Monday, 20 June 2016

Yoga

യോഗ - ലോകത്തിന് ഭാരതത്തിന്റെ അതുല്യ സമ്മാനം.
🍁🍁🍁🍁🍁🍁🍁🍁

              എല്ലാ വർഷവും ജൂൺ 21 അന്താഷാഷ്ട്ര യോഗദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനം എടുത്തത് ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള വക നൽകുന്നതാണ്.

           
            നിഷ്പക്ഷമതികളും, ചിന്താശീലരും, മൂഡ വിശ്വാസങ്ങളാൽ അന്ധത ബാധിച്ചിട്ടിലാത്തവരുമായ ലോകത്തിലുള്ള ഏതു കോണിലേയും ജനവിഭാഗം യോഗയെ കൂടുതൽ കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അതിന്റെ ഭാഗമായാണ് 2015 മുതൽ 170 ൽ അധികം രാജ്യങ്ങളുടെ പിൻതുണയോടെ ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.


             ശരീരത്തിനേറെയും മനസ്സിന്റേയും ആരോഗ്യത്തെ പരിപാലിച്ചുകൊണ്ട് ഉത്തമരായ മനുഷ്യരെ സൃഷ്ടിക്കുന്ന ശാസ്ത്രമാണ് യോഗ. അതായത് യോഗയുടെ ഗുണഫലങ്ങൾ വ്യക്തിതലത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. അത് സമൂഹത്തിനും, രാഷ്ട്രത്തിനും, ലോകത്തിനും ശാരീരിക മാനസിക ആരോഗ്യമുള്ള ജനതയെ സംഭാവന ചെയ്യുന്നു.


              ഭാരതീയ തത്വചിന്തയിൽ ഷഡ് ദർശനങ്ങളിൽ ഒന്നാണ് യോഗ. പതഞ്ജലി മഹർഷിയാണ് ഇതിന്റെ ഉപജ്ഞാതാവ്. അത് ഏതാനും ചില ശാരീരിക വ്യായാമ മുറ മാത്രമല്ല. അതൊരു തത്വചിന്ത കൂടിയാണ്. ഇതിലെ തത്വചിന്തയിലേക്ക് പോയിലെങ്കിലും, അൽപം ചില യോഗാസന വ്യായാമങ്ങൾ മാത്രം ചെയ്യുന്ന വ്യക്തിക്കും അതിനരസരിച്ചുള്ള ഗുണഫലങ്ങൾ ലഭിക്കും. എട്ട് അംഗങ്ങൾ ചേർന്ന ഒരു ജീവന- തത്വശാസ്ത്ര പദ്ധതിയാണ് പതഞ്ജലിയുടെ അഷ്ടാംഗയോഗ.ഈ എട്ട് അംഗങ്ങളിൽ ആദ്യത്തെ രണ്ട് അംഗങ്ങളെങ്കിലും  വ്യക്തികൾക്ക് തങ്ങളുടെ ജീവിതത്തിൽ പ്രയോഗവൽക്കരിക്കാൻ സാധിച്ചാൽ അത് കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, രാഷ്ട്രത്തിന്റേയും, അതുവഴി ലോകത്തിനേയും ആരോഗ്യത്തിനും സമാധാനത്തിനും വഴിവക്കും. യോഗയുടെ എട്ട് അംഗങ്ങളെ വളരെ സംക്ഷിപ്തമായി ഒന്നു പരിചയപ്പെടാം.

1⃣യമം:
              അഹിംസ പാലിക്കുക , ഒന്നിനേയും ഹിംസിക്കാതിരിക്കുക, സത്യനിഷ്ഠരായിരിക്കുക, മോഷ്ടിക്കാതിരിക്കുക ( അസ്തേയം എന്നു പറയും- വിപുലമായ അർത്ഥ തലങ്ങൾ ഉണ്ട് ), ആത്മനിയന്ത്രണം പാലിക്കുക തുടങ്ങിയവയാണ് യമത്തിൽ ഉൾപ്പെടുന്നത്.

2⃣ നിയമം:
                   ശാരീരിക മാനസിക ശുദ്ധി നിലനിർത്തുക, സന്തോഷം, അവനവനെത്തന്നെ മനസ്സിലാക്കാൻ ശ്രമിക്കൽ തുടങ്ങിയവയൊക്കെ ഈ അംഗത്തിൽ പെടുന്നു.

3⃣ ആസനം:
                      യോഗ വ്യായാമങ്ങൾ. ഇവ ശരീരത്തിന് കരുത്തും അയവും നൽകി രോഗവിമുക്തമാക്കുന്നു. നമ്മിൽ മിക്കവർക്കും ആകെ യോഗയെക്കുറിച്ചറിയുന്നത് ഈ അംഗം മാത്രം.

4⃣ പ്രാണായാമം:
                             ശ്വസന ക്രിയകൾ .

5⃣ പ്രത്യാഹാരം:
                           ബാഹ്യമായി അലയുന്ന മനസ്സിനെ പിൻവലിപ്പിക്കൽ.

6⃣ ധാരണ:
                    മനസ്സിനെ ഏകാഗ്രമാക്കൽ .

7⃣ ധ്യാനം:
               
8⃣ സമാധി:
                   പലരും തെറ്റിദ്ധരിച്ചിരിക്കുന്ന പോലെ മരണം എന്നല്ല ഇവിടെ സമാധി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. സമമായ ബുദ്ധി അവസ്ഥയാണിത്. "ധീ" എന്നാൽ ബുദ്ധി എന്നർത്ഥം.


                യോഗയുടെ എല്ലാ അംഗങ്ങളും പൂർണമായും പാലിച്ചില്ലെങ്കിലും അൽപം ചില ആസനങ്ങൾ എങ്കിലും നിത്യം ചെയ്യുക ആണെങ്കിൽ അതിനനുസരിച്ചുള്ള ഗുണഫലങ്ങൾ ഉറപ്പാണ്.

             വിഖ്യാതമായ പല മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളും യോഗ നൽകുന്ന ശാരീരിക മാസസിക ഗുണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. നിരവധി മനശ്ശാസ്ത്രജ്ഞരുടെ യോഗയെക്കുറിച്ചുള്ള വീക്ഷണങ്ങൾ അറിയാൻ ശ്രമിക്കുക .അതിന്റെ യെല്ലാം റിസൾട്ടുകൾ ഇന്റർനെറ്റിലെ നിരവധി സൈറ്റുകളിലും, നിരവധി ഗ്രന്ഥങ്ങളിലും ലഭ്യമാണ്. വിദേശ രാജ്യങ്ങളിലെ നിരവധി സ്കൂൾ - യൂണിവേഴ്സിറ്റി സിലബസുകളിൽ യോഗയിന്ന് നിർബന്ധിത പാഠ്യവിഷയമാണ്. ശാരീരിക ആരോഗ്യവും, ശാന്തമായ മനസ്സും, വികാര നിയന്ത്രണവും എല്ലാമുള്ള മനഷ്യർക്കേ തങ്ങൾക്കും സമൂഹത്തിനും, ലോകത്തിനും ശാന്തിയും നന്മയും നൽകാനാവൂ. അത്തരത്തിലുള്ള മനുഷ്യരെ സൃഷ്ടിക്കാൻ യോഗക്ക് വലിയ സംഭാവന നൽകാൻ സാധിക്കും. ലോകത്തെ ചിന്തിക്കുന്ന ഏതു ജനസമൂഹവും ഈ സത്യം കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

           
             യോഗയുടെ ജൻമനാടായ ഭാരതത്തേക്കാൾ അധികം വിദേശ രാജ്യങ്ങളാണ് ഇന്ന് യോഗയെ പുണരുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് വാർത്തകൾ. ഈ യോഗയുടെ ജന്മദേശത്ത് യോഗക്കെതിരെയുള്ള കുപ്രചരണങ്ങൾ നിരവധിയുണ്ട്. എന്തിലും ഏതിലും മതം കലർത്തുകയും, അന്ധവും മൂഡവുമായ വിശ്വാസങ്ങൾ കൊണ്ട് തങ്ങളുടേതല്ലാത്തതിനെ ക്കുറിച്ചൊന്നും മനസ്സിലാക്കാൻ കഴിയാത്ത ചിലരും ,ബുദ്ധിജീവി ചമഞ്ഞ് നടക്കുന്ന , സമൂഹത്തിന് കാലണയുടെ വിലയില്ലാത്ത ചില " ബുജികളും" ഒക്കെയാണ് ഇത്തരം കുപ്രചരണങ്ങൾക്ക് പിന്നിൽ. ഇതു നാം തിരിച്ചറിയേണ്ടതാണ്.

              വ്യക്തിക്കും, സമൂഹത്തിനും, രാഷ്രത്തിനും, ലോകത്തിനും ഗുണം ചെയ്യുന്ന ഒന്നിനെ പിൻതാങ്ങുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത് മഹത്തരമായ നൻമയാണെന്ന് മനസ്സിലാക്കുക. നൻമയാർന്ന ഒന്നിനെ എതിർക്കുകയും, അതിനെതിരെ കുപ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നത് പാപകരമാണെന്നും മനസ്സിലാക്കുക. ഈ തിരിച്ചറിവ് നമ്മെയെല്ലാം നയിക്കട്ടെ....

      †******************
🙏

*സൂര്യനമസ്ക്കാരം.*
🐚☘🐚☘🐚☘🐚☘🐚
*ശ്വാസക്രമം:*
➖➖➖➖➖➖➖➖➖
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ  *പൂരകം*, വിടുന്നതിനെ  *രേചകം*, അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ  *കുംഭകം*  എന്നിങ്ങനെ പറയുന്നു.

*സ്ഥിതി*
➖➖➖
1-ല്‍ പൂരകം,
2-ല്‍ രേചകം
3-ല്‍ പൂരകം
4-ല്‍ രേചകം
5-ല്‍ കുംഭകം
6-ല്‍ പൂരകം
7-ല്‍ രേചകം
8-ല്‍ പൂരകം
9-ല്‍ രേചകം
10-ല്‍ കുംഭകം

കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ  *അന്തര്‍കുംഭകമെന്നും* ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ *ബഹിര്‍കുംഭകം*  എന്നും പറയുന്നു. 5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

*ഐതിഹ്യം:-*
➖➖➖➖➖
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

*ശാസ്ത്രീയം:-*
➖➖➖➖➖➖
സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം, ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.

*രീതി:-*
➖➖➖
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.

*നിരുക്തം:-*
➖➖➖➖➖
നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്ട്.

*നാല് വിധ നമസ്കാരങ്ങള്‍-:*
➖➖➖➖➖➖➖➖➖
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.
1.സൂര്യനമസ്കാരം
2.സാഷ്ടാംഗ നമസ്കാരം
3.ദണ്ഡ നമസ്കാരം
4.പാദ നമസ്കാരം
എന്നിങ്ങനെ.

👉 *സൂര്യ നമസ്കാരം*
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

👉 *സാഷ്ടാംഗ നമസ്കാരം*
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട് (നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാല്‍മുട്ട്, കൈപ്പത്തി, കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.

👉 *ദണ്ഡ നമസ്കാരം*
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍ (വടി പോലെ) കിടക്കുന്നതാകുന്നു.

👉 *പാദ നമസ്കാരം*
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.

ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു.

*സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല.* ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല, സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. *പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു*

🕉🕉🕉™

ശാസ്ത്രീയ തത്വം:-

കുനിഞ്ഞ് നമസ്കരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വര്‍ദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോഴാണ്. സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്നും മുക്തമാകും.

ഗുണഫലങ്ങള്‍:-

ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന് വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോള്‍, അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍ വാങ്ങുകയാണ്‍ എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ് സങ്കല്പം

🕉

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home