Ekalavya's past?
6/2/18 ബുധൻ
മലയാള മനോരമ
"തരംഗങ്ങളിൽ "
പനച്ചിയുടെ ലേഖനം.
💎💎💎💎💎
മറുപടി
പ്രിയ എഴുത്തുകാരാ....
സുനിൽ .പി . ഇളയിടത്തെ പോലെ അങ്ങേക്കുംപുരാണം വലിയ പിടി ഇല്ലന്നു മനസ്സിലായി.
പേരുകൾക്ക് എന്നും പ്രസക്തിയുണ്ട്...!
ആരാണീ ഏകലവ്യൻ? എന്താണ് ആ നാമം സൂചിപ്പിക്കുന്നത്? നാം അത് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്!
നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ വളർത്തു പുത്രനായിരുന്നു ഏകലവ്യൻ. എന്നാൽ ഏകലവ്യന് ഒരു പൂർവ്വ കഥയുണ്ട്.
ശ്രീകൃഷ്‌ണന്റെ അച്ഛനായ വസുദേവന്റെ പിതാവാണ് ശൂരസേനൻ!
ശൂരസേനന് വസുദേവനെക്കൂടാതെ വേറെയും പുത്രന്മാരുണ്ടായി. അതിലൊരാളാണ് പ്രസിദ്ധനായ ദേവശ്രവസ്സ് .ദേവശ്രവസ്സിനു ശത്രുഘ്നൻ എന്നൊരു പുത്രനുണ്ടായി. ജനിച്ചപ്പോൾ തന്നെ വലിയ അപശകുനങ്ങൾ കണ്ടതിനാൽ ഈ കുട്ടി വനത്തിൽ ഉപേക്ഷിക്കപ്പെട്ടു. ആ കുട്ടിയാണ് പിന്നീട് ഹിരണ്യധനുസ്സ് കണ്ടെടുത്ത് വളർത്തിയ ഏകലവ്യൻ!
ഇനി ഏകലവ്യന്റെ ദ്രോണരെ ഗുരുവാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, അതിന്റെ അനന്തരഫലത്തേക്കുറിച്ചും പറയാം. ദ്രോണർ ഹസ്തിനപുരത്തെ രാജഗുരു മാത്രമല്ല, സർവ്വ സൈന്യാധിപൻ കൂടിയായിരുന്നു. എന്നുവച്ചാൽ ഹസ്തിനപുരിയുടെ സകല യുദ്ധതന്ത്രങ്ങളും അറിയുന്ന, നിയന്ത്രിക്കുന്ന ഇന്നത്തെ ജനറലിന് തുല്യമായ ഒരു പദവി.
അന്ന് ഹസ്തിനപുരിയുടെ സാമന്ത രാജ്യമായിരുന്നു നിഷാദ രാജ്യം. അതായത് അവർ കരം പിരിക്കുന്ന ഒരു രാജ്യം. അത്തരമൊരു രാജ്യവുമായി ഏതുസമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം. അത്തരം ഒരു രാജ്യത്തിലെ രാജകുമാരനായ ഏകലവ്യന് ഹസ്തിനപുരിയുടെ സർവ്വസൈന്യാധിപൻ വിലപ്പെട്ട യുദ്ധതന്ത്രങ്ങളും ആയുധവിദ്യയും ഉപദേശിച്ചുകൊടുക്കണം എന്ന് പറയുന്നത് മൗഢ്യമാണ്. അതായത് പാകിസ്താനിൽനിന്ന് ഒരുവൻ വന്നിട്ട്, ഇന്ത്യൻ സൈനിക ജനറലിനോട് ഇന്ത്യയുടെ യുദ്ധ തന്ത്രങ്ങൾ ഒന്ന് പഠിപ്പിച്ചു തരണം എന്നു പറയുമ്പോൾ, നമ്മുടെ ജനറൽ അത് സാധ്യമല്ല എന്നുപറഞ്ഞാൽ, ആയത് ശരിയല്ല എന്ന് നാം പറയുന്നതുപോലെ.
മാത്രമല്ല ധനുർവേദം പഠിക്കുന്നതിനു മുന്നേ വേദങ്ങൾ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് അന്ന് കരുതിയിരുന്നു. അതായത് ഒരു ആയുധം, ആരോട്, എപ്പോൾ, എങ്ങനെ പ്രയോഗിക്കണം എന്നത്, ശരിയായ ബോധത്തിന്റേയും, വിവരത്തിന്റേയും, ചിന്തയുടേയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടത്. പക്വമായ ഒരു മനസ്സില്ലാത്തവനെ ധനുർവേദം പഠിപ്പിക്കുന്നത് അപകടമാണ്. അർഹിക്കുന്നവനയേ വിദ്യ അഭ്യസിപ്പിക്കാവൂ എന്നത് അന്നത്തെ ഒരു പ്രധാന സങ്കൽപ്പമായിരുന്നു. അത് ഇന്നത്തെപ്പോലെ എൻട്രൻസ് എഴുതി ജയിച്ചു മാത്രം ഡോക്ടർ ആകുന്നതുപോലെ ആയിരുന്നില്ല.
തന്റെ ദേഷ്യം തീർക്കുവാനും, ശൗര്യം പ്രകടിപ്പിക്കുവാനും നിസ്സാരനായ ഒരു നായയുടെ വായിൽ ഏഴ് അമ്പുകൾ എയ്ത് തറച്ച ഏകലവ്യൻ വിവരദോഷി തന്നെയാണ്. അവന് ആയുധം പ്രയോഗിക്കുന്നതിൽ വിവേചനം ഇല്ല, എന്നത് ഇതിൽനിന്നുതന്നെ സ്പഷ്ടമാണ്. മാത്രമല്ല മുൻപൊരിക്കൽ ഇങ്ങനെയൊരുവൻ തന്നെ ഗുരുവായി വരിക്കരുതെന്ന് ദ്രോണാചാര്യർ ഏകലവ്യനോട് താക്കീത് നൽകിയതുമാണ്.
പിന്നെ പറയുന്ന ഒരു കാര്യം ഏകലവ്യന്റെ ഔദാര്യമാണ്. തന്റെ പെരുവിരൽ മുറിച്ചു കൊടുത്തതിന്റെ ഔദാര്യം. പെരുവിരൽ കൊടുത്തില്ലായിരുന്നുവെങ്കിൽ അവന്റെ തല പോകുമായിരുന്നു എന്നുള്ളതാണ് പച്ചയായ സത്യം.
തീർന്നില്ല... ശേഷമുള്ള ജീവിതകാലത്ത് ഏകലവ്യന്റെ പെരുമാറ്റം എന്തായിരുന്നു എന്നുകൂടി പരിശോധിക്കുന്നത് ഒരു സമാശ്വാസത്തിന് നന്നായിരിക്കും. പിന്നീട് ഏകലവ്യൻ എന്നും അധാർമ്മികരായ കൗരവപക്ഷത്തായിരുന്നു. മാത്രമല്ല ഇഷ്ടന്റെ ഇഷ്ടവിനോദം, ആണുങ്ങൾ ഇല്ലാത്ത സമയത്ത് ഭംഗിയുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഈ ചുറ്റിക്കളി കൃഷ്ണൻ യുദ്ധത്തിന് പോയിരുന്നപ്പോൾ ദ്വാരകയിലും ചെന്ന് പ്രയോഗിച്ചു...
അവസാനമായി ഏകലവ്യന്റെ മരണത്തേക്കുറിച്ച് കൂടി പറയുമ്പോൾ, ചിത്രം പൂർത്തിയാകും. ഒരിക്കൽ ഇതുപോലെ സ്ത്രീകളെ ആക്രമിക്കാനായി കക്ഷി ഒരിക്കൽ ദ്വാരകയിൽ എത്തിയപ്പോൾ, നമ്മുടെ സ്വന്തം ശ്രീകൃഷ്ണൻ വാതിലിന്റെ പലക പറിച്ചെടുത്ത്, ഈ മഹാനായ ഏകലവ്യനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നും കൂടി അറിയുക.
അല്ലാതെ അവർണ്ണനായ ഒരുവനെ സവർണ്ണ മേധാവികൾ ഒതുക്കിയ കഥയല്ല ഏകലവ്യന്റേത്!

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home