Family of Lord Krishna
ആചാര്യ നരേന്ദ്രഭൂഷൺ രചിച്ച 'യോഗേശ്വരനായ ശ്രീ കൃഷ്ണൻ ' എന്ന ഗ്രന്ഥത്തെ അവലംബിച്ചെഴുതാം.
മഹാഭാരതത്തിലെ യയാതി എന്ന രാജാവിന് ശുക്രാചാര്യരുടെ പുത്രിദേവയാനിയിൽ ജനിച്ച മകനാണ്യ യദു.
യദു വിന്റെ വംശമാണ് യാദവ വംശം.
ഈ വംശത്തിലെ മധു മഹാരാജാവിന്റെ മകന്റെ പേരിൽ മാധവ വംശവും ഉണ്ടായി.മാധവന്റെ വംശത്തിൽ തന്നെ സാത്വ വൻ, സാത്വവ വംശവും, അദ്ദേഹത്തിന്റെ പുത്രന്മാരിൽ നിന്നാണ് വൃഷ്ണി വംശം ഉണ്ടായത്.
ഈ വംശപരമ്പരയിലാണ് ശ്രീകൃഷ്ണന്റെ ജനനം. വൃഷ്ണി വംശത്തിലെ ശുരകന്റെ മകനായ വസുദേവനാണു് കൃഷ്ണന്റെ പിതാവ്
മറ്റൊരു വംശമായ കുകുരവംശത്തിലെ ദേവതന്റെ മകളായ ദേവകിയാണ് മാതാവ്
ദേവതന്റെ സഹോദരൻ ഉഗ്രസേന നായിരുന്നു യാദവ വംശത്തിലെ അന്നത്തെ രാജാവ്
ഉഗ്രസേനന്റെ പുത്രനായ കംസൻ അച്ഛനെ പുറം തള്ളി രാജാവായി.
യാദവ രു ടെ രാജധാനി മഥുരയായിരുന്നെങ്കിലും പിന്നീട് ശ്രീകൃഷ്ണനതു് ദ്വാരകയിലേക്ക് മാറ്റി.
കൃഷ്ണന്റെ ജ്യേഷ്ഠ സഹോദരനാണ് ബലരാമൻ.
രണ്ടു പേരുടേയും ബാല്യം മഥുരയ്ക്കടുത്തുള്ള, യമുനാ തീരത്തെ ഗോകുലത്തിലായിരുന്നു. അതാണു് അമ്പാടി. വളർത്തമ്മ യശോധ. വളർത്തച്ഛൻ നന്ദഗോപൻ.
(പുരാണങ്ങളിലെ ജയിൽ വാസം, പുഴ കടത്തൽ തുടങ്ങിയവയ്ക്ക് ആധികാരികതയില്ലെന്നു് ആചാര്യൻ പറയുന്നു)
സാന്ദീപിനിമ ഹർഷിയുടെ ആശ്രമത്തിൽ നിന്ന് വേദവും വേദാംഗങ്ങളും അസ്ത്ര ശസ്ത്രവിദ്യകളും പഠിച്ച് ,തന്റെ കഴിവുകളും സാമർത്ഥ്യവും ജനങ്ങൾക്കു് പ്രയോജനപ്പെടു മാറ് ഉപയോഗിച്ചു.
ഗോവർദ്ധനമെന്നത്, ഗോക്കളുടെ രക്ഷയും വർദ്ധനവും ലക്ഷ്യമിട്ട് കൃഷ്ണൻ നടപ്പാക്കിയ പദ്ധതിയാണ്. അതുപോലെ കാർഷിക അഭിവൃദ്ധിയും ഉണ്ടാക്കി.
അങ്ങനെ യാദവ കുലംകൃഷ്ണനെ രക്ഷകനായി കണ്ടു.
ഇതിനിടെ മദ്യവും മദിരാക്ഷിയുമായി കഴിയുന്ന കംസന്റെ ദുർഭരണം ജനങ്ങൾക്കു് അസഹ്യമായി തീർന്നു.
കൃഷ്ണനും ബലരാമനും കംസന്റെ അംഗരക്ഷകരായ ചാണൂര നേയും മുഷ്ടികനേയും മല്ലയുദ്ധത്തിൽ വകവരുത്തി. അംഗരക്ഷകർ മരിച്ചപ്പോൾ കംസൻ കൃഷ്ണനോട് ഏറ്റുമുട്ടി.യുദ്ധത്തിൽ കൃഷ്ണൻ കം സനെ വധിച്ചു.
കംസന്റെ പിതാവായ ഉഗ്രസേനനെ രാജാവാക്കി.
[23/08 9:05 PM] Gum premettan: ജരാ സന്ധന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്ന വിദർഭ രാജാവായ ഭീഷ്മ കൻ തന്റെ മകളായ രുഗ്മിണിയുടെ വിവാഹം നിശ്ചയിച്ചു.കൃഷ്ണനെ മനസാ വരിച്ചിരുന്ന രുഗ്മിണിയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുവാൻ നിശ്ചയിച്ചതറിഞ്ഞ്, തന്റെ പ്രാണ പ്രേയസിയെ രക്ഷിക്കുവാൻ കൃഷ്ണൻ തീരുമാനിച്ചു.കൃഷ്ണനും ബലരാമനും കൂടിയുദ്ധം ചെയ്ത് രൂഗ്മിണിയുമായി ദ്വാരകയിലേക്കു് പോന്നു.
ശ്രീകൃഷ്ണന് രുഗ്മിണി മാത്രമേ ഭാര്യയായി ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഏക പത്നീ വൃതനായ മഹായോഗിയായിരുന്നു.
രാധ എന്നത് ഗീതഗോവിന്ദം രചിച്ച (അഷ്ടപദി ) ജയദേവകവിയുടെ ഭാവന സൃഷ്ടി മാത്രമാണ്.
മറ്റൊരുഗ്രന്ഥത്തിലും കൃഷ്ണന് അനേകം ഭാര്യമാരുള്ളതായി പറയുന്നില്ല.
ഗോപികമാരുടെ - സ്ത്രീ സമൂഹത്തിന്റെ രക്ഷകനായ കൃഷ്ണനെ സ്ത്രീ ലംബ ട നായിചിത്രീകരിച്ചിട്ടുള്ളത് സത്യവിരുദ്ധമാണ്.
[23/08 9:22 PM] Gum premettan: കംസന്റെയും ജരാ സന്ധന്റെയും അന്തപുരങ്ങളിൽ ബന്ധിതരായിരുന്ന അനേകം സ്ത്രീകളെ മോചിപ്പിച്ച ശ്രീകൃഷ്ണനെ പതിനാറായിരം ഭാര്യമാരുള്ളവനായി ചിത്രീകരിച്ചതും അസത്യ പ്രസ്താവനയാണ്
അടിമയാക്കപ്പെട്ട ഒരു ജനതയുടെ വിമോചകൻ ,സ്ത്രീ സംരക്ഷകൻ, ലോക രക്ഷകൻ, മനുഷ്യന് ആത്മവിദ്യ ഉപദേശിച്ച യോഗി വര്യൻ എന്നീ നിലകളിലാണ് ഭഗവാനായ ശ്രീ കൃഷ്ണനെ നാം കാണേണ്ടത്.
ജഗത്ഗുരുവായ ഭഗവാന് വന്ദനം🙏🙏🙏🙏
1 Comments:
🙏🙏🙏👍
Post a Comment
Subscribe to Post Comments [Atom]
<< Home