Saturday, 2 July 2016

The Holy Ramayan month

കർക്കിടമാസം രാമായണ പാരായണത്തിന് വിശിഷ്ടമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലൊ. രാമായണം വായിക്കുന്ന കാര്യത്തിലുമുണ്ട് ചിട്ടകൾ. രാമായണം വായിക്കുമ്പൊർ കുളിച്ച് ശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിച്ചിരിക്കണം. ഭസ്മമൊ  ചന്ദനമൊ ചാർത്തി,  കിഴക്കോട്ടോ വടക്കോട്ടോ ഇരുന്നു വേണം വായിക്കുവാൻ. ഇരിക്കാൻ ആവണപ്പലകയാണ് പണ്ടുള്ളവർ ഉപയോഗിച്ചിരുന്നത്. വെറും തറയിലിരുന്നു് വായിക്കാൻ പാടുള്ളതല്ല.നിലവിളക്കു കൊളുത്തിവെച്ച്‌ ഭക്തിയോടെ രാമായണം വായിക്കണം.

വായന തുടങ്ങുന്നതിന് മുൻപ് ആദ്യമായി കണ്ണുകൾ അടച്ച് രാമായണകർത്താവായ വാത്മീകി മഹർഷിയെ സങ്കല്പിച്ച്
ഓം ശ്രീ വാത്മീകി മഹർഷി യേ നമഃ  എന്നും തുടർന്ന് രാമഭക്തനായ ഹനുമത് സ്വാമിയെ സ്മരിച്ചു കൊണ്ട് "ശ്രീ ആഞ്ജനേയായ നമഃ  എന്നും ജപിക്കണം' പിന്നെ ശ്രീ സീതാലക്ഷ്മണ ഭരത ശത്രുഘ്ന ഹനുമത് സമേത ശ്രീരാമചന്ദ്രസ്വാമിയേ നമഃ എന്ന് മൂന്നു പ്രാവശ്യം ജപിക്കണം.

താളിയോല ഗ്രന്ഥമാണെങ്കില്‍ ഗ്രന്ഥത്തിന്റെ ഓലയുടെ മുകൾ വശത്തുനിന്നും; പുസ്തകമാണെങ്കില്‍ നിവർത്തി വെച്ച പുസ്തകത്തിന്റെ വലത്തെ ഏടില് നിന്നും വായന തുടങ്ങണം. ഏഴ്‌ വരിയിൽ നിന്ന്‌ വായന തുടങ്ങാം. വായന നിർത്തുന്നതും കഴിവതും വലത്തെ പുറത്തുനിന്നുണ്ടാകുന്നതാണ്‌ അഭികാമ്യം.
അതുതന്നെ "വയലില്‍ തകര"എന്ന വ,യ,ല,ത,ക,ര എന്ന അക്ഷരങ്ങളില്‍ നിർത്താവുന്നതാണ്‌.

ഗുരു തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ ആണ്‌ കേരളത്തില്‍ സാർവത്രികമായി പാരായണം ചെയ്യാറുള്ളത്‌.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "
എന്ന്‌ ജപിച്ച്‌
"ബാലകനയോദ്ധ്യയില്‍ ആരണ്യം തന്നില്‍ ചെന്ന്‌
കിഷ്ക്കിന്ദാ രാജനോട്‌ സുന്ദരം യുദ്ധം ചെയ്തു"
എന്ന്‌ ആദ്യം ചൊല്ലണം.
രാമായണത്തിലെ ഏഴുകാണ്ഡങ്ങളെ പ്രതിനിധീകരിക്കുന്നതാണ്‌ ഈ വരികള്‍.

പിന്നീട്‌ ചൊല്ലേണ്ടത്‌ ഇപ്രകാരമായ ഗുരുപ്രണാമമാണ്‌.

സാനന്ദരൂപം സകലപ്രമാണം
ആനന്ദഗാനാമൃത പാരിജാതം
മനുഷ്യപത്മേഷു ജഗല്‍ സ്വരൂപം
പ്രണമ്യ തുഞ്ചത്തെഴുമാചാര്യപാദം

പിന്നീട്‌ ചൊല്ലേണ്ടത്‌ രാമായണ കഥാസാരമായ പദ്യമാണ്‌.

"പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാ മൃഗം കാഞ്ചനം
വൈദേഹി ഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരിം ദാഹനം
പശ്ചാല്‍ രാവണ-കുംഭകർണ നിദനം എതദ്ധി രാമായണം."
എന്നത് ഏക ശ്ലോകീ രാമായണം

പിന്നീട്‌ ചൊല്ലേണ്ടത്‌
"രാമായ രാമചന്ദ്രായ രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ സീതായ പതയെ നമഃ"
എന്നുമാകുന്നു.

പിന്നീട്‌ ശ്രീരാമ ഗായത്രി ജപിക്കാം.
"ഓം ദശരഥായേവിദ്മഹേ സീതാവല്ലഭായ ധീമഹീ തന്നോരാമഃ പ്രചോദയാത്‌"
എന്നു ജപിച്ച്‌ പാരായണം തുടങ്ങാം.
'ഹരിശ്രീഗണപതയെ നമഃ അവിഘ്നമസ്തു
ശ്രീരാമ രാമ! രാമ! ശ്രീരാമ ചന്ദ്ര! ജയ ശ്രീരാമ! രാമ! ശ്രീരാമ ഭദ്രാ ജയ. എന്നിങ്ങനെ പാരായണം തുടരാം.

വായന അവസാനിപ്പിക്കുന്നത്‌ ആദ്യം തുടങ്ങിയ ശ്ലോകത്തിലൂടെയും കഥാസാരങ്ങളിലൂടെയുമാകണം.
രാമായണം പാരായണം ഏറ്റവും ഉല്കൃഷ്ടമാകുന്നു.

"ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ."

ശ്രീരാമചന്ദ്രശ്രിത പാരിജാതം സമസ്തകല്യാണ ഗുണാഭിരാമ സീതാമുഖാം ഭോരുഹ ച
ഞ്ചരികോ നിരന്തരം മംഗളമാരനോതു

അത്രയും മഹത്തായ രാമായണം കർക്കിടകത്തില്‍ വായിക്കുമ്പോള്‍ പഞ്ഞമാസമായ കർക്ക ടകത്തിന്റെ ദാരിദ്ര്യം വിട്ടുമാറി ആത്മീയ ധനം ദക്ഷിണായനത്തില്ത്തന്നെ സിദ്ധിക്കുന്നു.

രാമായണം പകുത്തുവായിച്ച്‌, ഒരു ജ്യോത്സ്യന്റെ സഹായമില്ലാതെതന്നെ ഓരോ വ്യക്തിക്കും ഭാവി ശുഭാ-അശുഭ ഫലങ്ങളും അറിയാന്‍ കഴിയും.

ശുദ്ധമനസ്സോടെ രാമായണ ഗ്രന്ഥം പകുത്തുവായിച്ചാല്‍ അതിലേതു ഭാഗമാണോ ലഭിച്ചിരിക്കുന്നത്‌ ആ കഥയിലെ സന്ദര്ഭമനുസരിച്ച്‌ നമ്മുടെ ഫലവും ലഭിക്കുന്നതാണ്


-------------------------------
ദക്ഷിണായനം ആരംഭിക്കുകയായി. കർക്കിടകം 1 മുതല്‍ ഇനിയുള്ള ആറുമാസക്കാലം സൂര്യനെ ഭൂമധ്യ രേഖയുടെ തെക്ക് ഭാഗത്തായിരിക്കും കാണുക .. കര്‍ക്കിടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇത് തന്നെയാണ്..!!

ഉത്തരായനം ദേവന്മാരുടെ പകല്‍ ആണെങ്കില്‍ ദക്ഷിണായനം രാത്രിയാണ്.. ദക്ഷിണായനം പിതൃ പ്രാധാന്യമായകാലമാണ് എന്ന് ഹൈന്ദവപുരാണം പറയുന്നു.. പിതൃലോകത്തെ സായംസന്ധ്യ കര്‍ക്കിടമാസത്തിലെ കറുത്തവാവ് ആണെന്ന് ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്.. സൂര്യൻ ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന മാസമായാണ് കര്‍ക്കിടകം അറിയപ്പെടുന്നത്.. അതിവര്‍ഷവും പ്രളയവും ഈ മാസത്തിന്റെ പ്രത്യേകതകളാകുന്നത് അതുകൊണ്ടാണ്..! വിപരീതമായ കാലാവസ്ഥയില്‍ രോഗങ്ങളും, ദുരിതങ്ങളും മുന്‍കൂട്ടികണ്ട്.., പഴയ തലമുറ ചികിത്സാ പ്രധാനമായ മാസമായി കര്‍ക്കിടകത്തെ കരുതിപ്പോന്നിരുന്നു.. ഒപ്പം ഭക്തിക്കും പ്രാധാന്യം കൊടുത്തു.. ജ്യോതിഷപ്രകാരം വിഷ്ണുപ്രധാനമായ മാസം ആയതിനാല്‍ വിഷ്ണുവിനോ, അവതാരങ്ങള്‍ക്കോ പ്രാധാന്യം വന്നു . കേരളത്തില്‍ ഇത് രാമായണമാസമായി ആചരിച്ചു പോരുന്നു..!
മാ നിഷാദാ..! 'അരുതേ കാട്ടാളാ'.. ലോകത്തിലെ ആദ്യത്തെ ഇതിഹാസത്തിന് കാരണമായ വാക്കാണിത് .. തമസാ നദിയുടെ തീരത്ത്‌, കാട്ടാള ശരമേറ്റ് വീണ ക്രൌഞ്ചപക്ഷിയുടെ മരണ വിലാപവും ഇണപ്പക്ഷിയുടെ വിയോഗദുഖവും ആദികവിയുടെ ഹൃദയത്തില്‍ ഉണ്ടാക്കിയ സഹാനുഭൂതിയില്‍നിന്നും രാമായണം എന്ന മഹാകാവ്യം രൂപംകൊണ്ടു എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്..!
എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്‌ നാരദനോട്‌ വാല്‍മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ഇക്ഷ്വാകു പരമ്പരയില്‍പ്പെട്ട ശ്രീരാമന്റെ ചരിത്രം നാരദമഹര്‍ഷി വാല്‍മീകിക്ക്‌ പറഞ്ഞു കൊടുക്കുന്നു. ശ്രീരാമന്റെ സമകാലികനായിരുന്ന വാല്‍മീകി ഗാനരൂപത്തില്‍ രാമായണം കുശലവന്മാരെ പഠിപ്പിക്കുന്നു.
രാമായണത്തിന്റെ ഉല്‍പ്പത്തിയെ പറ്റി പ്രചാരത്തിലുള്ള കഥകൂടി മനസിലാക്കണം. വാത്മീകി മഹര്‍ഷി ഒരുദിവസം ഉച്ച സമയത്ത് തന്‍റെ ആശ്രമത്തില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ഒരു മരക്കൊമ്പില്‍ ഇരുന്ന് രണ്ടു പക്ഷികള്‍ നര്‍മ്മസല്ലാപം നടത്തുകയായിരുന്നു .. അതില്‍ ഒന്നിനെ റാഞ്ചാന്‍ ഒരു കഴുകന്‍ ആകാശത്ത്‌ വട്ടമിട്ടു പറക്കുന്നു. വൃക്ഷത്തിനടിയില്‍ ഒരു കാട്ടാളന്‍ ഒന്നിനെ ലകഷ്യമാക്കി ശരം തോടുക്കുവാനും ഭാവിക്കുന്നു ..! ഈ സമയത്താണ് മഹര്‍ഷി .. അരുതേ കാട്ടാളാ .. എന്ന് പറയുന്നത്. ശാപം പോലെ വാത്മീകിയുടെ ഈ വാക്കുകള്‍ കാട്ടാളനെ ചകിതനാക്കി. കാട്ടാളന്‍റെ കാല്‍ ഒരു പുറ്റില്‍ തട്ടി. അതില്‍ ഉണ്ടായിരുന്ന സര്‍പ്പം തല്‍ക്ഷണം കാട്ടാളനെ കടിച്ചു. അമ്പ് ലക്‌ഷ്യം തെറ്റി പക്ഷിയെ റാഞ്ചാന്‍ വട്ടമിട്ടു പറന്നിരുന്ന പരുന്തിനാണ് കൊണ്ടത്‌. അങ്ങനെ കാട്ടാളനും പരുന്തും മരണമടഞ്ഞു. ഇണപ്പക്ഷികളാകട്ടെ മഹര്‍ഷിയുടെ അനുഗ്രഹത്താല്‍ രക്ഷയും പ്രാപിച്ചു. ഈ കഥ രാമായണവുമായി ബന്ധപ്പെടുത്തി പ്രചുര പ്രചാരത്തില്‍ ഉള്ളതാണ്.
മനുഷ്യ കുലത്തിലുള്ള ഉത്തമപുരുഷന്റെയും ഉത്തമസ്ത്രീയുടെയും ജീവിത - കര്‍മ്മ - ധര്‍മ്മങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ ഓരോത്തരുടെയും ജീവിതത്തിലേക്ക്‌ ഉള്‍കൊള്ളുവാന്‍ വീണ്ടം കിട്ടിയ ഒരവവസരംകൂടിയാണിത്...!
ഐശ്വര്യവും, സമാധാനവും സന്തോഷഭരിതവുമായ രാമായണമാസാത്തെ നമ്മള്‍ക്ക് ഹാര്‍ദ്ദമായി വരവേല്‍ക്കാം...!കര്‍ക്കടമാസം മലയാളികള്‍ക്കു രാമായണമാസമാണ്. ഇനി തുഞ്ചന്റെ കിളിമകളെ ഭക്ത്യാദര പൂര്‍വ്വം കേള്‍ക്കുന്നതിനുള്ള സമയമാണ്. ഇനി വരാൻ പോകുന്നത് ...ഭക്തഗൃഹങ്ങളില്‍ വിശുദ്ധിയുടെ ശോഭയാണ്. രാമകഥാമൃതം ഈണത്തില്‍ നിറയുന്ന..വേള.ഉമ്മറത്തിണ്ണകളില്‍...കോസലവും...മിഥിലയും...പുനര്‍ജനിക്കുന്നു...........ശ്രീരാമ.കഥകള്‍കൊണ്ട്കര്‍ക്കിടകമാസത്തെ.ഭക്തിസാന്ദ്രമാക്കാന്‍ ..ഹൈന്ദവ ധർമ്മ ക്ഷേത്രവും നിങ്ങൾക്കൊപ്പം........

രാമകഥകൾ...നിങ്ങളുടെമുന്നിലോട്ട്.........ഇനിയുള്ള..നാളുകളിൽചുണ്ടുകളിൽ...രാമായണം.....മുഴങ്ങട്ടെ....

ആശംസകളോടെ

 ജയ് ശ്രീരാം ..!!
-------------------------------------------------------------------------------------

രാമായണവും ഭാരതസംസ്കാരവും..
രാമായണവും മഹാഭാരതവും ഇതിഹാസങ്ങളാണ്.. രാമായണമാസാചരണം തന്നെ ചെയ്യുന്നവരാണ് നാം ഭാരതീയർ... പക്ഷെ പലര്ക്കും അറിയാത്ത ഒന്നാണ് ഏഷ്യയില്‍ ഒട്ടേറെ രാമായണങ്ങളുണ്ട്‌ എന്നുള്ളത്. ഇന്ത്യയിലെപ്പോലെ മറ്റുപല ഏഷ്യന്‍ രാജ്യങ്ങളിലും രാമായണം വരമൊഴിയായും വാമൊഴിയായും നിലനില്‍ക്കുന്നുണ്ട്. രാമായണത്തെ കുറിച്ച് അറിയുന്നത് വളരെ രസകരമായിരിക്കും എന്ന് വിചാരിക്കുന്നു..
രാമായണം എന്നതിന് അര്ഥം നാം പറയുന്നത് രാമസ്യ ചരിതാന്വിതം അയനം ശാസ്ത്രം എന്നാണ്. അതായത് രാമന്റെ ചരിതം അഥവാ രാമന്റെ പോക്ക് എന്ന അര്ഥത്തിൽ രാമായണം. പക്ഷെ ചില ആചാര്യന്മാരുടെ മതം നോക്കിയാൽ രാമസ്യ അയനം രാമായണം ശാസ്ത്ര പ്രകാരം സ്വീകാര്യമല്ല. രാമായാഃ അയനം ആണ് രാമായണം അതായത് രാമന്റെ പത്നിയായ സീതയുടെ അയനം ആണ് യഥാര്ഥത്തിൽ രാമായണം എന്നാണ് യുക്തമായത്. രാമായണത്തെ നോക്കിയാൽ ആദ്യം മുതൽ അവസാനം വരെ സ്ത്രീകഥാപാത്രങ്ങള്ക്കു തന്നെയാണ് പ്രാധാന്യവും പ്രത്യേകിച്ച് സീതയാണ് രാമായണത്തിലെ കേന്ദ്രകഥാപാത്രവും. ആ രീതിയിൽ നോക്കിയാൽ യുക്തമായി തോന്നുന്നത് രാന്റെ പത്നിയായ സീതയുടെ അയനം തന്നെയാണ്. രാമന്റെ പത്നിയെന്ന നിലയിൽ രാമായാണ്. ഇനി ത്രികാണ്ഡശേഷം രാമായണത്തിന് പറയുന്നത്, രാമനാൽ ചെയ്യപ്പെട്ട രാവണവധകാവ്യം എന്നാണ്. സ്കാന്ദം പാതാളഖണ്ഡം അയോധ്യാമാഹാത്മ്യം തീര്ഥാശ്രമവര്ണന പ്രസ്താവിക്കുമ്പോൾ, സമ്പൂര്ണമായ രഘുനാഥചരിതം ശതകോടി കൊണ്ടാണ് വര്ണിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്, അതാകട്ടെ ബ്രഹ്മലോകത്താണ് സമ്പൂര്ണമായിരിക്കുന്നത് എന്നാണ് വിവരിക്കുന്നത്. കുശലവന്മാരുപറഞ്ഞതായി പറയുന്ന രാമായണം ഇരുത്തിനാലായിരം ആണ് എന്ന് രാമായണ ടീകയിൽ നാഗോജി ഭട്ടൻ പറയുന്നു. രാമന്റെ ചരിതം ചതുർവിംശതി സഹസ്ര ശ്ലോകങ്ങളിൽ വാല്മീകി മഹര്ഷി ചെയ്തു എന്നു് വാല്മീകിരാമായണത്തിലെ ബാലകാണ്ഡത്തിൽ മൂന്നാം സര്ഗം ഇതേ കാര്യത്തെ തന്നെ പറയുന്നു. ഏകാദശസഹസ്രം അതായത് പതിനൊന്നായിരം വര്ഷം രാമൻ രാജ്യം ഭരിച്ചു എന്നാണ് ഗാരുഡം പറയുന്നത്. വാല്മീകിയാൽ എഴുതപ്പെട്ട സപ്തവിംശതി സര്ഗയുക്തവും സഹസ്രശ്ലോകരൂപമായ രാവണവധകാവ്യരൂപവും ഉണ്ടെന്നത് വളരെ കുറച്ചു പേര്ക്കുമാത്രമാകും അറിയുന്നത്. അതിന്റെ തുടക്കം, തമസാതീരനിലം സർവേഷാം തപസാം ഗുരും, വചസാം പ്രഥമം സ്ഥാനം വാല്മീകം മുനിപുംഗവം എന്നിങ്ങനെ പറഞ്ഞ് ആര്ഷേ രാമായണേ വാല്മീകീയേ അദ്ഭുതോത്തരകാണ്ഡേ ആദികാവ്യേ പ്രഥമഃ സര്ഗഃ എന്ന് അവസാനിക്കുന്നു. മറ്റൊന്നാകട്ടെ, ബ്രഹ്മാണ്ഡപുരാണീയോത്തരഖണ്ഡത്തിൽ പറയുന്ന ഏകഷഷ്ടി അതായത് അറുപത്തിയൊന്ന് അധ്യായങ്ങളോടു കൂടിയ ഹരപാർവതീ സംവാദരൂപമായ അധ്യാത്മരാമായണം. അതിലാകട്ടെ ബാലകാണ്ഡത്തിൽ സര്ഗങ്ങൾ ഏഴെണ്ണമാണ്. മറ്റൊന്ന് രാമവസിഷ്ഠസംവാദരൂപവും മോക്ഷോപായകവും ദേവഹൂതനാൽ പറയപ്പെട്ടതുമായ വാശിഷ്ഠനാമ മഹാരാമായണം. അതിലെ ആദ്യ ശ്ലോകം പറയുന്നത്, ശ്രീവാല്മീരിരുവാച, ഉപശമക്രമപക്രണാദനന്തരമിദം ശൃണു, തന്നിർവാണപ്രകരണം ജ്ഞാതം നിർവാണദായി യത് എന്നിങ്ങനെയാണ്. ഇത് ഭാരതത്തിലെ രാമായണവിഷയങ്ങളെ കുറിച്ചാണെങ്കിൽ ഇനി അറിയേണ്ടത് ഭാരതത്തിനു പുറത്തുള്ള രാമായണകഥകളെ കുറിച്ചാണ്.
ഇന്‍ഡോനേഷ്യൻ രാമായണം
ബാലി, ജാവ, സുമ്രാത്ര (സുമിത്ര), കംബോജം (കംബോഡിയ), ശ്യാമ (സയാം) മുതലായ പ്രദേശങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് ഇന്‍ഡോനേഷ്യ. പ്രാചീനകാലം മുതല്‍ അവിടെ രാമായണകഥകള്‍ പലവിധത്തില്‍ പ്രചരിച്ചിരുന്നു. ഇന്‍ഡോനേഷ്യന്‍ രാമായണകഥകള്‍ ഇന്ത്യന്‍ രാമായണവുമായി ഏറെ ബന്ധമുള്ളതാണെങ്കിലും അവിടുത്തെ പ്രബല ജനവിഭാഗമായ മുസ്‌ലിംകളും കഥയിലേക്കു കടന്നുവരുന്നു. അതിനാല്‍ ഇന്‍ഡോനേഷ്യന്‍ രാമായണം മറ്റു രാമകഥാസാഹിത്യത്തില്‍നിന്നും ഏറെ വിഭിന്നമാണ്
ടിബറ്റൻ രാമായണം
ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ടിബറ്റിലേക്ക് എട്ടാംശതകത്തിലോ ഒമ്പതാംശതകത്തിലോ രാമകഥ പ്രചരിക്കുവാന്‍ തുടങ്ങിയിരുന്നു. രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാസംയോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടെയും കൈയെഴുത്തു പ്രതികള്‍ ടിബറ്റില്‍നിന്നു ലഭിച്ചിട്ടുണ്ട്.5 ഇതിന്റെ പ്രാരംഭത്തില്‍ രാവണ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അനന്തരം വിഷ്ണു ദശരഥന്റെ പുത്രന്റെ രൂപത്തില്‍ അവതരിക്കുമെന്ന വൃത്താന്തമാണ്.
ഖോത്താനീരാമായണം
പഴയ ടര്‍ക്കിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമാണ് ഖോത്താന്‍. ടിബറ്റിലെ രാമായണകഥകളുമായി വളരെയേറെ സാമ്യമുള്ള രാമായണമാണ് ഖോത്താനീരാമായണം. ക്രിസ്തുവര്‍ഷം ഒമ്പതാം ശതകത്തിലാണ് ഖോത്താനീരാമായണത്തിന്റെ രചനാകാലമെന്നു കണക്കാക്കിയിരിക്കുന്നു. സാമ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ടിബറ്റന്‍ രാമായണത്തിന്റെ അനുകരണമാണ് ഇതെന്നു പറയാവതല്ല. പ്രൊഫസര്‍ എച്ച്.ഡബ്ല്യു. ബെയ്‌ലിയാണ് രാമായണത്തിന്റെ ഖോത്താന്‍ പതിപ്പ് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചത്.
ഖോത്താന്‍രാമായണത്തിലും സീത ദശഗ്രീവന്റെ പുത്രിയാണ്. വനവാസകാലത്താണ് സീതയുടെ വിവാഹം നടക്കുന്നത്. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന പ്രദേശത്ത് പ്രചരിച്ച രാമായണമായതുകൊണ്ടാവണം ഖോത്താനീരാമായണത്തില്‍ രാമനും ലക്ഷ്മണനും സീതയെ വിവാഹം ചെയ്യുന്നുണ്ട്.
ബര്‍മീസ് രാമായണം
ബര്‍മ്മയിലെ രാമായണസാഹിത്യം ഏറെ പ്രാചീനമല്ല; വളരെ ആധുനികമാണ്.7 ബര്‍മ്മയിലെ ശക്തനായ ഒരു രാജാവ് 1716-ല്‍ സയാമിന്റെ രാജധാനിയായ ആയുതിയ (അയോദ്ധ്യ) ആക്രമിച്ചു നശിപ്പിച്ചു. അനന്തരം രാജാവ് അനേകം തടവുകാരെ കൂടെ കൊണ്ടുപോയി. അവര്‍ സയാമിലെ രാമനാടകം അഭിനയിക്കാന്‍ തുടങ്ങി. സയാമിലെ രാമകഥയുടെ അടിസ്ഥാനത്തില്‍ യൂതോ ക്രിസ്തുവര്‍ഷം 1800നോടടുത്ത് രാമയാഗന രചിച്ചു. ഇത് ബര്‍മ്മയിലെ ഏറ്റവും മഹത്തായ കാവ്യമായി കരുതപ്പെടുന്നു. (പുറം 275, രാമകഥ:ഉദ്ഭവവും വളര്‍ച്ചയും, ഫാദര്‍ കാമില്‍ ബുല്‍ക്കെ.)
ബര്‍മ്മയിലെ നാടകസാഹിത്യത്തില്‍ രാമായണസ്വാധീനമുണ്ട്.
ലാവോസ് രാമായണം
ഏകദേശം 625 മൈല്‍ മാത്രം നീളമുള്ള കൊച്ചുരാജ്യമാണ് ലാവോസ്. കലാസാഹിത്യരൂപങ്ങളിലൂടെയാണ് ലാവോസില്‍ രാമായണം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നാടോടി ആവിഷ്‌കാരരൂപങ്ങളിലൂടെയും രാമായണം അവിടെ വേരോടിയിട്ടുണ്ട്. വളരെ അടുത്ത കാലത്താണ് വാമൊഴിയിലൂടെ പ്രചരിച്ച രാമായണ ആവിഷ്‌കാരങ്ങള്‍ അവിടെ ഗ്രന്ഥരൂപത്തില്‍ ശേഖരിക്കപ്പെട്ടത്. സച്ചിദാനന്ദ സാഹായി എഡിറ്റുചെയ്ത ഗ്വായ്‌ദ്വോറാബി (ഏ്മ്യ ഉ്ീൃമയയശ) എടുത്തു പറയേണ്ട കൃതിയാണ്. ഇത് രചിക്കപ്പെട്ടത് യുവാങ് ഭാഷയിലാണ്. ഈ ഗ്രന്ഥത്തിന് ഇംഗ്ലീഷ് തര്‍ജമയുണ്ടായിട്ടുണ്ട്.
തായ്‌ലന്‍ഡ് രാമായണം
തായ്‌ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബി.സി. മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത്. സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി. സയാം പിന്നീട് തായ്‌ലന്‍ഡായി. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു. തായ് ഭാഷയ്ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട്. തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട്. ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം.
എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം. ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു. തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് രാജാവ് എന്നവര്‍ വിശ്വസിക്കുന്നു. ചാക്രി വംശകാലംവരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്‌ലന്‍ഡിന്റെ തലസ്ഥാന നഗരം അയുദ്ധ്യാ ആയിരുന്നു.
ഫിലിപ്പൈൻ രാമായണം
രാമായണകഥകള്‍ക്ക് ഏറെ വേരോട്ടമുള്ള രാജ്യമാണ് ഫിലിപ്പൈന്‍.1968-ല്‍ ജോണ്‍ ആര്‍. ഫ്രാന്‍സിസ്‌കോ കണ്ടെത്തിയ 'മഹാരാധ്യലാവണ' എന്ന പാഠത്തില്‍ ഇതു വ്യക്തമായിക്കാണാം. രാവണന് ഈ കൃതിയില്‍ മുഖ്യസ്ഥാനമുണ്ട്. പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ഈ കൃതിയില്‍ രാവണന്‍.
അഗാമാനിയോഗ് എന്ന രാജവംശത്തിലെ സുല്‍ത്താന്റെ പുത്രന്മാരാണ് 'മഹാരാധ്യാലാവണ'പ്രകാരം ശ്രീമാനും (മന്‍ഗാന്തിരി) ലക്ഷ്മണനും (മന്‍ഗാവര്‍ണ). പുലുനബാണ്ഡിയാ സുല്‍ത്താന്റെ മകളാണ് സീത (ടുവാന്‍ പോട്രി മലാനോ ടിഹൈയ്യാ). ഈ കൃതിയില്‍ ഹനുമാന്റെ പേര് ലക്ഷ്മണന്‍ എന്നാണ്. മറ്റൊരു രാജ്യത്തേയും രാമായണങ്ങളില്‍ ഈയൊരു പേരുമാറ്റമില്ല. രാമനും സീതയ്ക്കും ഈ പാഠത്തില്‍ സന്താനങ്ങളില്ല. അതിനാല്‍ ലവകുശന്മാരുടെ കഥ ഇതിലില്ല.
മലേഷ്യൻ രാമായണം
സമ്പന്നമായ രാമായണ-മഹാഭാരത പാരമ്പര്യവും സാഹിത്യ സമ്പത്തുമുള്ള രാജ്യമാണ് മലേഷ്യ. വാമൊഴി - വരമൊഴി രൂപങ്ങളിലൂടെ ജനതയുടെ സാമൂഹ്യ - സാംസ്‌കാരിക ജീവിതത്തില്‍ അവ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. ഹികായത്ത് യുദ്ധ എന്ന പേരില്‍ മഹാഭാരതം ലിഖിതരൂപത്തില്‍ മലേഷ്യയില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സംസ്‌കാരവുമായും സംസ്‌കൃത ഭാഷയുമായും മലേഷ്യന്‍ സംസ്‌കാരത്തിനും മലയ് ഭാഷയ്ക്കും അടുത്ത ബന്ധമുണ്ട്. ഒരു കാലത്ത് ഹിന്ദുമതത്തിന് ശക്തമായ വേരുകള്‍ ഉണ്ടായിരുന്ന രാജ്യമാണ് മലേഷ്യ. അവിടത്തെ സാഹിത്യത്തില്‍ മാത്രമല്ല നാടകം, നിഴല്‍ക്കുത്ത് തുടങ്ങിയ കലാരൂപങ്ങള്‍ക്കും രാമകഥ കഥാവലംബിയാണ്.
പടിഞ്ഞാറന്‍ മലേഷ്യയിലെ കേദ എന്ന പ്രദേശത്ത് 'വയങ് കുലിത്' എന്ന നിഴല്‍ക്കുത്തിന് രാമായണകഥയാണ് അവലംബം.
ജപ്പാൻ രാമായണം
തായ്‌ലന്‍ഡില്‍നിന്നും ചൈനയില്‍നിന്നുമാണ് രാമായണകഥ ജപ്പാനില്‍ എത്തിയത്. നൃത്തസംഗീതരൂപങ്ങളിലൂടെയാണ് ജപ്പാനില്‍ രാമായണം പ്രചാരം സിദ്ധിച്ചത്. 'ദോരാഗാകു' എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര്. ഈ നൃത്തരൂപത്തില്‍ രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം അവതരിപ്പിക്കുന്നു. ബാറി-മായി, സീതാമയി, ജാ-കിന്‍-ജോ-നോ-മായ്, കാന്‍-റ്റു-ഒന്നാ-വു-ളബാന്‍-മായ് എന്നിങ്ങനെ നാലു ഭാഗങ്ങള്‍ ഈ നൃത്തരൂപത്തിനുണ്ട്


*********
[7/23, 17:37] ‪+91 90202 63617‬: 🌺രാമായണചിന്തകൾ🌺
   സുരേഷ്അന്നംകുളങ്ങര
 🔯🔯🔯🔯🔯🔯🔯🔯
അയോദ്ധ്യയുടെ രാജാവാ
യി രാമനെ      അഭിഷേകം
ചെയ്യുവാനുള്ള  തീരുമാനം
കൈകേയിയുടെ    കുത്സി
തശ്രമം  മൂലം   നടക്കാതെ
പോയി.  മാത്രമല്ല രാമൻ പ
തിനാലുവർഷത്തെ   കാന
നവാസത്തിന്   പോകേണ്ട
തായും വരുന്നു.
ഈ വാർത്തയറിഞ്ഞ് ലക്
ഷ്മണൻ കോപിഷ്ഠനാകു
കയും  കൈകേയിവിധേയ
നും ദീനനും നിന്ദ്യനും വൃദ്ധ
നും ആയ താതനെ ബന്ധി
ച്ചും  ഭരതപക്ഷക്കാരെയും
ഹിതകാംക്ഷികളേയും    വ
ധിച്ചും  താൻ രാമനായി രാ
ജ്യം  നേടുമെന്ന്  ലക്ഷ്മണ
ൻ വാശിപിടിക്കുന്നു.    ഈ
അവസരത്തിൽ  രാമൻ, ല
ക്ഷ്മണനെ   ലൗകികജീവി
തത്തിന്റെ     നിരർത്ഥകത
യെകുറിച്ചും    മായാമോഹ
ങ്ങളെ മനസ്സിൽനിന്നും ഒഴി
വാക്കേണ്ടതിനെ  കുറിച്ചും
രാമൻ,ലക്ഷ്മണനെ ഉപദേ
ശിക്കുന്നു. അദ്ധ്യാത്മരാമാ
യണത്തിൽ  വളരെ  മനോ
ഹരമായരീതിയിൽ    സവി
സ്തരം എഴുത്ച്ഛൻഇത് വി
വരിച്ചിട്ടുണ്ട്.    വാല്മീകിരാ
മായണത്തിൽ   ധർമ്മത്തി
ന്  പ്രാധാന്യം   നൽകികൊ
ണ്ടുള്ള ഉപദേശമാണ്  രാമ
ൻ ലക്ഷ്മണനു  നൽകുന്ന
ത്.  അദ്ധ്യാത്മരാമായണത്
തിലെ   ലക്ഷ്മണോപദേശ
ത്തിന്  സമാനമായ  ഉപദേ
ശം  വാല്മീകിരാമായണത്
തിൽ രാമൻ, ഭരതന്   നൽ
കുന്നുണ്ട്.
ആദ്യം വാല്മീകിരാമായണ
ത്തിലെ   'ലക്ഷ്മണോപദേ
ശം'എന്നത് മനസ്സിലാക്കാം
"ലോകത്തിൽ പരമമായത്
ധർമ്മമാകുന്നു. ധർമ്മത്തി
ലാണ് സത്യം ഉറപ്പിക്കപ്പെട്ടി
രിക്കുന്നത്.      പിതാവിന്റെ
യോ മാതാവിന്റെയോ ബ്രാ
ഹ്മണന്റെയോ ആജ്ഞ അ
നുസരിക്കാമെന്ന് ഏറ്റിട്ട് ധ
ർമ്മമറിയാവുന്നവൻ അത്
വ്യർത്ഥമാക്കരുത്.   ലോക
ത്ത്   ധർമ്മഫലമായിട്ടാണ്
ധർമ്മാർത്ഥകാമമോക്ഷങ്
ങൾ വന്നുചേരുന്നത്.ധർമ്
മമുള്ളിടത്ത് ഇവ മൂന്നും വ
ന്നുചേരും. ഇവ മൂന്നും  ചേ
രാത്തത് ചെയ്യരുത്.   ധർമ്
മം ഉണ്ടാകുന്നത് ചെയ്യണം
കർമ്മത്തിൽനിന്നല്ലാതെ വിധിയെ    അറിയാൻ  വഴി
യില്ല.    സുഖം  ദുഃഖം  ഭയം
ക്രോധം ലാഭംനഷ്ടം ഭാവം
നാശം   ഇവയെല്ലാം ദൈവ
ത്തിന്റെ വേലയാണ്.തുടങ്
ങിവെച്ചകാര്യങ്ങൾ   ചിന്തി
ക്കാത്ത ചില കാരണങ്ങൾ
കൊണ്ട്   മുടങ്ങിപ്പോകുന്ന
ത് ദൈവഹിതമാണ്." ഇത്ര
യുമാണ്  രാമൻ ലക്ഷ്മണ
നുനൽകുന്ന ഉപദേശം. എ
ന്നാൽ  ഈ   ഉപദേശങ്ങൾ
ലക്ഷ്മണനെവീണ്ടും കുപി
തനാക്കുന്നു.

ബാക്കിഭാഗങ്ങൾ     നാളെ.
[7/23, 17:37] ‪+91 90202 63617‬: 🌺രാമായണചിന്തകൾ🌺
   സുരേഷ്അന്നംകുളങ്ങര
 🔯🔯🔯🔯🔯🔯🔯🔯
അയോദ്ധ്യയുടെ രാജാവാ
യി രാമനെ      അഭിഷേകം
ചെയ്യുവാനുള്ള  തീരുമാനം
കൈകേയിയുടെ    കുത്സി
തശ്രമം  മൂലം   നടക്കാതെ
പോയി.  മാത്രമല്ല രാമൻ പ
തിനാലുവർഷത്തെ   കാന
നവാസത്തിന്   പോകേണ്ട
തായും വരുന്നു.
ഈ വാർത്തയറിഞ്ഞ് ലക്
ഷ്മണൻ കോപിഷ്ഠനാകു
കയും  കൈകേയിവിധേയ
നും ദീനനും നിന്ദ്യനും വൃദ്ധ
നും ആയ താതനെ ബന്ധി
ച്ചും  ഭരതപക്ഷക്കാരെയും
ഹിതകാംക്ഷികളേയും    വ
ധിച്ചും  താൻ രാമനായി രാ
ജ്യം  നേടുമെന്ന്  ലക്ഷ്മണ
ൻ വാശിപിടിക്കുന്നു.    ഈ
അവസരത്തിൽ  രാമൻ, ല
ക്ഷ്മണനെ   ലൗകികജീവി
തത്തിന്റെ     നിരർത്ഥകത
യെകുറിച്ചും    മായാമോഹ
ങ്ങളെ മനസ്സിൽനിന്നും ഒഴി
വാക്കേണ്ടതിനെ  കുറിച്ചും
രാമൻ,ലക്ഷ്മണനെ ഉപദേ
ശിക്കുന്നു. അദ്ധ്യാത്മരാമാ
യണത്തിൽ  വളരെ  മനോ
ഹരമായരീതിയിൽ    സവി
സ്തരം എഴുത്ച്ഛൻഇത് വി
വരിച്ചിട്ടുണ്ട്.    വാല്മീകിരാ
മായണത്തിൽ   ധർമ്മത്തി
ന്  പ്രാധാന്യം   നൽകികൊ
ണ്ടുള്ള ഉപദേശമാണ്  രാമ
ൻ ലക്ഷ്മണനു  നൽകുന്ന
ത്.  അദ്ധ്യാത്മരാമായണത്
തിലെ   ലക്ഷ്മണോപദേശ
ത്തിന്  സമാനമായ  ഉപദേ
ശം  വാല്മീകിരാമായണത്
തിൽ രാമൻ, ഭരതന്   നൽ
കുന്നുണ്ട്.
ആദ്യം വാല്മീകിരാമായണ
ത്തിലെ   'ലക്ഷ്മണോപദേ
ശം'എന്നത് മനസ്സിലാക്കാം
"ലോകത്തിൽ പരമമായത്
ധർമ്മമാകുന്നു. ധർമ്മത്തി
ലാണ് സത്യം ഉറപ്പിക്കപ്പെട്ടി
രിക്കുന്നത്.      പിതാവിന്റെ
യോ മാതാവിന്റെയോ ബ്രാ
ഹ്മണന്റെയോ ആജ്ഞ അ
നുസരിക്കാമെന്ന് ഏറ്റിട്ട് ധ
ർമ്മമറിയാവുന്നവൻ അത്
വ്യർത്ഥമാക്കരുത്.   ലോക
ത്ത്   ധർമ്മഫലമായിട്ടാണ്
ധർമ്മാർത്ഥകാമമോക്ഷങ്
ങൾ വന്നുചേരുന്നത്.ധർമ്
മമുള്ളിടത്ത് ഇവ മൂന്നും വ
ന്നുചേരും. ഇവ മൂന്നും  ചേ
രാത്തത് ചെയ്യരുത്.   ധർമ്
മം ഉണ്ടാകുന്നത് ചെയ്യണം
കർമ്മത്തിൽനിന്നല്ലാതെ വിധിയെ    അറിയാൻ  വഴി
യില്ല.    സുഖം  ദുഃഖം  ഭയം
ക്രോധം ലാഭംനഷ്ടം ഭാവം
നാശം   ഇവയെല്ലാം ദൈവ
ത്തിന്റെ വേലയാണ്.തുടങ്
ങിവെച്ചകാര്യങ്ങൾ   ചിന്തി
ക്കാത്ത ചില കാരണങ്ങൾ
കൊണ്ട്   മുടങ്ങിപ്പോകുന്ന
ത് ദൈവഹിതമാണ്." ഇത്ര
യുമാണ്  രാമൻ ലക്ഷ്മണ
നുനൽകുന്ന ഉപദേശം. എ
ന്നാൽ  ഈ   ഉപദേശങ്ങൾ
ലക്ഷ്മണനെവീണ്ടും കുപി
തനാക്കുന്നു.

1 Comments:

At 8 July 2018 at 02:12 , Blogger Unknown said...

രാമായണത്തിലെ കുടുംബ സംഗമംത്തേകുറിച്ച്

 

Post a Comment

Subscribe to Post Comments [Atom]

<< Home