Panchamahayagnam - Mandatory Daily 5 prayers
പഞ്ചമഹായജ്ഞം
പഞ്ചൈവ മഹാ യജ്ജ്ഞാ :
താന്യേവ മഹാസത്രാണി
ഭൂതയജ്ഞോ മനുഷ്യ യജ്‌ഞ :
പിതൃയജ്ഞോ ദേവയജ്ഞോ
ബ്രഹ്മയജ്ഞ ഇതി
(ശതപഥം 11-5-6 -3)
അതായത് മഹാ സത്രങ്ങൾ ഭൂതയജ്ഞം (ബലി വൈശ്യ ദേവയജ്ഞം )
മനുഷ്യ യജ്ഞം ( അതിഥി യജ്ഞം )
പിതൃയജ്ഞം
ദേവയജ്‌ഞം (അഗ്നിഹോത്രം )
ബ്രഹ്മയജ്ഞം (സന്ധ്യോപാസന) എന്നിവയാണ്.
ഇവ അഞ്ചും ദിവസവും ജീവിതകാലം മുഴുവനും ചെയ്യേണ്ട കർമ്മങ്ങളുണ് .
ഭൂതയജ്ഞം (ബലി വൈശ്വദേവയജ്‌ഞം )
പ്രാണികൾക്ക്, പക്ഷിമൃഗാദികൾക്ക് , സൂക്ഷ്മ ജീവികൾക്ക് വരെ ഭക്ഷണം നല്കുന്നതാണ് ഭൂതയജ്ഞം.
ഭൂതങ്ങൾ എന്നാൽ പ്രാണികളെന്ന് ഇവിടെ അർഥം
ക്ഷേത്രങ്ങളിലെ ശ്രീഭൂതബലി
(ശീവേലി) ഈ ഭാവനയോടെ ചെയ്യുന്നതാണ്.
മനുഷ്യ യജ്ഞം
( അതിഥിയ ജ്‌ഞം)
അതിഥികളെ സത്‌ക്കരിക്കുക.
അതിഥികളെന്നാൽ തിഥി നോക്കാതെ വീട്ടിൽ വന്നുകയറുന്നവരാണ്.
അപ്രതീക്ഷിതമായി വന്നുചേരുന്ന ഉത്തമന്മാരും ജ്ഞാനി കളുമായ അതിഥികളെ നാം സത്ക്കരിക്കണം
പിതൃയജ്ഞം
ജീവിച്ചിരിക്കുന്ന മാതാപിതാക്കന്മാർ, മാതുലന്മാർ, പിതാമഹൻ, ആചാര്യൻ തുടങ്ങിയവരാണ് പിതൃക്കൾ.
ജീവിച്ചിരിക്കുമ്പോൾ ഇവരെയെല്ലാം ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നതാണ് പിതൃയജ്ഞം.
ദേവ യജ്‌ഞം
ദൈനിക അഗ്നിഹോത്രമാണ് ദേവയജ്ഞം.
ദിവസവും രാവിലെയും വൈകീട്ടും അഗ്നിഹോത്രം ചെയ്യണം.
കർമ്മ സിദ്ധി നേടി തരുന്ന വേദ മന്ത്രങ്ങളാൽ അഗ്നിയിൽ നെയ്യും മറ്റ് ഹവിസുകളും ആ ഹൂതി ചെയ്യുമ്പോൾ ഗൃഹസ്ഥന്
ഫലസിദ്ധി ഉണ്ടാകുന്നു.
സ്വർഗകാമോ യജേത്
എന്ന് പറയുന്നു.
സുഖം കാംക്ഷിക്കുന്നുവർ യജ്ഞം ചെയ്യണം.
ബ്രഹ്മയജ്ഞം
(സന്ധ്യോപാസന)
സന്ധ്യയെന്നാൽ സമ്യക്കായി ധ്യാനിക്കുക എന്നർഥം.
ഇത് മനുഷ്യ ന്റെ പ്രഥമ കർത്തവ്യമാണ്.
ഇവയെല്ലാം മനുഷ്യന്റെ ആധ്യാത്മഭാവനകളെ ഉണർത്തി മോക്ഷദായകമായ തിനാൽ മഹാ യജ്ഞങ്ങളാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home