Some interesting temple facts..
####ഹൈന്ദവ##പ്രശ്നോത്തരി####
****
Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
ഉലൂപി
Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ?
18
Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ
Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
ചിത്രകൂടക്കല്ല്
Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ?
ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം
Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ?
സ്യമന്തകം
Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ?
ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍
Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ?
ആചാര്യ ശിഷ്യഭാവം
Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ?
ഭരദ്വാജ മഹര്‍ഷിയുടെ.
Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
സൂര്യന്
Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ?
നകുലന്‍, സഹദേവന്‍
Q12. വ്യാസന്റെ മാതാവ് ആരു ?
സത്യവതി
Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം നിര്‍മ്മിച്ചത് ?
പുരോചനന്‍
Q14. കുന്തി കൃഷ്ണന്‍റെയും ബാലരാമന്‍റെയും ആര് ?
അച്ഛന്പെങ്ങള്‍
Q15. ജരസന്ധനെ വധിച്ചത് ആര്?
ഭീമന്‍
Q16. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആദ്യമായി സംഗമിക്കുന്നത് എപ്പോള്‍ എവിടെവച്ചാണ്?
1882 - ല്‍ വാമനപുരത്തിനടിത്തുള്ള അണിയൂര്‍ ക്ഷേത്രത്തില്‍ വച്ച്
Q17. നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര്?
സരസ്വതി
Q18. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
നാഗപഞ്ചമി
Q19. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ
Q20. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
നാഗപ്പത്തി വിളക്ക്
രണ്ടാം ഭാഗത്തെ ചോദ്യങ്ങൾ
*****************************************
1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?.
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ് ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?.
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള
ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത
ചട്ടമ്പി സ്വാമികള്‍ - പ്രശ്നോത്തരി
***********************************************
Q1. ചട്ടമ്പി സ്വാമികള്‍ മിടുക്കനായ ഒരു ഗുസ്തിക്കാരനായിരുന്നു..! ഗുസ്തിയില്‍ പ്രശസ്തനായ ഒരു ശിഷ്യനും സ്വാമികള്‍ക്കുണ്ടായിരുന്നു. ആരായിരുന്നു അദ്ദേഹം..?
പെരുനെല്ലി കൃഷ്ണൻ വൈദ്യൻ.
Q2. ചട്ടമ്പിസ്വാമികളുടെ മാതാപിതാക്കളുടെ പേര് ..?
നങ്ങമ്മയും വാസുദേവ ശര്‍മ്മയും.
Q3. ചട്ടമ്പി സ്വാമികള്‍ മേലധികാരിയോട് പിണങ്ങി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച കഥ പ്രസിദ്ധമാണ്.! ആരായിരുന്നു ആ മേലധികാരി..?
വിക്രമന്‍തമ്പി
Q4. ചട്ടമ്പി സ്വാമികള്‍ ചിത്രരചനയിലും കേമന്‍ ആയിരുന്നു. പറയൂ .. ആരില്‍ നിന്നാണ് അദ്ദേഹം ചിത്രരചന പഠിച്ചത് ..?
പിണറംമൂട്ടില്‍ നീലകണ്ഠൻ ആശാരി.
Q5. ചട്ടമ്പി സ്വാമികള്‍ക്ക് പ്രണവമന്ത്രം ഉപദേശിച്ച ഒരു പരിവ്രാജകനായ ഗുരുവുണ്ട് ..! പേരറിയാത്ത ആ ഗുരുവാണ് സ്വാമികളെ യദാർത്ഥ സന്യാസിയാക്കിയത്.!
എവിടെവച്ചായിരുന്നു സ്വാമികള്‍ ആ ഗുരുവിനെ കണ്ടുമുട്ടിയത് ..?
തമിഴ്നാട്ടിലുള്ള വടവീശ്വരം എന്ന ഗ്രാമത്തില്‍
Q6. പ്രസിദ്ധകവി കുരാനാശാനെ സ്വാമികള്‍ ഒരു ചെല്ലപ്പേരില്‍ വിളിക്കുമായിരുന്നു..! എന്താണ് ആ പേര് ..?
തങ്കക്കുടം കുമാരന്‍
Q7. എറണാകുളത്ത് വച്ചായിരുന്നു സ്വാമികള്‍ വിവേകാനന്ദ സ്വാമിയുമായി കണ്ടുമുട്ടുന്നത് ..! ആരുടെ ഭവനത്തില്‍ വെച്ചായിരുന്നു ആ സംഗമം..?
ദിവാൻ സെക്രട്ടറി രാമയ്യായുടെ വസതിയില്‍ വച്ച് ..!!
Q8. സഹോദരൻ അയ്യപ്പന്റെ മൂത്ത സഹോദരന്‍ സ്വാമികളുടെ ശിഷ്യനായിരുന്നു..! എന്താണ് അദ്ദേഹത്തിന്റെ പേര് ..?
അച്യുതന്‍ വൈദ്യര്‍
Q9. പണം കൊണ്ടുനടക്കുന്ന ശീലം ചട്ടമ്പി സ്വാമികൾക്ക് ഉണ്ടായിരുന്നില്ല..! പണത്തെ കളിയാക്കി അദ്ദേഹം ഒരു പേര് പറയുമായിരുന്നു ..! എന്താണ് ആ പേര് ..?
ആളെകൊല്ലി..!!
Q10. കുഞ്ഞന്‍പിള്ളക്ക് ചട്ടമ്പി എന്ന് പേര് നല്‍കിയതാര്..?
പേട്ടയില്‍ രാമന്‍പിള്ള ആശാന്‍
Q11. തമിഴ്നാട്ടിലെ ഏതു സ്ഥലത്താണ് ചട്ടമ്പി സ്വാമികള്‍ വേദാന്തപഠനവുമായി നാലുവര്‍ഷം കഴിഞ്ഞത് ..?
കല്ലട കുറിച്ചി
Q1. ക്ഷേത്രങ്ങളിൽ ഉഷ:പൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം ?
മലയമാരുതം
Q2. ശ്രീപത്മനാഭ സ്വാമിയുടെ വിഗ്രഹം എത്ര സാളഗ്രാമം കൊണ്ട്
തീർത്തതാണ് ?
12008
Q3 . അത്രി മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രമേത് ?
ശുചീന്ദ്രം
Q4. ഔഷധീശ്വരൻ എന്നറിയപ്പെടുന്ന ദേവൻ ആരാണ് ?
ധന്വന്തരി
Q5. ഗരുഡധ്വജം ഏതു രാജാക്കന്മാരുടെ അധികാരചിഹ്നമാണ് ?
ഗുപ്ത രാജാക്കന്മാരുടെ
Q 6. " നിർവൃതനൊരുവസ്തു ചെയ്‌കയില്ലൊരുനാളും. നിർമ്മലൻ പരിണാമഹീനനാനന്ദമൂർത്തി ചിന്മയൻ മായാമയൻതന്നുടെ മായാദേവി കർമ്മങ്ങൾ ചെയ്യുന്നതു താനെന്നു
തോന്നിക്കുന്നു തന്മായാഗുണങ്ങളെത്താനനുസരിക്കയാൽ " ഇതു ആര് ആരൊട് ആരെക്കുറിച്ച് ഏതവസരത്തില്‍ പറയുന്നു ?
പട്ടാഭിഷേകശേഷം ഹനുമാനോട് സീതാദേവി ശ്രീരാമനെ കുറിച്ച്
Q7. ദ്രോണര്‍ ആരുടെ പുത്രനാണ് ?
ഭരദ്വാജ മഹർഷി
Q 8. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
Q9. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
നാഗദൈവങ്ങളെ
Q10. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ?
18
Q11. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
ആദിത്യൻ
Q12. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം
നിഗൂഢമായ അധ്യായം ഏത് ?

Q13.അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?
സംസ്കൃതം
Q14. ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏത് ?
സൂര്യവംശം
Q15. പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം എന്താണ് ?
വൈഷ്ണവചാപം
Q16. ഭരതന്‍റെ മാതുലന്‍റെ പേര് എന്ത് ?
യുധാജിത്
Q 17. ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?
അയോദ്ധ്യ
Q 18. മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് ?
പാഞ്ചജന്യം
Q 19. ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില്‍ ആരായിട്ടായിരുന്നു ജനിച്ചത് ?
ലക്ഷ്മണൻ
Q 20. കൈകേകിയുടെ പുത്രന്‍ ആരായിരുന്നു ?
ഭരതൻ
ROUND - 3
1. അരയാലിനോട് ബന്ധപ്പെട്ട പൂജയ്ക്ക് പറയുന്ന പേര് ?
അശ്വത്ഥനാരായണ പൂജ
2. വാമനപുരാണ പ്രകാരം കൂവളം ഉണ്ടായത് എവിടെ നിന്നാണ് ?
പാൽക്കടലിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മി ദേവിയുടെ കരത്തിൽ നിന്ന്
3. ആരെയാണ് തുളസി ദേവി വിവാഹം ചെയ്തത് ?
ശംഖചൂഡന്‍
4. എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ് ?
34
5. ''ഹസ്ത്യശ്വപത്തിരഥാദിമഹാബലം'' ഇത് ഏതു പേരില്‍
അറിയപ്പെടുന്നു ?
ചതുരംഗപ്പട
6. ദേവവൃക്ഷം എന്നറിയപ്പെടുന്ന വൃക്ഷമേത് ?
അരയാൽ
7. കൽക്കിയുടെ ആയുധം ഏത് ?
വാൾ
8. ശബ്ദം കേൾക്കുന്ന ദിക്കിനെ ലക്ഷ്യമാക്കി അയക്കുന്ന അസ്ത്രമേത് ?
ശബ്ദഭേദി
9. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷി ആരായിരുന്നു ?
അഗസ്ത്യൻ
10. നാല്പാമരങ്ങൾ ഏതെല്ലാം ?
അത്തി , ഇത്തി , പേരാൽ , അരയാൽ
11. അഷ്ടഗന്ധം ഏതെല്ലാം ?
അകിൽ , ചന്ദനം , കുങ്കുമം , മാഞ്ചി , ഗുൽഗുലു , കോട്ടം , രാമച്ചം ,
ഇരുവേലി
12. അഷ്ടദ്രവ്യങ്ങൾ ഏതെല്ലാം ?
അരയാൽ , അകിൽ , പ്ലാവ് , പേരാൽ , ചമത , എള്ള് , പായസം , നെയ്യ്
13. അഷ്ടമംഗല്യം ഏതെല്ലാം ?
കുരവ , ദർപ്പണം , ദീപം , കലശം , വസ്ത്രം , അക്ഷതം , അംഗന , സ്വർണ്ണം
14. നവധാന്യങ്ങൾ ഏതെല്ലാം ?
നെല്ല് , ഗോതമ്പ് , കടല, എള്ള്, തുവര, ഉഴുന്ന്, മുതിര, പയർ , അമര
15. ദശപുഷ്പങ്ങൾ ഏതെല്ലാം ?
പൂവാംകുറുന്തൽ , കറുക , ചെറുള , വിഷ്ണുക്രാന്തി , തിരുതാളി
മുയൽ ചെവിയൻ, മുക്കുറ്റി , കയ്യോന്നി , ഉഴിഞ്ഞ , നിലപ്പന***
Hi
#####
*ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍*
ഹൈന്ദവ ക്ഷേത്രങ്ങള്‍ വെറും പ്രാര്‍ഥനാലയങ്ങളായല്ല നിര്‍മ്മിക്കുന്നത്. ഇത് പ്രപഞ്ചത്തിന്റെ ഒരു പതിപ്പാണ്. എന്നു മാത്രമല്ല തികച്ചും ശാസ്ത്രീയ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യശരീരത്തിന്റെ പ്രതീകങ്ങളാണ്.
മനുഷ്യ ശരീരം തന്നെ പ്രപഞ്ച തത്വത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രം എന്നതു ദേവന്റെ ബഹു( സ്ഥൂല) ശരീരം ആണ്.
പൊതുവേ ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതി നോക്കിയാല്‍ ഇത് നമുക്ക് വ്യക്തമായി മനസ്സിലാവുന്നതാണ്. ഇനി നമുക്ക് ക്ഷേത്രത്തിന്റെ ഘടന എപ്രകാരമെന്നു നോക്കാം.
പുറത്തുനിന്ന് അകത്തേക്കു നോക്കിയാല്‍ പുറം മതില്‍ (പ്രാകാരം) കൊടിമരം ബാഹ്യഹാര അഥവാ ശീവേലിപ്പുര, മദ്ധ്യാഹാര അഥവാ വിളക്കുമാടം, അന്തര്‍ഹാര അഥവാ നാലമ്പലം, അന്തര്‍മണ്ഡലം അഥവാ അകത്തെബലിവട്ടം, ശ്രീകോവില്‍ എന്നീ അംഗങ്ങള്‍ കാണാവുന്നതാണ്.
ഇത്രയും ഭാഗങ്ങള്‍ ദേവന്റെ സ്ഥൂല ശരീരങ്ങളാണ്. അതിനുള്ളിലെ ദേവ പ്രതിഷ്ടയും, പ്രതിഷ്ടക്കടിയിലുള്ള ഷഡാധാരങ്ങളും ദേവന്റെ സൂഷ്മ ശരീരങ്ങളാണ്. മേല്പ്പറഞ്ഞ സൂഷ്മ, സ്ഥൂല ശരീരങ്ങള്‍ തമ്മില്‍ ഒരു അനുപാത ക്രമത്തിലാണ് നിര്‍മ്മാണം ചെയ്തിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ തമ്മിലുള്ള അനുപാതം പോലെയാണ്.
ഈ അനുപാതം തെറ്റുകയാണെങ്കില്‍ അയാള്‍ വികലാംഗനായിത്തീരുന്നു. എന്നു മാത്രമല്ല അയാളുടെ ദൈനംദിന കാര്യങ്ങള്‍ പോലും
വേണ്ടവിധം ചെയ്യുന്നതിനു വൈഷമ്യം ഉണ്ടാക്കുന്നു.
അതുപോലേ മല്‍പ്പറഞ്ഞ ക്ഷേത്ര
അംഗങ്ങള്‍ക്ക് സ്ഥലത്തിനോ, കണക്കിനോ ഒരു പിഴവുണ്ടായാല്‍ പ്രത്യക്ഷരൂപത്തില്‍ ഒരു പക്ഷേ
വിരൂപത്തില്‍ മനസ്സിലാകുന്നില്ലങ്കിലും അത് ജനങ്ങള്‍ക്ക് ക്ഷേമത്തിനു പകരം നാശത്തേയും
അനര്‍ഥത്തേയും പ്രദാനം ചെയ്യുന്നതായിത്തീരും.
ഒരു ദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത്
ജനങ്ങളുടെ ആത്മീകവും, ഭൗതീകവുമായ ശ്രേയസ്സിനെ കണക്കാക്കിയാണ്. ക്ഷേത്രനിര്‍മ്മാണം ചെയ്യുമ്പോള്‍ നമ്മുടെ നാശ ദ്ര്ഷ്ടിക്ക് ഗോചരങ്ങളല്ലാത്ത പലഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. അതിനായി തച്ചുശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും സേവനം അനിവാര്യമാണ്.
*ആദ്യമായി ക്ഷേത്രനിര്‍മ്മാണത്തിനു അനുയോജ്യമായ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ക്ഷേത്രനിര്‍മ്മാണം കൊണ്ട് അനുഭവയോഗ്യമായ നല്ലതും ചീത്തയും മായ ഫലങ്ങള്‍ എന്തെല്ലാം എന്ന് മനസ്സിലാക്കി, ദുഷ്ഫലങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതായ ഉപായങ്ങളും സ്വീകരിക്കേണ്ടതായുണ്ട്. എതു ക്ഷേത്രങ്ങളുടെ കര്യത്തില്‍ മാത്രമല്ല
വീടുകളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ്*.
*പ്രപഞ്ച രഹസ്യങ്ങളും, സത്യങ്ങളും
നിരീക്ഷണത്തിലൂടെയും സാധനയിലൂടെയും അനുഭവിച്ചറിഞ്ഞ ഋഷീശ്വരന്‍ മാരുടെ അസാമാന്യ
പ്രതിഭയിലൂടെ രൂപപ്പെടുത്തി വികസ്സിപ്പിച്ചീടുത്ത ശാസ്ത്രങ്ങളാണ്, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും.
യുഗങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അത്യാധുനീകങ്ങളായി നിലനില്‍ക്കുന്ന ശാസ്ത്ര ശാഖകളാണ് ഇവ*.
ഭാരതീയ ശാസ്ത്രങ്ങളൊക്കയും മനുഷ്യ നന്മയും ആരോഗ്യപരമായ നിലനില്പ്പും ആണ് ലക്ഷ്യം.
ആദ്യമായി യജമാനന്‍(ഉടമസ്ഥന്‍) ഉത്തമനായ ആചാര്യനെ (തന്ത്രിയെ) സാമ്പ്രദായിക ക്രമത്തില്‍ ആചാര്യവരണം ചെയ്യണം. ക്ഷേത്രത്തിനു തച്ചുശാസ്ത്രപ്രകാരം നിശ്ചയപ്പെടുത്തിയട്ടുള്ള സ്ഥലം തന്ത്രി പുന്നക്കുറ്റി നാട്ടി ഭൂപരിഗ്രഹം ചെയ്യേണ്ടതാണ്.
*ഈ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം വാസ്തു പുരുഷനോടും ഭൂമിദേവിയോടും പ്രപഞ്ച ജീവ ശക്തിയോടും വാങ്ങിയാണ് ചെയ്യുന്നത്*. അതിനു ശേഷം *ഏഴു പ്രകാരത്തിലുള്ള ശുദ്ധിക്രീയയാണ് നടക്കുക*.
ആ ഭൂമിയിലേയും അന്തരീക്ഷത്തിലേയും ദോഷങ്ങള്‍ ഒഴിവാക്കി അവിടം ഒരു സംരക്ഷിത മേഖലയാക്കിത്തീര്‍ക്കുന്നു. ഇനിയും ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയായി.
*ശ്രീകോവില്‍ എന്നത് യോഗനിദ്രയില്‍ ഇരിക്കുന്ന ഒരു മനുഷ്യ ശരീരവുമായി തുലനം ചെയ്യാവുന്നതാണ്*.
ഈ ശരീരത്തില്‍ എന്തെല്ലാം സ്ഥൂല, സൂഷ്മ അവയവങ്ങള്‍ ഉണ്ടന്ന് നമുക്ക് പരിശോദിക്കാം. ആദ്യമായി ആധാരശിലയുടെ സ്ഥാപനമണ് നടക്കുക. ഇത് മനുഷ്യ ശരീരത്തിലെ മൂലാധാരത്തെയാണ് പ്രതിനിധാനം ചെയ്യുക. ഇത് മനുഷ്യശരീരത്തിന്റെ ഏറ്റവും താഴെ ലിംഗത്തിനും ഗുദത്തിനും മദ്ധ്യേ
സ്ഥിതി ചെയ്യുന്നു.
ഇത് ശ്രീകോവിലിന്റെയും ഏറ്റവും അടിയിലത്തെ അവയവമാണ്. ഇതിനു മുകളിലായി ധാന്യങ്ങളെ(വിത്ത്) കൊണ്ട് ഒരു പീഠമുണ്ടാക്കി അതില്‍ നിധികുംഭത്തെ സ്ഥാപിക്കുന്നു.
ധാന്യം കൊണ്ടുള്ള പീഠം സ്വാധിഷ്ടാന ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വാധിഷ്ടാന ചക്രം ലിംഗമൂലത്തിലാണ്. ഇവിടെ നിന്നുമാണ് ജീവന്റെയും നാദത്തിന്റേയും ഉത്ഭവം.
ആധാര ചക്രവും, സ്വാധിഷ്ടാന ചക്രവും ഒരേ ശിലയില്‍ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിന്റെ മുകളിലുള്ള നിധികുംഭം ചമ്പുകൊണ്ടോ കല്ലു കൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്. സ്വര്‍ണ്ണവും രത്നവും കൊണ്ട് നിറച്ച ഈ നിധികുഭം മനുഷ്യ ശരീരത്തിലെ മണിപൂരക ചക്രത്തെ പ്രതിനിധാനം ചെയ്യുന്നത്.
സ്വാധിഷ്ടാന ചക്രത്തില്‍ നിന്നും അവ്യക്തമായി ഉത്ഭവിക്കുന്ന ശബ്ദ തരംഗങ്ങള്‍ മണിപൂരക ചക്രത്തില്‍ എത്തുമ്പോള്‍ അത് വ്യക്തമായ ശബ്ധമായി മറുന്നു. നിധികുംഭത്തിന്റെമുകളില്‍ ശില കൊണ്ടുള്ള പത്മമാണ്.
*ഈ താമരപ്പൂവ് മനുഷ്യന്റെ ഹ്രദയസ്ഥാനത്തുള്ള ഹതാഹത ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മണിപൂരക ചക്രത്തില്‍ വ്യക്തമായി ഉത്ഭവിച്ച ശബ്ദതരംഗങ്ങള്‍ ഇവിടെ എത്തുമ്പോള്‍ സ്പുടമായി സ്ഫുരണം ചെയ്യുന്നു*.
പത്മത്തിന്റെ മുകളില്‍ ശിലകൊണ്ടുള്ള കൂര്‍മ്മമാണ് ഇത് ദേവന്റെ ദര്‍ശ്ശനത്തിന് അനുസരണമായി സ്ഥാപിക്കുന്നു. മനുഷ്യ ശരീരത്തില്‍ അഞ്ച് പ്രകാരത്തിലുള്ള പ്രാണശക്തിയുണ്ട് .
പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ വിധത്തില്‍ അറിയപ്പെടുന്നത് ഒരേ പ്രാണശക്തിയാണ്. പ്രാണന്‍ കൂര്‍മ്മം എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രാണശക്തിയാണ് ശിലകൊണ്ടുള്ള കൂര്‍മ്മം പ്രതിനിധാനം ചെയ്യുന്നത്.
കൂര്‍മ്മത്തിന്റെ മുകളില്‍ ചെമ്പുകൊണ്ടുണ്ടാക്കിയ യോഗനാളത്തെ പ്രതിഷ്ടിക്കുന്നു.
*ഇത് ശരീരത്തിലെ വിശുദ്ധി ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് കുണ്ഡലീന ശക്തിയുടെ ഗമനമാര്‍ഗ്ഗമാണ്. ഇതിനു മുകളില്‍ നപുംസക ശില സ്ഥാപിക്കുന്നു*.
ഈ നപുംസകശിലയുടെ അടിഭാഗത്ത് യോഗനാളം വന്നുമുട്ടുന്ന സ്ഥാനം മനുഷ്യശരീരത്തിലെ ആജ്ഞാ ചക്രം. നപുംസക ശിലയുടെ മുകള്‍ ഭാഗം സഹസ്രാരപത്മമാണ്.
ആജ്ഞാചക്രം പരമാത്മാവിന്റെ സ്ഥാനം കൂടിയാണ്. ഗുണതീത തത്വത്തിന്റെ പ്രതീകമാണ്
നപുംസകശില. ഇവിടെ മനസ്സിന്റെ ലയന സ്ഥാനവുമാണ്. മഹായോഗികള്‍ക്ക് ദിവ്യ ദ്രഷ്ടിയുടെ
ദര്‍ശ്ശനവും ഇവിടെത്തന്നെ. ഓങ്കാരം ദ്രശ്യമാകുന്നതും ഈ സ്ഥാനത്താണ്. ഈ നപുംസകശിലയുടെ
മുകള്‍ ഭാഗത്താണ് ദേവന്റെ പീഠവും ബിംബവും സ്ഥാപിക്കുന്നത്.
*ദേവവിഗ്രഹം പുരുഷനാണെങ്കില്‍
പീഠം സ്ത്രീ ശിലയും, സ്ത്രീയാണെങ്കില്‍ പീഠം പുരുഷശിലകൊണ്ടും നിര്‍മ്മിച്ചിരിക്കണം*.
*മൂലാധാരത്തില്‍ നിന്നും ഉത്ഭവിക്കുന്ന കുണ്ഡലീന ശക്തി ഈ ആറാധാരങ്ങളും ഭേധിച്ച് സഹസ്രാരപത്മത്തില്‍ എത്തിച്ചേരുന്നു. ഈ സഹസ്രാര പത്മത്തിന്റെ സ്ഥാനത്ത് ശ്രീകോവിലും ദേവന്റെ പ്രതിഷ്ടയുമാണ്*.
അവിടെ എത്തിച്ചേരുന്ന പ്രാണശക്തി ദിവ്യ തേജസ്സായി പുറത്തേക്ക് പ്രവഹിക്കുന്നതാണ്( ശ്രീകോവിലില്‍ നിന്നും ഒഴുകി വരുന്ന തീര്‍ത്ഥം).
ബിംബത്തിനു മുകളില്‍ ക്ഷേത്രത്തിന്റെ താഴികക്കുടത്തോടും കൂടിയ ഭാഗം മനുഷ്യശിരസ്സില്‍ വെച്ച കിരീടമായി കണക്കാക്കുന്നു.
താഴികക്കുടങ്ങള്‍ ദേവന്ബ്രഹ്മവുമായി സവേദിക്കാനുള്ള മാര്‍ഗ്ഗമാണ്.
താഴികക്കുടങ്ങളുടെ നിര്‍മ്മാണം മൂലം ഈയിടെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എല്ലാവരേയും
ഞെട്ടിപ്പിക്കുന്നതായിരുന്നുവെല്ലോ??
എനി അന്തര്‍ഹാരയില്‍ മറ്റെന്തല്ലാം ഉണ്ടന്നുകൂടി നമുക്കുനോക്കാം. ഇവിടെ ശ്രീകോവില്‍ ദേവന്റെ ശിരസ്സും, അതിനു ചുറ്റുമുള്ള അകത്തെ ബലിവട്ടം മുഖവുമാണ്.
അതിനു പുറത്തുള്ള നാലമ്പലം ക്ഷേത്രപുരുഷന്റെ ഹ്രദയപ്രദേശമായ നെഞ്ചകമാണ്.
ശ്രീകോവിലിന്റെയും നാലമ്പലത്തിന്റേയും ഇടക്കുവരുന്ന നമസ്കാര മണ്ഡപം ദേവന്റെ കണ്ഡത്തിന്റെ സ്ഥാനമാണ്. ഇത് വേദജപത്തിനും മന്ത്രോച്ചാരണത്തിനുമുള്ള സ്ഥലമാണ്.
ഇവിടെ ദേവന്റെ വാഹനവും സ്ഥാപിക്കുന്നതാണ്. മനുഷ്യ ശരീരത്തിലെ ജീവാത്മാവിന്റെ സ്ഥാനം കൂടിയാണ്. മണ്ഡപത്തിന്റെ ക്രമത്തില്‍ ശ്രീകോവിലിനു ചുറ്റും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നു.
ഇത്രയുമാണ് മുഖ്യമായും അന്തര്‍ഹാരിയിലെ അവയവങ്ങള്‍. ഇനിയും മദ്യഹാരയിലേക്ക് കടക്കാം. ഇത് നാലമ്പലത്തിനു പുറത്തുള്ള വിളക്കുമാടമാണ്.
*ഈ വിളക്കു മാടം അഗ്നിമണ്ഡലമാണ്. അഗ്നിമണ്ഡലത്തോടു ചേര്‍ന്ന് തിടപ്പള്ളി നിര്‍മ്മിച്ചിരിക്കുന്നു*.
അഗ്നിമണ്ഡലം ധാരാളം വിളക്കുകള്‍ കത്തിക്കേണ്ട സ്ഥാനമാണ്. ഇവിടെ ജ്വലിക്കുന്ന ദീപങ്ങളുടെ ചൈതന്യം ബാഹ്യഹാരയിലേക്കും അന്തര്‍ഹാരയിലേക്കും ഒരുപോലെ പ്രവഹിച്ച് ക്ഷേത്ര ചൈതന്യത്തെ വര്‍ദ്ധിപ്പിക്കുകയും തദ്വാര ദേശത്തു എശ്വര്യവും സമ്രദ്ധിയും ഉണ്ടാക്കുകയും ചെയ്യുന്നു.
അവിടെ എത്തിച്ചേരുന്ന ഭക്തരുടെ പാപശാന്തിക്ക് ഇത് ഉത്തമമാണ്. *ഇനിയും ബാഹ്യാകാരം എപ്രകാരമെന്നു നോക്കാം.
ആദ്യം വലിയ ബലിക്കല്പ്പുരയുടെ സ്ഥാനമാണ്. ഇതിന്റെ ക്രമത്തില്‍ നാലമ്പലത്തിന്റെ
പുറത്ത് ചുറ്റുപാടും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നതായിക്കാണാം. ഇത് ദേവന്റെ അരക്കെട്ടിന്റെ
സ്ഥാനമാണ്*.
ബാഹ്യാഹാരയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഒരു കാര്യം സ്മരിക്കേണ്ടതാണ്.
നാലു ദിക്കിലേക്കും യോഗ നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന ഒരു മനുഷ്യ ശരീരത്തെയാണ് ഇവിടെ
പ്രതിനിധാനം ചെയ്യുന്നത്.
വലിയ ബലിക്കല്ലിനു പുറത്ത് കൊടിമരത്തിന്റെ സ്ഥാനമാണ്.
യോഗ് നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന മനുഷ്യന്റെ മൂലാധാരത്തിന്റെ സ്ഥാനമാണിവിടം.
*കുണ്ഡലീന ശകതി ഉറങ്ങിക്കിടക്കുന്ന സ്ഥാനമാണന്നു മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ*.
*ഇത് നട്ടെല്ലിന്റെ ഉത്ഭവമാണ്. ഈ സ്ഥാനത്തു സ്ഥാപിക്കുന്ന കൊടിമരം നട്ടെല്ലിനെയാണ് പ്രതിനിധാനം ചെയ്യുക. അതില്‍ ചെമ്പ് കൊണ്ടോ, ഓടു കൊണ്ടോ, മറ്റ് ലോഹങ്ങള്‍ കൊണ്ടോ പണിതിറക്കുന്ന പാരകള്‍ നട്ടെല്ലിന്റെ കശേരുക്കളുടെ ക്രമത്തിലാണ്*.
കൊടിമരം ഉത്ഭവ ഘട്ടത്തില്‍ മാത്രം സ്ഥാപിച്ചാല്‍ മതിയാകുന്നതാണ്. *എന്നാല്‍ സൗകര്യം കണക്കാക്കി സ്ഥിര ധ്വജം സ്ഥാപിക്കുന്നു എന്നു മാത്രം*. താല്‍കലിക ധ്വജം സ്ഥാപിക്കുമ്പോള്‍ കമുകിന്‍ തടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിര ധ്വജത്തിനു തേക്ക്, ദേവദാരു എന്നിവ ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ ഇന്ന് സൗകര്യപ്രദാര്‍ഥം കോണ്‍ക്രീറ്റ് സ്തംഭങ്ങളാണ് ഉപയോഗിച്ചു വരുന്നത്. കൊടിമരത്തിന്റെ പൊക്കം ക്ഷേത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
കൊടിമരത്തിന്റെ അടിസ്ഥാനം മൂലാധാരത്തിന്റെ
സ്ഥാനത്താകുമ്പോള്‍ അതിന്റെ മുകള്‍ ഭാഗം സഹസ്രാര പത്മം വരെയാണ്, ഇവിടെ സുഷുംമ്നാ
നാഡിയേയും പ്രതിനിധാനം ചെയ്യുന്നു. ഇഡാ-പിംഗലാ നഡികളെ പ്രതിനിധാനം ചെയ്താണ്
കൊടിമരത്തില്‍ ആലുമ്മാവും കുഴ കെട്ടുന്നത്.
കൊടിക്കൂറയും അതിലെ മണിയും ശക്തിയേയും
അതിലെ നാദത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്.
*മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലീന ശക്തിയെ സാധകന്‍ പ്രാണായാമം കൊണ്ട് മല്പ്പോട്ടുയര്‍ത്തി സഹസ്രാര പത്മത്തില്‍ എത്തിക്കുന്ന പ്രക്രീയയാണ് ക്ഷേത്രത്തില്‍ കൊ ടിയേറ്റം നടത്തുമ്പോള്‍ ഉണ്ടാകുന്നത്.
സാധകന്‍ തന്റെ കുണ്ഡലീന ശക്തിയെ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അനുഭവിക്കുന്ന നാദവിശേഷത്തേയാണ് കൊടിക്കൂറയിലെ മണി പ്രതിനിധാനം ചെയ്യുന്നത്.
കൊടിമരത്തിന്റെ പുറത്ത് ബലിവട്ടം. ഈ ബലിവട്ടത്തിന് അകത്തും പുറത്തുമായി ബലിശിലകള്‍ കാണാം.
ഇത് അരക്കെട്ടിന്റെ ഭാഗമാണ്. ഇതിന്റെ പുറത്തുള്ള മതില്‍ക്കെട്ട് മഹാമര്യാദ അഥവാ പുറംമതില്‍ എന്ന സ്ഥാനമാണ്. ഇത് ദേവന്റെ കാലുകളെ പ്രതിനിധാനം ചെയ്യുന്നു. നാലുദിക്കിലും കാണുന്ന ഗോപുരങ്ങള്‍ ദേവന്റെ പാദങ്ങളാണ്. ഇപ്പോള്‍ ദേവാലയത്തിന്റെ മിക്കവാറും അംഗങ്ങളൊക്കെയായി. മേല്പ്പറഞ്ഞ പ്രകാരം ഷഡാധാരങ്ങളോടുകൂടി പ്രതിഷ്ടാപീഠത്തില്‍ സ്ഥിതി ചെയ്യുന്ന വിഗ്രഹം പരമാത്മാവ് തന്നെയാണ്. ഇത് സാക്ഷാല്‍ ഈശ്വര സാനിധ്യമാണ്.
ദേവചൈതന്യം അരൂപമായതിനാല്‍ അതിന് മന്ത്രകഷണങ്ങളാലും ബീജക്ഷണങ്ങളാലും രൂപവും ഭാവവും കല്പന ചെയ്തിരിക്കുന്നു. ഒരു പ്രത്യേക മന്ത്ര സ്പന്ദനത്തോടും ധ്യാനഭാവത്തോടും കൂടി രൂപപ്പെടുത്തിയട്ടുള്ളതാണ് ശ്രീകോവിലിനുള്ളില്‍ നാം കാണുന്ന വിഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ചൈതന്യത്തെ മല്പ്പറഞ്ഞ പ്രകാരം ശാസ്ത്രീയമായി
കേന്ദ്രീകരിച്ച് നിലനിര്‍ത്തിയട്ടിള്ളതാണ് ദേവാലയങ്ങള്‍. അതിലേക്ക് പ്രത്യേകം ക്രമപ്പെടുത്തിയട്ടുള്ള
മന്ത്രങ്ങളെ പ്രവഹിപ്പിക്കുമ്പോള്‍ അത്ഭുതാവഹവും അപരിമേയവുമായ പ്രഭ(ചൈതന്യം) പുറത്തേക്ക്
സ്ഫുരിക്കുന്നു. ഇത് മനുഷ്യ സമൂഹത്തിന്റെ ഭൗതീകവും ആത്മീയവുമായ സാക്ഷാത്കാരത്തിന്
അനുഗുണമായിത്തീരുന്നു. ഇപ്രകാരമുള്ള ദേവാലയ സ്ഥാനത്ത് ഏകാഗ്ര ചിത്തനായി ഭജിക്കുന്ന
ഒരു ഭക്തന് തന്റെ മനോകാമന പൂര്‍ണ്ണമാക്കാനാവുമെന്നതില്‍ സംശയമില്ല.
കാലാകാലങ്ങളില്‍ ശ്രദ്ധാപുരസ്സരം ആചാരങ്ങള്‍ നിലനിര്‍ത്താത്തതുകൊണ്ടും
പില്‍ക്കാലത്തുണ്ടാവുന്ന ആചാരവ്യതാസം കൊണ്ടും ജീര്‍ണ്ണത കൊണ്ടും ,മറ്റു പല കാരണങ്ങള്‍ കൊണ്ടും ദേവാലയങ്ങള്‍ക്ക് വൈകല്യം വന്നുകൂടാവുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ അവിടെ നിന്നും അനുകൂല തരമല്ലാത്ത പ്രഭാ സ്ഫുരണം ഉണ്ടാവുകയും, പല പ്രകാരത്തിലുള്ള നിമിത്തങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ അവിടുത്തെ പോരായ്മകള്‍ അറിഞ്ഞുപരിഹരിക്കുന്നതിന് വിദഗ്ധനായ ഒരു ജ്യോതിശാസ്ത്രജ്ഞന്റെ സേവനം അനിവാര്യമായിത്തീരുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത പല പോരായ്മകളും വന്നു കൂടാവുന്നതാണ്.
ഈ ഘട്ടത്തില്‍ വിശദമായ ദേവപ്രശ്നം നടത്തി ഗുണ ദോഷങ്ങളെ വേര്‍തിരിച്ച് ഭാവി ശോഭനമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
ജ്യോതിശാസ്ത്ര പണ്ഡിതന്‍മാരില്‍ നിന്നും സ്വീകരിക്കേണ്ടതാണ്.
ആ നിര്‍ദ്ദേശ്ശ പ്രകാരം ക്ഷേത്രത്തിന്റെ ആചാര്യനാല്‍ പോരായ്മകള്‍ പരിഹരിച്ച് ദേശത്തിന്റെയും ദേശജനങ്ങളുടേയും ഉത്ക്രഷ്ടക്കായി ദേവാലയങ്ങള്‍ പുനരുദ്ദരിക്കേണ്ടതാണ്.
ഒരു സാധകന്‍ നിത്യം സ്നാനം, ജപം, പ്രാണായാമം മുതലായ നിത്യാചാരങ്ങളും ചെയ്ത് മോക്ഷത്തിനായി യജ്ഞിക്കുന്നതു പോലെ ക്ഷേത്രത്തില്‍ നിത്യാചാരങ്ങളും വാര്‍ഷീകമായി കൊടിയേറ്റ് ഉത്സവം മുതലായവ താന്ത്രികമായി നിര്വ്വഹിച്ച് ക്ഷേത്രത്തിനേയും, ദേശത്തിനേയും ആത്മീയ പ്രഭാപൂരണം ചെയ്തുപോരുന്നു. ഇവിടെ മനുഷ്യന്റെ ഒരു വര്‍ഷം ദേവന്റെ ഒരു ദിവസ്സമായി കണക്കാക്കപ്പെടുന്നു. ഒരു ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം പരമാധികാരവും പരിധിയുമുള്ള അഞ്ചുകൂട്ടുകാരുടെ ബന്ധമുണ്ട്.
*യജമാനന്‍-തന്ത്രി- ജ്യോതിശാസ്ത്രജ്ഞന്‍-സ്തപതി ദേവകര്‍ എന്നിവര്‍ അവരവരുടെ പരമാധികാരവും പരിധിയും, നിഷ്ഠയും, സദ്ഭാവനയും കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ഒരു ക്ഷേത്രം സുഗമമായും എശ്വര്യമായും സമ്പൂര്‍ണ്ണ അനുഗ്രഹപ്രദമായും നിലനില്‍ക്കുകയൊള്ളൂ*
########
ശംഖ് ചില അറിവുകൾ...
1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
ഓംകാരം
2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം
3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
വലം പിരി ശംഖ്, ഇടം പിരി ശംഖ്
4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
വിഷ്ണു സ്വരൂപം
5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
ദേവി സ്വരൂപം
6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
ദുർഗ്ഗാദേവിയുടെ
7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
ജലത്തിലൊഴുക്കണം
8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
ഇക്കരകൊട്ടിയൂർ ക്ഷേത്രം
9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
രക്തശുദ്ധി
10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
ഇടംപിരി ശംഖ്
11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
പാഞ്ചജന്യം
12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
അനന്തവിജയം
13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
പൗണ്ഡ്രം
14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
ദേവദത്തം
15. നകുലന്റെ ശംഖിന്റെ പേര് എന്ത്?
സുഘോഷം
16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
മണിപുഷ്പകം
17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
മംഗളകരമായധ്വനി
18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
ജലനിധി
19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്
20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
ചലഞ്ചലം.....
🙏🙏🙏
****
🔸ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?
🚩തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
🔔🔔🔔🔔🔔🔔🔔🔔🔔
🔸വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
🚩ബദരിനാഥ്
🔔🔔🔔🔔🔔🔔🔔🔔🔔
🔸തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
🚩ബ്രഹദീശ്വര ക്ഷേത്രം
🔔🔔🔔🔔🔔🔔🔔🔔🔔
🔸27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?
🚩തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔
🔸108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?
🚩വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
🔔🔔🔔🔔🔔🔔🔔🔔🔔
🔸1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?
🚩ചിദംബരം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔
🔸108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?
🚩തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)
🔔🔔🔔🔔🔔🔔🔔🔔🔔
🔸108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
🚩ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)
🔔🔔🔔🔔🔔🔔🔔🔔🔔
🔸പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം
🚩കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)
🔔🔔🔔🔔🔔🔔🔔🔔🔔
🔸4 തന്ത്രിമാർ ഉള്ള ക്ഷേത്രം?
🚩തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)
🔔🔔🔔🔔🔔🔔🔔🔔🔔
🔸7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?
🚩ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔
🔸16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്?
🚩തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
🔔🔔🔔🔔🔔🔔🔔🔔🔔
🔸ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?
🚩ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി)
🔔🔔🔔🔔🔔🔔🔔🔔🔔
🔸നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?
🚩ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്)
🔔🔔🔔🔔🔔🔔🔔🔔🔔
🔸വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം
🚩തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)
🔔🔔🔔🔔🔔🔔🔔🔔🔔
🔸ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?
🚩തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)
🔔🔔🔔🔔🔔🔔🔔🔔🔔
🔸അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്
🚩മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)
🔔🔔🔔🔔🔔🔔🔔🔔🔔
🔸നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?
🚩തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
🔔🔔🔔🔔🔔🔔🔔🔔🔔
🔸ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
🚩തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
🔔🔔🔔🔔🔔🔔🔔🔔🔔
🔸വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്
🚩തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)
🔔🔔🔔🔔🔔🔔🔔🔔🔔
🔸984. മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?
🚩നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)
🔔🔔🔔🔔🔔🔔🔔🔔
ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക
🚩🚩🚩🙏🚩🚩🚩
മണ്ഡലകാലം അയ്യപ്പഭക്തര്‍ അറിയാന്‍
ചരിത്രം
മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം.
മാലയിട്ടു വ്രതം
വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം.
ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍ ഏതെങ്കിലും മണിമുത്തുകളുളള മാല പൂജിച്ച് ധരിക്കണം. ഏതുദിവസവും മാല ധരിക്കാം എന്നിരിക്കിലും ഉത്രം നക്ഷത്രവും ശനിയാഴ്ച ദിവസവും ആണ് ഉത്തമം.
മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.
ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ
മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നു' എന്നാണ്.
മാലയിട്ടു കഴിഞ്ഞാൽ
മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.
ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്.
ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്
അൽപ്പ മാത്ര ഭക്ഷണവും
ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.
1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ
എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം.
ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം....
''ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.''
എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.
ശേഷം മൂലമന്ത്രം ചൊല്ലണം.
മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!''
ശരണം വിളി.
"ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.
മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു.
'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു.
'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.
പതിനെട്ടു പടികൾ
18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല
ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.
അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.
അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില് നിന്ന് മോചനം നേടാനാവൂ.
മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.
ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.
പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.
കെട്ടുനിറ
ശബരിമലയ്ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്ക്കരുത്.
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും,
പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം.
എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.
നാളികേരം ഉടയ്ക്കൽ
നാളികേരത്തിന്റെ ചിരട്ട 'സ്ഥൂല' ശരീരത്തെയും പരിപ്പ് 'സൂക്ഷ്മ' ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ
നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും
അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ ...
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.
മല കയറൽ
പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.
അതാണ് തത്വമസി.
വ്രതം അവസാനിപ്പിക്കുമ്പോൾ..
ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
മാല ഊരുന്നതിനുള്ള മന്ത്രം
'അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം'
ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം
ഉടക്കാറുമുണ്ട്.
ഈ മണ്ഡലകാലം എല്ലാവർക്കും ഭക്തിനിർഭരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പാ...!
#########
🐚🍃💦

സ്വാമിയേ ശരണമയ്യപ്പാ...!🕉
🙏🏻🙏🏻🙏🏻🙏🏻🙏🏻
#####
*ചരിത്രം*
ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും മേൽപ്പത്തൂരിന്റെ നാരായണീയം ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്."തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു തൃശ്ശൂൽ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂർ ക്ഷേത്രമാണ്.തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം" വില്യം ലോഗൻ മലബാർ മാനുവലിൽ ഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.
നൂറുകണക്കിന് വർഷങ്ങളിൽ ഗുരുവായൂർ മുസ്ലീം - യൂറോപ്യൻ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി. 1716-ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച് വടക്കേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747-ൽ പുനരുദ്ധരിച്ചു. 1755-ൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായിരുന്നു.
1766-ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവും മൂർത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ൽ സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ 17-നു പുനഃസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികൾ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.
*തീപിടിത്തം*
1970 നവംബർ 30-നു ക്ഷേത്ര സമുച്ചയത്തിൽ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീ 5 മണിക്കൂറോളം ആളിക്കത്തി. ശ്രീകോവിൽ ഒഴിച്ച് മറ്റെല്ലാം ഈ തീയിൽ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അൽഭുതകരമായി തീയിൽ നിന്ന് രക്ഷപെട്ടു. എന്നാൽ വിഗ്രഹം ഇപ്പോൾ അംഗഭംഗം സംഭവിച്ച നിലയിലാണ്. കിഴക്കോട്ട് ദർശനമായ പ്രതിഷ്ഠയായതിനാൽ രാവിലെ വരുന്നവർക്ക് അവ വ്യക്തമായി കാണാം. ജാതി മത പ്രായ ഭേദമന്യേ എല്ലാ തുറകളിലെ ആളുകളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു.
ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു.ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു.
അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗണപതി മൂർത്തി, ശാസ്താവിന്റെ മൂർത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂർത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല.
*പുനരുദ്ധാരണം*
കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി. അതിനുശേഷം കേരളസർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറപ്പെടുവിച്ചു. 1977 ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു.
തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ നിർലോഭമായ സഹകരണം മൂലം Rs. 26, 69,000/- പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. ഇവിടെ ഇരുന്നായിരുന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-നു (വിഷു ദിവസം) ആയിരുന്നു.
*വാസ്തുവിദ്യ*
തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.
ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും രണ്ട് കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും.
_ക്ഷേത്രത്തിലെ നിത്യനിദാനം_
ഗുരുവായൂരിൽ നിത്യേന അഞ്ചുപുജകളും മൂന്നുശീവേലികളുമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ “നിർമാല്യ ദർശനം“ എന്ന് പറയുന്നു.
_വാകച്ചാർത്ത്_
ബിംബത്തിൽ എണ്ണയഭിഷേകം നടത്തുന്നു. തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ.
_ഉഷ:പൂജ_
മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ.
_എതിർത്ത് പൂജ_
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് “എതിർത്ത് പൂജ” എന്ന് പറയുന്നത്. ബാലഭാസ്കരനഭിമുഖമായി വിരാജിക്കുന്ന ഭഗവത്ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയായതിനാലാണ് ഈ പൂജയ്ക്ക് എതിർത്ത് പൂജ എന്ന പേർ സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് ഗണപതി, പുറത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തു കാവിൽ ഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു.
_കാലത്തെ ശീവേലി_
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാൺ ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടകുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.
_നവകാഭിഷേകം_
ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലുംകൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നു. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്.
_പന്തീരടി പൂജ-
നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാൺ ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്.
_ഉച്ചപൂജ_
ഇത് നടയടച്ചുള്ള പൂജയാൺ. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ “കാഴ്ച ശീവേലി” എന്ന് വിശേഷിക്കപ്പെടുന്നു.
_ദീപാരാധന_
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു.
_അത്താഴ പൂജ_
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. നിവേദ്യം കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കംകുറിക്കും. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാൽ “തൃപ്പുക” എന്ന ചടങ്ങാൺ. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള അഷ്ടഗന്ധ ചൂർണ്ണമാൺ തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിരഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ എഴുതിയ ഓല വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു.
അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് “12 ദർശനങ്ങൾ“ എന്നു പറയുന്നു.
############
ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് കിട്ടിയ അറിവുകൾ നിങ്ങളുമായി പങ്കുവെക്കുന്നു....
സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.
ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുതങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നത് എടുത്തു പറയേണ്ട കാര്യമില്ല. എന്നിരുന്നാലും ,
ക്ഷേത്രത്തിനുളളിൽ നില്ക്കും നേരത്തും, പലരും അറിയാണ്ട് പോകുന്നൊരു വസ്തുതയെന്തെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്‍റെയും, നിശ്ചയദാര്‍ഢ്യത്തിന്‍റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്‍റെ , വേണാടിന്‍റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും ...
അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ്..
മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.
അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർത്തിരിക്കുന്നത്. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ലാ.
കടുശർക്കരയോഗം എന്ന അത്യപൂർവആയുര്‍വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്..
കടുശർക്കരയോഗത്തിന്റെ ചേരുവകൾ:
ഞണ്ടിന്‍ കുഴിയിലും , ഉറുമ്പിന്‍ പുറ്റിലുമുള്ള മണല്‍തരികള്‍,
ചതുപ്പുനിലം , മലയോരം, സമതലം , കടലോരം , ആറ്റിന്‍തീരം മുതലുള്ള മണ്ണും മണലും ,
ദേവവൃക്ഷങ്ങളുടെ തടികള്‍ , ത്രിപ്പലി , ത്രിഫല , ചുക്കു , കുരുമുളക് , നാല്‍പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഷായക്കൂട്ടുകള്‍ , പലതരം എണ്ണകള്‍ ,ദ്രവ്യങ്ങള്‍ , ധാന്യപൊടികള്‍ , പലതരം പശകള്‍,
ചന്ദനം , കസ്തൂരി , കര്‍പ്പൂരം , കുങ്കുമം എന്നിവ ചേര്‍ത്ത ചൂര്‍ണങ്ങള്‍ .
ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേര്‍ത്തുള്ള അതിസങ്കീര്‍ണമായ പ്രക്രിയയില്‍ കൂടിയാണ് കടുശര്‍ക്കരയോഗം നിര്‍മ്മിച്ചത്..
ദേവവൃക്ഷങ്ങളുടെ ചട്ടകൂടില്‍ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്..
അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്‍ന്ന മഹനീയമായ നിര്‍മ്മിതിയാണ്, മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം...
ധാരാളം തുരങ്കങ്ങള്‍ ക്ഷേത്രത്തില്‍ നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.
കവടിയാര്‍ കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള്‍ ഭാവനാശകലങ്ങളല്ല എന്നറിയണം എങ്കില്‍ , ക്ഷേത്രത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഒടിയന്‍വാഴി എന്നൊരു ഇടം ചെല്ലണം. ( അവിടേയ്ക്കു പൊതുജനങ്ങള്‍ക്കു ഇപ്പോൾ പ്രവേശനം ഇല്ല. )
കടല്‍തീരത്തുള്ള ഈ തുരങ്കത്തില്‍, വേലിയേറ്റവേളയില്‍ കയറുന്ന ജലം തിരികെ ഒഴുകിപോകുവാന്‍ ആഴ്ചകള്‍ എടുക്കുമെന്നു മാത്രമല്ല, പവിഴം , മുത്തു , സ്വര്‍ണം എന്നിവ ചിലപ്പോള്‍ ഒക്കെ അവിടം നിന്നും കണ്ടെത്താറും ഉണ്ട് .
മുങ്ങല്‍വിഗദ്ധരായ മത്സ്യതൊഴിലാളികളായ പലരും ഈ തുരങ്കത്തില്‍ ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.
മാത്രമല്ല , ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണര്‍ കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയതു. കടലിനു, ചുവടുകള്‍ അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളത്.
പുരാവസ്തുവകുപ്പ് റഡാര്‍ ഉപയോഗിച്ചു ത്രിമാനചിത്രം നിര്‍മ്മിച്ചതും , അതിലെ കണ്ടെത്തലുകള്‍ തൃപ്തികരമായ രീതിയില്‍ പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങള്‍ കൊണ്ടു മാത്രമാണ്..
അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയില്‍ കാതോര്‍ത്താല്‍ കടല്‍ ഇരമ്പുന്ന ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നത്..
ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുതമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേര്‍ന്നു നിര്‍മ്മിച്ച ഈ ക്ഷേത്രം. വര്‍ഷദിവസങ്ങളെ സൂചിപ്പിക്കാന്‍ 365കാല്‍ തൂണുകളും ,
മനുഷ്യശരീരത്തെ സൂചിപ്പിക്കാന്‍ നവവഴികളും ക്ഷേത്രത്തിലുണ്ട്.
ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിന്‍ തൂണുകളില്‍ കൃത്യായി തട്ടിയാല്‍ ശിലയില്‍ നിന്നും സപ്തനാദമാണ് ഉണ്ടാവുക . നൂറ്റാണ്ടുകള്‍ മുന്നേ , യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കിള്ളിയാര്‍ കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത് എന്നതു ആശ്ചര്യമാണ്.
ബി നിലവറ തുറക്കാന്‍ പാടില്ലാ എന്നൊരു വിശ്വാസമുണ്ട്...
ബി നിലവറയ്ക്കു ഉള്ളില്‍ ഒരു നിലവറയുണ്ട് , അതിനുള്ളില്‍ മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം . കാരണം , ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തില്‍ കുടികൊള്ളുന്നയിടവും , സാക്ഷാല്‍ ശ്രീ നരസിംഹമൂര്‍ത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നാണ് വിശ്വാസം..
ബി നിലവറ, നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളാല്‍ ആകുന്നു പൂട്ടിയത് , മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന്‍ പാടുള്ളൂ എന്ന് പറയുന്നു..
ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു . ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്‍ത്തിയതിനാലാണ് അങ്ങിനെ..
ഒരു അരിമണി ആണേല്‍ കൂടി, അമ്പലത്തില്‍ സമര്‍പ്പിച്ചാല്‍ അത് താളിയോലയില്‍ കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില്‍ രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകള്‍ എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകള്‍..
ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടു നിര്‍മ്മിച്ച കോട്ട , ശേഷം കാലം കരിങ്കല്ലുകൊണ്ടു തീര്‍ത്തു.
എന്നാല്‍ ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികള്‍ നടക്കും നേരം തകര്‍ക്കുകയുണ്ടായി. അങ്ങിനെ തകര്‍ത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരില്‍ ഇന്നു അറിയപ്പെടുന്നു. ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍ നിന്നായിരുന്നു. ആദ്യ സെന്‍ട്രല്‍ ജയില്‍ വന്നതും കോട്ടയ്ക്കുള്ളില്‍ തന്നെയാണു . തിരുവിതാംകൂര്‍ സൈന്യത്തിന്‍ ബാരക്കുകള്‍ സെന്‍ട്രല്‍ ജയിലാക്കി മാറ്റുകയായിരുന്നു . ശേഷമതു കോട്ടയ്ക്കു പുറമെയാക്കി..
തോവാള മുതല്‍ തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്, ശേഷം ഭാഗം വച്ചു പലതായിയെങ്കിലും ഇന്നും പൂജാപുഷ്പങ്ങള്‍ എത്തുന്നതു തോവാളയില്‍ നിന്നും തന്നെയാണു. ശുദ്ധിയോടു മാത്രമാണു ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള്‍ വളര്‍ത്തുക അവിടം . താമര പുഷ്പങ്ങള്‍ വെള്ളയാണി കായലില്‍ നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തില്‍ നിന്നും പൂക്കള്‍ മാറ്റുക മയില്‍പീലി ഉപയോഗിച്ചു മാത്രമാണ്..
ക്ഷേത്രത്തിന്‍ മൂലസ്ഥാനമെന്നാല്‍ കാസര്‍ഗോഡ് ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്. "ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശര്‍ക്കരയോഗപ്രകാരം നിര്‍മ്മിച്ച വിഗ്രഹമാണ് അവിടയും ഉള്ളതു . അമ്പലം സ്ഥിതിചെയ്യുന്ന കുളം മരത്തടിയും റബ്ബര്‍പശയും പോലുള്ള ഒരു മിശ്രിതം കൊണ്ട് കോര്‍ക്ക് ചെയ്തു അടച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അതു ഇളക്കിയാല്‍ കുളത്തിലെ വെള്ളം ഭൂമിയുടെ അടിയില്‍ നിര്‍മ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.
ഭഗവാന്‍ ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യമിത് മാത്രമാണു. ( ഇന്ത്യന്‍ യൂണിയനില്‍ സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍ ലയിക്കുന്നതിനു മുന്നേ വരെ ). ഓരോരോ ദിനവും തിരുവിതാംകൂറിലെ മുതിര്‍ന്നയാള്‍ പുലര്‍ച്ചെ ഭഗവാനെ മുഖം കാട്ടി , ദൈന്യദിന ഭരണകാര്യങ്ങള്‍ ഉണര്‍ത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.
ഒരുദിനം അതില്‍ വീഴ്ചവരുത്തിയാല്‍, സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയും നിര്‍ബന്ധം . വേണാടിന്‍റെ ദേശിയപതാകയിലുള്ള വലംപിരി ഭഗവല്‍ മുദ്രയാണ്, രാജ്യാധികാരി ശ്രീഅനന്തപദ്മനാഭനും.
ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട് വേളയില്‍ കര, വ്യോമ, വായു സേനാവിഭാഗങ്ങളും, പോലീസും , അര്‍ദ്ധസൈന്യവിഭാഗങ്ങളും 21 തോക്കുഅഭിവാദ്യം ശ്രീപദ്മനാഭനു നടത്തി വന്നിരുന്നു.
ശേഷമത്, ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു നിര്‍ത്തലാക്കുകയുണ്ടായി.
ആറാട്ടു വേളയില്‍ മാത്രമാണു , അനന്തപുരി അന്തര്‍ദേശിയ വിമാനതാവളം അടയ്ക്കുക.
ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളില്‍ കൂടിയാണ് കടന്നു പോവുക എന്നതാണ് കാരണം...
********
കണ്ടിയൂർ മഹാദേവക്ഷേത്രം , ആലപ്പുഴ
കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ , ചരിത്ര പ്രസിദ്ധവും അതിപുരാതനവുമായ കണ്ടിയൂര് മഹാദേവ ക്ഷേത്രം . ആലപ്പുഴ ജില്ലയിൽ മാവേലിക്കരയില് അച്ചൻകോവിലാറിന്റെ തെക്കേതീരത്ത് മാവേലിക്കര-ഹരിപ്പാട് റോഡിലായി ഏഴര ഏക്കർവിസ്താരമേറിയ മതിൽക്കകത്തായി ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നു .
നിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാക്ഷേത്രമാണ് മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രം. അതിൽ ഒന്ന് മൃഗണ്ഡു മുനിയെ ബന്ധപ്പെടുത്തിയുള്ളതാണ്. മാർക്കണ്ഡേയ മഹർഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാതമൂർത്തിയുടെ ഒരു തേവാര ബിംബം ഒരിക്കൽ കിട്ടുകയുണ്ടായി. അദ്ദേഹം അത് ഭൂമിയിലെ ഉത്തമ സ്ഥലത്തുവെച്ച് നിത്യ പൂജനടത്താൻ ആഗ്രഹിക്കുകയും, ഒടുവിൽ അച്ചൻകോവിലാറിന്റെ തീരത്തെ സുന്ദരദേശം കണ്ട് അദ്ദേഹം ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യം. അദ്ദേഹം കണ്ടതിൽ-നല്ല-ഊർ ആയതിനാൽ സ്ഥലനാമം ലോപിച്ച് കണ്ടിയൂർ ആയി എന്നു വിശ്വസിക്കുന്നു. രണ്ടാമത്തെ ഐതിഹ്യം ബ്രഹ്മദേവനെ സംബന്ധിച്ചുള്ളതാണ്. കള്ളം പറഞ്ഞ് മഹാവിഷ്ണുവിനോട് മത്സരത്തിൽ ജയിക്കാൻ ശ്രമിച്ച ബ്രഹ്മദേവന്റെ ഒരു തല ശിവപെരുമാൾ തന്റെ ചെറുവിരലിനാൽ മുറിച്ച് ശ്രീകണ്ഠനായി. ഇതു നടന്നത് ഇവിടെ അച്ചൻകോവിലാറിന്റെ തീരത്ത് വെച്ചാണത്രേ. അങ്ങനെ ശ്രീകണ്ഠനെ ബന്ധപ്പെടുത്തി സ്ഥലനാമം ശ്രീകണ്ഠിയൂരും പിന്നീട് കണ്ടിയൂർ എന്നും രൂപാന്തരപ്പെട്ടുവെന്ന് മറ്റൊരു ഐതിഹ്യം. പിന്നീട് അവിടെ വിഷ്ണുവിന്റെ ഏഴാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം.
ക്ഷേത്രം നിർമ്മിക്കപ്പെട്ടത് ചേര രാജാക്കന്മാരാലാണെന്ന് അനുമാനിക്കാൻ ചരിത്രതാളുകൾ വഴികാട്ടുന്നുണ്ട്. . മുൻപ് ബുദ്ധമത ആരാധനാകേന്ദ്രമായിരുന്നുവത്രെ കണ്ടിയൂർ ക്ഷേത്രം. അന്ന് അവിടെയുണ്ടായിരുന്ന ബുദ്ധപ്രതിഷ്ഠയാണ് മാവേലിക്കര നഗരത്തിൽ ബുദ്ധജംഗ്ഷനിൽ ഇന്നു കാണുന്ന ബുദ്ധപ്രതിമ. കേരള ചരിത്രത്തിനു മുതൽക്കൂട്ടായ പല ശിലാശാസനങ്ങളും രേഖകളും ലഭിച്ച മഹാക്ഷേത്രം കൂടിയാണിത്. ഈ ക്ഷേത്രാങ്കണത്തിൽ പ്രദക്ഷിണ വഴിയിൽ സ്ഥാപിച്ചിരുന്ന ഒരു ശിലാശാസനം പിന്നീട് അക്ഷരങ്ങൾ കൂടുതൽ മാഞ്ഞുപോകാതിരിക്കുവാനായി ക്ഷേത്ര ചുമരിൽ ഉറപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം.
ഓടനാട് കായംകുളത്തോട് ചേരുന്നതിനും മുൻപ് വേറെ നാട്ടുരാജ്യമായി പരിലസിക്കുകയായിരുന്നു . പിന്നീട് വീര ഉദയവർമ്മൻ കായംകുളത്തോടും അതിനുശേഷം അനിഴം തിരുനാൾ തിരുവിതാംകൂറിനോടും യോജിപ്പിച്ചു. അന്ന് കായംകുളം രാജാവ് തന്റെ ഉടവാൾ കണ്ടിയൂർ ക്ഷേത്രത്തിൽ ദേവന്റെ നടയിൽ സമർപ്പിച്ച് പടിഞ്ഞാറേ നടവഴി പുറത്തേക്ക് ഓടി. അതിനുശേഷം പിന്നീട് ഇന്നുവരെ ക്ഷേത്രത്തിലെ പടിഞ്ഞാറേ നാലമ്പല നട തുറന്നിട്ടില്ല.
രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന രാജശേഖര വർമ്മൻ ഇവിടെ ക്ഷേത്രം പുനരുദ്ധീകരിച്ചുവെന്നാണ് ചരിത്രം. AD1218ലെ കണ്ടിയൂർ ശാസനത്തിൽ രവികേരളവർമ്മയേയും (1215-1240)അദ്ദേഹത്തിന്റെ ഭാര്യ ഉണ്ണിയച്ചിയേയും പറ്റിപറയുന്നതല്ലാതെ ഓടനാട്ടുരാജാവായ കോതവർമ്മ വേണാട്ടുരാജാവിന്റെ നിർദ്ദേശപ്രകാരം കണ്ടിയൂർ ക്ഷേത്രം പുതുക്കിപ്പണിയുന്നതായും പറയുന്നു.
ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നെന്നു കണ്ടിയൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കേരളവർമ്മയുടെ സദസ്യനായിരുന്ന ദാമോദരചാക്യാർ എഴുതിയ ശിവവിലാസത്തിൽ പറയുന്നു. ഓടനാട്ട് രാജാവിനും മാടത്തുംകൂറ് രാജാവിനും ഈ ക്ഷേത്രത്തിൽ തുല്യ അധികാരസ്ഥാനമുണ്ടായിരുന്നത്രേ.
ഇരുനിലയിൽ തീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിന്റെ താഴത്തെനില വർത്തുളാകൃതിയിലും, മുകളിലത്തേത് ചതുരാകൃതിയിലും നിർമ്മിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനം നൽകി കിരാതമൂർത്തിയായി ശ്രീപരമേശ്വരൻ ഇവിടെ മഹാശിവലിംഗ രൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ പലയിടങ്ങളിലും ശ്രീകോവിലിന്റെ കരിങ്കൽ അടിത്തറയിലും വട്ടെഴുത്തിൽ ധാരാളം ശാസനങ്ങൾ കാണാൻ കഴിയും.
പ്രധാന പ്രതിഷ്ഠയായ കണ്ടിയൂരപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മൂന്നു സന്ധ്യക്കും മൂന്നുഭാവങ്ങളോടെ ശിവപെരുമാൾ ഇവിടെ ഭക്തർക്ക് ദർശനം നൽകുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായി വിദ്യാപ്രദായകനായും, ഉച്ചയ്ക്ക് ഉമാമഹേശ്വരനായി ദാമ്പത്യസുഖപ്രദായകനായും വൈകുന്നേരം കിരാതമൂർത്തിയായി സർവ്വ സംഹാരമൂർത്തിയായും ഇവിടെ ദർശനം നൽകിയമരുന്നു ഇവിടെ. കേരളത്തിലെ ആദ്യ തന്ത്രികുടുംബമായ ഇരിങ്ങാലക്കുട നെടുമ്പിള്ളി തരണനല്ലൂറ് കുടും ബമാണ് ഇവിടെ തന്ത്രം നിർവഹിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം നടക്കുന്നു.
ഇത്രയധികം ഉപദേവാലയങ്ങൾ ഉള്ള ക്ഷേത്രങ്ങൾ കേരളത്തിൽ വിരളമാണ്. പന്ത്രണ്ട് ഉപദേവാല ക്ഷേത്രങ്ങൾ കണ്ടിയൂർ മതിലകത്തുണ്ട്.
... ശംഭോ മഹാദേവാ...
#####
പുനർജ്ജനി ഗുഹ
(ഗുരുവായൂർ ഏകാദശി ദിവസത്തിൽ) നൂഴൽ നടക്കുന്നു. (2016 ഡിസംബർ 10നു ഏകാദശി.)
തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിലാണ് പുനർജ്ജനി ഗുഹ സ്ഥിതിചെയ്യുന്നത്. മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനർജ്ജനി ഗുഹ.
തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് കിഴക്ക് ഭാഗത്തായി 2 കിലോമീറ്റർ അകലെയാണ് പുനർജ്ജനി ഗുഹ. ക്ഷേത്ര ഐതിഹ്യങ്ങളും ആചാരങ്ങളുമായി പുനർജ്ജനി ഗുഹ ബന്ധപ്പെട്ടു കിടക്കുന്നു.
മൂന്നു മലകൾ ചേർന്ന വിൽവമലയിലെ ഭൂതമലയുടേയും വിൽവമലയുടേയും അതിരിലാണ്, പുനർജ്ജനി സ്ഥിതി ചെയ്യുന്നത്.
ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴൽ നടത്തിയാൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാൾക്ക് പുനർജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം. പുരുഷന്മാർക്കു മാത്രമേ നൂഴൽ നടത്തുവാൻ അനുവാദം ഉള്ളൂ. സ്ത്രീകൾക്കും ഗുഹ സന്ദർശിക്കുവാൻ അനുവാദം ഉണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം വൃശ്ചിക മാസത്തിലെ ശുക്ലപക്ഷഏകാദശി നാൾ (ഗുരുവായൂർ ഏകാദശി ദിവസത്തിൽ) നൂഴൽ നടക്കുന്നു.
അല്പ ദൂരം നിവർന്നു നട്ക്കാം. പിന്നെ കുമ്പിട്ടു നീങ്ങാം.പിന്നെ വടക്കു പടിഞ്ഞാറോട്ട് ചെരിഞ്ഞ് പോകണം. പിന്നെ കിഴക്കോട്ട് മലർന്ന് നിരങ്ങി നീങ്ങണം. അകത്ത് വെളിച്ചം തെളിയിക്കില്ല.
ചടങ്ങുകൾ
തലേദിവസം ദേവസ്വത്തിൽ നിന്നും റ്റോക്കൺ വാങ്ങിയവർക്കാണ് നൂഴാൻ അനുവാദമുള്ളു. 600-800 പേർക്ക് നൂഴാനുള്ള സമയമെ ഉള്ളു.
ഏകാദശി ദിവസം തിരുവില്വാമല ക്ഷേത്രം|തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം തുറന്ന് അമ്പലത്തിലെ പൂജകൾക്കുശേഷം മേൽശാന്തിയും മറ്റുള്ളവരും ഗുഹാമുഖത്തു ചെന്ന് പത്മമിട്ട് പൂജ നടത്തും.മുകളിൽ നിന്ന് നെല്ലിക്ക ഉരുട്ടി വിടും. അത് താഴെ ഗുഹാമുഖത്ത് എത്തിയ ശേഷമാണ് പുനർജ്ജനി നൂഴൽ തുടങ്ങുന്നത്.
കിഴകു മലയുടെ വടക്കെ ചരുവിലെ ഒരിക്കലം വറ്റാത്ത ഗണപതി തിർത്ഥം സ്പർശിച്ചുവേണം പുനർജ്ജനിയിലേക്ക് പോകുവാൻ.
ഐതിഹ്യം
ശ്രീപരശുരാമൻ 21 പ്രാവശ്യം ലോകം ചുറ്റി കൊന്നൊടുക്കിയ ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജ്ന്മമെടുത്ത് പാപനിഗ്രഹം ചെയ്യാൻ പ്റ്റാത്തതിനാൽ ദേവഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വകർമ്മാവ് പ്ണിതതാണ് ഈ ഗുഹയെന്നു പുരാണം.ഐരാവത്തിൽ ദേവ്വേന്ദ്രനും ബ്രഹ്മാവ്, വിഷ്ണു, ശിവൻ, മറ്റു ദേവന്മാരും ഗുഹ നിർമ്മാണ സമയത്ത് ഉണ്ടായിരുന്നു വത്രെ.
പരശുരാമൻ 101 തവണ പുനർജ്ജനി നൂണ്ട് പാപമോചനം നേടിയിട്ടുണ്ടത്രെ
********
*ചിദംബര രഹസ്യം:*
എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.
തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.
ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:
ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.
ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ.
ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത് 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ എണ്ണമാണ് ( 15x 60x24 =21600).
ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.
തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.
പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.
കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.
പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.
സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.
അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.
മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.
നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.
*ഓം നമ: ശിവായ

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home