Tuesday, 8 January 2019

Sabarimala chronology

സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് എന്തിനാണ് പാവം പിണറായിയെ പഴിക്കുന്നത്? ഈ ചോദ്യം പലവുരു ഭക്ത സമൂഹത്തിന്റെ മുമ്പിലേക്ക് എറിഞ്ഞതാണ് പലരും . കോടതി വിധിയല്ലേ. നടപ്പാക്കണ്ടതല്ലേ. നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരല്ലേ .പക്ഷെ ഈ കോടതി വിധി ഉണ്ടായതാണോ ഉണ്ടാക്കിയതാണോ?

കാര്യങ്ങളുടെ കിടപ്പുവശം നമുക്കൊന്ന് നോക്കാം.

മുഖ്യമന്തി -അച്യുതാന്ദൻ കാലഘട്ടം .18 May 2006 – 14 May 2011 (4 years, 361 days)
1. 2006 എല്ലാ സ്ത്രീകൾക്കും പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ്ലോയേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു .
2. 2007-മെയ്- അച്യുതാന്ദൻ സർക്കാർ സ്ത്രീപ്രവേശനം നൽകണം എന്ന നിലപാടുമായി സത്യവാങ്മൂലം നൽകി.
3. 2007 - ജൂൺ- NSS കക്ഷി ചേരുന്നു .
4. 2008 മാര്ച്ച് 7: സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ചിന്റെ പരിഗണനയ്ക്ക്

ഉമ്മൻ ചാണ്ടി കാലഘട്ടം. 18 May 2011 – 20 May 2016 (5 years, 2 days; total 6 years, 256 days) .
5. 2014 , ഇത്രയും വൈകാരിക വിഷയമാണ് ശബരിമലയെങ്കിൽ പിന്മാറാൻവരെ തയ്യാറാണെന്നു ഹർജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഹർജിക്കാർ പിന്മാറിയാലും അമിക്കസ്ക്യൂറിയെ വെച്ച് കേസ് മുന്നോട്ടു കൊണ്ടുപോകുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
6. 2016 ഫെബ്രു. 5: സ്ത്രീപ്രവേശനം വേണം എന്ന അച്യുതാന്ദൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിച്ചു ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് ഉമ്മന്ചാണ്ടിയുടെ സർക്കാർ സത്യവാങ്മൂലം നൽകി..

മുഖ്യമന്ത്രി - പിണറായി വിജയൻ .കാലഘട്ടം.. 25 May 2016 – present (2 years, 141 days)
7. 2016 ജൂലായ് 11: ശബരിമല സ്ത്രീപ്രവേശനത്തിൽ ആചാരമല്ല ഭരണഘടനാപരമായ വിഷയങ്ങളാണ് പരിഗണിക്കേണ്ടതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അറിയിക്കുന്നു. അതിനാൽ വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടു.
8. 2016- ഒക്ടോബർ 13: പിണറായി സർക്കാരിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി, വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നു .
9. 2016 നവംബര് 8: ഉമ്മൻചാണ്ടി സർക്കാർ നൽകിയിരുന്ന സ്ത്രീ പ്രവേശനം നൽകേണ്ടതില്ല എന്ന സത്യവാങ്മൂലം പിൻവലിച്ച് പകരം എല്ലാപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് പിണറായിസർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാഗ്മൂലം സമർപ്പിക്കുന്നു . ഒപ്പം സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും , പ്രൊട്ടക്ഷനും ഒരുക്കാമെന്നും കോടതിയ്ക്ക് ഉറപ്പു കൊടുക്കുന്നു..
10. 2016 നവംബര് – എന്നാൽ പിണറായി സർക്കാരിനു കീഴിൽ വരുന്ന ദേവസ്വം ബോര്ഡ് സ്ത്രീപ്രവേശനം നൽകേണ്ടതില്ല എന്ന നിലപാടുതന്നെ തുടർന്നു. അതിനാൽ പ്രസിഡണ്ട് ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണനെ മാറ്റി പകരം എ. പദ്മകുമാറിനേ നിയോഗിച്ചു.ശബരിമല അയ്യപ്പക്ഷേത്രം എന്ന പേരു മാറ്റിത്രി ധർമ്മശാസ്താ ക്ഷേത്രം എന്നാക്കാൻ നീക്കം. (ഭാര്യാസമേതനായ ശാസ്താ ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും ശബരിമല പ്രത്യേകതകളില്ലാത്ത സാധാരണ ക്ഷേത്രമെന്ന് കോടതിയിൽ പിന്നീട് ധരിപ്പിച്ചു.)
11. 2018 സെപ്റ്റംബർ 28 - ഒരു മതത്തിന്റെ ആചാരത്തിൽ കോടതിക്ക് ഇടപെടാനാവില്ല എന്നവനിതാ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന കുറിപ്പോടെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിറക്കി.
12. 2018 സെപ്റ്റംബർ 29 - സുപ്രീം കോടതി വിധി നടപ്പാക്കും എന്ന് ശ്രീ പിണറായി പ്രഖ്യാപിക്കുന്നു .
13. 2018 സെപ്റ്റംബര് 30 - 100 ഏക്കർ വനഭൂമി നിലക്കലിൽ സ്ത്രീകൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി ദേവസ്വംബോർഡിനു കൈമാറാൻ തീരുമാനിക്കുന്നു.
കേരള സർക്കാരിന് ഇതിൽ പങ്കൊന്നുമില്ലേ. കിലുക്കം സിനിമയിൽ എല്ലാം നശിപ്പിച്ചിട്ട് രേവതിയുടെ കഥാപാത്രം പറയുന്നത് ഓർമ്മ വരുന്നു. ഞാൻ വേറൊന്നും ചെയ്തില്ല. ഇത്രല്ലേ ചെയ്തുള്ളു.
അതിനാ ഇവന്മാരെല്ലാം ഇങ്ങനെ പറയുന്നത്, !!!

##############

*ശബരിമല - ബ്രാഹ്മണാധിപത്യത്തിന്റെ നേരും നുണയും*
ജാതീയവിഭജനാജണ്ടയുടെ ഉത്പന്നമായ മതിൽ നിർമാണത്തിന് അനിവാര്യമായ നിർമാണ സാമഗ്രി, ജാതീയമായ കടന്നുകയറ്റങ്ങളും പിടിച്ചടക്കലുകളും ഉണ്ടായിരുന്നു, ഉണ്ട്, കടന്നുവരുന്നു എന്ന പ്രചാരണം ആണല്ലോ. സമൂഹത്തിൽ ഇത്തരം ജാതീയമായ സ്പർധ ഉണ്ടാക്കിയെടുക്കുവാൻ സമീപകാലത്തായി നിർലോഭം പ്രയോഗിക്കപ്പെട്ട വാദം ആണ് ശബരിമലയിലെ മലയരയപൂജാരി വാദം.
 *ശബരിമല വിഷയത്തിൽ സഖാക്കളുടെ ആസ്ഥാനചരിത്രവ്യാഖ്യാതാക്കളായ ഗണേശന്റെയും  ലക്ഷ്മിരാജീവിന്റെയും സജീവിന്റെയും കള്ളചരിത്രപാഠങ്ങളിൽ ഒന്ന് കൂടി പൊളിയുന്നു.*

1. 1902 നു മുൻപ് മലയരയന്മാർ ശബരിമലയിലെ പൂജാരിമാർ ആയിരുന്നു എന്നാണ് കമ്മിച്ചരിത്രകാരന്മാരുടെ വാദം.

2. 1883-ൽ Samuel Mateer എഴുതിയ Native life of Travancore എന്ന പുസ്തകത്തിൽ കാണുന്ന ".....a saintly malayarayan was priest / Oracle of Sabarimala"  എന്ന മലയരയന്മാരായ വെളിച്ചപ്പാടുമാരെ പരാമർശിക്കുന്ന ഭാഗം വക്രീകരിച്ചാണ് ആണ് 'ചരിത്ര പണ്ഡിതരുടെ'(?) വാദം.
(സാമുവേൽ മറ്റേറിന്റെ രചനയിലെ തുടർന്നുള്ള വിശദാംംശങ്ങളിൽ നിന്നു വളരെ വ്യക്തമായും മനസിലാകും, പരാമർശിക്കുന്നത് പൂജാരിയെ അല്ല വെളിച്ചപ്പാടിനെ കുറിച്ചാണ് എന്ന്. അവസാനത്തെ വെളിച്ചപ്പാടായ തലനാനി യുടെ -പിന്നീടും വെളിച്ചപ്പാടുകൾ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് സ്വീകാര്യത കുറവായിരുന്നു എന്നാണ് അറിയുന്നത്.-  അത്ഭുത പ്രവൃത്തികളെ കുറിച്ചു വാതോരാതെ പറയുന്ന ഗ്രന്ഥകാരൻ, 'ചോവർ' വെളിച്ചപ്പാടിനെ വെട്ടിക്കൊന്നു എന്ന കഥയും കുഴിച്ചിട്ട മൃതദേഹം അയ്യപ്പന്റെ 'വേട്ടനായ്ക്കൾ' മാന്തി വെളിയിലിട്ടു എന്നു അനന്തരസംഭവങ്ങളെയും ദുരിതങ്ങളെയും  തുടർന്ന് പശ്ചാത്തപിച്ചു പ്രായശ്ചിത്തം ചെയ്തു എന്നും ആ വെളിച്ചപ്പാടിന്റെ പിന്മുറക്കാരെ ക്രിസ്തീയമതത്തിലേക്കു പരിവർത്തിപ്പിച്ചു എന്നും  വരെ വ്യക്തമാക്കുന്നുണ്ട്. )

3. മേൽ സൂചിപ്പിച്ച 1883 ലെ പുസ്തകത്തിനു അര നൂറ്റാണ്ടു മുൻപുള്ള രേഖകൾ ലഭ്യമാണ്. എന്നാൽ 1837 ലെ മതിലകം രേഖകൾ അസന്ദിഗ്ധമായി ശബരിമലയിലേക്ക് ബ്രാഹ്മണ പൂജാരിയെ( എംബ്രാൻ) നിയോഗിച്ച കാര്യം വ്യക്തമാക്കുന്നു. (Page : 262; Maheswari, Uma. Mathilakom Rekhakal. Thiruvananthapuram: Sree Uthradom Thirunal Marthanda Varma Literary and Charitable Trust, 2018)

4. മതിലകം രേഖകളുടെ മേൽപുസ്തകത്തിൽ തന്നെ തിരുവിതാംകൂർ മഹാരാജാവിന് റാന്നിക്കർത്താവ് സമർപ്പിച്ച  ഒരു  പരാതിയുടെ കാര്യവും പരാമർശിക്കുന്നുണ്ട്. തന്റെ കുടുംബപരദേവതാക്ഷേത്രം ആണ് ശബരിമല എന്നും അതിന്മേൽ ഉള്ള അവകാശങ്ങൾ തിരിച്ചു സ്ഥാപിച്ചുകിട്ടണം എന്നും ആവശ്യപ്പെട്ടുള്ളതാണ് പ്രസ്തുത പരാതി.

*ശബരിമലയും പൊന്നമ്പലമേടും*
ശബരിമല സങ്കേതത്തിന്റെ മൂലസ്ഥാനമായി പരിഗണിക്കുന്ന പൊന്നമ്പലമേട്ടിൽ എന്നും പൂജാരിമാർ മലയരയന്മാർ തന്നെയായിരുന്നു. കേരളസർക്കാർ ഗൂഡാലോചന നടത്തി മലയരരെ അവിടെ നിന്നും പുറത്താക്കുന്നത് വരെയും അവർ തന്നെ ആയിരുന്നു അവിടെ ജ്യോതി തെളിയിച്ചിരുന്നത്.  തകർന്നുപോയ (തകർക്കപ്പെട്ട) പൊന്നമ്പലമേട്ടിലെ സങ്കേതം പൂർവസ്ഥിതിയിൽ ആക്കപ്പെട്ടും ഇല്ല.
രാഷ്ട്രീയ അജണ്ടയ്ക്കു വേണ്ടി കള്ളക്കഥയുണ്ടാക്കുന്ന ചരിത്രകാരന്മാർ പറയുന്നത് പോലെ ശബരിമലയിലോ പൊന്നമ്പലമേട്ടിലോ മലയരയർ തേനഭിഷേകം നടത്തിയതായി അറിവില്ല. വനവാസിസമൂഹം ആയതിനാൽ അവർക്ക് സുലഭ്യമായ വസ്തു കൊണ്ട് അഭിഷേകം നടത്തിക്കളയാമെന്ന കുടിലബുദ്ധി കമ്മിച്ചരിത്രകാരന്മാരുടേത് ആകാനേ വഴിയുള്ളൂ.
*ശബരിമലയുടെ ആരാധനാപദ്ധതിയിൽ പങ്കുണ്ടായിരുന്ന ചിലർ -*
* 1. മലയരയർ - വെളിച്ചപ്പാട് അവകാശവും പൊന്നമ്പലമേട്ടിലെ ആരാധനാവകാശവും*

* 2. റാന്നിക്കാർത്താവിന്റെ നോക്കിനടത്തിപ്പ് അവകാശം.*

* 3. ചീരപ്പൻചിറ ഈഴവകുടുംബത്തിന്റെ വെടിവഴിപാട് നടത്താനുള്ള അവകാശം.*
ഈ അവകാശങ്ങൾ എല്ലാം ഇല്ലാതാക്കിയതും മറ്റൊരു രീതിയിൽ കൊണ്ടു നടത്തുന്നതും  ദേവസ്വംബോർഡും സർക്കാരിന്റെ ചില സംവിധാനങ്ങളും ആണ്.
*മലയരയരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണം*
പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കുന്നത് അടക്കം ശബരിമല കേന്ദ്രീകരിച്ച് മലയരയസമൂഹത്തിനു ഉള്ള അവകാശങ്ങൾ പുനഃ സ്ഥാപിച്ചുകിട്ടാൻ ഹിന്ദുഐക്യവേദി 2012 മേയ് മാസത്തിൽ ബഹു.മുഖ്യമന്ത്രിക്കു സമർപ്പിച്ച അവകാശപത്രികയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സമാനമായ നിവേദനം സമർപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇത:പര്യന്തം മലയരയസമൂഹം നടത്തിയ സമരങ്ങളിൽ എല്ലാം തന്നെ, ആ സമൂഹത്തിന്റെ കൂടി നേതാവായ, ഹിന്ദുഐക്യവേദിയുടെ സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. പി. കെ. ഭാസ്‌കരൻ അവർകളുടെ നേതൃത്വത്തിൽ ഹിന്ദുഐക്യവേദി പങ്കെടുത്തിട്ടുണ്ട്.
മതപരിവർത്തനപ്രവർത്തനങ്ങൾ മൂലം ഇല്ലാതായി കൊണ്ടിരിക്കുന്ന ആ സാംസ്കാരിക സമൂഹത്തെ സംരക്ഷിക്കുന്നതിനും ശബരിമല വരുമാനത്തിന്റെ ഒരു പങ്ക്  അവരുടെ ക്ഷേമത്തിനും വിനിയോഗിക്കാനും ദേവസ്വം ബോർഡ് തയ്യാറാകണം.
ദാരിദ്ര്യം മൂലം മതപരിവർത്തനത്തിനു വിധേയരാകേണ്ടി വന്നവരുടെ പിന്മുറക്കാരെ ദുരുപയോഗപ്പെടുത്തി കൊണ്ടാണ് കമ്മിച്ചരിത്രകാരന്മാരുടെ പുതിയ ചില പ്രചാരണങ്ങൾ എന്നതും ശ്രദ്ധേയമാണ്.
        - ഡോ: ഭാർഗ്ഗവ റാം