Saturday 18 June 2022

What is Ishawara?

 ഈശ്വരന്റെ പരമപ്രധാനമായ നാമം ഓം ആണെന്ന് പറഞ്ഞു.

എന്നാൽ ഈശ്വരൻ എന്താണ്?

അതിനും പതഞ്ജലി മഹർഷി നിർവചനം നല്കിയിട്ടുണ്ട്. 

" ക്ലേശകർമ്മ വിപാകാശ യൈ രപരാമ്യഷ്ട പുരുഷ വിശേഷ: ഈശ്വര: "

ക്ലേശം, കർമ്മം, കർമ്മഫലം, വാസന അഥവസംസ്ക്കാരം എന്നിവ ക ളാൽ ബന്ധിക്കപ്പെടാത്ത വിശേഷ പുരുഷനെ ഈശ്വരൻ എന്ന് വിളിക്കുന്നു.

ക്ലേശം - അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം ഇവയാണ് പഞ്ചക്ലേശങ്ങൾ

അവിദ്യ= മിഥ്യാ ജ്ഞാനം

പദാർത്ഥങ്ങളുടെ യഥാർത്ഥ ജ്ഞാനമാണ് വിദ്യ. തെറ്റായ അറിവാണ് അവിദ്യ

ഉദാഹരണം: കയറ് കണ്ടിട്ട് പാമ്പാണെന്ന് കരുതുന്നത് മിഥ്യാ ജ്ഞാനം - അവിദ്യ

അസ്മിത =അഹങ്കാരം

രാഗം = പ്രീതി

ദ്വേഷം = ശത്രുത

അഭിനിവേശം = മരണഭയം

വിപാകം = കർമ്മഫലം

ആശയം = കർമ്മഫലത്തിനനുസരിച്ചു ണ്ടാകുന്ന സംസ്ക്കാരം

അപരാമ്യഷ്ടൻ = ബന്ധമില്ലാത്തവൻ

ജീവാത്മാവിന്റെ ഗുണങ്ങളില്ലാത്ത അതിൽ നിന്നുയർന്നു നില്ക്കുന്ന താണ് പരമാത്മാവെന്ന ഈശ്വരൻ.


ഈശ്വരൻ അനേകമില്ല.

ഒരേ ഒരു ഈശ്വരനെയുള്ളു.

അതിനെ ഗുണകർമ്മ സ്വഭാവ വിശേഷ മനുസരിച്ച് പല പേരിൽ വിളിക്കുന്നു.

വിഷ്ണു = വിശേഷ അണു രൂപത്തിൽ വിശ്വം മുഴുവൻ വ്യാപിച്ചിട്ടുള്ള ഈശ്വരന്റെ സ്വഭാവ വിശേഷത്തെ വിഷ്ണു എന്ന് വിളിക്കുന്നു.

ഗണപതി= ഗണങ്ങളുടെ പതി/പ്രജകളുടെ പതി

ശിവൻ = മംഗളത്തെ പ്രദാനം ചെയ്യുന്നവൻ

അങ്ങനെ പല പേരിൽ വിളിക്കുന്നു.

ജ്ഞാനികളായ, അഥർവ വേദീയരായ ശില്പികൾ

പുരുഷസൂക്തത്തിലെ വർണ്ണനയിൽ നിന്നു് വിഷ്ണുരൂപവും

മറ്റ് വേദമന്ത സാര ങ്ങളെ അടിസ്ഥാനമാക്കി ശിവ, സരസ്വതി ( ജ്ഞാനത്തിന്റെ അനന്തമായ പ്രവാഹം എന്നർത്ഥം)

ഗണപതി തുടങ്ങിയ ദേവരൂപങ്ങളുണ്ടാക്കി.

വിശേഷാൽ ജ്ഞാനം ഗ്രഹിക്കുന്നതിനാണ് വിഗ്രഹങ്ങളുണ്ടാക്കിയത്.( വിശേഷ ഗ്രാഹ്യയിതിവിഗ്രഹ:)


'ഏകം സദ് വിപ്രാബഹുധാ വദന്തി'

ഏകമായ സത്തയെ വിശേഷ പ്രജ്ഞയുള്ള വിദ്വാന്മാർ പലപേരുകളിൽ വിളിക്കുന്നു എന്ന് ഋഗ്വേദം പറയുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home