Tuesday, 10 September 2019

History of Syromalabar Church

Courtesy: Facebookgroup/Charithranweshikal/Jekob JB

സീറോ മലബാർ സഭയിലെ വിഭാഗീയതയുടെ ചരിത്രം; കൽദായ വാദത്തിന്റെയും.
ഞങ്ങൾ പാലാക്കാര് "തീങ്കുത്തൽ" എന്ന് പറയുന്ന ഒരുതരം അസുഖമുണ്ട്. ഒരു പണിയുമെടുക്കാതെ വല്ലവന്റെയും ചിലവിൽ ചുമ്മാതിരുന്ന് തിന്ന് തിന്ന്, തീറ്റ കൂടിയിട്ട്‌ എല്ലിന്റെ ഇടയിൽ കയറി കുത്തുന്നതാണ് ഇൗ അസുഖത്തിന്റെ ലക്ഷണം. ഇത്തരം ഒരു തീങ്കുത്തലാണ് കേരളത്തിലെ സീറോ മലബാർ സഭയിൽ നടക്കുന്ന കൽദായ, കൽദായ വിരുദ്ധ വാദികൾ തമ്മിലുള്ള ആശയ സംഘട്ടനം. ആദ്യമേ തന്നെ പറയട്ടെ ഇൗ സംഘർഷം എന്തെങ്കിലും മഹത്തായ ആശയത്തെ അടിസ്ഥാനം ആക്കിയുള്ള ഒന്നല്ല, മറിച്ച് തികച്ചും അധികാരത്തിനും പണത്തിനും വേണ്ടിയുള്ള വടംവലി മാത്രമാണ്.
ഇതേക്കുറിച്ച് അറിയണമെങ്കിൽ കുറച്ചു ചരിത്രം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
തോമാശ്ലീഹ എ ഡി 52 ൽ കേരളത്തിൽ വന്ന് സ്ഥാപിച്ചു എന്നു പറയപ്പെടുന്ന സഭ ഒരു നിയതമായ രൂപമോ നേതൃത്വമോ ഇല്ലാത്ത, ഏതാനും കുടുംബങ്ങളുടെ ഒരു കൂട്ടം മാത്രം ആയിരുന്നു. ഇൗ കുടുംബങ്ങൾ തന്താങ്കളുടെ നാടുവാഴികളുടെ കീഴിൽ കഴിഞ്ഞു പോന്നു. ഇവരുടെ ജീവിത രീതികളും വസ്ത്രധാരരീതികളും മറ്റും അന്ന് ഇവിടെ ഉണ്ടായിരുന്ന ഹൈന്ദവ സമൂഹങ്ങളുടെയും ആയി ഒട്ടും തന്നെ വ്യതിരിക്തം ആയിരുന്നില്ല. ആരാധനാ രീതികൾ മാത്രമാണ് അൽപമെങ്കിലും ഇവർ മറ്റൊരു മതമാണെന്നതിന് ഒരു അടയാളമായി കാണപ്പെട്ടത്.
പിന്നീട് കേരളവും പൗരസ്ത്യ നാടുകളുമായുള്ള കച്ചവട ബന്ധത്തിന്റെ ഫലമായി അന്ന് ക്രിസ്തു മതത്തിന്റെ പൗരസ്ത്യ തലസ്ഥാനം ആയിരുന്ന പേർഷ്യയിലെ ബാഗ്ദാദിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പറ്റി അറിയുകയും അവിടുത്തെ സഭാ തലവനായ പാത്രിയർക്കീസ് കേരളത്തിലെ ക്രിസ്ത്യാനികളുടെ ആത്മീയ കാര്യ ങ്ങൾ നിവർത്തിക്കാനായി അവിടെനിന്ന് മെത്രാന്മാരെ കലാകാലങ്ങളിൽ കേരളത്തിലേയ്ക്ക് അയയ്ക്കാനും തുടങ്ങി. ആറാം നൂറ്റാണ്ടോടെ കേരളത്തിൽ എത്തി തുടങ്ങിയ ഇൗ മെത്രാന്മാർ അങ്കമാലി- കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ആണ് പ്രവർത്തിച്ചിരുന്നത്. അവസാനത്തെ കൽദായ മെത്രാൻ 1597 ൽ അന്തരിച്ച മാർ അബ്രഹത്തിന്റെ ശവകുടീരം ഈ അടുത്ത നാളിൽ അങ്കമാലി കിഴക്കേ പള്ളിയിൽ കണ്ടെത്തിയിരുന്നു.
പക്ഷേ ഇൗ മെത്രാന്മാർ അവരുടെ ആത്മീയ കാര്യങ്ങളിൽ മാത്രമേ ഇടപെട്ടിരു ന്നുള്ളൂ. അതോടകം ഒരു നിയത സഭാ സമൂഹമായി തീർന്നിരുന്ന അവരുടെ ഭൗതിക നേതൃത്വം അർക്കദിയാക്കോൻ എന്നറിയപ്പെട്ടിരുന്ന നേതാവിന് ആയിരുന്നു.
ആത്മീയ ഭൗതിക നേതൃത്വങ്ങളുടെ ഇൗ കൃത്യമായ വേർതിരിവ് ഉപേക്ഷിച്ച് ആത്മീയ നേതാക്കന്മാർ പണം കൈകാര്യം ചെയ്യാൻ തുടങ്ങിയ കാലം മുതൽക്കാണ് സഭയിൽ പ്രശ്നങ്ങൾ തല പൊക്കിയത് എന്ന് സാന്ദർഭികമായി പറയട്ടെ.
എട്ടാം നൂറ്റാണ്ടോടെ സുറിയാനി ആരാധനാ ഭാഷ ആയുള്ള ബാഗ്ദാദ്- സെലൂഖ്യ കേന്ദ്രമായുള്ള പേർഷ്യൻ അഥവാ കൽദായ സഭയുടെ കീഴിൽ കേരളത്തിലെ സഭ ഒരു വ്യവസ്ഥാപിത സമൂഹമായി വളർന്നു. ക്നാനായി തൊമ്മന്റെ വരവും തരിസാപ്പള്ളി ശാസനം പോലുള്ള സംഭവങ്ങളും കൊല്ലം രൂപതയുടെ സ്ഥാപനവും മറ്റും ഇതിനിടയിൽ നടന്നു.
കേരളവും പേർഷ്യൻ പ്രദേശങ്ങളും തമ്മിലുള്ള ദൂരത്തിന്റ പ്രശ്നം മൂലവും യാത്രാ വാർത്താവിനിമയ സൗകര്യങ്ങളുടെ അപര്യാപ്തത മൂലവും ഉള്ള പരിമിതികളെ മറികടന്നും മലങ്കര അഥവാ കേരള സഭ വാസ് കോ ഡി ഗാമയുടെ ആഗമനം വരെ പേർഷ്യൻ പാത്രിയർക്കീസിന്റെ ഭരണത്തിൽ തുടർന്നു.
ഇതിനിടയിൽ ബൈസന്റിയം വഴി കേരളത്തിലെ ക്രിസ്ത്യാനികളെ കുറിച്ചുള്ള വാർത്തകൾ യൂറോപ്പിൽ എങ്ങും വിശിഷ്യ കിഴക്ക് ദേശത്തെ ക്രിസ്ത്യാനികളുടെ മേലുള്ള ആത്മീയവും ഭൗതികവും ആയ അധികാരങ്ങൾ മാർാപ്പയുടെ കൈയിൽ നിന്ന് അനുവദിച്ചു നൽകപ്പെട്ട പോർട്ടുഗീസ് രാജാവിന്റെ പക്കലും എത്തി. ഇവിടെ മലബാറിൽ അതിവിശിഷ്ട്ടവും അതി സമ്പന്നവും ആയ ഒരു ക്രിസ്ത്യൻ രാജ്യം ഭരിച്ചിരുന്ന പ്രസ്റ്റ്റർ ജോൺ എന്ന ക്രിസ്ത്യൻ രാജാവിനെ കുറിച്ചുള്ള കെട്ട് കഥകൾ പത്താം നൂറ്റാണ്ട് മുതലേ യൂറോപ്പിനെ ഹരം കൊള്ളിചിരുന്നു. ആ രാജാവിനെയും അദ്ദേഹത്തിന്റെ പ്രജകളായ ക്രിസ്ത്യാനികളെയും തേടിയും കൂടിയാണ് വാസ്കോ ഡി ഗാമയെ മാനുവൽ രാജാവ് മാർപ്പാപ്പയുടെ അനുഗ്രഹത്തോടെ ഇന്ത്യയിലേയ്ക്ക് അയച്ചത്.
ഇവിടെ ഇന്ത്യയിൽ എത്തിയ ഗാമയെയും കൂട്ടരെയും തീരത്ത് ക്രിസ്ത്യാനികൾ അത്യാഹ്ലാദത്തോടെ യാണ് വരവേറ്റത്. എന്നാല് ഗാമയ്ക്ക് അവരെ കണ്ടപ്പോൾ ഇന്ത്യൻ ക്രിസ്ത്യാനികളെ കുറിച്ച് തനിക്കുണ്ടായിരുന്ന പ്രതീക്ഷകൾ എല്ലാം തകിടം മറിഞ്ഞ നിരാശയാണ് ഉണ്ടായത്. യൂറോപ്പിൽ താൻ കണ്ടു പരിചയിച്ച ക്രിസ്തു മത ആചാരങ്ങളുമായോ സംസ്കാരവുമായി പുലബന്ധം പോലുമില്ലാത്ത ഇക്കൂട്ടരെ ക്രിസ്ത്യാനികൾ ആയി അംഗീകരിക്കാൻ ഗാമയോ കൂടെ വന്ന പോർട്ടുഗീസ് പാതിരിമാർ ആരുമോ തയാറായില്ല. അവർ, തങ്ങൾ ക്രിസ്ത്യാനികൾ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരു കൂട്ടം അവിശ്വാസികളെ തങ്ങൾ മലബാർ തീരത്ത് കണ്ടെത്തി എന്നും അവരെ വിശ്വാസികൾ ആക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും പോർട്ടുഗീസ് രാജാവിനെ ധരിപ്പിച്ചു. ഇതിന്റെ പരിണിത ഫലമാണ് പോർട്ടുഗലിൽ നിന്നുള്ള ഈശോ സഭാ വൈദികരുടെ ആഗമനവും ഉദയംപേരൂർ സൂനദോസും. അതേക്കുറിച്ച് ഇൗ ഗ്രൂപ്പിൽ തന്നെ ഒരു പാട് പോസ്റ്റുകൾ വന്നിട്ടുള്ളതിനാൾ വീണ്ടും വിശദീകരിക്കുന്നില്ല.
പിന്നീട് 1653 ൽ കൂനൻ കുരിശ് സത്യം എന്ന ചരിത്ര സംഭവത്തിന്റെ പരിണിത ഫലമായി കേരള സഭ രണ്ടായി പിളർന്നു. പോർട്ടുഗീസ് പാതിരിമാരുടെ കീഴിൽ മാർപ്പാപ്പയെ അംഗീകരിക്കുന്ന ഒരു വിഭാഗവും പോർട്ടുഗീസ്കാരേ അംഗീകരിക്കാത്ത മറു വിഭാഗവും. ഇതിൽ മാർപാപ്പയുടെ കീഴിൽ തുടർന്ന വിഭാഗമാണ് ഇന്ന് ആലഞ്ചേരിയുടെ കീഴിൽ ഉള്ള സീറോ മലബാർ സഭ ആയി മാറിയത്. മറു കൂട്ടർ യാക്കോബായ ഓർത്തഡോക്സ് എന്നിങ്ങനെ രണ്ടായി വിഘടിച്ച് റോഡിൽ കിടന്നു തമ്മിൽ തല്ലി ശവം വച്ച് വിലപേശുന്നു.
ഇങ്ങനെ മാർപാപ്പയുടെ കീഴിൽ കഴിഞ്ഞിരുന്ന വിഭാഗത്തിനെ നൂറ്റാണ്ടുകളായി പോർട്ടുഗീസ് കാർ അനുവദിച്ചു പോന്ന ഗോവയിൽ നിന്നുള്ള പോർട്ടുഗീസ് മെത്രാന്മാരും വൈദികരും ആണ് ഭരിച്ചത്. എന്നാല് പതിയെ തങ്ങൾക്ക് തദ്ദേശീയ രൂപതയും നാട്ടുകാരനായ മെത്രാനും വേണമെന്ന് ഇവർ ആവശ്യപ്പെട്ടു തുടങ്ങി. ഇത് മാർപ്പാപ്പയെ നേരിട്ട് ഉണർത്തിച്ചു ആവശ്യങ്ങൾ നേടിയെടുക്കാൻ പാറേമാക്കൽ തോമാ കത്തനാർ, കരിയാറ്റിൽ മൽപ്പാൻ എന്നിവരെ 1780 ൽ ഇവർ റോമി ലേക്ക് അയച്ചു. മാർപാപ്പ ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും കൊടുങ്ങല്ലൂർ രൂപതയുടെ
മെത്രാനായി കരിയാറ്റിയെ വാഴിക്കുകയും ചെയ്തു. കൂടാതെ തോമാ കത്തനാരെ വികാരി ജനറലും ആക്കി. അങ്കമാലി പള്ളി ആയിരുന്നു കൊടുങ്ങല്ലൂർ രൂപതയുടെ ആസ്ഥാനം.
തിരികെ സ്ഥാനം എൽക്കാനായി ഗോവ ആർച്ച് ബിഷപ്പിന്റെ അടുത്തെത്തിയ കരിയാറ്റിൽ മെത്രാനെ അവിടെ വച്ച് പോർട്ടുഗീസ്കാർ പിടികൂടി വധിച്ചു. എന്നാല് കേരളത്തിൽ സുരക്ഷിതനായി എത്തിയ പാ റേ മാക്കൽ തോമാ കത്തനാർ കൊടുങ്ങല്ലൂർ രൂപതയുടെ ഗോവർണർദോർ എന്ന പദവിയിൽ മരണം വരെ കേരളത്തിലെ സഭയെ ഭരിച്ചു. ഇൗ റോമാ യാത്രയുടെ വിവരണമായി പാ റേ മാക്കൽ തോമാ കത്തനാർ എഴുതിയ വർത്തമാന പുസ്തകമാണ് മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥം.
ഇദ്ദേഹത്തിന്റെ മരണശേഷം വീണ്ടും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള് പോർട്ടുഗീസ് ഭരണത്തിൻ കീഴിൽ ആകുകയും ഗോവയിൽ നിന്നുള്ള ലത്തീൻ മെത്രാന്മാർ അവരെ ഭരിക്കുകയും ചെയ്തു പോന്നു.
ഇൗ കാലത്തും സ്വയം ഭരണം ആഗ്രഹിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികള് തങ്ങളുടെ പഴയ ഉപകാരികളായ പേർഷ്യൻ അഥവാ കൽദായ സഭയുമായി ബന്ധം പുലർത്തി പോന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അന്നത്തെ കൽദായ പാത്രിയർക്കീസ് മാർപ്പാപ്പയെ മറികടന്ന് ഒരു മെത്രാനെ തന്റെ പ്രതിനിധിയായി സുറിയാനി സഭ യിലേക്ക് അയച്ചിരുന്നു. എന്നാല് മാർപാപ്പയുടെ കർശന നിർദേശം പ്രകാരം ലത്തീൻ മെത്രാന്മാർ ഇടപെട്ട് ഇദ്ദേഹത്തെ പേർഷ്യയിലെ യ്‌ക്കു തിരിച്ച് അയച്ചു.
പിന്നീട് ചാവറയച്ചൻ ഉൾപ്പെടെ ഉള്ളവരുടെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി ലത്തീൻ സഭ കേരളത്തിലെ സുറിയാനി സഭയ്ക്കു സ്വാതന്ത്ര്യം അനുവദിക്കാൻ തീരുമാനിക്കുകയും 1923 ൽ സ്വന്തമായി മെത്രാപ്പോലീത്ത പദവിയോടെ സുറിയാനി സഭയെ ഒരു സ്വതന്ത്ര സഭയാക്കി. അങ്കമാലി യുടെ ചരിത്ര പ്രാധാന്യം പ്രമാണിച്ച് അങ്കമാലി കേന്ദ്രമായുള്ള എറണാകുളം രൂപതയിലെ മെത്രാൻ ആയിരിക്കും സഭയുടെ തലവൻ എന്ന് നിശ്ചയിച്ച് ചങ്ങനാശേരി, തൃശൂർ, കോട്ടയം എന്നിവ സാമന്ത രൂപതകളും ആക്കി.
മാർ അഗസ്റ്റിൻ കണ്ടത്തിൽ ആയിരുന്നു ഇപ്രകാരം നിയമിക്കപ്പെട്ട സഭയുടെ ആദ്യ തലവൻ.
പിന്നീട് കുറച്ചു പതിറ്റാണ്ടുകൾ വലിയ പ്രശ്നങ്ങൾ ഇല്ലാതെ കടന്നു പോയി. സ്വാതന്ത്ര്യത്തിനു ശേഷം ഇൗ സഭ രാഷ്ട്രീയ ബിസിനസ് രംഗങ്ങളിലെയ്ക്ക്‌ കടന്നു. വിമോചന സമരം ഇൗ സഭയുടെ സംഭാവന ആണ്. കൂടാതെ നിരവധി ആശുപത്രികളും സ്കൂളുകളും കോളേജുകളും സ്ഥാപിച്ചത് സഭയിൽ പണം കുമിഞ്ഞു കൂടാൻ ഇടയായി.
ഇനിയാണ് ഞാൻ തുടക്കത്തിൽ പറഞ്ഞ തീങ്കുത്തൽ തുടങ്ങുന്നത്. ഇങ്ങനെ സഭയിൽ പൊതുവായി കുമിഞ്ഞു കൂടുന്ന പണം ധൂർത്തടിക്കുന്നതിന് ഉള്ള അധികാരം സഭയുടെ തലവന് അഥവാ എറണാകുളം മെത്രാന് ആയിരുന്നു. പദവിയും അധികാരവും കൂടുതൽ ഉള്ളതും എറണാകുളത്തെ മെത്രാന് ആയിരുന്നു. മറ്റുള്ളവർ വെറും സാമന്തന്മാർ മാത്രം. ഇതിൽ കൊതിക്ക്കെറുവു പൂണ്ട ചങ്ങനാശ്ശേരി ലോബി കണ്ട് പിടിച്ച വിദ്യയാണ് കൽദായ വാദം.
എറണാകുളവും തൃശൂരും ചരിത്ര പരമായി ലത്തീൻ ആഭിമുഖ്യമുള്ള സുറിയാനി രൂപതകളാണ്. ഇതിന് കാരണം പോർട്ടുഗീസ് മിഷനറി മാരുടെ പ്രവർത്തനങ്ങൾ പ്രധാമായും നടന്നിരുന്നത് എറണാകുളം കേന്ദ്രീകരിച്ചാണ്. കൽദായ മെത്രാന്മാരുടെ ആസ്ഥാനം അങ്കമാലി ആയിരുന്നു എങ്കിലും കൽദായ പാരമ്പര്യത്തിലെ അർക്കദിയോക്കാൻമാർ (സഭയുടെ ആദ്യ കാലത്തെ ഭൗതിക നേതാക്കന്മാർ) സഭയെ നയിച്ചിരുന്നത് ചങ്ങനാശ്ശേരിയുടെ കീഴിലുള്ള കുറവിലങ്ങാട് നിന്നായിരുന്നു.
അപ്പോൾ അവർക്കിട്ട് പണി കൊടുക്കാൻ ലത്തീൻ വിരോധവും ലത്തീൻ പാരമ്പര്യത്തിന് നേർ വിപരീതമായ കൽദായ പാരമ്പര്യ വാദവും ആണ് ഏറ്റവും നല്ലത് എന്ന് ചങ്ങനാശ്ശേരി ലോബിയെ ആരും പഠിപ്പിക്കേണ്ടത് ഇല്ലല്ലോ. കൽദായ വാദികളുടെ ഏറ്റവും വലിയ ആയുധമാണ് അറ്റത്ത് ക്ലാവർ ഉള്ള മാർത്തോമാ കുരിശ്. ഇത് സീറോ മലബാർ സഭയുടെ ഔദ്യോഗിക മുദ്രയാക്കി ഇവർ. കുർബാന ക്രമങ്ങളിലും മറ്റും കൽദായ പാരമ്പര്യം അനുസരിച്ചുള്ള മാറ്റങ്ങൾ ആവശ്യപ്പെട്ട്‌ ഇക്കൂട്ടർ വിശ്വാസികളെ ഇളക്കി വിട്ടു. ഇവരുടെ ഏറ്റവും വലിയ ജിഹ്വാ ആയിരുന്നു ദുഖ്രാന എന്ന ഒരു മാസിക. എന്നാല് എറണാകുളം- തൃശൂർ ലോബിയും വെറുതെ ഇരുന്നില്ല. ഇതിന് എതിരായി പല വാദങ്ങളും ഉയർത്തി അവരും വിശ്വാസികളെ ഇളക്കി. കുറവിലങ്ങാട് പള്ളിയുടെ പൗരാണികത പരിഗണിച്ച് സഭാ ആസ്ഥാനം എറണാകുളത്ത് നിന്ന് ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കുറവിലങ്ങാട്ടെയ്ക്കു മാറ്റണം എന്ന് കൽദായ വാദികൾ വാദിച്ചു. കൂടാതെ സഭാ തലവന്‍ എന്ന നിലയ്ക്ക് എറണാകുളം മെത്രാൻ ആയി എറണാകുളം രൂപതയുടെ പുറത്ത് നിന്നും- അതായത് ചങ്ങനാശ്ശേരിയില് നിന്നും- ആളെ നിയമിക്കാം എന്ന അനുവാദം അവർ വത്തിക്കാനിൽ നിന്നും നേടിയെടുത്തു. എന്നാല് മറുപക്ഷം സഭാ ഭരണവും എറണാകുളം രൂപതാ ഭരണവും രണ്ടാക്കണം എന്നും എറണാകുളം മെത്രാനായി എറണാകുളം കാരനെ മാത്രമേ നിയമിക്കാവൂ എന്നും വാദിച്ചു. കൂടാതെ സീറോ മലബാർ സഭ മറ്റു പൗരസ്ത്യ സഭ കളായ യാക്കോബായ- ഓർത്തഡോക്സ് സഭകളു മായി ഐക്യപ്പെടണം എന്ന് കൽദായ വാദികൾ വാദിച്ചപ്പോൾ ലത്തീൻ സഭയും ആയി മാത്രമേ ബന്ധം പാടുള്ളൂ എന്ന് കൽദായ വിരുദ്ധർ വാദിച്ചു.
ഇങ്ങനെ വാദ പ്രതിവാദങ്ങൾ മൂത്ത് സഭ ഒരു പിളർപ്പിന്റെ വക്കിൽ എത്തി നിന്ന സമയത്താണ് 1992 ൽ സീറോ മലബാർ സഭയെ മാർപ്പാപ്പ മേജർ ആർക്കി എപിസ്കോപൽ സഭ എന്ന ഉന്നത പദവിയിലേക്ക് ഉയർത്തുന്നത്. എറണാകുളം രൂപതയെ എറണാകുളം - അങ്കമാലി എന്ന് പുനർനാമകരണം ചെയ്തു സഭയുടെ ആസ്ഥാനമാക്കി നിശ്ചയിച്ചു.
ചങ്ങനാശ്ശേരി ലോബിയുടെ ആൻറണി പടിയറയെ മേജർ ആർച്ച് ബിഷപ് ആയും എറണാകുളം ലോബിയുടെ മാർ എബ്രഹാം കാട്ടുമനയെ റോമിന്റെ നിരിക്ഷകനായും നിയമിച്ചു. എന്നാല് സഭയെ സംബന്ധിച്ച് ചില രേഖകളുമായി മാർപാപ്പയെ കാണാൻ വത്തിക്കനിലെയ്ക്ക് പോയ കാട്ടുമന 1995 ഏപ്രിൽ നാലിന് അവിടെ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെ ട്ടു.
പിനീട് പടിയറയുടെ കാലത്തും ഇൗ കൽദായ ലത്തീൻ വിഭാഗീയത സഭയിൽ അതി രൂക്ഷമായി തുടർന്നു.
ഇതിന് ശേഷം മാർപാപ്പ സഭാ തലവനായി നിയമിച്ചത് ഒരു വിഭാഗത്തിലും പെടാത്തവനും ശുദ്ധനും പരമ സാത്വികനും ആയിരുന്ന വർക്കി വിതയത്തിലിനെ ആണ്. എന്നാല് അധിക കാലം സഭയെ നയിക്കാൻ അദ്ദേഹത്തിന് ആയില്ല. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള അധികാര വടം വലിയിൽ മനം നൊന്ത് വിതയത്തിൽ ചങ്ക് പൊട്ടി മരിച്ചതാണ് എന്ന് ഒരു വൈദികൻ ഈയിടെ പറഞ്ഞത് പ്രസക്തമാണ്.
കൽദായ വാദികളുടെ ശക്തനായ വക്താവാിരുന്നു മാർ ജോസഫ് പൗവ്വത്തിൽ. ഇപ്പൊൾ ചങ്ങനാശ്ശേരി ലോബിയുടെ ആളായ മാർ ആലഞ്ചേരി ആണ് സഭയുടെ മേജർ ആർച്ച് ബിഷപ്പ്. അദ്ദേഹവും കടുത്ത കൽദായ വാദത്തിന്റെ വക്താവാണ്.
തെലക്കാട്ട്‌ അച്ചനെ പോലെയുള്ള എറണാകുളത്തെ കടുത്ത ലത്തീൻ വാദികളായ താപ്പാനകൾ ആലഞ്ചേരി ഗ്രൂപ്പും ആയി നടത്തുന്ന പോരിന്റെ ചരിത്ര പശ്ചാത്തലം ഏകദേശം പിടി കിട്ടി കാണും എന്ന് തോന്നുന്നു. കൽദായ വാദികളായ ചങ്ങനാശ്ശേരി ക്കാര് എറണാകുളം പിടിച്ചടക്കി തങ്ങളുടെ സ്വത്തുക്കൾ വിറ്റു തുലയ്ക്കുകയും പാരമ്പര്യം തകർക്കുകയും ചെയ്യുന്നു എന്നാണ് ലത്തീൻ വാദികളുടെ പരാതി. അടിസ്ഥാന പരമായ പ്രശ്നം സഭയുടെ സ്വത്തുക്കൾ വച്ചനുഭവിച്ച് ധൂർത്തടിക്കാൻ ഉള്ള അധികാരത്തെ ചൊല്ലിയുള്ള തർക്കം മാത്രം.
--------------------
Noteworthy Comments to this post:


Asif Ali Hassan സൂര്യ പുത്രന്മാരെ കിഴക്കും പടിഞ്ഞാറും ആരാധിച്ചിരുന്നു. പല പേരുകളിൽ ആണെന്ന് മാത്രം.അവർ അതിനു കുരിശു പോലുള്ള ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നു.
കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ള അധികാര മേൽക്കോയ്മക്കുള്ള യുദ്ധം തുടങ്ങിട്ടു നൂറ്റാണ്ടുകൾ അനവധിയായി.
റോമൻ empire ഉം പേർഷ്യൻ empire ഉം തമ്മിലുള്ള പ്രശ്നങ്ങൾ നമുക്ക് അറിയാവുന്നതാണ്. ഇവർ middle east പിടിചെടുത്തു ലോക ശക്തി ആകാൻ മല്സരിച്ചു കൊണ്ടിരുന്നു.
പേർഷ്യൻ version ആയ സൂര്യ പുത്രനെ സൂചിപ്പിക്കാൻ ആണ് കോരെശ് എന്ന പദം ഉപയോഗപ്പെട്ടിരുന്നത് എന്ന് വിചാരിക്കാം. ചില പേർഷ്യൻ രാജാക്കന്മാരുടെ കൂടെ സ്ഥാനപ്പേരായി കോരെശ് എന്ന് ചേർത്തിരുന്നു. സൂര്യ പുത്രനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നത്തിന് കുരിശു എന്ന പേര് വ്യാപകമായി ഉപയോഗിക്കാൻ ഇതായിരിക്കാം കാരണം.
Babylon
സൂര്യ പുത്രൻ പ്രധാനമായും അറിയപ്പെട്ടത് Thamuz എന്നായിരുന്നു. അവരുടെ ചിഹ്നം കുറച്ചു വ്യത്യസ്തമായിരുന്നു.
കൊരേഷും താമൂസും തമ്മിൽ മല്സരിച്ചു അവർ രണ്ടു ദ്രുവങ്ങൾ ആയി നില കൊണ്ടു.
റോമൻ empire thamuz ഭക്തർ ആയിരുന്നു. അവർ പടിഞ്ഞാറു ഒരു ശക്തിയായി രൂപാന്തരപ്പെട്ടപ്പോൾ പേർഷ്യൻ കുരിശുമായി എട്ടു മുട്ടി.
അധികാരം നേടാൻ ഒരു നുഴഞ്ഞു കയറ്റം ആവശ്യമാണെന്ന് റോമാക്കാർ കണക്കു കൂട്ടി. പിന്നീട് അവർ thamuz എന്ന പേര് മാറ്റി കുരിശു സ്വീകരിച്ചു എന്നാൽ അവരുടെ പഴയ വിഷാവസങ്ങൾ കുരിശിനു പുറകിൽ ഒളിപ്പിച്ചു.

കോരെശ് അല്ലെങ്കിൽ കുരിശു ഉപയോഗിച്ചിരുന്നത് സൂര്യ പുത്രനെ സൂചിപ്പിക്കാൻ ആയിരുന്നു.യേശുവിനെ സൂര്യ പുത്രനായി കണ്ടവർ കുരിശിനെ യേശുവിന്റെ മരണവുമായി ബന്ധിപ്പിച്ചതിന്റെ ഫലമായിട്ടാണ് സ്ലീബകൾ പിറവിയെടുക്കുന്നത്.
കാരണം കുരിശു എന്ന പദത്തിന് ക്രൂശീകരണം എന്നോ ദണ്ഡന തടി എന്നോ അർത്ഥമില്ല. സ്ലീബാ എന്ന പദത്തിൽ ഉള്ള സലാബാ എന്ന semitic വാക്കിന്റെ അര്ത്ഥം ക്രൂശീകരണം എന്നാണ്‌. എന്നാൽ ക്രൂശീകരണം നമ്മൾ ഇന്ന് മനസ്സിലാക്കി വച്ചിരിക്കുന്നതിനേക്കാൾ വ്യത്യസ്തമാണ്. മരണ യോഗ്യമായ തെറ്റു ചെയ്ത വ്യക്തിയെ വധിച്ചിട്ടു മറ്റുള്ളവർക്ക് മുന്നറിയിപ്പായി മരത്തിലോ മറ്റോ തൂക്കിയിട്ടിരുന്നു.അതിനെയാണ് ക്രൂശീകരണം എന്ന് പറഞ്ഞിരുന്നത്. ഇഞ്ചിഞ്ചായി കൊല്ലുക എന്ന നിയമം അവർക്കിടയിൽ ഉണ്ടായിരുന്നില്ല എന്നാൽ വധിച്ച ശേഷം ശരീരം ക്രൂശിക്കും. യഥാർത്ഥത്തിൽ വേദന ഏറിയ ശിക്ഷ രീതി എന്ന നിലയിൽ ക്രൂശീകരണം വ്യാഖ്യാനം ചെയ്യപ്പെടാറുണ്ട് എന്നാൽ ക്രൂശീകരണത്തിലൂടെ ഒരു വ്യക്തിയെ സമൂഹം ഒറ്റപ്പെടുത്തുകയാണ് എന്നതാണ് അതിന്റെ ഭീകരത. ഭ്രഷ്ട് കല്പിക്കുക എന്ന് പറയുന്നത് പോലെ.
ക്രൂശിക്കപ്പെട്ട വ്യക്തിയുടെ ശരീരം വരെ വളരെ വെറുപ്പോടെ ആണ് സമൂഹം കണ്ടിരുന്നത്. അവർക്കു കൃത്യമായി സംസ്കരണം പോലും നല്കപ്പെടാറില്ല എന്ന് പറയപ്പെടുന്നു.യഹൂദർ ക്രൂശിക്കപ്പെട്ടവരെ നഗരത്തിനു പുറത്തുള്ള മലഞെരുവിൽ ഉപേക്ഷിച്ചിരുന്നു എന്നാണ്പറയപ്പെടുന്നത്.
തെമ്മാടി കുഴി എന്നുള്ള പ്രയോഗരീതി ഇപ്പോഴും പഴയ ഭ്രഷ്ട് നെ ഓർമിപ്പിക്കുന്നു.

നസ്രാണികൾ യേശുവിനു മുന്പും ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. യേശുവിനെ നസ്രാണികളുടെ ഇടയിൽ അവതരിക്കപ്പെട്ടപ്പോൾ ആകാം ഇന്നുള്ള തോമ നസ്രാണികൾ പിറവി എടുത്തത്. Thomas എന്ന പേരിൽ തന്നെ Thamuz എന്നുണ്ട്. അപ്പോൾ യേശു thamuz ഭക്തർക്ക് വേണ്ടപ്പെട്ട വ്യക്തി ആണെന്ന് വ്യക്തമാണ്.
യേശുവിന്റെ മരണം കുരിശുമായി ബന്ധിപ്പിച്ചു സ്ലീബാ എന്ന പേരിൽ കുരിശിനെ അവർ നിലനിർത്തി..
എന്നാൽ അവരിൽ പഴയ സെമിടിക് പാരമ്പര്യം നിഴലിച്ചു നിന്നു. പൊതുവെ anti semitic ആയ റോമൻ സഭകൾ പാരമ്പര്യം തകരാക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.
Ugaritic
ഗ്രന്ദങ്ങളിൽ ബാൽ എന്നാണ്കാണുന്നത്. പടിഞ്ഞാറുള്ളവർ thamuz എന്ന് വിളിച്ചു.Thomas എന്ന ഒരു വ്യക്തി ചരിത്രത്തിൽ ഒരു puzzle ആയി നിൽക്കുന്നതിന്റെ കാരണം അതൊരു വ്യക്തിയിൽ ഒതുങ്ങി നിൽക്കുന്ന കാര്യം അല്ലാത്തത് കൊണ്ടാണ്. പരിവർത്തനം ആദ്യം പേർഷ്യയിൽ ഉത്ഭവിക്കുകയും പിന്നീട് നമ്മുടെ നാട്ടിൽ പ്രതിഫലിക്കുകയും ചെയ്തിരിക്കാം.

അതുപോലെ കുർബാന എന്ന പദം കുർബാൻ എന്ന പേർഷ്യൻ പദത്തിൽ നിന്നാകാം. കുർബാൻ എന്നാൽ ബലി, sacrifice എന്നാണ്‌. മുൻപ് ബാൽ വർഷിപ്പുമായി ബന്ധപ്പെട്ടു നടന്നിരുന്ന ബലിയുടെ ഒരു പ്രതീകാത്മകമായ രൂപം ആയി ഇന്നും നിലനിൽക്കുന്നു.
Arab ഗോത്രങ്ങളിൽ Hubal എന്നാണ്അറിയപ്പെട്ടിരുന്നത്..മനുഷ്യ ബലികൾ/ശിശു ബലി അവിടെ ധാരാളമായി നടന്നിരുന്നു. Arabian peninsula യിൽ ഉണ്ടായിരുന്ന semitic tribes ആയ Hashim ഗോത്രങ്ങൾ, Hubal ആരാധകരായി മാറിയ ഖുറേഷി ഗോത്രങ്ങളുമായി എപ്പോഴും സംഘട്ടനത്തിൽ ആയിരുന്നു.ഖുറേഷി എന്നാൽ പേർഷ്യൻ ഭാഷയിൽ സൂര്യൻ എന്നാണ്‌.

കിഴക്കും പടിഞ്ഞാറും ഉള്ളത് പോലെ ഇരുളും വെളിച്ചവും ഉള്ളതു പോലെ സത്യവും മിഥ്യയും ഉള്ളത് പോലെ ദൈവവും പിശാചും ഉള്ളത് പോലെ മതങ്ങളും രണ്ടു തരമുണ്ട്.
നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ദൈവത്തെ ആരാധിക്കുന്നവരെ പോലെ പിശാചിനെ ആരാധിക്കുന്നവർ ഉണ്ട്.
പരസ്പരം പഴി ചാരാതെ നമ്മൾ സ്വയം തിരുത്താൻ ശ്രമിക്കുക.
തിരിച്ചറിയാൻ ഒരു സൂചന മാത്രം നൽകാം,,, പിശാചിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തീ കൊണ്ടാണ്.വെള്ളം തീക്കു എതിരാണ്. അതു കൊണ്ട് നമ്മുടെ ആരാധന കളിൽ എന്താണ് മുന്നിട്ടു നിൽക്കുന്നത് എന്ന് ശ്രദ്ധിക്കുക. അതുപോലെ സൂര്യനെ മുൻ നിർത്തുക എന്നതും ഇതിന്റെ ഭാഗം ആണ്,കാരണം സൂര്യൻ അഗ്നിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
സൂര്യനെ പിതാവായി കണക്കാക്കപ്പെടുന്നു, സൂര്യ ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നു ഭൂമിയുടെ അധികാരം നേടുമെന്ന് അവർ വിശ്വസിക്കുന്നു.പേർഷ്യാക്കാർ കോരെശ് എന്ന പേര് സൂര്യ പുത്രനെ വിളിക്കാൻ ഉപയോഗിച്ചു കൊറേശ് എന്നാൽ പുരാതന പേർഷ്യൻ ഭാഷയിൽ സൂര്യൻ ആണ്.
ലോകം കീഴടക്കാൻ പല സാമ്രാജ്യങ്ങളും കുരിശിനെ മുന്നിൽ വെച്ചിരുന്നു എന്നതും ചരിത്രമാണ്

Baal worshippers അവരുടെ ആദ്യ ജാതനെ ദൈവത്തിനായി ബലി നൽകിയിരുന്നു. കന്നുകാലി ആയാലും മനുഷ്യൻ ആയാലും ആദ്യ ജാതൻ ദൈവത്തിനു നൽകണമെന്നു അവർക്കിടയിൽ നിയമം ഉണ്ടായിരുന്നു.

സ്വന്തം ആദ്യ ജാതനെ ബലി നൽകി കൊണ്ട് നിയമം ദൈവം നിർത്തലാക്കി എന്ന യഹൂദനായ പൗലോസിന്റെ പുതി നിയമമാണ് baal വര്ഷിപ്പിന്റെ ഭീകരത കുറച്ചതെന്നു പറയാം.ഇന്നും പഴയ ബലിയുടെ പ്രതീകാത്മകമായ ആചാരങ്ങൾ ചില സഭകൾ ചെയ്തു വരുന്നു.
മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം എന്ന പ്രയോഗം ഇവിടെ പൗലോസ് അന്ന്വർത്ഥമാകുന്നു.

കാലക്രമേണ ലോകത്തെ baal വർഷിപ്പേഴ്സ് മുഴുവൻ നിയമം അംഗീകരിച്ചു ക്രിസ്തു മതത്തിൽ ലയിച്ചു. വളരെ കുറച്ചു മാത്രം ഇന്നും അവശേഷിക്കുന്നു. ഇന്ത്യയിൽ ഒരു വിഭാഗം ഉള്ളതായി പറയപ്പെടുന്നു.

Baal
വർഷിപ്പ് എന്താണെന്നു അറിയാത്തവർക്ക് പൗലോസിന്റെ പുതിയ നിയമത്തിന്റെ ആശയവും സ്വയം ബലിയായി തീർന്നു കൊണ്ട് മനുഷ്യ രാശിക്ക് നൽകിയ രക്ഷയും മനസ്സിലാകാറില്ല.തന്നെ രാജാവായി അംഗീകരിക്കാത്ത യഹൂദരെ കൊണ്ടു വന്നു കൊന്നു കളയാൻ കല്പിച്ച യേശു പോലും അറിയാതെ പോയ രക്ഷ...
3

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home