിട്ടില്ല സിദ്ധാന്തവുമായി തോൽവി സമ്മതിക്കില്ല എന്നും പറഞ്ഞ് കിടന്ന് ഉരുളുന്നു.
ഉരുളൽ സിദ്ധന്തത്തിന് അന്ത്യം കുറിക്കാൻ മുകളിൽ പറഞ്ഞ തെളിവുകളെ കോർത്ത് ഇൻഡസ് നാഗരികത മെസോപോട്ടേമിയ പോലെ ഒരു ദ്രാവിഡ അധിനിവേശ നാഗരികത ആണ് എന്ന പരികല്പന ആണ് ഞാൻ മുന്നോട്ട് വെക്കുന്നത്.
ആർ ബാലകൃഷ്ണൻ IAS വൈഗയ് നദീതട സംസ്കാരം ഇൻഡസിന്റെ തുടർച്ച ആണെന്ന വാദം ആണ് മുന്നോട്ട് വെക്കുന്നത്, ഞാൻ അതിനേ നേരെ തിരിച്ചു പിടിക്കുന്നു കാരണം അതിലെ ഒരു സ്ഥല പേര് പൂമ്പുഹാർ എന്നാണ് അതിന്റെ മൂല ചൊല്ല് പൂവും പുഹാർ എന്ന് ആണ് വേറൊരു പേര് കാവേരി പൂമ്പട്ടണം എന്നാണ് അർത്ഥമാക്കുന്നത് കാവേരി നദി ( കടലിൽ )പ്പൂവുന്ന പട്ടണം, പൂവുക എന്നാൽ ചേരുക എന്നാണ്, പൂമ്പുഹർ എന്നാൽ (നദി ) (കടലിൽ ) പൂവുന്ന സ്ഥലം (പട്ടണം ). ഇതേ സ്ഥലപേര് ഉള്ള പടിഞ്ഞാറാൻ പാകിസ്ഥാനിലെ സ്ഥലം മലകളാൽ ചുറ്റപെട്ട ഒരു പ്രഥലം ആയാണ് ഗൂഗിൾ മാപ് കാണിക്കുന്നത് അവിടെ അടുത്തെങ്ങും ഒരു നദിയും ഇല്ല, ചേരുക എന്ന അർത്ഥം വരുന്ന ഒന്നും ഇല്ല. അത് കൊണ്ട് ആ പേര് അവിടുത്തെ സ്ക്രിപ്റ്റ് പൊട്ടറി എല്ലാം തെക്കേ ഇന്ത്യയിൽ നിന്ന് ഇൻഡസിലേക്ക് പോയിരിക്കാൻ ആണ് സാധ്യത.
രാഖിഗരിയിൽ നിന്നും കണ്ടെടുത്ത സ്ത്രീയുടെ ജനിതകവും നീലഗിരി മലയിൽ ഉള്ള ഇരുളരുടെ ജനിധികവുമായി ആണ് സാമ്യം എന്ന അവകാശവാദവും മെസോപോട്ടേമിയയിലെ ജനിതക സമാനതയും ഫിനീഷ്യൻ ജനിതകവും കൊറിയൻ ജനിതകവും എല്ലാം കോർത്ത് ഇണക്കി വായിച്ചാൽ ഇൻഡസ് നാഗരികത ഒരു ദ്രാവിഡ അധിനിവേശ നാഗരീകഥ ആവാൻ ആണ് സാധ്യത കൂടുതൽ ഇൻഡസ്സിലെ കൂടുതൽ ജനിതക പഠനങ്ങൾ നടക്കുമ്പോൾ സ്വാഭാവികമായ ദ്രാവിഡർ അല്ലാത്ത തദ്ദേശീയരുടെ ജനിതകം അതേ കാലഘട്ടത്തേയോ അതിന് മുന്നേ ഉള്ള കാലഘട്ടത്തേയോ കണ്ടെടുത്താൽ ഈ പാരികല്പന സിദ്ധാന്തം ആയി ഉറക്കും.
ഒറീസ ബാലു എന്ന ഒരു തമിഴ്‌നാട്ടുകാരൻ ആനത്താര പോലെ കടലിൽ ആമത്താരാ ഉണ്ടെന്നും കടലിലെ വാട്ടർ കറണ്ട് ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തി ആമകൾ നീന്താതെ വെള്ളത്തിൽ പൊങ്ങി കിടന്ന് കൊണ്ട് ലോകം മൊത്തം യാത്ര ചെയ്യുന്നുണ്ട് ഇത് തെക്കേ ഇന്ത്യക്കാർ കണ്ടെത്തി പായ് കപ്പലുകൾ ആമകളെ പിന്തുടർന്ന് ആണ് വിവിധ സ്ഥലങ്ങളിൽ എത്തിപെട്ടത് എന്നും ഈ വാട്ടർ കറന്റ് എത്തി ചേരുന്ന സ്ഥലങ്ങളിൽ എല്ലാം തമിഴ് പേരുകൾ സ്ഥലങ്ങൾക്ക് ഉള്ളതും വെച്ച് താരതമ്യപഠനം നടത്തിയിട്ടുണ്ട്
പ്രീ കൊളോണിയൽ പശ്ചാത്യർ ശ്രീലങ്കയെ ആണ് ഗാർഡൻ ഓഫ് ഈടൻ ആയി കണ്ടിരുന്നത്, മാർക്കോ പോളോ, ഇബിൻ ബട്ടൂട്ട ഒക്കെ ശ്രീലങ്കയിലെ ഒരു സ്ഥലം സന്ദർശിക്കുകയും ആദമിന്റെ സ്ഥലം എന്ന് വിവരിക്കുന്നുണ്ട്, അത് കൊണ്ട് ആണ് ഇന്ത്യയിൽ രാമസേതു എന്ന് വിളിക്കുന്ന പാലത്തെ യൂറോപ്പുകാർ ആദംസ്‌ ബ്രിഡ്ജ് എന്ന് പേരിടുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ ഇത് പതുക്കെ ഒഴിവാക്കുന്നുണ്ട് പശ്ചാത്യർ ഇപ്പോൾ ഗാർഡൻ ഓഫ് ഈടൻ എവിടെ എന്ന് അറിയില്ല എന്ന ഭാവം ആണ്. ബ്രിട്ടീഷ് ജനിതക ശാസ്ത്രഞ്ജൻ സ്റ്റീഫെൻ ഓപെൻഹൈമർ ഈഡൻ ഇൻ ദി ഈസ്റ്റ്‌ എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട് അതിൽ ജനിതക പഠനങ്ങളെ ഉദ്ധരിച്ചു ഔട്ട്‌ ഓഫ് ഇന്ത്യ തിയറി അവതരിപ്പിക്കുന്നുണ്ട്.
കൂടുതൽ ജനിതക പഠനങ്ങൾ ഈ പരികല്പനക്ക്‌ അനുകൂലമായേ വരൂ എന്നാണ് ഞാൻ കരുതുന്നത്
വായിക്കേണ്ട പുസ്തകങ്ങൾ "എ ജേർണി ഓഫ് സിവിലൈസഷൻ : ഇൻഡസ് ടു വൈഗൈ" ആർ ബാലകൃഷ്ണൻ
"ഈഡൻ ഇൻ ദി ഈസ്റ്റ്‌" - സ്റ്റീഫൻ ഓപെൻഹൈമർ

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home