Monday, 11 July 2016

Love jihad ...lesson for you from Virgin Mother Kunthi

മക്കളുടെ മുന്‍പില്‍ കണ്ണ് മൂടി കെട്ടിയ ഗാന്ധാരി അല്ല...കണ്ണ് തുറന്നിരുന്ന കുന്തി ആകുക..

കേരളത്തിലെ  പെണ്മക്കള്‍ ചതിയില്‍  മതം  മാറ്റി ഇസ്ലാമിക സ്റ്റേറ്റില്‍  എത്തിയ  അമ്മമാരുടെ  പൊട്ടി കരച്ചിലുകള്‍ കണ്ടിട്ട്  ഹൃദയം  പൊട്ടുന്നു ..!!

ഉന്നത  പഠനത്തിനു  അയച്ച  പെണ്മക്കളെ  കെണിയില്‍  കുടുക്കി  ..അതും  വെറും  നാല്  ദിവസം  കൊണ്ട്  മതം മാറ്റി  ഇവിടെ  നിന്നും  പച്ചക്ക്  മനുഷ്യനെ  കൊല്ലുന്ന  സ്ഥലത്തേക്ക്  കൊണ്ട്  പോയി  എന്ന്  പറയുമ്പോള്‍ ..ആ  മാത്ര്വത്വങ്ങള്‍ക്ക്  കണ്ടു  നില്‍ക്കാനെ  കഴിയുന്നുള്ളൂ ..!!

പക്ഷെ  ...കേരളത്തിലെ  അമ്മമാര്‍  ചിന്തിക്കുക ...നിങ്ങള്‍  നിങ്ങളുടെ  മക്കള്‍  എവിടെ  പോകുന്നു ...എന്തിനു  പോകുന്നു  ..ആരോടൊക്കെ  സംസാരിക്കുന്നു  എന്നൊക്കെ  അറിഞ്ഞിരിക്കണ്ടേ ..???  

ഒരിക്കല്‍  ഗന്ധാരി  ഭഗവാന്‍ കൃഷ്ണനോട്  പറഞ്ഞു

കൃഷ്ണാ, പാണ്ഡവര്‍ യുദ്ധം ജയിച്ചതിനും എന്‍റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്.” ഗാന്ധാരി പറഞ്ഞു.
ശ്രീകൃഷ്ണന്‍ അരുളി: “ഞാന്‍ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവര്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവര്‍ അനുഭവിക്കുന്നു; അത്ര മാത്രം.
ഒരു അമ്മ എന്ന നിലയില്‍ നിങ്ങള്‍ മക്കളെ ശാസിച്ചിട്ടുണ്ടോ? അന്ധനായ ഭര്‍ത്താവിന്‍റെ കണ്ണുകള്‍ ആവേണ്ടതിനു പകരം, നിങ്ങള്‍ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാല്‍, ഇതുതന്നെ ഫലം.

കുന്തിദേവിയെ നോക്കൂ, ഭര്‍ത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവര്‍ സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധര്‍മ്മ ബോധമുള്ളവരാക്കി.
അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കള്‍ക്ക് ‌ അമ്മയില്‍ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവര്‍ ക്കു വഴിതെറ്റി.”
അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍, പല കുഞ്ഞുങ്ങള്‍ക്കും ഇത് നിഷേധിക്കപ്പെടുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home