Monday, 14 March 2022

The Chekavars

ഈഴവരിലെ പടയാളികളാണ് ചേകവര്‍. സംസ്കൃത പദമായ സേവകര്‍ എന്നതില്‍ നിന്നാണ് ചേകവര്‍ എന്ന പദം ഉണ്ടായിരിക്കുന്നത്. ശ്രീലങ്ക, കേരളം, തമിഴ് നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ചേകവര്‍ ഉണ്ടായത്. സംഘകാലം മുതലേ തമിഴ്‌നാട്ടില്‍ ചേകവര്‍ ഉണ്ട്. ബി.സി. മൂന്നിനും ഏ.ഡി. നാലിനുമിടയിലുള്ള കാലമാണ് സംഘകാലം. ആയുധമേന്തിയ ശിവലിംഗത്തിന്റെ അടുത്ത് നില്‍ക്കുന്ന ആളായിട്ടായിരുന്നു സംഘകാലത്തെ കല്ലുകളില്‍ കൊത്തിവെച്ച ചേകവര്‍.


പാണന്മാര്‍ പാടി നടക്കുന്ന വടക്കന്‍പാട്ട് വളരെ പ്രശസ്തമാണ്. ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയും പ്രശസ്തരായ ചേകവരാണ്. ഇവര്‍ പുത്തൂരം വീട്ട്കാരാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഇവര്‍ ജീവിച്ചിരുന്നത്.  ആറ്റും മണമ്മേലെ ഉണ്ണിയാര്‍ച്ച തീയ്യ വനിതയാണ്‌. കളരിപ്പയറ്റ്, കുതിര സവാരി എന്നിവയില്‍ പ്രഗല്‍ഭയായിരുന്നു. കണ്ണപ്പന്‍ ചേകവരാണ് അച്ഛന്‍. ആരോമല്‍ സഹോദരനും. കുഞ്ഞിരാമന്‍ ഭര്‍ത്താവും. കണ്ണപ്പന്‍ ചേകവരുടെ മരുമകനായ ചന്തു ചേകവര്‍ ഉണ്ണിയാര്‍ച്ചയുടെ മച്ചിനിയനാണ്. ഉണ്ണിയാര്‍ച്ചയെ തനിക്ക് നിഷേധിച്ച ആരോമലെ ചന്തു ചതിയില്‍ കൊന്നുവെന്നും ഇതിനു പകരമായി ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമലുണ്ണി ചന്തുവിനെ അങ്കത്തില്‍ കൊന്നുവെന്നും പറയപ്പെടുന്നു.


വടക്കന്‍ പാട്ടും കളരിപ്പയറ്റും പറയുമ്പോള്‍ പലര്‍ക്കും തെറ്റു വരുന്ന ഒരു കാര്യമാണ് പതിനാറാം നൂറ്റാണ്ടിലെ പുത്തൂരം വീട്ടുകാരായ തീയ്യ ചേകവരുടെ കൂടെ പതിനെട്ടാം നൂറ്റാണ്ടില്‍ വടകരയില്‍ ഉണ്ടായ നായര്‍ തറവാട്ടുകാരായ തച്ചോളി മാണിക്കോത്ത് വീട്ടിലെ  തച്ചോളി ഒതേനക്കുറുപ്പിനെയും മറ്റും ബന്ധപ്പെടുത്തിക്കൊണ്ടുള്ള കാര്യം പറയുന്നത്.


പുത്തൂരം വീട് തീയ്യരുടെതും തച്ചോളി മാണിക്കോത്ത് വീട് നായരുടെതുമാണ്.  തീയ്യന്‍ ചേകവര്‍ ആകുന്നത് ഒരങ്കത്തിനു ശേഷമാണ്. അങ്ങിനെയുള്ളവരെയാണ് അങ്കച്ചേകവര്‍ എന്ന് വിളിക്കുന്നത്‌. ചേകവര്‍ തീയ്യരില്‍ നിന്ന് വന്നവരാണ് എന്നതിന് തെളിവായി ഇത് പറയാറുണ്ട്‌. “അങ്കം പിടിച്ചാലേ ചേകോരാവൂ” എന്നാണു ചേകോര്‍ പദത്തിന് വടക്കന്‍ പാട്ടില്‍ നല്‍കിയിരിക്കുന്ന നിര്‍വചനം. വടക്കന്‍ പാട്ടില്‍ മൂന്നു ചന്തുമാരാണ് ഉള്ളത്. ചന്തു ചേകവര്‍ (ചതിയന്‍ ചന്തു), പയ്യമ്പള്ളി ചന്തു ചേകവര്‍, തച്ചോളി ചന്തു എന്നിവരാണവര്‍. 


“ഈഴവ തീയ ചരിത്ര പഠനം” എന്ന തന്റെ പുസ്തകത്തില്‍ “സംഘകാലത്തെ കേരളത്തില്‍” എന്ന അധ്യായത്തില്‍ കെ.ജി.നാരായണന്‍ പറയുന്നത് ശ്രദ്ധിക്കുക :

“കേരളത്തിലെ ഏറ്റവും ജനബഹുലമായ സമതലപ്രദേശം സമുദ്രതീരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നൈതല്‍ നിവാസികളായിരിക്കുക സ്വാഭാവികമാണ്.  ഇതില്‍ ഉപ്പു ഉണ്ടാക്കുന്നവര്‍ക്ക് ഉപ്പാളനെന്നും അവരുടെ സ്ത്രീക്ക് ഉപ്പാട്ടിയെന്നും പഴയകാലത്ത് പേരുണ്ടായിരുന്നു. തച്ചോളി ഒതേനന്‍ എന്ന് വടക്കന്‍ പാട്ടുകളില്‍ കീര്‍ത്തിക്കപ്പെട്ടിട്ടുള്ള വീരയോദ്ധാവ് ഉപ്പാളന്‍ വര്‍ഗത്തില്‍ പെട്ട ഒരാളായിരുന്നു എന്നുള്ള വസ്തുത ഡോക്ടര്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. തച്ചോളി പാട്ടിമാര്‍ക്കും ഉപ്പാളന്‍മാര്‍ക്കും ആര്യവല്‍ക്കരണവേളയില്‍ നായര്‍ സമുദായത്തില്‍ വിലയിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.”


ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നതനുസരിച്ച് പതിനൊന്നാം നൂറ്റാണ്ടില്‍ ചേര ചോള രാജാക്കന്മാര്‍ തമ്മില്‍ നുറു വര്ഷത്തിലധികം നീണ്ടു നിന്ന യുദ്ധത്തിനു ശേഷമാണ് ചേര നാട്ടില്‍ (കേരളത്തില്‍) ഓരോ വീട്ടിലും സര്‍പ്പക്കാവിനോടോപ്പം കളരിയും നിര്‍ബന്ധമാക്കിയത്. ചേകവര്‍ കുടുംബത്തില്‍പ്പെട്ട ആണ്‍ കുട്ടികള്‍ ഏഴു വയസ്സ് മുതല്‍ പതിനാറ് വയസ്സ് വരെ കളരി അഭ്യസിക്കണം. ശേഷം വേണ്ടി വന്നാല്‍ ചേരമാന്‍ പെരുമാളിന് വേണ്ടി യുദ്ധം ചെയ്യുകയും വേണം.


അങ്ക കളരിയും അങ്ക തട്ടും : രണ്ടു ചേകവന്‍മാര്‍ തമ്മില്‍ യുദ്ധം ചെയ്യാനുള്ള നാല് മുതല്‍ ആറു ഫീറ്റ് വരെ ഉയരമുള്ള ഒരു പ്ലാറ്റ്ഫോം ആണ് അങ്കത്തട്ട്. അങ്കം എന്നാല്‍ യുദ്ധം. ഏതെങ്കിലും ഒരു ഗ്രൌണ്ടിന്റെ ഒത്ത നടുക്കായിരിക്കും ഈ അങ്കത്തട്ട് ഉണ്ടാകുക. ഇതിനെ മൊത്തം അങ്ക കളരി എന്ന് പറയുന്നു.


നാട്ടു രാജാക്കന്മാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നതിന് അവര്‍ അങ്കം കുറിക്കുകയും ആ അങ്കത്തിനു ചേകവരെ നിയോഗിക്കുകയും ചെയ്തിരുന്നു. യുദ്ധത്തില്‍ ചേകവരില്‍ ഒരാള്‍ മരിച്ചു വീണാല്‍ ആ അങ്കം തീരും. ജീവിച്ചിരിക്കുന്ന മറ്റേ ചേകവനെ വിജയി ആയി പ്രഖ്യാപിക്കും ഒപ്പം അയാളുടെ രാജാവ് വിജയി ആവുകയും ചെയ്യും. അങ്ങിനെ ജയിച്ചു വരുന്നവര്‍ക്ക് രാജാവ് വലിയ സമ്മാനങ്ങള്‍ നല്‍കുക പതിവായിരുന്നു.


തമിഴ് സാഹിത്യ കൃതിയായ അകനാന്നൂറിലും Vers. 34, 231, 293 അത്പോലെ പുറനാന്നൂറിലും Vers 225, 237, 245, 356 ലും  കളരിയെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം ചേര ചോള പാണ്ട്യ  രാജക്കനമാരുടെ കളരി പാടവവും അതില്‍ പരാമര്‍ശിക്കുന്നു.


“പോര് ചേകവര്‍ക്ക് .......... പോര് ഒരു കളി” എന്നൊരു പഴമൊഴി അക്കാലത്ത് നിലവിലിരുന്നുവത്രേ.


#######



ഉണ്ണിയാർച്ച ഈഴവരുടെ അഭിമാനം .

---------------------------------

വടക്കൻപാട്ടിലെ വീര നായികയായ ഉണ്ണിയാർച്ച പതിനാറാം നൂറ്റാണ്ടിൽ പഴയ കോലത്തുനാട്ടിലെ( വടകര) കടത്തനാട് എന്ന നാട്ടുരാജ്യത്താണ് ജീവിച്ചിരുന്നത്,

1549 ൽ 'പുത്തൂരം വീട്' എന്ന ഈഴവതറവാട്ടിൽ കണ്ണപ്പചേകവരുടെ മകളായി ഉണ്ണിയാർച്ച ജനിച്ചു, പുത്തൂരം കളരിയിൽ അച്ചൻ്റെ ശിഷ്യണത്തിൽ സഹോദരൻ ആരോമൽചേകവർക്കൊപ്പം എല്ലാ കളരിമുറകളും അഭ്യാസങ്ങളും പയറ്റിതെളിഞ്ഞു ഉണ്ണിയാർച്ച, കരവാളിലും ഉറുമിയിലും വൈദഗ്ധ്യം നേടി, ഉണ്ണികണ്ണൻ എന്ന മറ്റൊരു സഹോദരൻ കൂടിയുണ്ട്,


കണ്ണപ്പചേകവർ തൻ്റെ സഹോദരി പുത്രനായ ചന്തുവുമായി ഉണ്ണിയാർച്ചയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു, എന്നാൽ ചന്തുവിൻ്റെ സ്വഭാവദൂഷ്യം കാരണം ഉണ്ണിയാർച്ചയ്ക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല, ആരോമൽചേകവർ തൻ്റെ കൂട്ടുകാരനായ ആറ്റുംമണമ്മേൽ കുഞ്ഞിരാമനെ സഹോദരിക്കു വേണ്ടി ആലോചിച്ചു, ആർച്ചയ്ക്കും ആ ബന്ധം ഇഷ്ടമായിരുന്നു, അവൾ വിവാഹത്തിന് സമ്മതം മൂളി, അങ്ങനെ കുഞ്ഞിരാമനുമായി ഉണ്ണിയാർച്ചയുടെ വിവാഹം നടന്നു.ഇതോടെ ചന്തുവിന്ആരോമലിനോട് കടുത്ത പ്രതികാരം മനസിൽ ഉണ്ടായി,


ഭർതൃവീടായ ആറ്റുമണമ്മേൽ വെച്ച് ഉണ്ണിയാർച്ചയ്ക്ക് അല്ലിമലർക്കാവിൽ കൂത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് കൂത്ത് കാണാൻ മോഹം ഉണ്ടായി, ഇത് ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞപ്പോൾ അവർ എതിർത്തു, കാരണം നാദാപുരത്തങ്ങാടിയിൽ കൂടി വേണം ക്ഷേത്രത്തിലേക്ക് പോകാൻ, നാദാപുരം കവലയിൽ നൂറുകണക്കിന് ജോനകർമാർ കൊള്ളയും കൊലയുമായി തമ്പടിച്ചിട്ട് വർഷങ്ങളായി, അവർക്ക് ഒരു മൂപ്പനും ഉണ്ട്, കുടുംബത്തോടെ വരുന്നവരെ കൊള്ളയടിച്ച് ആണുങ്ങളെ കൊല്ലുകയും സ്ത്രികളെ തട്ടികൊണ്ട് പോയി അടിമകളാക്കുകയും ചെയ്യുന്നു, നാട്ടുപ്രമാണിമാർക്കും കടത്തനാട്ട് രാജാവിനു പോലും ഇതുവരെ ആ കാക്കാൻ മാരെ അവിടെ നിന്ന് തുരത്താൻ കഴിഞ്ഞിട്ടില്ല'


ഇത് കേട്ടതും ആർച്ചയ്ക്ക് വാശി കൂടി, ' എങ്കിൾ ഞാൻ അതു വഴി തന്നെ പോകു " മേത്തന്മാരുടെ ശല്യം ഇന്നത്തോടെ തീർത്ത് തരാം''


കുഞ്ഞിരാമൻ ഭയന്ന് പോയി, പോകരുത് എന്ന് പറഞ്ഞിട്ടും ആർച്ച ഉറുമിയെടുത്ത് പുറപ്പെട്ടു. മനസില്ലാ മനസ്സോടെ പിന്നാലെ പതിയെ കുഞ്ഞിരാമനും പുറപ്പെട്ടു,


"മുടിമേലെ കെട്ടിവെച്ച് 'കച്ചകെട്ടി' സർവ്വാഭരണ വിഭൂഷിതയായി മന്ദം മന്ദം നടന്ന് വരുന്ന ആ സ്ത്രിയെ കണ്ട് കാക്കാൻ മാർക്ക് കൊതിയായി .. " നിറയെ പൊന്നുണ്ട് 'കാണാനും അതിസുന്ദരി' ഇന്നത്തെ കാര്യം കുശാലായി 'അവളെ നമുക്ക് മൂപ്പന് കാഴ്ചവെയ്ക്കാം എന്ന് പറഞ്ഞു കൊണ്ട് ജോനകർമാർ ഉണ്ണിയാർച്ചയെ വളഞ്ഞു!

ഇത് കണ്ട് പിന്നാലെ വന്ന കുഞ്ഞിരാമൻ ഭയന്നു വിറച്ചു. അപ്പോൾ രാമനെ നോക്കി ആർച്ച പറയുന്ന ചൊല്ല് വളരെ പ്രശസ്തമാണ്.

" പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല

ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?

ആയിരം വന്നാലും കാര്യമില്ല

പുത്തൂരം വീട്ടിലെ പ്പെണ്ണുങ്ങളും

ആണുങ്ങളെ കൊല്ലിച്ച കേട്ടിട്ടുണ്ടോ?"


പുത്തൂരം വീട്ടിൽ ആരോമൽചേകവരുടെ പെങ്ങളാണു ഞാൻ എന്ന് പറഞ്ഞ് കൊണ്ട് ഉണ്ണിയാർച്ച അരയിൽ ചുറ്റിയ ഉറുമിയെടുത്തൊന്ന് വീശീ - ..! നാലുപാടും ചിതറിയോടി കാക്കാൻ മാർ ,ചിലർ ഭയന്ന് നിലവിളിച്ച് ഓടിയൊളിച്ചു'

ഉറുമി പിടിച്ച എൻ്റെ കൈയുടെ തരിപ്പ് തീരണില്ലാ.. ഇനിയും ആയിരം വരട്ടെ.' കലിപൂണ്ട ഉണ്ണിയാർച്ചവെല്ലുവിളിച്ചു,

 സംഭവം അറിഞ്ഞെത്തിയ മൂപ്പൻ ആർച്ചയുടെ കാലിൽ വീണ് മാപ്പപേക്ഷിച്ചു,

"ഇനി കൊള്ളയും കൊലയുമായി നടക്കരുതെന്നും സ്ത്രികളെ അപമാനിക്കരുതെന്നും മൂപ്പനെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് ഉണ്ണിയാർച്ച അവരെ അവിടെ നിന്നും ഓടിച്ചു വിട്ടു, അതിനു ശേഷം നാദാപുരം കവലയിൽ കൂടി സ്ത്രീകൾ നിർഭയത്തോടെ നടന്നു,


ഈ സംഭവത്തോടെ ഉണ്ണിയാർച്ചയുടെ ഖ്യാതി മലയാളദേശം മുഴുവനും പരന്നു, അവൾ പെൺകരുത്തിൻ്റെയും വീര്യത്തിൻ്റെയും പര്യായമായി മാറി, കടത്തനാട്ട് രാജാവ് പട്ടും വളയും നേരിട്ടെത്തി സമർപ്പിച്ച് ഉണ്ണിയാർച്ചയെ ആദരിച്ചു,


ദേശത്തെ നാടുവാഴി മരണപ്പെട്ടപ്പോൾ അടുത്ത അവകാശത്തിനായി മരുമക്കൽ തമ്മിൽ വയസ്സ് മൂപ്പ് തർക്കമായി, രണ്ട് ചേകവൻ മാരെ വെച്ച് അങ്കം വെട്ടി ജയിക്കുന്ന ആൾക്ക് അടുത്ത നാടുവാഴി ആകാം എന്ന് കടത്തനാട്ട് രാജാവ് കല്പിച്ചു: ഒരാൾ അങ്കവിദ്യയിലും ചതിപ്രയോഗങ്ങളിലും കേമനായ അരിങ്ങോടർ ചേകവരെ സമീപിച്ചു, മറ്റെയാൾ ആരോമൽചേകവരെയും, അങ്ങനെ ആരോമൽ അരിങ്ങോടരുമായി അങ്കം കുറിച്ചു, അച്ചൻ പറഞ്ഞതനുസരിച്ച് ചന്തുവിനെ അങ്കത്തിന് സഹായിയായി ആരോമൽ കൂടെ കൂട്ടി,


അങ്കത്തട്ടിൽ അരിങ്ങോടർ എല്ലാ ചതിപ്രയോഗങ്ങളും നടത്തി. എന്നാൽ സത്യവും ധർമ്മവും ഉള്ള ആരോമൽ അങ്കം ജയിച്ചു "

അങ്കം ജയിച്ചതളർച്ചയിൽ ആരോമൽ ' ചന്തുവിൻ്റെ മടിയിൽ അല്പനേരം തല വെച്ച് കിടന്നു 'എന്നാൽ മുൻ വൈരാഗ്യമുള്ള ചതിയൻ ചന്തു മടിയിൽ തല വെച്ച് മയങ്ങുന്ന ആരോമൽചേകവരെ കുത്തുവിളക്ക് കൊണ്ട് കുത്തി കൊലപ്പെടുത്തി...!


ചതിയനായ ചന്തുവിൻ്റെ തല വെട്ടി പുത്തൂരം വീടിൻ്റെ പടിപ്പുരയിൽ വെച്ചീട്ടേ ഇനി മുടി കെട്ടുകയൊള്ളുവെന്ന് ഉണ്ണിയാർച്ച ശപദം ചെയ്തു, " ആർച്ചയെ പേടിച്ച് ചന്തു നാടുവിട്ടോടി... അരിങ്ങോടരുടെ വീടിനു ചുറ്റും വലിയ കോട്ട കെട്ടി അവിടെ താമസിച്ചു, ഉണ്ണിയാർച്ചയെ ഭയന്ന് അവൻ ആ കോട്ട വിട്ട് ഒരിക്കലും പുറത്ത് വന്നില്ല:


വർഷങ്ങൾക്ക് ശേഷം ഉണ്ണിയാർച്ചയുടെ മകൻ ആരോമലുണ്ണി' അമ്മാവൻ്റെ മകനായ കണ്ണപ്പനുണ്ണിയുമായി ചേർന്ന് കോട്ട പൊളിച്ച് അകത്ത് കടന്ന് ചതിയൻ ചന്തുവിൻ്റെ തല വെട്ടി അരിഞ്ഞെടുത്ത് പുത്തൂരം തറവാടിൻ്റെ പടിപ്പുരയിൽ വെച്ച് 'ഉണ്ണിയാർച്ച അമ്മയുടെ ശപദം നിറവേറ്റി "

" ശത്രുവിൻ്റെ മുമ്പിൽ പിന്തിരിഞ്ഞ് ഓടാതെ നേരിട്ട് വെട്ടി മരിക്കുന്നതാണ് അഭികാമ്യമെന്നും 'കീഴടങ്ങി ഒളി വാളുകൊണ്ട് മരിച്ചു വീഴുന്നത് മരണത്തെക്കാളും ദുഷ്ക്കരവും അപമാനവുമാണെന്ന് 'ഉണ്ണിയാർച്ചയുടെ വാക്കുകൾ "


1620 ൽ 71 മത്തെ വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കേരളത്തിൻ്റെ പെൺസിംഹം ഉണ്ണിയാർച്ച അന്തരിച്ചു ഉണ്ണിയാർച്ചയുടെ പേരിൽ പല നുണ കഥകളും പ്രചാരത്തിലുണ്ട്, ടിപ്പു ആർച്ചയെ തട്ടി കൊണ്ടുപോയി വിവാഹം ചെയ്തു എന്നു മറ്റും. M Tവാസുദേവൻ നായരുടെ സിനിമയായ

ഒരു വടക്കൻ വീരഗാഥയിൽ ആർച്ചയെ അങ്ങേയറ്റം മോശമായി ചിത്രീകരിച്ചിരിക്കുന്നു. [ നായർ അത്രയെങ്കിലും .... ]


വടക്കൻ പാട്ടിൽ ഇവരുടെ പൂർവ്വികർ ഈഴത്ത് (സിലോൺ) നിന്ന് വന്നവരാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ലങ്കയിൽ രാജ പദവി ഉണ്ടായിരുന്ന അഭ്യാസികളായ ഏഴ് കുടുബക്കാരെ ചേരമാൻ പെരുമാൾ ക്ഷണിച്ചു കൊണ്ട് വന്ന് കുടിയിരുത്തി. അതിലൊന്നാണ് പുത്തൂരം വീട് .

ഈഴവ / ഇല്ലത്ത് പിള്ളയാർ / തിയ്യ/ബില്ലവ / ഈഡിഗ / ഭണ്ടാരി etc........

ഈഴവ മഹാവംശം .

കടപ്പാട്

Vedic farming and agnihothram

 വേദിക് കൃഷിയും അഗ്നിഹോത്രവും .


മഞ്ഞൾ പകൽ പറിക്കരുത് ചില കർഷക ശാസ്ത്രങ്ങൾ പരിചയപ്പെടുത്താം .


മഞ്ഞള്‍ പകല്‍ വിളവെടുക്കില്ലായിരുന്നു സൂര്യ രശ്മിയില്‍ അതിലെ  നൈട്രേറ്റ് നഷ്ട്ടപ്പെടും എന്നുള്ള സത്യം കര്‍ഷകന്‍ മനസിലാക്കിയിരുന്നു.   രാത്രിയില്‍ മാത്രം മഞ്ഞള്‍ കിളച്ചു പറിക്കുന്നതിലെ ശാസ്ത്രം ഇന്നത്തെ  ശാസ്ത്ര ലോകം  ചിന്തിക്കും മുന്‍പ് കര്‍ഷകനിലെ ഋഷി അതൊക്കെ മനസിലാക്കിയിരുന്നു . മഞ്ഞള്‍ പകല്‍ ദേഹത്ത് തേക്കരുത് അതിനായി  രാത്രിയോ സൂര്യനുദിക്കും മുന്‍പോ ചെയ്യുക . മഞ്ഞള്‍ കുപ്പിയില്‍ സൂക്ഷിക്കരുത്‌ അതിനും ഭരണി ഉപയോഗിക്കുക എന്നതൊക്കെ   കൃഷിക്കാരനിൽ നിന്നാണ് വൈദ്യന്മാർ മനസിലാക്കിയത് .


പുരാതന കാലങ്ങളിൽ അങ്കാറ എന്നുള്ള വളം ഉണ്ടായിരുന്നു മിത്ര കീടങ്ങളെ മണ്ണിൽ നിറയ്ക്കുക എന്നതായിരുന്നു ഇതിലെ യുക്തി അതിനായി ആലിൻ കീഴെയുള്ള മണ്ണ് ആറിഞ്ചു ആഴത്തിൽ ചുറ്റിലും നിന്ന് കോരിയെടുക്കും എന്നിട്ടു വിത്ത് വിതറും പോലെ അത് പാടങ്ങളിൽ വിതറും അതോടെ സൂക്ഷ്മ ജീവികളുടെ എണ്ണം വര്ദ്ധിക്കും .


ആല്‍മരം കടപുഴകി വീണാല്‍ കൃഷിയിടത്തില്‍ കൊണ്ടുവന്ന്  കത്തിച്ചു ചാരമാക്കുന്നതിലെ ശാസ്ത്ര യുക്തി കൃഷിക്കാരനില്‍ നിശ്ചിതമായിരിന്നു .


ആലിന്‍ കീഴിലെ മണ്ണിലെ ഈ ഗുണത്തിന്  ശാസ്ത്രം എതിര്‍ത്താലും  പഴമയുടെ ഈ യുക്തിയെ അനുഭവമുള്ളവന് എതിര്‍ക്കാന്‍ സാധിക്കില്ല.


രാജഭരണകാലത്ത് കർഷകൻ ആത്‍മഹത്യ ചെയ്തിട്ടില്ല  കൃഷിക്കാരന് ഇന്നുള്ളതിനേക്കാൾ ആദരവ്   ബഹുമാനപുരസ്സരം  നല്കിയിരുന്നു .  


ധര്‍മ്മശാസ്ത്രത്തില്‍ പാടവരമ്പിലെ  യാത്രനിയമങ്ങള്‍ പറയുന്നുണ്ട് കൃഷിക്കാരന് നേരെ വരമ്പിലൂടെ ബ്രാഹ്മണന്‍ നടന്നു വരുമ്പോള്‍ ബ്രാഹ്മണന്‍ വരമ്പ് ഒഴിഞ്ഞു നിന്ന് കൃഷിക്കാരന് സൗകര്യം ചെയ്തു കൊടുക്കണം .രാജ്യം ഭരിക്കുന്ന രാജാവാണ് എതിരെ വരുന്നതെങ്കില്‍ പരസ്പരം  തൊഴുകയ്യോടെ രാജാവും വരമ്പ് ഒഴിഞ്ഞു നില്ക്കണം വരമ്പിലൂടെ നടക്കാന്‍  നിയമങ്ങളെ മറികടന്ന്    അവകാശം അനുവദിച്ചിട്ടുള്ളത് കൃഷിക്കാരന്  മാത്രമാണ്  . .എങ്കില്‍ പോലും ഗര്‍ഭിണി ആയ സ്ത്രി എതിരെ വന്നാല്‍ കൃഷിക്കാരന്‍ വരമ്പ് ഒഴിഞ്ഞു നില്ക്കണം  എന്നുള്ള നിയമം കൂടി ചേര്‍ത്തതാണ് ധര്‍മ്മ ശാസ്ത്ര നിയമങ്ങള്‍ .


 കൃഷിയെ സഹായിക്കുക എന്നതും ഗുരു ദക്ഷിണയായിരുന്നു മഹാഭാരതത്തിൽ   പുലങ്ങളിൽ പണിയെടുത്തിരുന്ന ശിഷ്യ ഗണങ്ങളെക്കുറിച്ചു  വ്യാസൻ വർണ്ണിക്കുന്നുണ്ട് . പഴങ്ങളും പച്ചക്കറികളും നെല്ലും കാലിമേയ്ക്കലും ഗുരുകുലത്തിൽ  നടത്തിയിരുന്നു  ആരുണി എന്ന ശിഷ്യൻ ജലം കയറാതെ പാട വരമ്പിനു തടയായി കിടക്കുന്ന ഭാഗം മഹാഭാരതത്തിലുണ്ട് .


വിത്ത്‌ സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏറെ ഉണ്ടായിരുന്നു  


നെയ്യും തേനും 250 ഗ്രാം   സമം അളവിൽ എടുത്തു അഞ്ചു കിലോ ചാണകത്തിലും ഒരു കിലോ ആലിം കീഴിലെ മണ്ണിലും  ജലം ചേർത്തു കുഴച്ചു അതിൽ വിത്തുകൾ  മുക്കിയാൽ ഏറെ കാലം സൂക്ഷിക്കാം .ഇതിനെ അങ്കാറ ലായനി എന്നാണു പൊതുവെ വിളിക്കുന്നത് .


എള്ള് കൃഷി നഷ്ട്ടം വരുത്തില്ല മുതിര കൃഷി നഷ്ടമാണ്   അന്തരീക്ഷത്തിലെ നൈട്രജനെ ഭൂമിയിലേക്ക് എത്തിക്കുവാൻ മുതിര തന്നെ കൃഷി ചെയ്യണം എങ്കിലേ അടുത്ത കൃഷിയിൽ വിളവ് ഉണ്ടാകുകയുള്ളൂ  നഷ്ടത്തിന്റെ കണക്കു മാത്രം തരുന്ന മുതിര കൃഷിയിലെ ശാസ്ത്രകാരനെ ആരും തിരിച്ചറിയുന്നില്ല .


ഋഷിചിന്തയില്‍  നിന്നാണ് മനുഷ്യന്‍  കൃഷിയുടെ തലത്തിലേക്ക്  യാത്ര നടത്തിയിട്ടുള്ളത് .  കച്ചവടത്തിലെ ലാഭവും നഷ്ട്ടവും വൈശ്യനെ വേദനപ്പെടുത്തുമ്പോള്‍ . വിളയുടെ നഷ്ട്ടമോ ലാഭമോ കര്‍ഷകനെ ഉറക്കം കെടുത്തിയിട്ടില്ല .  കൃഷിയില്‍ ഋഷിയെ പോലെ കര്‍ഷകന്‍   സന്തോഷിച്ചിരുന്നു  ലാഭമോ നഷ്ട്ടമോ മനസ്സില്‍ തട്ടാതെ  കൃഷി ചെയ്യാന്‍ ഋഷിക്കെ സാധിക്കൂ ഋഷിയോളം ഉയര്‍ന്ന മനസ്സ് കൃഷിക്കെ സാധിക്കൂ ഋഷി തന്നെ കൃഷി . 


ദൈവങ്ങളുടെ ഭാന്ധാരത്തെക്കാള്‍   കര്‍ഷകനെ രക്ഷകനായി കണ്ട്  ദക്ഷിണ സമര്‍പ്പിച്ചാല്‍ ഉറപ്പായും  ഉദ്ടിഷ്ട്ട ഗുണം ലഭിക്കും . ജീവനുള്ള പ്രതിഷ്ട്ടയാണ് കര്‍ഷകന്‍ കണ്ണ് തുറക്കാനും  കരയാനും ചിരിക്കാനും അറിയാവുന്ന ദൈവം . അവനെ  കരയിപ്പിക്കരുതെന്നെ  പറയാനുള്ളൂ  കര്‍ഷകനില്‍  ഋഷി ചിന്തകള്‍ നില നിര്‍ത്താന്‍ കര്‍ഷക ഭാന്ധാരങ്ങളും കാര്‍ഷിക  പ്രതിഷ്ട്ടയായ  ബലരാമകാവുകളും  തിരിച്ചുവരാന്‍ ചിന്തിക്കാം .


കൃഷിയിടത്തെ  വൈകുണ്ഠമായി   കണ്ടു ഹോമകുണ്ഠത്തിനു  മുന്നില്‍ ത്രയംബക ഹോമം നടത്തിയിരുന്നൊരു കാര്‍ഷിക വൃത്തി നമുക്കുണ്ടായിരുന്നു .  


നല്ലവിളവ് തരണമേ ഈശ്വരാ എന്ന പ്രാർത്ഥനയോടെ ഭൂമി പൂജയോടെയും കൃഷി തുടങ്ങുന്നു . നിലമുഴലിൽ നുകത്തെ മുന്നോട്ടു  നയിക്കുന്ന കാളയുടെ പരിഗണന മുതൽ  പഞ്ച ഗവ്യം കൊണ്ട് വിളവിനെ സംരക്ഷിക്കുന്നതിലെ ഗോക്കളുടെ  സംഭാവന പുരാതന  കൃഷിയിൽ കാണാം.


പശുവും കാളയും ഇല്ലാത്തൊരു കൃഷിരീതിയെ   സങ്കല്പ്പിക്കാന്‍ സാധിക്കാത്തൊരു കാലത്തില്‍ നിന്നും മനുഷ്യന്‍ ഏറെ  പുരോഗമിച്ചപ്പോള്‍ തീരെ  അധ:പ്പധിച്ചത് ആരോഗ്യമാണ് .


ഇന്നും  കീടനാശിനികളുടെ പ്രയോഗം മൂലം നശിക്കുന്ന മണ്ണിരയുടെ സമ്പത്ത് അഗ്നിഹോത്രം ചെയ്യുമ്പോൾ വളരെ വേഗം തിരിച്ചു വരുന്നുണ്ട് അഗ്നിഹോത്ര ഫലമായി  കൂടു വിട്ടു പോയ തേനീച്ചകൾ കൂട്ടത്തോടെ തിരിച്ചു വരുന്നതും തേന്‍ കര്‍ഷകരുടെ അനുഭവമാണ്  .


ഭൂമിയെ തൊട്ടു വന്ദിച്ചേ പാടത്തേക്ക് കാൽ വെക്കൂ  കുനിഞ്ഞു നിന്നുള്ള ഞാറുനടൽ  ഭൂമിയുടെ കാല്പ്പാദം തൊട്ടു വന്ദിക്കൽ ആണെന്ന് നിങ്ങൾ കരുതുക . 


വൈശ്യ ചിന്തകള്‍ തൊട്ടു തീണ്ടാത്ത  ആധ്യാല്മിക കൃഷി രീതി ഭാരതത്തിൽ കാണാമായിരുന്നു ഋഷി മാർഗ്ഗം കൃഷി മാർഗ്ഗത്തിലൂടെ ആചരിച്ചവരാണ്  നമ്മൾ  .ഇതിനെ വേദിക് കൃഷി എന്നറിയപ്പെട്ടു .ത്രയംബകഹോമവും അഗ്നിഹോത്രവും നിലച്ചപ്പോൾ പാടനിലങ്ങള്‍  ബിസ്സിനസ് കേന്ദ്രങ്ങളായി മാറി  രാസ വളങ്ങൾ നിലം കയ്യേറിയപ്പോള്‍ കാളക്കൂറ്റന്റെ ശരീരമുണ്ടായിരുന്ന  കൃഷിക്കാരന്‍  രോഗത്തെ താങ്ങാനാവാതെ നിലങ്ങളിൽ   മരിച്ചു വീണു  .


കർഷകൻ........  കരയാനും ചിരിക്കാനും കഴിയുന്ന  പ്രകൃതിയിലെ ജീവനുള്ള വിഗ്രഹങ്ങളാകുന്നു .


അന്നം തരുന്നവന്‍ ദൈവമാണെങ്കില്‍ ആ പൂക്കള്‍ കര്‍ഷകന്‍റെ പാദങ്ങളില്‍ അര്‍പ്പിക്കൂ . 


   വിശക്കുന്നുവെന്ന്  കൃഷിക്കാരനോട് പറഞ്ഞാൽ ഒരു പിടി അവിലെങ്കിലും കിട്ടും  . 


1912 ഓസ്ട്രിയൻ കൃഷി ശാസ്ത്രഞ്ജൻ ഡോക്ട്ടർ റുഡോൾഫ് സ്റ്റൈനർ ബയോ ഡൈനാമിക് കൃഷി  രീതിയിൽ വിജയം നേടി ഇതിൽ അദ്ദേഹത്തെ സഹായിച്ചത് ഭാരതത്തിലെ കൃഷി ഗീതയും ഞാറ്റു വേല കലണ്ടറും   ജ്യോതിഷ ഗ്രന്ഥങ്ങളും  ആയിരുന്നു . 


സൂര്യ ചന്ദ്രന്മാരുടെ ആരോഹണങ്ങൾ മനസിലാക്കി തന്നെയാണ് കൃഷി ചെയ്‌തിരുന്നത്‌ .


തിരുവാതിര എന്ന ചന്ദ്ര സഞ്ചാരവും   ഞാറ്റുവേല എന്ന സൂര്യ സിന്ധാന്തവും ചേര്‍ന്ന തിരുവാതിരഞാറ്റുവേല ദിനങ്ങള്‍ കൃഷിക്ക് അനുയോജ്യമാണെന്ന് കര്‍ഷകന് അറിയാമായിരുന്നെങ്കില്‍ ആ അറിവിന്‌ പിന്നില്‍ ജോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ സഹായിച്ചിരുന്നു എന്നതാണ് വാസ്തവം .   


 ചൈത്ര മാസത്തില്‍ പൂര്‍ണ്ണ ചന്ദ്രനെ കാണുന്ന ദിവസം നമ്മുടെ കലണ്ടറില്‍ അന്ന് ചിത്തിര നാള്‍ ആയിരിക്കും  BC മുപ്പത്തി എട്ടു മുക്കോടി വര്ഷം മുന്‍പുള്ള കലണ്ടര്‍ ചരിത്രം  തിരഞ്ഞു  നോക്കിയാലും ഈ അത്ഭുതം നിങ്ങള്‍ക്ക് കാണാം  ഒരു മാറ്റവും കൂടാതെ  നമ്മുടെ ജോതിഷ  കലണ്ടര്‍ ജൈത്രയാത്ര നടത്തുന്നു   ''' വൈശാഖ മാസത്തില്‍ നിങ്ങള്‍ പൂര്‍ണ്ണ ചന്ദ്രനെ കാണും അപ്പോഴും നമ്മുടെ  കലണ്ടര്‍ നോക്കിയാല്‍  വിശാഖം നക്ഷത്രം ആയിരിക്കും. തൈപ്പൂയം ദിനത്തില്‍ അതായത് മകരമാസത്തിലെ  പൗര്‍ണ്ണയിൽ പൂർണ്ണ  ചന്ദ്രനെ നിങ്ങള്‍ക്ക് കാണാം പക്ഷെ അന്ന് പൂയം നാൾ അയിരിക്കും  ഈ കലണ്ടര്‍ ആരൊക്കെ  അംഗീകരിച്ചിട്ടുണ്ടോ എന്നറിയില്ല എന്നാലും    ഭാരതം നിര്‍മ്മിച്ച കലണ്ടറില്‍ യുക്തിയുടെ ശാസ്ത്രവും നിങ്ങള്‍ക്ക് ദര്‍ശിക്കാം.   


കറുക വരമ്പിലെ ചെറുമാടങ്ങളും കുളങ്ങളും കാവുകളും കണ്ണിനെയും  മനസ്സിനെയും സന്തോഷിപ്പിച്ചിരുന്നു . കൃഷ്ണ സഹോദരന്‍  ബലരാമന്റെ   പ്രതിഷ്ടയുള്ള അമ്പലങ്ങളും വയലുകളിൽ ഉണ്ടായിരുന്നു .


സർവ്വ ചെടിയും ഒടിച്ചു നട്ടാൽ മുളയ്ക്കുന്ന  തിരുവാതിര ഞാറ്റുവേല ആരംഭം മുതൽ പതിനാലു ദിവസം വരെ മഴയിൽ അമൃത് ഗുണമുണ്ടാകും എന്നുള്ള തിരിച്ചറിവ് കര്ഷകനിൽ നിന്നാണ് ലോകം പഠിച്ചത്  ആ ദിനങ്ങളിൽ കർഷകർ  മഴവെള്ളം ശേഖരിച്ചു കുടിക്കുമായിരുന്നു.  


കൃഷ്ണ ശബ്ദം കൃഷിയിലും കാണുവാന്‍ സാധിക്കും 


കൃഷ്ണ : എന്ന  ശബ്ദത്തിനു ആകർഷണം ഉള്ളവൻ എന്നർത്ഥം കൊടുക്കുക .കൃഷ --വിലേഖനേ-വിലേഖനേകർഷണം .എന്നാണു കൃഷ്ണന് അർത്ഥം .കൃഷിയുമായി ബന്ധപ്പെട്ട നാമവും കൂടി ചേർന്നതാണ് കൃഷ്ണ ശബ്ദം  മറ്റൊന്ന് കൃഷ്ണ  സഹോദരൻ കലപ്പ ഏന്തിയ  ബലരാമൻ ആണല്ലോ .കൃഷി ധാതുന കാരാഭ്യാം സാത്താനന്ദആത്മതാം കിലാഭിലപൽ ജഗ ദക്ഷകർഷിത്വം വാ കഥയദൃഷി. ...കൃഷ്ണ നാമതേ..... എന്ന് വെച്ചാൽ കൃഷ്ണ നാമം ആനന്ദ ആത്മ മാകുന്നു കൃഷിയും ജഗത്തും ആകുന്നു  . കൃഷ്ണേ നീലാസിത ഹരിദ്രാഭ എന്ന് തുടങ്ങുന്ന നാമങ്ങളും കൃഷ്ണ ശബ്ദത്തിൽ കാണുന്നു. 


 കൃഷിയോടൊപ്പം വിളഞ്ഞു നിൽക്കുന്ന പാടങ്ങളിൽമീനുകളും നത്തക്കായും മണ്ണിരയും ആര്‍ത്തുല്ലസിച്ചു   ആമോദത്തോടെ വാഴുന്നത് കാണാമായിരുന്നു .


കൃഷിക്കാർ നല്ല ബലമുള്ള രാമന്മാർ തന്നെയായിരുന്നു  പഴങ്കഞ്ഞിയും കപ്പപ്പുഴുക്കും തേങ്ങാച്ചമ്മന്തിയും കഴിച്ചു രോഗത്തെ തോൽപ്പിച്ച കാളക്കൂറ്റനെ പോലൊരു  കൃഷിക്കാരനെയും വയലില്‍ കാണാമായിരുന്നു . അവനിലെ അഗ്നിഹോത്രിയെയും  പഴമയുടെ  അസ്തമയത്തിൽ  കണ്ടിരുന്നു.  


യാഗങ്ങള്‍ അനുഷ്ട്ടിച്ചിരുന്ന നമ്മുടെ രാജ്യത്ത്   ഹോമം നിലച്ചു കൂബയിലും റഷ്യയിലെ ചെര്‍ണോബിലും  അഗ്നി ഹോത്രം വീണ്ടും വയലിൽ എത്തുന്നു എന്നറിഞ്ഞപ്പോൾ യാഗങ്ങളുടെ ശാസ്ത്രം വിധിച്ച  നമ്മുടെ നാട് പുറകോട്ടു  മാത്രം പോയി   .


വെളുത്ത വാവിനെയും കറുത്ത വാവിനെയും കണക്കിലെടുത്തേ കൃഷി ചെയ്യാൻ പാടുള്ളുവെന്ന കാർഷിക  ജ്യോതിഷ വചനങ്ങളെ പിന്തുടർന്ന കൃഷിക്കാരിലും നല്ലൊരു   കാർഷിക ജോതിഷിയെ പഴമയുടെ ദർശനത്തിൽ കാണാമായിരുന്നു  .


പൂയം നാളില്‍ വിതച്ചാല്‍ പുഴു ശല്യം ഉണ്ടാകുമെന്നും അത്തം നാളില്‍ വിതപ്പാൻ  നല്ലതെന്നും അവന്‍ മനസിലാക്കിയിരുന്നു .


സാമഗാനങ്ങളും   ഓടക്കുഴലിന്റെ നാദവും  വിളകളെ ആനന്ദിപ്പിച്ചിരുന്നു സാമ വേദത്തിലെ ഗീതങ്ങളെ  സത്യമായി തന്നെ  ആധുനിക  ശാസ്ത്രവും അംഗീകരിച്ചു . എന്തായാലും കണ്ണും കാതും ഇന്ദ്രീയങ്ങളും സസ്യ ജാലങ്ങൾക്കുണ്ടെന്നു   കൃഷിക്കാരൻ മനസിലാക്കിയിരുന്നു .


പുരാതന കേരളത്തിലെ  കീടനാശിനികളുടെ പേരുകളിൽ നിറഞ്ഞു നിന്നതു പഞ്ച ഗവ്യം തന്നെയായിരുന്നു   നിമാസ്ത്രം / ബ്രാഹ്മസ്ത്രം/  അഗ്നി അസ്ത്രം/  ദശപർണ്ണികഷായം / ബീജാമൃതം /  ജീവാമൃതം /  ഇതൊക്കെ മുൻകാല കീട നാശിനികളുടെ പേരുകളാണ്  ഇതൊക്കെ തിരിച്ചു വരട്ടെ .


ചെര്ണോബിലെ  1986 ലെ  ആണവ ദുരന്ത മേഖലയിലെ പുല്ലുകളിലും അത് തിന്നുന്ന  പശുക്കളുടെ പാലിലും റേഡിയോ ആക്റ്റിവ്  വിഷങ്ങൾ ഉണ്ടായിരുന്നു അഗ്നിഹോത്രം ചെയ്ത ഫാമുകളിൽ റേഡിയോ ആക്റ്റിവിറ്റി കുറവായിരുന്നു എന്നതിന് രേഖകളും തെളിവുകളും ഉണ്ട്  .


ചാണക്യ നീതിയിൽ വിത്തുകളുടെ വിവരങ്ങൾ ഉണ്ട് 


വിത്ത് നീളത്തിൽ ഉള്ളതാണെങ്കിൽ നെയ്യും തേനും പുരട്ടുക ഉരുണ്ട വിത്തുകളിൽ ചാണകം പൊതിഞ്ഞു സൂക്ഷിക്കുക .എന്നുള്ള ചാണക്യ വാചകം വായിക്കാൻ ഇടയായി  .


പശുവിൻ മൂത്രത്തിലെ കോപ്പർ  ഗുണം വെളുത്ത പൂപ്പലുകളെയും കുമിൾ രോഗത്തെയും നശിപ്പിക്കും അതിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത് ഗുണത്തെക്കാള്‍ ദോഷം ചെയ്യും  .


ചെമ്പിൽ നെല്ല് പുഴുങ്ങിയാൽ ഏറെ നാൾ കേടുകൂടാതെ ഇരിക്കും .


മോര് വെള്ളം ചേർത്തു തളിച്ചാൽ കീടങ്ങൾ ചത്തു വീഴും .


വേപ്പിൻ കുരു അരച്ച് വെള്ളത്തിൽ കിഴികെട്ടിയോ മറ്റോ കലർത്തുക ആ ജലം രണ്ടു നാൾ വെച്ചാൽ കീട നാശനത്തിന് ഉപയോഗിക്കാം .


നവഗവ്യത്തിന് വേണ്ടി   ശർക്കരപ്പാവ് കലക്കിയ പാത്രത്തിൽ കൊമ്പൻ ചെല്ലികൾ ചത്തു കിടക്കുന്നതു കാണുമ്പോൾ തെങ്ങിലെ ചെല്ലിയെ പിടിക്കാൻ മറ്റു മാർഗ്ഗങ്ങൾ തേടേണ്ട ആവിശ്യമില്ല .ശർക്കര നീര് തന്നെ ചെല്ലിയുടെ ശത്രു .


പശുക്കൾ ഇടുന്ന പച്ചച്ചാണകം അപ്പോൾ തന്നെ എടുത്തു മുറ്റത്തു  തളിച്ചാൽ ബാക്ട്റ്റീയകള്‍  ഇല്ലാതാവുന്നു അത് കൃഷിയിടത്തിൽ തളിച്ചാലും നല്ലതാണ് . ഇതിനായി ഒരിക്കലും വിദേശ ഇനം പശുക്കളെ സമീപിക്കരുത് .


''' ജീവോ ജീവസ്യ ജീവനം ജീവൻ ജീവനെ നിലനിർത്തുന്നു . '' 


ഗോമൂത്രത്തിൽ സൾഫർ ഉണ്ട് ഇത് ഇലകളിൽ ഇലക്ട്രോ മാഗ്നറ്റിക്  പവർ കൂട്ടുന്നുണ്ട് ഗോമൂത്രത്തിൽ ഇരുമ്പു ചെമ്പു /  സൾഫർ /  നൈട്രജൻ /  ഫോസ്ഫറസ് /  പൊട്ടാഷ് / കാൽസ്യം /  സോഡിയം ഇതൊക്കെയുണ്ടെന്നു പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ് ഇതൊക്കെ വിളകൾക്ക് ഏറെ ആവിശ്യം ഉള്ളതുമാണ് അതൊന്നും മണ്ണിൽ ദോഷം ഉണ്ടാക്കുന്നില്ല .


കള്ളും കരിക്കിൻ വെള്ളവും തേങ്ങാ വെള്ളവും കരിമ്പിൻ നീരും ശർക്കര വെള്ളവും പാലും  പഴവും ഒന്നിച്ചു ലയിപ്പിച്ചാൽ നല്ലൊരു കീട നാശിനിയാകും ഈലായനി പഞ്ച   ഗവ്യത്തിൽ ചേർക്കാം


 പഞ്ച  ഗവ്യം നിർമ്മിക്കുമ്പോൾ ചാണകവും മൂത്രവും ഒരേ അളവിലും പാലും തൈരും മൂന്നിലൊന്നും നെയ്യ് പത്തിലൊന്നും മതിയാകും .കൃഷിയിൽ ഉടനെ ഉപയോഗിക്കരുത് പുളിപ്പിക്കാൻ ഒരാഴ്ച വെക്കുന്നതും ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നതും ഏറെ ഗുണം ചെയ്യും .


വിളവെടുത്താൽ ഫലം മാത്രം എടുത്തു അതിലെ വൈക്കോലും സസ്യ നാമ്പുകളും പാടത്തും പറമ്പിലും ഇട്ടാൽ കളകൾ വളരില്ല കളപറിക്കൽ കൂലി ലാഭമുണ്ടാകും   നനവ് നിലനിൽക്കും ഈ പ്രവർത്തി കൊണ്ട്  മണ്ണിരകൾ ഏറെ ജീവിക്കും .നെല്ല് വിതച്ചിടത്തു വീണ്ടും നെല്ല്  വിതച്ചാൽ പിന്നീട് അതെ വിത്ത് അധിക വിളവ് തരില്ല ആയതിനാൽ എള്ള് ചാമ എന്നിവ കൃഷി ചെയ്യണം .


തരിശായ നിലങ്ങൾ പാറകൾക്കു തുല്യമാണ് തരിശുഭൂമി  ശിലയായ അഹല്യയാകുന്നു മോക്ഷം കൊടുക്കാൻ ഇനിയും രാമൻ ജനിക്കട്ടെ .രമന്തേ യോഗിന അസ്മിൻ ഇതി രാമഃ  / യോഗയുടെ നിർവൃതിയിൽ  രസം നിറയുമ്പോൾ രാമൻ ജനിക്കുന്നു  എന്നത് ആണ് രാമ എന്ന വാക്കിനർത്ഥം .എന്തായാലും ബലരാമൻ ഇനിയും ജനിക്കട്ടെ .


വനത്തിൽ കാളയെ ഉഴേണ്ട ആവിശ്യം ഇല്ല അവിടെ എല്ലാം തഴച്ചുവളരുന്നു വനത്തില്‍ പ്രകൃതിയെന്ന കൃഷിക്കാരനെ കണ്ടു നമുക്കും പലതും പഠിക്കാനുണ്ട്  വനങ്ങള്‍  ഇലകൾ വീഴ്ത്തി പുതയിടുന്നു പലതരം സസ്യങ്ങൾ വളരുന്നതിനാൽ കീടങ്ങൾ പെരുകുന്നില്ല .


വനങ്ങളെ പഠിച്ചു പ്രകൃതി കൃഷി ചെയ്യുന്ന രീതിയും മനുഷ്യന്‍  ആവർത്തിക്കാൻ തുടങ്ങട്ടെ  .കടപ്പാട്

Saturday, 12 March 2022

Why satsang

 *സത്സംഗം*


ഭഗവാൻ ഗീതയിൽ പതിമൂന്നാമത്തെ അദ്ധ്യായത്തിൽ സത്സംഗത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. നമുക്ക് ഒന്നു നോക്കാം അതിനെ കുറിച്ച്.. ഹരേ കൃഷ്ണ 


ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാ

അന്യേ സംഖ്യേന യോഗേന കർമ്മയോഗേന ചാപമേ


അന്യേത്വേവമജാനന്ത: ശ്രുത്വാ ന്യേഭ്യ ഉപാസതേ

ത്യേ/പി  ചാതി തരന്ത്യേവ മൃത്യുo ശ്രുതി പരായണാ


ഇവിടെ ഭഗവാൻ   പറയുന്നു: ചിലർ ആത്മാവിനെ ധ്യാനം കൊണ്ടും ചിലർ സാംഖ്യയോഗം കൊണ്ടും വേറെ ചിലർ കർമ്മയോഗം കൊണ്ടും  അറിയുന്നു എന്നു. 


ഈ വിധം അറിഞ്ഞുകൂടാത്ത മറ്റുള്ളവരാകട്ടെ ആചാര്യന്മാരിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും കേട്ട് ഉപാസിക്കുന്നു.. ഇങ്ങനെയുള്ള സത്സംഗത്തിൽ കൂടിയും അവരും മൃത്യു സംസാരസാഗരം കടക്കുകതന്നെ ചെയ്യും എന്ന് വ്യക്തമാക്കുന്നു 


സത്സംഗത്തിന്റെ മഹിമ ഒരു കഥയിൽ കൂടി ഭാഗവതത്തിൽ പറയുന്നുണ്ട്.. എല്ലാവർക്കും പരിചിതമായ കഥയാണെങ്കിലും ഒന്നു കൂടിവായിച്ചു മനസ്സിൽ അതിന്റെ മഹിമ പതിയട്ടെ . ഹരി ഓം 


നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം 


 ഒരിക്കല്‍ നാരദൻ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.

മഹാവിഷ്ണു, അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മരത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.


നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. ചുണ്ടു ചേര്‍ത്തു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന്.


പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു. താഴെവീണു ചത്തു.


പാവം നാരദന്‍. വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.


മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍, എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, ആ കുട്ടിയോടു ചോദിക്കൂ.


നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനെ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം. പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്‍റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു. സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?


പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി. മുകളിലേക്ക് നോക്കി.


ഒന്നു വിറച്ചു. ചത്തു.


എന്താണ് ഈ കാണിച്ചത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ബ്രാഹ്മണന്‍ ഭവ്യതയോടെ നാരദനെ യാത്രയാക്കി. ഇനി കൂടുതല്‍ നേരം നിന്നാല്‍ താന്‍ വല്ലതും പറഞ്ഞു പോകും. നാരദനെങ്ങാനും ശപിച്ചാലോ.


നാരദനും അവിടെനിന്നും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു. പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.


ഈയാളെന്താ എന്നെ കൊലയ്ക്ക് കൊടുക്കാനണോ ഭാവം? എന്നാണ് വായില്‍ വന്നതെങ്കിലും പറഞ്ഞത്


 “പ്രഭോ അതും മരിച്ചു” എന്നാണ്.

മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ, അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.


വേണ്ടാ ഭഗവാനേ, എനിക്കറിയണ്ടാ, സത്സംഗം കൊണ്ടൂള്ള പ്രയോജനം. ഇനി ഞാന്‍ ഒന്നും ചോദിക്കത്തില്ല. എന്നെ കാശിരാജാവിനേക്കൊണ്ട് കൊല്ലിക്കാനാണോ?


 അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്.

പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് ചെല്ലൂ. ഭഗവാന്‍ പറഞ്ഞു..


കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎ‍ത്തിയപ്പോള്‍ അതീവ സന്തോഷത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാ‍ജ്ഞി പ്രസവിച്ചു. ഒരാണ്‍കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനെ നാരദമഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാ‍മോ?


പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് കുമാരാ?. നാരദന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും ഭാഗ്യം കുഞ്ഞു മരിച്ചില്ല എന്നു തന്നെയല്ല എഴുന്നേറ്റിരിക്കുന്നു.


“തപോനിധേ” കുഞ്ഞു പറഞ്ഞു. “ഞാന്‍ കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട് അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും -- അതും രാജകുമാരനായി -- ജനിച്ചു.“


പയ്യീച്ച, പൂച്ച, പുലി, വണ്ടെലി ഞണ്ടു-

പച്ചപ്പൈയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം

പയ്യെക്കഴിഞ്ഞു പുനരീ മനുജാകൃതത്തേ

ക്കൈയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടൊല്ലേ


എന്നാരാണ്ട് പറയാന്‍ പോകുന്നുണ്ട്. പക്ഷേ അങ്ങയുടെ അടുപ്പം -സത്സംഗം- കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി. വളരെ സന്തോഷം. ഇത്രയും പറഞ്ഞു കുഞ്ഞു കിടന്ന് കരയാന്‍ തുടങ്ങി.


സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിന്‍റെ വിലയറിയുകയാണെങ്കില്‍ നിങ്ങള്‍ ക്രമേണ മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാവും. നല്ലയാളുകളുടെയുള്ളില്‍ ഉറവപൊട്ടുന്ന കുളിര്‍മ്മയുള്ള ചിന്തകളിലേക്ക് ക്രമേണ നിങ്ങള്‍ ആകര്‍ഷിക്കപ്പെടും.


ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...


ഓം നമോ ഭഗവതേ വാസുദേവായ!

ഓം: നമോ: നാരായണായ

ഹരേ കൃഷ്ണാ …………


കൃഷ്ണ ഗുരുവായൂരപ്പാ ഇതുപ്പോലെ സജ്ജനസമ്പർക്ക മുണ്ടായി ജീവന്മുക്തി യുണ്ടാവാൻ ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കേണമേ...🙏



Jaganatha Temple - Odisha

 ഭഗവാൻ കൃഷ്ണൻ ശരീരം ഉപേക്ഷിച്ചപ്പോൾ   ശരീരം മുഴുവൻ പഞ്ചഭൂതങ്ങളായി കാണപ്പെട്ടു, പക്ഷേ ഭഗവാന്റെഹൃദയം ഒരു സാധാരണ ജീവനുള്ള മനുഷ്യനെപ്പോലെ മിടിക്കുന്നു, ഭഗവാൻ സുരക്ഷിതനായിരുന്നു, ഭഗവാന്റെ ഹൃദയം ഇന്നുവരെ സുരക്ഷിതമാണ്, അതായത് ജഗന്നാഥൻ തടി പ്രതിമയ്ക്കുള്ളിൽ വസിക്കുന്നു. അങ്ങനെ അടിക്കാറുണ്ട്, വളരെ കുറച്ച് ആളുകൾക്ക് ഇത് അറിയാം


മഹാപ്രഭു ശുചീകരണത്തിന്റെ മഹത്തായ നിഗൂഢത ഒരു സ്വർണ്ണ ചൂൽ കൊണ്ടാണ് ......


ഭഗവാൻ ജഗന്നാഥൻ (ശ്രീ കൃഷ്ണൻ) കലിയുഗ ദൈവം എന്നും അറിയപ്പെടുന്നു.... ജഗനാഥ സ്വാമി തന്റെ സഹോദരി സുഭദ്രയ്ക്കും സഹോദരൻ ബലരാമനുമൊപ്പം പുരിയിൽ (ഒഡീഷ) വസിക്കുന്നു... എന്നാൽ ഇതുവരെ ആർക്കും അറിയാൻ കഴിയാത്ത രഹസ്യമാണ്.


ഓരോ 12 വർഷം കൂടുമ്പോഴും ഭഗവാന്റെ പ്രതിമ മാറ്റപ്പെടുന്നു, ആ സമയത്ത് നഗരം മുഴുവൻ ഇരുട്ടാണ്, അതായത് നഗരത്തിലെ മുഴുവൻ വിളക്കുകളും അണയുന്നു. വിളക്കുകൾ അണച്ചതിനു ശേഷം സിആർപിഎഫ് സൈന്യം ക്ഷേത്ര പരിസരം നാലുവശത്തുനിന്നും വളയുന്നു... ആ സമയത്ത് ആർക്കും ക്ഷേത്രത്തിൽ പോകാനാവില്ല...


ക്ഷേത്രത്തിനകത്ത് ഇരുട്ട് പരക്കുന്നു... പൂജാരിയുടെ കണ്ണുകൾ ഒരു സ്ട്രിപ്പുകൊണ്ട് ബന്ധിച്ചിരിക്കുന്നു... പുരോഹിതന്റെ കൈകളിൽ കയ്യുറകളുണ്ട്.. അവൻ പഴയ വിഗ്രഹത്തിൽ നിന്ന് "ബ്രഹ്മ ദ്രവ്യം" മാറ്റി പുതിയ പ്രതിമയിൽ വയ്ക്കുന്നു. .. എന്താണ് ഈ ബ്രഹ്മ ദ്രവ്യം, ഇന്നുവരെ ആർക്കും അറിയില്ല... ആരും കണ്ടിട്ടില്ല.

... ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രതിമ ഒരു പ്രതിമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടുകയാണ്...


ഇതൊരു അമാനുഷിക വസ്തുവാണ്, സ്പർശിച്ചാൽ തന്നെ മനുഷ്യ ശരീരത്തിലെ തുണിക്കഷണങ്ങൾ പറന്നു പോകും... ഈ ബ്രഹ്മ ദ്രവ്യം ഭഗവാൻ ശ്രീകൃഷ്ണന്റേതാണ്... എന്നാൽ ഇതെന്താണെന്ന് ആർക്കും അറിയില്ല... ഈ പ്രക്രിയ മുഴുവൻ സംഭവിക്കുന്നു. 12 വർഷത്തിലൊരിക്കൽ... ആ സമയത്ത് സുരക്ഷ വളരെ കൂടുതലാണ്...


എന്നാൽ മഹാപ്രഭു ജഗന്നാഥന്റെ പ്രതിമയിൽ എന്താണ് ഉള്ളതെന്ന് ഒരു പുരോഹിതനും ഇന്നുവരെ പറയാൻ കഴിഞ്ഞില്ല ???


ചില വൈദികർ പറയുന്നു, ഞങ്ങൾ അവനെ കൈയിൽ എടുക്കുമ്പോൾ, അത് ഒരു മുയലിനെപ്പോലെ കുതിച്ചുകൊണ്ടിരുന്നു ... കണ്ണുകളിൽ ഒരു സ്ട്രിപ്പ് ഉണ്ടായിരുന്നു ... കൈയിൽ കയ്യുറകൾ ഉണ്ടായിരുന്നു, ഞങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയും ...


ഇന്നും, എല്ലാ വർഷവും ജഗന്നാഥ യാത്രയോടനുബന്ധിച്ച്, പുരിയിലെ രാജാവ് തന്നെ സ്വർണ്ണ ചൂലുമായി തൂത്തുവാരാൻ വരുന്നു ...


ഭഗവാൻ ജഗന്നാഥ ക്ഷേത്രത്തിനുള്ളിൽ ആദ്യ ചുവടു വെയ്ക്കുമ്പോൾ തന്നെ ഉള്ളിൽ കടൽത്തിരകളുടെ ശബ്ദം കേൾക്കില്ല, എന്നാൽ അതിശയകരമെന്നു പറയട്ടെ, ക്ഷേത്രത്തിന് പുറത്ത് ഒരടി ചവിട്ടുമ്പോൾ തന്നെ കടലിന്റെ ശബ്ദം കേൾക്കും.


മിക്ക ക്ഷേത്രങ്ങളുടെയും നെറുകയിൽ പക്ഷികൾ പറക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും, പക്ഷേ ഒരു പക്ഷിയും ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ കടന്നുപോകുന്നില്ല.


പതാക എപ്പോഴും വിപരീത ദിശയിൽ അലയടിക്കുന്നു


പകൽ ഒരു സമയത്തും ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രധാന കൊടുമുടിയുടെ നിഴൽ രൂപപ്പെടുന്നില്ല.


45 നിലകളുള്ള ജഗന്നാഥ ക്ഷേത്രത്തിന്റെ ശിഖരത്തിലെ കൊടി ദിവസവും മാറ്റാറുണ്ട്, ഒരു ദിവസം പോലും പതാക മാറ്റിയില്ലെങ്കിൽ 18 വർഷത്തേക്ക് ക്ഷേത്രം അടച്ചിടും എന്നാണ് വിശ്വാസം.


അതുപോലെ, ജഗന്നാഥ ക്ഷേത്രത്തിന്റെ നെറുകയിൽ ഒരു സുദർശന ചക്രം ഉണ്ട്, നിങ്ങൾ എല്ലാ ദിശകളിൽ നിന്നും നോക്കുമ്പോൾ നിങ്ങളുടെ മുഖം നിങ്ങളുടെ നേരെ നോക്കുന്നു.

ജഗന്നാഥ ക്ഷേത്രത്തിലെ വിറക് തീയിൽ പാകം ചെയ്യുന്ന അടുക്കളയിൽ പ്രസാദം പാകം ചെയ്യുന്നതിനായി 7 കളിമൺ പാത്രങ്ങൾ ഒന്നിനു മുകളിൽ ഒന്നായി സൂക്ഷിക്കുന്നു, ഈ സമയത്ത് പാത്ര വിഭവമാണ് ആദ്യം പാകം ചെയ്യുന്നത്.


ഭഗവാൻ ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ ദിവസവും ഉണ്ടാക്കുന്ന പ്രസാദം ഭക്തർക്ക് ഒരിക്കലും കുറവല്ല, എന്നാൽ അതിശയിപ്പിക്കുന്ന കാര്യം, ക്ഷേത്രത്തിന്റെ തീരം അടച്ച ഉടൻ തന്നെ പ്രസാദവും അവസാനിക്കുന്നു എന്നതാണ്.


* ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ *