Ezhavas
ഈഴവരുടെ കുലത്തൊഴിൽ ആണ് കള്ളു ചെത്ത് എന്നൊരു ധാരണ ഉണ്ട് . ചില വയറ്റിപ്പിഴപ്പു തട്ടിക്കൂട്ടൽ പരിപാടികൾ അല്ലാതെ ഈഴവരുടെ മഹത്തായ പാരമ്പര്യം അറിയാനും, പ്രചരിപിക്കാനും SNDP ക്കു പോലും താല്പര്യമില്ല എന്നതാണ് വസ്തുത . അത് കൊണ്ട് തന്നെ ആണ് യോഗം ജനറൽ സെക്രട്ടറിയുടെ ഭാര്യയും , വനിതാ സംഘത്തിന്റെ മുൻ നേതാവുമായ പ്രീതി നടേശന് വരെ കള്ളു ചെത്ത് ഈഴവർക്ക് രാജാവ് കല്പിച്ചു നൽകിയ തൊഴിൽ ആണെന്ന വിവരക്കേട് അഭിമാനപൂർവ്വം പ്രസംഗിക്കേണ്ട ഗതികേട് വന്നത് ..
ഈഴവരുടെ ചരിത്രത്തെ കുറിച്ച് പുരാതന രേഖകളും , കൃതികളും അടിസ്ഥാനമാക്കി ഒരു ചെറിയ വിവരണം നൽകുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം ..
1. പ്രശസ്ത ചരിത്ര പണ്ഡിതനായ ടി.കെ. രവീന്ദ്രന്‍ ബി.സി. മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഈഴവന്‍ എന്ന പദം ഉണ്ടായിരുന്നതായി രേഖപെടുത്തുന്നു. അരിട്ടപെട്ടി ലിഖിതത്തില്‍ ആണ് ഈ പദം ആദ്യമായി പരാമര്ശിച്ചു കാണുന്നത് എന്നും അദ്ദേഹം പറയുന്നു.ആ കാലത്ത് അതൊരു ജാതി ആയി അല്ല പരിഗണിച്ചിരുന്നത് മറിച്ചു ഈഴത് നാട്ടില്‍ നിന്നും അഥവാ ശ്രീലങ്കയില്‍ നിന്നും വന്നവര്‍ എന്നാ അര്ത്ഥ ത്തില്‍ ആണ് ആ വാക്ക് ഉണ്ടായതു എന്നും അദ്ദേഹം സമര്ഥി്ക്കുന്നു.
2.വില്ല്യം ലോഗന്റെ അഭിപ്രായത്തിൽ ഈഴവര്ക്ക് തീയര്‍ എന്ന പേരുണ്ടായത് തീവര്‍ (തീവ് അഥവാ ദ്വീപില്‍ നിന്ന് വന്നവര്‍) എന്ന വാക്കില്‍ നിന്നും ആണ് . ശ്രീലങ്കയിൽ നിന്നും വന്ന ബുദ്ധ മത അനുയായികൾ ആണ് ഈഴവർ /തിയ്യർ എന്നാണ് ലോഗൻ പറയുന്നത്.
3. ബി.സി. രണ്ടാം ശതകത്തിലെ അഴകര്മല ശാസനത്തില്‍ പരാമര്ശി്ക്കുന്ന വെൺപായലിലെ ഒരു ബുദ്ധ മതക്കാരന്‍ ആയ “ഈളവ ആതന്‍ “ എന്ന തുണി വ്യാപാരി ഈഴവന്‍ തന്നെ ആണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സംഘ കാലത്ത് ഉണ്ടായിരുന്ന ഉഴവര്‍, ചന്ടോര്‍, വില്ലോര്‍ എന്നീ ബുദ്ധമത ഗോത്രങ്ങള്‍ പരിണമിച്ചു ഉണ്ടായ സമുദായം ആണ് ഈഴവര്‍ എന്ന് പറയാന്‍ കഴിയും.
4. . .ബി.സി ഒന്നാം ശതകത്തിലെ തിരുപുരം കുന്റ്രം ശിലാലിഖിതതിലും ഈഴവർ എന്ന വ്യാപാര വർഗത്തെ പരാമര്ശിനച്ചു കാണുന്നുണ്ട്.
5. തരിസാപള്ളി ശാസനത്തില്‍ (849 AD) ഈഴവര്‍ ബുദ്ധമത അനുയായികള്‍ ആയ കൃഷികാര്‍ ആയിരുന്നു എന്ന് പറയുന്നുണ്ട്.ബ്രാഹ്മണ ആധിപത്യം വേരുറപ്പിച്ചു കഴിഞ്ഞ ആ കാലഘട്ടത്തില്‍ ഈഴവര്ക്ക് മാത്രമേ ബ്രാഹ്മണര്‍ കൃഷിക്കായി ഭൂമി നല്കുക ഉണ്ടായിരുന്നുള്ളൂ എന്ന് എഡ്ഗാര്‍ താഴ്സ്റ്ൻ വിശദീകരിക്കുന്നു.
6.കേരളത്തിലെ ജാതി വിഭാഗങ്ങളെ പറ്റി കുഞ്ചൻ നമ്പ്യാർ ഇപ്പ്രകാരം പറയുന്നു “ വിപ്രനെന്നും, ക്ഷത്രിയനെന്നും വൈശ്യനെന്നും ശൂദ്രന്‍ എന്നും തന്പുറത്ത് ബൌദ്ധനെന്നും പാണനെന്നും പറയനെന്നും കല്പിതം ജാതിഭേദതിനന്ത്യമില്ല"
ചാതുർവർണ്ണ്യ വ്യവസ്ഥയ്ക്ക് അകത്തു കയറാതെ പുറത്തു നിന്ന ബുദ്ധന്റെ അനുയായികൾ ഈഴവര്‍ തന്നെ ആയിരുന്നു .1705ല്‍ ജനിച്ചു 1770ല്‍ മരിച്ചു എന്ന് പറയപെടുന്ന കുഞ്ചന്‍ നമ്പ്യാരുടെ കാലത്തും ഈഴവരെ ബൌദ്ധര്‍ ആയി കണ്ടിരുന്നു എന്നത് ഇതില്‍ നിന്നും വ്യക്തമാണ്
7.എ.ഡി. പന്ത്രണ്ടാം ശതകം വരെ ഈഴവര്‍ എന്നത് ജാതിപേരല്ല എന്നും കൃഷിയും വൈദ്യവും കളരിയും കൊണ്ട് കുലമഹിമയും സ്ഥാനവും ഉണ്ടായിരുന്ന ബുദ്ധമതക്കാര്‍ ആയിരുന്നു എന്നും പ്രശസ്ത ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ള അഭിപ്രായപെട്ടിട്ടുണ്ട്.
8.രാജ രാജ ചോളന്റെ തഞ്ചാവൂര്‍ ലിഖിതത്തിലും (985-1013) ഈഴവര്‍ വ്യവസായം എന്ന തൊഴിലുമായി ബന്ധപെട്ട ജാതിപേര്‍ ആണെന്ന് പറയുന്നുണ്ട് .
9.ചേരന്‍ ചെങ്കുട്ടുവന്റെ കാലത് കേരളത്തിലെ പ്രബല മതമായിരുന്ന ബുദ്ധ മതം ബ്രാഹ്മണ മതത്തിന്റെ അധിനിവേശത്തിന്റെ ഫലം ആയി മുഖ്യധാരയില്‍ നിന്നും ഒഴിവക്കപെട്ടു.ബുദ്ധ മതത്തിന്റെ കീഴില്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ജന വിഭാഗം ആണ് പിൽക്കാലത്തു ഈഴവര്‍ ആയി തീർന്നതെന്നു ഡോ.പി.സി. അലക്‌സാണ്ടറും , കെ. ദാമോദരനും അഭിപ്രയപെടുന്നു .ഈ വസ്തുത കുഞ്ഞികുട്ടന്‍ തമ്പുരാനും വ്യക്തമാക്കുന്നുണ്ട് .
ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ ആയ സമുദായം ആണ് ഈഴവര്‍ . ക്രിസ്ത്യാനിക്ക് ചൂണ്ടികാണിക്കാന്‍ ക്രിസ്തു എന്നാ മഹാ ഗുരു മാത്രമേ ഉള്ളൂ, മുസ്ലിമിന് മുഹമ്മദും...
ഈഴവ ജനത യാത്ര തുടങ്ങുന്നത് ബുദ്ധനില്‍ നിന്നാണ് അത് സമ്പൂർണ്ണം ആകുന്നതു ഗുരുദേവനിലും . എന്നാൽ സ്വന്തം അസ്ഥിത്വം തിരിച്ചറിയാതെ, ആട്ടിൻ കൂട്ടത്തിൽ ജീവിച്ചു സ്വയം ആടായി കരുതിയ സിംഹത്തിന്റെ അവസ്ഥയിൽ ആണോ ഇന്ന് ഓരോ ഈഴവനും എന്ന് ന്യായമായും ഭയക്കേണ്ടി ഇരിക്കുന്നു. അത്രമാത്രം ഇരുട്ടിലാണ് ഇന്ന് ഈഴവ ജനത . കേവലം ആജ്ഞാനുവർത്തികളുടെ ഒരു കൂട്ടം എന്നതിൽ കവിഞ്ഞു അവരിൽ ഇന്നൊന്നും തന്നെ അവശേഷിക്കുന്നില്ല .
Kamaljith T.K.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home