Buddhism: The Unseen and Untold
ബുദ്ധനെ കല്ലെറിയുന്നു.......
അഹിംസാവാദി, ബ്രാഹ്മണവിരോധി, ക്രൂരമായ ജാതിവിവേചനത്തില്‍നിന്നും സവര്‍ണ്ണ ബ്രാഹ്മണ മേധാവിത്വത്തില്‍ നിന്നും അവര്‍ണ്ണരെയും പാവപ്പെട്ടവരെയും രക്ഷിച്ചവന്‍ എന്നൊക്കെയാണ് നമ്മുടെയിടയില്‍ ബുദ്ധന്റെ ഇമേജ്. നമ്മുടെ യുക്തിവാദികള്‍ക്കു പോലും ബുദ്ധനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. എല്ലാ മതങ്ങളെക്കുറിച്ചും വിമര്‍ശന പഠനങ്ങള്‍ ഇടമറുക് പോലുള്ള യുക്തിവാദികളുടേതായി ഉണ്ടെങ്കിലും 'ബുദ്ധിസം ഒരു വിമര്‍ശന പഠനം' ആരെങ്കിലും കണ്ടിട്ടുണ്ടോ?ബുദ്ധമതത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പുസ്തകങ്ങളോ ലേഖനങ്ങളോ ഇല്ല എന്നത് അത്ഭുതമാണ്. മലയാളത്തില്‍ എന്തായാലും ഇല്ല. ബുദ്ധിസം ''നമ്മടെ'' സാധനമാണ്, അത് നാസ്തികമാണ് എന്നാണ് യുക്തിവാദികളുടെ ഇടയിലെ വിശ്വാസം. അതുകൊണ്ട് യുക്തിവാദികളും പുരോഗമനക്കാരും ബുദ്ധനോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മക്കള്‍ക്ക് രാഹുല്‍, ഗൌതം, സിദ്ധാര്‍ത്ഥന്‍, മൈത്രേയന്‍ (ഇനി വരാനുള്ള ബുദ്ധന്റെ അവതാരം) എന്നൊക്കെയാണ് പേരിടുക. (വീടിനും ചിലര്‍ ഗയ എന്നൊക്കെ പേരിടും ;-))
നമ്മള്‍ ബുദ്ധനേയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളേയും അറിയുന്നത് പ്രധാനമായും രണ്ടു സ്രോതസ്സുകളില്‍ നിന്നാണ്. ബുദ്ധിജീവികളൊക്കെ അംബേദ്ക്കര്‍ ബുദ്ധനെക്കുറിച്ച് എഴുതിയത് വായിച്ചും, സാധാരണക്കാര്‍ ഓഷോ, ചില സെല്‍ഫ് ഹെല്പ് പുസ്തകങ്ങള്‍ എന്നിവകളില്‍ കൂടിയുമാണ് ബുദ്ധനെ അറിയുന്നത്. പിന്നെ യുക്തിവാദിയായ സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍ (ചണ്ഡാല ഭിക്ഷുകി, കരുണ മുതലായ കാവ്യങ്ങള്‍) ഇവരെയും നമ്മുടെ സ്രോതസ്സുകളില്‍ പെടുത്താം. എന്നാല്‍ ഇങ്ങനെ ലഭിച്ച ബുദ്ധന്റെ ഈ ഇമേജില്‍ എത്രത്തോളം വാസ്തവമുണ്ട്?ശരിക്കും ഹിന്ദുമതവും ബുദ്ധമതവും തമ്മില്‍ അത്ര വ്യത്യാസമുണ്ടോ?
കഴിഞ്ഞ നൂറ്റാണ്ടില്‍ ആദ്യമായി ബുദ്ധിസ്റ്റ് കൃതികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തത ഇംഗ്ലീഷുകാര്‍ അവര്‍ക്ക് പരിചയമുള്ള ക്രിസ്തുമതം പോലൊന്ന് എന്ന ഇമേജാണ് ബുദ്ധമതത്തിനു നല്കിയത്. ഒരു പക്ഷേ ക്രിസ്തുമത പ്രചാരണവും അതിന്റെ പുറകിലുണ്ടാകാം. ഇന്ത്യയില്‍ നിലവിലുള്ള ഹിന്ദു മതത്തിനു പരമാവധി വിരുദ്ധമായതും ക്രിസ്തുമതത്തിനോടു വളരെ സാമ്യമുള്ളതുമാണ് ബുദ്ധമതം എന്ന് വരുത്തുക. എങ്കില്‍ ഹിന്ദു മതതില്‍നിന്നു മാറണമെന്ന് തോന്നുന്നവര്‍ക്ക്, ബുദ്ധമതം ഇപ്പോള്‍ നശിച്ചു പോയതുകൊണ്ട് അടുത്ത മെച്ചമായ ഓപ്ഷന്‍ ക്രിസ്തുമതമാണ് എന്ന് തോന്നിപ്പിക്കുക. (ബുദ്ധ മതത്തിന്റെ പുനര്‍ജീവനത്തിനു സഹായിച്ച അന്നത്തെ വളരെ പ്രചാരമുള്ള ഒരു പുസ്തകമായിരുന്നു പോള്‍ കോറസ്സിന്റെ The gospel of Buddha (1909). (കുമാരനാശാന്‍ കരുണ എഴുതാന്‍ ആധാരമാക്കിയത് ഈ പുസ്തകമായിരുന്നു.) ആ പേര് തന്നെ നോക്കുക. അക്കാലത്തെ മറ്റു പല പുസ്തകങ്ങളും, The Buddhist catechism, A Buddhist bible, The creed of Buddha ഒക്കെ ഒരു ക്രിസ്ത്യന്‍ ഛായയാണ് ബുദ്ധമതത്തിനു നല്‍കുന്നത്. അക്കാലത്തെ പ്രശസ്തമായ മറ്റൊരു പുസ്തകമായിരുന്നു ലക്ഷ്മി നരശുവിന്റെ The essence of Buddhism. (കുമാരനാശാന്‍ ചണ്ഡാല ഭിക്ഷുകിയുടെ കഥ സ്വീകരിക്കുന്നത് ഈ പുസ്തകത്തില്‍ നിന്നാണ്.))
അംബദ്ക്കര്‍ക്കും ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും വേണ്ടിയിരുന്നതും ബുദ്ധമതത്തിന്റെ ഇതേ ''ആന്റി ഹിന്ദു'' മുഖം തന്നെയായിരുന്നു. എല്ലാവര്‍ക്കും അവരുടെതായ രാഷ്ട്രീയ കോടാലികള്‍ മൂര്‍ച്ചപ്പെടുത്താനുണ്ടായിരുന്നു. All had their own political axes to grind. (അത് നമുക്ക് മനസ്സിലാക്കാം. പക്ഷേ ഈ യുക്തിവാദികള്‍ ബുദ്ധനെ പൊക്കിക്കൊണ്ട് നടക്കുന്നതെന്തിനാണ്? അതിലും കഷ്ട്ടം ബുദ്ധനെക്കുറിച്ച് അംബദ്ക്കര്‍ പോലും പറയാത്ത വാഴ്ത്തുമൊഴികള്‍ ആധുനിക അംബേദ്ക്കറിസ്റ്റുകള്‍ പറഞ്ഞു നടക്കുന്നതാണ്.) ബുദ്ധന്‍ തന്നെ പറഞ്ഞ ഉപമയിലെ പോലെ അന്ധന്‍ അന്ധനെ നയിക്കുന്ന അവസ്ഥയിലാണ് നമ്മുടെ ബുദ്ധമത പണ്ഡിതരും ചരിത്രകാരന്മാരും.(ഓഫ് ടോപ്പിക്ക്: വളരെ പഴയൊരു ഉപമയാണിത്. കഠോപനിഷത്തിലും ഈ ഉപമയുണ്ട്. ബൈബിളില്‍ മത്തായിയുടെ സുവിശേഷം 15:14 ലും ഈ അന്ധന്‍ അന്ധനെ നയിക്കുന്ന പ്രയോഗം കാണാം.) ആരൊക്കെയോ പറഞ്ഞത് ആവര്‍ത്തിക്കുന്നു എന്നല്ലാതെ ആരും ബുദ്ധിസത്തിന്റെ ഒറിജിനല്‍ സോഴ്സ് പഠിക്കുന്നില്ല. (വിശ്വസിക്കാന്‍ ഇഷ്ട്ടമല്ലാത്തത് വല്ലതും കണ്ടു പോയാലോ എന്ന പേടിയും ഉണ്ടാകാം.)
ഈ പോസ്റ്റിന്റെ സംഗ്രഹം ഇങ്ങനെ പറയാം. ഇന്ന് നാം അറിയുന്ന ബുദ്ധന്‍/ബുദ്ധിസം എന്നത് ബൌധ സാഹിത്യം പുറം ലോകത്തിനു പരിചയപ്പെടുത്തിയ ഇംഗ്ലീഷുകാരും, അംബേദ്ക്കറും, ഇടതുപക്ഷ ചരിത്രകാരന്മാരും ഒക്കെ ചേര്‍ന്ന് അവരരുടെ ആഗ്രഹത്തിനനുസരിച്ചു രൂപപ്പെടുത്തിയതാണ്. മറ്റേതു മതത്തെയും പോലെ പിന്തിരിപ്പനാണ് ബുദ്ധമതവും. ശരിക്കും ഹിന്ദുമതങ്ങളില്‍ പെട്ട മറ്റൊരു ശാഖ മാത്രമാണ് ബുദ്ധമതം. രണ്ടും സഹോദര ചിന്താധാരകളാണ് എന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അറിയുന്ന ബുദ്ധമതവും ഹിന്ദുമതവും പരസ്പരമുള്ള സാമ്യം പരമാവധി ന്യൂനീകരിച്ചുകൊണ്ടും പരസ്പരമുള്ള വ്യത്യാസങ്ങള്‍ പരമാവധി പര്‍വ്വതീകരിച്ചുകൊണ്ടും രണ്ടു കാരിക്കേച്ചറുകള്‍ പോലെയാണ്.
താന്‍ പുതുതായി എന്തെങ്കിലും കണ്ടു പിടിച്ചു എന്ന് ബുദ്ധന്‍ പോലും അവകാശപ്പെടുന്നില്ല. (അതൊക്കെ ഈ ബുദ്ധിജീവികളുടെ അവകാശവാദമാണ്.) മുന്‍പേ ഉണ്ടായിരുന്ന, നഷ്ടപ്പെട്ടു പോയ അറിവ് താന്‍ തിരിച്ചു കൊണ്ടുവന്നു എന്നു മാത്രമാണ് ബുദ്ധന്റെ വാദം. ഒരാള്‍ കാടുമൂടിയ ഒരു വഴിത്താര കണ്ട് അതു പിന്തുടര്‍ന്ന് കാടിന് നടുവില്‍ പണ്ടേ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നശിച്ചു പോയ ഒരു പട്ടണം കണ്ടെത്തുകയും രാജാവിന്റെ സഹായത്തോടെ ആ പഴയ പട്ടണം അതിന്റെ എല്ലാ പ്രൌഢിയോടും കൂടി പുനര്‍നിര്‍മ്മിക്കുന്ന പോലെയാണ് തന്റെ പ്രവര്‍ത്തിയെന്ന് സംയുക്തനിഖായയിലെ നഗരസുത്തയില്‍ ബുദ്ധന്‍ പറയുന്നത്.
"It is just as if a man, traveling along a wilderness track, were to see an ancient path, an ancient road, traveled by people of former times. He would follow it. Following it, he would see an ancient city, complete with parks, groves, and ponds, walled, delightful.He would go to address the king or the king's minister, saying, 'Sire, you should know that while traveling along a wilderness track I saw an ancient path....... Sire, rebuild that city!' The king or king's minister would rebuild the city, so that at a later date the city would become powerful, rich, and well-populated, fully grown and prosperous.
"In the same way I saw an ancient path, an ancient road, traveled by the Rightly Self-awakened Ones of former times. (Samyuktha Nikhaya 12.65 Nagara sutta)
ബുദ്ധിസത്തില്‍ ആകൃഷ്ടരായി പാവപെട്ടവരും അധഃസ്ഥിതരും ബുദ്ധമതത്തിലേക്ക് തള്ളിക്കയറുകയായിരുന്നു എന്നതൊക്കെയുള്ളതും നമ്മുടെ ബുദ്ധിജീവികള്‍ ചുമ്മാ തള്ളിവിടുന്നതാണ്. ഈ അധഃസ്ഥിതര്‍ക്കൊന്നും ബുദ്ധമതത്തില്‍ കാര്യമായ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. ശരിക്കും ബുദ്ധമതം ജാതീയമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നതരായവരുടെ ഒരു എക്സ്ക്ലൂസീവ് ക്ലബ് പോലെയായിരുന്നു. (അതൊക്കെ പുറകെ വിശദീകരിക്കുന്നുണ്ട്.) ബുദ്ധന്‍ പോലും തന്റെ അധ്യാപനം പണ്ഡിതര്‍ക്കു മാത്രം മനസ്സിലാകുന്നതാണ് എന്നാണ് കരുതിയിരുന്നതും.
''This Dhamma that I have attained is profound, hard to see and hard to understand, peaceful and sublime, unattainable by mere reasoning, subtle, to be experienced by the wise.'' (Manjima Nikhaya 26:1)
മിക്കവാറും അര്‍ദ്ധസത്യങ്ങളും പൂര്‍ണ്ണ അസത്യങ്ങളും കൊണ്ടുണ്ടാക്കിയതാണ് ബുദ്ധന്റെ/ ബുദ്ധമതത്തിന്റെ ഇപ്പോഴത്തെ ഇമേജ് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അത് തെളിയിക്കാനാണ് ഞാന്‍ മെനക്കെടുന്നതും. സത്യം പറഞ്ഞാല്‍ കുറച്ചെന്തെങ്കിലുമേ വിമര്‍ശിക്കാന്‍ കാണൂ എന്നായിരുന്നു ഇതിനു തുനിഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പോലും വിചാരിച്ചിരുന്നത്. കൂടുതല്‍ വായിച്ചു വന്നപ്പോളല്ലേ മനസ്സിലായത് പിടിച്ചതിലും വലുത് അളയിലുണ്ടെന്ന്. :-) ഈ സീരീസിന്റെ പ്രകോപനം ബുദ്ധന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത 'പുരോഗമന' മുദ്രാവാക്യങ്ങള്‍ ബുദ്ധന്റെ പേരില്‍ ആരോപിക്കുന്നത് കാണുന്നതുകൊണ്ടാണ്. ഈ ഇമേജിന് ഒരു മറുപുറവും ഉണ്ട് എന്ന് ആരെങ്കിലും പറയണ്ടെ? നമ്മള്‍ കാണുന്ന ബുദ്ധമതം ശരിക്കും ഒരു ഛായാചിത്രമല്ല, മറിച്ച് വളരെ വക്രീകരിക്കപ്പെട്ട ഒരു കാരിക്കേച്ചര്‍ ആണെന്ന്?
ഒരു ചെറിയ ഉദാഹരണം പറയാം. ബുദ്ധന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന ഒന്നാണ് ഈ കാണുന്നത്. ബുദ്ധന്‍ ശാസ്ത്രവാദിയായിരുന്നു എന്ന് കാണിക്കാനാണ് ഇത്. ഫേസ്ബുക്കില്‍ കാണുന്ന ഇതിന്റെ വിവിധ വേര്‍ഷനുകള്‍ ഉള്ള പോസ്റ്ററുകള്‍ ശേഖരിക്കുക ഇപ്പൊ എന്റെ ഒരു ഹോബിയാണ്. ഇംഗ്ലീഷും മലയാളവുമായി മുപ്പതിനടുത്തു പോസ്റ്ററുകള്‍ ഇപ്പൊ ഉണ്ട്. എല്ലാം യുക്തിവാദികള്‍ ഉണ്ടാക്കി വിടുന്നതും ഷെയര്‍ ചെയ്യുന്നതും. (വന്നു വന്നു ഇത് ലൈക്കോ ഷെയറോ ചെയ്യാത്തവരും ഈ വാചകങ്ങള്‍ ഒരിക്കലെങ്കിലും പ്രൊഫൈല്‍ പിക് ആക്കാത്തവരും യുക്തിവാദിയല്ല എന്ന മട്ടായിട്ടുണ്ട്. :-) ചെലരോക്കെ ''കൈയ്യീന്ന്'' ചേര്‍ത്ത് പോസ്റ്റര്‍ കൂടുതല്‍ ''ശാസ്ത്രീയമാക്കും.'' (ഈ പോസ്റ്ററില്‍ കണ്ടില്ലെ, ''ഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞതായാലും''... ആ കാലത്തു എവിടെ ഗ്രന്ഥമിരിക്കുന്നു? ആര്‍ക്കൊക്കെ എഴുത്തും വായനയും അറിയാം? )
(ഓഫ് ടോപ്പിക്ക്: ....എഴുത്തും വായനയും അക്കാലത്ത് അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നില്ല. ബുദ്ധനു പോലും എഴുത്തും വായനയും അറിയാമായിരുന്നോ എന്ന് സംശയമാണ്. എഴുത്ത് അക്കാലത്ത് മറ്റു പല പണികളും പോലെ ഒരു തൊഴില്‍ മാത്രമായിരുന്നു എന്നാണ് ബൌദ്ധ കൃതികളല്‍നിന്ന് മനസ്സിലാകുന്നത്. താരതമ്യേനെ അപ്രധാനമായ രേഖകള്‍ക്കേ എഴുത്ത് ഉപയോഗിച്ചിരുന്നുള്ളൂ. ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച് ശിഷ്യന്‍മാര്‍ക്ക് കൈമാറുകയായിരുന്നു പതിവ്.)
ചെറിപിക്കിംഗിന്റെ ഏറ്റവും മനോഹരമായ ഒരു ഉദാഹരണമാണ് ബുദ്ധന്റെ ഈ ഉദ്ധരണി. (അതിന്റെ വേറൊരു യുക്തിവാദി വേര്‍ഷന്‍ കൊടുക്കുന്നു.Btw, ഇത് ബുദ്ധന്റെ അവസാനത്തെ ഉപദേശമല്ല.) ബുദ്ധന്‍ ശരിക്ക് പറഞ്ഞത് ഇതല്ല എന്നു മാത്രമല്ല ഇതിനു നേര്‍ വിപരീതം പോലുമാണ്. ഇത് കലമസുത്തയില്‍ (അംഗുത്തര നിഖായ 3.65) ഉള്ള ഭാഗമാണ് ഇത്. പല ഗുരുക്കന്മാരും പലതും പഠിപ്പിക്കുന്നുണ്ട്. പലതും പരസ്പര വിരുദ്ധവും. ഞങ്ങള്‍ ഏതു വിശ്വസിക്കണം എന്ന് കലമക്കാര്‍ ചോദിക്കുമ്പോള്‍ ബുദ്ധന്‍ പറയുന്ന മറുപടിയാണ് ഇത്. അല്ലാതെ ചര്‍ച്ച ശാസ്ത്രീയമായ ചിന്താരീതിയെക്കുറിച്ചല്ല. അത് ഒന്നാമത്തെ കാര്യം. ആ ഭാഗത്തിന്റെ കൂടുതല്‍ ശരിയായ വിവര്‍ത്തനം ഇതാണ്.
''Now, Kalamas, don't go by reports, by legends, by traditions, by scripture, by logical conjecture, by inference, by analogies, by agreement through pondering views, by probability, or by the thought, ''This contemplative is our teacher.’''When you know for yourselves that, ''These qualities are skillful; these qualities are blameless; these qualities are praised by the wise; these qualities, when adopted & carried out, lead to welfare & to happiness’''— then you should enter & remain in them.''
അത് ശരിക്ക് വായിച്ചു നോക്കുക. പലപ്പോഴും ''by logical conjecture, by inference, by analogies, by agreement through pondering views, by probability'' എന്ന ഭാഗം നമ്മുടെ യുക്തിവാദികള്‍ അങ്ങ് വിഴുങ്ങിക്കളയും. ബുദ്ധന്‍ ശരിക്കും പറയുന്നത് യുക്തിയും നിരീക്ഷണവും ഒന്നും സത്യം കണ്ടെത്താന്‍ പോര എന്നാണ്....!!!.. (അതായത് യുക്തിവാദികള്‍ പൊക്കിപ്പിടിക്കുന്ന സയന്റിഫിക് മെത്തേഡ് അല്ല സത്യം കണ്ടെത്താനുള്ള മാര്‍ഗ്ഗം, എന്നാണ് ബുദ്ധന്‍ പറയുന്നത്. ) തനിക്ക് എന്ത് ശരിയായി തോന്നുന്നോ അതാണ് സ്വീകരിക്കേണ്ടത്. അതായത് വ്യക്തി അനുഭവവും പിന്നെ പ്രമാണിമാരുടെ സര്‍ട്ടിഫിക്കറ്റിനും (praised by the wise- ഈ wise ആരാണെന്ന് ബാക്കി വായിക്കുമ്പോള്‍ മനസ്സിലാകും. താനും തന്റെ ശിഷ്യന്‍മാരും തന്നെ.) ആണ് ഏറ്റവും പരിഗണന കൊടുക്കേണ്ടത്. ബുദ്ധന്‍ നേരിട്ടുള്ള അനുഭവത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്. അതായത് ശാസ്ത്രീയ ചിന്താരീതിക്ക് നേര്‍ വിപരീതം...!!!... ബുദ്ധന്‍ ഈ വലിച്ചു നീട്ടി പറഞ്ഞത് ഇത്രേ ഉള്ളൂ. അനുഭവം ഗുരു. എന്നാല്‍ അനുഭവം ഗുരുവല്ല എന്ന് മനസ്സിലാക്കുന്നതാണ് ശാസ്ത്ര ചിന്ത. (ഇത് പ്രകാരം മൂത്ര ചികിത്സ ശരിയാണോ എന്നറിയാന്‍ മെഡിക്കല്‍ പുസ്തകങ്ങളേയോ ഡോക്ടര്‍മാരേയോ ഗവേഷകരേയോ അല്ല പ്രമാണമായി കരുതേണ്ടത്. അത് ശരിയാണെന്ന് സ്വയം അത്തരം ഒരു അനുഭവമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മൂത്ര ചികിത്സയില്‍ വിശ്വസിക്കാം. അനുഭവം ഉണ്ടെങ്കില്‍ ജ്യോതിഷത്തില്‍ വിശ്വസിക്കാം. നിക്ക്...അനുഭവണ്ടേയ്..... വേറെ തെളിവൊന്നും വേണ്ട.)
----------------------------------------------------
ബുദ്ധന്റെ ഇപ്പോള്‍ നമ്മള്‍ കാണുന്ന ഈ ഇമേജ് മിക്കവാറും അംബേദ്ക്കര്‍ ഉണ്ടാക്കിയെടുത്തതാണ്. ഹിന്ദു മതത്തിന് പറ്റിയ ഒരു ബദലാണ് ബുദ്ധമതം എന്ന് ആദ്യമേ തീരുമാനിച്ചു. എന്നിട്ട് തന്റെ ആഗ്രഹമനുസരിച്ചുള്ള കാര്യങ്ങളൊക്കെ അതില്‍ ആരോപിച്ചു. അംബേദ്ക്കറുടെ ആ ഡ്യൂപ്ലിക്കേറ്റ് ബുദ്ധമതവും ശരിക്കുള്ള ബുദ്ധമതവുമായി കാര്യമായ സാമ്യമൊന്നുമില്ല എന്നതാണ് സത്യം. ഹിന്ദുവായി മരിക്കാതിരിക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി ബുദ്ധന്റെ പേരില്‍ ഒരു ഫാന്റസി മതമുണ്ടാക്കി അതിലേക്കു ചാടി. ഈ ചാട്ടം വറചട്ടിയില്‍നിന്ന് അടുപ്പിലേക്ക്, ചുരുങ്ങിയ പക്ഷം മറ്റൊരു വറചട്ടിയിലേക്കായിരുന്നോ? (പരമ്പരാഗത ബുദ്ധമതത്തില്‍ ചേര്‍ന്നു എന്നാണ് പരസ്യമായി പറഞ്ഞെങ്കിലും തന്റേത് ബുദ്ധമതത്തിന്റെ പുതിയൊരു ശാഖയായ നവ്യയാനം ആണ് എന്നാണ് ഒരിക്കല്‍ അംബേദ്ക്കര്‍ പറഞ്ഞത്. പണ്ട് ധര്‍മ്മപുത്രര്‍ ഒരു ആനക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ട പോലേ ഉള്ളൂ അത്. ചെറിയൊരു കണ്ണില്‍ പൊടിയിടല്‍.)
കല്ലേറ് തുടങ്ങുന്നതിനു മുന്‍പ് ഒരു കാര്യം കൂടി..... ഈ സീരീസിനായി ഉപയോഗിച്ച റഫറന്‍സ് പുസ്തകങ്ങളെക്കുറിച്ചാണ്. പുസ്തകങ്ങളുടെ സാമാന്യം നീണ്ട ഒരു ലിസ്റ്റ് അദ്യമേ കൊടുക്കുന്നുണ്ട്. അതായത് ഞാന്‍ ഒന്നും ചുമ്മാ തള്ളി വിടുന്നതല്ല എന്ന് കാണിക്കാന്‍. So please don't bring a knife to the gun fight. :-) ഇവയില്‍ മിക്കതും നെറ്റില്‍ ലഭ്യമാണ്. വേണ്ടവര്‍ക്ക് പരിശോധിക്കാം. എന്റെ ബ്ലോഗുകള്‍ നേരത്തെ വായിച്ചിട്ടുള്ളവര്‍ക്കറിയാം, എന്റെ ബ്ലോഗിന്റെ വിശ്വാസ്യത. എന്നുവച്ചാല്‍, വെറുതെ എന്തെങ്കിലും എഴുതിവിടുന്ന ആളല്ല ഞാന്‍ എന്ന ഒരു റെപ്യുട്ടേഷന്‍ എനിക്കുണ്ട്. എന്നെ അറിയാത്ത പുതിയ വായനക്കാര്‍ വെറുതെ 'കണകുണ' പറഞ്ഞ് എന്റെ സമയം കളയാതിരിക്കാനാണ് ഇത് ആദ്യമേ പറയുന്നത്. :-)
റഫറന്‍സുകള്‍.....
(1) ത്രിപിടകങ്ങള്‍ എന്നറിയപ്പെടുന്ന പാലി പ്രമാണങ്ങള്‍. മൂന്ന് കൂടകള്‍ അഥവാ മൂന്നു ഭാഗങ്ങളായി ഇവ തിരിച്ചിരിക്കുന്നു. ഭിക്ഷുക്കളും ഭിക്ഷുണികളും അനുസരിക്കേണ്ടുന്ന നിയമങ്ങള്‍ പ്രതിപാദിക്കുന്ന വിനയപിടകം, തത്വചിന്താപരമായ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഭിധര്‍മ്മ പിടകം, ബുദ്ധന്റെ അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂത്രപിടകം. ഇതുതന്നെ അഞ്ചു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബുദ്ധന്‍ ജീവിതകാലത്ത് എണ്‍പത്തിനാലായിരം പ്രഭാഷണങ്ങള്‍ ശിഷ്യര്‍ക്കായി നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. അതൊക്കെ അദ്ദേഹത്തിന്റെ ശിഷ്യര്‍ മനഃപ്പാഠമാക്കി അടുത്ത തലമുറയ്ക്ക് കൈമാറുകയായിരുന്നു പതിവ്. അത് പില്‍കാലത്ത് പാലി ഭാഷയില്‍ എഴുതി സൂക്ഷിക്കുകയായിരുന്നു. ഈ പാലി പ്രമാണങ്ങളാണ് ബുദ്ധന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങളെക്കുറിച്ച് ലഭ്യമായ ഏറ്റവും ആധികാരികമായ രേഖകള്‍. ബുദ്ധന്‍ കൃത്യമായി ഇങ്ങനെ തന്നെയാണോ പറഞ്ഞത് എന്നറിയാന്‍ ഒരു വഴിയുമില്ലെങ്കിലും ആദ്യകാല ബുദ്ധിസ്റ്റുകള്‍ അങ്ങനെ കരുതിയിരുന്നതുകൊണ്ട് നമുക്കും അത് അങ്ങനെ വിശ്വസിക്കാം. (ഒരു തരത്തില്‍ മുസ്ലീംകളുടെ ഹദീസ് പോലെ. പക്ഷേ അവയെക്കാള്‍ അനേകം മടങ്ങ് ആധികാരികതയുള്ളത്. കാരണം ഇതിന്റെയൊക്കെ അംഗീകൃത ശ്രീലങ്കന്‍, ചൈനീസ്, ടിബെറ്റന്‍, തായ്, ബര്‍മ്മീസ് പരിഭാഷകള്‍ ഏകദേശം ആ കാലത്തുതന്നെ ഉണ്ടായിട്ടുണ്ട്. അതിനാല്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതോ വിട്ടുകളഞ്ഞതോ ആയ ഭാഗങ്ങള്‍ കണ്ടെത്താന്‍ എളുപ്പമാണ്.) ത്രിപിടകങ്ങള്‍ എല്ലാം കൂടി ബൈബിളിന്റെ (പഴയ നിയമവും പുതിയ നിയമവും) പന്ത്രണ്ട് ഇരട്ടിയെങ്കിലും വരും എന്നാണ് കണക്ക്. (അവയുടെ അസംഖ്യം കമന്ററികള്‍ വേറെ.)
സത്യത്തില്‍ ബുദ്ധമതം ഏകാതാനതയുള്ള ഒരൊറ്റ മതം പോലുമല്ല. (മ്മടെ ഹിന്ദു മതം പോലെതന്നെ.) ബുദ്ധന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അന്തഃചിദ്രങ്ങള്‍ തുടങ്ങി, ബുദ്ധന്‍ മരിച്ച് അധികം താമസിയാതെതന്നെ പലതായി പിളന്നതാണ് ബുദ്ധിസം. ഒരിടക്ക് പതിനെട്ടിലധികം ബുദ്ധമത വിഭാഗങ്ങള്‍ ഉണ്ടായിട്ടുള്ളതായി പറയുന്നു. പലതും പരസ്പര വിരുദ്ധവും. എല്ലാം ബുദ്ധമതം എന്ന പേരില്‍ തന്നെ അറിയപ്പെടുന്നു. (ഇവിടെ ഹിന്ദു മതത്തില്‍ കുട്ടിച്ചാത്തന്‍ സേവ മുതല്‍ പരബ്രഹ്മം വരെ ഒതുങ്ങിക്കഴിയുന്ന പോലെ തന്നെ.) ബുദ്ധന്‍ വ്യക്തമായി നിരോധിച്ച സെക്സ് വരെ ബുദ്ധിസത്തിന്റെ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ മിക്കവാറും ആദ്യകാല ബുദ്ധിസത്തിലെ പാലി പ്രമാണങ്ങള്‍ മാത്രമെ ഇവിടെ ചര്‍ച്ച ചെയ്യുന്നുള്ളൂ. മഹായാനം,വജ്രയാനം തന്ത്രയാനം മുതലായവയൊന്നും മിക്കവാറും ചര്‍ച്ച ചെയ്യുന്നില്ല. ('യഥാര്‍ത്ഥ' ബുദ്ധിസം ഇതല്ല, ഇത് മായം കലര്‍ത്തിയതാണ് എന്ന മതവിശ്വാസികളുടെ സ്ഥിരം വാദവുമായി ബുദ്ധനെ കരളിന്റെ കഷ്ണമായി കരുതുന്ന ബുദ്ധിജീവികള്‍ (ചില യുക്തിവാദികളും) വരാന്‍ സാധ്യത കാണുന്നുണ്ട്. അപ്പോള്‍ വിഷയം കഴിയുന്നതും പാലി പ്രമാണങ്ങളില്‍ നിര്‍ത്തിയാല്‍ വെറുതെ കാടും പടലും തല്ലിയുള്ള 'ചര്‍ച്ച' ഒഴിവാക്കാമല്ലോ.)
(2) ലളിതവിസ്താരസൂത്രം: ബുദ്ധന്റെ ജനനം മുതല്‍ ബോധോദയം വരെയുള്ള കാര്യങ്ങള്‍ വിവരിക്കുന്ന സംസ്കൃതത്തിലുള്ള ബുദ്ധ ഗ്രന്ഥമാണ് ലളിതവിസ്താരസൂത്രം. മുഴുവന്‍ പേര് ആര്യ ലളിതവിസ്താരനാമമഹായാനസൂത്രം.The Noble Great Vehicle sutra ''The Play in Full'' എന്ന് ഇംഗ്ലീഷില്‍ പറയാം. ബുദ്ധന്റെ ലീലകളുടെ വിസ്തരിച്ചുള്ള കഥയാണ് ഇത് പറയുന്നത്. (അവതാരങ്ങള്‍ ദൈവത്തിന്റെ ലീലയാണ് എന്ന ഹിന്ദു കോണ്‍സെപ്റ്റ് തന്നെയാണ് ഇവിടെയും.) ഒന്നാം നൂറ്റാണ്ടിലേത് എന്ന് കരുതുന്ന പുസ്തകത്തിന്റെ പരിഭാഷ ചൈനീസ്, നേപ്പാളീസ് ഭാഷകളിലൊക്കെ ഉണ്ട്. നമ്മളൊക്കെ ധാരാളം കേട്ടിട്ടുള്ളതും സ്കൂളില്‍ പഠിച്ചിട്ടുള്ളതുമായ പല ബുദ്ധകഥകളും ഈ പുസ്തകത്തില്‍ നിന്നാണ്. ആശ്വഘോഷന്റെ ബുദ്ധചരിതം, എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ ഒക്കെ പ്രധാനമായും ലളിതവിസ്താരസൂത്രത്തെ ആധാരമാക്കിയാണ് എഴുതപ്പെട്ടിട്ടുള്ളത്.
(3) ദിവ്യാവദാന: അവദാന (അപദാനങ്ങള്‍ ) എന്ന പേരില്‍ അറിയപ്പെടുന്ന ബുദ്ധകഥകളുടെ സമാഹാരം. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് സാമാന്യമായി പറയാം. (പല കാലത്തായി പലരും എഴുതിയ കഥകളുടെ സമാഹാരമാണ് ഇത് .) മലയാളികള്‍ക്ക് സുപരിചിതമായ പ്രസിദ്ധമായ ചണ്ഡാലഭിക്ഷുകിയുടെ കഥ (ശാര്‍ദ്ദൂലകര്‍ണ്ണാവദാന) ഇതിലാണുള്ളത്. ഇതിലെ മറ്റൊരു പ്രശസ്ത അവദാനയാണ് അശോകാവദാന. അശോക ചക്രവര്‍ത്തിയുടെ അപദാനങ്ങള്‍ വിവരിക്കുന്ന ഇതിലാണ് നമ്മുടെ ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ക്കും ദളിറ്റ് ആക്ടിവിസ്റ്റുകള്‍ക്കും യുക്തിവാദികള്‍ക്കും എത്ര പറഞ്ഞാലും മതിവരാത്ത, ''ബ്രാഹ്മണനായ പുഷ്യമിത്രന്‍ പാവം ബുദ്ധഭിക്ഷുക്കളെ കൂട്ടക്കൊല ചെയ്തത്'' വിവരിച്ചിട്ടുള്ളത്. (ആ കഥയുടെ സത്യാവസ്ഥ നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.)
(4) ജാതക കഥകള്‍: ബുദ്ധന്റെ പൂര്‍വ്വ ജന്മത്തിലെ കഥകള്‍ വിവരിക്കുന്ന പുസ്തകം. തൃപിടകങ്ങളിലെ സുതപിടകത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. ജാതക കഥകള്‍ പ്രാചീന ഭാരതീയരുടെ ജീവിതരീതികളിലേക്ക് വെളിച്ചം വീശുന്നു.
(5) വജ്രസൂചി: ജാതി വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് ഒന്നാം നൂറ്റാണ്ടില്‍ എഴുതിയത് എന്ന് കരുതപ്പെടുന്ന ഒരു പുസ്തകം. ബുദ്ധമതാനുയായിയായ ആശ്വഘോഷന്‍ (ബുദ്ധചരിതം എഴുതിയ ആള്‍) എഴുതുയതായിരിക്കാം ഇതെന്ന് കരുതുന്നു.ഇതേ പുസ്തകത്തിന്റെ മറ്റൊരു വേര്‍ഷന്‍ വജ്രസൂചികോപനിഷത്ത് എന്നപേരില്‍ ഹിന്ദുക്കളുടെ നൂറ്റിയെട്ട് ഉപനിഷത്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു കൂട്ടരും അംഗീകരിച്ച പുസ്തകം എന്നതാണ് ഇതിന്റെ പ്രത്യേകത.
(6) മിലിന്ദ പ്രശ്ന: ഒന്നാം നൂറ്റാണ്ടിലെ ഒരു ബുദ്ധ ഗ്രന്ഥം. ഇന്‍ഡോ ഗ്രീക്ക് രാജാവായിരുന്ന മിനാന്‍ഡറും ഒരു ബുദ്ധ സന്യാസിയായ നാഗസേനയും തമ്മിലുള്ള ബുദ്ധമതത്തേക്കുറിച്ചുള്ള സംഭാഷണമാണ് ഇത്. മിനാന്‍ഡറുടെ 304 ചോദ്യങ്ങളും അവയ്ക്ക് നാഗസേനയുടെ ഉത്തരങ്ങളുമാണ് വിവരിക്കുന്നത്. ബുദ്ധമതത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട് എന്നതാണ് ഇതിന്റെ പ്രസക്തി. ബുദ്ധചിന്തകളുടെ ഉപനിഷത്ത് സ്വാധീനം ഇതില്‍ വ്യക്തമായി കാണാം.
(7) ധര്‍മ്മപദം: ബുദ്ധമതത്തിന്റെ ഗീത എന്ന് പറയാവുന്ന പുസ്തകം.
(8) മഹാവാസ്തു: ബുദ്ധകഥകളും ബുദ്ധിസത്തിന്റെ ചരിത്രവും പ്രതിപാദിക്കുന്ന ഈ പുസ്തകം BC രണ്ടാം നൂറ്റാണ്ടിനും AD നാലാം നൂറ്റാണ്ടിലും ഇടയില്‍ എഴുതിയതായി കരുതപ്പെടുന്നു.
(9) ബുദ്ധചരിതം : ശാക്യമുനി ബുദ്ധന്റെ ജനനം മുതല്‍ പരിനിര്‍വ്വാണം വരെ വിവരിക്കുന്ന ജീവചരിത്രം. അശ്വഘോഷന്‍ എഴുതിയ ഈ ഗ്രന്ഥം ഒന്നാം നൂറ്റാണ്ടിലേത് എന്നു കരുതുന്നു.
മറ്റു സഹായ ഗ്രന്ഥങ്ങള്‍:......
(1) Buddhist India by T.W. Rhys Davids
(2) Introduction to the history of Indian Buddhism by Eugene Burnouf
(3) The historical Buddha-the times life and teachings of the founder of Buddhism by H.W. Schumann
(4) Sanskrit Buddhist literature of Nepal by Rajendralala Mithra
(5) A History of Indian Buddhism- from sakyamuni to early Mahayana by Hirakawa akira, translated and Edited by Paul Groner
(6) Buddhism in India- challenging Brahmanism and caste by Gail Omvedt
(7) Taranatha's History of Buddhism in India Translated from Tibetan by Lama. Chimpa, Alaka.Chattopadhyaya
(8) A history of Buddhist philosophy- Continuities and Discontinuities by David J. Kalupahana
(9) Buddhist Warfare- Edited by michael jerryson and mark juergensmeyer
(10) The essence of Buddhism by P. Lakshmi Narasu
(11) The gospel of Buddha by Paul Carus
(12) Discovery of India by Jaweharlal Nehru
(13) The Anthropology of eastern religions-Ideas, organizations, and constituencies by Murray J. Leaf
(14) Vajrasuci of Asvaghosha and the concept of varna-jathi through the ages by Ramesh Bharadwaj
(15) India as reflected in the Divyavadana by Kalpana Upreti
ബുദ്ധന്റേയും അദ്ദേഹം ജീവിച്ച കാലഘട്ടത്തെയും കുറിച്ച് ഒരു ആമുഖമാകാം എന്ന് തോന്നുന്നു. ബുദ്ധന്റെ ജീവിതകാലം ഏറ്റവും പുതിയ പഠനങ്ങളില്‍നിന്നു 563-483 BC എന്നാണ് കരുതുന്നത്. എല്ലാവര്‍ക്കും അറിയുന്നപോലെ ക്ഷത്രിയരായ ശാക്യന്‍മാരുടെ വംശത്തിലെ രാജാവായ ശുദ്ധോധനന്റെയും മായാദേവിയുടെയും മകനായ സിദ്ധാര്‍ത്ഥനാണ് ഗൌധമ ബുദ്ധന്‍ (ഗൌധമ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട്) ശാക്യമുനി (ശാക്യവംശത്തില്‍ ജനിച്ചതുകൊണ്ട്) തഥാഗതന്‍ (അപ്രകാരം വന്നവന്‍, അപ്രകാരം പുറപ്പെട്ടു പോയവന്‍) എന്നൊക്കെ അറിയപ്പെടുന്ന നമ്മുടെ കഥാപാത്രമായ ബുദ്ധന്‍. ബുദ്ധന്‍ എന്നാല്‍ ഉണര്‍ന്നവന്‍ എന്നര്‍ത്ഥം.
ഇപ്പോഴത്തെ ഇന്ത്യയുടെയും നേപ്പാളിന്റേയും ഇടയില്‍ കിടക്കുന്ന ഒരു ചെറിയ രാജ്യമായിരുന്നു കപിലവാസ്തു. (കപിലവാസ്തു എന്നാല്‍ കപിലമുനിയുടെ ആസ്ഥാനം എന്നര്‍ത്ഥം. നാട്ടുകാരനായ സാംഖ്യ ആചാര്യന്‍ കപിലമുനി ബുദ്ധനെ നന്നായി സ്വാധീനിച്ചിരിക്കണം. ബുദ്ധധര്‍മ്മം ശരിക്കും സാംഖ്യമാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.) ക്ഷത്രീയരായ ശാക്യന്മാരുടെ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായിരുന്നു കപിലവാസ്തു. അവിടത്തെ രാജാവായിരുന്നു ശുദ്ധോധനന്‍. കൃഷിയാണ് പ്രധാന തൊഴില്‍. (ശുദ്ധോധനന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ നന്നായി നെല്‍കൃഷി നടത്തുന്നവന്‍ എന്നാണ്.) ജനസംഖ്യയുടെ 75 ശതമാനവും, ബ്രാഹ്മണരും ക്ഷത്രീയരും അടക്കം കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. യാഗമൊക്കെ സത്യത്തില്‍ ബ്രാഹ്മണരില്‍ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം തൊഴിലായിരുന്നു. (കൃഷിപ്പണി ചെയ്യതു ജീവിക്കുന്ന ബ്രാഹ്മണരെ ബൌദ്ധ സാഹിത്യത്തില്‍ ഇഷ്ട്ടം പോലെ കാണാം. ഉദാഹരണം-സംയുക്ത നികായ 7:2.1)
ശുദ്ധോധനന്‍ തിരഞ്ഞെടുക്കപ്പെട്ട രാജാവായിരുന്നു. ഊഴമിട്ട് ഓരോരുത്തര്‍ രാജാവാകുന്നതായിരുന്നു ശാക്യന്മാരുടെ ഇടയിലെ രീതി. (ശാക്യന്മാരെല്ലാം രാജ എന്നാണ് അറിയപ്പെടുന്നത്.) രാജപദവി പാരമ്പര്യമായി കൈമാറുന്നതല്ല. രാജാവ് കൂടുതല്‍ വലിയ ഒരു മഹാരാജാവിന്റെ കീഴിലാണ്. (നമ്മുടെ സംസ്ഥാനങ്ങളും കേന്ദ്രവും പോലെ) ഈ ചെറിയ രാജ്യങ്ങളും ചുറ്റുമുള്ള ആദിവാസി ഗോത്രങ്ങളും ചേര്‍ന്ന് മഹാജനപദങ്ങള്‍ ഇങ്ങനെയായിരുന്നു രീതി. അക്കാലത്ത് പതിനാറു ജനപദങ്ങള്‍ ഉണ്ടായിരുന്നു എന്ന് ബുദ്ധിസ്റ്റ് രേഖകളില്‍ കാണാം. ശാക്യന്മാരുടെ രാജ്യം ഉള്‍പ്പെടുന്ന മഹാജനപഥം കോസലമായിരുന്നു. ബുദ്ധന്റെ കാലത്ത് പസേനദി (പ്രസേനജിത്ത് ) ആയിരുന്നു രാജ്യം കോസലം ഭരിച്ചിരുന്നത്. (പില്‍കാലത്ത് ബുദ്ധന്റെ ജീവിത കാലത്തുതന്നെ ശാക്യന്മാരുടെ രാജ്യം അവരുടെ അര്‍ദ്ധസ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട് പൂര്‍ണ്ണമായും കോസലത്തിന്റെ കീഴിലായി.)
ശാക്യന്മാരുടേത് തിരഞ്ഞെടുക്കപ്പെടുന്ന രാജാവ് എന്ന രീതിയായിരുന്നതുകൊണ്ട്, സിദ്ധാര്‍ത്ഥനെ രാജകുമാരന്‍ എന്ന് വിളിക്കുന്നതു സത്യത്തില്‍ ശരിയല്ല. ശുദ്ധോധനനു ശേഷം സിദ്ധാര്‍ത്ഥന്‍ രാജാവാകണമെന്നില്ല. ''ലോകത്ത് അഹിംസയും സമാധാനവും പുലരാന്‍ കിരീടം ഉപേഷിച്ച ശ്രീബുദ്ധന്‍'' എന്നതൊക്കെ ബുദ്ധന്റെ പദവി ഉയര്‍ത്താന്‍ പില്‍ക്കാലത്തുണ്ടായ കഥകളാണ്. എന്തായാലും സിദ്ധാര്‍ത്ഥന്‍ അത്ര ക്ഷത്രിയവീര്യമൊന്നും ഉള്ള ആളായിരുന്നില്ല. അല്‍പ്പം ആത്മീയ ചായ് വൊക്കെ ചെറുപ്പം മുതല്‍ തന്നെ കാണിച്ചിരുന്ന ആള്‍. സമപ്രായക്കാരായ മറ്റു ശാക്യ യുവാക്കള്‍ക്കൊന്നും സിദ്ധാര്‍ത്ഥനെ ഒരു മതിപ്പും ഇല്ലായിരുന്നു എന്ന് ലളിതവിസ്താരത്തില്‍ ഒരിടത്തു കാണാം. വിവാഹിതനാകാന്‍ ഭാവി അമ്മയിയച്ഛന്റെ മുന്നില്‍ മത്സരപരീക്ഷ പാസായി യോഗ്യത തെളിയിക്കേണ്ടി വേണ്ടി വന്നു സിദ്ധാര്‍ത്ഥന്. (ശുദ്ധോദനന്റെ സഹോദരിയുടെ മകളെയാണ് വിവാഹം ആലോചിച്ചത്, എന്നിട്ടും.) രാമായണത്തിലും മറ്റും കാണുന്നപോലെ ആര്‍ക്കും കുലക്കാനാവാത്ത ഒരു വില്ല് കുലച്ചാണ് സിദ്ധാര്‍ത്ഥന്‍ ഭാവി അമായിയച്ഛനു മുന്നില്‍ തന്റെ ക്ഷത്രീയ വീര്യം പ്രകടിപ്പിച്ചത് എന്ന് ലളിതവിസ്താരം പറയുന്നു.
അക്കാലത്തും രാജ്യങ്ങളും റിപ്പബ്ലിക്കുകളും ഗോത്രങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണ്. കൃഷിക്കുള്ള വെള്ളം എടുക്കുന്ന കാര്യത്തില്‍, കാലി മേയ്ക്കാനുള്ള പുല്‍മേടുകളുടെ മേലുള്ള അവകാശത്തിന്റെ കാര്യത്തില്‍ ഒക്കെ. പൊതുവേ തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കുമെങ്കിലും പലപ്പോഴും യുദ്ധം വേണ്ടി വരും. യുദ്ധം പക്ഷേ രാജാവിന്റെ പണിയല്ല. അതിനുള്ള അധികാരം മഹാരാജാവിനാണ്. സേനാപതി മഹാരാജാവിന്റെ കീഴിലാണ്, രാജാവിന്റെ കീഴിലല്ല. (സേനാപതിയും രാജാവും ചേര്‍ന്ന് മഹാരാജാവിന് എതിരെ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഈ മാര്‍ഗ്ഗം ഉപകരിക്കും. നമ്മുടെ പ്രധാനമന്ത്രിയും സര്‍വ്വ സൈന്യാധിപനായ ഒരു രാഷ്ട്രപതിയും പോലെ.) അതുപോലെ രാജാവിന് വധശിക്ഷ വിധിക്കാനുള്ള അധികാരമില്ല. അതും മഹാരാജാവിന്റെ അധികാര പരിധിയില്‍ പെട്ടതാണ്. രാജാവിന്റെ പണി ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുക, നിശ്ചിത നികുതി മഹാരാജാവിനു നല്‍കുക. റോഡുകളും പാര്‍ക്കുകളും അണക്കെട്ടുകളും പണിയുക, കിണറുകളും കുളങ്ങളും കുഴിക്കുക. (രാജാക്കന്മാരുടെ ഭരണ പരിഷ്ക്കാരങ്ങള്‍ എന്ന് നമ്മള്‍ പണ്ട് സ്കൂളില്‍ പഠിച്ച കാര്യങ്ങള്‍) കൂട്ടത്തില്‍ പറയട്ടെ എല്ലാ മതങ്ങളും ചെയ്യുന്നപോലെ തന്നെ, നാട്ടുനടപ്പുള്ള നല്ല കാര്യങ്ങള്‍ ബുദ്ധനും തന്റെ അക്കൌണ്ടിലാക്കി. ബുദ്ധന്‍ അവയൊക്കെ നല്ല പുനര്‍ജ്ജന്മം ലഭിക്കുന്നത്തിനുള്ള ക്രെഡിറ്റ് പോയിന്റുകള്‍ കിട്ടുന്ന പുണ്യകൃത്യങ്ങളാക്കി മാറ്റി.
''Those who set up a park or grove,
The people who construct a bridge,
A place to drink and a well,
Those who give a residence,
For them merit always increases,
Both by day and by night.'' (Samyuktha Nikaya-1:47)
രാജാവിന്റെ തീരുമാനങ്ങള്‍ ഒരു സഭയുടെ (ഗണസംഘം ) നിയന്ത്രണത്തിലായിരുന്നു. സഭയിലെ അംഗങ്ങളും ക്ഷത്രിയര്‍ മാത്രം. എന്നാലും മറ്റുള്ളവര്‍ക്ക് ചര്‍ച്ചകള്‍ കാണുന്നതിനു വിലക്കില്ല. അഭിപ്രായം പറയാനുള്ള അവകാശം ക്ഷത്രിയ പുരുഷന്മാര്‍ക്ക് മാത്രം. അഭിപ്രായ വ്യത്യാസം വന്നാല്‍ വോട്ടിനിടുന്ന രീതിയൊന്നുമില്ല. എതിരഭിപ്രായക്കാര്‍ ഒന്നുകില്‍ കാര്യം മനസ്സിലാക്കി യോജിക്കുന്നതു വരെ അല്ലെങ്കില്‍ മിണ്ടാട്ടം മുട്ടി, അല്ലെങ്കില്‍ മടുത്തു പിന്മാറുന്നതുവരെ (മൌനം സമ്മതം) ഈ വാക്കുതര്‍ക്കം തുടരും. ഈ രീതിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നല്ല വാക്ക്സാമര്‍ത്ഥ്യവും ചര്‍ച്ച താനുദ്ദേശിക്കുന്നിടത്തേക്ക് തിരിച്ചുവിടാനും പെട്ടെന്ന് ഉരുളക്ക് ഉപ്പേരി മറുപടി കൊടുക്കാനുള്ള കഴിവും അത്യാവശ്യം. നമ്മുടെ ടി.വി. ചര്‍ച്ചകള്‍ പോലെ. :-) ഈ യോഗങ്ങളില്‍ അച്ഛനെ സഹായിച്ചും ചര്‍ച്ചകളില്‍ പങ്കെടുത്തുമുള്ള പരിചയം സിദ്ധാര്‍ത്ഥനെ പില്‍ക്കാലത്ത് ബുദ്ധനായപ്പോള്‍ വളരെ സഹായിച്ചിരിക്കണം. ബുദ്ധന്‍ നല്ലൊരു താര്‍ക്കികനായാണ് അറിയപ്പെട്ടിരുന്നത്. ദീര്‍ഘതപസ്സ് എന്നൊരു ജൈന സന്യാസി ബുദ്ധനുമായി വാദപ്രതിവാദം നടത്തിയ ശേഷം തന്റെ ഗുരുവായ മഹാവീരന് റിപ്പോര്‍ട്ട് കൊടുക്കുന്നത് ഇപ്രകാരമാണ്.
''The samana Goutama is tricky,he knows the enticing (or converting) trick by which he draws in the disciples of other schools.'' (Manjima nikhaya 56;1)
മറ്റൊരിക്കല്‍ ഒരു ജൈന വിശ്വാസിയുമായുള്ള പൊരിഞ്ഞ വാക്കുതര്‍ക്കത്തിനു ശേഷവും ബുദ്ധന്റെ വെളുത്ത നിറം മാറിയില്ല എന്നൊരു പ്രസ്താവന കാണാം (മഞ്ജിമ നിഖായ 36.49). ബുദ്ധന്‍ നല്ല വെളുത്ത ആളായിരുന്നു എന്നതിനും ചര്‍ച്ചകളില്‍ വെറുതെ ഒച്ച വച്ച് ബ്ലഡ് പ്രഷര്‍ കൂട്ടുന്ന ആളുമായിരുന്നില്ല എന്നതിനും തെളിവ്. :-))
(പില്‍കാലത്ത് തന്റെ അനുയായി സമൂഹത്തെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള ഈ ഗണസംഘത്തിന്റെ രീതിയിലാണ് ചിട്ടപ്പെടുത്തിയത്. അവരുടെ പേരും 'സംഘം' എന്നുതന്നെ. പക്ഷേ വ്യക്തമായ ഒരു നേതാവോ ചര്‍ച്ച നിയന്ത്രിക്കാനുള്ള ആളോ ഇല്ലാത്ത ഈ രീതി കാരണം ബുദ്ധന്റെ ജീവിതകാലത്തുതന്നെ സംഘത്തില്‍ പരസ്പരം അടി തുടങ്ങിയിരുന്നു.)
ബുദ്ധന്റെ പിതാവായ ശുദ്ധോധനന്‍ നല്ല സമ്പന്നനായ രാജാവായിരുന്നു. ശൈത്യ കാലത്തും, വേനല്‍ കാലത്തും ശരത്കാലത്തും മാറി മാറി താമസിക്കാന്‍ തനിക്ക് മൂന്ന് കൊട്ടാരങ്ങളും അവയിലൊക്കെ വിനോദത്തിനായി സ്ത്രീകളും ഉണ്ടായിരുന്നതായും, കാശിയില്‍ നെയ്ത വിശേഷപ്പെട്ട പട്ടു വസ്ത്രങ്ങള്‍ മാത്രമെ ഉപയോഗിച്ചിരുന്നുള്ളു എന്നും ബുദ്ധന്‍ തന്നെ പറയുന്നുണ്ട്. (രണ്ടായിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷവും കാശിയിലെ ബനാറസ് പട്ട് പ്രസിദ്ധമായി തുടരുന്നു. ഒബാമയുടെ പത്നി മിഷേലിന് നരേന്ദ്ര മോഡി സമ്മാനം കൊടുക്കുന്നത് വിശേഷപ്പെട്ട ഈ പട്ടു തന്നെയാണ്. :-)) മറ്റുള്ള ആളുകളുടെ വീടുകളില്‍ അടിമകള്‍ക്കും ജോലിക്കാര്‍ക്കും നുറുങ്ങിയ അരിയും പുളിച്ച കഞ്ഞിയും കൊടുക്കുമ്പോള്‍ ശുദ്ധോധനന്റെ വീട്ടില്‍ അടിമകള്‍ക്കു പോലും പൊട്ടാത്ത അരിയും, മാംസവും വരെ ഭക്ഷണമായി കൊടുത്തിരുന്നു.
''I used no sandal wood unless it came from Kasi and my headdress, jacket, lower garment, and upper garment were made of cloth from Kasi. By day and by night a white canopy was held over me so that cold and heat, dust, grass, and dew would not settle on me.
I had three mansions: one for the winter, one for the summer, and one for the rainy season.I spent the four months of the rains in the rainy-season mansion, being entertained by musicians, none of whom were male, and I did not leave the mansion.
While in other people's homes slaves, workers, and servants are given broken rice together with sour gruel for their meals, in my father's residence they were given choice hill rice, meat, and boiled rice.''(Ankuttara Nikaya 3:39)
അങ്ങനെ ശുദ്ധോദന രാജാവിന്റെ കൊട്ടാരത്തിലെ സുഖസൌകര്യങ്ങളെല്ലാം ഉപേക്ഷിച്ച് അക്കാലത്ത് നിലവിലുള്ള അനേകം വേദവിരുദ്ധ പ്രസ്ഥാനങ്ങളില്‍, അഥവാ ശ്രമണ കള്‍ട്ടുകളില്‍ (പലരും കരുതുന്നപോലെ ബുദ്ധിസം മാത്രമൊന്നുമല്ല അക്കാലത്ത് വേദവിരുദ്ധമായി ഉണ്ടായിരുന്നത്.) ആകൃഷ്ടനായി തന്റെ ഇരുപത്തൊന്‍പതാം വയസ്സില്‍ സിദ്ധാര്‍ത്ഥന്‍ പുറപ്പെട്ടു പോകുന്നു.....
ബുദ്ധന്റെ കാലത്തെ സാമൂഹ്യ ജീവിതം - ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍.....
ബുദ്ധിസം BC 5-6 നൂറ്റാണ്ടുകളിലാണ് ഉണ്ടാകുന്നത് എന്നറിയാമല്ലോ. അക്കാലത്തെ സാമൂഹ്യ ജീവിതത്തിന്റെ ഒരു ചിത്രം ലഭിക്കുന്നത് നല്ലതാണ്. ചെറിയ കൂട്ടങ്ങളായി കാലി വളര്‍ത്തലുമൊക്കെയായി ജീവിക്കുന്ന ഒരു ജനതയുടെ ചിത്രമാണ് വേദങ്ങളില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ ബുദ്ധന്റെ കാലമാകുമ്പോഴേക്കും വലിയ പട്ടണങ്ങളും കടല്‍ വഴിയുള്ള കച്ചവടങ്ങളുമൊക്കെയായി കഴിയുന്ന വലിയൊരു ജനതയുടെ ചിത്രമാണ് ലഭിക്കുന്നത്. വേദങ്ങളില്‍നിന്ന് പശുക്കളെക്കുറിച്ചു കിട്ടുന്ന അത്ര വിവരങ്ങള്‍ ദിവ്യാവദാന പോലുള്ള ബൌദ്ധ ഗ്രന്ഥങ്ങളില്‍ നിന്ന് കൃഷി, കച്ചവടം, വിവിധ കൈതൊഴിലുകള്‍ എന്നിവയെക്കുറിച്ചു ലഭിക്കും. നേരത്തെ കണ്ട പോലെ കൃഷിയായിരുന്നു മിക്കവരുടെയും തൊഴില്‍ (ബ്രാഹ്മണരുടെതടക്കം). മൈത്രെയാവദാനയില്‍ കൃഷി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് പറയുന്നുണ്ട്. കര്‍ഷകര്‍ ഒരു കാരണവശാലും കൃഷിയില്‍ മുടക്കം വരുത്താന്‍ പാടില്ലെന്നും.
കാലി വളര്‍ത്തുകാരുടെ യാഗങ്ങളും ബലികളും ഈ മാറിയ സാഹചര്യങ്ങള്‍ക്ക് ഒട്ടും യോജിച്ചതായിരുന്നില്ല എന്ന് കാണാന്‍ പ്രയാസമില്ല. അലഞ്ഞു നടക്കുന്ന കാലിവളര്‍ത്തുകാരുടെ പ്രതീക്ഷകളും ആവശ്യങ്ങളുമല്ലല്ലോ കൃഷിയും കച്ചവടവുമൊക്കെയായി ഒരിടത്തു തന്നെ താമസിക്കുന്നവരുടേത്. ഒരു ദൈവത്തില്‍/ദൈവങ്ങളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് മറ്റു ചിലതായിരിക്കും. കാലിവളര്‍ത്തലുമായി അലഞ്ഞു നടന്നു പട്ടിണിയെ കഷ്ട്ടിച്ചു ഒഴിവാക്കി ജീവിക്കുന്ന ജനതയ്ക്ക് ദൈവത്തെകൊണ്ട് നേടാനുള്ളത് ഹ്രസ്വകാല ആവശ്യങ്ങളാണ്. ധാരാളം കന്നുകാലികള്‍, നല്ല വിളവ് അങ്ങനെ അന്നന്നത്തേക്കുള്ള അപ്പം കിട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ . അവരുടേത് അല്പം അമാനുഷിക കഴിവുകളുള്ള ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായ അനേകം ദൈവങ്ങളാണ്. ഈ ദൈവങ്ങളുമായി പലവിധ കരാറുകളും വിലപേശലുകളും സാധ്യമാണ്. ഒരു പ്രത്യേക ദൈവം സഹകരിച്ചില്ലെങ്കിലും സഹകരിക്കാന്‍ റെഡിയായി വേറെ അനേകം ദൈവങ്ങളുണ്ടായിരിക്കും. അവരുമായി വിലപേശി കരാറുറപ്പിക്കാം. (അതിനൊക്കയാണ് പുരോഹിതന്‍) എന്നാല്‍ ജീവിത നിലവാരം ഉയരുന്നതോടു കൂടി ഭാവിയെക്കുറിച്ച് (അല്‍പ്പം കടന്ന് മരണാനന്തര ജീവിതത്തെക്കുറിച്ചും) ആലോചന വരും. അല്‍പ്പം കൂടി 'നല്ല' ദൈവസങ്കല്‍പ്പങ്ങള്‍ (ഏകദൈവം, ബ്രഹ്മം) ഉണ്ടാകും. ധാര്‍മ്മികത, പുണ്യപാപങ്ങള്‍ മുതലായവയെക്കുറിച്ചൊക്കെ ആലോചന വരും.
കാലം ചെല്ലും തോറും മന്ത്രോച്ചാരണം വെറും യാന്ത്രികമാകുകയും യാഗത്തിന്റെ ചടങ്ങുകള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണവും ചെലവേറിയതും ആയി എന്നതല്ലാതെ മതത്തിന്റെ തിയറി കാര്യമായൊന്നും പുരോഗമിച്ചിട്ടില്ലായിരുന്നു. ''ഞാന്‍ ആരാണ്?'' അല്ലെങ്കില്‍ ''ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി?'' തുടങ്ങിയ മെറ്റാഫിസിക്കല്‍ ചോദ്യങ്ങള്‍ക്ക് അപ്പോഴും തൃപ്തികരമായ ഉത്തരമില്ലായിരുന്നു. ഋഗ്വേദത്തിലെ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള പ്രസിദ്ധമായ ആ ചിന്ത നോക്കുക.
But, after all, who knows, and who can say
Whence it all came, and how creation happened?
the gods themselves are later than creation,
so who knows truly whence it has arisen?
Whence all creation had its origin,
he, whether he fashioned it or whether he did not,
he, who surveys it all from highest heaven,
he knows - or maybe even he does not know. (Rigveda 10-129)
ദൈവത്തിനു വേണ്ടി യാഗം നടത്തുന്ന പുരോഹിതന്റേതല്ലാതെ ഇത്തരം ഗഹനമായ കാര്യങ്ങളെക്കുറിച്ചു ആലോചിക്കുകയും സംസാരിക്കുകയും ചെയ്യുന്ന തത്വചിന്തകന്‍ എന്ന ഒരു തസ്തിക ആ കാലത്ത് ഉണ്ടായിട്ടില്ല. വേദങ്ങളും ഏതാനും ഉപനിഷത്തുക്കളുമല്ലാതെ വേറെ കാര്യമായ വിജഞാനമൊന്നും അന്നില്ല. (ബുദ്ധനേക്കാള്‍ മുന്‍പുള്ളത് അഞ്ചു ഉപനിഷത്തുക്കള്‍ മാത്രമാണ്. ഏറ്റവും പഴയ ഉപനിഷത്തിന്റെ കാലം 700BC, ബൃഹദാരണ്യകവും ചന്ദോഗ്യവും. പിന്നെ തൈത്തിരീയം, ഐതിരേയം, കൌശിതാകി.)
ബുദ്ധന്‍ ബ്രാഹ്മണ മതത്തിന് എതിരായിരുന്നു എന്ന് പറയുന്നവര്‍ മനസ്സിലാക്കാത്ത കാര്യമാണ് അത്. അന്നത്തെ അറിവുകള്‍ മതം എന്ന നിര്‍വ്വചനത്തില്‍ പെടുത്താന്‍ മാത്രം വളര്‍ന്നിട്ടില്ലായിരുന്നു. എതിര്‍ക്കാന്‍ (അനുകൂലിക്കാനും) മാത്രമുള്ള അറിവുകളൊന്നും അന്നില്ല. കുറച്ചൊക്കെ പരസ്പരം യോജിക്കുന്ന, കുറെയൊക്കെ പരസ്പരവിരുദ്ധമായ കുറെ ആചാരങ്ങളും ചടങ്ങുകളും കീഴ്വഴക്കങ്ങളും ഉണ്ടെന്നല്ലാതെ. അന്നത്തെ പ്രധാന മതകര്‍മ്മങ്ങള്‍ ഇവയായിരുന്നു.....
(1) ജല ആരാധന: (വെള്ളത്തിന് പ്രത്യേകിച്ച് ഗംഗ പോലുള്ള ചില പുണ്യ നദികള്‍ക്ക് പാപങ്ങള്‍ കഴുകിക്കളയാന്‍ കഴിയും എന്ന വിശ്വാസം.) ആ കള്‍ട്ട് രണ്ടായിരത്തഞ്ഞൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ഔദ്യോഗിക മതത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്. ഗംഗയില്‍ ഒഴുക്കി വിടുന്ന ശവങ്ങളെ ഓര്‍ക്കുക.
2) അഗ്നിപൂജ: യാഗവസ്തുക്കള്‍ അഗ്നിയില്‍ അര്‍പ്പിക്കല്‍. വേദങ്ങളില്‍ പറയുന്ന യാഗ കര്‍മ്മങ്ങള്‍ കൂടാതെ മറ്റു പല അഗ്നി ആരാധനകളും നിലവിലുണ്ടായിരുന്നു. ഇതും ഇന്നും നിലനില്‍ക്കുന്നുണ്ട്.
(3) രക്ത ബലി: (മൃഗങ്ങളെ കൊന്നു അവയുടെ രക്തം ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കല്‍. ഇത് മാത്രം ഇപ്പോള്‍ മിക്കവാറും ഇല്ലാതായിട്ടുണ്ട്. (നേപ്പളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും.)
(Aside point:....ബുദ്ധന്‍ ഇവയെല്ലാം എതിര്‍ത്തിരുന്നു. പക്ഷേ മൃഗബലി ഇല്ലാതായത് ബുദ്ധിസത്തിന്റെ സ്വാധീനം മൂലമാണ് എന്ന് പറയുന്നവര്‍ എന്തുകൊണ്ട് ബുദ്ധന്റെ സ്വാധീനം മൂലം മറ്റുള്ള രണ്ടും ഇല്ലാതായില്ല എന്ന് പറയണ്ടെ? വിശേഷിച്ചും മൃഗബലി ബുദ്ധിസത്തിന് പണ്ട് മുതല്‍ തന്നെ നല്ല സ്വാധീനമുള്ള നേപ്പാളില്‍ നിലനില്‍ക്കുകയും ബുദ്ധിസത്തിന് ഒരു സ്വാധീനവുമില്ലാത്ത പ്രദേശങ്ങളില്‍ കാണാതിരിക്കുകയും ചെയ്യുമ്പോള്‍?)
ഓരോരുത്തരും അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന യാഗങ്ങളും കണ്ടു പരിചയമുള്ള കര്‍മ്മങ്ങളും അവരവര്‍ക്ക് ബോധിച്ച രീതിയില്‍ ചെയ്യുകയോ ചെയ്യിക്കുകയോ എന്നതായിരുന്നു അന്നത്തെ രീതി. മതത്തിന് ഒരു നിശ്ചിത സിലബസ് ഒന്നും ഉണ്ടായിട്ടില്ല എന്നര്‍ത്ഥം. (അന്നും ഇന്നും ആ സാധനത്തിന്, ഇപ്പൊ അതിനെ ഹിന്ദുമതം എന്ന് വിളിക്കുന്നുണ്ടെങ്കിലും, ഒരു സ്ഥാപകനോ ഒരു നിശ്ചിത പ്രാമാണിക ഗ്രന്ഥമോ ഒന്നുമില്ല.) കാലക്രമത്തില്‍ ഈ യാഗകര്‍മ്മങ്ങളും മന്ത്രങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ദൈവം തന്നെ ഈ മന്ത്രങ്ങള്‍ക്ക് അടിമയാണ് എന്ന സ്ഥിതി വരുകയും ചെയ്തു.
''ദൈവാധീനം ജഗല്‍സര്‍വ്വം
മന്ത്രാധീനന്തു ദൈവതം
തന്‍മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം''
(ലോകം മുഴുവനും ദൈവത്തിന്റെ അധീനതയിലാണ്. ആ ദൈവമോ മന്ത്രത്തിന്റെ അധീനതയിലുമാണ്. ആ മന്ത്രമോ ബ്രാഹ്മണന്റെ അധീനതയിലുമാണ്. അതുകൊണ്ട് ബ്രാഹ്മണരാണ് നമ്മുടെ ദൈവം.)
അങ്ങനെ ദൈവത്തെ നിയന്ത്രിക്കുന്ന മന്ത്രവും മന്ത്രത്തെ നിയന്ത്രിക്കുന്ന ബ്രാഹ്മണനും എന്ന യാഗസംസ്‌കാരത്തെ വെല്ലുവിളിച്ചും, നിലവിലെ ആചാരങ്ങള്‍ വിട്ടും പുറത്തു വന്നവര്‍ (ശ്രമണര്‍) തുടങ്ങിയ പുതിയ ആത്മീയ പ്രസ്ഥാനങ്ങള്‍അക്കാലത്ത് നിരവധിയുണ്ടായി. (വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്നവര്‍ ബ്രാഹ്മണരും, അത് അംഗീകരിക്കാത്തവര്‍ ശ്രമണരും). പാരമ്പര്യ മതപണ്ഡിതരായ ബ്രാഹ്മണരോളം തന്നെ, ഒരുപക്ഷേ അവരെക്കാള്‍ കൂടുതല്‍ ശ്രമണര്‍ അക്കാലത്ത് ബഹുമാനിക്കപ്പെട്ടിരുന്നു എന്നാണ് ബൌദ്ധ ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. (അവര്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ചുമ്മാ പറയുന്നതാണ്.)
ജടിലന്മാര്‍ (ജടാധാരികള്‍ - അത് പിന്നീട് ശൈവ മതക്കാര്‍ ഏറ്റെടുത്തു.) തല മുണ്ഡനം ചെയ്തവര്‍ (ബൌദ്ധ സന്യാസിമാര്‍), രോമം പിഴുതു കളയുന്നവര്‍ (ഇത് ജൈനസന്യാസിമാരുടെ ഒരു സ്പെഷാലിറ്റിയാണ്. ബുദ്ധനും ആദ്യകാലത്ത് അത് ചെയ്തിട്ടുണ്ട് എന്ന് പറയുന്നു), നഗ്നരായി നടക്കുന്നവര്‍ (പ്രധാനമായും ജൈനര്‍. ആജീവകര്‍ എന്ന കൂട്ടരും നഗ്നരായി നടക്കുന്നവരായിരുന്നു), കാഷായ വസ്ത്രം ധരിച്ചവര്‍ (ബൌദ്ധര്‍), അങ്ങിനെ ശ്രമണര്‍ പലവിധമായിരുന്നു. (ഇതാണ് ശങ്കരാചാര്യര്‍ പറഞ്ഞ, ''ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ. കാഷായാംബര ബഹുകൃത വേഷഃ'') ഈ പറഞ്ഞ ശങ്കരാചാര്യരും അദ്ദേഹം പരിഹസിച്ച ഈ വക വേഷം കെട്ടലുകളും ഒക്കെ ഇപ്പൊ ഹിന്ദുമതത്തിന്റെ ഭാഗമായി എന്നത് വേറൊരു രസം.
-------------------------------------------------------------------------------------
അങ്ങനെ അക്കാലത്തേ മതത്തിലും ആചാരങ്ങളിലും ഉത്തരമില്ലാത്ത മെറ്റാഫിസിക്കല്‍ ചോദ്യങ്ങള്‍ക്ക് (ജീവാത്മാവ്, പരമാത്മാവ്, പ്രപഞ്ച സൃഷ്ടി ) ഉത്തരം തേടിയുള്ള ചിലരുടെ ആത്മീയ യാത്ര ആരംഭിക്കുന്നു. നിലവിലുള്ള അറിവ് (വേദങ്ങള്‍) പഴഞ്ചനാണ് (വേദങ്ങള്‍ക്ക് ഏകദേശം ബി.സി 2000 എന്ന പ്രായം കണക്കാക്കിയാല്‍ ഈ കാലമാകുമ്പോഴേക്കും അതില്‍ പറയുന്ന ലോകം ഇവരുടെ ആരുടെയും വിദൂരമായ ഓര്‍മകളില്‍ പോലും ഇല്ല. ഒരു ആയിരത്തഞ്ഞൂറു വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ നമുക്ക് എത്രമാത്രം മനസ്സിലാകും? അതുമായി എത്രമാത്രം ഐഡന്റിഫൈ ചെയ്യാന്‍ കഴിയും?) പലേ ചോദ്യങ്ങള്‍ക്കും താത്വിക വിശദീകരണം ഇല്ല, അഥവാ അത് തൃപ്തികരമല്ല എന്ന ബോധ്യം വന്നവര്‍ പുതിയ ഉത്തരങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടിറങ്ങി. (ഒരു കമ്പ്യൂട്ടര്‍ ഉപമ ഉപയോഗിച്ചാല്‍, നിലവിലുള്ള സോഫ്റ്റ് വെയറിന് പലേ കാര്യങ്ങളും ചെയ്യാനാവുന്നില്ല അഥവാ ചെയ്യുന്നത് വേണ്ടത്ര തൃപ്തികരമല്ല എന്ന് കണ്ട് ഓരോരുത്തര്‍ പുതിയ ''ആഡ് ഓണ്‍സ്'' (add ons) സ്വന്തമായി വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന പോലെ എന്ന് പറയാം.)
അന്നത്തെ ഇത്തരം സമാന്തര ആത്മീയ പ്രസ്ഥാനങ്ങളെ പൊതുവെ നാലായി തിരിക്കാം.
(1) ഔപനിഷദന്മാര്‍: വേദപാരമ്പര്യവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഉപനിഷത്തുക്കളാണ് മെറ്റാഫിസിക്കല്‍ പ്രശ്നങ്ങള്‍ക്ക് (ബ്രഹ്മം,ആത്മം) ഉത്തരം കണ്ടെത്താനുള്ള ഒരു ശ്രമം. ഉപനിഷത്തുക്കള്‍ പ്രധാനമായും ക്ഷത്രീയരുടെ സംഭാവനയായിരുന്നു. ''Then he (king) said, ''As (to what) you have said to me, Gautama (Brahmin), this knowledge (of Brahman) did not go to any Brahmana before you, and therefore this teaching belonged in all the worlds to the Kshatriya class alone.'' (Chandogya: 5:3:7) ഉപനിഷത്തുക്കളിലെല്ലാം പണ്ഡിതനായ ഒരു ക്ഷത്രീയ രാജാവിന്റെ അടുത്ത് പഠിക്കാനെത്തുന്ന ശിഷ്യന്റെ റോളാണ് ബ്രാഹ്മണന്. ക്ഷത്രീയരാണ് ബ്രാഹ്മണരേക്കാള്‍ മികച്ചവര്‍ എന്ന് ആദ്യകാല ഉപനിഷത്തുക്കളിലൊന്നായ ബൃഹദാരണ്യകത്തില്‍ കാണാം.
ബ്രഹ്മവാ ഇദമഗ്ര ആസീദേകമേവ.
തദേകം സന്നവ്യ ഭവത്തച്ഛ്രേയോ രൂപ മത്യ സൃജത
ക്ഷത്രംയ ന്യേതാനിദേവത്രാക്ഷത്രാണീന്ദ്രോവരുണഃസോമോരുദ്രഃ
പര്‍ജന്യോയമോമൃത്യൂരീശാന ഇതിതസ്മാത്ക്ഷത്രാത്പരം നാസ്തി
തസ്മാദ് ബ്രാഹ്മണ ക്ഷത്രീയ മധസ്താദുപാസ്തേ. (ബൃഹദാരണ്യകം 1,4,11)
മുന്‍പ് ബ്രഹ്മം മാത്രമുണ്ടായിരുന്നു.എന്നാല്‍ അദ്ദേഹം ഏകനായിരുന്നകൊണ്ട് അദ്ദേഹത്തിന് വികാസമുണ്ടായില്ല.അതിനാല്‍ അദ്ദേഹം ഉത്കൃഷ്ടമായ ക്ഷത്രീയ ജാതിയെ സൃഷ്ട്ടിച്ചു. ആ ക്ഷത്രീയര്‍ ദേവലോകത്തിലെ ഇന്ദ്രന്‍, വരുണന്‍, സോമന്‍, രുദ്രന്‍, പര്‍ജ്ജന്യന്‍, യമന്‍, മൃത്യു, ഈശാനന്‍ എന്നിവരായിരുന്നു. അതുകൊണ്ട് ക്ഷത്രീയരേക്കാള്‍ ശ്രേഷ്ഠരായി ആരുമില്ല. അതിനാല്‍ ബ്രാഹ്മണര്‍ ക്ഷത്രീയനെ ഉപാസിക്കുന്നു.)
അവരുടെ തിയറി വേദങ്ങളില്‍ നിന്നും ബ്രാഹ്മണങ്ങളില്‍നിന്നും സ്വീകരിച്ചവയായിരുന്നു എങ്കിലും കടുത്ത ബ്രാഹ്മണ/വേദവിരുദ്ധതയും അതില്‍ കാണാം. (ക്ഷത്രീയരുടെ സൃഷ്ട്ടിയായ ഒരു 'add on' ല്‍ നിന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാവുന്നതു തന്നെ.) വേദങ്ങളുടെ ദൈവീകതയേയും ബ്രാഹ്മണ സിദ്ധാന്തങ്ങളുടെ അടിസ്ഥാനമായ യാഗങ്ങളുടേയും ബലികളുടേയും ഫലസിദ്ധിയേയും ഇവ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട്. (ബുദ്ധിസം കാരണമാണ് ഇവിടെ മൃഗബലി ഇല്ലാതായത് എന്ന് വാദിക്കുന്നവര്‍ ഇതും കാണണം.) പാരമ്പര്യ വാദികളില്‍ നിന്ന് എതിര്‍പ്പ് പ്രതീക്ഷിച്ചതുകൊണ്ടായിരിക്കാം അവര്‍ രഹസ്യമായാണ് അവരുടെ അറിവുകള്‍ സൂക്ഷിച്ചതും കൈമാറിയിരുന്നതും. ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ താഴെ അടുത്തിരുന്നു ഒരു ഗുരുവില്‍നിന്നു കേട്ട് പഠിക്കേണ്ടത് എന്നാണ്. (ഈയം ഉരുക്കി ചെവിയില്‍ ഒഴിക്കലൊക്കെ ഇങ്ങനെ രഹസ്യ സ്വഭാവം നിലനിര്‍ത്തേണ്ടതിന്റെ അടിസ്ഥാനത്തിലായിരിക്കാം ആദ്യം രൂപം കൊണ്ടത്.) അവരുടെ മുഖ്യമായ വിഷയം ബ്രഹ്മത്തെയും ആത്മാവിനെയും കുറിച്ചുള്ള ചര്‍ച്ചയാണ്. എന്തായാലും ഔപനിഷദന്മാരുടെ രഹസ്യ അറിവ് താമസിയാതെ പരസ്യമായി, ഒടുവില്‍ വേദത്തിന്റെ അവസാനം അല്ലെങ്കില്‍ വേദത്തിന്റെ പൂര്‍ണ്ണത എന്നര്‍ത്ഥം വരുന്ന വേദാന്തമായി, ബ്രാഹ്മണ പാരമ്പര്യത്തിന്റെ ഭാഗമായി. (നമ്മുടെ കമ്പ്യൂട്ടര്‍ ഉപമ തുടര്‍ന്നുപയോഗിച്ചാല്‍, ആ സ്വതന്ത്ര ''ആഡ് ഓണ്‍'' കമ്പനി തന്നെ മേടിച്ച് ഔദ്യോഗിക സോഫ്റ്റ് വെയറിന്റെ ഭാഗമാക്കി.)
(2) ഭൌതിക വാദികള്‍: ദൃശ്യ പ്രപഞ്ചത്തിന് അപ്പുറം ഒന്നുമില്ല എന്ന് വിശ്വസിക്കുന്നവര്‍ അഥവാ ലോകായതര്‍. എതിരാളികള്‍ അവരെ നിഷേധികള്‍ എന്നര്‍ത്ഥത്തില്‍ നാസ്തികര്‍ എന്ന് കളിയാക്കി വിളിച്ചു. അവരുടെ ആധികാരിക ഗ്രന്ഥമായിരുന്നു ബ്രഹസ്പതി സൂത്രം. (അതെക്കുറിച്ച് ആര്‍ക്കും ഇപ്പോള്‍ കാര്യമായി ഒന്നും അറിയില്ല.) അവര്‍ക്ക് ദൈവമില്ല, മോക്ഷമില്ല, ആത്മാവില്ല, സ്വര്‍ഗ്ഗ നരകങ്ങളില്ല, ധര്‍മ്മവും അധര്‍മ്മവുമില്ല എന്നൊക്കെ വിശ്വസിക്കുന്നവര്‍.
ഇവരുടെ ഫിലോസഫി വെളിവാക്കുന്ന ഈ ശ്ലോകം പ്രശസ്തമാണ്.
''യാവജ്ജീവം സുഖം ജീവേത്
ഋണം കൃത്വാ ഘൃതം പിബേത്
ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:''
ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കഴിക്കണം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്‍ പിന്നെ പുനര്‍ജനനം എങ്ങിനെയാണ്?
(3) താപസര്‍: സ്വയം പീഡിപ്പിച്ചുകൊണ്ട് മറഞ്ഞു കിടക്കുന്ന സത്യം കണ്ടെത്താനാക്കും എന്ന് വിശ്വസിക്കുന്നവര്‍. ഗ്രാമത്തിനു പുറത്തുള്ള കാടുകളില്‍ ഒട്ടും ജനസമ്പര്‍ക്കം കൂടാതെ ആലോചനയുമായി ജീവിക്കുന്നവര്‍. (ഈ രീതിയും ഇപ്പൊ ഹിന്ദുമതത്തിന്റെ കീഴിലാണ് എന്ന് പറയാം.) ശരീരത്തെ പീഡിപ്പിച്ചാല്‍ സിദ്ധികള്‍ (പറക്കല്‍, വെള്ളത്തിന് മുകളില്‍ നടക്കല്‍, കൂടു വിട്ടു കൂടു മാറല്‍, ശരീരം വലുതാക്കാനും ചെറുതാക്കാനുമുള്ള കഴിവ് അങ്ങനെ അങ്ങനെ) ഉണ്ടാകും എന്നാണു വിശ്വാസം. സ്വയം അംഗഭംഗം വരുത്തലും മരണം വരെ ഉപവസിക്കലുമൊക്കെ ഇവരുടെ ഇടയില്‍ സാധാരണമാണ്. (വര്‍ധമാന മഹാവീരന്റെ മാതാപിതാക്കള്‍ അങ്ങനെ ഉപവസിച്ചു മരിച്ചവരാണത്രെ.) ഒരിക്കലും ഇരിക്കാത്തവരും, ഒരിക്കലും ഇരുന്നിടത്തുനിന്നു എഴുന്നേല്‍ക്കാത്തവരും (നമ്മുടെ രാമായണം എഴുതിയ വാല്മീകി ഒരു ഫെയ്മസ് ഇരുത്തക്കാരനായിരുന്നു. മഹാവീരനും ഇങ്ങനെ രണ്ടു വര്‍ഷവും രണ്ടു മാസവും ഒരിടത്തുതന്നെ അനങ്ങാതെ നിന്നിട്ടുണ്ടത്രെ.) പിന്നെ പുരാണപ്രസിദ്ധമായ പഞ്ചാഗ്നി മധ്യത്തില്‍ തപസ്സ് ചെയ്യുന്നവരും മരത്തില്‍ തല കീഴായി തൂങ്ങിക്കിടക്കുന്നവരും ഒക്കെയാണ് താപസര്‍ എന്ന ഈ കൂട്ടര്‍. ബുദ്ധനും കുറെകാലം ഇങ്ങനെ ഒരു സ്വയം പീഢകനായി (താപസന്‍) അലഞ്ഞിരുന്നു.
മൃഗങ്ങളെ അനുകരിച്ചു ജീവിക്കുന്ന, നായ്ക്കളെപോലെ നിലത്തുനിന്നു ഭക്ഷണം നക്കിത്തിന്നു ജീവിക്കുന്നവരേയും, (നായയെപ്പോലെ ജീവിച്ച ഗ്രീക്ക് തത്വചിന്തകനായ ഡയോജനീസിനെയും സിനിക്കുകളെയും ഓര്‍ക്കുക. ഈ ഐഡിയ അവന്മാര്‍ ഇവിടെ നിന്ന് കൊണ്ട് പോയതാണോ, അതോ നമ്മള്‍ അവന്മാരില്‍നിന്നു സ്വീകരിച്ചതോ?) കാളയെപോലെ രണ്ടു കൊമ്പും വാലുമൊക്കെ വച്ചുകെട്ടി കന്നുകാലികളുടെ കൂട്ടത്തില്‍ ജീവിക്കുന്നവരുമായ താപസരെക്കുറിച്ചും ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ കാണാം. (മജ്ജിമ നികായ: 57- കുക്കുരവാടിക സുത്ത) ഇതും ബുദ്ധന്‍ കുറെകാലം പരീക്ഷിച്ചിട്ടുണ്ട്.
"I would go on all fours to the cow-pens when the cattle had gone out and the cowherd had left them, and I would feed on the dung of the young suckling calves.'' (Manjima Nikhaya-12)
എന്തായാലും ബോധോദയം വന്നപ്പോള്‍ ബുദ്ധന് അവരെ വലിയ മതിപ്പില്ലാതായി. നായയെയും കാളയെയും പോലൊക്കെ ജീവിച്ചാല്‍ കൂടിപ്പോയാല്‍ അടുത്ത ജന്മത്തിലും നായയും കാളയുമാകാം. അതില്‍ കൂടുതല്‍ നേട്ടമൊന്നും ഉണ്ടാകില്ല. എന്നാല്‍ അതില്‍ എന്തെങ്കിലും പിഴവ് പറ്റിയാല്‍ പിന്നെ നരകത്തിലായിപ്പോകും എന്ന് ബുദ്ധന്‍. (ഈ രീതി ഒരു ഫലവും തരില്ല എന്നല്ല ബുദ്ധന്‍ പറയുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം (നിര്‍വ്വാണം) കിട്ടില്ല, ചിലപ്പോള്‍ മോശമായ എന്തെങ്കിലും ഫലം പോലും തരും എന്നുമാണ്.)
(4) ശ്രമണര്‍: അല്ലെങ്കില്‍ പരിവ്രാജകര്‍ എന്ന് വിളിക്കപ്പെടുന്ന അലഞ്ഞു നടക്കുന്ന സന്യാസിമാര്‍. (ബ്രാഹ്മണ സന്യാസിമാരെയാണ് പൊതുവേ പരിവ്രാജകര്‍ എന്ന് വിളിക്കുക. മറ്റുള്ളവരെ ശ്രമണര്‍ എന്നും. ബുദ്ധന്‍ പില്‍കാലത്ത് ശ്രമണന്‍ എന്ന വാക്ക് തന്റെ ഭിക്ഷുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.)മറ്റു മൂന്നു കൂട്ടരേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് നാലാമത്തെ കൂട്ടര്‍. ഇങ്ങനെ അലഞ്ഞു നടക്കുന്നവര്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങള്‍ (സത്രങ്ങള്‍) പല രാജാക്കന്മാരും പണിയിച്ചു നല്‍കാറുണ്ട്. (കാട്ടില്‍ താമസിക്കുന്ന താപസരും നാട്ടില്‍ ജനങ്ങളുമായി പരിമിതമായെങ്കിലും സമ്പര്‍ക്കത്തില്‍ ജീവിക്കുന്ന ശ്രമണരും വ്യത്യസ്ത വിഭാഗങ്ങളാണ്.)
ഇവരില്‍തന്നെ പല വിശ്വാസ പ്രമാണങ്ങളുള്ളവരുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന എതിരാളികളായിരുന്ന അക്കാലത്തെ പ്രധാനപ്പെട്ട ആറു ശ്രമണ വിഭാഗങ്ങളുടെ പ്രധാനികളെയും (ചെറുകിട വിഭാഗങ്ങളെ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.) അവരുടെ ആശയങ്ങളെയും കുറിച്ച് ബൌദ്ധ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. (ദിഗ്ഗ നിഖായ 2.2)
(1)..... പൂര്‍ണ്ണ കാശ്യപന്‍ : പൂര്‍ണ്ണ ജ്ഞാനം അവകാശപ്പെടുന്നതു കൊണ്ടാണത്രെ അദ്ദേഹത്തിന് ആ പേര്. ഇദ്ദേഹം മുന്‍പ് ഒരു അടിമയായിരുന്നു എന്ന് പറയപ്പെടുന്നു. (പക്ഷേ കാശ്യപന്‍ എന്നത് ഒരു ബ്രാഹ്മണ നാമമാണ്. ബ്രാഹ്മണന്‍ എങ്ങനെ അടിമയായി? അതോ, അക്കാലത്ത് ബ്രാഹ്മണനും അടിമയാക്കപ്പെടുമായിരുന്നോ?) ഇദ്ദേഹത്തിന്റേത് അക്രീയാവാദമാണ്. ഒരാളുടെ കര്‍മ്മ ഫലമല്ല അയാള്‍ അനുഭവിക്കുന്നതൊന്നും എന്നാണ് ഇദ്ദേഹത്തിന്റെ വാദം. പുണ്യ കര്‍മ്മങ്ങളുടെ പുണ്യമോ പാപകര്‍മ്മങ്ങളുടെ പാപമോ ഒരാളുടെ ആത്മാവിനെ ബാധിക്കില്ല. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ''Kassapa sees nothing evil in mutilating and killing, in cheating and deception. Nor does he believe in any merit for himself.'' (samyuktha nikhaya 2.3.10) പൂര്‍ണ്ണ കാശ്യപന്‍ ഒരു നഗ്നസന്യാസിയായിരുന്നു. കഠിന ഉപവാസം അനുഷ്ഠിച്ച് പട്ടിണി കിടന്നു മരിച്ചു പോയി. (അതല്ല ബുദ്ധനോട് എതിരിട്ട് അതില്‍ തോറ്റു പോയതുകൊണ്ട് ഒരു കലം കഴുത്തില്‍ കെട്ടിത്തൂക്കി നദിയില്‍ ചാടി ആത്മഹത്യ ചെയ്തതാണ് എന്നും പറയുന്നുണ്ട്.)
(2)...... മഖാലി ഗോശാലന്‍: ഒരു ഗോശാലയില്‍ ജനിച്ചതു കൊണ്ടാണത്രേ ആ പേര്. (കാലിത്തൊഴുത്തില്‍ പിറന്ന മറ്റൊരു ലോകഗുരുവിനെ ഓര്‍മ്മ വരുന്നുണ്ടോ ആര്‍ക്കെങ്കിലും?) ആജീവകര്‍ എന്ന വിഭാഗത്തിന്റെ ഗുരുവായിരുന്നു ഇദ്ദേഹം. ജൈന ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ നല്ല രസമാണ്. ഇദ്ദേഹം ആദ്യം ജൈന ഗുരുവായ മഹാവീരനെ സമീപിച്ച് തന്നെയും അദ്ദേഹത്തിന്റെ ശിഷ്യനാക്കാന്‍ അഭ്യര്‍ഥിച്ചത്രേ. എന്നാല്‍ ഗോശാലനെ വലിയ മതിപ്പ് തോന്നാതിരുന്ന മഹാവീരന്‍ കൂട്ടാക്കിയില്ല. മഖാലി ഗോശാലന്‍ മഹാവീരനെപ്പോലെതന്നെ കുറെ കാലം നഗ്ന സന്യാസിയായി അലഞ്ഞു നടന്നശേഷം വീണ്ടും മഹാവീരനെ സമീപിച്ചു. ഇത്തവണ എന്തായാലും അദ്ദേഹത്തെ ശിഷ്യനാക്കാന്‍ മഹാവീരന്‍ സമ്മതിച്ചു. അങ്ങനെ മഹാവീരന്റെ ശിഷ്യനായി മഖാലി ഗോശാലന്‍ ആറു വര്‍ഷത്തോളം ജീവിച്ചു. കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഒന്നില്‍കൂടുതല്‍ തവണ ജനങ്ങള്‍ അടിച്ചു പഞ്ചറാക്കീട്ടുണ്ട് ഈ ഗോശാലനെ.( തനിക്കു ഭിക്ഷ തരാത്ത ഗൃഹങ്ങളില്‍ തീപിടുത്തമുണ്ടാകും എന്ന് ഇദ്ദേഹം പ്രവചിക്കും. അത്ഭുതമെന്നു പറയട്ടെ, അതേപോലെ സംഭവിക്കുകയും ചെയ്യും....!!..)
ഇങ്ങനെ കൂടെക്കൂടെ അടികിട്ടുന്നതില്‍നിന്നു തന്നെ രക്ഷിക്കാന്‍ മഹാവീരന്‍ കൂട്ടാക്കാത്തതു കൊണ്ട് അദ്ദേഹം പിണങ്ങി ഗുരുവിനെ വിട്ടുപോയി, ആറു മാസം കഴിഞ്ഞു വാലും ചുരുട്ടി തിരിച്ചു മഹാവീരന്റെ അടുത്തു തന്നെ എത്തി. (നാട്ടുകാരുടെ തല്ല് അപ്പോഴും സ്ഥിരമായി വാങ്ങി കൂട്ടുന്നുണ്ട്.) ഒടുവില്‍ സഹികെട്ട് മഹാവീരന്‍ ഈ ശിഷ്യനെ ഓടിച്ചു വിട്ടു. മഖാലി ഗോശാലന്‍ ഒടുവില്‍ സ്വന്തം നിലക്ക് കുറെ ശിഷ്യന്‍മാരെയൊക്കെ ഉണ്ടാക്കി വലിയ ഗുരുവായി. അവരാണ് ആജീവകര്‍. മഹാവീരനേക്കാള്‍ അനുയായികളെ സമ്പാദിച്ചു, മഹാവീരന്റെ മുന്‍ ശിഷ്യനായ ഈ തട്ടിപ്പുകാരന്‍. (തട്ടിപ്പുക്കാര്‍ക്കാണ് വിജയം എന്നതിന്റെ തെളിവ്. എന്നാലും ചരിത്രം കറങ്ങിത്തിരിഞ്ഞ് ഇന്ന് നമ്മള്‍ മഹാവീരന്റെ പേരെങ്കിലും ഓര്‍ക്കുന്നുണ്ട്. പക്ഷേ എത്ര പേര്‍ക്ക് ഇപ്പോള്‍ ഈ ഗോശാലനെ അറിയാം?)
വര്‍ഷങ്ങള്‍ക്കു ശേഷം മഹാവീരന്‍ ഗോശാലന്റെ പൂര്‍വ്വകാലം വെളിപ്പെടുത്തി അദ്ദേഹത്തെ നാണം കെടുത്താന്‍ തുടങ്ങിയപ്പോള്‍ (പ്രൊഫഷണല്‍ ശത്രുത?) ഗോശാലന്‍ മഹാവീരനെ ശപിച്ചത്രെ. ആറു മാസത്തിനുള്ളില്‍ മഹാവീരന്‍ മരിക്കും. മഹാവീരന്‍ തിരിച്ചും ശപിച്ചു. മഖാലി ഗോശാലന്‍ ഏഴു ദിവസത്തിനുള്ളില്‍ ജ്വരം ബാധിച്ചു മരിക്കും. (മഹാവീരന്‍ നല്ല അഹിംസാവാദിയായ ഗുരു. അല്ലെ?) പറഞ്ഞപോലെ ഏഴാം ദിവസം ജ്വരം ബാധിച്ച് സ്വബോധമില്ലാതെ പിച്ചും പേയും പറഞ്ഞുകൊണ്ട് ഗോശാലന്‍ മരിച്ചുപോയത്രെ. മരിക്കുന്നതിനു മുന്‍പ് താന്‍ സത്യത്തില്‍ ഒരു തട്ടിപ്പുകാരനാണെന്നു ശിഷ്യന്‍മാരോട് സമ്മതിക്കുകയും ചെയ്തു എന്നും പറയുന്നു. (ജൈനന്മാര്‍ പറയുന്നതാണ്. അവര്‍ക്ക് ഗോശാലനോട് വിരോധമുണ്ടല്ലോ. അതുകൊണ്ട് മുഴുവന്‍ വിശ്വസിക്കണ്ട.)
ഗോശാലന്റെ അജീവകര്‍ നിയതി വാദികളാണ്. അവര്‍ വിധി വിശ്വാസികളാണ്. ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തെ ശുദ്ധീകരിക്കാണോ ആശുദ്ധീകരിക്കാണോ കഴിയില്ല. സ്വന്തം മോക്ഷം പോലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നവരാണ് അവര്‍. ആജീവകര്‍ സന്യസിക്കുന്നത് പോലും അതവരുടെ വിധിയായതുകൊണ്ടാണ്. അതില്‍നിന്നു ഒരു നേട്ടവും അവര്‍ക്കുണ്ടാകില്ല. സ്വന്തം കഴിവ് കൊണ്ട് ഒന്നും നേടാനോ, കഴിവുകേട് കൊണ്ട് നഷ്ട്ടപ്പെടുത്താണോ കഴിയില്ല. 8400000 യുഗങ്ങള്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഒരുപോലെ മോക്ഷം കിട്ടും. ആശയങ്ങളിലുള്ള സാമ്യം മൂലം പുരാണ കാശ്യപന്റെ അക്രീയാ വാദികള്‍ പലരും അവരുടെ ഗുരുവിന്റെ മരണ ശേഷം ആജീവകരായി മാറി.
സമകാലീനരായ ഗുരുക്കന്മാരില്‍ ബുദ്ധന് ഏറ്റവും വെറുപ്പും വിരോധവും ഗോശാലനോടായിരുന്നു.
''Among the doctrines of all the many samanas and Brahmins, that of Makkhali is the worst. For Makkhali, this mad man, proclaims and maintains that there is no (law of) Kamma, no (kammically efficient) action, and no strength of will (to achieve liberation)'' (Anguthara nikhaya 3.155)
''I know of no one, who has brought so much harm, damage and misfortune to so many people as Makkhali, the mad man.'' (Anguthara nikhaya 1.30)
അശോകന്റെ ശാസനങ്ങളില്‍ താന്‍ സഹായങ്ങള്‍ ചെയ്ത സന്യാസി സമൂഹങ്ങളുടെ കൂട്ടത്തില്‍ അജീവകരുടെ പേര് മൂന്നിടത്ത് കാണുന്നുണ്ട്. അപ്പോള്‍ ആ കാലം വരെയെങ്കിലും ആജീവകര്‍ അറിയപ്പെടുന്ന വിഭാഗമായിരുന്നിരിക്കണം. എങ്കിലും അജീവകരും കാലക്രമത്തില്‍ പൂര്‍ണ്ണമായി അപ്രത്യക്ഷരായി. ബൌദ്ധരുടേയും ജൈനരുടേയും അവരോടുള്ള മനോഭാവവും തീര്‍ച്ചയായും അതിനു കാരണമായിട്ടുണ്ടാകാം.(അജീവകരുടെ തിരോധാനത്തിന്റെ ഉത്തരവാദിത്വവും പക്ഷേ ചിത്രത്തില്‍ എവിടെയും ഇല്ലാത്ത ബ്രാഹ്മണരുടെ തലയിലിടുകയാണ് നമ്മുടെ ബുദ്ധിജീവികളുടെ പതിവ്.)
(3)...... അജിത കേശകമ്പിളി: ഇദ്ദേഹം തലമുടി കൊണ്ടുള്ള ഒരു പുതപ്പ് ഉപയോഗിച്ചിരുന്നതു കൊണ്ടാണത്രെ ആ പേര്. അജിത കേശകമ്പിളിയുടെത് ഭൌതിക വാദമാണ്. ചാര്‍വ്വാക വീക്ഷണത്തോട് സാമ്യമുള്ളത്. നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങള്‍ കൊണ്ട് ഒരു ഫലവുമില്ല എന്ന് വാദിക്കുന്നവര്‍. മനുഷ്യ ബന്ധങ്ങള്‍ തന്നെ അസംബന്ധമാണ്. മരിച്ചാല്‍ ഒന്നും അവശേഷിക്കുന്നില്ല.
പതിവ് പോലെ ബുദ്ധന് ഇദ്ദേഹത്തിന്റെ അധ്യാപനങ്ങളെയും ഇദ്ദേഹത്തിന്റെ പുതപ്പിനെയും ഒക്കെ പുച്ഛമാണ്. ''Bhikkhus, a hair blanket is declared to be the worst kind of woven garment. A hair blanket is cold in cold weather, hot in hot weather, ugly, foul-smelling, and uncomfortable.'' (Anguthara nikhaya 3.137) ഇഹലോകത്തോ പരലോകത്തോ ഒരു പ്രതീക്ഷയും നല്‍കാത്ത കേശകമ്പിളിയുടെ വീക്ഷണം പിന്‍പറ്റുന്ന അധികം ശിഷ്യന്‍മാരൊന്നും ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. (ഇവിടെയും അവരുടെ തിരോധാനത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ബ്രഹ്മണേരേക്കാള്‍ ബൌദ്ധര്‍ക്കായിരിക്കാനാണ് സാധ്യത.)
(4)....... പക്രുധ കാത്യായണന്‍: ഇദ്ദേഹം ഒരു ബ്രാഹ്മണ ജാതിക്കാരനായിരുന്നു എന്നാണ് പേരില്‍ നിന്ന് മനസ്സിലാകുന്നത്. ഇവര്‍ ഈശ്വരാസ്തിത്വത്തെ അംഗീകരിക്കുന്നു. വേദങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കിലും വേദാന്തികളെപ്പോലെ തന്നെ ജീവാത്മാവിലും പരമാത്മാവിലും വിശ്വസിക്കുന്നു. എല്ലാം ഏഴു അടിസ്ഥാന ഭൂതങ്ങളാല്‍ (ഭൂമി,ജലം,അഗ്നി,വായു,സന്തോഷം, ദുഃഖം, ജീവന്‍) നിര്‍മ്മിതമാണ് എന്നാണ് ഇവരുടെ വിശ്വാസം. പതിവ് പോലെ ബുദ്ധന് ഇക്കൂട്ടരേയും പുച്ഛം തന്നെ. ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഇപ്രകാരമാണ് എന്നു പറയുന്നു.....
There is neither slain nor slayer, neither hearer nor proclaimer,neither knower nor causer of knowing. Whoever cuts off a man's head witha sharp sword does not deprive anyone of his life. He just inserts the blade in the intervening space between the seven basic factors (without harming them.) (Digga nikhaya 2.26)
(ഇതുപോലൊരു വാദം ഭഗവദ് ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട്.)
(5)..... സഞ്ജയ ബലേട്ടപുത്രന്‍: പരലോകം ഉണ്ടോ എന്ന് ചോദിച്ചാല്‍ നേരിട്ട് അനുഭവമില്ലാത്തതുകൊണ്ട് ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ അതും അങ്ങനെതന്നെ. നേരിട്ട് അനുഭവമില്ല. ഒരു പക്ഷേ ഉണ്ടാകാം, ഇല്ലായിരിക്കാം. ആഗ്നോസ്റിക് വാദമാണ് ഇദ്ദേഹതിന്റെത്. ഇദ്ദേഹത്തിന്റെ വാദങ്ങളെക്കുറിച്ചു രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ക്കും കാര്യമായി ഒന്നും അറിയില്ല. ഇദ്ദേഹത്തിന്റെ പരാജയത്തിലും ബുദ്ധമതത്തിനു പങ്കുണ്ട് എന്നു പറയാം.
ഇദ്ദേഹത്തിന്റെ അടുത്തു നിന്ന് ചാടിപ്പോന്നവരാണ് പില്‍കാലത്ത് ബുദ്ധന്റെ ഏറ്റവും അടുത്ത ശിഷ്യന്മാരായ ശാരീപുത്രനും മൊഗല്ലാനയും. (ആശ്വഘോഷന്റെ 'ശാരീപുത്രപ്രകരണം' എന്ന നാടകം ഇവരുടെ ഈ മതപരിവര്‍ത്തനം വിവരിക്കുന്നു.) ഇവര്‍ രണ്ടു പേരും കൂടി സഞ്ജയന്റെ ആകെയുള്ള ഇരുന്നുറ്റന്‍പതു ശിഷ്യന്മാരെയും പറഞ്ഞു മയക്കി ബുദ്ധമതത്തില്‍ ചേര്‍ത്തു. ശിഷ്യന്മാര്‍ മുഴുവന്‍ നഷ്ട്ടപ്പെട്ട് സ്കൂള്‍ തന്നെ പൂട്ടിപ്പോയ വിവരമറിഞ്ഞ സഞ്ജയന്റെ വായില്‍നിന്ന് ചുടുചോര ചാടിയത്രെ. ''Paribbagaka Sangaya began, on the spot, to vomit hot blood from his mouth.'' (മഹാവഗ്ഗ 1:24) (ശിഷ്യന്മാര്‍ നഷ്ട്ടപ്പെട്ടപ്പോള്‍ ഈ ചോര ചര്‍ദ്ദിച്ചു എന്ന പ്രയോഗം ശ്രദ്ധിക്കുക. അത് നമ്മള്‍ പിന്നീട് ചര്‍ച്ച ചെയ്യും)
(6)...... നിഗന്ത നാദപുത്ര: നിഗന്തരുടെ (കെട്ടുപാടുകളില്‍ നിന്ന് മോചനം നേടിയവര്‍) കൂട്ടത്തില്‍ ചേര്‍ന്ന 'നാദ' കുടുംബക്കാരന്‍ എന്നര്‍ത്ഥം. ഇദ്ദേഹത്തെ നമ്മള്‍ മറ്റൊരു പേരില്‍ അറിയും. വര്‍ദ്ധമാന മഹാവീരന്‍. ജൈന മതത്തിന്റെ പ്രധാന പ്രചാരകന്‍. (ജൈനമത സ്ഥാപകന്‍ ശരിക്കും മഹാവീരനല്ല. അത് മുന്‍പെ ഉള്ളതാണ്.) അദ്ദേഹത്തിന്റെ ജൈനമതം വേദങ്ങളെ അംഗീകരിക്കുന്നില്ല. അക്കാലത്തെ മറ്റു പല കള്‍ട്ടുകളേയും പോലെ ആത്മാവിനെ പുനര്‍ജന്മത്തില്‍ നിന്ന് മോചിപ്പിക്കല്‍ തന്നെയാണ് ജൈന മതത്തിന്റെയും ലക്‌ഷ്യം. പഴയ കര്‍മ്മങ്ങള്‍ നശിപ്പിക്കാന്‍ മരണം വരെ ഉപവസിക്കലൊക്കെ ജൈന വിശ്വാസത്തില്‍ സാധാരണം. അദ്ദേഹത്തിന്റെ മാതാപിതാക്കളെപ്പോലെ തന്നെ അദ്ദേഹവും പട്ടിണി കിടന്നാണ് മരണം പുല്‍കിയത് എന്ന് കാണുന്നു. (എന്നാലും സാധാരണ ആത്മഹത്യ ജൈനമതത്തില്‍ അനുവദനീയമല്ല.) മൃഗഹത്യയും മാംസ ഭക്ഷണവും ജൈനമതത്തില്‍ കര്‍ശനമായി വിലക്കപ്പെട്ടിരുന്നു.
പതിവു പോലെ ബുദ്ധന് മഹാവീരനെയും അദ്ദേഹത്തിന്റെ ജൈന സിദ്ധാന്തങ്ങളെയും കുറിച്ച് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. അത് പലതവണ ശിഷ്യന്‍മാരോട് പറഞ്ഞിട്ടുമുണ്ട്. ബുദ്ധന്‍ തന്റെ സമകാലീനരായ ഈ ഗുരുക്കന്മാരെ ആരെയും നേരില്‍ സന്ദര്‍ശിച്ചതായി കാണുന്നില്ല. (പക്ഷേ അവരുടെ ശിഷ്യന്‍മാരെ തക്കത്തിന് കിട്ടിയാല്‍ അവരെ പറഞ്ഞു തിരിക്കാന്‍ നല്ല മിടുക്കും കാട്ടിയിരുന്നു.) അത്തരം കണ്ടുമുട്ടലോ അവരുമായുള്ള ഒരു തരം ചര്‍ച്ചകളോ ആശയ കൈമാറ്റമോ ബുദ്ധന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. (Sutta Nipata: 828) എന്നാല്‍ ശിഷ്യന്‍മാര്‍ മുഖാന്തരം എതിരാളികളുടെ വിവരങ്ങളെല്ലാം അറിയുന്നുമുണ്ടായിരുന്നു.
അങ്ങനെ വൈദിക ബ്രാഹ്മണമതത്തില്‍ അതൃപ്തരായ ആളുകളുടെ റാഡിക്കല്‍ പ്രസ്ഥാനങ്ങള്‍ നിരവധിയുണ്ടായത്തില്‍ ഒന്നു മാത്രമാണ് ബുദ്ധമതം. ഇവരുടെയെല്ലാം ഫിലോസഫി വ്യത്യസ്തങ്ങളായിരുന്നുവെങ്കിലും ഏറിയും കുറഞ്ഞും എല്ലാം വേദമതവുമായി ധാരാളം സാജാത്യങ്ങളുമുള്ളതായിരുന്നു. ഈ വേദ വിരുദ്ധ പ്രസ്ഥാനങ്ങളില്‍ ബുദ്ധമതവും കുറഞ്ഞ അളവില്‍ ജൈനമതവും മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ. ബുദ്ധമതം എല്ലാത്തിനും എതിരായിരുന്നതുകൊണ്ട് ബാക്കി എല്ലാറ്റിന്റെയും നാശത്തില്‍ അതിന് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു എന്ന് കരുതാം. (അശോക ചക്രവര്‍ത്തി ഇല്ലായിരുന്നെങ്കില്‍ ബുദ്ധമതത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമാകുമായിരുന്നില്ല എന്നത് വേറെ കാര്യം. ബുദ്ധനും ചരിത്രപുസ്തകങ്ങളുടെ ഏതെങ്കിലും മൂലയ്ക്ക് ഒടുങ്ങിപ്പോയെനെ. മഖാലി ഗോശാലന്‍, അജിത കേശകമ്പിളി എന്നൊക്കെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അതെ അപരിചിതത്വം സിദ്ധാര്‍ത്ഥ ഗൌതമന്‍ എന്ന് കേള്‍ക്കുമ്പോളും ഉണ്ടായേനേ.)
--------------------------------------------------------------------------------------------
അങ്ങനെ കൊട്ടാരത്തിലെ സുഖസൌകര്യങ്ങളെല്ലാം ഉപേക്ഷിച്ച് അക്കാലത്തെ അനേകം വേദവിരുദ്ധ കള്‍ട്ടുകളില്‍ ആകൃഷ്ടനായി തന്റെ ഇരുപത്തൊന്‍പതാം വയസ്സില്‍ സിദ്ധാര്‍ത്ഥന്‍ നാടുവിടുന്നു. ബുദ്ധന്റെ ആദ്യത്തെ ഗുരുവായിരുന്നു യോഗാചാര്യനായിരുന്ന ആരാധകലാമ. ആരാധകലാമ സാംഖ്യ ആചാര്യനുമായിരുന്നു എന്ന് പറയപ്പെടുന്നു. ബുദ്ധന്‍ ധ്യാനവും സാംഖ്യവും പഠിച്ചത് ഇദ്ദേഹത്തില്‍നിന്നായിരിക്കാം. അല്‍പ്പകാലം കൊണ്ട് തന്നെ പുതിയ ശിഷ്യന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ആരാധകലാമ തന്റെ പാഠശാലയില്‍ ബുദ്ധനെ സഹ അധ്യാപകനായി നിയമിക്കാമെന്ന് ഓഫര്‍ ചെയ്തതെങ്കിലും ഗുരുവില്‍ തൃപ്തി വരാത്തതുകൊണ്ട് ബുദ്ധന്‍ അദ്ദേഹത്തെ വിട്ടു പോയി.
ആരാധകലാമ ഒരു നല്ല ബിസിനസ്സുകാരനായിരുന്നിരിക്കണം. ബുദ്ധന്റെ വാക് സാമര്‍ത്ഥ്യം അദ്ദേഹം അന്നേ ശ്രദ്ധിച്ചിരിക്കണം. ഒരു രാജാവിന്റെ മകന്‍ കൂടിയായ ഈ ചെറുപ്പക്കാരനെ കൂടെ നിര്‍ത്തിയാല്‍ നാട്ടിലെ വന്‍ പുള്ളികളൊക്കെ തന്റെ ശിഷ്യന്മാരാകും എന്ന് അദ്ദേഹം കണക്കു കൂട്ടിയിട്ടുണ്ടാകും. അക്കാലത്തെ വിവിധ ഗുരുക്കന്മാര്‍ തമ്മില്‍, പില്‍കാലത്ത് ബുദ്ധനടക്കം, ഇപ്പോഴത്തെ സ്വാശ്രയ കോളേജുകള്‍ കുട്ടികളെ പിടിക്കാന്‍ നടത്തുന്നതിനേക്കാള്‍ വലിയ മത്സരമായിരുന്നു.
(അക്കാലത്തെ ജനങ്ങളില്‍ ഭൂരിഭാഗവും പരമ്പരാഗത മതതോടൊപ്പം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ഓരോ വിഭാഗങ്ങളിലും മാറി മാറി ചേര്‍ന്നു നോക്കുന്നവരായിരുന്നു. പരമ്പരാഗത ആചാരങ്ങളെ ധിക്കരിച്ച് അസ്തിത്വ ദുഃഖവുമായി ഇങ്ങനെ അലഞ്ഞു നടക്കല്‍ അക്കാലത്ത് വലിയൊരു ഫാഷനായിരുന്നിരിക്കണം- നമ്മുടെ എഴുപതുകളിലെ ഹിപ്പി യുവത്വം പോലെ. അജീവകന്‍ പെട്ടെന്നൊരു ദിവസം മഹാവീരന്റെ അനുയായിയാകും, പിന്നെ ചിലപ്പോ ബുദ്ധന്റെ കൂടെ കൂടും. അതിനിടക്ക് ചിലപ്പോള്‍ സ്വയം പീഡിപ്പിച്ചു താപസനായി ജീവിക്കാന്‍ നോക്കും. ഒരിക്കല്‍ ഗ്രൂപ്പില്‍ ചേര്‍ന്നവര്‍ തങ്ങളെ വിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു.
പരസ്പരമുള്ള ചാരപ്പവര്‍ത്തനം, എതിര്‍ ഗ്രൂപ്പുകളെയും അവയുടെ ആചാര്യന്മാരെയും കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തല്‍, പെണ്ണു കേസില്‍ പെടുത്തല്‍, ഇരുട്ടടി മുതല്‍ കൊലപാതകം വരെ നടന്നിട്ടുണ്ട് എന്ന് കാണാം. ഉദാഹരണത്തിന്, ബുദ്ധന്റെ ഒരു പ്രധാന ശിഷ്യനായിരുന്ന മോഗല്ലാനയെ കൊന്നു കളഞ്ഞത് മറ്റു ശ്രമണ ഗ്രൂപ്പുകാര്‍ (ജൈനന്മാര്‍?) ഏര്‍പ്പാടാക്കിയ ഒരു കൊലയാളിയാണ് എന്ന് ജാതക കഥ പറയുന്നു. (ജാതക:522). ഒരു നിര്‍ഗ്രന്ഥന്‍ (ജൈന വിശ്വാസി) വിഷം കലര്‍ന്ന ഭക്ഷണം ബുദ്ധനു കൊടുക്കാന്‍ ശ്രമിച്ച സ്ഥലം കണ്ടതായി ഫാഹിയാന്‍ അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍നിന്നു നമ്മള്‍ പ്രതീക്ഷിക്കാത്തതും ഇന്നത്തെ ആള്‍ദൈവങ്ങളുടെ ചെയ്തികളെ ഓര്‍മ്മിപ്പിക്കുന്നതുമായ എല്ലാ കാര്യങ്ങളും അന്നും ഉണ്ടായിരുന്നു എന്നര്‍ത്ഥം.)
അങ്ങനെ ആരാധകലാമയെ വിട്ട ബുദ്ധന്‍ പിന്നെ ഉദ്രകരാമപുത്രന്‍ എന്ന ബ്രാഹ്മണ ഗുരുവിന്റെ അടുത്തെത്തി. ഒന്നിനെയും അന്ധമായി വിശ്വസിക്കാതിരിക്കുക എന്ന ഉദ്രകരാമപുത്രന്റെ രീതിയാണ് പില്‍ക്കാലത്ത് ബുദ്ധമതത്തിന്റെ മുഖമുദ്രയായത്. ഉദ്രകരാമപുത്രന്റെ ഈ രീതിയാണ് ബുദ്ധനായ ശേഷം അദ്ദേഹം ഭിക്ഷുക്കള്‍ക്കും ഉപാസകര്‍ക്കും (ഗൃഹസ്ഥരായ വിശ്വാസികള്‍) നല്‍കിയ ഉപദേശങ്ങളില്‍ അവലംബിച്ചത്. എങ്കിലും ആരാധകലാമ പോലെത്തന്നെ ഇദ്ദേഹവും ബുദ്ധനു പൂര്‍ണ്ണ തൃപ്തി നല്‍കിയില്ല. ബുദ്ധമതത്തിലെ ഉപനിഷത്ത് ആശയങ്ങള്‍ ഇദ്ദേഹത്തില്‍ നിന്ന് കിട്ടിയതായിരിക്കണം എന്ന് കരുതുന്നു.
(aside point:.... ബുദ്ധമതത്തില്‍ ചില ഉപനിഷത്ത് ആശയങ്ങളുടെ സ്വാധീനം നല്ല പോലെ ഉണ്ട്. (ബുദ്ധനെ എറിഞ്ഞ കല്ലൊക്കെ വായിച്ച് ബുദ്ധമതം ഉപനിഷത്ത് വിരുദ്ധമാണ് എന്നുള്ള വല്ല ധാരണയും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.) ഒരു ഉപനിഷത്ത് ആശയമായ പുനര്‍ജന്മത്തില്‍ നിന്ന് രക്ഷ നേടാനാണ് ബുദ്ധന്റെ ശ്രമം തന്നെ. (എന്നാല്‍ അനശ്വരമായ ഒരു ആത്മാവ് എന്ന ഉപനിഷത്ത് ആശയം ബുദ്ധന്‍ ഉപേക്ഷിക്കുകയും ചെയ്തു.) ബോധോദയമുണ്ടായപ്പോള്‍ ബുദ്ധന്‍ ആഹ്ലാദത്തോടെ പറഞ്ഞത് ഇപ്രകാരമാണ്...
''My emancipation is assured,
This is my last birth,
There will be no more re-becoming!'' (Majjima Nikhaya 26.21)
ഉദ്രക രാമപുത്രനും സിദ്ധാര്‍ത്ഥന്റെ കഴിവില്‍ സന്തുഷ്ട്ടനായി തന്റെ പാഠശാലയിലെ മെയിന്‍ പാര്‍ട്ട്ണറാകാന്‍ (ആളെ പിടുത്തകാരനാകാന്‍) ബുദ്ധനെ ക്ഷണിച്ചു. അതും ബുദ്ധന്‍ നിരസിച്ചു. ഒരു കൊല്ലം കൊണ്ടു തന്നെ ബുദ്ധന്‍ ഈ രണ്ടു ഗുരുക്കന്മാരെയും വിട്ട്, തൃപ്തി വരാതെ പിന്നെയും അലഞ്ഞു നടന്നു. അക്കാലത്തെ മറ്റു പല ആത്മീയ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു നോക്കുന്നു. നേരത്തെ കണ്ട, അക്കാലത്തെ മറ്റൊരു ഫാഷനായ സ്വന്തം ശരീരത്തെ പീഢിപ്പിക്കല്‍ (തപസ്സ്) അനുഷ്ഠിച്ചു നോക്കുന്നു. മഞ്ജിമ നിഖായ-12 ബുദ്ധന്റെ സ്വയം പീഡന ജീവിതം വിവരിക്കുന്നുണ്ട്.
"Such was my asceticism, Sariputta, that I went naked, rejecting conventions, licking my hands, not coming when asked, not stopping when asked; I did not accept food brought or food specially made or an invitation to a meal; I received nothing from a pot, from a bowl, across a threshold, across a stick, across a pestle, from two eating together, from a pregnant woman, from a woman giving suck, from a woman lying with a man, from where food was advertised to be distributed, from where a dog was waiting, from where flies were buzzing; I accepted no fish or meat, I drank no liquor, wine or fermented brew. ...........
''I was one who pulled out hair and beard, pursuing the practice of pulling out hair and beard. I was one who stood continuously, rejecting seats. I was one who squatted continuously, devoted to maintaining the squatting position. I was one who used a mattress of spikes; I made a mattress of spikes my bed. I dwelt pursuing the practice of bathing in water three times daily including the evening. Thus in such a variety of ways I dwelt pursuing the practice of tormenting and mortifying the body. Such was my asceticism...........
"Such was my coarseness, Sariputta, that just as the bole of a tinduka tree, accumulating over the years, cakes and flakes off, so too, dust and dirt, accumulating over the years, caked off my body and flaked off........... I would make my bed in a charnel ground with the bones of the dead for a pillow.''
സ്വന്തം മലവും മൂത്രവും വരെ കഴിച്ചു നോക്കി എന്ന് ബുദ്ധന്‍ തന്നെ പറയുന്നു. ''As long as my own excrement and urine lasted, I fed on my own excrement and urine. Such was my great distortion in feeding.'' (മഞ്ജിമ നിഖായ-12:49) അവസാനം ഇത്തരം കടുത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് ഒരു കാര്യവുമില്ല എന്ന ബുദ്ധിയുദിച്ചപ്പോള്‍ മധ്യ മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ആറു വര്‍ഷത്തിനു ശേഷം തന്റെ മുപ്പത്താറാം വയസ്സില്‍ ബോധോദയം.
തന്റെ ജീവിത ലക്‌ഷ്യം എന്തായിരുന്നു എന്ന് ഈ സ്വയം പീഡന കാലത്തെ സൂചിപ്പിച്ചുകൊണ്ട് ബുദ്ധന്‍ തന്നെ പറയുന്നുണ്ട്.
''By this method,on this path, by this severe asceticism I did not attain to the highest goal of human striving, the true Ariyan knowledge and wisdom.'' (Majjima Nikhaya 12.56)
''Whatever ascetics and Brahmins have ever felt feelings that were painful,sharp and severe, it cannot exceed this. And yet even with this extreme asceticism I did not gain the highest goal of human striving, the true Ariyan knowledge and wisdom, Might there not be another way to awakening?'' (Majjima Nikhaya 36.22)
(Aside point...... അതിലെ Ariyan knowledge എന്നത് ശ്രദ്ധിക്കുക. ആര്യന്‍ എന്ന വാക്കിനെക്കുറിച്ച് അല്‍പ്പം.... ഹിന്ദു ജൈന ബുദ്ധ കൃതികളിലെല്ലാം ആര്യന്‍ എന്ന വാക്ക് കാണാം. എല്ലായിടത്തും ശ്രേഷ്ഠം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ബുദ്ധന്റെ നാല് ശ്രേഷ്ഠ സത്യങ്ങള്‍, അഷ്ട മാര്‍ഗ്ഗങ്ങള്‍ എന്നൊക്കെ സ്കൂളില്‍ പഠിച്ചത് ശരിക്കും ചതുര്‍ ആര്യസത്യങ്ങളും ആര്യ അഷ്ട മാര്‍ഗ്ഗങ്ങളുമാണ്. ആര്യന്‍ എന്ന് കേള്‍ക്കുമ്പോള്‍ അസ്ഥാനത്ത് തേളു കുത്തിയതുപോലെ ചാടുന്ന, ആര്യന്‍ എന്നത് ഒരു പ്രത്യേക ജനവിഭാഗത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വാദിക്കുന്ന ബുദ്ധിജീവികള്‍ ഇവിടെ ബുദ്ധന്‍ ഉദ്ദേശിക്കുന്ന ആര്യന്‍ അറിവ് എന്താണെന്ന് പറയാമോ? (ചതുര്‍ ആര്യസത്യങ്ങളും ആര്യ അഷ്ടമാര്‍ഗ്ഗങ്ങളും ഇംഗ്ലീഷില്‍ four noble truths, noble eight folded path എന്നൊക്കെ വിവര്‍ത്തനം ചെയ്തത് ഇംഗ്ലീഷില്‍നിന്നു നേരിട്ട് മലയാളീകരിച്ചപ്പോള്‍ അതിലെ ആര്യന്‍ നഷ്ടപ്പെട്ടു പോയതാണ്. (അതോ ബുദ്ധനും ആര്യനുമായി ഒരു ബന്ധവുമില്ല എന്ന് കാണിക്കാന്‍ മനഃപ്പൂര്‍വ്വം ''ആര്യന്‍'' ഒളിപ്പിച്ചതാണോ?എന്റെ വക ഒരു കോണ്‍സ്പിരസി തിയറി. :-) )
മതത്തിന്റെ കാര്യത്തില്‍ ബുദ്ധന്‍ വളരെ പ്രായോഗിക വാദിയായിരുന്നു എന്ന കാര്യം എന്തായാലും സമ്മതിക്കാതെ തരമില്ല. പ്രായോഗികമായി ഉപകാരപ്പെടാത്ത വെറും താത്വികമായ ചിന്തകളെ ബുദ്ധന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. വിഷം പുരട്ടിയ അമ്പേറ്റ ഒരാളുടെ കഥ ബുദ്ധന്‍ പറയുന്നുണ്ട്. അമ്പെയ്ത ആളുടെ കുടുംബമോ കുലമോ അയാളുടെ അമ്പിന്റേയും വില്ലിന്റേയും നിര്‍മ്മാണ രീതിയോ മറ്റു വിശദാംശങ്ങളോ ഒന്നും അമ്പേറ്റു മരിക്കാന്‍ കിടക്കുന്നവനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. അതന്വേഷിക്കാന്‍ പോയാല്‍ അപ്പോളേക്കും അമ്പു കൊണ്ട ആള്‍ ചത്തു പോയിരിക്കും. (മഞ്ജിമ നിഖായ 63;1,429)
അലഞ്ഞു നടക്കുന്നകാലത്തേ പരിചയമുള്ള അഞ്ചു പേരായിരുന്നു ആദ്യം ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ചത്. അവരോടു ബുദ്ധന്‍ ആവശ്യപ്പെടുന്നത് പണ്ട് തന്നെ സഹോദരന്‍ എന്ന് വിളിച്ചതുപോലെ ഇനി പാടില്ല എന്നാണ്.''Monks, do not address the tathagatha as ''brother'' (as if he were one of yourselves). Monks,the tathagatha is a holy one (Arahant), a fully enlightened one.'' (Mahavagga1:6) അപ്പോഴേക്കും ബുദ്ധന്‍ ലേശം പൊങ്ങച്ചക്കാരനായി. അല്ലെ? :-)
നാല്പത്തഞ്ചു വര്‍ഷത്തോളം തന്റെ ആശയങ്ങള്‍ ജനങ്ങളോട് സംവദിച്ചു. അക്കാലത്തെ പ്രധാനപ്പെട്ട രണ്ടു രാജാക്കന്മാരെങ്കിലും ബുദ്ധന്റെ അടുത്ത സുഹൃത്തുക്കളും അനുയായികളുമായിരുന്നു. കോസലത്തിലെ മഹാരാജാവായ പസേനദി (പ്രസേനജിത്ത്), മഗധയിലെ മഹാരാജാവായ ബിംബിസാരന്‍. (മറ്റുള്ള ശ്രമണ ഗ്രൂപ്പുകാര്‍ ബുദ്ധിസത്തിനു മേലുള്ള തങ്ങളുടെ പ്രാമാണ്യം തെളിയിക്കാന്‍ സ്വതന്ത്രമായ ഒരു പരീക്ഷണം/മത്സരം നടത്താന്‍ ബിംബിസാരനോട് ആവശ്യപ്പെട്ടെങ്കിലും ബിംബിസാരന്‍ കൂട്ടാക്കിയില്ല. എല്ലാറ്റിനേയും നാടു കടത്തിക്കളയും എന്ന് ഭീഷണിപ്പെടുത്തി ബുദ്ധിസത്തിന്റെ ആ ശത്രുക്കളെ ഒതുക്കിക്കളഞ്ഞു എന്ന് ദിവ്യാവദാന എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥം വളരെ അഭിമാന പൂര്‍വ്വം പറയുന്നു.)
ബിംബിസാരനെ തുടര്‍ന്ന് രാജാവായ അദ്ദേഹത്തിന്റെ മകന്‍ അജാതശത്രു ബുദ്ധിസത്തോട് വലിയ അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും ചില സഹായങ്ങളൊക്കെ ചെയ്തിട്ടുണ്ട്. (ആദ്യത്തെ ബുദ്ധമത സമ്മേളനം അജാതശത്രുവിന്റെ സഹായത്താലായിരുന്നു.) സ്വാഭാവികമായും രാജാക്കന്മാര്‍ അനുയായികളായതോടു കൂടി പ്രജകളും ബുദ്ധന്റെ പുറകെ കൂടി. ബുദ്ധദര്‍ശനം സാമാന്യം പോപ്പുലറായി. (എങ്കിലും അശോകചക്രവര്‍ത്തി ബുദ്ധമതത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നതു വരെ അവര്‍ താരതമ്യേന ചെറിയ ഒരു വിഭാഗമായിരുന്നു.)
എന്തായാലും ബുദ്ധിസത്തിന്റെ വിജയം (രാജാക്കന്മാരുടെ അകമഴിഞ്ഞ സഹായം) മറ്റു ശ്രമണ ഗ്രൂപ്പുകളെ വിറളി പിടിപ്പിച്ചു. അക്കാലത്തെ വിവിധ ശ്രമണ ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത മത്സരമുണ്ടായിരുന്നു എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ മാതിരി ചക്കളത്തി പോരിനിടയില്‍ വേദമതം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. (നമ്മുടെ ചരിത്രകാരന്മാര്‍ ഒരു സ്ഥിരം വില്ലനായി ബ്രാഹ്മണരേയാണ് അവരോധിച്ചിട്ടുള്ളതെങ്കിലും.) ബുദ്ധിസത്തിന്റെ ശത്രുക്കള്‍ അക്കാലത്തെ വേദ ബ്രാഹ്മണരായിരുന്നു എന്നത് വലിയൊരു നുണയാണ്. ഒന്നാമത് അക്കാലത്ത് യാഗം ഒരു തൊഴിലായി ചെയ്യുന്നവര്‍ ബ്രാഹ്മണരിലെ ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. പിന്നെ ബുദ്ധമതം സ്വീകരിച്ചവര്‍ യാഗം ചെയ്യുന്നത് നിര്‍ത്തി എന്നും കരുതാനാവില്ല. പസേനദി രാജാവ് പോലും ബുദ്ധവിശ്വാസി ആയ ശേഷം വന്‍ യാഗങ്ങള്‍ നടത്തിയിരുന്നു.
പസേനദി രാജാവ്, താന്‍ ബുദ്ധനെയും ബുദ്ധിസത്തേയും ബഹുമാനിക്കാനുള്ള കാരണം പറയുന്നത് നോക്കൂ. ''Venerable one, I am of Kosala, the blessed one is also of kosala; I am of kshathriya caste, and so is the blessed one.'' താനും ബുദ്ധനും ഒരേ നാട്ടുകാരും ഗോത്രക്കാരും ജാതിക്കാരുമാണ്. 'നമ്മളാളാണ്' പുള്ളിക്കാരന്‍. അത്രയേ ഉള്ളു ശരിക്കും ബുദ്ധമതത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം. അശോകനടക്കം ഒരു ബുദ്ധിസ്റ്റ് രാജാവും പഴയ ശീലങ്ങളൊന്നും മാറ്റിയില്ല എന്നതാണ് സത്യം. അശോകന്‍ ബുദ്ധമതാനുയായി ആയതോടു കൂടി അഹിംസാ പാര്‍ട്ടിക്കാരനായി എന്നത് 'സൊ കാള്‍ഡ്' ചരിത്രകാരന്മാര്‍ നിങ്ങളെ പറ്റിച്ചതാ. അശോകന്‍ ആഹിംസക്കാരനായ ശേഷവും ചുരുങ്ങിയത് മൂന്ന് കൂട്ടകൊലകളെങ്കിലും നടത്തിയതായി അശോകാവദാന പറയുന്നുണ്ട്. അതൊക്കെ പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്.)
(അശോകന്‍ അവസാനകാലത്ത് അസുഖം വന്നപ്പോള്‍ മരുന്നായി പോലും ഉള്ളി ഉപയോഗിക്കാന്‍ തയ്യാറായില്ലത്രേ. ക്ഷത്രീയര്‍ ഉള്ളി കഴിക്കാന്‍ പാടില്ല എന്നാണ് ആചാരം. അത്രക്കാണ് ബുദ്ധമാതാനുയായിയായ ശേഷവും അശോകന്റെ വര്‍ണ്ണാഭിമാനം. അപ്പൊ ഒരു ഡൌട്ട്...അതിന് അശോകന്‍ ക്ഷത്രീയനാണോ? മൌര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൌര്യന്‍ അതായത് അശോകന്റെ മുത്തച്ഛന്‍ ശൂദ്രനായിരുന്നു എന്ന് പ്രസിദ്ധം. അശോകന്റെ മാതാവ് ഒരു ബ്രാഹ്മണ സ്ത്രീയായിരുന്നു എന്ന് അശോകാവദാനയും പറയുന്നു.)
ഈ ആദ്യകാല ബുദ്ധിസ്റ്റുകളൊന്നും ഇങ്ങനെ പഴയത് പാടെ ഉപേക്ഷിച്ച് പുതിയതു സ്വീകരിച്ചവരല്ല. (അശോകന്റെ ബുദ്ധിസത്തിലേക്കുള്ള ''മതംമാറ്റം'' ഇപ്പോള്‍ പല ചരിത്രകാരന്മാരും അംഗീകരിക്കുന്നില്ല.) അവരൊക്കെ പഴയ ആചാരങ്ങളുടെ കൂടെ ബുദ്ധിസത്തിന്റെ പുതിയ ആചാരങ്ങളും കൂട്ടുക മാത്രമാണ് ചെയ്തത്. (മലക്കു പോകുന്ന, ഗണപതി ഹോമം നടത്തുന്ന, മുട്ടറക്കുന്ന കമ്യൂണിസ്റ്റുകാരനെപ്പോലെ.) ബുദ്ധന്‍ കാരണം ബ്രാഹ്മണര്‍ക്ക് കാര്യമായ സാമ്പത്തിക നഷ്ട്ടമോ മറ്റു ബുദ്ധിമുട്ടുകളോ ഒരിക്കലും ഉണ്ടായില്ല എന്നതാണ് സത്യം. നമ്മുടെ ബുദ്ധിജീവികള്‍ സങ്കല്പ്പിക്കുന്നപോലെ ബുദ്ധമതം വൈദിക മതത്തിനു ഭീഷണിയാകുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. ബുദ്ധന്‍ പോലും തന്റെ അനുയായികളോട് പഴയ വിശ്വാസത്തില്‍ തുടരുന്ന സന്യാസിമാരെ ബഹുമാനിക്കാനും അവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ തുടര്‍ന്നും കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്.(മഹാവഗ്ഗ 6.31.10f) ബുദ്ധമതത്തിന് ഏറ്റവും പുരോഗതി ഉണ്ടായ അശോകന്റെ കാലത്ത് പോലും ഒട്ടും മോശമല്ലാത്ത പിന്തുണയാണ് ബ്രാഹ്മണമതത്തിനും കിട്ടിയിരുന്നത്.
ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം അക്കാലത്തെ അനേകം ശ്രമണ വിഭാഗങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ബുദ്ധിസം. ബുദ്ധനെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണിസം അവരുടെ എതിരാളിയുമായിരുന്നില്ല. നമ്മുടെ കമ്പ്യൂട്ടര്‍ ഉപമ ഉപയോഗിച്ചാല്‍ നിലവിലുള്ള സോഫ്റ്റ് വെയറില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു ബുദ്ധിസം. മറിച്ചുള്ള നിങ്ങളുടെ ധാരണക്ക് കാരണം ചില രാഷ്ട്രീയ ശരികള്‍ക്കൊപ്പിച്ചുള്ള ചരിത്രം എഴുതിയ ആളുകളെ മാത്രമേ നിങ്ങള്‍ വായിച്ചിട്ടുള്ളൂ എന്നതുകൊണ്ടാണ്.)
ശരിക്കും മത്സരം വിവധ ശ്രമണ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു. (ബുദ്ധമതവും കുറഞ്ഞ തോതില്‍ ജൈനമതവും മാത്രമെ ഈ മത്സരത്തില്‍ നിലനിന്നുള്ളു. ബാക്കിയുള്ളതൊക്കെ പില്‍ക്കാലത്ത് ഹിന്ദു മതത്തിന്റെ ഭാഗമായി.) നേരത്തെ സൂചിപ്പിച്ചപോലെ അക്കാലത്തെ മിക്കവാറും ആളുകള്‍ ജീവിതകാലം മുഴുവന്‍ ഒരേ മത വിശ്വാസം (ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന മതം എന്ന കണ്‍സെപ്റ്റ് തന്നെ അന്നില്ല) തന്നെ തുടര്‍ന്നവരൊന്നുമല്ല. തരം പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഘര്‍ വാപ്പസി നടത്തും. പഴയ വിശ്വാസങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചും പഴയ ദൈവങ്ങളെ തള്ളിപ്പറഞ്ഞും പുതിയ മതത്തിലേക്ക് പോകുക എന്ന പടിഞ്ഞാറന്‍ കണ്‍സപ്റ്റ് അബ്രഹാമിക് മതങ്ങളുടെ രീതിയാണ്. നമ്മള്‍ പണ്ട് മുതലേ സഹവര്‍ത്തിത്വത്തിന്റെ ആളുകളായിരുന്നു. ബുദ്ധന്‍ എത്ര വിവേകത്തോടെയാണ് സംസാരിക്കുന്നതെന്ന് നോക്കൂ...
''A man has faith. If he says,''This ia my faith,'' so far he maintains the truth. But by that he cannot proceed to the absolute conclusion: this alone is the Truth, and everything else is false.'' (Canki Sutta)
എന്നാല്‍ ഈ ബുദ്ധവചനത്തിനു വിരുദ്ധമായി, ഒരു ഏകസത്യമുണ്ടെന്നും അതിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ പഴയതിനെ മുഴുവന്‍ ഉപേക്ഷിക്കണം എന്ന അബ്രഹാമിക് മതങ്ങളുടെ രീതി ഇവിടെ പ്രചരിപ്പിക്കാന്‍ നോക്കിയത് അംബേദ്ക്കറാണ്. ബുദ്ധമതത്തില്‍ ചേരുന്നവര്‍ക്കുള്ള പ്രതിജ്ഞയിലെ ഇരുപത്തിരണ്ടു ഇന നിര്‍ദേശങ്ങളില്‍ ചിലത് നോക്കൂ.... ബുദ്ധന്‍ പോലും പറയാത്ത നിബന്ധനകളാണ് ഇത്.
"I am giving up my existing Hindu religion and adopting to Buddhism. I take the following vows on my own and nobody has influenced me in this regard.
I shall have no faith in Brahma, Vishnu and Mahesh nor shall I worship them.
I shall have no faith in Rama and Krishna who are believed to be incarnation of God nor shall I worship them.
I shall have no faith in ‘Gauri’, Ganapati and other gods and goddesses of Hindus nor shall I worship them.
I shall have no faith in Vithal Rukhamai nor shall I worship them. I do not believe in the incarnation of God.
I do not and shall not believe that Lord Buddha was the incarnation of Vishnu. I believe this to be sheer madness and false propaganda.
I shall not perform ‘Shraddha’ nor shall I give ‘pind-dan’.
I shall not act in a manner violating the principles and teachings of the Buddha.I shall not allow any ceremonies to be performed by Brahmins.
(Aside point:..... I do not and shall not believe that Lord Buddha was the incarnation of Vishnu എന്ന് അംബേദ്ക്കര്‍ പ്രഖ്യാപിച്ചതു കൊണ്ടായോ?ബുദ്ധ തന്നെ പറയുന്നത് വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ താനാണ് എന്നാണ്..!!.. (ദശരഥ ജാതക no: 461) :-)
ഇന്നലെ ചന്ദ്ര ഗ്രഹണമായിരുന്നു (4/4/2015). വിഷ്ണുവാണ് രാഹുവിന്റെ പിടിയില്‍നിന്ന് ചന്ദ്രനെ മോചിപ്പിച്ചത് എന്നാണു കഥ. ഈ കഥയുടെ ബുദ്ധിസ്റ്റ് വേര്‍ഷനില്‍ ബുദ്ധനാണ് രാഹുവില്‍ നിന്ന് ചന്ദ്രനെ രക്ഷിക്കുന്നത്. അതായത് വിഷ്ണു ചെയ്ത പണി തന്നെ.... (സുത്ത നിപാത 2:9 കണ്ടിമ സുത്ത)
Thus have I heard:
On one occasion the Blessed One was living near Savatthi, at Jetavana at Anathpindika's monastery. At that time Candima, the moon deity, was seized by Rahu, lord of Asura. Thereupon calling to mind the Blessed One, Candima, the moon deity, recited this stanza:
i. "O Buddha, the Hero, thou art wholly free from all evil. My adoration to thee. I have fallen into distress. Be thou my refuge."Thereupon the Blessed One addressed a stanza to Rahu, Lord of Asuras, on behalf of Candima, thus:
ii. "O Rahu, Candima has gone for refuge to the Tathagata, the Consummate One. Release Candima. The Buddhas radiate compassion on the world (of beings)."Thereupon Rahu, Lord of Asuras, released Candima, the deity, and immediately came to the presence of Vepacitta, Lord of Asuras, and stood beside him trembling with fear and with hair standing on end. Then Vepacitta addressed Rahu in this stanza.
iii. "Rahu. Why did you suddenly release Candima? Why have you come trembling, and why are you standing here terrified?"
"I have been spoken to by the Buddha in a stanza (requesting me to release Candima). If I had not released Candima my head would have split into seven pieces. While yet I live, I should have had no happiness. (Therefore I released Candima)."
(അംബേദ്ക്കറെ പിന്തുടര്‍ന്ന് വിഷ്ണുവില്‍ വിശ്വസിക്കാത്തവര്‍ക്ക് അത് ചെയ്തത് ബുദ്ധനാണ് എന്ന് വിശ്വസിക്കാം. അപ്പൊ പുരോഗമനവാദിയാകാം.) എന്തായാലും ബുദ്ധമതം ഹിന്ദു മതത്തേക്കാള്‍ മികച്ച കൊമ്പത്തെ സാധനമാണ് എന്നും പറഞ്ഞോണ്ട് ഒരുത്തനും ഇനി ഈ ഏരിയയില്‍ വന്നേക്കരുത് കേട്ടോ. :-)
-------------------------------------------------------------------
ബ്രാഹ്മണരും ശ്രമണരും (ബുദ്ധിസ്റ്റുകള്‍ മാത്രമല്ല) തമ്മില്‍ ചില പിണക്കങ്ങളൊക്കെ സ്വാഭാവികമായും ഉണ്ടായിരിക്കാമെങ്കിലും ബ്രാഹ്മണര്‍ ബുദ്ധനു നേരെ വലിയ തോതില്‍ ആക്രമങ്ങള്‍ എന്തെങ്കിലും ചെയ്തതായി ബൌദ്ധ പ്രമാണങ്ങളില്‍ പോലും കാര്യമായ ഒരു തെളിവുമില്ല. (അങ്ങനെ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. Go ahead..... make my day..!!.. :-)) എന്നാല്‍ മറ്റു ശ്രമണ ഗ്രൂപ്പുകളും സ്വന്തം സംഘത്തിലെ ആളുകളും തന്നെ ബുദ്ധനെതിരെ തിരിഞ്ഞ സംഭവങ്ങള്‍ ഇഷ്ട്ടം പോലെ ഉണ്ടായിട്ടുണ്ട്.
ഒരു സംഭവം ഇങ്ങനെയാണ്. മറ്റു ശ്രമണ വിഭാഗങ്ങള്‍ അവരുടെ കൂട്ടത്തിലെ സുന്ദരി എന്ന ഒരു സ്ത്രീയെ എല്ലാവരും കാണ്‍കെ കൂടെക്കൂടെ ബുദ്ധനെ സന്ദര്‍ശിക്കാന്‍ ചട്ടം കെട്ടി. അങ്ങനെ കുറച്ചു കാലത്തിനു ശേഷം ആ സ്ത്രീയെ തല്ലിക്കൊന്ന് ശവം ബുദ്ധന്‍ താമസിക്കുന്ന ജീതവനത്തിനു സമീപം ഉപേക്ഷിച്ചു. ബുദ്ധസംഘം തങ്ങളുടെ കൂട്ടത്തിലെ ഒരു സ്ത്രീയെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം കൊന്നു കളഞ്ഞിരിക്കുന്നു എന്ന് പസേനദി രാജാവിന് പരാതിയും കൊടുത്തു. കൂടാതെ ഈ സ്ത്രീയുടെ ശവവും കെട്ടിയെടുത്തു നാല്‍ക്കവലകള്‍ തോറും ബുദ്ധനും സംഘത്തിനും എതിരെ അപവാദം പ്രചരിപ്പിക്കാനും തുടങ്ങി. (ഉദാന 4.8) പക്ഷേ ഈ പ്ലാന്‍ ചീറ്റിപ്പോയി. (കൊലയാളികള്‍ മദ്യപാനത്തിനിടക്ക് സത്യം വെളിപ്പെടുത്തിയത് രാജാവ് ചാരന്മാര്‍ മുഖേനെ അറിഞ്ഞു.)
മറ്റൊരിക്കല്‍ എതിര്‍ ഗ്രൂപ്പുകാര്‍ ചിഞ്ച മാനവിക എന്ന ബ്രാഹ്മണ സ്ത്രീയെ ബുദ്ധനെ പതിവായി സന്ദര്‍ശിക്കാന്‍ ഏര്‍പ്പാടാക്കി. ഈ സ്ത്രീ വൈകുന്നേരം ജീതവനത്തില്‍ ബുദ്ധന്‍ താമസിക്കുന്നിടത്തേക്ക് പോകുകയും രാത്രി മുഴുവന്‍ ഒരിടത്ത് ഒളിച്ചിരുന്ന് രാവിലെ ജീതവനത്തില്‍നിന്നു വരുന്നു എന്നപോലെ പുറത്തിറങ്ങുകയും ചെയ്യും. വഴിയില്‍ കാണുന്നവരോട് താന്‍ രാത്രി ബുദ്ധനോടൊത്തു ചിലവഴിച്ചു വരുകയാണ് എന്നു പറയും. അങ്ങനെ കുറെ മാസങ്ങള്‍ക്ക് ശേഷം ഈ സ്ത്രീ താന്‍ ഗര്‍ഭിണിയാണെന്നും ബുദ്ധനാണ് ഉത്തരവാദി എന്നും പരസ്യമായി പറഞ്ഞു ബുദ്ധനെ നാറ്റിക്കാന്‍ ശ്രമിച്ചു. ഇതും പൊട്ടിപ്പോയി. (അവരുടെ കൃത്രിമ വയര്‍ നാട്ടുകാരുടെ മുന്നില്‍ അഴിഞ്ഞു വീണു.)
''Having made a wooden belly to appear pregnant,
Cinca made a lewd accusation in the midst of the gathering.
The Lord of Sages defeated her with peaceful, gracious means:
By the power of this, may you have victory blessings.'' (Buddha jayamangala Gatha)
മറ്റൊരു സംഭവം ബുദ്ധന്റെ സ്വന്തം അര്‍ദ്ധ സഹോദരനായ ദേവദത്തന്‍ തന്നെ ബുദ്ധനെ കൊന്ന് സംഘത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ്. (ഈ ദേവദത്തനെ നമ്മളില്‍ ചിലര്‍ നാലാം ക്ലാസിലോ മറ്റോ ബുദ്ധനെക്കുറിച്ചുള്ള ഒരു പാഠത്തില്‍ പഠിച്ചിട്ടുണ്ട്. ഒരു അരയന്നത്തെ ചുമ്മാ അമ്പെയ്തു കൊന്ന് രസിക്കുന്ന ആള്‍. ഓന്റെ കൈയ്യിലിരിപ്പ് അന്നേ ശരിയല്ല.) ദേവദത്തന്‍ ഒരിക്കല്‍ ഒളിച്ചിരുന്ന് മുകളില്‍ നിന്ന് ഒരു കല്ല് ബുദ്ധനു നേരെ ഉരുട്ടിവിട്ടു. ബുദ്ധന്‍ പക്ഷേ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കുറച്ചു കാലം കിടപ്പിലായിപ്പോയി. ദേവദത്തന്‍ വേറൊരിക്കല്‍ നളഗിരി എന്ന് പേരായ മദമിളകിയ ഒരു ആനയെക്കൊണ്ടു ബുദ്ധനെ കൊല്ലിക്കാന്‍ നോക്കി. അതും നടന്നില്ല.
കണ്ടാല ജാതക ( ജാതക: 542) എന്ന ജാതക കഥയില്‍ ബുദ്ധന്റെ ജീവനു നേരെയുള്ള ദേവദത്തന്റെ വേറൊരു ആക്രമണം വിവരിക്കുന്നുണ്ട്. ബിംബിസാരന്റെ മകന്‍ അജാതശത്രു അച്ഛനെ പട്ടിണിക്കിട്ട് കൊന്ന്, രാജാവായ ശേഷം അജാതശത്രുവിന്റെ സഹായത്തോടെ ദേവദത്തന്‍ ബുദ്ധനെ കൊല്ലാന്‍ 130 വില്ലാളികളെ ഏര്‍പ്പാടാക്കുന്നു. (ബിംബിസാരനും ബുദ്ധനും 'സോള്‍ ഗഡീസ്' ആണെങ്കിലും കൂട്ടുകാരനും തികഞ്ഞ അനുയായിയുമായ ബിംബിസാരനെ രക്ഷിക്കാന്‍ ബുദ്ധന്‍ എന്തെങ്കിലും ചെയ്തതായി കാണുന്നില്ല. ആ സമയത്ത് ഒരു അഹിംസാ ഗീതയും ബുദ്ധന്‍ പ്രസംഗിച്ചില്ല. പിതൃഘാതകനായ അജാതശത്രുവിന്റെ ആശ്രിതനായി തന്നെ കൂടി. ) ദേവദത്തന്റെ പ്ലാന്‍ നല്ല രസമാണ്. ഒരു മാഫിയാ സ്റ്റൈല്‍. ആദ്യം ഒരാളോട് ബുദ്ധനെ ഒളിച്ചുനിന്ന് വിഷം പുരട്ടിയ അമ്പെയ്ത ശേഷം ഒരു പ്രത്യേക വഴിയിലൂടെ തിരിച്ചു വരാന്‍ പറയുന്നു. അയാളെ വഴിയില്‍ വച്ച് കൊല്ലാന്‍ വേറെ രണ്ടു വില്ലാളികളെ ഏര്‍പ്പാടാക്കുന്നു. അവരെ കൊല്ലാന്‍ വേറെ നാലുപേര്‍, ആ നാലുപേരെ കൊല്ലാന്‍ വേറെ എട്ട് പേര്‍, ആ എട്ടു പേരെ കൊല്ലാന്‍ വേറൊരു പതിനാറു പേര്‍, പിന്നെ മുപ്പത്തിരണ്ട് അങ്ങനെ കൊലയാളികളെ ഏര്‍പ്പാടാക്കുന്നു. ആര്‍ക്കും പരസ്പരം തങ്ങള്‍ ആരെയാണ് എന്തിനാണ് കൊല്ലുന്നത് എന്നറിയില്ല. താനാണ് ഇതിന്റെ പിന്നില്‍ എന്ന് ആരും ഒരിക്കലും പുറത്ത് അറിയാതിരിക്കാനുള്ള ദേവദത്തന്റെ സൂത്രം. തീര്‍ച്ചയായും ഈ പ്ലാനും ചീറ്റിപ്പോയി. (അല്ലെങ്കില്‍ ഇതിന്റെ വിശദാംശങ്ങളും ഇതിനു പിന്നില്‍ ദേവദത്തനായിരുന്നു എന്നതും നിങ്ങള്‍ ഇപ്പോള്‍ വായിക്കില്ലല്ലോ? :-))
ദേവദത്തന്‍ ബുദ്ധനെ കൊല്ലുന്നതില്‍ വിജയിച്ചില്ലെങ്കിലും ബുദ്ധന്റെ ജീവിത കാലത്തു തന്നെ സംഘത്തെ പിളര്‍ത്തുന്നതില്‍ വിജയിച്ചിരുന്നു. കുറെ ഭിക്ഷുക്കളെ 'സ്വന്തമാക്കി' (അഞ്ഞൂറ് എന്ന് മിലിന്ദ പ്രശ്ന) ദേവദത്തന്‍ വേറെ ആശ്രമം സ്ഥാപിച്ചു. വിവരമറിഞ്ഞ ബുദ്ധന്‍ പ്രിയ ശിഷ്യന്‍മാരായ ശാരിപുത്രനേയും മൊഗല്ലാനയേയും അവരെ തിരിച്ചു കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. അവര്‍ സംസാരിച്ച് ഈ ഭിക്ഷുക്കളെ മിക്കവരെയും തിരികെ കൊണ്ടുവന്നു. തന്റെ ശിഷ്യന്‍മാര്‍ മിക്കവരെയും നഷ്ടപ്പെട്ടതറിഞ്ഞപ്പോള്‍ ദേവദത്തന്‍ രക്തം ചര്‍ദ്ദിച്ചത്രെ (Cullavagga 7.4). (ശിഷ്യന്‍മാര്‍ നഷ്ട്ടപ്പെട്ടപ്പോള്‍ സഞ്ജയന്‍ എന്ന ഗുരുവും ചോര ചര്‍ദ്ദിച്ചു എന്നൊരു പ്രസ്താവന നമ്മള്‍ നേരത്തെ കണ്ടിരുന്നു. രസമുള്ള ആ പ്രയോഗം നമ്മള്‍ പിന്നീട് ചര്‍ച്ച ചെയ്യും.)
എന്നാലും ദേവദത്തന്റെ സംഘം പച്ച പിടിച്ചു എന്നു കരുതണം. ആദ്യ കാലത്ത് അജാതശത്രു രാജാവ് ദേവദത്തനെ കൈയ്യയച്ചു സഹായിച്ചു. (ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ദേവദത്തന്റെ അനുയായികളായ സന്യാസിമാരെ കണ്ടതായി പറയുന്നുണ്ട്.) ഒരിക്കല്‍ ബുദ്ധന്റെ ഒരു ശിഷ്യന്‍ അവരുടെ മഠത്തില്‍ പോയി അവരുടെ ഭക്ഷണം കഴിച്ചതിനു ബുദ്ധന്‍ അയാളെ കഠിനമായി ശാസിക്കുന്നുണ്ട്. (ജാതക: 26) അതാണ് പ്രൊഫഷണല്‍ ശത്രുത. തന്നെ വിട്ടു പോയവനുമായി ഒരു തരം ബന്ധവും പാടില്ല. (ഭാഗ്യം, ഇന്നത്തെ പോലെ തല വെട്ടാനൊന്നും പറയാതിരുന്നത്.) അവസാനം ദേവദത്തനെ ഭൂമി വിഴുങ്ങിക്കളഞ്ഞു എന്നാണ് ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങള്‍ പറയുന്നത്‍. കഠിനമായ വെറുപ്പ് സൂചിപ്പിക്കുന്ന ഒരു ബുദ്ധിസ്റ്റ് പ്രയോഗമാണ് ആളെ ഭൂമി വിഴുങ്ങി എന്നത്‍. സംഘത്തില്‍ ഈ പിളര്‍പ്പുണ്ടാക്കിയതുകൊണ്ട് ദേവദത്തന്‍ ഒരു കല്‍പ്പകാലം നരകത്തിലാണ് എന്നും ബുദ്ധിസ്റ്റുകള്‍ വിശ്വസിക്കുന്നു.
ബുദ്ധനും ദേവദത്തനും തമ്മില്‍ തര്‍ക്കം തുടങ്ങുന്നത് സംഘ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്ന ദേവദത്തന്റെ അഭിപ്രായത്തോടു കൂടിയാണ്. (ബുദ്ധന്റെ അവസാനകാലത്ത് രാജാക്കന്മാരുടെ സഹായത്താല്‍ ഭിക്ഷുക്കള്‍ നല്ല സുഖലോലുപരായാണ് ജീവിച്ചിരുന്നത്.) ഭിക്ഷുക്കള്‍ നിര്‍ബന്ധമായും മാംസഭക്ഷണം ഒഴിവാക്കണം എന്ന ദേവദത്തന്റെ ആശയം ബുദ്ധന്‍ അംഗീകരിച്ചില്ല. ഭിക്ഷുക്കള്‍ തീര്‍ച്ചയായും മാംസം കഴിക്കാം. എന്നാല്‍ അവര്‍ക്ക് വേണ്ടി മൃഗങ്ങളെ കൊല്ലരുത് എന്നേ ബുദ്ധനുണ്ടായിരുന്നുള്ളൂ.
''Jivaka, I say there are three occasions in which meat should not be eaten: when it is seen, heard or suspected that the living being has been killed for sake of a Bhikku. I say: Meat should not be eaten on these three occasions. I say that there are three occasions in which meat may be eaten: when it is not seen, not heard, and not suspected, that the living being has been killed for the sake of the Bhikku, I say: Meat may be eaten on these three occasions.'' (Majjhima Nikaya 55)
(ബ്രാഹ്മണര്‍ മാംസം ഉപേക്ഷിച്ചത് ബുദ്ധന്റെ സ്വാധീനം മൂലമാണ് എന്ന് വാദിക്കുന്നവര്‍ ആ ക്രെഡിറ്റ് ദേവദത്തനും അയാളുടെ സംഘത്തിനും കൊടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ജൈന മതത്തിന്. മൃഗഹത്യയും മാംസ ഭക്ഷണവും ജൈനമതത്തില്‍ കര്‍ശനമായി വിലക്കപ്പെട്ടിരുന്നു.)
അങ്ങനെ അത്യാവശ്യം അനുയായികളും, പേരും, പ്രശസ്തിയും, ശത്രുക്കളും, വിവാദങ്ങളും ഒക്കെയായി നാല്പത്തഞ്ചു വര്‍ഷത്തെ സന്യാസജീവിതത്തിനു ശേഷം എണ്‍പതാം വയസ്സില്‍ ബുദ്ധന്റെ മഹാപരിര്‍വ്വാണം. അപ്പൊ ബാക്കി അടുത്ത ഭാഗങ്ങളില്‍.
ക്ഷത്രീയാഭിമാനിയായ ബുദ്ധന്
അംബത്ത സുത്തയിലെ കഥ ഇപ്രകാരമാണ്. പൊക്കാറസതി എന്ന ബ്രാഹ്മണന്‍ ബുദ്ധനെക്കുറിച്ച് കേട്ടറിഞ്ഞ് വളരെ മതിപ്പ് തോന്നി, കാര്യങ്ങള്‍ അന്വേഷിച്ചു വരാന്‍ തന്റെ ശിഷ്യനായ അംബത്ത മാനവനെ ബുദ്ധന്റെ അടുത്തേക്ക് അയക്കുന്നു. (അംബത്ത എന്നത് ഗോത്രനാമമാണ്. മാനവന്‍ എന്നാല്‍ ബ്രാഹ്മണ ബാലന്‍ എന്നര്‍ത്ഥം.) അംബത്തന്‍ ചെറുപ്പത്തില്‍ തന്നെ മൂന്ന് വേദങ്ങളും (Aside point:.... അന്ന് നാല് വേദങ്ങള്‍ ഇല്ലായിരുന്നു? തൃപിടകങ്ങളില്‍ എല്ലായിടത്തും വേദങ്ങള്‍ മൂന്നാണ്. എന്നാല്‍ മിലിന്ദ പ്രശ്നം പോലുള്ള പില്‍കാല ഗ്രന്ഥങ്ങളില്‍ വേദങ്ങള്‍ നാലാണ് എന്ന് കാണാം. അക്കാലമാകുമ്പോഴേക്കേ അതൊക്കെ തീരുമാനമായിട്ടുണ്ടാകൂ എന്ന് തോന്നുന്നു.) അനുബന്ധ അറിവുകളുമൊക്കെ മനഃപാഠമാക്കിയ സമര്‍ത്ഥനാണ്. മഹാപുരുഷന്മാരുടെതെന്ന് പറയപ്പെടുന്ന മുപ്പത്തി രണ്ടു ലക്ഷണങ്ങള്‍ ബുദ്ധന്റെ ദേഹത്ത് കാണാനുണ്ടോ എന്നാണ് ഒരു പ്രൊഫഷണല്‍ സാമുദ്രിക ലക്ഷണക്കാരന്‍ കൂടിയായ പൊക്കാറസതിക്ക് അറിയേണ്ടത്.
-----------------------------------------------------------------------------------------------------------
( ഓഫ് ടോപ്പിക്ക്: ഈ മുപ്പത്തി രണ്ടു ലക്ഷണങ്ങളുടെ വിശദാംശങ്ങള്‍ അറിയേണ്ടത് നമ്മുടെ ഈ പോസ്റ്റിന്റെ കാര്യത്തില്‍ പ്രസക്തമല്ലെങ്കിലും നല്ല രസമുള്ള കാര്യമായി തോന്നുന്നതുകൊണ്ട് അത് പറയാം.
(1) പതിഞ്ഞ കാലടികള്‍.
(2) കാല്‍പാദത്തില്‍ ആയിരം ആരക്കാലുകളുള്ള ചക്രത്തിന്റെ രൂപം.
(3) പുറത്തേക്കു തള്ളി നില്‍ക്കുന്ന ഉപ്പൂറ്റി.
(4) നീണ്ട വിരലുകള്‍.
(5) മൃദുവായ കൈകാലുകള്‍.
(6) കൈകാലുകളിലെ വിരലുകള്‍ തമ്മില്‍ തുല്യ അകലം.
(7) ഉയര്‍ന്നു നില്‍ക്കുന്ന ഉപ്പൂറ്റി.
(8) മാനിന്റേതുപോലെ ആകൃതിയൊത്ത കാലുകള്‍.
(9) കുനിയാതെ തന്നെ രണ്ടു കൈകള്‍ കൊണ്ടും കാല്‍മുട്ട് തൊടാന്‍ സാധിക്കും. (കാല്‍മുട്ടോളമെത്തുന്ന ഭുജ മുസലങ്ങള്‍ കൊണ്ടു നടക്കുന്നവന്‍ എന്ന് വി.കെ.എന്‍ പറയും. :-))
(10) സ്വര്‍ണ്ണ നിറം.
(11) വളരെ മൃദുവായതും മിനുസ്സമാര്‍ന്നതുമായ തൊലി. അതില്‍ പൊടിപടലങ്ങള്‍ പറ്റിപ്പിടിക്കില്ല.
(12) ശരീര രോമങ്ങള്‍ ഓരോന്നും വേറിട്ട് കാണാം.
(13) രോമങ്ങള്‍ നീലകലര്‍ന്ന കറുപ്പ് നിറത്തില്‍ വലത്തോട്ട് ചുരുണ്ടിരിക്കും.
(14) നിവര്‍ന്ന ശരീരം. ബ്രഹ്മാവിനേപ്പോലെ (അതിന് ബ്രഹ്മാവിനെ ആര് കണ്ടിരിക്കുന്നു?)
(15) ശരീരത്തില്‍ എഴു വളഞ്ഞ പ്രതലങ്ങള്‍ ഉണ്ടായിരിക്കും. (എന്നുവച്ചാല്‍ എന്താണോ?)
(16) ശരീരത്തിന്റെ മുന്‍ഭാഗം സിംഹത്തിന്റേതു പോലിരിക്കും. (എന്നു വച്ചാല്‍ നെഞ്ച് പുറത്തേക്കി തള്ളി എന്നാണോ?)
(17) തോളുകള്‍ക്കിടയില്‍ കുഴി ഉണ്ടായിരിക്കില്ല.
(18) ശാരീരത്തിന്റെ അനുപാതം ആല്‍മരത്തിന്റേതു പോലെ. കൈകള്‍ തമ്മിലുള്ള ദൂരവും ഉയരവും തുല്യമായിരിക്കും.
(19) ഉരുണ്ട തോളുകള്‍.
(20) രുചി തിരിച്ചറിയാനുള്ള മികച്ച കഴിവ്.
(21) സിംഹത്തിന്റേതു പോലുള്ള കീഴ്ത്താടി.
(22) നാല്‍പതു പല്ലുകള്‍.
(23) നിരയൊത്ത പല്ലുകള്‍.
(24) പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാകില്ല.
(25) നല്ല നിറമുള്ള ഉളിപ്പല്ലുകള്‍.
(26) നീണ്ട നാക്ക്. നാക്കു കൊണ്ട് നെറ്റിയും ചെവികളും തൊടാം.
(27) നല്ല ശബ്ദം. ബ്രഹ്മാവിനെപ്പോലെ. കുയിലിന്റേതു പോലെ മധുരതരം. (ബ്രഹ്മാവിന്റെ ശബ്ദം.....അതുകൊറേ കേട്ട്ട്ടുണ്ട്.)
(28) നീലക്കണ്ണുകള്‍.
(29) നീണ്ട ഭംഗിയാര്‍ന്ന കണ്‍പീലികള്‍ (പശുവിന്റേതു പോലെ.)
(30) പുരികങ്ങള്‍ക്കിടയില്‍ പഞ്ഞി പോലെ മൃദുവായ വെളുത്ത രോമം.
(31) രാജാവിന്റെ തലപ്പാവ് പോലുള്ള തല. (എന്നുവച്ചാല്‍ എന്താണോ? ഇനി ബുദ്ധന്റെ പ്രതിമകളില്‍ മുടി കെട്ടിവച്ചിരിക്കുന്ന പോലെ കാണുന്നത് ശരിക്കും ബുദ്ധന്റെ തലയുടെ ഷേപ്പ് ആണോ?)
(32) ''അവയവത്തിന്'' ഒരു ഉറയുടെ സംരക്ഷണം ഉണ്ടാകും (സംശയിക്കണ്ട. അതുതന്നെ ;-) )
ഇവയൊക്കെ ബുദ്ധന്റെ തന്നെ ചില ശാരീരിക പ്രത്യേകതകളുമാകാം എന്ന് തോന്നുന്നു. ഈ ലിസ്റ്റ് വായിച്ചാല്‍ ബുദ്ധനു ചില ജനിതക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് ന്യായമായും സംശയിക്കാം. (ശുദ്ധോധനനും അദ്ദേഹത്തിന്റെ പൂര്‍വ്വികരും തലമുറകളായി അടുത്ത ബന്ധുക്കളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ബുദ്ധന്റെ അച്ചച്ഛന്‍ ( paternal grandfather) ബുദ്ധന്റെ അമ്മൂമ്മയുടെ (maternal grandmother ) സഹോദരനാണ്. മുത്തച്ഛന്‍ (maternal grandfather) അച്ഛമ്മയുടെ (paternal grandmother) സഹോദരനും. അപ്പോള്‍ Inbreeding മൂലമുള്ള ജനിതക വൈകല്യം എന്നത് അടിസ്ഥാനമില്ലാത്ത ഊഹമല്ല.)
മിക്കവാറും ബുദ്ധനു മര്‍ഫാന്‍സ് സിന്‍ഡ്രോം എന്ന ജനിതക വൈകല്യം ഉണ്ടായിരുന്നോ എന്നാണു ഈ പുരുഷ ലക്ഷണങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. നീണ്ട കൈകാലുകളും വിരലുകളും (നം: 4,9), പുറത്തേക്കു തള്ളി നില്‍ക്കുന്ന നെഞ്ച് (നം:16), തൂങ്ങിയ തോളുകള്‍ (നം: 19), പരന്ന കാലടികള്‍ (നം:1), ചെറിയ താടി (നം: 21), നീണ്ട നാക്ക് (നം: 26) ഒക്കെ മര്‍ഫാന്‍സ് സിന്‍ഡ്രോം ലക്ഷണങ്ങളാണ്. ചെറിയ താടി മൂലം പല്ലുകള്‍ തിങ്ങി കൂടുതല്‍ എണ്ണം ഉള്ളപോലെ തോന്നാം. (നം: 22,23,24). മാത്രമല്ല ഇതും ഉയര്‍ന്ന അണ്ണാക്കും (high arched palate) മൂലം ശബ്ദ വൈകല്യം ഉണ്ടാകാം. (അതായിരിക്കുമോ ഈ ബ്രഹ്മാവിന്റേതു പോലുള്ള ശബ്ദം? നം: 27) അസുഖം നട്ടെല്ലിനെ ബാധിക്കുന്നത് മൂലം മൂലം പുറം വേദന, വയറു വേദന, കൂടുതല്‍ സമയം ഇരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന ഒക്കെ ഉണ്ടാകാം. പലപ്പോഴും കിടന്നാല്‍ ആശ്വാസം കിട്ടുകയും ചെയ്യും. ബുദ്ധന്‍ ഒരു സ്ഥിരം പുറം വേദനക്കാരനായിരുന്നു എന്ന് കാണാം.(അംഗുത്തര നിഖായ 9.4) ബുദ്ധന്‍ പ്രഭാഷണത്തിനിടക്ക് ശാരീരികാസ്വസ്ഥത മൂലം ക്ലാസ് മുഴുമിക്കാനാകാതെ കിടക്കുകയും ബാക്കി ആനന്ദനേക്കൊണ്ട് മുഴുമിപ്പിക്കുകയും ചെയ്തതായും കാണാം. (മഞ്ജിമ നിഖായ 53) അതുപോലെ ബുദ്ധന്‍ ഒരു സ്ഥിരം തലവേദനക്കാരനും വയറുവേദനക്കാരനും ആയിരുന്നു എന്നും കഥകളില്‍ കാണാം.) മര്‍ഫാന്‍സ് സിന്‍ഡ്രോം കണ്ണുകളെയും ബാധിക്കാം. നേരത്തെ തന്നെ തിമിരം വരാം. അതായിരിക്കാം ഒരുപക്ഷേ ഈ നീലക്കണ്ണുകള്‍. (നം:28) വളരെ മൃദുവായതും മിനുസ്സമാര്‍ന്നതുമായ തൊലിയും മര്‍ഫോന്‍സ് സിന്‍ഡ്രോമിന്റെ ലക്ഷണം തന്നെയാകാം (നം: 11).
പിന്നെ ആ അവയവത്തിന്റെ കാര്യം (നം:32).... അത് പക്ഷേ എല്ലാ പുരുഷന്മാരുടെയും അങ്ങനെയല്ലെ? അതെങ്ങിനെ വിശേഷപ്പെട്ട ആളുകളില്‍ മാത്രം കാണുന്ന മഹാപുരുഷ ലക്ഷണമാകും? ജന്മനാ ഉറയില്ലാത്തത് എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. മറ്റൊരു മഹാപുരുഷനായ മുഹമ്മദിന്റേത് അങ്ങനെ ജന്മനാ ഉറയില്ലാത്തതായിരുന്നു എന്നാണു കഥ. (അവിടെയും ഒരു രസമുണ്ട്. അഹമ്മദീയ മുസ്ലിംകള്‍ ബുദ്ധനെ അവരുടെ ഒരു പ്രവാചകനായി കരുതുന്നുണ്ട്. മുഹമ്മദും അവരുടെ പ്രവാചകന്‍ തന്നെ. അപ്പൊ ഉറയുള്ളതും ഉറയില്ലാത്തതും രണ്ടും അവര്‍ക്ക് മഹത്വത്തിന്റെ ലക്ഷണമാകണം.)
That kept me thinking...... ഫിമോസിസ് (phimosis) എന്നൊരു അവസ്ഥയുണ്ട്. ലിംഗത്തെ മൂടുന്ന തൊലി പുറകോട്ടു മാറാത്ത അവസ്ഥ. ബുദ്ധന്റേത് അതാണോ?പലപ്പോഴും ലൈംഗിക ബന്ധം വേദനാജനകമാകാം. ബുദ്ധന് വിവാഹം കഴിഞ്ഞ് പതിമൂന്നു വര്‍ഷത്തിനുശേഷമാണ് ഒരു മകനുണ്ടാകുന്നത് എന്നും ഇതോടു ചേര്‍ത്ത് വായിക്കാം. അതും പിതാവ് ഒരു കുഞ്ഞിക്കാലു കാണാന്‍ വളരെ നിര്‍ബന്ധിച്ച ശേഷം. (ബുദ്ധനു മറ്റൊരു പ്രശ്നവുമുണ്ടായിരുന്നു എന്ന് ആശ്വഘോഷന്റെ ബുദ്ധചരിതത്തില്‍ സൂചനയുണ്ട്. ''He was characterized by cryptorchidism, like a horse, and his complexion was ablaze with light.'' ക്രിപ്റ്റോര്‍കിടിസം എന്നാല്‍ വൃഷണങ്ങള്‍ വൃഷണസഞ്ചിയിലേക്ക് ഇറങ്ങി വരാത്ത അവസ്ഥയാണ്. അശ്വഘോഷന്‍ സൂചിപ്പിക്കുന്ന പോലെതന്നെ കുതിരകളില്‍ അത് സാധാരണമാണ്. പരമ്പരാഗത യോദ്ധാക്കളായ ശാക്യന്മാര്‍ക്ക് കുതിരകളെ നല്ല പരിചയവുമാണല്ലോ. അത്തരം കുതിരകളെ അവര്‍ വരിയുടച്ച് യുദ്ധത്തില്‍ ഉപയോഗിക്കാറുണ്ടത്രെ. ഒരുപക്ഷേ അത്തരം കുതിരകള്‍ യുദ്ധത്തിനു മികച്ചതായതുകൊണ്ട് മനുഷ്യരിലും അത് നല്ല ലക്ഷണമാണെന്ന വിശ്വാസം വന്നതാകാം. ഈ ക്രിപ്റ്റോര്‍കിടിസവും വന്ധ്യതക്ക് കാരണമാകാം.)
സന്യസിക്കാനായി പിതാവിനോട് അനുവാദം ചോദിച്ചപ്പോള്‍ സന്തതിയുണ്ടായിക്കഴിഞ്ഞേ താന്‍ അനുവാദം നല്‍കൂ എന്ന് ശുദ്ധോധനന്‍ നിര്‍ബന്ധം പിടിച്ചു. (വര്‍ണ്ണാശ്രമധര്‍മ്മ പ്രകാരം മകനുണ്ടായി ആ മകന്റെ വിവാഹം കഴിഞ്ഞാലേ പിതാവിന് വാനപ്രസ്ഥവും സന്യാസവും അനുവദിച്ചിട്ടുള്ളൂ. അല്ലാതെ കുടുംബ ജീവിതം ഉപേക്ഷിക്കാന്‍ വകുപ്പില്ല. ഇവിടെ ചുരുങ്ങിയത് ഒരു മകന്‍ ഉണ്ടാവുകയെങ്കിലും ചെയ്യട്ടെ എന്ന് ശുദ്ധോധനന്‍ കരുതിക്കാണണം.) അങ്ങനെ സിദ്ധാര്‍ത്ഥന്‍ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു മകനെ ഉണ്ടാക്കിയ ശേഷം (ഭാര്യ പ്രസവിച്ച ആ രാത്രി തന്നെ) കുടുംബ ജീവിതത്തില്‍നിന്നു മുങ്ങിയതാണോ? അപ്പൊ, ബുദ്ധന്‍ കുടുംബം ഉപേക്ഷിച്ചു പോയതിനു കാരണങ്ങളിലൊന്ന് ഈ മഹാപുരുഷ ലക്ഷണമായിരുന്നോ?
---------------------------------------------------------------------------------------
അത് പോട്ടെ...നമുക്ക് നമ്മുടെ മെയിന്‍ വിഷയത്തിലേക്ക് വരാം... ബുദ്ധന്റെ മഹാപുരുഷ ലക്ഷണങ്ങള്‍. അങ്ങനെ അംബത്തന്‍ ഒരു തേരില്‍ കയറി കൂടെ കുറെ ബ്രാഹ്മണരുമായി ബുദ്ധന്റെ മുന്നിലെത്തുന്നു. ലേശം അഹങ്കാരിയായ അംബത്തന്‍ വേണ്ടത്ര ബഹുമാനമില്ലാതെയാണ് കാണുന്ന മാത്രയില്‍ത്തന്നെ ബുദ്ധനോട് പെരുമാറുന്നത്. താന്‍ ബ്രാഹ്മണനാണ് എന്ന അഹങ്കാരത്തില്‍ പ്രകോപനമൊന്നുമില്ലാതെ തന്നെ ശാക്യന്മാരെയും ബുദ്ധനെയും കറുത്തവര്‍, താഴ്ന്ന പണികള്‍ ചെയ്യുന്നവര്‍, പാദത്തില്‍ നിന്ന് ഉണ്ടായവര്‍ (ശൂദ്രര്‍ ബ്രഹ്മാവിന്റെ പാദത്തില്‍നിന്നു ഉണ്ടായവരാണ് എന്ന (കു) പ്രസിദ്ധമായ പുരുഷസൂക്തതിലെ വരികളാണോ അംബത്തന്‍ സൂചിപ്പിക്കുന്നത്?) എന്നൊക്കെ വിളിച്ചു അപമാനിക്കുന്നു.
ബുദ്ധന്റെ വംശക്കാരും ക്ഷത്രീയരുമായ ശാക്യന്മാര്‍ മൊത്തം അഹങ്കാരികളും എടുത്തുചാട്ടക്കാരും ആണെന്നാണ് അംബത്തന്‍ പറയുന്നത്. "The Sakyan race is fierce, violent, hasty, and long-tongued. Though they are naught but men of substance, yet they pay no respect, honour, or reverence to brahmins." ശാക്യന്മാര്‍ ബ്രാഹ്മണരെ ബഹുമാനിക്കുന്നില്ല. അംബത്തന് ദേഷ്യം വരാന്‍ കാരണമുണ്ട്. മുന്‍പൊരിക്കല്‍ ശാക്യന്മാരുടെ ഇടയില്‍ ചെന്നു പെട്ട ബ്രാഹ്മണനായ അംബത്തനെ അവര്‍ വേണ്ടത്ര ബഹുമാനിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അംബത്തന്‍ അടുത്തുവന്നപ്പോള്‍ ശാക്യന്മാര്‍ അദ്ദേഹത്തെ ചൂണ്ടി എന്തോ പരസ്പരം പറഞ്ഞു ചിരിച്ചത്രെ. മറ്റു മൂന്ന് വര്‍ണ്ണങ്ങളും ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ജനിച്ച ബ്രാഹ്മണര്‍ക്ക് താഴെയാണ് എന്നാണ് അംബത്തന്റെ അവകാശ വാദം. അതിനാല്‍ ഈ അപമാനം പൊറുക്കാവുന്നതല്ല.
ഇതിന് ബുദ്ധന്റെ മറുപടിയാണ് രസകരം. ശരിക്കും അംബത്തന്‍ എന്നത് ഒരു മിശ്രജാതിയാണ്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഒരു അടിമ പെണ്ണിന്റെ സന്തതി പരമ്പരയാണത്രെ. ഒരു ശാക്യ രാജാവിന് ഒരു അടിമ സ്ത്രീയില്‍ ജനിച്ച ഒരു കറുത്ത കുട്ടിയാണ് അംബത്ത വംശത്തിന്റെ പൂര്‍വികന്‍. പക്ഷേ ശാക്യന്മാര്‍ അങ്ങനെയല്ല. അവര്‍ക്ക് അഹങ്കരിക്കാന്‍ ന്യായമുണ്ട്. മറ്റു വര്‍ണ്ണങ്ങളുമായി അവര്‍ക്ക് ഒരിക്കലും കലര്‍പ്പുണ്ടായിട്ടില്ല. അവര്‍ കാലങ്ങളായി രാജരക്തം തന്നെയാണ്. ഒരിക്കലും രക്തശുദ്ധി നഷ്ടപ്പെടാതിരിക്കാന്‍ സ്വന്തം സഹോദരിമാരെ തന്നെ വിവാഹം കഴിച്ചവരാണ് ശാക്യവംശത്തിലെ പൂര്‍വികര്‍.
(മഹാവാസ്തു എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ ശരിക്കും സഹോദരിമാരെയല്ല, മറ്റൊരു അമ്മയിലുണ്ടായ അര്‍ദ്ധസഹോദരികളെയാണ് വിവാഹം കഴിച്ചത് എന്നാണു കാണുന്നത്. പില്‍കാലത്ത് സഹോദരീവിവാഹത്തില്‍ നാണക്കേട് തോന്നിയതുകൊണ്ട് അങ്ങനെ കുറച്ചു മയപ്പെടുത്തിയതാകാം.) അങ്ങനെ ഒരു തരത്തിലും വര്‍ണ്ണ സങ്കരം വരാതിരിക്കാന്‍ ശാക്യ വൃക്ഷത്തേക്കാള്‍ കടുപ്പമുള്ള മനസ്സുറപ്പ് കാണിച്ചത് കൊണ്ടാണത്രെ അവര്‍ക്ക് ശാക്യന്മാര്‍ എന്ന് പേര് വന്നത്. അപ്പോ ആരാ മികച്ചത്? മിശ്രവിവാഹം കഴിച്ച് വര്‍ണ്ണസങ്കരം വന്ന പാരമ്പര്യമുള്ള അംബത്തനോ അതോ ഒരിക്കലും വര്‍ണ്ണസങ്കരം ഒട്ടും വരാത്ത തങ്ങള്‍ ശാക്യന്മാരോ?
സ്വാഭാവികമായും അംബത്തന് ഉത്തരം മുട്ടി. ഇനിയാണ് വേറൊരു രസം. ഇനി താന്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ശരിയായ മറുപടി പറയാതിരിക്കുകയോ, വിഷയം മാറ്റുകയോ, മിണ്ടാതെ എഴുന്നേറ്റു പോകുകയോ ചെയ്താല്‍ അംബത്തന്റെ തല പൊട്ടിത്തെറിക്കും എന്ന് ബുദ്ധന്‍ ഭീഷണിപ്പെടുത്തുന്നു. പറഞ്ഞ പോലെ വജ്രപാണി എന്ന് പേരുള്ള ഒരു യക്ഷന്‍ ചുട്ടു പഴുത്ത ഒരു ഇരുമ്പുലക്കയുമായി അംബത്തയുടെ തല തകര്‍ക്കാന്‍ പ്രത്യക്ഷപ്പെടുന്നു. (വജ്രായുധധാരിയായ ഈ വജ്രപാണി എന്ന യക്ഷന്‍ പില്‍കാലത്തെ ബൌദ്ധ കൃതികളില്‍ വേദങ്ങളിലെ ദേവരാജനായ ഇന്ദ്രനുമായി സാമ്യപ്പെട്ടു. ബ്രാഹ്മണരുടെ പ്രധാന ദൈവത്തെ ശാക്യമുനിയുടെ വെറും ആജ്ഞാനുവര്‍ത്തിയും ഗുണ്ടയുമാക്കി പതുക്കെ മാറി.) അംബത്തന്റെ കൈയിലിരുപ്പിന് അത് വേണ്ടതു തന്നെയാണ്. എന്നാലും അഹിംസാവാദി എന്ന് പുകഴ്പ്പെട്ട ബുദ്ധന്‍ ഇത് ചെയ്യാമോ? ആശയപരമായ ചര്‍ച്ചക്കിടയില്‍ ഒരു കാര്യവുമില്ലാതെ ഈ അക്രമ ഭീഷണി?
--------------------------------------------------------
(Aside point:.... ഈ തല പൊട്ടിത്തെറിക്കല്‍ വാചികാര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല എന്ന് തോന്നുന്നു. കടുത്ത തോല്‍വിയില്‍ നിന്നുണ്ടാകുന്ന മാനസികമായ ഇടിവിനെയായിരിക്കാം അത് സൂചിപ്പിക്കുന്നത്. മാനസികമായ മരണമായിരിക്കാം ഉദേശിക്കുന്നത്. ഈ പ്രയോഗം ബൌദ്ധ സാഹിത്യത്തില്‍ പലയിടത്തും കാണാം. ഉദാഹരണത്തിന്, ചന്ദ്രനെ വിഴുങ്ങുന്ന രാഹുവിന്റെ കഥയുടെ ബുദ്ധിസ്റ്റ് വേര്‍ഷനില്‍ (ഈ കഥ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.) ബുദ്ധന്റെ ആവശ്യപ്രകാരം ചന്ദ്രനെ വെറുതെ വിടുന്ന രാഹു പറയുന്നത് ഇങ്ങനെയാണ്. ''If I had not released Candima my head would have split into seven pieces. While yet I live, I should have had no happiness. (Therefore I released Candima)." (മറ്റു പ്രാചീന കൃതികളിലും കാണുന്ന, ഉദാഹരണത്തിന് വിക്രമാതിത്യന്‍ കഥകളില്‍ വേതാളം ഓരോ കഥയുടെ അവസാനവും ഭീഷണിപ്പെടുത്തുന്ന തല പൊട്ടിത്തെറിക്കലും ഒരു പക്ഷേ ഇതുപോലെ തോല്‍വിയില്‍ നിന്നുണ്ടാകുന്ന കടുത്ത ഡിപ്രഷന്‍ ആയിരിക്കാം.)
നാട്ടിലെ മറ്റു ഗുരുക്കളുമായി വാദപ്രതിവാദം നടത്തി ആവരെ തോല്‍പ്പിച്ച് അവരെയും അവരുടെ ശിഷ്യന്‍മാരെയും നേടിയെടുക്കുന്നത് അക്കാലത്തെ ഒരു സ്ഥിരം രീതിയായിരുന്നു. ബുദ്ധനും അങ്ങനെ ധാരാളം ശിഷ്യന്‍മാരെ സമ്പാദിച്ചിട്ടുണ്ട്. ( കഴിഞ്ഞ പോസ്റ്റില്‍ കണ്ട പോലെ ബുദ്ധന്‍ പ്രധാനപ്പെട്ട ഗുരുക്കന്മാരുമായൊന്നും ഏറ്റുമുട്ടിയിട്ടില്ല. വലിയ മീനിനെ കാണുമ്പോള്‍ കൊക്ക് കണ്ണടക്കുന്നപോലെയാണ് ബുദ്ധന്‍. തര്‍ക്കങ്ങളൊക്കെ ചെറുകിട ടീംസുമായി മാത്രം.) തോല്‍വി സമ്മതിപ്പിക്കാന്‍ തരം പോലെ ഭീഷണിയും ഉപയോഗിച്ചിരിക്കാം എന്നാണ് ബുദ്ധന്റെ ഗുണ്ടയായ വജ്രപാണിയുടെ സാനിദ്ധ്യം കാണിക്കുന്നത്. (ചിത്രം നോക്കുക.)
തല പൊട്ടിത്തെറിക്കല്‍, ചോര ചര്‍ദ്ദിക്കല്‍ (കഴിഞ്ഞ പോസ്റ്റില്‍ കണ്ട പോലെ, ശിഷ്യന്‍മാരെയെല്ലാം ബുദ്ധന്‍ കൊണ്ടുപോയപ്പോള്‍ സഞ്ജയന്‍ എന്ന ഗുരു, ബുദ്ധനില്‍ നിന്ന് പിടിച്ചെടുത്ത ശിഷ്യന്‍മാര്‍ മിക്കവാറും എല്ലാവരും വീണ്ടും ബുദ്ധനു അടുത്തേക്ക് തന്നെ പോയപ്പോള്‍ ദേവദത്തന്‍), നദിയില്‍യില്‍ മുങ്ങിച്ചാകല്‍ (ബുദ്ധനോടു പരാജയപ്പെട്ട പൂര്‍ണ്ണ കാശ്യപന്‍. ഇതും കഴിഞ്ഞ പോസ്റ്റില്‍ കണ്ടതാണ്.) ഭൂമി പിളര്‍ന്നു അപ്രത്യക്ഷമാകല്‍ (ദേവദത്തന്‍), തുടങ്ങിയ വയലന്റ് പ്രയോഗങ്ങളൊക്കെ എതിരാളികളുടെ തോല്‍വി സൂചിപ്പിക്കാന്‍ ബൌദ്ധ സാഹിത്യത്തില്‍ ഉടനീളം കാണാം. ഇവരൊന്നും ഉടനെ മരിച്ചു പോയി എന്നര്‍ത്ഥമില്ല. നാണക്കേട് കൊണ്ട് മരിച്ചപോലെയായി എന്നേ അര്‍ഥം എടുക്കേണ്ടതുള്ളൂ. (ചുരുങ്ങിയത് ദേവദത്തനെങ്കിലും ചോര ചര്‍ദ്ദിച്ച ശേഷവും ജീവനോടെ ഉണ്ടായിരുന്നു.)
(ശങ്കരദിഗ്വിജയം പോലുള്ള കൃതികളില്‍ ശങ്കരാചാര്യരോടു തര്‍ക്കത്തില്‍ തോറ്റ ബുദ്ധഭിക്ഷുക്കളെ തലവെട്ടിക്കൊന്നു, അവരെ തീയിലിട്ടു, നദിയില്‍ കെട്ടിതാഴ്തി, അവരെ ആത്മഹത്യ ചെയ്യിപ്പിച്ചു എന്നൊക്കെയുള്ള പ്രസ്താവനകള്‍ നമ്മുടെ ബുദ്ധിജീവികളുടെ ഒരു സ്ഥിരം വിലാപമാണല്ലോ. അതും സത്യത്തില്‍ മാനസികമായ മരണം എന്ന ഇതേ അര്‍ത്ഥത്തിലായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. ഇനി അതല്ല ആ പാവം ബുദ്ധ ഭിക്ഷുക്കളോടു ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കണമെങ്കില്‍ ആഹിംസാവാദികളായ ബുദ്ധനും കൂട്ടരും അവരുടെ എതിരാളികളോടു ചെയ്തതും നമുക്ക് അക്ഷരാത്ഥത്തില്‍ തന്നെ എടുക്കേണ്ടി വരും. ഏതു വേണം? തോറ്റവര്‍ കൂട്ടമായി വിജയിക്ക് ശിഷ്യപ്പെടുക എന്നതായിരുന്നു പതിവ്. പഴയ ഗുരുവിന്റെ മഠങ്ങളും സ്വത്തുവകകളും മറ്റും അങ്ങനെ പുതിയ ഗുരുവിന്റെ കീഴില്‍ വരും. (രാഷ്ട്രീയ പാര്‍ട്ടികള്‍ പിളരുമ്പോള്‍ ചില പാര്‍ട്ടി സ്വത്തുക്കള്‍ അവര്‍ കൊണ്ടുപോകുന്നപോലെ.) ബുദ്ധവിഹാരങ്ങള്‍ മറ്റുള്ളവര്‍ 'പിടിച്ചടക്കിയ' കഥ കേള്‍ക്കുമ്പോള്‍ ഇതും ആലോചിക്കുക.
------------------------------------------------------------------------------------------
തിരിച്ചു നമ്മുടെ കഥയിലേക്ക്..... പേടിച്ചു വിരണ്ട അംബത്തന്‍ തന്റെ പൂര്‍വികര്‍ മോശക്കാരായിരുന്നു എന്ന് സമ്മതിക്കുന്നു. (താന്‍ സങ്കര ജാതിയാണ്, ശരിക്കുള്ള ബ്രാഹ്മണനല്ല എന്ന കോംപ്ലക്സ് അംബത്തന് നേരത്തെ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് നേരത്തെ ഒരിക്കല്‍ ശാക്യന്മാര്‍ തന്നെ നോക്കി ചിരിച്ചത് തന്നെ പരിഹസിച്ചതാണ് എന്ന് അംബത്തന് തോന്നിയതും ദേഷ്യം വന്നതും. ചിലപ്പോള്‍ അവര്‍ ശരിക്കും അറിഞ്ഞുകൊണ്ട് പരിഹസിച്ചതും ആയിരിക്കാം.) അംബത്തന്റെ കൂടെ വന്ന ബ്രാഹ്മണരും താണജാതിയുടെ പാരമ്പര്യം പറഞ്ഞു അയാളെ പരിഹസിക്കുന്നു (അവര്‍ക്ക് മുന്‍പ് ഈ രഹസ്യം അറിയില്ലായിരുന്നു.)
അംബത്തനെ സമാധാനിപ്പിക്കാനായി, അംബത്തന്റെ പൂര്‍വ്വികനായ, അടിമസ്ത്രീയുടെ പുത്രന്‍ വളരെ മഹാനായിരുന്നു എന്നും ശാക്യ വംശത്തിലെ ഒരു രാജാവിന്റെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത് എന്നും ബുദ്ധന്‍ വെളിപ്പെടുത്തുന്നു. മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ രാജാവ് ആദ്യം എതിര്‍ത്തെങ്കിലും ഇദ്ദേഹത്തിന്റെ ജ്ഞാനത്തില്‍ മതിപ്പ് തോന്നി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. (ഈ രാജാവിന്റെ തന്നെ ഒരു അടിമസ്ത്രീയുടെ മകനാണ് പുള്ളിക്കാരന്‍. സ്വാഭാവികമായും തന്ത ഈ രാജാവ് തന്നെയാവണം. എങ്കില്‍ സ്വന്തം അര്‍ദ്ധ സഹോദരിയെയാണ് വിവാഹം ചെയ്തത് എന്ന് കരുതാം.)
ജന്മത്തിനു മാത്രമല്ല കര്‍മ്മത്തിലും പ്രാധാന്യമുണ്ട് എന്നാണ് ഈ കഥയിലൂടെ ബുദ്ധന്‍ പറയുന്നത്. അല്ലാതെ ഒരു ക്ഷത്രീയന് അടിമസ്ത്രീയില്‍ (ശൂദ്ര?) ജനിച്ച കുട്ടിക്ക് ക്ഷത്രീയ കുടുംബത്തില്‍ നിന്ന് അക്കാലത്ത് വിവാഹം ചെയ്തു കൊടുക്കുമോ? അതും പോട്ടെ, അവരുടെ സന്തതികള്‍ പില്‍കാലത്ത് എങ്ങനെ ബ്രഹ്മണരായി? അപ്പോള്‍ അക്കാലത്ത് വര്‍ണ്ണം വെറും ജന്മസിദ്ധം മാത്രമല്ല, വേണമെങ്കില്‍ വര്‍ണ്ണമാറ്റം സാധ്യമായിരുന്നു, (നമ്മുടെ ഗീതയിലെ ഗുണകര്‍മ്മ വിഭാഗശ്ശഃ) എന്നാണോ ബുദ്ധന്‍ തന്നെ പറയുന്ന ഈ കഥയില്‍ നിന്ന് മനസ്സിലാക്കേണ്ടത്?
ഇനിയാണ് ബുദ്ധന്റെ ഒരു ചോദ്യം. ഒരു ക്ഷത്രീയന് ഒരു ബ്രാഹ്മണ സ്ത്രീയില്‍ മകനുണ്ടായാല്‍ ഈ മകനെ ബ്രാഹ്മണര്‍ ബഹുമാനിക്കുമോ? ഉവ്വ് എന്ന് അംബത്തന്റെ ഉത്തരം. അവരുടെ കൂടെ ഭക്ഷണം കഴിക്കാനോ ബ്രാഹ്മണരുടെ വേദങ്ങള്‍ പഠിക്കാനോ അവരുടെ സ്ത്രീകളെ വിവാഹം കഴിക്കാനോ ഈ സങ്കര സന്തതിക്ക് ബ്രാഹ്മണര്‍ ഒരു വിലക്കും കല്പ്പിക്കില്ല. എല്ലാ അര്‍ത്ഥത്തിലും അയാളെ ഒരു ബ്രാഹ്മണന്‍ തന്നെയായി അവര്‍ കണക്കാക്കും. മിശ്ര വിവാഹവും വര്‍ണ്ണ സങ്കരവും അക്കാലത്തെ ബ്രാഹ്മണര്‍ക്ക് അത്രതന്നെ വലിയ കാര്യമൊന്നുമല്ല എന്നാണു അംബത്തന്‍ പറയുന്നത്. എന്നാല്‍ ക്ഷത്രീയര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് ബുദ്ധന്‍ പറയുന്നു. വര്‍ണ്ണസങ്കരം മൂലം ഉണ്ടായ ഈ സങ്കര സന്തതിയെ ക്ഷത്രീയര്‍ അവരുടെ കൂട്ടത്തില്‍ കൂട്ടില്ല. അയാളെ ഒരു ക്ഷത്രീയനായി അവര്‍ കണക്കാക്കില്ല. കാരണം അമ്മയുടെ താവഴിയില്‍ രക്തം ശുദ്ധമല്ല.
(വര്‍ണ്ണ സങ്കരത്തേക്കുറിച്ചുള്ള ഭീതി ശരിക്കും ബ്രാഹ്മണരുടെതല്ല ക്ഷത്രീയരുടെതായിരുന്നു എന്നല്ലെ ഇത് കാണിക്കുന്നത്? ഭഗവത് ഗീതയിലും വര്‍ണ്ണ സങ്കരത്തേക്കുറിച്ചുള്ള ഭയം ക്ഷത്രീയനായ അര്‍ജുനനാണ്. എന്നിട്ടും നമ്മള്‍ അത് ബ്രാഹ്മണരുടെ തലയിലാണ് വച്ചു കെട്ടിയത്. ''First of all the outcast is a creation of Brahmanism.'' എന്ന് അംബേദ്ക്കര്‍)
ഇനി ഒരു ബ്രാഹ്മണന് ക്ഷത്രീയ സ്ത്രീയില്‍ ഒരു മകന്‍ ജനിക്കുന്നു എന്ന് കരുതുക. അവിടെയും ഈ മകനെ ബ്രാഹ്മണര്‍ വേണമെങ്കില്‍ ബ്രാഹ്മണനായി കണക്കാക്കും. യാഗത്തില്‍ കൂടെ കൂട്ടും, വേദം പഠിപ്പിക്കും, കൂട്ടത്തില്‍ നിന്ന് വിവാഹം കഴിപ്പിക്കും, എല്ലാം ചെയ്യും. എന്നാല്‍ ഇയാളെയും ക്ഷത്രീയര്‍ അവരുടെ കൂടെ കൂട്ടില്ല. കാരണം അച്ഛന്റെ താവഴിയില്‍ രക്തം ശുദ്ധമല്ല. ഇനിയാണ് ബുദ്ധന്റെ ബോംബ്.
''Then, Ambattha, whether one compares women with women, or men with men, the Kshatriyas are higher and the Brahmans inferior.''
ബുദ്ധന്‍ പറയുന്നത് മനസ്സിലായോ? ബ്രാഹ്മണര്‍ക്ക് വര്‍ണ്ണസങ്കരത്തിന്റെ കാര്യത്തില്‍ അത്ര കടുംപിടുത്തമൊന്നുമില്ല. ഇതൊക്കെ കടുകിട മാറാതെ വര്‍ണ്ണസങ്കരം ഒഴിവാക്കാന്‍ സ്വന്തം സഹോദരിയെ പോലും വിവാഹം കഴിച്ച ഞങ്ങള്‍ ക്ഷത്രീയരാണ് മികച്ചവര്‍...!!!
ഇതാണ് ബുദ്ധന്റെ ക്ഷത്രീയാഭിമാനം. തീര്‍ന്നിട്ടില്ല. എന്തെങ്കിലും തെറ്റ് ചെയ്ത ഒരു ബ്രാഹ്മണനെ തല മൊട്ടയടിച്ചു ചാരം പൂശി ( cut dead with the ash-basket- ഭാസ്മകൊട്ട കൊണ്ടു കൊല്ലുക വാചികാര്‍ത്ഥം. രസകരമായ ഈ പ്രയോഗം ശ്രദ്ധിക്കുക. മരിച്ചതായി കണക്കാക്കി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ ആയിരിക്കാം സൂചിപ്പിക്കുന്നത്.) ഭ്രഷ്ടു കല്‍പ്പിച്ചു നാടു കടത്തി എന്ന് കരുതുക. അയാളെ ബ്രാഹ്മണര്‍ ബഹുമാനിക്കുമോ എന്നാണ് അടുത്ത ചോദ്യം. പാവം അംബത്തന്‍ ഇല്ല എന്ന് മണിമണിയായി ഉത്തരം പറയുന്നു. (ഉത്തരം പറഞ്ഞില്ലെങ്കില്‍ ബുദ്ധന്റെ ഗുണ്ട വജ്രായുധവുമായി തല തല്ലിപ്പൊളിക്കാന്‍ റെഡിയായി നില്‍പ്പുണ്ട്.) ബ്രാഹ്മണരുടെ കൂടെ യാഗത്തില്‍ പങ്കെടുക്കാനോ, വേദം പഠിക്കാനോ, അവരുടെ സ്ത്രീകളെ വിവാഹം ചെയ്യാനോ, ഒന്നിനും ഈ പുറത്താക്കപ്പെട്ട കുറ്റവാളിയായ ബ്രാഹ്മണന് സാധിക്കില്ല.
എന്നാല്‍ ഇതേ തെറ്റ് ചെയ്ത് സ്വന്തക്കാരുടെ ഇടയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ക്ഷത്രീയനെ ബ്രാഹ്മണര്‍ ബഹുമാനിക്കും. അവര്‍ അയാളുടെ അപരാധിത്വം കാര്യമാക്കില്ല. (അക്കാലത്തെ രീതി അനുസരിച്ച് ഓരോ വര്‍ണ്ണങ്ങള്‍ക്കും അവരുടെതായ വ്യക്തി നിയമങ്ങളും കോടതിയുമൊക്കെ ഉണ്ട് എന്നാണ് തോന്നുന്നത്. മറ്റുള്ള വര്‍ണ്ണങ്ങള്‍ പലപ്പോഴും അന്യരുടെ അത്തരം വ്യക്തിനിയമങ്ങള്‍ അത്ര കാര്യമാക്കാറില്ല എന്നും തോന്നുന്നു.) ഒരു ക്ഷത്രീയന്‍ അവരുടെ ഒരു നിയമം തെറ്റിച്ചതിനെ ബ്രാഹ്മണര്‍ എന്തിനു മൈന്‍ഡ് ചെയ്യണം എന്നാണ് ബ്രാഹ്മണര്‍ കരുതുന്നത്. എന്നാല്‍ ക്ഷത്രീയരുടെ ഇടയിലെ ഒരു നിയമം പാലിക്കാത്തതുകൊണ്ട് അവര്‍ കൂട്ടത്തില്‍ നിന്ന് പുറത്താക്കിയ ഒരാളെ ബ്രാഹ്മണര്‍ ബഹുമാനിക്കുന്നത് ക്ഷത്രീയരുടെ മികവിന്റെ തെളിവാണ് (അല്ലാതെ ബ്രാഹ്മണരുടെ മാന്യതയല്ല) എന്നാണ് ബുദ്ധന്‍ പറയുന്നത്....!!.... (ബുദ്ധന്റെ ഈ ഫാലസിക്ക് എന്താ ഒരു പേരിടുക?) അതായത് കുറെ കൂടി മാന്യമായി പെരുമാറുന്നതാണ് ബ്രാഹ്മണരുടെ തെറ്റ്.
''But thereby, Ambattha, the Kshatriya would have fallen into the deepest degradation, shaven as to his head, cut dead with the ash-basket, banished from land and township. So that, even when a Kshatriya has fallen into the deepest degradation, still it holds good that the Kshatriyas are higher, and the Brahmans inferior.''
എന്നുവച്ചാല്‍ ഏറ്റവും മോശം ക്ഷത്രീയന്‍ പോലും ബ്രഹ്മണനേക്കാള്‍ മികച്ചവനാണ് എന്ന്. എന്ത് ഹീനകര്‍മ്മം ചെയ്താലും ക്ഷത്രീയന്റെ പദവി താഴുന്നില്ല. ഇനി ഇതൊന്നും പോരെങ്കില്‍ ക്ഷത്രീയന്റെ മഹത്വം വെളിപ്പെടുത്തുന്ന, ബ്രഹ്മാവിന്റെ പുത്രനായ സനത്കുമാരന്റെ വാക്കുകള്‍ ബുദ്ധന്‍ ഉദ്ധരിക്കുന്നു.
''The Kshatriya is the best of those among this folk who put their trust in lineage. But he who is perfect in wisdom and righteousness, he is the best among gods and men."
താനും അത് അംഗീകരിക്കുന്നതായി ബുദ്ധന്‍ ആവര്‍ത്തിക്കുന്നു.
''I too approve it ; I also, Ambattha, say :" The Kshatriya is the best of those among this folk who put their trust in lineage. But he who is perfect in wisdom and righteousness, he is the best among gods and men."
സംയുക്ത നിഖായയില്‍ ഈ സനത്കുമാരന്‍ നേരിട്ട് വന്ന് ബുദ്ധനോടു തന്നെ ഈ കാര്യം പറയുന്നുണ്ട്. അവിടെയും ബുദ്ധന്‍ സനത് കുമാരന്‍ പറയുന്നത് ശരിവയ്ക്കുന്നുണ്ട്.
''As is the noble ranked best among
The folk who pin their faith on breed and clan,
So he who walks in lore and conduct versed
Stands first in the worlds of gods or world of man.'' (samyuktha nikhaya 6:2)
ഇവിടെ noble എന്ന് പറഞ്ഞിരിക്കുന്നത് ക്ഷത്രീയരെയാണ്. (മഹാഭാരതത്തിലെ വനപര്‍വ്വത്തിലും സനത്കുമാരന്റെ ഈ അഭിപ്രായം കാണാം. രണ്ടു മതങ്ങളും ഒരു പോലെ അംഗീകരിക്കുന്നതില്‍ നിന്ന് ഈ സനത്കുമാരന്റേയും അയാളുടെ അഭിപ്രായത്തിലെ ക്ഷത്രീയരുടെ അക്കാലത്തെ പ്രഥമ സ്ഥാനവും മനസ്സിലാക്കാവുന്നതാണ്.)പിന്നെ ബുദ്ധന്‍ പോലും ആരുടെ വാക്കുകളാണ് ആധികാരികമായി കണക്കാക്കുന്നത് എന്ന് നോക്കുക. തന്റെ പല അഭിപ്രായങ്ങള്‍ക്കും പൂര്‍വ്വാചാര്യന്മാര്‍ക്ക് ക്രെഡിറ്റ് കൊടുക്കാനും അവരുടെ അഭിപ്രായം ശരി വയ്ക്കാനുമുള്ള അത്യുത്സാഹം മറ്റു പലയിടത്തും കാണാം. (ബുദ്ധന്‍ വേദ വിരോധിയായിരുന്നു,ബുദ്ധന്‍ പുതുതായി കണ്ടുപിടിച്ചതാണ് ബുദ്ധമതം എന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍ നോട്ട് ദ പോയിന്റ്.
നമ്മള്‍ നേരത്തെ കണ്ട, ആ മഹാപുരുഷ ലക്ഷണങ്ങള്‍ ബ്രാഹ്മണരുടെ വേദങ്ങളിലുള്ളതാണ് എന്ന് ബൌദ്ധസാഹിത്യത്തില്‍ പലേടത്തും ആവര്‍ത്തിച്ചു സൂചിപ്പിക്കുന്നുണ്ട്. അതായത് ബുദ്ധന്‍ മഹാനാകുന്നത് വേദങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്.) തങ്ങള്‍ക്കു താല്പര്യമുള്ള എന്തിനും ഏതിനും വേദങ്ങളെയും ബ്രാഹ്മണരെയും പ്രമാണമായി ഉദ്ധരിക്കുന്ന ബൌദ്ധ ദര്‍ശനം വേദവിരുദ്ധമായിരുന്നു എന്ന ധാരണ എത്രമാത്രം ശരിയാണ് എന്നാലോചിക്കുക.)
ബുദ്ധന്റെ ഈ വാദം appeal to authority എന്ന ലോജിക്കല്‍ ഫാലസിയാണ് എന്ന് പറഞ്ഞുകൊണ്ട് തല്‍ക്കാലം അംബത്ത സുത്ത ഇവിടെ നിര്‍ത്താം. (അംബത്ത സുത്തയുടെ ബാക്കി ഭാഗം നമ്മള്‍ വീണ്ടും ചര്‍ച്ച ചെയ്യും. അംബത്തന്‍ ശരിക്കും ആ മുപ്പത്തിരണ്ട് മഹാപുരുഷ ലക്ഷണങ്ങളും, പ്രത്യേകിച്ച് നമ്മള്‍ മുകളില്‍ ചര്‍ച്ച ചെയ്ത ആ ലക്ഷണം കണ്ടു ബോധ്യപ്പെട്ടോ എന്നറിയണ്ടെ ;-) )
----------------------------------------------------------------
ഇനി നമുക്ക് ബുദ്ധന്റെ അവതാര കഥ പറയുന്ന ലളിതവിസ്താരസൂത്രം നോക്കാം. ബുദ്ധന്‍ തന്റെ അവതാര കഥ ശിഷ്യന്മാര്‍ക്കും ദേവകള്‍ക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കും വേണ്ടി പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ലളിതവിസ്താരം. കഥ തുടങ്ങുന്നത് തുസിത സ്വര്‍ഗ്ഗത്തില്‍ വിശ്രമിക്കുന്ന ബോധിസത്വനോട് (ബുദ്ധനാകുന്നതിനു മുന്‍പുള്ള അവസ്ഥയാണ് ബോധിസത്വന്‍) മറ്റു ദേവന്മാര്‍ പുതിയ അവതാരമെടുക്കാന്‍ ആവശ്യപ്പെടുന്നതോടെയാണ്. ലോകത്ത് ദുരിതങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണല്ലോ അവതാരങ്ങളുടെ ആവശ്യം. (ഭഗവത് ഗീതയിലെ യഥാ യഥാഹി ധര്‍മ്മസ്യ ഓര്‍ക്കുക) ഉടനെ ഒരു പുതിയ അവതാരത്തിന്റെ ആവശ്യകത ദേവന്മാര്‍ ബോധിസത്വനെ ബോധ്യപ്പെടുത്തുന്നു.
ഇനി ജനിക്കാനുള്ള സമയം, സ്ഥലം, കുടുംബം, ഒക്കെ ബോധിസത്വന്‍ തീരുമാനിക്കും. അങ്ങനെ ഏതെങ്കിലും കുടുംബത്തിലൊന്നും ബുദ്ധന്‍ ജനിക്കില്ല. നല്ല അന്തസ്സുള്ള വംശത്തില്‍ മാത്രം. ലളിതവിസ്താരത്തില്‍ നല്ല പച്ചയായിത്തന്നെ പറയുന്നുണ്ട്.... ''a bodhisattva is not born into an inferior family, like a family of outcastes, flute makers, cartwrights, or servants.'' (അംബേദ്ക്കറെ ഒരു ബോധിസത്വനായി അവരോധിക്കുന്ന, അംബദ്ക്കറുടെ ചരമം (ബുദ്ധനെപോലെ) അദ്ദേഹത്തിന്റെ പരിനിര്‍വ്വാണമായി ആചരിക്കുന്ന അംബേദ്ക്കറിസ്റ്റുകള്‍ ഇത് വല്ലോം അറിഞ്ഞോണ്ടാണോ? :-) ) കണ്ട ചെമ്മാന്റേം ചെരുപ്പുകുത്തിയുടെയുമൊന്നും വീട്ടില്‍ ജനിക്കാന്‍ ബുദ്ധനെ കിട്ടില്ല. പുരോഹിത വംശത്തിലോ രാജവംശത്തിലോ മാത്രമെ ബുദ്ധനുണ്ടാകൂ. അതായത് ബ്രാഹ്മണ, ക്ഷത്രീയ വംശങ്ങളില്‍ മാത്രം. പുരോഹിതര്‍ക്ക് മേല്‍കൈ ഉള്ള കാലത്ത് അവരുടെ വംശത്തില്‍. ക്ഷത്രിയര്‍ക്ക് പ്രാമുഖ്യം ഉള്ള കാലത്ത് ക്ഷത്രീയരുടെ ഇടയില്‍. വേറൊരു വര്‍ണ്ണത്തിലും ബോധിസത്വന്‍ ജനിക്കില്ല എന്ന് ലളിതവിസ്താരം അടിവരയിട്ടു പറയുന്നു.
''A bodhisattva is only born into one of two families—a priestly family or a family of the ruling class. When the priestly families are dominant in the world, the bodhisattva is born into a priestly family. When the ruling class families are dominant in the world, the bodhisattva is born into a ruling-class family.''
ഇനി ഇതേ കാര്യം തന്നെ മഹാവാസ്തു എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തിലും പറയുന്നുണ്ട്.
''Bodhisattvas are bom in one of two classes of families, either a noble or a brahman family. When the nobles dominate the earth, the Bodhisattvas are born in a noble family. When the brahmans dominate the earth, they are born in a brahman family.''
(അത് ബുദ്ധന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ല, ഇങ്ങനെയാണ്, ബ്രാഹ്മണര്‍ അതില്‍ തിരുത്തല്‍ വരുത്തിയതാണ് എന്നൊക്കെ പറഞ്ഞ് ബുദ്ധിസ്റ്റ് ''വ്യാഖ്യാന ഫാക്ടറിക്കാര്‍'' വരാതിരിക്കാനാണ്, മള്‍ട്ടിപ്പിള്‍ റഫറന്‍സ്. ഇനിയും വേണമെങ്കില്‍ ഉണ്ട്. പോസ്റ്റ് വെറുതെ നീണ്ടു പോകണ്ട എന്നു വച്ചിട്ടാണ്.) ബ്രാഹ്മണര്‍ക്ക് പ്രാമാണ്യം ഉള്ള കാലത്തും ദേശത്തും ബ്രഹ്മണനായി, ക്ഷത്രീയര്‍ക്ക് പ്രാമാണ്യം ഉള്ള കാലത്തും ദേശത്തും ക്ഷത്രീയനായും മാത്രമേ ബുദ്ധന്‍ ജനിക്കൂ. ദളിതനൊക്കെ അങ്ങട്ട് മാറി നിക്ക്വാ...നിങ്ങടെ ഇടയിലൊന്നും ബുദ്ധന്‍ ജനിക്കില്ല. (അങ്ങനെ ജനിക്കുമെന്ന് നിങ്ങളെ ആരെങ്കിലും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടെങ്കില്‍/ ബുദ്ധമതം ദളിത് സൌഹൃദ മതമാണ് എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവര്‍ 'കൈയ്യീന്ന് ഇട്ടതാണ്' എന്ന് മാത്രമെ പറയാനാകൂ. Sorry guys.....:-))
ബോധിസത്വന്‍ ഗൌതമ ബുദ്ധനായി അവതരിക്കാന്‍ പോകുന്ന കാലത്ത് ക്ഷത്രീയരാണ് മികച്ചവര്‍. (എല്ലാം ബ്രാഹ്മണ മേധാവിത്വം എന്ന തിയറിയില്‍ കൊണ്ട് കെട്ടുന്ന നമ്മുടെ ചരിത്രകാരന്മാരുടെ വാദം എത്രത്തോളം ശരിയായിരിക്കും എന്നാലോചിക്കുക.) അങ്ങനെ പുതിയ ബുദ്ധന്‍ ക്ഷത്രീയ വംശത്തില്‍ തന്നെ എന്ന് ഉറപ്പിച്ചു. ഇനി കുടുംബം. ഏകദേശം ഒരു കല്യാണാലോചനയുടെ രീതിയിലാണ് അതിന്റെ ചര്‍ച്ച പോകുന്നത്.
ബോധിസത്വന്‍ ജനിക്കാന്‍ പോകുന്ന കുടുംബത്തിന് അറുപത്തിനാല് കൂട്ടം ഗുണങ്ങള്‍ വേണം. (മഹാവാസ്തു എന്ന ഗ്രന്ഥത്തില്‍ അറുപത് എന്നാണ് കാണുന്നത്. എന്തായാലും പ്രധാനം വംശഗുണം തന്നെ. (''It is of high birth and lineage, with a long and distinguished ancestry.'') കണ്ടമാനം ധന ധാന്യങ്ങള്‍,ആട്, ആന, കുതിര, ഒട്ടകം, ആണും പെണ്ണുമായി ധാരാളം ജോലിക്കാര്‍ (അടിമപ്പണിക്കായി ശുദ്രര്‍?) അങ്ങനെ പലതും. പുരോഹിതരെ ബഹുമാനിക്കുന്ന കടുംബം ആകണം എന്നും പറയുന്നുണ്ട്. (ബുദ്ധന്‍/ബുദ്ധിസം, ബ്രാഹ്മണ/പൌരോഹിത്യത്തിന് എതിരായിരുന്നു എന്ന് കരുതുന്നവര്‍ ഈ പോയിന്റ് ഓര്‍മ്മ വച്ചോ.)
''They must respect their fathers, mothers, mendicants, and priests......... Indeed this family must be irreproachable when it comes to any accusations of faults related to one's birth, such as those found in this entire world with its gods, demons, and brahmas, mendicants and priests.''
തനിക്കു ജനിക്കാന്‍ വേണ്ട കുടുംബത്തിന്റെ പ്രധാന ഗുണങ്ങള്‍ ബോധിസത്വന്‍ പറയുന്നത് ഇങ്ങനെയാണ്...... (അവസാനം ബോധിസത്വന്‍ താന്‍ ചണ്ഡാള കുടുബത്തില്‍ ജനിക്കാം എന്ന് ഇപ്പൊ പറയും എന്ന ആന്റി ക്ലൈമാക്സ് പ്രതീക്ഷിക്കുന്ന ശുദ്ധഹൃദയര്‍ തുടര്‍ന്ന് വായിക്കുക....)
''It must be of a good caste and good clan. It must have excellent marital unions, with excellent marital unions in the past, and marital unions between individuals who are pure. These marital unions must be between people who are both pure, well-known by all, and renowned for their great power.''
ശുദ്ധിയുള്ള കുടുംബം എന്നാല്‍ ഏഴു തലമുറ വരെ വര്‍ണ്ണ സങ്കലനം നടക്കാത്തത് എന്നാണ് അര്‍ഥം. ഇനി ഗര്‍ഭപാത്രത്തിന്റെ ഉടമയായ രാജപത്നിയുടെ ഗുണങ്ങള്‍. അത് മുപ്പത്തി രണ്ടെണ്ണമാണ്. സ്വഭാവം, സൌന്ദര്യം ഒക്കെ കൂടാതെ ജാതിയും പ്രധാനമാണ്. ''She must come from a good caste and a good family.''
അക്കാലത്തെ പതിനാറു വന്‍കിട രാജവംശങ്ങളെയാണ് ബുദ്ധനു ജനിക്കാനായി പരിഗണിക്കുന്നത്. അതില്‍ എട്ടെണ്ണം പ്രാഥമിക റൌണ്ടില്‍ തന്നെ തള്ളിപ്പോയി. ബാക്കിയുള്ളവ ഓരോന്നും എടുത്തു പറഞ്ഞു വിശദമായ പരിശോധനയാണ് ഇനി.
വൈദേഹം: നല്ല പണക്കാരൊക്കെയാണ് വൈദേഹ രാജാവ്. പക്ഷേ രാജാവിന്റെയും രാജപത്നിയുടെയും പാരമ്പര്യം ശുദ്ധമല്ല. പണ്ടെപ്പോഴോ അവരുടെ പൂര്‍വ്വികരുടെ ഇടയില്‍ വര്‍ണ്ണ സങ്കരം ഉണ്ടായിട്ടുണ്ട്.
മഗധ: മഗധയിലെ വൈദേഹികുലം മാതൃപിതൃ ശുദ്ധിയില്ലാത്തതാണ്.
കോസലം: അവിടെയും രക്തശുദ്ധിയില്ലായ്മ തന്നെ പ്രധാന പ്രശ്നം. കോസല വംശം മാതംഗച്യുതിയില്‍ നിന്നുണ്ടായതാണ്. മാതംഗച്യുതി എന്നു വച്ചാല്‍ ചണ്ഡാളരില്‍ നിന്ന് ഉണ്ടായത് എന്നര്‍ത്ഥം. കോസല രാജാവില്‍ ചണ്ഡാള പാരമ്പര്യമുണ്ട്.
വത്സരാജ്യം: രാജാവിന്റെ പാരമ്പര്യം മോശമാണ്. രാജാവ് നിയമപ്രകാരമല്ലാത്ത സന്താനമാണ് (എന്ന് വച്ചാല്‍ സങ്കര വര്‍ണ്ണം). മാത്രമല്ല രാജാവ് വിധി വിശ്വാസിയാണ്.
വൈശാലി: അതും പോര. ധര്‍മ്മാനുഷ്ഠാനം (വര്‍ണ്ണധര്‍മ്മം തന്നെ) വേണ്ടത്ര പോര.
ഉജ്ജയിനി: രാജാവായ പ്രത്യോതന്റെ കുടുംബം: പോര.... സംസ്കാരമില്ലാത്തവര്‍.
മഥുര: അവിടത്തെ സുഭാഹു രാജാവിന്റെ കുടുംബക്കാരുടെ വിശ്വാസങ്ങള്‍ ശരിയല്ല. അദ്ദേഹത്തിന്റേത് കുലീന കുടുംബവുല്ല.
ഹസ്തിനപുരി: അവിടത്തെ പാണ്ഡു കുടുംബത്തിന്റെ രക്തശുദ്ധി സംശയാസ്പദമാണ്. പാണ്ഡുവിന്റെ മക്കള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ തന്തയാണ്. (ബ്രാഹ്മണര്‍ ഒരു പ്രശ്നവുമില്ലാതെ അംഗീകരിച്ച കാര്യമാണ് പാണ്ഡുവിന്റെ മക്കളുടെ പാരമ്പര്യം.. പക്ഷേ ഇവിടെ ബോധിസത്വന് അതു പോര.)
മിഥില: അവിടത്തെ സുമിത്ര രാജാവ് വയസ്സനാണ്.
ഇപ്രകാരം പതിനാറു രാജ്യങ്ങളും ഒഴിവാക്കുന്നു.....
അവസാനം ചെറുതെങ്കിലും വേണ്ട ഗുണങ്ങളൊക്കെ ഉള്ള കുടുംബമാണ് ശാക്യന്മാരിലെ ശുദ്ധോദനന്റെ കുടുംബം എന്ന് തീരുമാനിക്കുന്നു. ഇക്ഷാകു ഗോത്രക്കാരായ അവര്‍ ആദിത്യവംശമാണ്. (ശ്രീരാമന്റെ ഒക്കെ കുടുംബം) ഇപ്പോഴത്തെ രാജാവായ ശുദ്ധോദനന്‍ കര്‍മ്മവിശ്വാസിയുമാണ്. ''Its king, suddhodana, descends from pure families on both his mother's and father’'s side. His wife as well is pure.'' അദ്ദാണ് കാര്യം.
മറ്റൊരു പോയന്റുള്ളത് ബുദ്ധനെ പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മ ജീവിച്ചിരിക്കാന്‍ പാടില്ല. ഏഴാം ദിവസം അവര്‍ മരിക്കണം. ബുദ്ധനെപോലൊരു മഹാനെ പ്രസവിച്ചുകഴിഞ്ഞാല്‍ പിന്നെ അവര്‍ ലൈംഗിക സുഖം അനുഭവിക്കാന്‍ പാടില്ല എന്നാണ് അതിനു കാരണമായി മഹാവാസ്തു എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ബുദ്ധനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയുമാണ് അവരുടെ ഏക ജോലി. അതിനു വേണ്ട മിനിമം ലൈംഗിക സുഖം മാത്രം അനുഭവിക്കാനെ അവര്‍ക്ക് അര്‍ഹതയുള്ളൂ. (ഇതിലെ സ്ത്രീവിരുദ്ധത ഫെമിനിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം)
ശുദ്ധോധനന്റെ ഭാര്യയും സുപ്രബുദ്ധന്റെ മകളുമായ മായാദേവിയെയാണ് ബുദ്ധന്റെ അമ്മയാകാന്‍ തിരഞ്ഞെടുക്കുന്നത്. അവര്‍ അതിസുന്ദരിയും നേരത്തെ പറഞ്ഞ മുപ്പത്തി രണ്ടു ഗുണങ്ങളും തികഞ്ഞവളാണ്. അലൌകികമായ മായികസൌന്ദര്യമുള്ളതുകൊണ്ടാണത്രേ അവര്‍ക്ക് മായാദേവി എന്ന പേര് വന്നത്. ''She is disciplined and devoted to her husband, unconcerned with other men. Her head, ears, and nose are perfectly symmetrical.'' വേറെ ആണൊരുത്തന്റെ മുഖത്തു നോക്കില്ല.
ഇത്രയൊക്കെ മഹത്വമുള്ള മായാദേവിയുടെ ഗര്‍ഭപാത്രം പക്ഷേ വൃത്തികെട്ടതാണ്. ബോധിസത്വന് പത്തു മാസം ജീവിക്കാന്‍ അത് പോരാ.''How could the pure Bodhisattva, who is free from bad-smelling odors, superior to the entire world, a jewel among beings, transmigrate from the divine realm of the Heaven of Joy and remain for ten months in the foul-smelling human body inside his mother's womb?''ന്യായമായ കാര്യം. അല്ലെ? അതുകൊണ്ട് ഗര്‍ഭപാത്രത്തിനുള്ളില്‍ രത്നം പതിച്ച ഒരു കൊട്ടാരത്തിലാണ് ബോധിസത്വന്‍ കഴിയുന്നത്. (ഇതിലെയും സ്ത്രീവിരുദ്ധത വേണ്ടവര്‍ക്ക് ചര്‍ച്ച ചെയ്യാം) ബുദ്ധന് അശുദ്ധിയുണ്ടാകാതിരിക്കാന്‍ പ്രസവം നടന്നത് സാധാരണ മാര്‍ഗ്ഗത്തിലൂടെയല്ലത്രെ. ''He did not pass through the portal of birth. ഒരുപക്ഷേ ആദ്യത്തെ സിസേറിയന്‍ പ്രസവം...!!!...
ആറ് കൊമ്പുള്ള വെളുത്ത ഒരു ആനയുടെ രൂപത്തിലാണ് ബോധിസത്വന്‍ ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്നത്. അതൊക്കെ വേദങ്ങള്‍ പ്രകാരമാണ് തീരുമാനിച്ചത്. കാരണം ബ്രാഹ്മണര്‍ക്ക് ലക്ഷണം നോക്കി ഭാവി പ്രവചിക്കേണ്ടതാണ്. അവിടെയും പ്രമാണം ബ്രാഹ്മണരുടെ വേദങ്ങള്‍ തന്നെയാണ്.... (ഇത് വായിച്ചിട്ട് ബുദ്ധിസത്തിന് വേദങ്ങളോട് എന്തെങ്കിലും എതിര്‍പ്പുണ്ടായിരുന്നതായി തോന്നുന്നുണ്ടോ?ശുദ്ധോധനനും കൂട്ടരും വേദമതം പിന്തുടര്‍ന്നവരല്ല എന്ന് വാദിക്കുന്ന ബുദ്ധി ജീവികള്‍ എന്ത് പറയുന്നു?)
''The priests’ mantras and the treatises of the Vedas mention the proper form for a bodhisattva to take when descending into the womb of his mother. It should be in the form of an excellent, great elephant with six tusks, covered with golden netting. Its head should be very red and exceedingly handsome. It should ooze fragrant fluids from its temples and have a glorious body. Someone who is learned in the Vedas and scriptures of the priests will then recognize such features and use them to predict the arrival of a person endowed with the thirty-two marks of a great man.''
ഇപ്പോഴത്തെ ബുദ്ധന്‍ മാത്രമല്ല അദ്ദേഹത്തിന്റെ മുന്‍പത്തെ ഇരുപത്തിനാല് അവതാരങ്ങളും ബ്രാഹ്മണനോ ക്ഷത്രീയനോ ആയിട്ടായിരുന്നു എന്ന് ബുദ്ധകൃതികളില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ബുദ്ധന്മാരുടെ ലിസ്റ്റ് നോക്കൂ.......(റെഫറന്‍സ്:.... ബുദ്ധവംശം- ഖുദ്ദക നികായ, സുത്ത പിടകം)
ദീപാങ്കുരന്‍- ബ്രാഹ്മണന്‍
കൊണ്ടണ്ണ- ക്ഷത്രീയന്‍
മംഗള- ബ്രാഹ്മണന്‍
സുമന-ക്ഷത്രീയന്‍
രേവത- ബ്രാഹ്മണന്‍
ശോഭിത-ക്ഷത്രീയന്‍
അനോമദസ്സി-ബ്രാഹ്മണന്‍
പദ്മ-ക്ഷത്രീയന്‍
നാരദന്‍-ബ്രാഹ്മണന്‍?
പദുമുത്തര-ക്ഷത്രീയന്‍
സുമേധ-ക്ഷത്രീയന്‍
സുജാത-ക്ഷത്രീയന്‍?
പിയാദസി- ബ്രാഹ്മണന്‍?
അത്തദാസി-ക്ഷത്രീയന്‍
ധമ്മദാസി-ക്ഷത്രീയന്‍
സിദ്ധാര്‍ത്ഥന്‍-ബ്രാഹ്മണന്‍?
ടിസ്സ- ബ്രാഹ്മണന്‍?
ഫുസ്സ-ക്ഷത്രീയന്‍
വിപാസി-ക്ഷത്രീയന്‍
ശിഖി-ക്ഷത്രീയന്‍
വേശഭു-ക്ഷത്രീയന്‍
കകുസന്ധ-ബ്രാഹ്മണന്‍
കൊനാഗമന-ബ്രാഹ്മണന്‍
കശ്യപന്‍-ബ്രാഹ്മണന്‍
ഗൌതമന്‍-ക്ഷത്രീയന്‍ (നമ്മുടെ കഥാപാത്രം)
ഈ ബുദ്ധന്മാരെല്ലാം ബ്രാഹ്മണരോ ക്ഷത്രീയരോ ആണെന്നു മാത്രമല്ല എല്ലാവരും ശുദ്ധ വര്‍ണ്ണം കൂടിയാണ്. അതായത് എല്ലാവരുടെയും മാതാപിതാക്കളും ഒരേ വര്‍ണ്ണമാണ്. ഒരിക്കലും വര്‍ണ്ണ സങ്കരം ഉണ്ടായിട്ടില്ല എന്നര്‍ത്ഥം.) ബുദ്ധന്റെ ഇനി വരാന്‍ പോകുന്ന അവതാരമായ മൈത്രേയന്‍ ഒരു ബ്രഹ്മണനായിരിക്കും എന്നും ബൌദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. അക്കാലത്തെ രാജാവിന്റെ, നാല് വേദങ്ങളിലും പണ്ഡിതനായ ബ്രാഹ്മണ മന്ത്രിയുടെ മകനായാണ് നല്ല വെളുത്തു തുടുത്ത മൈത്രേയന്‍ ജനിക്കുക.
''Maitreya will be born the son of a Brahmin priest, and will renounce the world and attain enlightenment in a single day, not requiring six long years. The world in this time will be politically neutralised, and therefore the warrior class and its martial virtues will be obsolete. Thus he will be born among the intellectuals, the priests, and his teaching will bring the gentler emotions to the fore.......
......His spiritual advisor will be a Brahmin, Subrahmana by name, a very learned man, well versed in the four Vedas, and steeped in all the lore of the Brahmins. And that Brahmin will have a wife, called Brahmavati, beautiful, attractive, handsome, and renowned. Maitreya, the best of men, will then leave the Tushita heavens, and go for his last rebirth into the womb of that woman. He will have a heavenly voice which reaches far; his skin will have a golden hue, a great splendour will radiate from his body, his chest will be broad, his limbs well developed, and his eyes will be like lotus petals.'' (The Maitreyavyankarna - "The Prophecy Concerning Maitreya")
(ഇത് വായിച്ച ശേഷം ഈ മൈത്രേയന്‍ എന്തോ വല്യ സംഗതിയാണ് എന്ന് കരുതി സ്വയം മൈത്രേയന്‍ എന്നു വിളിക്കുന്ന നമ്മുടെ ആ പുരോഗമന ബുദ്ധിജീവിയെ കാണുമ്പോള്‍ എനിക്ക് ചിരി വരും. :-))
--------------------------------------------------------------------
മനുസ്മൃതി പോലുള്ളവ അനുസരിച്ച് ജീവിച്ചിരുന്ന ഒരു ജനതയുടെ ചിത്രമല്ല ബൌദ്ധ കൃതികളില്‍ നിന്ന് ലഭിക്കുന്നത്. (ജൈന ഗ്രന്ഥങ്ങളില്‍ നിന്നും കിട്ടുന്ന ചിത്രവും മറിച്ചല്ല.) തീര്‍ച്ചയായും അക്കാലത്തും വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളാണ് ഒന്നാമത്തെ വര്‍ണ്ണം എന്ന് ബ്രാഹ്മണര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ക്ഷത്രീയര്‍ അത് സമ്മതിച്ചു കൊടുത്തിട്ടില്ല. (ബ്രാഹ്മണനെ ഹീനജാതി എന്ന് പോലും വിളിക്കുന്നുണ്ട് ഒരു ജാതക കഥയില്‍) ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളിലെല്ലാം വര്‍ണ്ണങ്ങളുടെ ക്രമം പറയുമ്പോള്‍ ക്ഷത്രീയനാണ് ആദ്യം വരുന്നത് എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. സത്യത്തില്‍ ബുദ്ധമതത്തിനും ജൈനമതത്തിനും ഉള്ളതായി പറയപ്പെടുന്ന ആ ബ്രാഹ്മണ വിരോധം ചര്‍ച്ച ചെയ്യേണ്ടത്, തങ്ങളാണ് മുന്‍പന്‍മാര്‍ എന്ന ക്ഷത്രീയരുടെയും കൂടി അവകാശവാദത്തിന്റെ വെളിച്ചത്തിലാണ്. (ബ്രാഹ്മണര്‍ക്കുള്ള പ്രഥമ സ്ഥാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ബുദ്ധനും, മഹാവീരനും രണ്ടു പേരും ക്ഷത്രീയരാണ്.)
ബുദ്ധമതത്തിന്റെ (ജൈന മതത്തിന്റെയും) ഈ ക്ഷത്രീയ ചായ് വ് നമ്മുടെ ചര്‍ച്ചകളില്‍ ഒരിക്കലും കടന്നു വരാറില്ല. (ബുദ്ധന്‍ ക്ഷത്രീയനല്ല, ശാക്യന്മാര്‍ ആചരിച്ചിരുന്നത് വേദമതമല്ല,മറ്റെന്തോ ആയിരുന്നു എന്നൊക്കെ ചുമ്മാ വാദിക്കുന്ന ചില അംബേദ്ക്കറിസ്റ്റുകളെ കണ്ടിട്ടുണ്ട്.) ഹിന്ദു മതത്തിന്റെ ബ്രാഹ്മണ ചായ് വ് ചര്‍ച്ച ചെയുന്ന നമ്മള്‍ ബുദ്ധമതത്തിന്റെ (ജൈന മതത്തിന്റെയും) ക്ഷത്രീയ ചായ് വിനു നേരെ കണ്ണടക്കുന്നതെന്തുകൊണ്ട്? ക്ഷത്രീയ ചായ് വ് അംഗീകരിക്കേണ്ടി വന്നാല്‍ പണ്ട് മുതലേ തന്നെ ബ്രാഹ്മണ മേധാവിത്തമായിരുന്നു ഇവിടെ എന്ന എല്ലാവരുടെയും ഫേവററ്റ് തിയറി മാറ്റിപ്പണിയെണ്ടി വരും. ചില 'രാഷ്ട്രീയ കാരണങ്ങളാല്‍' നമ്മുടെ ചരിത്രകാരന്മാര്‍ക്ക് ('eminent historians' ;-)) അത് താല്പര്യമുള്ള കാര്യമല്ല.
റോമിള ഥാപ്പര്‍ ബുദ്ധിസത്തിന്റെ ക്ഷത്രീയ ചായ് വിന് നല്‍കുന്ന ന്യായീകരണം നോക്കൂ....The origin of myths of kshtriya tribes in Buddhist literature are attempts to provide status for those who played an important part in the events relating to the establishment of Buddhism and are the counter-parts to the lineage myths in puranic traditions." പുരാണങ്ങളില്‍ കാണുന്ന ബ്രാഹ്മണ മേധാവിത്ത കഥകള്‍ക്ക് ക്ഷത്രീയര്‍ തുല്യത ഒപ്പിക്കാന്‍ ഒരു ബദല്‍ ഉണ്ടാക്കിയതാണത്രേ ഈ ക്ഷത്രീയ ചായ് വ്. അതായത് ബുദ്ധമതത്തില്‍ കാണുന്ന ക്ഷത്രീയ മേധാവിത്വം ശരിക്കും ക്ഷത്രീയ മേധാവിത്വമല്ല, ബ്രാഹ്മണ മേധാവിത്വത്തോടുള്ള അവരുടെ ഒരു റിയാക്ഷന്‍ മാത്രമാണ്. പുരാണങ്ങള്‍ ബുദ്ധന് ശേഷമാണ്. ഒരിക്കലും മുന്‍പല്ല. അതില്‍ കാണുന്ന കഥകള്‍ക്ക് ന്യായീകരണമാണ് ആദ്യം ഉണ്ടായ ബൌദ്ധ കൃതികള്‍ എന്ന് ഇങ്ങനെ ബുദ്ധിമുട്ടി വളഞ്ഞ് ''bending over backwards'' ന്യായീകരണത്തിന്റെ ആവശ്യം? ഇത് രാഷ്ട്രീയ നേതാക്കള്‍ അവരുടെ അനുയായികള്‍ കാണിക്കുന്ന ഗുണ്ടായിസം അവരുടെ സ്വാഭാവിക പ്രതികരണമാണ് (അതായത് അക്രമം ഞങ്ങള്‍ ചെയ്താലും ഉത്തരവാദി ശരിക്കും മറ്റേ കക്ഷിയാണ്) എന്ന് ന്യായീകരിക്കുന്ന പോലെയാണ്. (ഇനി ഇതിന്റെ മറിച്ചുള്ള ഒരു സെനേറിയോ ആലോചിച്ചു നോക്കൂ. ഈ ക്ഷത്രീയ മേധാവിത്വത്തോടുള്ള ഒരു റിയാക്ഷന്‍ ആയിരുന്നു മനുസ്മൃതി പോലുള്ള ബ്രാഹ്മണ ഗ്രന്ഥങ്ങള്‍ എന്ന് ഏതെങ്കിലും ചരിത്രകാരന്‍ പറയുമോ? അങ്ങനെ പറഞ്ഞാല്‍ ഇവര്‍ അയാളെ വെറുതെ വച്ചേക്കുമോ? :-))
പിന്നെ ബ്രാഹ്മണനും ക്ഷത്രീയനും തമ്മില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടി മാത്രമാണ് മത്സരം. തുല്യ പ്രാധാന്യമുള്ള രണ്ടാം സ്ഥാനം എതിര്‍ പാര്‍ട്ടിക്ക് അനുവദിച്ചു കൊടുക്കാന്‍ രണ്ടു കൂട്ടര്‍ക്കും പരസ്പരം സമ്മതമാണ്. First among equals സ്ഥാനത്തിനാണ് അവര്‍ പരസ്പരം അവകാശം ഉന്നയിക്കുന്നത്. റോമിള ഥാപ്പര്‍ തലകുത്തി നടു വളച്ച് സര്‍ക്കസ് കളിച്ചു ബുദ്ധിസത്തെ ന്യായീകരിക്കുന്നത് വെറുതെയാണ്. (മംഗലശ്ശേരി നീലകണ്ഠനും മുണ്ടക്കല്‍ ശേഖരനും തമ്മിലുള്ള മത്സരം പോലെയാണ് അത്. ഒന്നാമന്‍ ആരാണ് എന്നേ തര്‍ക്കമുള്ളൂ. എതിരാളി തീരെ മോശമല്ല, രണ്ടാം സ്ഥാനത്തിന് സര്‍വ്വധാ അര്‍ഹനാണ് എന്ന് രണ്ടു കൂട്ടരും പരസ്പരം സമ്മതിക്കുന്നുണ്ട്.) അല്ലെങ്കില്‍ ബുദ്ധന്റെ ജനനം ക്ഷത്രീയന്‍ ആയിട്ടല്ലെങ്കില്‍ ബ്രാഹ്മണന്‍ ആയിട്ടായിരിക്കും എന്ന് ഉറപ്പിച്ചു പറയില്ലല്ലോ. പകുതിയോളം ബുദ്ധന്മാര്‍ ബ്രാഹ്മണരാണ് എന്ന് ശ്രദ്ധിക്കുക.
Courtesy http://russelsteapot.blogspot.in/2015/04/blog-post.html
1 Comments:
How to read your latest blogs
Post a Comment
Subscribe to Post Comments [Atom]
<< Home