Monday, 11 July 2016

What is chathurvarnyam?

ചാതുര്‍വർണ്ണ്യ വ്യവസ്ഥിതിയെ ഏറ്റവും ലളിതമായി എങ്ങനെ മനസ്സിലാക്കാം? - ഇത് വായിച്ച് നിങ്ങളുടെ കുട്ടികള്‍ക്കും പറഞ്ഞു കൊടുക്കുക. അല്ലെങ്കില്‍ നാളെ അവന്‍ സാമൂഹ്യദ്രോഹികളാല്‍ തേറ്റിദ്ധരിപ്പിക്കപ്പെടും.
______________________________________

ചാതുര്‍വര്‍ണ്ണ്യം എന്നത് ഹൈന്ദവ സമൂഹത്തിനിടയില്‍ കുറേ സംശയങ്ങളുണ്ടാക്കുന്ന ഒരു പദമാണ്. പലരും ഇത് ജാതിവ്യവസ്ഥയാണെന്ന് വ്യാഖ്യാനിച്ച് ഹിന്ദുക്കളെ തമ്മിലടിപ്പിക്കുന്ന ഒരു പ്രവണത പൊതുവേ കാണുന്നു.
ജാതീയതുടെ ക്രൂരതയിലകപ്പെട്ട് ഒരുപാട് വര്‍ഷങ്ങള്‍ വേദന സഹിക്കേണ്ടിവന്ന സമുദായങ്ങള്‍ക്ക് ഇന്ന് ഈ പദം കേള്‍ക്കുന്നതുതന്നെ ഭയമായിരിക്കുന്നു. വര്‍ണ്ണവ്യവസ്ഥിതിയിലേക്ക് തിരിച്ചു പോകരുതെന്ന് അവര്‍ മുറവിളി കൂട്ടുന്നു.

എന്നാല്‍ ഒരു നിമിഷം ആലോചിച്ചു നോക്കൂ. "ലോകാ സമസ്ഥാ സുഖിനോ ഭവന്തുഃ (ലോകത്തില്‍ എല്ലാവരും സുഖമായിരിക്കട്ടെ)" എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച ഭാരതീയ സംസ്കാരം മനുഷ്യനെ നാലായി തിരച്ച് ഒരു കൂട്ടരെ കേമന്മാരും മറ്റുള്ളവരെ അടിമകളുമാക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
"സൂര്യദേവാ അങ്ങ് പക്ഷപാതമില്ലാതെ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ പ്രകാശം പരത്തുന്നതുപോലെ എന്‍റെ ജന്മവും എല്ലാവര്‍ക്കും ഒരുപോലെ ഉപകാരപ്പെടും വിധമാകട്ടെ" എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച സനാതനധര്‍മ്മത്തിലെ ഗുരുക്കന്മാര്‍ മനുഷ്യനെ ജാതി പറഞ്ഞ് തരംതിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഒരു വിഭാഗം ആളുകളെ അടിമകളാക്കി മറ്റൊരു കൂട്ടര്‍ മേനിചമയുന്ന രീതിയായിരുന്നു ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയെങ്കില്‍ "ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം" (ചാതുര്‍വര്‍ണ്ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടു) എന്ന് ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുമായിരുന്നോ? അങ്ങനെ പറയുന്ന ആളെ ഭഗവാനെന്ന് ലോകം വാഴ്ത്തുമോ?

ചിന്തിക്കണം. വ്യാസമഹര്‍ഷി മുതല്‍ ശ്രീനാരായണഗുരുദേവന്‍ വരെയുള്ള ഭാരതീയ ഗുരുക്കന്മാരാരുംതന്നെ ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇന്നുള്ള ഗുരുക്കന്മാരും അങ്ങനെത്തന്നെ.

പിന്നെന്താണ് ഈ ചാതുര്‍വര്‍ണ്ണ്യം എന്ന് നോക്കാം. നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഇന്ന് ലോകരാജ്യങ്ങളൊക്കെത്തന്നെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയാണ് പിന്തുടരുന്നതെന്ന് കാണാനാകും.

നിങ്ങള്‍ക്കറിയാമല്ലോ, ലോകത്തില്‍ എല്ലാ രാജ്യങ്ങളും മുന്‍തൂക്കം കൊടുക്കന്നത് വിദ്യാഭ്യാസത്തിനാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, പാവപ്പെട്ടവരുടെ വിദ്യാഭ്യാസം, തെരുവ് കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി AIMS, IIT പോലുള്ള ഉന്നത വിദ്യാഭ്യാസസൌകര്യങ്ങള്‍ക്ക് വരെ എല്ലാ രാജ്യങ്ങളും ബഡ്ജറ്റിന്‍റെ നല്ലൊരു ശതമാനം തുകയാണ് വകയിരുത്തുന്നത്. എല്ലാ രാജ്യങ്ങളും സമ്പൂര്‍ണ്ണ സാക്ഷരത എന്ന ദൌത്യത്തിനായി പാടുപെടുകയാണ്. കാരണം വിദ്യാഭ്യാസമാണ് ഏതൊരു രാജ്യത്തിന്‍റേയും നട്ടെല്ല്. വിദ്യാഭ്യാസമില്ലാത്ത ജനതയ്ക്ക് ഒരിക്കലും മുന്നേറാനാകില്ല.

രാജ്യങ്ങള്‍ ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്ന മറ്റൊരു മേഖലയാണ് പ്രതിരോധം. സ്വന്തം രാജ്യത്തിന്‍റെ സൈനികബലവും , ആയുധശേഖരവും മികച്ചതായിരിക്കുമ്പോള്‍ ആ രാജ്യത്തെ ജനത സുരക്ഷിതത്വം അനുഭവിക്കുന്നു. നമ്മുടെ ഭാരതംതന്നെ എത്രകോടി രൂപയാണ് പ്രതിരോധ മേഖലയ്ക്ക് വേണ്ടി ഓരോ വര്‍ഷവും ചിലവാക്കുന്നത്.

ഒരു രാജ്യത്തിന്‍റെ സാമ്പത്തികമായ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വാണിജ്യം. ഓരോ രാജ്യത്തിന്‍റേയും പ്രധാനമന്ത്രിമാര്‍ വാണിജ്യമേഖലയില്‍ കൈകോര്‍ക്കാനായി എത്രയെത്ര കരാറുകളാണ് ഉണ്ടാക്കുന്നത്. ഇന്ന് ഭാരതത്തിന്‍റെ പ്രധാനമന്ത്രി MAKE IN INDIA എന്ന സംരംഭങ്ങളൊക്കെ മുന്നോട്ട് വെയ്ക്കുന്നത് നമ്മുടെ രാജ്യത്തിന്‍റെ വാണിജ്യമേഖലയെ ശക്തിപ്പെടുത്താനാണ്.

ഒരു രാജ്യത്തിന്‍റെ നിലനില്പിന് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം പോര. അതിനാണ് ഇതര സര്‍വ്വീസ് മേഖലകളും ഓരോ രാജ്യവും വിഭാവന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് ബാങ്കിങ്ങ് മേഖല, ടൂറിസം, കൃഷി മുതലായവ.

ഇനി ചോദിക്കട്ടെ, മുകളില്‍ പറഞ്ഞ ഈ നാലു വിഭാഗങ്ങളില്ലാതെ, അതായത് വിദ്യാഭ്യാസം, പ്രതിരോധം, വാണിജ്യം, ഇതര സര്‍വ്വീസ് മേഖലകള്‍ എന്നിവയില്ലാതെ ഒരു രാജ്യത്തിന് മുന്നേറാനാകുമോ? ഇതിനെ നാലായൊന്നും തരംതിരിക്കേണ്ടതില്ല. എല്ലാംകൂടി ഒന്നുമതി എന്ന് പറഞ്ഞാല്‍ അതെത്ര വിഢ്ഢിത്തമായിരിക്കും അല്ലേ.. ?

ഇതാണ് ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതികൊണ്ടും നമ്മുടെ പൂര്‍വ്വികരും ജ്ഞാനികളുമായ ഋഷിവര്യന്മാര്‍ നടപ്പിലാക്കി വന്നതും. രാജ്യത്തിന്‍റെ നല്ല നടത്തിപ്പിനായി അവര്‍ രാജ്യകാര്യങ്ങളെ നാലായി തരംതിരിക്കാന്‍ ഉപദേശിച്ചു.

1. ബ്രാഹ്മണ്യം - വിദ്യാഭ്യാസം - അറിവ്
2. ക്ഷാത്രിയം - പ്രതിരോധം
3. വൈശ്യം - വാണിജ്യം
4. ശൂദ്രം - മുകളില്‍ പറഞ്ഞ മൂന്നിലും പെടാത്ത എല്ലാം.

ഇന്ന് ബിസിനസ്സുകാരന് വേണമെങ്കില്‍ പട്ടാളത്തില്‍ ചേരാം. പട്ടാളക്കാരന് വേണമെങ്കില്‍ ജോലി രാജിവെച്ച് ബാങ്കോ, ടൂറിസമോ തുടങ്ങാം. പക്ഷെ എല്ലാവരും വിദ്യാഭ്യാസം നേടിയിട്ടുണ്ടാവണം. വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടത്.

അതുപോലെത്തന്നെയായിരുന്നു ചാതുര്‍വര്‍ണ്ണ്യവും. ബ്രാഹ്മണ്യത്തിനായിരുന്നു ഏറ്റവുമധികം പ്രാധാന്യം. എല്ലാവരും ബ്രഹ്മണ്യത്തിലെത്തണമെന്ന് എല്ലാ ഗുരുക്കന്മാരും ആവര്‍ത്തിച്ചു പറഞ്ഞു. ക്ഷത്രിയനും, വൈശ്യനും, ശൂദ്രനും ബ്രാഹ്മണനാകാമെന്ന് വേദങ്ങള്‍ പറയുന്നു.

വൈശ്യന് ക്ഷത്രിയനാകാം, ക്ഷത്രിയന് വൈശ്യനോ, ശൂദ്രനോ ആകാം. എന്തെന്നാല്‍ എല്ലാം ഒരുപോലെ നാടിന്‍റെ വളര്‍ച്ചക്ക് അത്യാവശ്യമാണ്. എന്‍റെ രാജ്യത്തിലെല്ലാവര്‍ക്കും വിദ്യാഭ്യാസമുണ്ട്. അതുകൊണ്ട് പ്രതിരോധസേനയോ, ബിസിനസ്സോ ഒന്നും ആവശ്യമില്ലെന്ന് പറയാനാകില്ലല്ലോ.

എന്നാലെന്തുണ്ടായി? ഇന്ന് വൈശ്യന്മാരായ ബിസിനസ്സ് മാഗ്നെറ്റുകള്‍, ഉദാഹരണത്തിന് ടാറ്റയും, ബിര്‍ലയും, അംബാനിയുമൊക്കെ രാജ്യം ഭരണം അവരുടെ ചോല്‍പ്പടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ
പണ്ടെത്ത ബ്രാഹ്മണര്‍, സമൂഹം അവര്‍ക്ക് നല്‍കിയ ബഹുമാനത്തെ മുതലെടുത്ത് മറ്റുള്ളവരെ ചവിട്ടിത്താഴ്ത്തി. എല്ലാവര്‍ക്കും നല്‍കണമെന്ന് ഗുരുക്കന്മാര്‍ അനുശാസിച്ച ബ്രാഹ്മണ്യമെന്ന വിദ്യാഭ്യാസമേഖലെയ അവര്‍ കൈയ്യടക്കി വച്ചു.
തൊട്ടുകൂടായ്മയും, തീണ്ടലും, പുലയും ഒക്കെ സമൂഹത്തിലെ ആചാരം പോലെ ഉടലെടുത്തു. അതോടെ സനാതനധര്‍മ്മത്തിലെ ഗുരുക്കന്മാരാലും, ഭഗവാന്‍ ശ്രീകൃഷ്ണനാലും പറയപ്പെട്ട പരിപാവനമായ വര്‍ണ്ണവ്യവസ്ഥ ജാതി വ്യവസ്ഥയായി.

എന്ന് ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടുവോ അന്ന് നമ്മുടെ നാടും നശിച്ചുതുടങ്ങി. വിദേശികളോരുത്തരായി തകിടം മറിഞ്ഞ സാമൂഹിക വ്യവസ്ഥിതിയിലായ നമ്മുടെ നാട്ടില്‍ കയറി നിരങ്ങി.
അതോടെ നമുക്ക് എല്ലാം നഷ്ടപ്പെട്ടു. വിദ്യാഭ്യാസവും, പ്രതിരോധവും, വാണിജ്യവും.. എല്ലാം...

ഇന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. നാം വീണ്ടും ഗുരുക്കന്മാരാല്‍ അനുശാസിക്കപ്പെട്ട ആ പവിത്രമായ ചാതുര്‍വര്‍ണ്ണ്യത്തിലേക്ക് എത്തിയിരിക്കുന്നു.
എല്ലാവര്‍ക്കും വിദ്യാഭ്യാസമെത്തിക്കാനായി നമ്മുടെ ഗവണ്‍മെന്‍റുകള്‍ പരിശ്രമിക്കുന്നു. ലോകത്തിലെത്തന്നെ മികച്ച സൈന്യവും പ്രതിരോധശേഷിയുമുള്ള രാജ്യമായി ഭാരതം മാറിയിരിക്കുന്നു. ലോകരാജ്യങ്ങളുമായി നാം വാണിജ്യം നടത്താനും നമ്മുടെ സാമ്പത്തികമേഖലെ ശക്തിപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. ലോകത്തിലെത്തന്നെ ഏറ്റവുമധികം ശൃംഖലകളുള്ള ബാങ്കിങ്ങ് സൌകര്യങ്ങളും, മികച്ച ടൂറിസവും, കലാസാങ്കേതിക വിദ്യകളിലുള്ള കഴിവുമൊക്കെ നാം കരസ്ഥമാക്കിയിരിക്കുന്നു.

അതെ.. നാം വീണ്ടും സനാതനധര്‍മ്മികളായ ഗുരുക്കന്മാര്‍ വിഭാവന ചെയ്ത ചാതുര്‍വര്‍ണ്ണ്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പക്ഷെ അന്നത്തെ ബ്രാഹ്മണരെപ്പോലെ ഇന്നത്തെ വൈശ്യന്മാര്‍ ഇത് വീണ്ടും തകിടം മറിയ്ക്കാതെ സൂക്ഷിക്കണം.

ഗുരു പരമ്പരയ്ക്ക് പ്രണാമം.

3 Comments:

At 15 November 2018 at 01:52 , Blogger Dhanish said...

മതത്തെ കുറിച്ചും മതാചാരാനുഷ്ടാനങ്ങളെ കുറിച്ചും പറയുന്നതിനുള്ള അർഹത മതാചാര്യന്മാർക്കു മാത്രമേ ഉള്ളൂ!

TO know more about chathurvarnyam see a Doctrine scooped from the Vedas Written by a TRue Acharya https://vedantaage.blogspot.com/2018/11/blog-post.html

 
At 4 January 2019 at 20:05 , Blogger Unknown said...

Wecan realises the right through his passage

 
At 20 April 2020 at 17:12 , Blogger Udayabhanu Panickar said...

.
ഇന്ന് ഏതാണ്ടെല്ലാ ചർച്ചകളിലും ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒരു സൂത്രവാക്യം ആണല്ലോ “ജാതി വ്യവസ്ഥ” എന്ന പദപ്രയോഗം? എന്നാൽ ഭാരതത്തിലെ ജാതി ഒരു “വ്യവസ്ഥ” അല്ല, മറിച്ച് ഒരു “അവസ്ഥ” ആണ്. തൊഴിൽ അവസ്ഥ. ആ അവസ്ഥ പാശ്ചാത്യരുടെ caste അല്ല, വർണ്ണം അവരുടെ class എന്നതും അല്ല. തൊഴിൽ അവസ്ഥയെ തെറ്റായി caste എന്നു തർജ്ജമ നടത്തുകയും അതിനെ മറ്റൊരു അവസ്ഥയായ വർണ്ണവുമായി ചേർത്ത് പ്രചരിപ്പിക്കയും അങ്ങനെ അവയെല്ലാം ചേർന്ന ഒരു വ്യവസ്ഥിതി ഉണ്ടെന്നു വരുത്തിത്തീർക്കയും ചെയ്യുകയാണ് പാശ്ചാത്യർ ചെയ്തത്. ഭാരതം കുറെ നൂറ്റാണ്ടുകൾ ഭരിച്ച പാശ്ചാത്യർ ചെയ്ത വളരെ ഭീകരമായ ഒരു സാംസ്ക്കാരിക തീവൃവാദ പ്രവർത്തനം തന്നെ ആയിരുന്നു അത്. അതിനു വേണ്ട വിത്തുകൾ പാശ്ചാത്യർക്കു മുമ്പു ഭാരതത്തെ അക്രമിച്ചു കടന്നു വന്നവർ പാകിയിരുന്നു.

“സ” എന്ന ഉപസർഗ്ഗം ഒരു വാക്കിനോടു ചേർന്നാൽ അതിന്‍റെ അർത്ഥം “സമാനം ആയതു്”, “തുല്ല്യം ആയതു്”, “കൂടെയുള്ളതു്” എന്നിങ്ങനെയാണു്. അതായതു് ഒരേ ഇനം എന്നാണു്. അപ്പോൾ “സവർണ്ണർ” എന്നാൽ “സമാനമായ വർണ്ണത്തിൽ ഉള്ളവർ” എന്നാണർത്ഥം. അവിടെയും പാശ്ചാത്യരുടെ തർജ്ജമയും നിഘണ്ടു നിർമ്മാണവും ശരിക്കും ഭാരതീയനെ വഴിതെറ്റിച്ചതിനാൽ ഭാരതീയർ ഇതും മനസ്സിലാക്കിയില്ല. പാശ്ചാത്യരുടെ തർജ്ജമകളും നിഘണ്ടുക്കളും പ്രചരിക്കും മുമ്പു് “സവർണ്ണർ” എന്നാൽ അങ്ങനെ ഒരേ വർണ്ണത്തിൽ ഉള്ളവർ എന്നായിരുന്നു എല്ലാവരും മനസ്സിലാക്കിയിരുന്നതും. സകലത്തിനും വർണ്ണം ഉള്ളതിനാൽ “അവർണ്ണൻ” എന്ന പദപ്രയോഗം തന്നെ തെറ്റാണു്. അക്കാരണത്താൽ അങ്ങനെ ഒരു പദം ആരും ഉപയോഗിച്ചിരുന്നും ഇല്ല. ആരേയും “അവർണ്ണൻ” എന്നു കരുതിയിരുന്നും ഇല്ല. അപ്പോൾ സാംസ്ക്കാരീകമായും ഭാഷാ ശാസ്ത്രപരമായും ഈ പദം ഉപയോഗിക്കുന്നതു തെറ്റും ആണു്. ചില വർണ്ണത്തിൽ ഉള്ളവർ ഉന്നതർ എന്നോ, ചിലതിൽ ഉള്ളവർ നീചർ എന്നോ താഴ്ന്നവർ എന്നോ, അന്ന് ആരും കരുതിയിരുന്നും ഇല്ല. ചുരുക്കി പറഞ്ഞാൽ വർണ്ണം ഉണ്ടായിരുന്നു, എന്നാൽ ഇന്നു പ്രചരിപ്പിക്കുന്ന രീതിയിലുള്ള ഒരു “വർണ്ണ വ്യവസ്ഥിതി” അന്നു് ഉണ്ടായിരുന്നില്ല. വർണ്ണ വ്യവസ്ഥിതി ഉണ്ടെന്നോ, അതിനുള്ളിൽ ഉള്ളവർ എന്നോ വെളിയിൽ ഉള്ളവർ എന്നോ തരം തിരിവുകളും അന്നുണ്ടായിരുന്നില്ല. ഇന്നും സത്യതിൽ അതില്ല. “വർണ്ണം” ഇല്ലാത്തതായി ഒരു ജീവിയും (ജീവൻ ഇല്ലാത്തതും) ഉണ്ടാകുക ഒരിക്കലും സാദ്ധ്യമല്ല. അറിവുള്ളവരെ ജനങ്ങൾ ബഹുമാനിച്ചിരുന്നു. കൂടുതൽ അറിവുള്ളവർക്കു കൂടുതൽ ബഹുമാനം ലഭിച്ചിരുന്നു. ഇന്നും അഹങ്കാരികൾ അല്ലാത്തവർ അറിവിനെയും അറിവുള്ള മനുഷ്യരേയും ബഹുമാനിക്കുന്നുണ്ടു്. അതു നമുക്കു പ്രകടമായിത്തന്നെ സമൂഹത്തിൽ കാണുകയും ചെയ്യാം. ഉള്ളത് വർണ്ണ വ്യവസ്ഥ അല്ല അവസ്ഥ ആണ്, സകലത്തിലും സകലതിലും ഉള്ള അവസ്ഥ.

 

Post a Comment

Subscribe to Post Comments [Atom]

<< Home