Thursday 31 December 2020

സായിപ്പിന്‍റെ കലണ്ടറും ഭാരതീയന്‍റെ കാലന്തരവും ?



ഇന്ത്യക്കാരന്റെ  കാലാന്തർ കോപ്പിയടിച്ച് സായിപ്പ് കലണ്ടറുണ്ടാക്കിയതിന്റെ കഥ..


        ഈ ലേഖനത്തില ഓരോ കാര്യങ്ങളും ഗൂഗിളിൽ യൂറോപ്പിലെ  സായിപ്പ് എഴുതിയ ലേഖനങ്ങളിൽ നിന്ന് തന്നെ വായിച്ച് ആർക്കും  ബോധ്യപ്പെടാവുന്നതാണ്.


 ജനുവരി 1 പുതു വർഷം ആഘോഷ മായത് സായിപ്പിന്റെ നാട്ടിലെ ഒരു മണ്ടൻ രാജാവിന് അബദ്ധം പറ്റിയാണ്...

മറ്റു സായിപ്പന്മാർ  അത്   തിരുത്തി വീണ്ടും ഏപ്രിൽ 1 ന് ആക്കി .

 ഇതറിഞ്ഞു  ദേഷ്യം മൂത്ത മണ്ടൻ  രാജാവ്‌ പുതുവർഷം ജനുവരി 1 ലേക്ക് വീണ്ടും  ഫിക്സ് ചെയ്തു...

 ആ വിഡ്ഢിത്തം ഇന്നും തുടരുന്നു...

      ഏപ്രിൽ 1 നെ വിഡ്ഢി ദിനം ആക്കി പ്രഖ്യാപിച് മറ്റുള്ളവരോട് പകരം വീട്ടി..  ദേഷ്യം തീർത്തു.


 മന്ദബുദ്ധികളായ സായിപ്പന്മാർക്കു ജനുവരി 1 പുതുവർഷം ആക്കിയപ്പോൾ ഉണ്ടായ മുഴുവൻ അബദ്ധങ്ങളുടെയും കഥ മൊത്തം കേൾക്കുക👇...


 പകലും രാത്രിയും തുല്യമായി വരുന്ന ഭാരതീയന്റെ  വിഷു വാണ് ശാസ്ത്രീയമായ പുതുവർഷം


     ഇനിയും നമുക്ക് scientific അല്ലാത്ത ജനുവരി ഒന്നിലെ പുതുവർഷാഘോഷം തുടരണോ ?



       യൂറോപ്പില്‍ വെറും 10 മാസങ്ങള്‍ മാത്രമേ മുൻപ്  ഉണ്ടായിരുന്നുള്ളൂ.. പന്ത്രണ്ടു മാസം രാജാവിനോ അവിടത്തെ ശാസ്ത്രത്തിനോ അറിവില്ലാരിരുന്നു.



     BC 753 കലഘട്ടത്തില്‍ സായിപ്പ്  കണ്ടു പിടിച്ച മാസങ്ങള്‍ വെറും പത്തെെെണ്ണമേ  യൂറോപ്പില്‍  ഉണ്ടായിരുന്നുള്ളൂ.



 സായിപ്പിന് ജോതി ശാസ്ത്രം അറിയില്ലായിരുന്നു. അത് കൊണ്ട് പിന്നീട്  വിഡ്ഢിത്തം മനസിലാക്കി അവരുടെ കലണ്ടര്‍ പലവട്ടം തിരുത്തേണ്ടിവന്നു.

 ഇന്നും 4 വർഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തിനു ഒരു ദിവസം കൂട്ടി അങ്ങിനെ അട്ജസ്റ്റ് ചെയ്തു പോകുന്നു.


ലോകത്തില്‍ ഇന്നു വരെ തിരുത്താത്ത ഒന്നാണ് ഇന്ത്യന്‍  കലണ്ടര്‍.



യൂറോപ്പ്യന്‍ കലണ്ടര്‍ സായിപ്പ് പല  പ്രാവിശ്യo  തിരുത്തിയെന്നു കാണുമ്പോള്‍ മാത്രമേ  നമ്മുടെ ജ്ഞാനം നമുക്ക് ബോധ്യമാകൂ...

      

ഭാരതത്തിലെ ജോതിഷവും ജോതിഷ കലണ്ടറും എന്നും മാറ്റമില്ലാതെ തുടരും...



 മേടത്തിലെ വിഷുവെന്നാല്‍ സൂര്യന്‍  ഭൂമധ്യത്തില്‍ ഉദിക്കുന്ന ദിവസമെന്ന് അറിയുക എന്ന് വെച്ചാല്‍ തെക്കോട്ടോ വടക്കോട്ടോ ചായാതെ അസ്സല്‍ കിഴക്ക് തന്നെ ഉദിക്കുമത്രേ  . ഇംഗ്ലീഷ്കാരും ഈ മാസമായ ഏപ്രിലിനെ  കിഴക്കിന്‍റെ വര്ഷം എന്ന് അര്‍ത്ഥം വെച്ചുള്ള ''ഈസ്റ്റ്‌ ഇയര്‍'' ആക്കി ആചരിച്ചു പോന്നു .


     യൂറോപ്പ് മുഴുവനും പുതു വര്‍ഷമാസമായി  കൊണ്ടാടിയിരുന്നത് ഏപ്രില്‍ ഒന്നായിരുന്നു .  മാര്‍ച്ച്  25 മുതല്‍  ഏപ്രില്‍ ഒന്നിന് തീരുന്ന  ആഘോഷത്തോടെ ഏപ്രില്‍ ഒന്ന്    ആഘോഷിച്ചിരുന്നു എന്നത് ചരിത്രപരമായ തെളിവാണ്. 



     കപ്പല്‍ യാത്രയിലായിരുന്ന ബ്രിട്ടീഷ്  രാജാവിന്  ഒരു ഏപ്രില്‍ ഫസ്റ്റ് ആഘോഷിക്കാന്‍ സാധിച്ചില്ല . രാജാവ് തിരിച്ചു വന്നതോ  ഡിസംബര്‍ മാസത്തിലും  .  അധികാരം  കയ്യിലുള്ളത്കൊണ്ട് ഉടനെ ജനുവരി ഒന്നിന് വീണ്ടും   ആഘോഷം  നടത്താന്‍ ഉത്തരവിട്ടു . രാജാവിന്‍റെ  ഈ ഉത്തരവ്  കൊണ്ടാടിയെങ്കിലും അധികാര ഗര്‍വ്വിന്റെ ആഘോഷത്തിനെ  പലരും കളിയാക്കി. ഇളഭ്യനായ രാജാവ് ഇനിമുതല്‍ പുതുവര്‍ഷപ്പിറവി ജനുവരി ഒന്നാം തീയതി   ആഘോഷിക്കാന്‍ ആജ്ഞാപിച്ചു .


       നല്ലൊരു ശതമാനവും രാജാവിന്‍റെ ഈ ഉത്തരവിനെ അംഗീകരിച്ചില്ല. അവര്‍ വീണ്ടും ഏപ്രിലിനെ വരവേറ്റു .കലി  മൂത്ത രാജാവ് ഏപ്രില്‍ ഒന്നാം തീയതി വിഡ്ഢികളുടെ ദിനമായി കൊണ്ടാടാന്‍ പെരുമ്പറ കൊട്ടിച്ചു . ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവുകള്‍ ജനം ചുമക്കണം അതാണ്‌ വിധി . അങ്ങിനെ ഏപ്രില്‍ ഒന്ന് വിഡ്ഢികളുടെ  ദിനവും  രാജാവിന്‍റെ അനീതിയാല്‍ ജനുവരി ഒന്ന് പുതു  വര്‍ഷവുമായി മാറ്റപ്പെട്ടു .




          രാജാവിന്‍റെ ഈ ഉത്തരവിനെ സാമ്പത്തിക ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തു.  വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനത്തിനുവേണ്ടി  രാജാവ് പല ഇളവുകളും ചെയ്തു കൊടുക്കണം. വാർഷിക പലിശ ബാങ്കിലെ ധന നിക്ഷേപകര്‍ക്ക് കൊടുക്കണം. ഭടന്മാര്‍ക്ക് പ്രത്യേക സമ്പത്ത് കൊടുക്കണം.    ഓരോ വര്‍ഷവും രാജ്യത്തെ ബാങ്കിലെ നിക്ഷേപകര്‍ക്ക് ലാഭമായി നല്ലൊരു സംഖ്യകൊടുക്കണം. വീണ്ടും പുതുവര്‍ഷം കൊണ്ടാടിയാല്‍

ഖജനാവ് കാലിയാകും എന്നും ഉദ്യോഗസ്ഥര്‍   മുന്നറിയിപ്പ് കൊടുത്തു .

               കൊട്ടാരം ഉദ്യോഗസ്ഥന്‍ പറഞ്ഞത്  രാജാവിന് പിന്നീട് ബോധ്യം വന്നു. ഭീമമായ  ധനം ഖജനാവിന്  നഷ്ട്ടപെടും  രാജ്യത്തിന്‍റെ  അടിത്തറ ഇളകും    അത് കൊണ്ട് രാജാവ് പണമിടപാടുകള്‍ക്ക് ജനുവരിയിൽ അയിത്തം കൊടുത്തുകൊണ്ട്   ബാങ്കു നിയമങ്ങളെ  ജനുവരിയില്‍ നിന്നും മാറ്റി  ബുദ്ധിപൂര്‍വ്വം മുൻപേയുള്ള പോലെ ഏപ്രില്‍ ഒന്നായി നിലനിര്‍ത്തി. ഏപ്രില്‍   സാമ്പത്തിക  വാര്‍ഷികമാസത്തിന് മാറ്റം കൊടുത്തില്ല. അത് അന്നും ഇന്നും ഏപ്രില്‍ 1 തന്നെ . രാജാവിന്‍റെ  വാശി കാരണം ജനുവരി പുതു വര്‍ഷമായി  .


 ലോകത്ത് മേടം  ''ഏപ്രില്‍ '' ഒന്ന് അവനവന്‍റെ ലാഭവിഹിതം ഇല്ലാത്തവന് കൊടുക്കുന്ന ദിവസമാണ് .അതിന്‍റെ പിന്നാമ്പുറമാണ് വിഷുക്കൈനീട്ടം .


        നമ്മുടെ നാട്ടിലെ രാജാക്കന്മാര്‍ക്ക് ജോതിഷം അറിയാമായിന്നു. അതുകൊണ്ട്  ഒരു ഭരണാധികാരിയും കാലവും വര്‍ഷവും മാറ്റി ഓണത്തിനെ മേടമാസത്തില്‍ ആക്കിയില്ല എന്നത് ഭാഗ്യമായി കാണുക . ജോതിഷം സത്യമാകുന്നു.



     സംസ്കൃതത്തിലെ '''കാലങ്ങളുടെ അന്തരങ്ങള്‍''' എന്ന വാക്കിനെ നാവു വഴങ്ങാത്ത സായിപ്പിന്  കാലാന്തരം എന്നുച്ചരിക്കാന്‍ സാധിക്കില്ല   നാവു വഴങ്ങാത്ത സായിപ്പും യൂറോപ്പും കാലാന്തരത്തെ   ''കേലെണ്ടാര്‍''   എന്ന് വിളിച്ചു. അവരുടെ മാസങ്ങളുടെ പേര് പോലും 2500 വർഷം മുൻപ് ഇന്ത്യയിൽനിന്നുള്ള കോപ്പിയാണെന്ന് യൂറോപ്യൻ മെറ്റീരിയോളജി സ്റ്റുകൾ തന്നെ പറയുന്നു..

See google.



BC 753 കലഘട്ടത്തില്‍ സായിപ്പ്  കണ്ടു പിടിച്ച മാസങ്ങള്‍ വെറും പത്തെണ്ണമേ  യൂറോപ്പില്‍  ഉണ്ടായിരുന്നുള്ളൂ.


 സായിപ്പിന് ജോതി ശാസ്ത്രം അറിയില്ലായിരുന്നു. അത് കൊണ്ട് പിന്നീട്  വിഡ്ഢിത്തം മനസിലാക്കി അവരുടെ കലണ്ടര്‍ പലവട്ടം തിരുത്തി .ഇന്നും 4 വർഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തിനു ഒരു ദിവസം കൂട്ടി അങ്ങിനെ അട്ജസ്റ്റ് ചെയ്തു പോകുന്നു.


      ഭാരതത്തില്‍ ഇന്നും ഹോര ശാസ്ത്രം ഉണ്ട്. ഭൂമിക്ക് സൂര്യനെ ഭ്രമണം ചെയ്യാന്‍ രണ്ടരനാഴിക ''  2. 2/1 നാഴിക = ഒരു മണിക്കൂര്‍ '' വീതമുള്ള ഇരുപത്തിനാല് മുഹൂര്‍ത്തങ്ങള്‍ വേണം.  രണ്ടര നാഴികയുള്ള മുഹൂര്‍ത്തത്തിനെ ജോതിഷത്തില്‍ 'ഹോര' എന്ന് വിളിക്കുന്നു . ഭാരതത്തില്‍ നിന്നും കിട്ടിയ ഈ അറിവിനെ  സായിപ്പും   ഹൌര്‍ Hour എന്ന് വിളിച്ചു . ഹോര അങ്ങിനെ  ഔവര്‍  ആയി



     ഇന്ത്യക്കാരന്റെ  പിറന്നാൾ ആഘോഷം നോക്കുക.

ജനിച്ച നക്ഷത്രം ആണ് യഥാര്‍ത്ഥ പിറന്നാള്‍ ദിനമായി എടുക്കുന്നത്. സായിപ്പോ കലണ്ടറിലെ ഡേറ്റ് നോക്കി scintific അല്ലാത്ത ജന്മനാൾ ആഘോഷം ആണ് നടത്തുന്നത്.

 ആദ്യം  സായിപ്പ് ഈ സംസ്കൃതിയെ പുച്ചിച്ചുവെങ്കില്‍  ഇന്ന് യൂറോപ്പ് മുഴുവനും ഈ  ശാസ്ത്രത്തെ  അംഗീകരിച്ചു.



 AD-1582 ഒക്ടോബര്‍ 5 മുതല്‍  പതിനഞ്ചു വരെ യൂറോപ്പില്‍ ആരും ജനിച്ചിട്ടില്ല- ആരും ചത്തിട്ടുമില്ല. ഒരു അപകടം പോലും യൂറോപ്പ്യന്‍  ചരിത്രത്തില്‍ നിങ്ങള്‍ക്ക് ഈ കാലയളവില്‍  കണ്ടെത്താന്‍ സാധിക്കില്ല. കാരണം അശാസ്ത്രിയമായ കലണ്ടര്‍ കാരണം  ആചാര  ആഘോഷ ദിനങ്ങള്‍ അമ്പേ തെറ്റിയത് കൊണ്ട് ഒരു സുപ്രപാതത്തില്‍ അവരുടെ  കലണ്ടറില്‍ തിരുകിക്കയറ്റിയതാണ്  ചരിത്രമില്ലാത്ത  മുന്‍പറഞ്ഞ പത്ത്   ദിനങ്ങള്‍...


      ചന്ദ്ര വര്‍ഷവും നക്ഷത്ര സഞ്ചാരാവും.

 സൌരയൂഥത്തെ ആസ്പതമാക്കി സൌരവര്‍ഷവും കണക്കു കൂട്ടി  ഭാരതത്തിലെ  തുണിയുടക്കാത്ത താടിക്കാര്‍ കണ്ടു പിടിച്ച ജോതിഷ കലണ്ടര്‍ ഒരിക്കലും തിരുത്തേണ്ടി വരില്ല .



10,000 വർഷം മുമ്പെഴുതിയ അഥർവ്വവേദത്തിൽ പറയുന്നത് നോക്കുക ....


ദ്വദശ പ്രധയഛക്ര്‍മേകം ത്രിണി നഭ്യാനീ കഉതചികേത

തത്രാ ഹതാസ്ത്രിണി ശതാനി ശങ്കവ ; ശഷ്ട്ടി ഛഖീല അവിചാചലായഹ..


അഥര്‍വ്വ  വേദം 10 / 8/15/


     പന്ത്രണ്ടു മാസങ്ങള്‍ സംവത്സരമാകുന്ന ചക്രത്തിന്‍റെ പിന്ഭാഗമാണ്-

 മൂന്നു ഋതുക്കള്‍ നാഭികളാണ്.

 മുന്നൂറ്റി അറുപതു ദിവസങ്ങള്‍ അഴികളാണ് .

കാലം ചരിഞ്ഞും വളഞ്ഞും സഞ്ചരിക്കുന്നു .


 ഒരു വർഷത്തിൽ 365 ദിനങ്ങള്‍ ഉണ്ടെന്നു അഥര്‍വ്വം പറയുന്നു.


 അഥര്‍വ്വത്തില്‍ 13/3/8 ഭാഗത്ത് മുപ്പതു അഹോരാത്രങ്ങളും പതിമൂന്നു മാസങ്ങളും സൃഷ്ട്ടിച്ചവനെ നമിക്കണം എന്ന് പറയുന്ന മന്ത്രത്തില്‍  12 വർഷം കൂടുമ്പോള്‍ അധിക ദിവസം ഉണ്ടാകുമെന്നും അതിനാല്‍ അതിനെ പതിമൂന്നു ആയി ഗണിക്കണമെന്നും പറയുന്നു.


       സൂര്യ ദേവന്‍ ഇരുപത്തിനാല് കുതിരകളുള്ള തേരിലാണ് സഞ്ചരിക്കുന്നതെന്നും അത്  12+12 =24 മണിക്കൂര്‍ ആണെന്നും... മേടം ഒന്നിന് സൂര്യന്‍ ഭൂമിക്ക് നേരെ വരുമെന്നും പൂയം നാളില്‍ വിതച്ചാല്‍ പുഴുകുത്തുമെന്നും. ഞായര്‍ ഔഷധം കൊടുപ്പാന്‍ നല്ലദിനമെന്നും  പറയുന്ന ഭാഗങ്ങള്‍ അഥര്‍വ്വത്തില്‍ ഉണ്ട്.


 ഋഗ്വേദത്തിലെ 5/40/5-6 മന്ത്രങ്ങള്‍ സൂര്യ ഗ്രഹണം  പറയുന്നുണ്ട്.

  ഹേ സൂര്യ നിന്നെ ചന്ദ്രന്‍ ഇരുട്ടു കൊണ്ട് വളയുന്നു രേഖാഗണിതം അറിയാത്തവര്‍ അത് കണ്ടു അത്ഭുതപ്പെടുമെന്നും വിദ്വാന്‍ മാര്‍ക്ക് സൂര്യനെ തുരിയന്ത്രം കൊണ്ട് നോക്കാമെന്നും പറയുന്നു .


 രാമായണത്തില്‍  സൂര്യനിലെ കറുത്ത Dot കളെ കുറിച്ച് രാമന്‍  ല്ക്ഷ്മനോട്  പറയുന്നുണ്ട്.

 ശ്രി രാമന്‍ തുരീയന്ത്ര വിദ്യ ഉപയോഗിച്ചു  എന്നും മനസിലാക്കുക . ഭാസ്കരാചാര്യരുടെ  തുരിയന്ത്ര നിര്‍മ്മിതി പഠിപ്പിക്കുന്ന സിന്ധാന്തശിരോമണി ഗ്രന്ഥം ഇന്നും നമ്മുടെ നാട്ടില്‍ പൊടി പിടിച്ചു കിടക്കുന്നു . മണ്ണുകള്‍ ഉരുക്കി ലെന്‍സ്‌ നിര്‍മ്മിക്കുന്ന രീതി മുതല്‍ വിമാനം പറത്തുന്നവന്‍ സൂര്യന് നേരെ കറുത്ത കണ്ണട ധരിക്കണമെന്ന് പറയുന്ന ഭാഗം വരെ അതില്‍  കാണുന്നു.



     ആയുർവേദത്തിലെ ജ്യോതിഷം.

      ഭ്രൂണത്തിലെ ശിശുവിനെ ആണ്‍ പ്രജയാക്കുന്ന ജോതിഷിയുടെ മിടുക്കിന്റെ രഹസ്യം സത്യമാണ്.

 ''വഹ്നി മരത്തിലെ അരയാല്‍ വേരിന്റെ സത്ത് ഭക്ഷിപ്പാന്‍ കൊടുത്താല്‍ ഭ്രൂണം ആണ്‍ പ്രജയാകുന്നു''.  ഇതൊക്കെ ജോതിഷത്തിലെ ആയുര്‍വേദമാകുന്നു.


 ഇതിന്‍റെ സമയവും സന്ദര്‍ഭവും അറിയാന്‍ ജോതിഷം പഠിക്കണം. ജോതിഷം പഠിക്കാത്തവന്‍ അത് തെറ്റാണ് എന്ന് പറയരുത്.


      

        റോമാക്കാരുടെ കണക്കു പ്രകാരം  ഭൂമി ഉണ്ടായിട്ട്  വെറും ആറായിരം  വര്‍ഷമേ ആയിട്ടുള്ളൂ BC 4004 ഫെബ്രുവരി 26 രാവിലെ ഒമ്പതു മണിക്ക് ഭൂമി ഉണ്ടായതായി പറയുന്നു.

ലോകം ഭരിച്ച ബ്രിട്ടനും അങ്ങിനെയാണ് വിശ്വസിച്ചത്. ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ പാവം  ഗലീലിയോ എന്ന ചിന്തകനെ  സായിപ്പ്  തൂക്കി കൊല്ലുകയും  ചെയ്തു.



'''ചക്രാണസ; പരിണാഹം പ്രഥിവി ''    ഭൂമി ചക്രം പോലെ  എന്ന ഋഗ്വേദം 1/33/8  മന്ത്രം 'റോമാക്കാര്‍ക്കും അറിയില്ലായിരുന്നു . ഹിരണൃന മണിനാ ശുംഭു മനാഹ ;  നഹിന്വോനാ സസ്തി തിരുസ്ഥ......  ഇതിന്‍റെ പകുതി ഭാഗം  ഇരുട്ടാണ്‌......  പരിസ്പര്‍ശോ ആദധാത്  സൂര്യേണ ;അത് സൂര്യനെ ആധാരമാക്കിയാണ് കറങ്ങുന്നത് ;


                സത്യങ്ങള്‍ മനസിലാക്കിയപ്പോള്‍  യൂറോപ്പ്യന്‍മാര്‍ 10 മാസമുള്ള കലണ്ടര്‍ തിരുത്താന്‍ തുടങ്ങി..  ആയതിനാല്‍ കലണ്ടര്‍ ശരിയാക്കാന്‍  AD-1582 ഒക്ടോബര്‍ മാസത്തില്‍ സായിപ്പ്  പത്തു ദിവസങ്ങള്‍ കൂടി  തിരികി ക്കയറ്റി എന്നിട്ടും ശരിയായില്ല.   BC 753-ലാണ് റോമക്കാര്‍ വര്‍ഷങ്ങള്‍ ഗണിക്കാന്‍ തന്നെ  തുടങ്ങിയത്  . അവരുടെ ഒരു  വര്‍ഷത്തിന് വെറും  304 ദിവസവും 10 ദിവസവും  മാത്രമേ ഉണ്ടായിരുന്നുള്ളൂ.



     BC 753 നു മുന്‍പ്  ആഗസ്റ്റ്‌ മാസവും ജൂലെയ്‌ മാസവും ഉണ്ടായിട്ടില്ല .മാര്‍ച്ച് / ഏപ്രില്‍ /മേയ് / ജൂണ്‍ / ജനുവരി / ഫെബ്രുവരി / സെപ്റ്റംബര്‍ / ഒക്ട്ടോബ്ര്‍ / നവംബര്‍ / ഡിസംബര്‍ / ഇങ്ങിനെ പത്തെണ്ണത്തില്‍ ഒതുക്കിയിരുന്നു . ഇതില്‍ '''സെപ്റ്റംബര്‍ / ഒക്ട്ടോബ്ര്‍ / നവംബര്‍ / ഡിസംബര്‍ / '' ഈ  നാലെണ്ണം സംസ്കൃതത്തിലെ  വെറും എണ്ണല്‍ സംഖ്യകള്‍ മാത്രം. അതും സംസ്കൃതത്തിനോട് സാമ്യമുള്ള - സപ്തം sept എന്ന ഏഴും.. അഷ്ടം octo എന്ന എട്ടും .നവം nov എന്ന ഒന്‍പതും.. ദശം decem എന്ന പത്തും ആണെന്നറിയുക . നമ്പര്‍ എന്നാല്‍ അക്കം എന്നാണല്ലോ ആയതിനാല്‍  ''ബര്‍'' എന്ന വാക്കും  ചേര്‍ത്തു .എല്ലാത്തിന്‍റെയും കൂടെ "ബര്‍'''  ചേര്‍ത്തു എന്നല്ലാതെ വേറെ കഴമ്പോന്നും ഇല്ലത്രേ.



    നമ്മുടെ മാസങ്ങളില്‍ പേരുകള്‍ക്ക് നിരവധി  അടിസ്ഥാനങ്ങള്‍ ഉണ്ട്.  മിഥുനം നല്ല മഴ ലഭിക്കും ഇണകള്‍ മഴ ഏറെ ഇഷ്ട്ടപെടുന്നു. യുവ മിഥുങ്ങള്‍ രതി ആസ്വദിക്കാനുള്ള മാസമാണ് മിഥുനമാസം.

 അതുപോലെ  മഴ തിമിര്‍ത്തു പെയ്യുന്ന  കര്‍ക്കിടകത്തിനും ചില വിശേഷങ്ങള്‍ ഉണ്ട്. മിഥുനം രാശിയില്‍ നിന്നും കര്‍ക്കിടകം രാശിയിലേക്ക് സൂര്യൻ  നീങ്ങുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകും, പ്രാണയാമം ചെയ്യാനും കാല പ്രദേശം കണക്കാക്കി പഴങ്ങളോ  പച്ചിലകറിയോ  കഴിക്കാനും ജോതിഷത്തില്‍ വിധിക്കുന്നുണ്ട് .



       സീസര്‍ ജൂലിയാസ് റോമാ രാജ്യം  ഭരിക്കുമ്പോള്‍  ആചാരങ്ങള്‍ മാസം തെറ്റി വരുന്നത് കണ്ടപ്പോള്‍ ഒരു മാസം കൂടി വേണമെന്ന ആശയം ജനിച്ചു. പതിനൊന്നാം മാസം  വേണമെന്ന ആശയം വീണ്ടും കലണ്ടറില്‍ തിരുകി .

ആ  മാസത്തിനു  തന്‍റെ പേര് കൊടുത്ത്  ജൂലൈ എന്ന ചേര്‍ത്തു  പതിനൊന്നു മാസമാക്കി .

കഷ്ട്ടം മാസങ്ങള്‍ 12 ആണ്  എന്നൊന്നും റോമ സാമ്രാജ്യത്തിന് അറിവില്ലായിരുന്നു .


     ജൂലിയാസ് വധിക്കപെട്ടു.

ശേഷം മകന്‍റെ  മകനായ ആഗസ്റ്റ്‌ രാജാവായി. അന്നും കലണ്ടര്‍ കൃത്യമായിരുന്നില്ല. മാസം12 ആക്കണമെന്ന് കൊട്ടാരം ശാസ്ത്രഞ്ജര്‍ ഉപദേശിച്ച പ്രകാരം രാജാവ് പുതിയൊരു മാസം കൂടി ഇറക്കുമതി ചെയ്തു. അതിനു ജൂലിയാസിന്റെ പേരക്കിടാവായ   ആഗസ്റ്റസ്  തന്‍റെ    പേര്  കൊടുക്കുകയും ചെയ്തു . അങ്ങിനെ മുത്തച്ഛനും  മകനും ലോക  കലണ്ടറില്‍ സ്ഥാനം പിടിക്കുകയും, ഒരു വര്‍ഷത്തിനു 365 ദിവസം ഉണ്ടെന്നു അവര്‍ വിശ്വസിക്കുകയും  ചെയ്തു .


സൂര്യനെ ആരാധിച്ചിരുന്ന റോമ ചരിത്രത്തിന്‍റെ പിന്നാമ്പുറത്തില്‍ കിഴക്ക് ഉദിക്കുന്ന സൂര്യന് നേരെ അവരും കൈകൂപ്പിയിരുന്നു .


       കലണ്ടറില്‍ രണ്ടു മാസം ചേര്‍ത്തപ്പോള്‍ സപ്തംബര്‍ എന്ന അവരുടെ ഏഴാം മാസം ക്രമം തെറ്റി ഒന്‍പതാം മാസമായി. എട്ടാം മാസമായ  നവം+ മ്പര്‍ പത്തായി,  ഒന്‍പത് പതിനൊന്നായി   ദശംമ്പര്‍  പന്ത്രണ്ടും ആയി മാറ്റി ..



എന്നിട്ടും റോമാക്കാര്‍ക്ക് കലണ്ടര്‍ തിരുത്തേണ്ടി വന്നു കാരണം ഒരു വര്‍ഷം 365 അല്ലല്ലോ 365 +/25 കാല്‍ ദിനം കൂടി  ഉണ്ടല്ലോ.

ഈ കണക്കു മനസിലാക്കാന്‍  യൂറോപ്പിലെ ശാസ്ത്ര ചിന്തകര്‍ക്ക്‌  ആയിരം വര്ഷം വേണ്ടി വന്നു. 1582 AD യില്‍ കിഴക്ക് ഉദിക്കുന്ന സൂര്യന് നേരെ അവരും കൈകൂപ്പിയിരുന്നല്ലോ  .


    ഈസ്റ്റ് ഇയറിനു  കിഴക്ക് ഉദിക്കേണ്ട സൂര്യന്‍  വീണ്ടും തെക്കോട്ട്‌ ചായാന്‍ തുടങ്ങിയത് വീണ്ടും ശ്രദ്ധയില്‍പ്പെട്ടത് കാരണം AD  1582 ഒക്ടോബര്‍ 5 വെള്ളിയാഴ്ചയെ  ബോധപൂര്‍വം   ഒക്ടോബര്‍ 5ആം തീയതിയെ പതിനഞ്ചാം തീയതി വെള്ളിയാഴ്ച ആക്കി മാറ്റി മറിച്ചു ..


          അടുത്ത രസം  1582 ഒക്ടോബര്‍ 5 മുതല്‍  പതിനഞ്ചു വരെ ആ നാട്ടില്‍ ഒരുത്തനും ജനിച്ചിട്ടില്ല ചാത്തട്ടുമില്ല . ഈ പത്തു നാളില്‍ ഒരു ചരിത്രവും റോമ സാമാര്‍ജ്യത്തില്‍  തപ്പി നോക്കിയാല്‍ കിട്ടില്ല.


            എന്‍റെ നാട്ടിലെ കലണ്ടറില്‍ BC മുപ്പത്തി എട്ടു മുക്കോടി വര്ഷം മുന്‍പുള്ള കലണ്ടര്‍ എടുത്താല്‍   വൈശാഖമാസത്തിലെ പൌര്‍ണ്ണമി ഇന്നും എന്നും ചിത്തിര നാളില്‍ തന്നെ ആയിരിക്കും  അതാണ്‌ ഇവിടത്തെ കോണകം ധരിച്ചവര്‍ ഉണ്ടാക്കിയ  കലണ്ടറിന്റെ ഗുണം . അതാണ്‌ ഭാരത ശാസ്ത്ര  ചിന്തകള്‍ ഭാരതീയന്‍ കണ്ട് പിടിച്ചത്  എല്ലാം കൃത്യമാണ് 


        യൂറോപ്പ്യന്‍ കലണ്ടര്‍ നമ്മുടെ  നാട്ടിലെ യുക്തി വാദികള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ .അതാണ്‌ മറ്റൊരു ഡിങ്കന്‍  കോമഡി ..


            ഇതിനെയാണ് ഗ്രിഗേടിയന്‍ കലണ്ടര്‍ എന്ന് വിളിക്കുന്നത്‌ .അവസാനം ഗ്രിഗേടിയന്‍ കലണ്ടറിനെ ബ്രിട്ടനും  1752-ല്‍ തിരുത്തേണ്ടി വന്നു .


         സാമ്രാജ്യങ്ങള്‍ വെട്ടി പിടിച്ചു നടന്ന സായിപ്പ് കാലം മാറിയ വസ്തുത മറന്നു പോയി . ലോകത്തെ ഈ വിശേഷങ്ങള്‍ ഒന്നും തന്നെ മേക്കാളയുടെ പ്രഭുക്കന്മാര്‍ മനസിലാക്കിയില്ല ..1582-ല്‍ യൂറോപ്പ് പത്ത് ദിവസം കൂട്ടി ചേര്‍ത്തു  .  അപ്പോള്‍ വാശിക്ക് സൂര്യന്‍ ഉദിക്കാത്ത നാടെന്നു പറയുന്ന ബ്രിട്ടനും  1752 -ല്‍ പതിനൊന്നു ദിവസം കൂട്ടേണ്ടി വന്നു .


         1752 -ല്‍  സെപ്തംബര്‍ 3ന്  വേൃഴാഴ്ച ദിനം  ആയിരുന്നു അതിനെ പതിനാലാം തീയതി വേൃഴാഴ്ച എന്നാക്കി മാറ്റപ്പെട്ടു. പതിനൊന്ന് ദിവസം ഒരു സുപ്രഭാതത്തില്‍ ചുമ്മാ   അങ്ങട് കൂട്ടി. എന്ന് വെച്ചാല്‍ 1752 സെപ്റ്റംബര്‍ 3 മുതല്‍ 14 വരെ  ബ്രിട്ടന്‍റെ ചരിത്രത്തില്‍ ആരും ചത്തതായോ പ്രസവം നടന്നതോ ആയ രേഖ ഉണ്ടാകില്ല, വിഡ്ഢികളുടെ കലണ്ടര്‍ ആണത്  . ഒന്ന് കൂടി ചിന്തിച്ചാല്‍  2017 -ല്‍  നിന്നും 1752 കുറച്ചാല്‍ 265 കിട്ടും അതായത് സായിപ്പിന്‍റെ ഈ  കലണ്ടര്‍ ജന്മം കൊണ്ടിട്ടു  വെറും 265 വര്‍ഷമേ ആയിട്ടുള്ളൂ എന്നതാണ് പരമ സത്യം .



    ഒരു വര്ഷം 365 ദിനം ഉണ്ടല്ലോ  ചന്ദ്ര മാസം ഇരുപത്തിയേഴു ദിനം ആണല്ലോ 27 നെ പന്ത്രണ്ടു കൊണ്ട് ഗുണിച്ചാല്‍ 324 കിട്ടും 365-324 = 41 കിട്ടുന്നു  മുന്നൂറ്റി അറുപത്തി അഞ്ചില്‍ നിന്നും മുന്നൂറ്റി ഇരുപത്തിനാല്  കുറച്ചാല്‍ ഒരു മണ്ഡലം ആയി.

അതാണ്‌ നാല്പത്തി ഒന്നിന്‍റെ ഗുട്ടന്‍സ്

 മണ്ഡലകാലം....


Swami Dr. Bhargav Ram

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home