Monday, 14 September 2026

Vegetarianism and Hinduism

സംഹിതാമന്ത്രം അശ്വമേധത്തെ വിവരിക്കുന്നതാണ്...അതിലൂടെ അശ്വഹിംസയോ അശ്വഭോജനമോ സ്ഥാപിക്കാന്‍ വരട്ടെ....അശ്വമേധം കുതിരയുടെ കൊലപാതകമാണ് എന്നതു തെളിയിക്കേണ്ടിയിരിക്കുന്നു...അതു തെളിയിച്ചു എന്നു വിചാരിക്കുന്നത് മൗഢ്യമാണ്...

ബൃഹദാരണ്യകത്തിലെ ഒന്നാം ബ്രാഹ്മണം ആരംഭിക്കുമ്പോള്‍* *"ഉഷാ വാ അശ്വസ്യ മേധ്യസ്യ ശിരഃ, സൂര്യശ്ചക്ഷുര്‍വാതഃ പ്രാണഃ"* എന്നിങ്ങനെ അശ്വമേധവിവരണം കാണാം...അതിനര്‍ഥം ബൃഹദാരണ്യകത്തില്‍ അശ്വവധത്തെ പ്രമാണീകരിക്കുന്നു എന്നാണോ അര്‍ഥം?

അവിടെ അശ്വം അതിവേഗത്തില്‍ പരിവര്‍തനം ചെയ്യുന്ന ജഗത്സൃഷ്ടിയാണ്...

ഇങ്ങനെ അശ്വവും അശ്വമേധവും നാനാര്‍ഥങ്ങളെ പ്രകാശിപ്പിക്കുന്നു, വൈദികപരമ്പരയില്‍....

 _*മേധ്യമായ അശ്വത്തിന്റെ ശിരസ്സ് ഉഷസ്സാകുന്നു, കണ്ണു സൂര്യനാകുന്നു, പ്രാണന്‍ വായുവാകുന്നു..._

ഈ അശ്വത്തിന്റെ അംഗ-പ്രത്യംഗം തുടര്‍ന്നിടു വിവരിക്കുന്നുണ്ട്...ഈ അശ്വത്തെ നിങ്ങൾ എങ്ങനെ വപയെടുത്തു വധിക്കും?....വധമാണു മേധത്തിന്റെ മുഖ്യാര്‍ഥം എന്നു കരുതുന്നവര്‍?..."മനുഷ്യര്‍ യജ്ഞം ചെയ്തു ശുദ്ധമായി നിലനിര്‍ത്തേണ്ടതാണ് നിരന്തരം ചലനശീലമായ സൃഷ്ടി" — എന്നാണ് അശ്വമേധപ്രകരണത്തിന്റെ ആധ്യാത്മികാര്‍ഥം...അതിനോടു പൊരുത്തപ്പെടുന്നതു തന്നെയാവണം ആധിയാജ്ഞികാര്‍ഥം....

ഇത്തരം നിരവധി പ്രാമാണികങ്ങളായ അര്‍ഥങ്ങളെ സംഹിത ഉള്‍ക്കൊള്ളുന്നു....

നവീന്‍ ഉദ്ധരിച്ചതു സംഹിതയുടെ ഏതെങ്കിലും പ്രാമാണികമായ ഒരു ഭാഷ്യമല്ല...ഒരു മലയാളവിവര്‍തനകൃതിയാണ്...അതു സായണഭാഷ്യത്തെ പിന്തുടരുന്നുണ്ട് എന്നതു നേരാണെങ്കിലും...


സായണനു മുമ്പും വേദഭാഷ്യം വന്നിട്ടുണ്ട്...വ്യാഖ്യാനങ്ങളും...വിശേഷിച്ച് *ആധിയാജ്ഞികമായ അര്‍ഥവിവരണം* ...


അവയൊന്നും പരിഗണിക്കാതെ ഇതാണു മന്ത്രാര്‍ഥം എന്നു ശഠിച്ചു കൂടാ....

ഇക്കാലത്തു കുറേക്കൂടി യുക്തിസഹമായും പ്രാമാണികമായും പരമ്പരയെ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം...

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home