Hinduism FAQ
നാലു വേദങ്ങളും അവയുടെ ഋഷിമാരും.
സൃഷ്ടിയുടെ ആരംഭത്തിൽ ഈശ്വരൻനല്കിയ ജ്ഞാന രാശിയാണ് വേദം.
ആദിയിൽ പരമ വ്യോ മത്തിൽ ശബ്ദവീചിക ളായിരുന്ന വേദമന്ത്രങ്ങളൂടെ സൂക്ഷ്മരൂപം ആദിമ ഋഷിമാർക്ക് ഈശ്വരൻ വെളിവാക്കി കൊടുത്തു.
അഗ്നി എന്ന ഋഷിയിലൂടെ ഋഗ്വേദം
വായു എന്ന ഋഷിയിലൂടെ
യജുർവേദം
ആദിത്യൻ എന്ന ഋഷിയിലൂടെ സാമവേദം
അങ്ഗിരസ് എന്ന ഋഷിയിലൂടെ അഥർവവേദം
വേദ വിഷയങ്ങൾ
ഋക് - ജ്ഞാനം
യജു സ്_ കർമ്മം
സാമം - ഉപാസന
അഥർവം - വിജ്ഞാനം
മന്ത്രസംഖ്യ
ഋക് - 105 22 മന്ത്രങ്ങൾ
യജുസ് - 1975 മന്ത്രങ്ങൾ
സാമം - 1875 മന്ത്രങ്ങ്ൾ
അഥർവം - 5977 മന്ത്രങ്ങൾ
ആദി ഋഷിമാരുടെ പ്രഥമ ശിഷ്യൻ ബ്രഹ്മാവാണ്.
നാലു വേദങ്ങളും പഠിക്കയാൽ നാന്മുഖനായി.
വേദങ്ങളുടെ വ്യാഖ്യാനങ്ങളായിട്ടാണ്
ബ്രാഹ്മണങ്ങൾ ഉണ്ടായത്.
ഇത് രണ്ടു വിധമുണ്ട്.കർമ്മ ബ്രാഹ്മണവും കല്പ ബ്രാഹ്മണവും.
കർമ്മബ്രാഹ്മണത്തിൽ മന്ത്രങ്ങളുടെ കർമ വിധാനവും വിനിയോഗവും പ്രതിപാദിക്കുന്നു.
കല്പ ബ്രാഹ്മണത്തിൽ യജ്ഞങ്ങളുടെ മന്ത്രഭാഗങ്ങൾ മാത്രമേയുള്ളൂ, വിനിയോഗമില്ല.
ബ്രാഹ്മണങ്ങളിൽ ഗൃഹസ്ഥാശ്രമവുമായി ബന്ധപ്പെട്ട ആധി ഭൗതിക വ്യാഖ്യാനങ്ങൾ ധാരാളമുണ്ട്.
ഋക് വേദ ബ്രാഹ്മണങ്ങൾ
ഐതരേയം ,കൗഷീ തകി,
ശാം ഖായനം
യജുർവേദ ബ്രാഹ്മണങ്ങൾ
ശതപഥം (ശുക്ല യജുർവേദം)
തൈത്തി രീയം (കൃഷ്ണ യജുർവേദം)
സാമവേദ ബ്രാഹ്മണങ്ങൾ
താണ്ഡ്യം, ഷഡ് വിംശം 1 ആർ ഷേയം, സാമവിധാനം, സംഹിതോപനിഷത്, വംശം, ജൈമിനീയം, ജൈമിനീയ ആർഷം, ജൈമിനീയ ഉപനിഷദ് ബ്രാഹ്മണം.
അഥർവവേദീയ ബ്രാഹ്മണങ്ങൾ
ഗോപഥബ്രാഹ്മണം.
Xxxxx
ആരണ്യകങ്ങൾ
ബ്രാഹ്മണങ്ങൾക്കു് ശേഷമാണ് ആരണ്യകൾ ഉണ്ടാകുന്നത്.
യജ്ഞമന്ത്രങ്ങളുടെ വ്യാഖ്യാനങ്ങളാണ് ആരണ്യകങ്ങൾ.
യജ്ഞങ്ങളൂടെ രഹസ്യമാണത്.
അവ വാന പ്രസ്ഥി കളുടെ വിചാരധാരയാണ്.
ഓരോ വേദത്തിന്റെയും ആരണ്യകങ്ങൾ
ഋക് - ഐതരേയം, കൗഷീ തകി, ശാം ഖായനം.
ശുക്ല യജു സ്- ബൃഹദാരണ്യകം
കൃഷ്ണയ ജുസ് - തൈത്തിരീയാരണ്യകം, മൈത്രാ യണീയം
സാമം -തല വ കാ രം
അഥർവം - ഇതിനു് ആരണ്യകമില്ല.
തുടർന്നുണ്ടായ വയാണ് ഉപനിഷത്തുക്കൾ .
മന്ത്ര സംഹിതയുടെ ആദ്ധ്യാത്മികവ്യാഖ്യാനങ്ങളാണിവ.
ഈ ശാവാസ്യമൊഴിച്ചുള്ള എല്ലാ ഉപനിഷത്തുക്കളും ബ്രാഹ്മണങ്ങളുടേയോ ആരണ്യകങ്ങളുടേയോ ഭാഗമാണ്.
ഉപ, നി, ഷദ് എന്നിങ്ങനെ മൂന്നു് പദങ്ങൾ ചേർന്നതാണ് ഉപനിഷദ്
അടുത്ത് ഇരിക്കുക എന്നർഥം. ആചാര്യന്റെ അടുത്തിരുന്ന് പഠിക്കേണ്ട രഹസ്യ വിദ്യയായതിനാൽ ഉപനിഷത്തായി.
പ്രാചീനമായി ഏതാണ്ട് രണ്ടായിരത്തോളം ഉപനിഷത്തുക്കൾ ഉള്ളതായി പറയപ്പെടുന്നു.
ഇതിൽ ഏതാണ്ട് 250 എണ്ണം അച്ചടിക്കപ്പെട്ടിട്ടുണ്ട്.ഇവയിൽ 108 എണ്ണത്തിനാണ് പ്രാധാന്യമുള്ളത്. അവയിൽ തന്നെ 10 എണ്ണത്തിനേ പ്രാമാണ്യമുള്ളൂ എന്ന് ആചാര്യന്മാർ പറയുന്നു.
ദശോ പനിഷത്തുക്കൾ
ഈശം,കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം ,തൈത്തി രീയം, ബൃഹദാരണ്യകം ,ഛാന്ദോഗ്യം
വേദവുമായി ബന്ധപ്പെട്ടവ
ഋക് - ഐതരേയോ പനിഷത്
ശുക്ലയ ജൂസ് - ഈ ശാവാസ്യം ,ബ്യ ഹദാരണ്യകം
കൃഷ്ണയ ജൂസ് -ക Oo, തൈത്തി രീയം
സാമം -കേനം, ഛാന്ദോഗ്യം
അഥർവം - മുണ്ഡകം, മാണ്ഡൂക്യം, പ്രശ്നം
-
******
അറിവിൻ്റെ മുത്തുകൾ
*വിശ്വാസികൾ* *അറിയേണ്ട* *ചില* *കാര്യങ്ങൾ* :-
1. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്?
ഓംകാരം
2. ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്?
പ്രണവം
3. ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
മൂന്ന്
4. ഓംകാരത്തില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതെല്ലാം?
അ, ഉ, മ്
5. ഓംകാരത്തിലെ ഏതെല്ലാം അക്ഷരങ്ങളില്‍ ഏതേതെല്ലാം ദേവന്‍മാരെ ഉദ്ദിഷ്ടരാക്കിയിരിക്കുന്നു.
അ - വിഷ്ണു
ഉ - മഹേശ്വരന്‍ (ശിവന്‍)
അ - ബ്രഹ്മാവ് ഭൂതം
മ - ശിവന്‍ - സുഷുപ്ത്യാവസ്ഥ - ഭാവി ഇങ്ങനെയും അ൪ത്ഥം കാണുന്നുണ്ട്.
" അ "എന്നതിന് വിഷ്ണു, ശിവന്‍, പാ൪വ്വതി എന്ന് അ൪ത്ഥം പറയുന്ന മറ്റൊരു അഭിപ്രായവും കാണുന്നു.
യഥാക്രമം വൈഷ്ണവ ശൈവ - ദേവ്യുപാസകരുടേതാണ് ഹിന്ദു മതം (മതം = അഭിപ്രായം)
6. " ഹരിഃ " എന്ന പദത്തിന്‍റെ അ൪ത്ഥം എന്ത്?
ഈശ്വരന്‍ - വിഷ്ണു
7. ഹരി എന്ന പേരു കിട്ടാന്‍ എന്താണ് കാരണം?
പാപങ്ങള്‍ ഇല്ലാതാക്കുന്നതിനാല്‍ (" ഹരന്‍ ഹരതി പാപാനി " എന്ന് അർത്ഥം)
8. വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍
9. ത്രിമൂ൪ത്തികള്‍ ആരെല്ലാം?
ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍
10. ത്രിലോകങ്ങള്‍ ഏതെല്ലാം?
സ്വ൪ഗ്ഗം, ഭൂമി, പാതാളം
11. ത്രിഗുണങ്ങള്‍ ഏതെല്ലാം?
സത്വഗുണം, രജോഗുണം, തമോഗുണം
12. ത്രിക൪മ്മങ്ങള്‍ ഏതെല്ലാം?
സൃഷ്ടി, സ്ഥിതി, സംഹാരം
13. മൂന്നവസ്ഥകളേതെല്ലാം?
ഉത്ഭവം, വള൪ച്ച, നാശം (സുഷുപ്തി, സ്വപ്നം, ജാഗ്രത്ത്)
14. ത്രികരണങ്ങള്‍ ഏതെല്ലാം?
മനസ്സ്, വാക്ക്, ശരീരം
15. ത്രിദശന്മാ൪ ആര്?
ദേവന്മാ൪
16. ദേവന്മാ൪ക്ക് ത്രിദശന്മാ൪ എന്ന പേര് എങ്ങിനെ ലഭിച്ചു?
ബാല്യം, കൗമാരം, യൗവനം ഈ മൂന്നു അവസ്ഥകള്‍ മാത്രം ദേവന്മാ൪ക്ക് മാത്രമുള്ളതിനാല്‍.
17. ത്രിസന്ധ്യകള്‍ ഏതെല്ലാം?
പ്രാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം (പ്രഭാതം, മധ്യാഹ്നം, പ്രദോഷം)
18. ത്രിനയനന്‍ ആര്?
ശിവന്‍
19. ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക?
ശംഭു, ശങ്കരന്‍, മഹാദേവന്‍
20. ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?
സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ്
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home