Monday, 17 October 2016

സിന്ധുതട നാഗരികതയുടെ ഭാഷ (Deepa David)


സിന്ധുതട നാഗരികതയുടെ ഭാഷ-1
_________________________________
സിന്ധു നദി കടലില്‍ എത്തുന്നതിനു മുന്പ് ഒഴുകിതീര്ക്കു ന്നത് 3200കിലോമീറ്ററുകള്‍ ആണ്. സിന്ധുതട നാഗരികത അതിന്റെ ചുറ്റും ആയി പത്തുലക്ഷത്തില്‍ അധികം കിലോമീറ്റെര്‍ ചുറ്റളവില്‍ നിലനിന്നിരുന്നു. നാം ഏതാണ്ട് ഒരു ലക്ഷത്തില്‍ പരം അവശിഷ്ടങ്ങള്‍ അവിടെനിനും കുഴിച്ചെടുത്തു. അതില്‍ പതിനായിരത്തോളം എണ്ണം കൂടുതല്‍ വിവരങ്ങള്ക്ക് വേണ്ടി ഉള്ള പഠനം നടത്താന്‍ കഴിയുന്നവ ആണ്, ബാക്കിയുള്ളവ നശിച്ചു പോയിരിക്കുന്നു.
അതില്‍ തന്നെ 3800ഓളം എണ്ണത്തില്‍ സിംബലുകള്‍ ഉണ്ട്. ഇതിലെല്ലാം കൂടി ഏകദേശം 600-700നു ഇടയില്‍ സിംബലുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ അക്ഷരങ്ങള്‍(സിംബലുകള്‍) ആണ് ഹരപ്പ, മോഹന്‍ജോ ദാരോ, കാലി ബംഗന്‍, ലോത്തല്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഉള്ളത്. പഴയകാല ഭാഷകളില്‍ ഇത്രയേറെ അക്ഷരങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്, ഉദാഹരണമായി ഇന്നും ഉപയോഗിക്കുന്ന ചൈനീസ്‌ ഭാഷയ്ക്ക് 500 ല്‍ അധികം അക്ഷരങ്ങള്‍ ഉണ്ട്. ഇതില്‍ നിന്നും ഈ സ്ഥലങ്ങളില്‍ എല്ലാം നിലനിനിരുന്നതു ഒരേ ഭാഷ തന്നെ ആണെന്ന് മനസിലാക്കാം.(സിന്ധു തട സംസ്കാരം ഗുജറാത്ത്, പഞ്ചാബ്,രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളും പാകിസ്താനിലെ സിന്ദ്‌,ബലൂചിസ്ഥാന്‍ എന്നീ പ്രവിശ്യകളും ഉള്പൊടുന്ന പ്രദേശം ആണ്) ഇത്രയധികം സ്ഥലം ഒരു നഗരം ആയിരുന്നില്ല വിവിധ നഗരങ്ങളുടെ ഒരു കൂട്ടം ആയിരുന്നു. ഈ സംസ്കാരത്തിന് സുമേറിയക്കാരും ആയി കച്ചവട ബന്ധങ്ങള്‍ ഉണ്ടായിരുന്നു. സുമേറിയക്കാര്‍ “മേലൂഹ” എന്ന് വിളിച്ചിരുന്നത്‌ ഈ സംസ്കാരത്തെ ആണ് കേരളത്തിലെ മുസിര്സ് തുറമുഖത് നിന്നു പോലും ഈ ഭാഷയുടെ ചില അവശിഷ്ടങ്ങള്‍ കിട്ടിയിട്ടുണ്ട്.
ഇവരുടെ എഴുത്തുരീതികള്‍ തുണിയിലോ ഇലകളിലോ ആയിരുന്നു എന്ന് പറയാന്‍ തെളിവുകള്‍ ഇല്ല, പക്ഷെ ചായം മുക്കിയ തുണികളും അതില്‍ മുത്ത്‌ പോലെ ഉള്ള ബട്ടണുകളും ഇവര്‍ തുന്നി പിടിപ്പിച്ചിരുന്നു. എഴുത്തുകള്‍ എല്ലാം കിട്ടിയിട്ടുള്ളത് ക്യുണിഫോം രീതിയില്‍ ആണ് (കളിമണ്ണില്‍ എഴുതി ചുട്ടെടുത് സൂക്ഷിക്കുന്ന രീതി) അവ അവയില്‍ തന്നെ ഇരുപതു അക്ഷരങ്ങളില്‍ കൂടുതല്‍ വലിയ എഴുത്തുകള്‍ ഉള്ള ഫലകങ്ങള്‍ എവിടെനിന്നും ലഭിചിട്ടില്ല, ശരാശരി ഒരു ഫലകത്തില്‍ ഉള്ളത് അഞ്ചു അക്ഷരങ്ങള്‍ ആണ്. ഒരുപക്ഷെ എഴുതി സൂക്ഷിക്കുനതിനു ഉള്ള ഈ വിദ്യ ഇവര്ക്ക്ം സുമേറിയക്കാര്‍ നല്കിഴയത് ആവണം. സുമേറിയക്കാര്‍ വലിയ ഫലകങ്ങളില്‍ അനേകം വരികള്‍ ആയി അവരുടെ രേഖകള്‍ എഴുതി സൂക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും ഇവിടെ കാണാനില്ല. കച്ചവട ഉടമ്പടി, രാജാ ശാസനം, അതിര്തിത കള്‍, തുടങ്ങിയവ ആയിരിക്കാം താരതമ്യേനെ ചെറിയ ഈ ഫലകങ്ങളില്‍ ഉള്ളത് അതല്ലാതെ ദൈനം ദിന ആവശ്യങ്ങള്ക്ക്റ എഴുത്ത് ഉപയോഗിച്ചിരുന്നു എങ്കില്‍ അതെങ്ങനെ എന്ന കാര്യത്തില്‍ ഇന്നും വ്യക്തതയില്ല
നമുക്ക് ഈ ഭാഷ മനസിലാക്കുവാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ഇനി പറയുന്നവയാണ്

1)ROSETTA STONE പോലെ ഒന്നിന്റെ അഭാവം
2,)സിംബലുകളോട് വേണ്ടത്ര ബന്ധം ഉള്ള സിംബലുകള്‍ ഉള്ളതും നമുക്ക് അറിയുന്നതും ആയ ഒരു ഭാഷയുടെ അഭാവം
3)സിംബലുകള്ക്ക്െ എന്തെകിലും ശബ്ദം കല്പ്പി്ച്ചു നല്കുകന്നതിനു ഉള്ള തെളിവുകള്‍ ഇല്ലാത്തതു
4)എന്ത് തരം സിംബലുകള്‍ ആണ് അവ എന്ന് തിരിച്ചറിയാന്‍ കഴിയാത്തത്
5) സുമേരിയന്‍ ഭാഷയില്‍ മേലൂഹ എന്നു ആണ് സിന്ധുതട സംസ്കാരത്തിന്റെ പേര് എന്നതല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല
ക്യുനിഫോം ലിപി നാം മനസിലാക്കിയത് പെര്ശ്യര്‍ രാജാക്കന്മാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഒരു ലിസ്റ്റു നമുക്ക് ബൈബിളില്‍ നിന്നും ലഭിച്ചു എന്നുള്ളത് കൊണ്ടാണ്. അത്തരത്തില്‍ ഒന്ന് സുമേറിയക്കാര്‍ മേലൂഹയെ കുറിച്ച് എഴുതിയിരുന്നു എങ്കില്‍ ഒരുപക്ഷെ നമുക്കത് വളരെ പ്രയോജനം ചെയ്തേനേ. എന്നാല്‍ അങ്ങനെ ഒന്നും നമുക്ക് ലഭിക്കുകയുണ്ടായിട്ടില്ല.
എന്നാല്‍ ഇതില്‍ നിന്നും മനസിലാകുന്ന മറ്റൊരു കാര്യം ആര്യന്‍ അധിനിവേശത്തെ സാധൂകരിക്കാന്‍ കഴിയുന്നില്ല എന്നത് ആണ്.
റോസെറ്റ സ്റോണിലും മറ്റും വിവധ ഭാഷയില്‍ ഒരേ കാര്യം തന്നെ എഴുതേണ്ടി വന്നത് ആ ഭാഷകള്‍ സംസാരിക്കുന്ന എന്നാല്‍ അതില്‍ ഒരു ഭാഷയെങ്കിലും അറിയാത്ത ആളുകള്‍ സമൂഹത്തില്‍ ഒരേസമയം വന്നത് കൊണ്ടാണ്. (നാം കേരളത്തില്‍ സൈന്‍ ബോര്ഡ്േ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നത്‌, മലയാളം അറിയാത്ത അന്യഭാഷക്കാര്‍ നമ്മുടെ സമൂഹത്തില്‍ വരുന്നതുകൊണ്ടാണല്ലോ) ഈ ഒരു ആവശ്യം സിന്ധു നദീതടവാസികള്ക്ക് ഉണ്ടായിരുന്നില്ല. ഇത്ര വലിയ ഒരു പ്രദേശത്ത് ഒരു അധിനിവേശം ഉണ്ടാകുന്നു എങ്കില്‍ അത് മാസങ്ങള്‍ എടുക്കുന്ന ഒരു പ്രക്രീയ ആയിരിക്കണം. ആ സാഹചര്യത്തില്‍ രണ്ടുഭാഷകളില്‍ എഴുതിയ ഫലകങ്ങള്‍ ഉണ്ടാകേണ്ടതും ആണ്. എന്നാല്‍ സിന്ധു നാഗരികതയുടെ കാലത്ത് അവിടെ നിന്നും മറ്റൊരു ഭാഷയുടെയും സാന്നിധ്യം നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല.
വായിക്കാന്‍ കഴിയില്ല എങ്കിലും ഈ ഭാഷയെക്കുറിച്ച് ചിലതെല്ലാം മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന്, നാം നാം ഇന്ന് ഉപയോഗിക്കുനത് പോലെ ഉള്ള അക്ഷരങ്ങള്‍ അല്ല അവ എന്നാണ്. ഉദാഹരണം ആയി, നാം കാക്ക എന്ന് എഴുതുമ്പോള്‍, ‘ക’, ‘ആ ’ എന്നീ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു, അതിനു കാക്കയും ആയി രൂപസദ്രിശ്യം ഒന്നുമില്ല. ‘ക” എന്നാ ചിഹ്നത്തിനു കാ എന്നാ ശബ്ദം ആണ് നല്കിമയിരിക്കുന്നത് എന്ന് നാം ആദ്യമേ പഠിച്ചതിനാല്‍ നമുക്ക് അത് വായിക്കാന്‍ ബുദ്ധിമുട്ടൊന്നും അനുഭവപെടുന്നില്ല എന്ന് മാത്രം.പക്ഷെ ഒരു ട്രാഫിക് സൈന്‍ ബോര്ഡ്് അങ്ങനെ അല്ല, അതില്‍ ഉള്ള ചിത്രം ‘ഓടുന്ന കുട്ടി’ തന്നെ അതിന്റെ അര്ഥ‍വും ആയി സാദ്രിശ്യം ഉള്ളത് ആണ്. ഇതേപോലെ സിന്ധുതട നിവാസികളുടെ ചിഹ്നങ്ങള്ക്കും അതെന്തിനെ സൂചിപ്പിക്കുന്നുവോ അതുമായി രൂപ സാദ്രിശ്യം ഉണ്ട്. ഇതിനെ ലോഗോ ഗ്രാഫിക് (logo-graphic) എന്ന് പറയും.
ഈ ഭാഷ എഴുതുന്നത്‌ വലതുനിനും ഇടത്തേക്ക് ആണ്. ഇതും മിക്കവാറും വിദഗ്ധര്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു, എന്നാലും ചെറിയ ഒരു ശതമാനം, ഇരുവശേത്തെക്കും എഴുതാന്‍ കഴിയുന്ന ഒരു ലിപി അല്ലെ ഇതെന്ന് സംശയം പ്രകടിപ്പിക്കുന്നു
മറ്റൊന്ന്, ഈ ഭാഷയുടെ ചിഹ്നങ്ങളെ
ലഘു (SIMPLE), സങ്കീര്ണംi (COMPLEx) കൂട്ടക്ഷരം (COMPOUND),
modifier (=മലയാളത്തില്‍ ചില്ല്, സ്വരം ഇവ അക്ഷരതോട് ചേര്ത്ത് അതിന്റെ അര്ഥം വ്യ്ത്യസപ്പെടുതുന്നത്പോലെ modifier മറ്റു മൂന്നിനോടും ചേര്ന്ന് വരുന്നു. ) എന്ന രീതിയില്‍ തരം തിരിക്കാംഎന്നുള്ളത് ആണ്
പലപ്പോഴായി കിട്ടിയ ഈ ചിഹ്നങ്ങള്‍ വര്ഗീoകരിച്ചു സൂക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് ആദ്യകാലത്തെ പ്രധാനപെട്ട നാല് ലിസ്റ്റുകള്‍ ഉണ്ടായിരുന്നു (1920-1970) എങ്കിലും പില്ക്കാ ലത്ത് കണ്ടെത്തിയ കൂടുതല്‍ ചിഹ്നങ്ങളുടെ സാന്നിധ്യത്തില്‍ അവ അപൂര്ണലമായി. പലപ്പോഴും ആദ്യം ഉണ്ടായ നിഗമനങ്ങള്‍ ആയിരുന്നു ശെരി എനും പിന്നീടു വന്നത് തെറ്റി എന്നും ഉള്ള സാഹചര്യങ്ങളും വന്നിട്ടുണ്ട്. അതിനാല്‍ ഇന്ന് നിലവില്‍ ഉള്ള അനേകം ലിസ്റ്റുകളില്‍ പരക്കെ അംഗീകാരം ഉള്ളതും ഈ രംഗത്തെ വിദഗ്ധര്‍ തയാര്‍ ചെയ്തതും ആയ രണ്ട് ലിസ്റ്റുകള്‍ താഴെ നല്കു്ന്നു

(1)അസ്കോ പര്പോചല, സിമ്മോ പര്പോയല (Asko&simo Parpola brothers ). കൊസ്കെനെമി 1973ഇല് സിന്ധുതട സംസ്കാരകാലത്തെ ചിഹ്നങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചു. (IBMഇല് എന്ജിനെയര്‍ ആയ ഇദ്ദേഹം PARPOLA സഹോദരന്മാരുടെ സുഹൃത്ത്‌ ആണ്. ആ ബന്ധം ആണ് അദ്ദേഹത്തെ ഈ പട്ടികയുടെ പ്രസിദ്ധീകരണത്തില്‍ എത്തിച്ചത്. )
1979 ലെ അതിന്റെ പരിഷ്കരിച്ച പതിപ്പ്.
1994 ല്‍ പരിഷ്കരിച്ച ലിസ്റ്റ്
(2) ഐരാവതം മഹാദേവന്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് (1977. ഇതാണ് കുറേക്കൂടി പ്രചാരത്തില്‍ ഉള്ളത് )
പര്പോ്ല, മഹാദേവന്‍ ലിസ്റ്റുകള്‍ കാലക്രമത്തില്‍ കൂടുതല്‍ ചിഹ്നങ്ങള്‍ ലഭിക്കുന്നത് അനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കുന്നു, ഇതില്‍ ചിഹ്ന്നങ്ങള്‍ സൂചിപിക്കുന്ന നമ്പരുകള്‍ മാറുന്നതിനാല്‍ ആണ് പര്പോതല ലിസ്റ്റുകള്‍ ഓരോന്നായി എടുത്തു പറഞ്ഞിരിക്കുന്നത്. 1970 കളില്‍ നാന്നൂറ് സിംബലുകള് ആണ് ഉണ്ടായിരുന്നത് ഇന്ന് അത് ഏകദേശം 650 സിംബലുകള്‍ ആയിട്ടുണ്ട്.
co-writer: Nikhil Vijayarajan
https://www.academia.edu/…/A_Harappan_Signary_Cross-Referen…
അടുത്ത ഭാഗം :
https://www.facebook.com/groups/416238708555189/permalink/606089622903429/
കഴിഞ്ഞ ഭാഗം :
https://www.facebook.com/groups/416238708555189/permalink/530549950457397/
#indus_script





സിന്ധുതട നാഗരികതയുടെ ഭാഷ-2
_______________________________
സിന്ധു നദീതട നാഗരികത ഉപയോഗിച്ചിരുന്ന സിംബലുകള്‍ വ്യക്തമായ വിവിധ വിഷയങ്ങളില്‍ അധിഷ്ടിതമായ വിവരണങ്ങള്‍ ആണോ അല്ല അത് അധികാര൦/ കച്ചവട ഉടമ്പടികള്‍ തുടങ്ങിയ സൈന്‍ ബോര്ഡു്കള്‍ ആണോ കച്ചവടമുദ്രകള്‍/ രാജമുദ്രകള്‍ ആണോ എന്ന് അറിയുന്നതിന് അത് വായിച്ചെടുക്കുക എന്നതാണ് ഏറ്റവും നല്ല മാര്ഗം , പക്ഷെ സിന്ധുനാഗരിക ലിപി വായിക്കാന്‍ കഴിയുക എന്നത് ഇതുവരയൂം സാധിച്ചിട്ടില്ല, എന്ന്മാത്രം അല്ല , അത് വായിച്ചു മനസിലാക്കുക എന്നത് ഈ ശ്രമങ്ങളുടെ ഒക്കെ ലക്ഷ്യവും ആണ്
വായിക്കാതെ തന്നെ അതിനു അര്ഥം ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഉള്ള മാര്ഗങ്ങള്‍ എന്താണ് എന്ന രീതിയില്‍ ചില മുന്നേറ്റങ്ങള്‍ നടക്കുകയുണ്ടായി. അര്ഥം ഉണ്ടെങ്കില്‍ മാത്രമേല്ലേ അത് വായിക്കാന്‍ ശ്രമിച്ചത്‌ കൊണ്ട് പ്രയോജനം ഉണ്ടാകുന്നുള്ളൂ.
പല ചരിത്രകാരന്മാരും അര്ഥംന ഇല്ലായിരിക്കാം എന്ന് പറയുന്നതിന് കാരണം ആയിചൂണ്ടിക്കാണിക്കുന്നത് ആവര്ത്തന സ്വഭാവം ഇല്ലാത്ത അനേകം ചിഹ്നങ്ങള്‍ ഉണ്ടെന്നതാണ്.
മറ്റൊരുകാരണം ചിഹ്നങ്ങള്‍ ആവര്ത്തി ച്ചു പ്രത്യക്ഷപ്പെടുന്നു എന്ന് ഉള്ളത് കൊണ്ട് മാത്രം അതൊരു പൂര്ണണ ഭാഷ ആകണം എന്നില്ല. എര്ഗോ എന്ന സ്കോട്ടിഷ് ഭാഷ ഇതിനു ഉദാഹരണം ആണ്.ചിഹ്നങ്ങളുടെ ആവര്ത്ത്നം ബോധപൂര്വം് ആണെന്ന് സ്ഥാപിക്കാനുംകഴിയണം
ഈ ലിപിക് അര്ഥം ഉണ്ടാകാം എന്നതിന് അടിസ്ഥാനം ആയി സ്വീകരിക്കാന്‍ കഴിയുന്ന തെളിവ് അതിന്റെ വര്ഗീകരണം ആണ്, ലോജിക്കല്‍ ആയി നമുക്ക് ഈ ലിപിയിലെ ചിഹ്നങ്ങളെ വര്ഗീകകരിക്കാന്‍ കഴിഞ്ഞു. ആദ്യ പോസ്റ്റില്‍ പറഞ്ഞത് പോലെ ഈ ഭാഷയുടെ ചിഹ്നങ്ങളെ ബേസിക് എന്നും കോംപോസിറ്റ് എന്നും തരം തിരിക്കാം. കോംപോസിറ്റ് ചിഹ്നങ്ങളെ വീണ്ടും മോഡിഫയര്‍ എന്നും കോമ്പൌണ്ട് എന്നും തരം തിരിക്കാം.
രണ്ടാമതായി, ലിപികളുടെ ലിസ്റ്റില്‍ നല്കിയിരിക്കുന്ന കോഡ് നമ്പരുകള്‍ ഉപയോഗിച്ചു പല ലഘു സിംബലുകള്‍ ചേര്ന്നാണ് ചില കൂട്ടക്ഷരങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്ന് തെളിയിക്കാന്‍ കഴിയും.
ഉദാഹരണം ആയി മഹാദേവന്ന്റെ ചിഹ്ന ലിസ്റ്റില്‍ ആദ്യം വരുന്ന M2 മുതല്‍ M43 വരെയും സിംബലുകള്‍, കോഡ്നമ്പര്‍: M1 സിംബല്‍ മറ്റു സിംബലുകളും ആയി യോജിച് വരുന്ന കൂട്ടക്ഷരങ്ങള്‍ ആണ്, അതയത് ഈ 43 ചിഹ്നങ്ങളെയും ആവര്ത്തിച്ചു വരാത്ത വ്യത്യസ്ത ചിഹ്നങ്ങള്‍ ആയി അല്ല മറിച്, M1 ഇന്റെ വിവധ രൂപങ്ങള്‍ ആയി ആണ് പരിഗണിക്കേണ്ടത്
(ഇത് മനസിലാക്കാന്‍ നമുക്ക് പരിചയം ഉള്ള ഈ ഉദാഹരണംനോക്കു :- ‘ക’ എന്നാ അക്ഷരത്തിന്റെ മറ്റു അക്ഷരങ്ങളും ആയി ചേര്ന്നുള്ള വിവിധ രൂപങ്ങള്‍ ആണ് കാ, കീ, ക്ക, യ്ക്ക, ങ്ക തുടങ്ങിയവ അല്ലാതെ അവ ഓരോന്നും ഒറ്റപെട്ട വ്യത്യസ്ത അക്ഷരങ്ങള്‍ അല്ല)
അക്ഷരങ്ങളും അവയുടെ വിവിധ രൂപങ്ങളും അല്ലാതെ ഭാഷയുടെ സാധുത പരിശോധിക്കാന്‍ ഉള്ള മറ്റൊരു വഴി നമുക്ക് കിട്ടിയ ഫലകങ്ങളില്‍ ഇവ വിന്യസിച്ചിരിക്കുന്ന രീതി മനസിലാക്കുകയാണ്. നാം കണ്ട്ട്ടുള്ള ചിഹ്നങ്ങള്‍ ഓരോ ഫലകത്തിലും അടുക്കി വെക്കുന്നത് ഏതെങ്കിലും പ്രത്യേകമായ ഓര്ഡര്്‍ ആനുസരിച്ചു ആണോ എന്ന് പരിശോധിക്കാം,
ഉദാഹരണം ആയി “പരിഗണന” എന്നാ വാക്ക് “പ’ ‘രി ‘ഗ’ ‘ണ’ ‘ന’ എന്നീ അക്ഷരങ്ങള്‍ അതെ ക്രമത്തില്‍ അടുക്കിവേച്ചാല്‍ ഉണ്ടാകുന്നതു ആണല്ലോ. അതേപോലെ പരക്കെ അംഗീകരിക്കപെട്ട ഒരു വ്യാകരണം ഉണ്ടെങ്കില്‍ അതിന്റെ വാചകങ്ങള്ക്കും ഒരു അടുക്ക് ഉണ്ടാകും (sentence structure) ഒരേ പോലെയുള്ള വാക്കുകള്‍/വാചകങ്ങള്‍ അല്ലെങ്കില്‍ അതിന്റെ ഭാഗങ്ങള്‍ ആവര്ത്തിച്ചു വരുന്നുണ്ട് എങ്കില്‍ അതൊരു പ്രത്യേക അര്ഥത്തെ കുറിക്കുന്നു എന്ന് മനസിലാക്കാം.
ഇപ്രകാരം പരിശോധിച്ചപ്പോള്‍ മിക്കപ്പോഴും സിംബലുകള്‍ ചില ക്രമങ്ങള്‍ അനുസരിക്കുന്നതായി കണ്ടെത്തി
അവ ഇതാണ്:
1)ചില സിംബലുകള്‍ എഴുത്തിന്റെ ആദ്യ അക്ഷരം ആയി മാത്രം ഉപയോഗിക്കുന്നു
2) ചിലത് അവസാനം മാത്രം ഉപയോഗിക്കുന്നു
3) ചില ചിഹ്നങ്ങള്ക്കൊപ്പം മറ്റുചില പ്രത്യേക ചിഹ്നങ്ങള്‍ തന്നെ മുന്പെയോ പിന്പെയോ വരുന്നത് വളരെ സാധാരണ൦ ആണ്
4 )മോഡിഫയര്‍ ഉപയോഗിച്ചു മാറ്റം വരുത്തിയ സിംബലുകള്‍ ഉപയോഗിചിരിക്കുന്ന ക്രമവു൦ അങ്ങനെ അല്ലതവയുടെ ക്രമവും വ്യത്യ്സ്തങ്ങള്‍ ആണ്
5 ചില സിംബലുകള്‍ അടുത്തടുത്തായി ആവര്ത്തി ച്ചു വരുന്നു.
ഈ പ്രത്യേകതകള്‍ വിരല്‍ ചൂണ്ടുന്നത് അതില്‍ അന്തര്ലീ നമായ ചില വ്യാകരണ നിയമങ്ങളിലെക് ആണ്. സിന്ധു നദീതട സംസ്കാര പ്രദേശങ്ങളില്‍ എവിടെനിന്നും ഇതിനപവാദമായി ഒരു ഫലകവും ലഭിച്ചിട്ടില്ല. അതിനര്ത്ഥം പല ദേശങ്ങളില്‍ വളരെ കാല൦ ഈ നിയമങ്ങള്‍ അച്ചടക്കത്തോടെ നിലനിന്നു എന്നതാണ്.
സുമേറിയയില്‍ നിന്നും കണ്ടെത്തിയ ചില സിന്ധുനദീ തട ഭാഷയുടെ സിംബലുകള്‍ ഉള്ള ക്യുണിഫോം ഫലകങ്ങള്‍ ഇവിടെ കണ്ടെത്തിയതില്‍ നിന്നും വളരെ വ്യത്യസ്തം ആണ്. ഇത് ആ ലിപി ഉപയോഗിച്ചു മറ്റൊരു ഭാഷ എഴുതിയത് ആകാന്‍ സാധ്യത ഉണ്ടെന്നു ഉള്ളതിന് തെളിവാണ്.(നാം മംഗ്ലീഷില്‍ എഴുതുന്നത്‌ പോലെ ) അങ്ങനെ കഴിയുന്നത്‌ സിന്ധുതട ചിഹ്നങ്ങള്ക്ക് ആ പ്രചീനമനുഷ്യര്‍ നിയതമായ ശബ്ദവും അര്ഥവും കല്പ്പി്ച്ചു നല്കിയിരുന്നു എന്നതിന് തെളിവാണ്.
ഈ ചിഹ്നങ്ങളില്‍ നിഷ യാദവ്, M M വാഹ്യ എന്നിവര്‍ നടത്തിയ ഡിസൈന്‍ പരിശോധന മേല്പറഞ്ഞ STATISTICAL വിവരങ്ങള്‍ കൂടാതെ,
വിവിധ തരം SYMMETRY ഇ ചിഹ്നങ്ങള്ക്ക്ങ ഉള്ളതായി കണ്ടെത്തി, അത് ലോകത്തെ മിക്ക പ്രകൃതിജന്യ ലിപികളുടേയും പ്രത്യേകത ആണ്.(ചില ലിപികള്‍ മനുഷ്യന്‍ ബോധപൂര്വംക പ്രത്യേക ആവശ്യത്തിനു വേണ്ടിനിര്മിിക്കുന്നത് ആണ് അവ പ്രകൃതിജന്യ ലിപികള്‍ അല്ല)
നമുക്ക് വായിച്ചു മനസിലാക്കാന്‍ ഇനിയും കഴിഞ്ഞില്ല എങ്കിലും മേല്‍ പറഞ്ഞ വിവരങ്ങളില്‍ നിന്നും നമുക്ക് സിന്ധുതട നാഗരികതയുടെ ഭാഷ കേവലം ലഘൂകരിക്കപെട്ട ചിത്രങ്ങളോ അല്ലെങ്കില്‍ പാത്ര നിര്മാനക്കാര്‍, കച്ചവടക്കാര്‍, ഭരണാധികാരികള്‍, പണയം എടുക്കുന്നവര്‍ ഒക്കെ പതിപ്പിച്ച അര്ഥം ഇല്ലാത്ത കച്ചവട മുദ്രകളോ മറ്റോ അല്ലെന്നും മറിച്ചു വിവരം കൈമാറ്റം ചെയ്യുന്നത് ഉള്ള ഉപാധി എന്നനിലയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഭാഷതന്നെ ആയിരിക്കാം എന്നും മനസിലാകുന്നു.
നിഷയാദവിന്റെ പേപര്‍ ഈലിങ്കില്‍വായിക്കാം

http://www.tifr.res.in/…/Harappan…/Indus%20sign%20design.pdf
അടുത്ത ഭാഗം :
https://www.facebook.com/groups/416238708555189/permalink/606638816181843/
കഴിഞ്ഞ ഭാഗം :
https://www.facebook.com/groups/416238708555189/permalink/605646229614435/
#indus_script

സിന്ധു നാഗരികതയുടെ ഭാഷ-3
ഡീകോഡിംഗ് "ഫിഷ്‌"
_________________________________________
സിന്ധുതട ലിപിയെക്കുറിച്ച് ഇന്നുള്ള ചില നിഗമനങ്ങള്‍
1. ഇന്നുള്ള ഒരു ഭാഷയോടും ബന്ധമില്ലാത്ത മണ്മറഞ്ഞു പോയ ഒരു ലിപി (ഈ സിദ്ധാന്തംനമ്മെ എവിടെയും എത്തിക്കുന്നില്ല)
2. ഇന്ഡോ –യുറോപ്യന്‍ ഭാഷയുടെ പ്രാഗ്രൂപമായ
സംസ്കൃതം, ഹിന്ദി, പഞ്ചാബി, ഇറാനിയന്‍, ജര്മ്ന്‍ ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ ഉള്പെ്ടുന്ന കുടുംബത്തിന്റെ ആദ്യ രൂപം
(എന്നാല്‍ സിന്ധു സംസ്കാരത്തില്‍ എവിടെയും കുതിരകളെകുറിച്ച് പരാമര്ശം ഇല്ലാത്തതിനാല്‍ ആര്യന്‍ സംസ്കാരവുംആയി സിന്ധു സംസ്കാരത്തിന് ബന്ധമില്ല എന്ന് കരുതപ്പെടുന്നു).
3. ദ്രാവിഡ പാരമ്പര്യം. തെക്കേ ഇന്ത്യയിലും പാകിസ്താന്റെ ചില ഭാഗങ്ങളിലും സംസാരിക്കുന്ന ഭാഷകള്‍ ആയ തമിഴ്, മലയാളം ബാഹുലി എന്നിവയുള്പ്പെടുന്ന ഭാഷ കുടുംബത്തിന്റെ പ്രാഗ് രൂപം. ഒരു ഭാഷ വികസിച്ചു വരുന്ന കാലത്ത് അല്ലെങ്കില്‍ അതിനടുത്ത ഭൂതകാലത്തില്‍ മറ്റൊരു പഴയഭാഷ അതെ പ്രദേശത്ത് നിലവില്‍ ഉണ്ടെങ്കില്‍, പഴയ ഭാഷയുടെ സ്വാധീനം പുതിയതില്‍ ഉണ്ടാകുമല്ലോ. പ്രത്യേകിച്ചും ഉപയോഗക്രമത്തിലും ലിപിയുടെ സ്വഭാവത്തിലും. ഇവിടെ പഴയഭാഷ സിന്ധുനദീതട ഭാഷയും വികസിച്ചു വന്നത് ആര്യന്മാരുടെ ഭാഷയും ആണെങ്കില്‍ ഇതേബന്ധം അവയ്ക്കിടയിലും ഉണ്ടാകാം. ആര്യന്മാരുടെ ഭാഷയുടെ തുടക്കം അവരുടെ യാത്രയുടെ തുടക്കത്തില്‍ ആയിരുന്നു എങ്കിലും അത് സ്വന്തമായി ലിപിയൊക്കെ ഉള്ള ഭാഷ ആയത് ഇന്ത്യയില്എത്തിയ ശേഷം ആണ്. ആ ഭാഷയാണ് സംസ്കൃതം എന്ന് കരുതുന്നു.
സംസ്കൃതത്തില്‍ അക്ഷരങ്ങള്ക്ക് ഒപ്പം സ്വരങ്ങളും മറ്റും കൂട്ടിച്ചേര്ത്തു വാക്കുകള്‍ക്ക് അര്ത്ഥ വ്യത്യാസം വരുത്തുന്നു.
(അവനും, അവന്റെ എന്നാ വാക്കുകള്‍ എടുത്താല്‍ ‘അ’ ‘വ’ ഇവ പൂര്ണാ അക്ഷരവും “ന്+ഉം” “ന്+റെ” തുടങ്ങിയവ അതിനൊപ്പം അര്ഥത്തിനു വ്യതാസം വരുത്താന്‍ വേണ്ടി കൂട്ടിച്ചേര്ത്ത്തും ആണല്ലോ. ഇങ്ങനെ അക്ഷരതോട് കൂട്ടിച്ചേര്ത്തുട എഴുതുന്ന രീതി)
ഇതേ രീതി ദ്രാവിഡ ഭാഷകളിലും നിലവില്‍ ഉണ്ട്, എന്നാല്‍ ഇങ്ങനെ ഒരു രീതി, സംസ്കൃതം ഒഴികെ ഉള്ള ഇന്ഡോ –യുറോപ്യന്‍ ഭാഷകളില്‍ കാണുന്നില്ല. ഉദാഹരണത്തിന് ഇന്ഡോ-യുറോപ്യന്‍ ഭാഷ ആയ ഇംഗ്ലീഷില്‍ he = അവന്‍, also him= അവനും his=അവന്റെ എന്നൊക്കെ ആണ്, ഇവിടെ അക്ഷരങ്ങള്ക്ക് രൂപമാറ്റം വരുത്തുകയല്ല മറിച് പുതിയ പൂര്ണമായ വാക്കോ അക്ഷരമോ അതിനോട് കൂട്ടി ചേര്ക്കുന്നു.
സിന്ധു നദീതട ഫലകങ്ങളില്‍ തുടക്കത്തിലേ ഉപയോഗിച്ചിട്ടുള്ള അക്ഷരങ്ങള്‍ ബേസിക്* ആയ അക്ഷരങ്ങള്‍ ആയി നില്ക്കുമ്പോള്‍ അവസാനിക്കുന്ന ഭാഗത്തോട് അടുക്കുമ്പോള്‍ അവയോട് modifier* ചേര്ന്ന് വരുന്നു ഇതിനു ഒരു വിശദീകരണം നല്കുന്നത് ദ്രാവിഡ ഭാഷ സിദ്ധാന്തം ആണ്.
ഈ ഭാഷയിലെ അക്ഷരങ്ങളെ മനസിലാക്കുവാന്‍ നടത്തിയ ചില ശ്രമങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.
സിംബല്‍ സിസ്റത്തിലെ ചില ചിഹ്നങ്ങള്‍ ആണ് |, ||, |||,... ഇങ്ങനെ ഏഴുവരെ വരകള്‍ഉള്ള ചിഹ്നങ്ങള്‍ നാം കണ്ടെടുത്തിട്ടുണ്ട്,ഇവ നമ്പരുകള്‍ ആയിരിക്കാം (M86മുതല്‍M109വരെ ഉള്ളവ നമ്പരുകള്‍ ആണെന്ന് കരുതുന്നു, പൂജ്യതെക്കുറിച്ച് സിന്ധു തട വാസികള്‍ക്ക് അറിയില്ലായിരുന്നു) എട്ടു വരകള്‍ ചേര്ന്ന് സിംബല്‍ ഇല്ലാത്തതിനാല്‍ അത് എട്ടു അടിസ്ഥാനം ആയ ഒരു സംഖ്യ സിസ്റെം ആണെന്നും ന്യായമായി കരുതാം.
ഇവയെല്ലാം പൂര്ണമായി അംഗീകരിച്ച നിഗമനങ്ങള്‍ അല്ല. അങ്ങനെ പ്രമുഖരായ ഇന്ടോലജിസ്ടുകള്‍ എല്ലാം അംഗീകരിച്ച ഒരു സിംബല്‍ മാത്രമേ ഉള്ളു,
അത് മീന്‍ എന്ന് വിളിക്കപ്ടുന്ന ചിഹ്നം ആണ് (ചിത്രം കാണുക)ആദ്യ പോസ്റ്റിലെ ലിസ്റ്റില്‍ k54,എന്ന കോഡ് നമ്പര്‍ ഉള്ള ഇത് മലയാളത്തിലും തമിഴിലും ഒക്കെ “മീന്‍” എന്ന് ആണ് വായിക്കുന്നത്. തമിഴില്‍ ഇതിനു നക്ഷത്രം എന്നും അര്ഥം ഉണ്ട്. നമ്മളും മലയാളത്തില്‍ ചിലപ്പോള്‍ ഉല്ക്കകളെ വിളിക്കാന്‍ കൊള്ളി മീന്‍ എന്ന വാക്ക് ഉപയോഗിക്കും. ഇത് മാത്രം അല്ലാതെ മോഹന്ജോദാരോ ഉള്പെടെ വിവിധ പ്രദേശങ്ങളില്‍ നിന്നും മണ്പാത്രങ്ങളില്‍ ഈ ചിഹ്നത്തോടൊപ്പം നക്ഷത്രത്തിന്റെ ചിഹ്നവും വരച്ചു കാണുന്നുണ്ട്.
ഈ രണ്ടുതരം ചിഹ്നങ്ങളെ വെച്ചുകൊണ്ട് (മീനും നമ്പരും) പലയിടത്തും ആവര്ത്തിക്കുന്ന “ആറുമീന്‍” എന്ന ചിഹ്നം ആണ്ഇതെന്ന് നമുക്ക് മനസിലാക്കാം. ആറുമീന് ആറു മീനല്ല നക്ഷത്രങ്ങള്‍ ആണെന് മാത്രം.ലോകത്തിലെ തന്നെ പല പ്രാചീന സംസ്കാരങ്ങളും തിരിച്ചറിഞ്ഞിരുന്ന നക്ഷത്ര സമൂഹം ആണ് വേട്ടക്കാരനും(orion) അതിനടുത്തുള്ള നക്ഷത്രങ്ങളുടെ കൂട്ടം ആയ Pleiadesഉം പ്ലെടിയാസ് ആറോ ഏഴോ നക്ഷത്രങ്ങളുടെ സമൂഹം ആയി ആണ് മനസിലാക്കിയിരുന്നത്
പ്ലെടിയസിനെ കുറിച്ച് ബൈബിളിലും പരാമര്ശം ഉണ്ട്, പുരാതന ഈജിപ്തുഭാഷയില്‍ പ്ലെടിയാസിന്റെ പരിഭാഷ കൃതികകള്‍ എന്നാണ് ആണ്. അവര്‍ ഇതിനെ ഏഴ് കന്യകമാര്‍ എന്ന് വിളിക്കുന്നു.സിന്ധു സംസ്കാരവും ആയി ബന്ധം ഉള്ള സുമേരിയന്‍ സംസ്കാരം ഇതിനെ ഏഴു ദൈവങ്ങളുടെ കൂട്ടം ആയി സങ്കല്പ്പിച്ചു. അവരുടെ കാര്ഷികവര്ഷ ആരംഭവും അവസാനവും പ്ലെടിയാസ്നെ അടിസ്ഥാനം ആക്കിയാണ് കണക്കാക്കിയിരുന്നത്. കാര്ഷിംക സമ്പദ് വ്യവസ്ഥ ആയിരുന്ന സിന്ധുനദീതട നാഗരികതയില്‍ "ആറുമീന്' ഉള്ള പ്രധാന്യം ഇതായിരിക്കണം എന്ന് കരുതുന്നു. സുമെരിയക്കാരില്‍ നിന്നും ലഭിച്ചതോ അല്ല അവര്‍ക്ക് സിന്ധുസംസ്കാരത്തില്‍നിന്നും ലഭിച്ചതാണോ ഇതെന്ന് പറയാന്‍ വയ്യ ഒന്നാം നൂറ്റാണ്ടില്‍ ഉള്ള ചില തമിഴ് ഗ്രന്ഥങ്ങളില്‍ അറുമീന്‍ എന്ന നക്ഷത്രങ്ങളെ കുറിച്ച് പറയുന്നു൦ ഉണ്ട്. തമിഴ് ഇതിഹാസ ദേവന്‍ ആയ മുരുകനും ആയി ബന്ധപെട്ട സ്കന്ദന്റെ പുരാണവും അദ്ദേഹത്തിന്റെ ആറു വളര്ത്തമ്മമാരെ കുറിച്ച് പറയുന്നുണ്ട്.
ആറുമീന്‍ എന്നത് പോലെ തന്നെ, മുകളില്‍ ഒരു മേല്കൂരയുടെ ചിഹ്നവും ആയി വരുന്ന മത്സ്യത്തിന്റെ സിംബല്‍ “മേയ്മീന്‍” അല്ലെങ്കില്‍ ശനി ആയിരിക്കാം എന്നും കണ്ടെത്തിയിരിക്കുന്നു.
മീന്‍ എന്നാ സിംബലുംആയി ബന്ധപ്പെട്ട മറ്റൊരു തിയറി വില്യംഫെയര്സേര്വ് മുന്നോട് വെച്ചതാണ്, അത് അനുസരിച്, മീന്‍ എന്ന ചിഹ്നം മനുഷ്യന്‍ എന്ന ചിഹ്നവും ഒരു modifierആയ ട്വിസ്റ്റ്‌(കുടുക്ക്)ഉം ആയി ചേര്ന്ന് വരുന്ന ഒരു കൂട്ടക്ഷരം ആണ്. എന്നാല്‍ ഈ തിയറിക്ക് ഗവേഷകരുടെ ഇടയില്‍ അത്ര പിന്‍ബലം ഇല്ല, മറ്റു തിയറികളും നിലവില്ഉ്ണ്ടെന്നു കാണിക്കാന് വേണ്ടിയാണ് ഇതേക്കുറിച്ച് ഇവിടെ പറഞ്ഞിരിക്കുന്നത്.
*ബേസിക് അക്ഷരം , modifierഎന്നിവയെക്കുറിച്ച് ആദ്യ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്
M നു ശേഷം നമ്പരുകള്‍ ചേര്‍ന്ന് വരുന്ന കോഡുകള്‍ ഐരാവതം മഹാദേവന്‍ 1977ഇല്‍ പുറത്തിറക്കിയ സിന്ധുതട സംസ്കാരത്തിന്റെ ചിഹ്നങ്ങളുടെ ലിസ്റ്റിലെ അതതു ചിഹ്നങ്ങളുടെ കോഡ് നമ്പര്‍ ആണ്. ചിഹ്നങ്ങള്‍ UNICODE ഫോണ്ട് അല്ലെങ്കില്‍ സിംബല്‍ അല്ലാത്തതിനാല്‍ പോസ്റ്റില്‍ എഴുതുവാന്‍ കഴിയുകയില്ല
Reference
http://www.thehindu.com/todays-paper/article3126838.ece
https://web.archive.org/…/…/subject/peoplesandlanguages.html
http://www.linguisticsociety.org/…/archi…/Sproat_Lg_90_2.pdf
Parpola, Asko (2005) Study of the Indus Script.
Mahadevan, Iravatham, Aryan or Dravidian or Neither? A Study of Recent Attempts to Decipher the Indus Script
http://www.srikanta-sastri.org/studies-in-indus-…/4563127643
അടുത്ത ഭാഗം :
https://www.facebook.com/groups/416238708555189/permalink/609641502548241/
കഴിഞ്ഞ ഭാഗം :
https://www.facebook.com/groups/416238708555189/permalink/606089622903429/
#indus_script
സിന്ധുതട നാഗരികതയുടെ ഭാഷ :4
:അഗസ്ത്യന്‍-
__________________________________
ജലത്തിന്റെയും കാറ്റിന്റെയും അധിപരായ മിത്രാവരുണന്മാര്ക് അപ്സരസായ ഉര്‍വശിയില്‍ ഉണ്ടായ മകന്‍ ആണ് അഗസ്ത്യന്‍. ഇദ്ദേഹം മഹാഭാരത കഥയിലെ കൌരവരെ പോലെ കുംഭത്തില്നിന്നാണ് ജനിച്ചത്. അതിനാല്‍ കുംഭസംഭവന്‍. (മുത്തുസ്വാമി ദീക്ഷിതരുടെ “വാതാപി ഗണപതിം..” എന്നകീര്ത്തനം ഓര്ക്കു്ക) എന്ന് അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ തപസില്‍ ജനിച്ച പുത്രിയായ ലോപമുദ്രയെ വിദര്ഭ രാജാവിനു ദത്തു നല്കു്കയും അവള്‍ കന്യകയായപ്പോള്‍ വിവാഹം കഴിക്കുകയും ചെയ്തു. (സമാനമായ കഥ സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിനെ കുറിച്ചും ഉണ്ട്) ഇദ്ദേഹം ഋഗ്വേദം എഴുതിയവരില്‍ ഒരാള്‍ ആണ്. ശിവന്റെ വിവാഹസമയത്ത് ഭൂമിയുടെ തുലനം നഷ്ടപെട്ടപ്പോള്‍ ഇദ്ദേഹം ദ്വാരക (തുറവൈ)വാസികളെയും നയിച്ചു തെക്ക് ദേശത്ത് വരികയും ഇവിടെ ശിഷ്ടകാലം കഴിയുകയും ഉണ്ടായി. അഗസ്ത്യന്‍ തന്നെ ഒരാള്‍ ആണോ പല അഗസ്ത്യന്മാര്‍ ഉണ്ടായിരുന്നോ അതൊരു സ്ഥാനപ്പേര് ആയിരുന്നോ എന്നൊക്കെ ഉള്ള സംശയങ്ങള്‍ ഉണ്ട്. കാരണം വൈദിക കാലഘട്ടകൃതികളില്‍ പല കാലത്തും അഗസ്ത്യന്‍ ഉണ്ടായിരുന്നതായി പറയുന്നു. തമിഴ് ലിപി നിര്മിക്കുകയും അകത്തിയം എന്ന തമിഴ് വ്യാകരണ പുസ്തകം എഴുതുകയും ചയ്ത അകത്യന്‍, അഗസ്ത്യന്‍ തന്നെ ആണെന്നും കരുതപ്പെടുന്നു.
ഇദ്ദേഹത്തിന്റെ സഹോദരന്‍ ആയ വസിഷ്ടന്റെ (അതെ കുംഭത്തില്‍ നിന്ന് ജനിച്ച മറ്റൊരാള്‍) ശിഷ്യന്‍ ആയ രാമന്‍ തെക്ക് ദേശത്തേക്ക് യാത്ര ചെയ്യുകയും (രാമായണം) നിഷാദ രാജാവായ ഗുഹന്‍, വാനര രാജ്യം ആയ കിഷ്കിന്ധ, രാക്ഷസ രാജ്യമായ ലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വൈദിക സംസ്കാരം സ്വീകരിച്ചവരെ രാജവാക്കുകയും ചെയ്തു. ലങ്ക യുദ്ധ സമയത്ത് അഗസ്ത്യന്‍ തന്നെ രാമനെ സഹായിച്ചതായും ഇതില്‍ പറയുന്നുണ്ട്
ഗുഹന്‍ എന്നപേര് ദ്രാവിഡ ജനതയുടെ പ്രധാന ദേവതകളില്‍ ഒന്നായ മുരുകനും ഉണ്ട്.
അതുപോലെ തന്നെ കുംഭത്തില്‍ നിന്നും ജനിച്ച ദ്രോണര്‍ എന്നഗുരുവാണ് വൈദിക ജനപദം ആയിരുന്ന “കുരു” വിലെ രാജകുമാരന്മാരുടെ ഗുരു. അദ്ദേഹത്തിന്റെ ശിഷ്യന്‍ ആയ യുധിഷ്ടിരന്റെ നേത്രത്വത്തില്‍ വൈദിക സംസ്കാരത്തില്‍ അല്ലാതെ ഇരുന്ന നിഷാദന്മാരെയും നാഗന്മാരെയും മാറ്റ് പലരെയും പരാജയപെടുതുകയോ കൊല്ലുകയോ ചെയ്ത കഥകള്‍ മഹാഭാരതത്തില്‍ ഉണ്ട്.
വൈദിക കാലഘട്ടത്തിലെ ജനപദങ്ങളെ കുറിച്ച് ഋഗ്വേദം ഉള്പടെയുള്ള പല കൃതികളിലും പരാമര്ശം ഉണ്ട്. സ്വതവേ വൈദിക സംസ്കൃതി പിന്തുടരാതെ ഇരുന്ന ജനപദങ്ങള്‍ “മ്ലേച്ച” എന്ന് വിളിക്കപെട്ടു.
പടിഞ്ഞാറ് ഭാഗത്തുള്ള യവനന്മാരും വടക്കുള്ള ചിന (ചൈന) ക്കാരും കിഴക്കുള്ള ഗോത്രങ്ങളും (നാഗന്മാരും മറ്റും) തെക്കുള്ള രാജ്യങ്ങളും (കിഷ്കിന്ധ, ലങ്ക) ഇതില്‍ പെടുന്നു
ഈ കഥകള്‍ കൂടി പരിഗണിക്കാതെ സിന്ധുനാഗരവാസികളുടെ ഭാഷയിലെ ഇനിയുള്ള കഥകള്‍ ചികയാന്‍ കഴിയില്ല. കാരണം സിന്ധു നാഗരികതയുടെ അവസാനകാലത്ത് കാലത്ത് ഇവിടെ രണ്ടു പ്രധാനചിന്താരീതികള്‍ ഉണ്ടായിരുന്നു ഒന്ന് സ്വയം സിന്ധു നാഗരികതയോ അല്ലെങ്കില്‍ അതില്‍ ശേഷിച്ചവരോ ആണ്. മറ്റൊന്ന് ഋഗ്വേദത്തിലും മറ്റും പറയുന്ന വൈദിക സംസ്കാരം പിന്തുടരുന്നവരും ആണ്. ഈ സിദ്ധാന്തത്തിനു അക്കാലത്തെ സാഹിത്യ കൃതികള്‍ നല്കുാന്ന തെളിവ് ആണ് മേല്‍ പറഞ്ഞവ.
വേദകാലഘട്ടത്തില്‍, വൈദികസംസ്കാരക്കാര്‍ ഏകപക്ഷീയമായി തങ്ങളുടെ സംസ്കാരംമറ്റുള്ളവരെ അടിച്ചേല്‍പ്പിച്ചു എന്ന് ഇതിനു അര്‍ത്ഥമില്ല. ജരാസന്ധന്‍,ബാലി, കൃഷണന്‍ (ഋഗ്വേദത്തിലെ) രാവണന്‍, മറ്റുഅസുരന്മാര്‍, ഇവരൊക്കെ വേദസംസ്കാരത്തിന് എതിരായി ഇവരുടെ വിശ്വാസം പ്രചരിപ്പിച്ചതായും ഈ കൃതികള്‍ പറയുന്നുണ്ട്.
തമിഴ്/ദ്രാവിഡം സംസ്കൃതം ഈ രണ്ടുഭാഷകള്‍ ആണ് നിലനിന്നത് എന്നതു അടിസ്ഥാനം ആക്കിയാണ് പാരലലിസം (സമാനമയവയെ കണ്ടെത്തല്‍) എന്നരീതി ഉപയോഗിച്ചു സിന്ധുതട ഭാഷ വായിക്കാന്‍ ശ്രമിക്കുന്നത്. അതിനു കേലവലം സാഹിത്യത്തിനു അപ്പുറം മറ്റുചില തെളിവുകള്‍ കൂടി വേണം. ഫോസിലുകള്‍, ഖനന അവശിഷ്ടങ്ങള്‍, ഭൂമി ശാസ്ത്രം തുടങ്ങിയവ അനുസരിച്ച് മറ്റെന്തെകിലും സംസ്കാരം നിലനിന്നതായി തെളിവുകള്‍ ഇല്ല, ഇനിഭാഷാപരമായ ചില തെളിവുകള്‍ പരിശോധിക്കാം.
സിന്ധു നദീതട ജനങ്ങളുടെ ഈ ഭാഷ വായിച്ചെടുക്കാന്‍ പ്രധാനമായി മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ആണ് ശ്രമിച്ചത്‌. ഇത് വായിക്കാന്‍ കഴിഞ്ഞതായി അറുപതില്‍ അധികം അവകാശവാദങ്ങള്‍ ഉണ്ടെങ്കിലും കുറെയെങ്കിലും ശാസ്ത്രീയമായ അടിത്തറ ഉള്ളതും ഇന്നുവരെ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടി തെറ്റാണ് എന്ന് പറയാന്‍ കഴിയാത്തതും ആയി ചുരുക്കം ചില അവകാശ വാദങ്ങളെ ഉള്ളു. അതില്‍ ഒന്നാണ് ഇത്.
Finlandല്‍ നിന്നും പര്പോല (Parpola Brothers) സഹോദരന്മാര്‍ റഷ്യയില്‍ നിന്നും കൊന്ദ്രകൊവ് (A.M. kondrakov)ന്റെ നേതൃത്വത്തില്‍ ഉള്ളസംഘം, ഇന്ത്യയില്‍ ഐരാവതം മഹാദേവന്‍, റാവു തുടങ്ങിയവര്‍.. ഈ മൂന്നു സംഘം ആണ് മലയാളം ഉള്പ്പെടുന്ന ദ്രാവിഡ ഭാഷകളുടെ മാതാവായ തമിഴ് ഉണ്ടായത് ഹരപ്പ സംസ്കാരത്തിന്റെ ഭാഷയില്‍ നിന്നും ആയിരിക്കാം എന്ന നിഗമനം തെളിവ് സഹിതം മുന്നോട്ടുവച്ചത്. ഇത് ഇവര്ക്ക് പുതുതായി കിട്ടിയ അറിവ് അല്ല.
അക്ഷരമാലയിലെ “ട ഠ ഡ ഢ ണ” അല്ലെങ്കില്‍ അതുപോലെ നാക്ക് വളച്ചു പറയുന്ന വേറെ അക്ഷരങ്ങളെ ആണ് റിട്രോഫ്ലെക്സ് വ്യഞ്ജന അക്ഷരങ്ങള് അല്ലെങ്കില്‍ സെറിബ്രല്‍ വ്യഞ്ജന അക്ഷരങ്ങള് എന്ന് വിളിക്കുന്നത്‌. സംസ്കൃതം ഒഴികെ ഉള്ള ഇന്ഡോെ- യുറോപ്യന്‍ അല്ലെങ്കില്‍ ഇന്ഡോ –ആര്യന്‍ ഭാഷയില്‍ ഈ “ട ഠ ഡ ഢ ണ” കാണുന്നില്ല.
പക്ഷെ സംസ്കൃതത്തില്‍ മാത്രം വരാന്‍ കാരണം എന്താണ് എന്ന് ലിംഗ്വുസ്റിക് പ്രീഹിസ്റ്ററി ഓഫ് ഇന്ത്യ തുടങ്ങിയ ഗ്രന്ഥങ്ങള്‍ വഴി E.M.Emeneu വും പാതിരി ആയിരുന്ന H.Herasഉം G.R.Hunterഉം 1950കളില്‍തന്നെ വിശദീകരിച്ചിരുന്നു
ആര്യന്മാരുടെ വാമൊഴിഭാഷയില്‍ ആദ്യമേ “ട ഠ ഡ ഢ ണ” ടൈപ് അക്ഷരങ്ങള്‍ (retroflex consonant) ഉണ്ടായിരുന്നു എങ്കില്‍ പേര്‍ഷ്യന്‍ പോലെ അതില്‍ നിന്നും ഉണ്ടായ ഭാഷകളിലും ഈ retroflex consonant ഉണ്ടായിരിക്കണം. അങ്ങനെ അല്ലാതെ സംസ്കൃതത്തില്‍ മാത്രം ഉണ്ടാകാന്‍ ഒരേ ഒരു കാരണമേ ഉള്ളു. ഇവിടെ ആദ്യമേ ഉണ്ടായിരുന്ന ഭാഷയില്‍ നിന്നും കടമെടുക്കുക എന്നതാണ്.
ഇതിനെ പിന്തുണയ്ക്കുന്ന ഭൂമിശാസ്ത്രപരമായ തെളിവ് രണ്ടെണ്ണം ആണ്
(1)മലയാളത്തില്‍ ഉള്പെടെ “ട ഠ ഡ ഢ ണ” ടൈപ് അക്ഷരങ്ങള്‍ ദ്രാവിഡ ഭാഷയില്‍ ഇന്നും ഉണ്ട്. സഘകാലതോളം (BC 1ആം നൂറ്റാണ്ട്) അതിനു പഴക്കവും ഉണ്ട്.
(2)സിന്ധു സംസ്കാരത്തിന്റെ തെക്ക് കിഴക്കും (ദക്ഷിണേന്ത്യ)പടിഞ്ഞാറും (ഇന്നത്തെ ബലൂചിസ്ഥാന്‍) ദ്രാവിഡ കുടുംബത്തിലെ ഭാഷയാണ് ഇന്നും ജനങ്ങള്‍ ഉപയോഗിക്കുന്നത്. (പാകിസ്താന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ഈ സാംസ്കാരിക വ്യത്യസം ആണ് ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യവാദത്തിന്റെ അടിവേര്)
ഈ രണ്ടു കാര്യങ്ങള്‍ വെച്ച് ഇന്നത്തെ ദ്രാവിഡ (തമിഴ്) ഭാഷകുടുംബതിന്റെ ആദിമരൂപം ആയിരിക്കണം ആര്യമാര്ക്ക് “ട ഠ ഡ ഢ ണ” ടൈപ് അക്ഷരങ്ങള്‍ സംഭാവന ചെയ്ത ആ ഭാഷ
മുന്പ് തന്നെ ഒരു അക്ഷരത്തോട് മറ്റൊന്ന് ചേരുമ്പോള്‍ അക്ഷരത്തിന് കുറച്ചു രൂപമാറ്റം (MODIFICATION) വരുത്തി എഴുതുന്ന രീതിയെകുറിച്ച് പറഞിരുന്നു (അവന്‍ +ഉ =അവനു എന്നതില്‍ ‘ഉ’ ചേരുമ്പോള്‍ ‘ന’ അക്ഷരത്തെ “നു” എന്ന് രൂപമാറ്റം വരുത്തി. ഇംഗ്ലീഷില്‍ ഒന്നും ഈ രീതിയില്ല N+U=NU എന്ന് രണ്ടു അക്ഷരവും മുഴുവന്‍ എഴുതണം)
ഇത് ദ്രാവിഡഭാഷയില്‍ നിന്നും സംസ്കൃതം കടം കൊണ്ടിരിക്കാം എന്ന് പറഞ്ഞുവല്ലോ. അതും സിന്ധുതട ഭാഷ ദ്രാവിഡം ആണെന്ന് ഉള്ളതിന് തെളിവാണ്
മേല്പ്പരറഞ്ഞ കാര്യങ്ങളില്‍ നിന്നും, നമുക്ക് മനസിലാകുന്ന കാര്യങ്ങള്‍ ഇവയാണ്
(a) സിന്ധു-സരസ്വതി-ഗംഗ തടങ്ങളില്‍ ആയി വൈദികം എന്നും മ്ലെച്ചം എന്നും രണ്ടു വ്യവസ്ഥകള്‍ BC1600-1200 കാലത്ത് നിലനിന്നു
(b) മ്ലേച്ചഭാഷയില്‍ ട ഠ ഡ ഢ ണ” ടൈപ് അക്ഷരങ്ങള്‍ (retro flex consonants) ഉണ്ടായിരുന്നത് വൈദിക ഭാഷയും അന്ന് ലിപി ഇല്ലാത്തതുമായ സംസ്കൃതം സ്വീകരിച്ചു
(c) മ്ലേച്ചഭാഷ സംഘകാല തമിഴ് ഭാഷയോ അതിന്റെ പൂര്‍വികഭാഷയോ ആയ ദ്രാവിഡം ആയിരിക്കണം. അതിനു അന്നു തന്നെ ലിപി ഉണ്ടായിരുന്നു. എന്നാല്‍ വലിയ കൃതികള്‍ ഈ ഭാഷയില്‍ നിന്നും കിട്ടിയിട്ടില്ല.
വലിയ കൃതികള്‍ നശിപ്പിച്ചതായി തെളിവുകളും ഇല്ല. മാത്രമല്ല സിന്ധുതട ഭാഷയുടെ ഡിസൈന്‍ പരിശോധനയില്‍ നിന്നും ഓരോ അക്ഷരവു൦ എഴുതാന്‍ വേണ്ട വരകളുടെ എണ്ണവും കൃത്യതയും കൂടുതലാണ്. അതുവെച്ചു കളിമണ്‍ കട്ടകളില്‍ വലിയ കൃതികള്‍ എഴുതി ചുട്ടെടുത് സൂക്ഷിക്കുന്നത് അപ്രായോഗികമാണ് . അതിനാല്‍ ആ ഭാഷയില്‍ വലിയ കൃതികള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കുറവാണ്.
ഈ തെളിവുകള്‍ വെച്ച് തമിഴ്/ദ്രാവിഡം സംസ്കൃതം ഈ രണ്ടുഭാഷകള്‍ ആണ് നിലനിന്നത് എന്നതു അടിസ്ഥാനം ആക്കി പാരലലിസം (സമാനമയവയെ കണ്ടെത്തല്‍) ഉപയോഗിച്ചു സിന്ധു നദീതട ഭാഷയിലേക്ക് കുറേകൂടി വെളിച്ചം വീഴ്ത്താന്‍ നമുക്ക് സാധിക്കും.

നന്ദി
______
ഇതിലേക്ക് വേണ്ട ഹൈന്ദവപുരാണങ്ങളെ കുറിച്ചുള്ളവിവരങ്ങള്‍ നല്‍കിയ Aryan Raj, Nikhil Vijayarajan എന്നിവര്‍ക്കും, ഭാഷാപരമായ അറിവുകള്‍ നല്‍കിയ സുലോചനടീച്ചര്‍ക്കും


സിന്ധുതട നാഗരികതയുടെ ഭാഷ :5
:ജാര്‍, അമ്പ്, നഗരം
---------------------------------------------------
കവിയായ കപിലര്‍ വെലരുടെ രാജാവായ ഇരുങ്കവേലിനോട് പറയുന്നു " ഹേ നേതാവേ, നീ ആദ്യത്തെ ആളല്ല എന്ന് അറിയുക, നിനക്ക്മുന്‍പേ നാല്പത്തി ഒന്‍പതു തലമുറകള്‍ കഴിഞ്ഞിരിക്കുന്നു, അവരൊക്കെയും രാജക്കന്മാര്‍ തന്നെ ആയിരുന്നു എന്ന് അറിഞ്ഞു കൊള്ളുക, ഇനിയും അപ്രകാരം നിന്നില്‍ നിന്ന് തലമുറകള്‍ ജനിക്കാനും ഇരിക്കുന്നു. നിനക്ക്മുന്‍പേ ഉണ്ടായിരുന്നവര്‍ ആരായിരുന്നു എന്നും എവിടെ നിന്ന് വന്നു എന്നും ഞാന്‍ നിനക്ക് പറഞ്ഞുതരാം, കേള്‍ക്കുക.
വടക്ക് ദിക്കില്‍ ഉള്ളവനും , ആസ്ത്ര ശാസ്ത്ര നിയമങ്ങള്‍ നിര്‍മിച്ചവനും രോഗങ്ങള്‍ക്ക് ശമനം നല്‍കുന്നവനും ആയ മഹര്ഷി തന്റെ കമന്ഢലുവില്‍(WATER BOTTLE) നിന്നും ആദ്യത്തെ വേലരെ ജനിപ്പിച്ചു, തുറവേ പ്രദേശം അവര്‍ക്ക് രാജ്യമായും നല്‍കി....."
പുറനാന്നൂര്‍ എന്ന കൃതിയിലെ വേലരുടെ ഉത്ഭവത്തെ കുറിച്ച് ഉള്ള ഭാഗത്തിന്റെ ഏകദേശ തര്‍ജിമയാണ് ഇത്. മഹര്‍ഷി അഗസ്ത്യന്‍ ആണെന്നു മുന്‍പത്തെ പോസ്റ്റില്‍നിന്നും വ്യക്തം ആണല്ലോ, തെക്കു ദിക്കിലേക് വരാന്‍ തീരുമാനിച്ചപ്പോള്‍ അഗസ്ത്യന്‍ പുണ്യ നദിയായ ഗംഗയില്‍ നിന്നല്പം കമന്ഢലുവില്‍ കരുതി. ഇവിടെ എത്തിയശേഷം അതില്‍നിന്നും ഒഴുക്കിവിട്ട ഗംഗയാണ് കാവേരി നദി എന്ന്‍ 'മണിമേഖല'യില്‍ പറയുന്നു.
നാച്ചിനര്‍കിനിയര്‍ എന്ന കവി 'തൊല്‍ക്കാപ്പിയ'ത്തിലും ഏകദേശം ഇതിനു സമാനമായി അഗസ്ത്യന്‍ തുറവെ നിവാസികളെയും കൊണ്ട് തെക്കോട്ട്‌വന്ന കഥ പറയുന്നുണ്ട്. കുംഭ സംഭവന്‍ ആയ അഗസ്ത്യനും കുംഭം എന്നാ സിന്ധുതട ലിപിയുടെ ചിഹ്നവും (ʊ) വളരെ അധികം പരസ്പര൦ ബന്ധപെട്ടു കിടക്കുന്നു.
മേസോപ്പോറ്റൊമിയ, ഈജിപ്ത്, ഇലാം, ക്രീറ്റ്, അനടോളിയ, ചൈന എന്നിവിടങ്ങളില്‍ നില നിന്ന പോലെ BRONZE യുഗത്തില്‍ രൂപപെട്ട ഒരു ഭാഷയാണ് സിന്ധു നദീതട ഭാഷയും, ഈ ഭാഷകള്‍ മനസിലാക്കാന്‍ നാം ഉപയോഗിച്ചു വിജയിച്ച പല മാര്ഗങ്ങളും നമുക്ക് സിന്ധു അക്ഷരങ്ങളിലും ഉപയോഗിക്കാം
എങ്കിലും നമുക്ക് ലിപിയിലെ ഓരോ ചിഹ്നതെയും വേറെ വേറെ തന്നെ പരിഗണിക്കണം കാരണം “-ʊ-” ഒരു അക്ഷരവും ʊꞌ, ʊꞌꞌ, Ū ഇതൊക്കെ അതിന്റെ വിവിധ രൂപവും അല്ലെ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. ഒ, ഓ, െ, ര, രെ.. ഇതൊക്കെ മലയാളം അറിയാത്തവര്ക്ക് ഒരേ അക്ഷരത്തിന്റെ വിവധ രൂപങ്ങള്‍ ആയി തോന്നുന്നപോലെ. അതിനാല്‍ വായിക്കാന്‍ കഴിയാത്ത ലിപിയുടെ അര്ഥം കണ്ടെത്തല്‍ അത്ര എളുപമല്ല.
“-ʊ-” എന്ന അക്ഷരം പത്തു അക്ഷരത്തില്‍ ഒന്ന് എന്ന കണക്കിന് ആവര്ത്തിച്ചു വരുന്നു. ആകെയുള്ളതില്‍ മൂന്നിലൊന്നു ഫലകവും അവസാനിക്കുന്നത് ഈ ചിഹ്നത്തില്‍ ആണ്. ബാക്കിയുള്ളതില്‍ പോലും രണ്ടു വാക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ആണ് ഈ അക്ഷരം എന്ന്പഠനങ്ങള്‍ പറയുന്നു. ആകെ 1944 സ്ഥലത്ത് “-ʊ-” വരുന്നതില്‍ 12 ഇടതു മാത്രമാണ് ആദ്യത്തെ അക്ഷരം ആയി ഇത് വരുനത്‌. സ്ഥിരമായി ഇതിനടുത്ത് വരുന്ന അക്ഷരങ്ങളെ ചേര്ത്തു ചില അക്ഷര കൂട്ടങ്ങള്‍ തിരിച്ചറിഞ്ഞു,
ഇനി നമുക്ക്അറിയുന്ന ഭാഷ ശ്രദ്ധിക്കാം
ഐരാവതം മഹാദേവന്‍ പാലി, ബ്രാഹ്മി, ദ്രാവിഡ ഭാഷകളില്‍ നടത്തിയ പഠനം അനുസരിച്ച് പല ശാസനങ്ങളിലും പുസ്തകങ്ങളിലും പ്രധാനമായി ഭരണാധികാരിയുടെ പേരുകള്‍ എഴുതി കണ്ടു, ഇതില്‍നിന്നും സമാനമായ സിന്ധുതട ഫലകങ്ങളിലും പേരുകള്‍ ആകാം ഉണ്ടാവുക ഇതില്‍നിന്ന് മനസിലാക്കി.
പാരലലിസം എന്ന രീതി ഇത് വായിക്കാന്‍വേണ്ടി ഇവിടെ ഉപയോഗിക്കാന്‍ കഴിയും എന്നും അദ്ദേഹം കണ്ടു. സംഘം കൃതികളില്‍ ഉള്ള ഭരണാധികാരികളുടെ പേരുകളും, മറ്റു ആദ്യകാല വംശക്കാരുടെ പേരുകളും താരതമ്യം ചെയ്തു അദ്ദേഹം ചില കണ്ടെത്തലുകള്‍ നടത്തി.
പാരലലിസം ഉപയോഗിക്കുന്നതിനെ കുറിച്ച് വിശദമായി അറിയാന്‍ methods of parallism in proto Indus script എന്ന അദ്ദേഹത്തിന്റെ പേപ്പര്‍ നോക്കിയാല്‍ മതി. കണ്ടെത്തലുകള്‍ ചുരുക്കമായി പറയാം
“-അന്‍/ അര്‍-“ എന്ന് അവസാനിക്കുന്ന പുരുഷനെ സൂചിപ്പിക്കുന്ന പേരുകള്‍ ആണ് പരിശോധിച്ചതില്‍ മൂന്നിലൊന്നും.
ഉദാഹരണം:(ചെങ്കുട്ടു+അന്‍= ചെങ്കുട്ടുവന്‍)
ചെങ്കുട്ടുവന്‍ എന്നതിന് ‘ചെങ്കുട്ടു എന്ന അവന്‍, ആ ആള്‍’ എന്നൊക്കെ ആണ് അര്ഥം.
കൃപര്‍ അഗസ്ത്യര്‍ തുടങ്ങിയ പേരുകള്‍ -അര്‍- ചേര്ന്ന് വരുന്നു.
കൃഷ്ണന്‍- കൃഷ്ണ വര്ണംുഉള്ള ആള്‍. ഇവിടെ "-അന്‍-" ചേര്ക്കാതെ കൃഷ്ണ എന്ന് മാത്രം പറഞ്ഞാല്‍ സ്ത്രീയോ നപുംസകമോ ആയിരിക്കും
കൃഷണ- കൃഷ്ണ നിറം ഉള്ള അവള്‍ (=ദ്രൌപദി,സ്ത്രീലിംഗം )
കൃഷ്ണമൃഗം – കൃഷ്ണ നിറം ഉള്ള മൃഗം(നപുംസകം)
ഇതില്‍നിന്നും പുരുഷന്റെ പേരിനോട് ചേര്ന്ന് വരുന്ന “-അന്‍/അര്‍-“ ആണ് ʊ സിംബല്‍ എന്ന് പാരലലിസം ഉപയോഗിച്ചു മനസിലാകാം.
ഇതിനു കൂടുതല്‍ ഉദാഹരണം ഇന്നും കാണാം:- രാമന്‍, അവന്‍, പാണ്ട്യന്‍, കൃപര്‍, ദ്രോണര്‍ തുടങ്ങി
ഇതുപോലെ പാരലലിസം ഉപയോഗിച്ചു അമ്പ്/വേല്‍
"-↑-" ചിഹ്നം - “-മ്പ്-“ എന്ന പ്രാകൃത ദ്രാവിഡ ശബ്ദം ആയിരിക്കാം എന്നും മനസിലാക്കി. മിക്കപ്പോഴും ഇതിനൊപ്പം വരുന്ന അക്ഷരം ആണ് മീന്‍ (FISH / STAR).
ഈ സിംബലിന്റെ അര്‍ത്ഥ൦ പാരലലിസം വഴി കണ്ടെത്തിയത്. "മില്‍ / മിന്‍ " എന്ന് ആണ്
(മുന്പ് ഒരു പോസ്റ്റില്‍ നാം മറ്റൊരുരീതിയില്‍ മീന്‍ ചിഹ്നത്തിനു ഇതേ അര്‍ഥം കണ്ടെത്തിയിട്ടുണ്ട്).
മില്‍ /മിന്‍ എന്ന അടിസ്ഥാന പദത്തില്‍ നിന്നാണ് മ്ലേച്ച എന്ന പദം രൂപമെടുത്തത് എന്ന് കരുതുന്നു. മൂന്നുമീന്‍, ആറു മീന്‍(pleiades), മകരമീന്‍, ശനി ഗ്രഹം(saturn) തുടങ്ങിയവയെ സിന്ധുനദീതട ജനത രേഖപ്പെടുത്തി ആ അറിവ് വെച്ചിട്ട്, കൃഷി കാര്യങ്ങള്ക്ക് വേണ്ടിയും കച്ചവട യാത്രകള്ക്ക് വേണ്ടിയും കാലാവസ്ഥ മനസിലാക്കാന്‍ സിന്ധു- സുമേറിയന്‍ സംസ്കാരങ്ങള്‍ ഒരു കലണ്ടര്‍ വികസിപ്പിച്ചിരുന്നു, അതിന്റെ സുമേരിയന്‍ മാതൃക കണ്ടെടുത്തിട്ടുണ്ട്.
തുറമുഖം, കടല് യാത്ര, മത്സ്യബന്ധനം ഇവയില്‍ സിന്ധുതട വാസികള്‍ മിടുക്കന്മാര്‍ ആയിരുന്നു. ഈ കാര്യങ്ങള്‍ വെച്ചിട്ട് മ്ലേച്ച എന്ന പേര് സിന്ധുതടത്തെയോ അവിടെത്തെ ജനങ്ങളെയോ കുറിക്കാന്‍ മുന്പേ തന്നെ സുമെരിയക്കാരും ഈജിപ്ത്കാരും ഉപയോഗിച്ചിരിക്കണം, വൈദിക സംസ്കാരം പ്രബലം ആയ സമയത്ത് മ്ലേച്ച സംസ്കാരം നിലനിന്ന ജനപദങ്ങളെ കുറിച്ച് ഋഗ്വേദത്തിലും, ബുദ്ധ- ജൈന-ഹിന്ദു പുസ്തകങ്ങളിളും പറയുന്നുണ്ട്, ആ കാലത്ത് ആയിരിക്കണം മ്ലേച്ച എന്നതു മോശം അര്ഥം ഉള്ള വാക്കായി മാറിയത്.
സുമേരിയന്‍ ഭാഷയില്‍ imina bara എന്ന ചിഹ്നം സൂചിപ്പിക്കുന്നത് ഏഴ് വീടുകള്‍ എന്നണ്, അതിനര്ത്ഥം മഹത്തയ സ്ഥലം, ഉയര്ന്ന് വീട്, വലിയ നഗരം, ഏഴ് മതിലുകള്‍ ഉള്ള നിര്‍മിതി എന്നോക്കെ ആണ്.
ഇതേ ചിഹ്നം സിന്ധു നദീതടത്തില്‍ നിന്നും കിട്ടിയിട്ടുണ്ട്, അതിനാല്‍ Mr.wadel ഇത് സുമേരിയന്‍ ഭാഷയില്‍ഉള്ള അതെ അര്‍ത്ഥത്തിനു പാരലല്‍ആയി ഉപയോഗിക്കാം എന്ന് പറയുന്നു. , ഇതിനു സമാനമായ ഒരു പരാമര്ശം പുറനാനൂറ് എന്ന സംഘകാല കൃതിയില്‍ കണ്ടെത്താം. അത് “എല്‍ -ഇയല്‍ “ എന്നണ്, ഏഴ് മതിലുകള്‍ എന്നര്ത്ഥം. ഇതിലെ ഇയല്‍ എന്നത് വീട് എന്നതിന് പകരം ദ്രാവിഡ ഭാഷകള്‍ ഉപയോഗിക്കുന്ന “ഇല്ലം “ എന്നതിന്റെ അടിസ്ഥാനപദം ആണ്.(എഴില്ലം കാവുകള്‍ താണ്ടി എന്ന പാട്ട് ഓര്മി്ക്കുക )
എല്‍ എന്നത് ഏഴ് എന്നും വായിക്കാം. ഏഴ് എണ്ണം ഉണ്ടെങ്കിലും ഇത് ഏകവചനം ആയി ഉപയോഗിക്കുന്നു അതുകൊണ്ട് ഇത് ഒരു സ്ഥലത്തെ ആണ് ഉദ്ദേശിക്കുന്നത്, ഏഴു മതിലുകളോ ഏഴു തട്ടുകളോ ഉള്ള നഗരം എന്ന് ആയിരിക്കാം.ഇതിനു സമാനമായി സപ്ത സിന്ധു എന്ന പ്രയോഗം സംസ്കൃതത്തിലും കാണാ൦..
nb:
“-ʊ-” , "-↑-" ഈ ചിഹ്നങ്ങള്‍ ʊ, ↑ ഇവയാണ്, തിരിച്ചറിയാന്‍വേണ്ടിഇരുവശത്തും "- കൊടുത്തിരിക്കുന്നുഎന്നെ ഉള്ളു, ഇത് ടൈപ്പ് ചെയ്തത് unicode സ്പെഷ്യല്‍ സിംബല്‍ ഉപയോഗിച്ചുആണ്,
ഇത് രണ്ടും യഥാര്‍ത്ഥ സിന്ധുതട ചിഹ്നങ്ങള്‍ ആയ ജാര്‍, അമ്പ് ഇവയോട് അടുത്ത സാമ്യംഉള്ളത് ആയതിനാല്‍ ആണ് ഇവ ഉപയോഗിച്ചത്.


സിന്ധുതട നാഗരികതയുടെ ഭാഷ :6
മഹാഭാരതം
__________________________________
അഗസ്ത്യമഹര്ഷി സിന്ധു നദീതടത്തില്‍ നിന്നും ജനങ്ങളെ നയിച്ചു കൊണ്ട് തെക്കേ ഇന്ത്യയിലേക് വന്നിട്ടുണ്ടാവാം, ആ ജനങ്ങളുടെ നേത്രത്വത്തില്‍ ഉണ്ടായിരുന്നവര്‍ വേലന്‍ വിഭാഗം ആയിരുന്നു എന്നും മനസിലാക്കാം
വേലന്‍ സമുദായം പ്രാചീന ദ്രാവിഡ സമൂഹത്തില്‍ ഒരു വലിയ സ്ഥാനം വഹിച്ചിരുന്നു. “വെന്ട്രരും വേലരും” എന്നതു സംഘം കൃതികളില്‍ ആവര്ത്തിച്ചു കാണുന്ന പ്രയോഗമാണ്. വെന്റ്രാര്‍ = വിജയം വരിച്ചവര്‍ എന്നു൦ അര്ഥം വെട്രി = വിജയം എന്നുമാണ് . ഇതിന്റെ തല്സമം ആയി മലയാളത്തില്‍ വെറ്റി എന്ന വാക്ക് പ്രചാരത്തില്‍ ഉണ്ട്, വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ വെറ്റിയും തോല്‍വിയും എന്ന കവിത പണ്ട് സ്കൂളില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു എന്ന് സുലോചന ടീച്ചര്‍ പറയുന്നു.


വേലര്‍ എന്നാ വാക്കിന് രണ്ടു അര്‍ഥം ആണ് ഉള്ളത്, വേല്‍,അല്ലെങ്കില്‍ കുന്തം ആയുധം ആക്കിയ ആള്‍ എന്നും വേലന്‍ സമുദായ അംഗം എന്നും. വേലന്റെ സമുദായചിഹ്നം വേല്‍ ആണ്, അവര്‍ നല്ല പടയാളികളും ആണ്(വേല്‍,കുന്തം അമ്പ് ഇവയില്‍ ഇതിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമായി പറയാന്‍ കഴിയാത്ത ചിഹ്നം വളരെ അധികം തവണ സിന്ധുതടലിപിയില്‍ ആവര്‍ത്തിക്കുന്നുണ്ട്) . ഈ പ്രയോഗത്തില്‍ നിന്നും വേലന്‍ രാജാവിനു ഒപ്പം സമൂഹത്തില്‍ ഉന്നത സ്ഥാനീയരും ആയിരുന്നു എന്ന് മനസിലാക്കാം. സംഘകാല കൃതികള്‍ പലപ്പോഴും വേലന്‍ സമുദായവും രാജകുടുംബവും ആയി നടന്ന വിവാഹ കഥകളും പറയുന്നു. വേലന്‍ സമുദായത്തിന്റെ നേതാക്കള്‍ വേല്‍-ആള്‍ അല്ലെങ്കില്‍ വെള്ളാളന്‍ എന്ന് അറിയപ്പെടുന്നു. വെല്ലാള്ളന്‍ എന്നത് കാലം കഴിയും തോറും വേലരുടെ മറ്റൊരു പേരുതന്നെ ആയി മാറി

നാചിനര്ക്കി്നിയര് പറയുന്നത് വേലന്‍ സമുദായം രണ്ടു വിഭാഗം ആയി പില്ക്കാലത്ത് മാറി എന്നാണ്. ഭൂഉടമകളും, ആ ഭൂമിയിലെ തൊഴിലാളികളും എന്നിങ്ങനെ. കാലക്രമത്തില്‍ കൃഷി എന്നര്ഥം ഉള്ള "വേലാണ്‌മൈ", "വ്യവസായം" എന്നീവക്കുകള്‍ വേലന്‍ എന്ന പദത്തില്‍ നിന്നും ഉണ്ടായതാണ്.
വേലന്‍ സമുദായം അവരുടെ ഉത്ഭവകഥ പറയുന്നത് തങ്ങള്‍ കുംഭത്തില്‍ നിന്നും ജനിച്ചു എന്നണ്.
തങ്ങള്‍ ഗംഗേയന്‍മാരാണ് എന്നും തങ്ങള്‍ യാദവരാണ് എന്നും അവരുടെ ഉത്ഭവകഥകള്‍ പറയുന്നു.

ഇതേ പാരമ്പര്യം അവകാശപ്പെടുന്നവര്‍ ആണ് ചാലൂക്യരും ഹൊയ്സാല രാജവംശവും
തെക്കേ ഇന്ത്യയില്‍ ആദ്യമായി കൃഷി സമ്പ്രദായം ആരംഭിച്ചത് അഗസ്ത്യന്റെ ആവശ്യപ്രകാരം വേലന്‍-വംശം ആണെന്നും സംഘകാല കൃതികളില്‍ പരാമര്‍ശംഉണ്ട്.

രാഘവ അയ്യെങ്കാര്‍ എന്ന തമിഴ് ചരിത്രകാരന്‍ ആണ് ആദ്യമായി ഈ വസ്തുതകളെ എല്ലാം തന്നെ ഒന്നിപ്പിച്ചു പഠനം നടത്തിയത് അദ്ദേഹം പഠന ഫലം ആയി കുടത്തില്‍ ജനിച്ചതും തെക്കോട്ട്‌ യാത്രതിരിച്ചതും ആയ വംശ കഥ പിന്തുടരുന്ന ചില ഗോത്രങ്ങളെ കൂടി കണ്ടെത്തി.
മഹാഭാരത കാലത്തിലെ അന്ധ, കുരു, ഭോജ, വൃഷ്ണി എന്നീ ഗോത്രങ്ങള്‍ ആണ് അവര്‍. ശക്തമായ വൈദിക സംസ്കാരം പിന്തുടരുകയും അത് വ്യാപിപ്പിക്കുകയും ചെയ്ത കുരു ഗോത്രത്തിന്റെ കഥ ആണ് മഹാഭാരതം എന്നും അദ്ദേഹം കരുതുന്നു.

മഹാഭാരത യുദ്ധത്തെ മറ്റൊരു കോണില്‍ ആണ് കാണേണ്ടത്എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇവിടെ നാം സിന്ധു സംസ്കാരത്തിലെ ഭാഷ എന്നതില്‍ നിന്നും അല്പം മാറി അദ്ദേഹത്തിന്റെന വീക്ഷണം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും..കുരുക്ഷേത്ര യുദ്ധം വെറും അധികാരയുദ്ധം എന്നതിന് അപ്പുറം അത് ആശയങ്ങളുടെ യുദ്ധം ആയിരിക്കാം. വൈദിക സംസ്കാരം പിന്തുടരുന്ന, ആര്യ ദൈവങ്ങളുടെ പുത്രന്മാര്‍ എന്നവകാശപ്പെടുന്ന ഒരു ചേരിയും. കുംഭത്തില്‍ നിന്നും ജനിച്ചു എന്ന് അവകാശപ്പെടുന്നവരുടെയും ഗംഗാപുത്രരുടേയും ഒരു ചേരിയും തമ്മില്‍ ആയിരുന്നു അത്.

കുംഭത്തില്‍ നിന്നും ജനിച്ചവര്‍ ആയ ദുര്യോധനന്‍ മുതലായവരും അതേപോലെ തന്നെ കുംഭത്തില്‍ നിന്നും ജനിച്ച ഗുരുവായ ദ്രോണരും,ഗംഗാപുത്രന്‍ ആയ ഭീഷ്മരും ഉള്പ്പെടുന്ന ഒരു ചേരിയുടെ പരാജയം ആണ് ആ ഇതിഹാസം പറയുന്നത്. വിജയിച്ചു വൈദിക സംസ്കാരം പ്രചരിപ്പിക്കുന്നത് ആകട്ടെ, ഇന്ദ്രന്‍, സൂര്യന്‍, കാറ്റ്, ഔഷധം മുതലായ ആര്യ ദേവത സങ്കല്പ്പങ്ങളുടെ പുത്രന്മാര്(demigod) ആയ പാണ്ഡവരും ആണ്. അവരെ സഹയിക്കുന്നത് യാദവര്ക്കി്ടയില്‍ നിന്നും യുദ്ധത്തില്‍ പിന്തിരിഞ്ഞു ഓടി രക്ഷപെട്ട പിന്നീടു അധികാരത്തില്‍ എത്തിയ കൃഷ്ണന്‍ ആണ് (രണ്ചോര്ദാസ് എന്ന് കൃഷ്ണന് പേര് വന്നത് യുദ്ധഭൂമിയില്‍ നിന്നും ഓടിപോയതുകൊണ്ടാണ്)
ഓടിപ്പോയ കൃഷ്ണനെയും തിരിച്ചു വന്ന കൃഷ്ണനെയും രാഘവ അയ്യെങ്കാര്‍ പഠനവിധേയം ആക്കുന്നുണ്ട്. അമ്മവഴി ബന്ധം ഉള്ള അമ്മാവനില്‍ നിന്നും അധികാരം പിടിച്ചെടുത്ത കൃഷ്ണനും, അനേകം ഗോപികമാരുമായി ബന്ധം ഉണ്ടായിരുന്ന കൃഷ്ണനും ഒക്കെ വ്യവസ്ഥാപിതമായ കുടുംബ സംവിധാനം ഇല്ലാത്ത മാതാവ് വഴി സ്വത്തവകാശം നിലനിന്ന ഒരു ഗോത്രത്തെ സൂചിപ്പിക്കുന്നു. എന്നല്‍ തിരിച്ചു വന്ന കൃഷ്ണന്‍ സാംഖ്യം, യോഗം മുതലായ വൈദിക അറിവുകള്‍ നേടി എടുത്ത ആളും ആര്യസഹായത്തോടെ ജരസന്ധനെ കൊന്നു രാജ്യം ശകതമാക്കിയ ആളുമാണ്.ഇദ്ദേഹം തന്നെ ആണ് മഹാഭാരത യുദ്ധത്തില്‍ വൈദിക ചേരിയെ വിജയത്തിലേക്ക് നയിക്കുന്നതും അതിനു ശേഷം വൈദിക സംസ്കാര വ്യാപനം നടത്തുന്നതിന് പ്രചോദനം നല്കുകന്നതും.വൈദിക സംസ്കാരത്തില്‍ കേമനായ കൃഷ്ണന്‍ ആണ് ഗീതഉപദേശിക്കുന്നത് എന്നും ശ്രദ്ധിക്കണം.

ഇതുവഴി അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്‌ യാദവ സമുദായവും മ്ലേച്ച സംസ്കാരം ഉപേക്ഷിച്ചു ആര്യ സംസ്കാരം സ്വീകരിച്ച ജനത ആണെന് ആണ്. ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ 1913മുതല്‍ ആണ് വരുന്നത് എന്നതും ആ സമയത്ത് ആര്യന്‍ വംശ ശുദ്ധി സിദ്ധാന്തം പ്രബലം ആയിരുന്നു എന്നതും നാം കണക്കിലെടുക്കണം.

മാത്രം അല്ല ദ്വാരക വാസികളുടെ കന്നുകാലി വളര്ത്തല്‍ സൈന്ധവ സംസ്കാരത്തെ അല്ല ആര്യ സംസ്കാരത്തെ ആണ് സൂചിപ്പിക്കുന്നത് എന്ന വസ്തുത അദ്ദേഹം അവഗണിച്ചു. വസിഷ്ടന്‍ എന്ന കുംഭത്തില്‍ ജനിച്ച മറ്റൊരു ഗുരുവാണ് വൈദിക സംസ്കാര പ്രചാരകന്‍ ആയ ശ്രീരാമന്റെ ഗുരു എന്നുള്ളതും അദ്ദേഹം പരിഗണിച്ചില്ല. ഗംഗ പുത്രന്‍ എന്നതും സിന്ധുതട വാസികളെ അല്ല കുറിക്കുന്നത് മറിച് ഗംഗാ തടത്തില്‍ പിന്നീടു രൂപംകൊണ്ട ജനപദവാസികളെ ആണ് കുറിക്കുന്നത്. യാദവരും ദ്രാവിഡരും ഒക്കെ സിന്ധുതട സംസ്കാരത്തിന്റെ പിന്‍ഗാമികള്‍ ആയിരിക്കാം എന്നമട്ടില്‍ ഉള്ള തിയറികള്‍ പിന്നീടു ഉയര്‍ന്നു വന്നതാണ്. അദ്ദേഹതിറെ വിഷയവും അതായിരുന്നില്ല.

നമുക്ക് തിരികെ സൈന്ധവ നാഗരികരുടെ ലിപിയിലെക് വരാം.
ഇപ്രകാരം കുംഭത്തില്‍ നിന്നും ജനിച്ചു എന്നതും തെക്ക് ദേശത്തേക്ക് സഞ്ചരിച്ചു എന്നും ഒക്കെ ഉത്ഭവകഥകള്‍ ഉള്ള പല ഗോത്രങ്ങളും ഉണ്ടെന്നു നാം മനസിലാക്കി. ലഭ്യമായ തെക്കേ ഇന്ത്യയുടെ ചരിത്രാതീത കാലംമുതല്‍ വേലന്‍ സമുദായം ഭൂ ഉടമകളും, ഉന്നത സ്ഥനീയരും ആയിരുന്നു എന്ന് മനസിലാക്കാം

വടക്കേ ഇന്ത്യന്‍ സ്വാധീനം എന്നും ഉണ്ടായിട്ടുണ്ട് എങ്കിലും തനതായ ഒരു ഭാഷ സംരക്ഷിക്കുന്നതില്‍ ഇക്കാലം വരെ ദ്രാവിഡര്‍ വിജയിച്ചു. നമ്മുടെ ഭാഷാപരമായ ഗവേഷണങ്ങള്‍ ആനുസരിച്ചു യാദവര്‍ വൈദിക സംസ്കാരം സ്വീകരിച്ച തദ്ദേശീയരുടെ പിന്മുറക്കാര്‍ ആണെന്ന വാദം ശകതമായ തെളിവുകളുടെ അഭാവത്തില്‍ പോലും അമ്ഗീകരിക്കപെട്ടു.(കിഴക്, തെക്ക് ദിശകളിലേക്ക് ഉള്ള അവരുടെ പ്രയാണത്തിന് മറ്റൊരു മെച്ചപെട്ട വിശദീകരണം ഉണ്ടാകും വരെ) ഇതിന്റെ അടിസ്ഥാനത്തില്‍ യാദവ ഗോത്രത്തിന്റെ പിന്മുറക്കാര്‍ ആണ് വേലന്‍ സമുദായം എന്ന് കരുതുന്നു.

"അമ്പ്/വേല്‍", "മീന്‍" എന്നീ അക്ഷരം ദ്രാവിടരുടെ പ്രബലമായ ദൈവ സങ്കല്‍പ്പങ്ങള്‍ എന്നിവയും
വേല്‍, വേലായുധന്‍, മുരുകന്‍, മുറുക്ക്, തുടങ്ങിയ കൂടുതല്‍ ചിഹ്നങ്ങള്‍ എന്തിനെ സൂചിപ്പിചിരിക്കാം എന്നുമുള്ള ചര്‍ച്ചയില്‍ നമുക്ക് ഈ വിവരങ്ങള്‍ വളരെ അധികം ഉപയോഗപ്രദം ആയിവരും
അടുത്ത ഭാഗം :
കഴിഞ്ഞ ഭാഗം :
താങ്ക്സ്::
Sanskrit and the pre-Aryan tribes and languages - annamalai university
Tamil Varalaru- Raghava Iyengar
Velir Varalaru - Raghava Iyngar
Lingustic pre-history of india- M B Emeneau

സിന്ധുതട നാഗരികതയുടെ ഭാഷ :7
ഭാരം വഹിക്കുന്നവര്‍
__________________________________
സിന്ധുനദീതട ഭാഷയും ഇന്ത്യയുടെ ചരിത്രപാരമ്പര്യവും എന്നാ പേപ്പറില്‍ ഐരാവതം മഹാദേവന്‍ “-ʊ-” എന്ന ചിഹ്നത്തെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം
“ശത എന്നാ വാക്കിന് രണ്ടു അര്ഥം ആണ് ഉള്ളത്. അതില്‍ ഒന്ന് സംഖ്യകളില്‍ 100 നെ സൂചിപ്പിക്കുന്നു. മറ്റൊരു അര്ഥം കുംഭ൦ എന്നാണ്.

വേദകാലത്തെ ആചാരങ്ങളെ കുറിച്ച് പറയുന്ന പുസ്തകങ്ങള്‍ ആണ് “ശതപഥ ബ്രാഹ്മണം, vajasaneyi samhitha, katyayana srayta sutra, മീമാസ സൂത്ര ഭാഷ്യ൦ എന്നിവ. ശതം എന്നത് സംസ്കൃതത്തിലെ വാക്കല്ല എന്നും അതൊരു കടമെടുത്ത വാക്കാണെന്നു൦ ഈ പുസ്തകങ്ങള്‍ പറയുന്നു. മീമാസ സൂത്ര ഭാഷ്യ൦ എന്ന പുസ്തകത്തില്‍ (1:3:10) Sabaraswamin പറയുന്നത് ശതം എന്നത് നൂറു ദ്വാരങ്ങളോട് കൂടിയ ഒരു കുംഭമാണ് എന്നാണ്.

സിന്ധു നദീതട സംസ്കാര സ്ഥലങ്ങളില്‍ എല്ലായിടത്തും നിന്ന് അരിപ്പകള്‍ കിട്ടിയിട്ടുണ്ട്. പലതും പല അളവുകളില്‍ ഉള്ളത് ആണ്. ഇത്തരത്തില്‍ ഉള്ള അരിപ്പകളില്‍ ഹാരപ്പയില്‍ നിന്നും ലഭിച്ച ഒരെണ്ണം ഇന്ത്യയുടെ നാഷണല്‍ മ്യുസിയം ഓഫ് ഹിസ്ടരിയില്‍ പ്രദര്ശണനത്തിനു വെച്ചിട്ടുണ്ട്. അതിന്റെ ചിത്രം ആണ് പോസ്റ്റിന്റെ കൂടെ ഉള്ളത്. ഇതില്‍ കൃത്യമായി നൂറു ദ്വാരങ്ങള്‍ അല്ല ഉള്ളത് , മാത്രമല്ല പല വലിപ്പത്തില്‍ ഉള്ള ‘ശതങ്ങള്‍’ കണ്ടു കിട്ടിയിട്ടും ഉണ്ട്. ഒരു പക്ഷെ വിവിധ യുണിറ്റ് അളവുകള്‍ ആയിരിക്കാം അവയ്ക്ക്. ഈ പാത്രങ്ങള്‍ ആരാധനയുടെ ഭാഗമായി ഉള്ള ആചാരതിന്റെതാണ് എന്ന് മുകളില്‍ പറഞ്ഞ പുസ്തകങ്ങളും പുരാവസ്തു ഗവേഷകരും സമ്മതിക്കുന്നു.

ശതം എന്താണ് ? അരിപ്പ(perforated jar) എന്തിനു ഉപയോഗിച്ചിരുന്നു. ഇതിനു മൂന്നു വിശദീകരണങ്ങള്‍ ആണ് ഉള്ളത് .
1, ശതം - ആചാരവും ആയി ബന്ധപെട്ട പാത്രം
2, ശതം - അരിപ്പ ആയി ഉപയോഗിക്കുന്ന പാത്രം
3, ശതം - മ്ലേച്ച ഭാഷയില്‍ നിന്ന് കടമെടുത്ത പദം
കുടത്തില്നിന്നു ജനിച്ചു എന്ന് അവകാശപ്പെടുന ഒരു കൂട്ടര്‍ - കൌരവര്‍- നൂറുപേര്‍ ആണ്. മറ്റൊരു കൂട്ടര്‍ ആന്ധ്ര ദേശക്കാരായ ശതവാഹനന്മാര്‍/ ശത കര്‍ണികള്‍ ആണ് പ്രാചീന തമിഴ് സാഹിത്യകാരന്മാര്‍ ശതകര്‍ണികള്‍ എന്നാ വാക്ക് നൂറവര്‍ കണ്ണര്‍ എന്ന് പരിഭാഷചെയ്യുന്നു.
സിന്ധുതട വാസികളുടെ ആചാരത്തിന്റെ ഭാഗം ആയ ഈ വസ്തു അവരുടെ ലിപിയിലെ “-ʊ-” ചിഹ്നം(M 342), പൂജ, പുരോഹിതന്‍ എന്നിവയെ സൂചിപ്പിക്കുന്നു എന്ന് കരുതാം.

ഒരേ സമയം ഒരു വാക്കിനെയും ഒരു അക്ഷരത്തെയും കുറിക്കാന്‍ ഇതെങ്ങനെ ഉപയോഗിക്കുന്നു? മുന്പ് നാം ഈ ചിഹ്നത്തിനു പാരലലിസം വഴി "അര്‍/അന്‍ എന്നാണ് അര്‍ഥം എന്ന് കണ്ടെത്തി, ഈ പുതിയ അര്‍ത്ഥവും ആയി ഇതിനു എന്താണ് ബന്ധം ? അത് ഇനി പറയാം
ഭാഷയില്‍ “-ʊ-” തനിയെ നില്ക്കുമ്പോള്‍ പുരോഹിതന്‍, പൂജയ്ക്കുള്ള അരിപ്പ ,അല്ലെങ്കില്‍ പൂജ ഇതിനെ ഒക്കെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ പുരോഹിതനും ആയി ബന്ധപെട്ട എന്ന അര്ത്ഥ ത്തില്‍ ഉപയോഗിക്കുമ്പോള്‍ ആര്‍/ ആന്‍ എന്ന പ്രത്യയം ആയിട്ടും ഉപയോഗിക്കുന്നു. ആ ആള്‍ എന്ന് സൂചിപ്പിക്കാന്‍ ആണ് ആര്‍/ ആന്‍ എന്നിവ പേരിനോട് ചേര്‍ത്ത് ഉപയോഗിക്കുന്നത്.(ഉദാ: കൃഷ്ണ നിറം ഉള്ള ആ ആള്‍ =കൃഷ്ണന്‍ )
കാലക്രമത്തില്‍ പുരോഹിതരുടെ കുടുംബത്തില്‍ ജനിച്ച അവരുടെ പിന്മുറക്കാരെ സൂചിപിക്കുവാന്‍ കൂടി ഈ ചിഹ്നം ഉപയോഗിച്ചിരിക്കാം. സിന്ധുതട സംസ്കാരം നശിച്ചപ്പോള്‍ ആ ജനതയുടെ കൂടെ അവരുടെ പുരോഹിത പദവിയും നശിച്ചു പോയി. ദ്രാവിടരും ആര്യന്മ്മാരും തങ്ങള്‍ പ്രബലര്‍ ആയപ്പോള്‍ സ്വതവേ നശോന്മുഖം ആയ സിന്ധവരില്‍ നിന്നും ആചാരങ്ങള്‍ വാക്കുകള്‍ ശാസ്ത്ര കണ്ടെത്തലുകള്‍ എന്നിവ കടമെടുത്തു. അങ്ങനെ കടം എടുത്ത ആചാരത്തിന് വേണ്ടി ശതം ഉപയോഗിക്കുകയും ചെയ്തു. ഇതാണ് വൈദിക കാലത്തെ പുസ്തകങ്ങളില്‍ ശതം എന്നാ അരിപ്പയെകുറിച്ച എഴുതാന്‍ കാരണം. ആര്യമാര്ക്ക് ശതം എന്നത് അരിപ്പ എന്നാ അര്ഥം മാത്രം ആണ് ഉണ്ടായിരുന്നത് അതുകൊണ്ട് പുരോഹിതരുടെ പിന്മുറക്കാര്‍ എന്നാ അര്ത്ഥിത്തില്‍ ഉപയോഗിച്ചിരുന്ന ശതത്തില്‍ നിന്നും ജനിച്ചവര്‍, പില്ക്കാ ല ഭാഷയില്‍ കുംഭത്തില്‍ നിന്നും ജനിച്ചവര്‍ ആയി മാറി. ഇതിനു ചേര്‍ന്ന കഥകളും അവര്‍ക്ക് കാലക്രമത്തില്‍ ഉണ്ടായിവന്നു.
വഹിക്കുക എന്ന് അര്ഥം ഉള്ള രണ്ടു വാക്കുകള്‍ ആണ് , “ഭര്, വാഹ്” എന്നിവ
'ഭര്' എന്നാ വക്കില്‍ നിന്നാണ് ഭര്ത്താവ് എന്നാ വാക്ക് ഉണ്ടായത്, വഹ് എന്നതില്‍ നിന്നും വാഹകന്‍ എന്നാ വാക്കും ഉണ്ടായിരിക്കുന്നു. ബെയറര്‍ എന്നാ ഇംഗ്ലീഷ് വാക്കിനും ഇതേ അര്‍ത്ഥവും സാമ്യവും ഉണ്ട്, ഈ വാക്കുകള്‍ വൈദിക കാലത്ത് വഹിച്ചിരുന്ന എന്നാ അര്ഥത്തില്‍ ഉപയോഗിച്ചിരുന്നു, ഒരു അധികാര സ്ഥാനത് ഇരിക്കുന്ന ആള്ക് (officer) സംസ്കൃതത്തില്‍ പറയുന്ന പേരാണ് വാഹക്. കാര്യ വാഹക് എന്നാ പേര് ഇന്നും പ്രയോഗത്തില്‍ ഉള്ള വാക്കാണല്ലോ.
ഇതിവിടെ പറയാന്‍ കാരണം ഇത് ചേര്‍ന്ന് വരുന്ന വാക്കുകളെ മനസിലാക്കുക എന്നതാണ്. വേല്‍/അമ്പ്(lance , M211) ജാര്‍/ശത(jar M342) ചിഹ്നത്തോടു കൂടുതലായി ചേര്‍ന്ന് വരുന്ന കാര്യം നാം മുന്‍പേ മനസിലാക്കി. അതുപോലെ മറ്റൊരു അക്ഷരം ആണ് വാഹന (ചിഹ്നം M 12). ഈ മൂന്നു ചിഹ്നങ്ങള്‍ ചേര്‍ന്ന് വരുന്ന വാക്കുകള്‍ നോക്കാം.

ശത വാഹന എന്നാ പേരില്‍ ശത എന്നത് കഴിഞ്ഞാല്‍ അടുത്തത് വാഹന എന്നാ പേരാണ്. അതിനു ചുമതല വഹിക്കുന്നത്(officer) എന്ന് അര്ഥം. ഒരേ സമയം ശതം (priest) വാഹന (officer)ആയിരുന്ന മറ്റൊരു ഗോത്രം ആണ് ഭരതന്മാര്‍.(കുരുവംശക്കാരും തങ്ങളെ ഭാരതന്മാര്‍ എന്ന് വിളിച്ചിരുന്നു )

പോരിയാര്‍ എന്നതു ചേരന്മാരരുടെ മറ്റൊരു പേരാണ്, പൊരി എന്നാല്‍ ഭാരം വഹിക്കുന്ന എന്നാണ് അര്ഥം. ചേരന്മാരുടെ കാലത്തെ ഭാരം വഹിക്കുന്ന ആളുടെ ചിഹ്നം കൊത്തിയ നാണയങ്ങളും നാഷണല്‍ ഹിസ്ടറി മ്യുസിയത്തില്‍ ശേഖരിച്ചിട്ടുണ്ട്.
മോഹന്‍ ജോദാരോ യില്‍ നിന്നും ഈ അടുത്ത് കണ്ടെത്തിയ ഒരു സൂക്ഷിപ്പ് പുരയില്നിന്നും കുറെ ശതങ്ങള്‍ (അരിപ്പകള്‍) ലഭിച്ചു അതില്‍ എല്ലാം തന്നെ ഭാരം വഹിക്കുന്ന ആളുടെ ചിഹ്നം കൊത്തിയിരുന്നു, അവ പ്രദര്ശതനത്തിനു ഒരുക്കത്തിനും പഠന ആവശ്യങ്ങള്ക്കും വേണ്ടി മാതൃകകള്‍ നിര്മികുന്നതിനും അയി നാഷണല്‍ മുസിയം ഓഫ് ഹിസ്ടരിയില്‍ ആണ് ഉള്ളത്, അധികം താമസിയാതെ പ്രദര്ശിനപ്പിക്കപ്പെടും എന്ന് കരുതാം.

ജാര്‍ സിംബലും ബെയറര്‍ സിംബലും ചേര്ന്നു ള്ള ഒരു അക്ഷരം തന്നെ സിന്ധു നാഗരികര്ക്ക് ഉണ്ട്.
atan ,porai തുടങ്ങിയ ചേര രാജാക്കന്മാരും പല്ലവന്മാരും ഭാരതന്മാര്‍ ആയി സാഹിത്യങ്ങളില്‍ വിശേഷിപ്പിക്കുന്നു,
മുന്പ് സൂചിപിച്ച ഹോമോഫോണി, പാരലലിസം എന്നിവ ഈ ചിഹ്നങ്ങളില്‍ പ്രയോഗിക്കുകയും അങ്ങനെ കിട്ടിയ അറിവുകള്‍ വൈദിക കാല സാഹിത്യം , സംഘ കാല സാഹിത്യം എന്നിവയോട് ചേര്‍ത്ത് വെച്ച് പഠിക്കുകയും ചെയ്തതില്‍ നിന്നും സിന്ധു നദീതട ഭാഷയിലെ രണ്ട് ചിഹ്നങ്ങളുടെ കൂടുതല്‍ അര്‍ഥം നാം മനസിലാക്കി . പുതിയ മൂന്നു ചിഹ്നങ്ങളെ വായിക്കാനും നമുക്ക് കഴിഞ്ഞു അവ ഇതാണ്
1,ശത-jar- M342=പുരോഹിതന്‍
2,ശല്യ-lance-M211= യോദ്ധാവ്
3,വാഹന -bearer-M12=ഓഫീസര്‍
4,ശതവാഹന –jar bearer- M15=പൌരോഹിത്യ ചുമതലയുള്ള ഓഫീസര്‍
5,ശലിവാഹന –lance bearer-M5=സൈനിക ചുമതലയുള്ള ഓഫീസര്‍

കഴിഞ്ഞ ഭാഗം :
https://www.facebook.com/groups/416238708555189/permalink/616757295169995/
താങ്ക്സ് ആന്ഡ്ന‌ റെഫെറന്‍സ്:
(അസ്ട്രോനമിക്കള്‍ ഡേറ്റ ഓഫ് ഹിസ്ടരിയിയുടെ 1979ലെ സമ്മേളനത്തില്‍ ഐരാവതം മഹാദേവന്‍ അവതരിപ്പിച്ച Indus scipt in the Indian historical tradition എന്നാ പേപ്പര്‍ അവലംബം ആക്കി എഴുതിയത് M342,M 211, M12, M15, M5എന്നിവ അദ്ദേഹത്തിന്റെ തന്നെ സിന്ധുതട ചിഹ്നങ്ങളുടെ ലിസ്റ്റിലെ അതതു ചിഹ്നങ്ങള്ക്ക് ഉള്ള നമ്പര്‍ ആണ്. ലിസ്റ്റ് പോസ്റ്റിന്റെ ആദ്യ ഭാഗതോടൊപ്പം ചേര്ത്തി ട്ടുണ്ട്.)
#indus_script

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home