Sunday 26 June 2022

Panchashuddhi

  *പഞ്ചശുദ്ധി*

ഹൈന്ദവ വിശ്വാസമനുസരിച്ച് പഞ്ചശുദ്ധി പാലിച്ചാൽ അവിടെ ദൈവീക സാന്നിദ്ധ്യം ഉണ്ടാകും!

അവ എന്തൊക്കെയാണ്?

1) ശരീരശുദ്ധി:

 ഉച്ചക്ക് മത്സ്യമാംസാദികൾ കൂട്ടി ഊണു കഴിച്ചതിനുശേഷം വൈകീട്ട് ക്ഷേത്രത്തിൽ പോകരുത്‌!

2) മനഃശുദ്ധി: 

പ്രാർത്ഥനയുടെ ഇടയിൽ പല ചിന്തകൾ പാടില്ല. (ഇതു നിയന്ത്രിക്കാൻ കുറച്ച് പ്രാണായാമം ചെയ്യുക)!

3) സ്ഥലശുദ്ധി: 

പ്രാർത്ഥിക്കുന്ന സ്ഥലം നല്ല വെടിപ്പായിരിക്കണം. വെള്ളം തളിക്കണം. ഒരു പാത്രത്തിൽ വെള്ളമെടുത്ത് തുളസിയില ഇട്ട് അതിൽ കൈതൊട്ട് പുണ്യാഹമന്ത്രം ജപിച്ച് തളിക്കുക:

"ഗംഗേ ച യമുനേ ചൈവ ഗോദവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേഽസ്മിൻ സന്നിധിം കുരു"!

4) ദ്രവ്യശുദ്ധി: 

വിളക്കും തിരിയും എണ്ണയുമൊക്കെ വൃത്തിയുള്ള തായിരിക്കണം. വിളക്കെണ്ണ എന്ന പേരിൽ ലൂസായി കിട്ടുന്ന ഒരു തരം ചീഞ്ഞെണ്ണ മേടിച്ച് വിളക്കിൽ ഒഴിക്കരുത്!


5) മന്ത്രശുദ്ധി: 

മന്ത്രങ്ങൾ തെറ്റായി ജപിക്കരുത്. അമ്മ പറഞ്ഞുതന്ന മന്ത്രം ജപിക്കാം, എന്നാൽ മാസികയിൽ കാണുന്ന ചില മന്ത്രങ്ങൾ ഗുരൂപദേശമില്ലാതെ ജപിക്കരുത്, ഇടയ്ക്ക് മന്ത്രങ്ങൾ മാറി മാറി ജപിക്കരുത്, ഏതെങ്കിലും ഒരു ദൈവത്തിന്റെ മന്ത്രം സ്ഥിരമായി ജപിക്കുക. മറ്റു ദൈവങ്ങളെ സ്മരിച്ചാൽ മതി. എല്ലാവരേയും വിളിച്ചില്ലെങ്കിൽപരിഭവമുണ്ടാകുന്നത് മനുഷ്യരിലാണ്; ദൈവത്തിലല്ല!


ഈശ്വരൻ ഒന്ന് ആണ്കഴിവതും എല്ലാ ദിവസവും വിളക്കു കത്തിക്കുക. അതിനു കഴിയാതെ വന്നാൽ ദൈവകോപം ഉണ്ടാകുകയൊന്നുമില്ല. കാരണം നമ്മുടെ മനസ്സറിയാവുന്ന ദൈവത്തെയാണ് നമ്മൾ ആരാധിക്കുന്നത്. അല്ലാതെ തൊട്ടാൽ കോപിക്കുന്ന പിശാചുക്കളെയല്ല!


ദിവസവും 20 മിനിറ്റെങ്കിലും ഈശ്വരപ്രാർത്ഥനയ്ക്കായി മാറ്റിവയ്ക്കുക. അങ്ങിനെ ഉള്ളവർക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. ഇതിനു സമയം കണ്ടെത്താൻ കഴിയാത്തവർക്ക്, ജീവിതത്തിൽ ടെൻഷനടിക്കാൻ ഒരുപാടു സമയം കളയേണ്ടിവരും.

ഒരു കാര്യം ഉറപ്പുതന്നെയാണ്. ഈശ്വരൻ എന്ന മഹാസംഭവംഉള്ളതു തന്നെയാണ്!


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home