Sunday, 6 August 2017

രാമായണചിന്തകൾ - സുരേഷ് അന്നംകുളങ്ങര

രാമായണം ഇന്നും എങ്ങനെ പ്രസക്തമാകുന്നു, എന്താണ് രാമായണപാരായണം വഴി നാം ഉൾക്കൊള്ളേണ്ടത് എന്ന്   "രാമായണചിന്തകൾ " എന്നതുവഴി ഞാൻ പങ്കുവയ്ക്കുന്നു.

യാത്രാമുഖം

 "കുജന്തം      രാമരാമേതി  മധുരം         മധുരാക്ഷരം  ആരൂഹ്യ കവിതാശാഖാം
  വന്ദേവാല്മീകികോകിലം രാമായണം   ഭാരതത്തിന്റ ഇതിഹാസകൃതിയാണ്. ഇതിഹാസം  എന്നതിനു പുറമേ ആദികാവ്യം  ധർമ്മശാസ്ത്രം എന്നീ സ്ഥാനങ്ങളും രാമായണത്തിനുണ്ട്. മഹാഭാരതവും     ഇതിഹാസമാണങ്കിലും    ഭാരതീയസംസ്ക്കാരത്തിന്റെ   ശക്തമായ അടിത്തറയായി വർത്തിക്കുന്നത്    രാമായണമാണ്.

വർണ്ണാശ്രമധർമ്മങ്ങൾപാലിക്കുന്നതുകൊണ്ട്   രാമായണം ധർമ്മശാസ്ത്രവുമാണ്.ധർമ്മാർത്ഥകാമമോക്ഷം എന്നീ   പുരുക്ഷാർത്ഥ
ങ്ങളെ   പ്രത്യക്ഷപ്പെടുത്തുന്നതുകൊണ്ട് ഇത് ഒരേ സമയം  ഭൗതികവും  ആദ്ധ്യാത്മികവുമാണ്.

വാല്മീകിരാമായണം  ഭാരതീയ സാമൂഹ്യജീവിതത്തിലും   സംസ്ക്കാരരൂപീകരണത്തിലും ആധിപത്യം സ്ഥാപിച്ച്    നിലകൊണ്ടതോ
ടൊപ്പം   സമീപവർത്തികളയായരാജ്യങ്ങളുടെ  സംസ്ക്കാരങ്ങളിലും    സാഹിത്യങ്ങളിലും  വലിയ സ്വാധീനംപ്രസരിപ്പിച്ചു.  അതിന്റെ ഫലമായി  ടിബറ്റ്,ഖോത്താനി, ഇൻഡോനേഷ്യ,  ഇൻഡോചൈന, സയാം,ബർമ്മ,താ
യ്ലണ്ട്   തുടങ്ങിയ    രാജ്യങ്ങളിലെല്ലാം  ചെറിയചെറിയമാറ്റങ്ങളോടെ രാമായണങ്ങൾ ഉണ്ടായി.ഇന്ത്യയിലും വ്യത്യസ്തഭാഷകളിൽ  പ്രാദേശികമായി  രാമായണങ്ങൾ ഉണ്ടായിട്ടുണ്ട്.   ഹിന്ദിയിൽ  തുളസീദാസരാമായ
ണം(രാമചരിതമാനസം)തമിഴിൽ കമ്പരാമായണം,ബഗാളിയിൽ    കീർത്തിവാസരാമായണം,മറാഠിയിൽ ഏകനാഥരാമായണം,  സംസ്കൃതത്തിലും  മലയാളത്തിലും അദ്ധ്യാത്മരാമായണം.

എന്നിവ   ഉദാഹരണങ്ങളാണ്.  ഇവകൂടാതെ ആയിരത്തോളം   രാമായണങ്ങൾവേറയുമുണ്ട്. ഏതോ ഒരു അജ്ഞാതമനീഷി  സംസ്കൃതഭാഷയിൽ  എഴുതിയ അദ്ധ്യാത്മരാമായണത്തെ ഉപജീവിച്ച് യോഗിതുല്യനായ  തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ  മലയാളത്തി
ലെഴുതിയതാണ് അദ്ധ്യാത്മരാമായണംകിളിപ്പാട്ട്. ജനങ്ങളിൽ         ആദ്ധ്യാത്മികജ്ഞാനം    വളർത്തുന്നതിനും   ഭക്തിവർദ്ധിപ്പിക്കുന്ന
തിനും   ഒപ്പം വേദവേദ്യങ്ങളായ   ധാർമ്മികമൂല്യബോധം     സാമാന്യജനങ്ങളിൽ സൃഷ്ടിക്കുന്നതിനുമായിരിന്നു    അദ്ധ്യാത്മരാമായണ രചനയിൽ എഴുത്തച്ഛൻ ലക്ഷ്യമിട്ടത്.    ഇത് നിറവേറ്റുന്നതിൽ  ആ കൃതി അഭൂതപൂർവ്വമായവിജയം കൈവരിക്കുകയും ചെയ്തു.

 "കുജന്തം      രാമരാമേതി  മധുരം         മധുരാക്ഷരം ആരൂഹ്യ കവിതാശാഖാം
  വന്ദേവാല്മീകികോകിലം രാമായണം   ഭാരതത്തിന്റ ഇതിഹാസകൃതിയാണ്. ഇതിഹാസം  എന്നതിനു പുറമേ ആദികാവ്യം  ധർമ്മശാസ്ത്രം എന്നീ സ്ഥാനങ്ങളുംരാമായണത്തിനുണ്ട്. മഹാഭാരതവും     ഇതിഹാസമാണങ്കിലും    ഭാരതീയസംസ്ക്കാരത്തിന്റെ   ശക്തമായഅടിത്തറയായി വർത്തിക്കുന്നത്    രാമായണമാണ്.

വർണ്ണാശ്രമധർമ്മങ്ങൾപാലിക്കുന്നതുകൊണ്ട്   രാമായണം ധർമ്മശാസ്ത്രവുമാണ്.ധർമ്മാർത്ഥകാമമോക്ഷം എന്നീ   പുരുക്ഷാർത്ഥ
ങ്ങളെ   പ്രത്യക്ഷപ്പെടുത്തുന്നതുകൊണ്ട് ഇത് ഒരേ സമയം  ഭൗതികവും  ആദ്ധ്യാത്മികവുമാണ്.


വാല്മീകിരാമായണം  ഭാരതീയ സാമൂഹ്യജീവിതത്തിലും   സംസ്ക്കാരരൂപീകര
ണത്തിലും ആധിപത്യം സ്ഥാപിച്ച്    നിലകൊണ്ടതോടൊപ്പം   സമീപവർത്തികള
യായരാജ്യങ്ങളുടെ  സംസ്ക്കാരങ്ങളിലും    സാഹിത്യങ്ങളിലും  വലിയ സ്വാധീനം പ്രസരിപ്പിച്ചു.  അതിന്റെ ഫലമായി ടിബറ്റ്,ഖോത്താനി, ഇൻഡോനേഷ്യ,  ഇൻഡോ ചൈന, സയാം,ബർമ്മ,താ
യ്ലണ്ട്   തുടങ്ങിയ    രാജ്യങ്ങളിലെല്ലാം  ചെറിയചെറിയമാറ്റങ്ങളോടെ രാമായണ
ങ്ങൾ ഉണ്ടായി.ഇന്ത്യയിലും 
വ്യത്യസ്തഭാഷകളിൽ  പ്രാദേശികമായി  രാമായണങ്ങൾ ഉണ്ടായിട്ടുണ്ട്.   ഹിന്ദിയിൽ  തുളസീദാസരാമായണം(രാമചരിതമാനസം)തമിഴിൽ കമ്പരാമായണം,ബഗാളിയിൽ    കീർത്തിവാസ
രാമായണം,മറാഠിയിൽ ഏകനാഥരാമായണം,  സംസ്കൃതത്തിലും  മലയാളത്തി
ലും അദ്ധ്യാത്മരാമായണം. 
എന്നിവ   ഉദാഹരണങ്ങളാണ്.  ഇവകൂടാതെ ആയിരത്തോളം   രാമായണങ്ങൾ
വേറയുമുണ്ട്. ഏതോ ഒരുഅജ്ഞാതമനീഷി  സംസ്കൃതഭാഷയിൽ  എഴുതിയ
അദ്ധ്യാത്മരാമായണത്തെഉപജീവിച്ച് യോഗിതുല്യനായ  തുഞ്ചത്ത് രാമാനുജൻ
എഴുത്തച്ഛൻ  മലയാളത്തിലെഴുതിയതാണ് അദ്ധ്യാത്മരാമായണംകിളിപ്പാട്ട്.ജന
ങ്ങളിൽ         ആദ്ധ്യാത്മികജ്ഞാനം    വളർത്തുന്നതിനും   ഭക്തിവർദ്ധിപ്പിക്കുന്ന
തിനും   ഒപ്പം വേദവേദ്യങ്ങളായ   ധാർമ്മികമൂല്യബോധം     സാമാന്യജനങ്ങളിൽ സൃഷ്ടിക്കുന്നതിനുമായിരിന്നു    അദ്ധ്യാത്മരാമായണരചനയിൽ എഴുത്തച്ഛൻ ല
ക്ഷ്യമിട്ടത്.    ഇത് നിറവേറ്റുന്നതിൽ  ആ കൃതി അഭൂതപൂർവ്വമായവിജയം കൈവരിക്കുകയും ചെയ്തു.

1 90202 63617‬: രാമായണചിന്തകൾ (സുരേഷ് അന്നംകുളങ്ങര)

പതിനാലാംനൂറ്റാണ്ടിൽ   ഭാരതത്തിൽ രാമഭക്തി പ്രസ്ഥാനത്തിനുണ്ടായ പ്രചാരംഭക്തിസാഹിത്യപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉത്തേ
ജകമായി. ഈനൂറ്റാണ്ടിലുംതുടർന്ന്   പതിനഞ്ച്   പതിനാറ്നൂറ്റാണ്ടുകളിലായി ഒട്ടനവധി        രാമായണകൃതികൾ ഉണ്ടായി.    എഴുത്തച്ഛന്റെ  അദ്ധ്യാത്മരാമായണംഉണ്ടാകുന്നത്    പതിനാറാംനൂറ്റാണിലാണ്.    ഇതിനുമു
മ്പ് രാമചരിതം, രാമകഥപ്പാട്ട്,കണ്ണശ്ശരാമായണം എന്നീകൃതികൾ    ഉണ്ടായിരുന്നു.
എന്നാലും  രാമായണം  എന്നുപറയുമ്പോൾ കേരളീയരുടെ  മനസ്സിലേക്ക്  ആദ്യം
ഓടിയെത്തുന്നത് എഴുത്തച്ഛന്റെ     അദ്ധ്യാത്മരാമായണമാണ്. ഇതിനു സഹായി
ച്ച ഒരപ്രധാനഘടകം അതിന്റെ    ഭാഷാശൈലിയാണ്.ലളിതമധുരവും പ്രസാദാത്
മകവുമായിരുന്നു ഭാഷ.  കഥാനുഗതമായി സന്ദർഭാനുസരണം   അത്    ഓജസ്സും തേജസ്സും  ഉൾക്കൊള്ളുകയും ചെയ്യുന്നു.  ഈ  ഭാഷാനൂറ്റാണ്ടുകൾ ഇപ്പറവും  ഇ
ന്നും തുടരുന്നു.'ര' 'മ' 'യ''ന'എന്നീ  ബീജാക്ഷരങ്ങളുടെഓരോ    ഈരടിയിലുമുള്ള
വിന്യാസം(ചിലയിടങ്ങളിൽഒഴിവാക്കിയെങ്കിലും) അദ്ധ്യാത്മരാമായണത്തിന്   മന്ത്രതുല്യശക്തിനൽകുന്നു.മലയാളികൾക്ക്   എഴുത്തച്ഛൻ   ഭാഷാപിതാവ് മാത്രമല്ല അവരുടെ ആദ്ധ്യാത്മികഗുരുവും കൂടിയാണ്.എന്നാൽ    ഭാരതീയസംസ്
ക്കാരത്തെ   രൂപപ്പെടുത്തുന്നതിൽ   വാല്മീകിരാമായണത്തിനുണ്ടായിരുന്ന   പ്രാ
ധാന്യം   മറ്റൊരുരാമായണത്തിനും     അവകാശപ്പെടുവാൻ കഴിയുകയില്ല.  ' രാമ
കഥയുടെ വളർച്ച'  എന്ന ഗവേഷണപ്രബന്ധത്തിന്  പ്രയാഗ    സർവ്വകലാശാലയി
ൽ  നിന്നും  ഡി.ഫിൽ ബിരുദമെടുത്ത   ഫാദർ കാമിൽബുൽക്കെ വാല്മീകി രാമാ
യണത്തെക്കുറിച്ച് പറഞ്ഞവാക്കുകൾ പ്രത്യേകം ശ്രദ്ധേയമാണ്."രാമകഥ   ഭാര
തീയ  സംസ്ക്കാരത്തിന്റെമാത്രമല്ല   ഏഷ്യൻ   സംസ്ക്കാരത്തിന്റേയും ഒരു മഹ
ത്തായ   തത്ത്വമായി   തീർന്നിട്ടുണ്ട്.രാമകഥയുടെ വ്യാപ്തിയുടേയും ജനപ്രീതിയു
ടേയും   ബഹുമതി   വാല്മീകീകൃതമായ   രാമായണത്തിനുള്ളതാണ്."
ഈ മഹാകാവ്യത്തെക്കുറിച്ച്   അരവിന്ദമഹർഷി   പറയുന്നത്       ഇങ്ങനെയാണ്"സർവോത്കൃഷ്ടകൃതിയായ    വാല്മീകിരാമായണത്
തിന്റെ      ചൈതന്യത്തിലേക്ക് ഒറ്റക്കുതിപ്പിന് ചുഴിഞിറങ്ങാൻ  എല്ലാവർക്കും  കഴിഞ്ഞെന്നു വരില്ല.   എന്നാൽ ഒരിക്കൽ ഇറങ്ങി മുങ്ങിയവർ പിന്നെ ലോകസാഹിത്യത്തിലെ     മറ്റൊരുകൃതിയും      ഇതിനൊപ്പമാണന്ന്
സമ്മതിച്ചുതരില്ല."അതുകൊണ്ട് വാല്മീകിരാമായണത്തെകുറിച്ചും   അ
ത് മുന്നോട്ടുവെക്കുന്ന    ജീവിതദർശനത്തെക്കുറിച്ചും     റിഞ്ഞിരിക്കേണ്ടതാണ്.


രാമായണം  ഇതിഹാസകാവ്യമെന്ന  വിഭാഗത്തിലാണ്ഉൾപ്പെടുന്നത്."ഇതിഹ ആസ്തേ അസ്മിൻ  ഇതി   ഇതിഹാസഃ"  എന്നാണ്  ഇതിഹാസത്തിന്റെ ഒരുനിർവചനം.ഇതിൽ ഇതിഹ ഉള്ളതുകൊണ്ട് ഇതിഹാസം. ഇതി
ഹ എന്നാൽ പാരമ്പര്യോപദേശം എന്നർത്ഥം.പരമ്പരയാ  അനുഷ്ഠിച്ച്     വ്യക്തി
ക്കും സമൂഹത്തിനും ഗുണകരമായിരിക്കും  എന്ന് തെളിഞ്ഞിട്ടുള്ള  സദാചാരങ്ങ
ളാണ് ഇതിഹകൾ.ഇതിഹാസത്തിന്റെ  മറ്റൊരു  നിർവചനം  "ധർമ്മാർത്ഥ    കാമമോക്ഷാണാമുപദേശ  സമന്വിതം           പൂർവവൃത്തംകഥോപേതമിതിഹാസം പ്രചക്ഷതേ"എന്നാണ്.ഇതനു
സരിച്ച്   ധർമ്മം   അർത്ഥം കാമം മോക്ഷം എന്നീ പുരുഷാർത്ഥങ്ങളെ   സംബന്ധി
ച്ച  ഉപദേശങ്ങൾ  കഥകളുടെ  സഹായത്തോടെ  വിവരിക്കുന്ന  പൂർവ്വവൃത്താന്ത
മാണ് ഇതിഹാസം.   ഒരു ജനതയെ സാംസ്ക്കാരികമായി ഉയർത്തുക എന്ന  ലക്
ഷ്യമാണ്   ഇതിഹാസങ്ങൾനിറവേറ്റുന്നത്. രാമായണംഈ  രണ്ടു നിർവചനങ്ങളേയും        സാധൂകരിക്കുന്നുണ്ടോ  എന്നാണ്    പരിശോ
ധിക്കേണ്ടത്.'രമ് രമതേ' എന്ന പ്രമാണമനുസരിച്ച് 'രാമ'  ശബ്ദത്തി
ന് രമിപ്പിക്കുന്നവൻ എന്നാണ് അർത്ഥം'രാമസ്യ അയനം രാമായണം' എന്നും 'രാ
മായഃ അയനം രാമായണം'എന്നും രാമായണത്തെ വിഗ്രഹിക്കാം.
സീതയെ   വീണ്ടെടുക്കുന്നതിനായി  രാമൻ  നടത്തിയഒരുയാത്രയല്ല      ശീർഷക
നാമംകൊണ്ട് വിവക്ഷിക്കുന്നത്.'സത്യം വദ,ധർമ്മം ചര'   എന്ന  ഉപനിഷത്ത്  ഉപ
ദേശത്തെ സാക്ഷാത്ക്കരിക്കുന്നതായിരുന്നു   തപസ്സ്ശൗചം  ദയ  സത്യം   എന്നീ
നാല് ധർമ്മപാദങ്ങളും   തികഞ്ഞ ധർമ്മവിഗ്രഹനായരാമന്റെ ജീവിതയാത്ര. അ
ത്   മറ്റുള്ളവർക്ക്  മാതൃകയാകുന്ന തരത്തിൽ ആവി ഷ്ക്കരിക്കുകയാണ്  രാമാ
യണം.    പിതൃപുത്രബന്ധംസോദരബന്ധം,ഭാര്യാഭർത്തൃബന്ധം,   സുഹൃദ്ബന്ധം
എന്നിവയും    ദൃഢരൂഢമായി രാമായണത്തിൽ  ദൃശ്യമാണ്.   ഇതെല്ലാം  പുറകെ
വ്യക്തമാക്കുന്നുണ്ട്.

ഈശ്വരനെ    മനുഷ്യനായി അവതരിപ്പിച്ച് ,ജീവിതത്തിലെ വിഷമസന്ധികൾക്കിട
യിലും  ധർമ്മനിഷ്ഠ   വിടാതെതന്നെ എങ്ങിനെ അവ യെ     സമചിത്തതയോടെ
നേരിടാമെന്ന്  രാമനിലൂടെകാണിച്ചുതരുകയാണ്  വാല്മീകി ചെയ്യുന്നത്.  ആരാ
ണ്  ഈ  ലോകത്ത്   ഗുണവാനും    വീര്യവാനുമായവൻ  എന്ന് വാല്മീകി  ആരാ
യുമ്പോൾ   നാരദമഹർഷിരാമനെ     നിർദ്ദേശിക്കുകയാണ് ചെയ്യുന്നത്. ഭോഗമല്ല മറിച്ച് ത്യാഗമാണ്ഭാരതീയ  സംസ്ക്കാരത്തിന്റെ   ഭൂമികയെന്ന്   രാമൻ സീത,ലക്ഷ്മണൻ,  ഊർമിള, ഭരതൻ    തുടങ്ങിയവരിലൂടെ    വ്യക്തമാക്കുകയും
ചെയ്യുന്നു. അദ്ധ്യാത്മരാമായണത്തിലെ  രാമന്    പൂർണ്ണമായും അവതാരപ്രഭാവമാണുള്ളത്. ഈശ്വരന്  അസാദ്ധ്യമായി  യാതൊന്നുമി
ല്ലല്ലോ? എഴുത്തച്ഛൻ ഭക്തിക്കാണ്  മറ്റെന്തിനേക്കാളുംഏറെ  പ്രാധാന്യം നല്കിയിരിക്കുന്നത്.ഭാരതീയമാനേജ്മെന്റ്   തത്ത്വങ്ങളുടെ    അടിസ്ഥാന
ത്തിലും     രാമായണത്തെ വിലയിരുത്താം.കഥയിലെ  ചിലകാര്യങ്ങൾ
വാല്മീകിരാമായണത്തിലുള്ളതുപോലെയല്ല   അദ്ധ്യാത്മരാമായണത്തിൽ     പറ
ഞ്ഞിരിക്കുന്നത്.ഇതും മനസിലാക്കേണ്ടിയിരിക്കുന്നുരാമായണത്തിലെ  കഥ എ
ല്ലാവർക്കുമറിയാവുന്ന താണ്. ത്രേതായുഗം    മുതൽരാമായണം വായിക്കപ്പെടു
ന്നു.  ഇനിയുള്ള കാലത്തേക്കും രാമായണം  സഞ്ചരിക്കുകതന്നെ ചെയ്യും.വെറു
മൊരു പതിവായും ചടങ്ങായും     എങ്ങിനേയെങ്കിലുംഉപരിതലസ്പർശിയായിട്ടുമാത്രം വായിച്ചിട്ട്     കാര്യമി
ല്ല;അതിൽ അന്തർധാരയായി    വർത്തിക്കുന്ന   സത്യധർമ്മാദി   സദ്ഗുണങ്ങളെ
തിരിച്ചറിഞ്ഞ്   അവ     ഉൾക്കൊണ്ട്    സ്വജീവിതത്തെപുനഃർനിർമ്മിക്കുവാൻ  ക
ഴിയണം.ഇത്തരം ചിലകാര്യങ്ങൾ     സാദ്ധ്യമായരീതിയിൽ പരിചയപ്പെടുത്തുവാനുള്ള   ശ്രമമാണ്   'രാമായണചിന്തകൾ' എന്നതിൽ ന
ടത്തുന്നത്.

ഭാരതീയ സംസ്ക്കാരത്തിന്റെ ആധാരശിലയായി വർത്തിക്കുന്ന    രാമായണം
യഥാർത്ഥത്തിൽ     നമ്മെമനുഷ്യഭാവത്തിൽ   നിന്നുംഈശ്വരത്ത്വത്തിലേക്ക്   ഉ
യർത്തുന്ന      ഉത്തമകൃതിയാണ്. നമുക്ക് അതുമായിസത്സംഗം വരണമെന്നു മാ
ത്രം.   ഇതു സാധ്യമാണൊ?
വാല്മീകി  മഹർഷി  തന്നെപ്രകടമായ ഉദാഹരണം.ജന്മംകൊണ്ട് ബ്രാഹ്മണനാ
യിരുന്നു രത്നാകരൻ എന്നപൂർവ്വനാമിയായ    വാല്മീകി.കൃത്തിവാസരാമായണത്തിലാണ്  ഈ നാമം  പരാമർശിക്കുന്നത്.   സ്കന്ദപുരാണത്തിൽ  മൂന്നുപേരുകൾകാണുന്നു.അഗ്നിശർമൻലോഹജംഘൻ,  വൈശാഖൻ.    ബ്രാഹ്മണനായിരുന്നു എന്ന്     അംഗീകരിക്കുന്നുകാട്ടാളന്മാരുടെ സംസർഗ്ഗംമൂലം വൃഷലിയെ വിവാഹംകഴിക്കുകയും കൊള്ളയും
കൊലയും തൊഴിലാക്കുകയും ചെയ്തു.മനുഷ്യത്വം നഷ്ടപ്പെട്ടു. എന്നാൽ സപ്ത
ർഷികളുമായി  സത്സംഗമുണ്ടായപ്പോൾ  താൻ ചെയ്യുന്ന    കർമ്മത്തിന്റെ   ഫലം ആരാണ്   അനുഭവിക്കുകഎന്നറിയാൻ  താല്പര്യമുണ്ടായി. നിരക്ഷരയായ  ഭാര്യയിൽ  നിന്നും   കർമ്മഫലംഅവനവൻ തന്നെ അനുഭവിക്കണമെന്ന  സത്യം  വെളിപ്പെട്ടു.ഇത്ആകാട്ടാളന്റെമാറ്റത്തിലേക്കുള്ള     ചിന്ത
ജ്വലിപ്പിച്ച അഗ്നിസ്ഫുലിംഗമായിത്തീർന്നു.ഈശ്വരനെഅറിയാൻ    തപസ്സനുഷ്ഠി
ച്ച രത്നാകരൻ വാല്മീകി മഹർഷിയായിത്തീർന്നു.   ഇത് മനുഷ്യനിൽനിന്നും  ഈശ്വരനി(ഈശ്വരീയത)ലേക്       കുള്ള  ഉയർച്ചയായിരുന്നു.
സപ്തർഷികൾ   ഉന്നയിച്ചഒരൊറ്റ ചോദ്യത്തിന് ,മന്ത്രമായി  വ്യുൽക്രമത്തിൽ പ
റഞ്ഞ'മരാ' 'മരാ'(രാമ)  എന്ന ഒരൊറ്റ വാക്കിന്   ഇത്തരത്തിലൊരുമാറ്റം  ഉണ്ടാ
ക്കാൻ  കഴിയുമെങ്കിൽ രാ മനെ  പൂർണ്ണമായി  മനസ്സിലാക്കിയാൽ എന്തെന്ത് മാ
റ്റങ്ങൾ ഉണ്ടാകില്ല!!കുട്ടി  ഗർഭത്തിലായിരിക്കുമുതൽ അവരുടെ വിദ്യാഭ്യാ
സത്തെക്കുറിച്ചും ഭാവിയെഎല്ലാ     മാതാപിതാക്കളുംആശങ്കയിലാണ്. എന്നാൽ
അവരുടെ    സ്വഭാവരൂപീകരണകാര്യത്തിൽ     എന്തേഈ ആശങ്കയില്ലാത്തത്.. ?
ഈയാണ്ടത്തെ രാമായണമാസത്തിലെങ്കിലും      ദിവസവും      ഒരുമണിക്കൂറൊ അരമണിക്കുറൊ ഇത്തരംകാര്യങ്ങൾ പറഞ്ഞുകൊടുക്കുക.ആ സമയനഷ്ടം(?)
അവരാരും ഡോക്റ്ററും എഞ്ചിനീയറും  കലക്റ്ററുമൊന്നും ആകാതിരിക്കില്ല.
ആത്മാവ്  നഷ്ടപ്പെട്ടിട്ട്  എന്തുനേടിയിട്ടെന്ത്!!

രണ്ടു വാക്കുകൾ വിട്ടുപോയി ".....      ഗർഭത്തിലായിരിക്കുമ്പോൾമുതൽ... ഭാവിയെക്കുറിചും.......  ആശങ്കയിലാണ്. ആ സമയനഷ്ടം കൊണ്ട്........       .ആകാതിരിക്കില്ല.

രാമായണത്തെ   മനസ്സിലാക്കാനുള്ള ശരിയായമാർഗ്ഗമെന്നത്  അതിലെ   ഓരോ കഥാപാത്രത്തിന്റേയും   ചരിത്രത്തെ എംപതി എന്നരീതിയിൽ വിശകലനം ചെയ്ത് അതിൽ ഏതെല്ലാം ശരിയായിരുന്നു ഏതെല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലാക്കുകയാണ്. ആവശ്യമായത്ക്കൊള്ളണം.ഇതാണ് ഇതിഹാസങ്ങളിലെ   ഒരു  മാനേജ്മെന്റ്തത്വം. ഋഗ്വേദത്തിൽ
"അഹം   ത്വം  ത്വം   വാഘാ സ്യാ അഹം"ഞാൻ   നീയുംനീ ഞാനുമാണന്നിരിക്കട്ടെ
എന്നു പറയുന്നുണ്ട്.    ഇത്വേദിക്ക്  മാനേജ്മെന്റാണ് Principles  of empathetic
Communicationഈതത്വംഉൾകൊണ്ട് പ്രവർത്തിക്കാൻ  കഴിഞ്ഞാൽ  സമൂഹത്
തിലെ  അസ്വസ്ഥതകൾ  ഒട്ടുമിക്കവാറും     ഒഴിവാക്കുവാൻ സാധിക്കും. സന്ദർഭം
വരുമ്പോൾ,  മാനേജ്മെന്റ്തത്വങ്ങൾ   രാമായണത്തിൽ എങ്ങനെ ബന്ധപ്പെട്ടിരി
ക്കുന്നു എന്നുപറയാം.വേടൻ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ       അമ്പെയ്ത്
കൊല്ലുന്നത്    കണ്ടപ്പോൾവാല്മീകിക്ക് ഉണ്ടായ ശോകം  ശ്ലോകമായി   പുറത്തു
വന്നതാണ്  രാമായണ രചനയ്ക്ക് തുടക്കമായത്.  ജീവിതത്തിലും   കർമ്മമണ്ഡ
ലത്തിലും ഉണ്ടാകുന്ന ചിലനെഗറ്റീവുകളാണ്   പോസിറ്റീവുകളിലേക്ക് നയിക്കുന്
നത്.  നമുക്കുചറ്റും നടക്കുന്ന പലമാറ്റങ്ങളും ചില നെഗറ്റീവുകളുടെ  അനന്തരഫ
ലമാണന്ന്  കാണുവാൻ കഴിയും.

ഒരിക്കൽ  ആശ്രമം  സന്ദർശിച്ച ദേവർഷിയായ നാരദനോട്  വാല്മീകി   ചോദിച്ചു
"കോന്വസ്മിൻ    സാമ്പ്രതംലോകേ  ഗുണവാൻ   കശ്ചവീര്യവാൻ/  ധർമ്മജ്ഞശ്ച
കൃതജ്ഞശ്ച     സത്യവാക്യോ ദൃഢവ്രതഃ "ഈ ലോകത്തിൽ ഗുണവാ
നും  വീര്യവാനും      ധർമ്മംഅറിയുന്നവനും    ഉപകാരസ്മരണയുള്ളവനും  സത്യവാദിയും ദൃഢബുദ്ധിയുള്ളവനുമായിട്ട് ആരുണ്ട്? തുടർന്ന് വാല്മീകി ഗുണങ്ങളെവ്യക്തമാക്കുന്നു.  സർവ്വഭൂതഹിതേരതത്വം(എല്ലാവരുടേയും   ഹിതത്തെ  അഭിലഷിക്കൽ)പ്രിയദർശിത,ആ ദ്ധ്യാത്മികജ്ഞാനം,ക്രോധ
ജയം, അനസൂയത, ധർമ്മരോഷം     എന്നിവയാണവമുനിയുടെ ചോദ്യത്തിന് നാ
രദൻ മറുപടിയായി ശ്രീരാമനെ      അവതരിപ്പിക്കുന്നു."ഇക്ഷ്വാകുവംശപ്രഭവഃ  രാമോ നാമ ജനൈഃ ശ്രുത...."പതിനഞ്ചു  ശ്ലോകങ്ങളിലായി നാരദൻ  രാമന്റെ ഗുണഗണങ്ങളെ പറ്റി വർണ്ണിക്കുന്നു.  രാമന്റെ    ജീവിതകഥപറഞ്ഞു  കൊടുക്കുകയും ചെയ്തു. (വീണാപാണിയുമുപദേശിച്ചു     രാമായണം എന്നാണ്   അദ്ധ്യാത്മരാമായണത്തിൽ)രാമനെപ്പോലെ    സർവ്വഗുണസമ്പന്നനായ  ഒരുത്തമ
മനുഷ്യനാകാനാണ്    ശ്രമിക്കേണ്ടത്.   ഇപ്രകാരമുള്ളവരാകണം       രാജ്യഭരണം
കൈയ്യാളേണ്ടത്. ഈ അർത്ഥത്തിലാണ്       ഗാന്ധിജി       ഭാരതം    രാമരാജ്യമാകണ
മെന്നാഗ്രഹിച്ചത്.

ഇണപക്ഷികളിൽ ഒന്നിനെ ഒരുവേടൻ       അമ്പെയ്ത് കൊല്ലുന്നത് കണ്ട

പുത്രലാഭാലോചന  മുതൽഅഹല്യാമോക്ഷം  വരെയുള്ളഭാഗങ്ങൾ ഇന്ന് വിചാരംചെയ്യാം.    ഈഭാഗങ്ങളിൽഅദ്ധ്യാത്മരാമായണ   ത്തിലേയും    വാല്മീകിരാമായണത്തിലേയും  വിവരണങ്ങളിൽ  ചിലവ്യത്യാസങ്ങൾ
ഉള്ളത്  ആദ്യം   ചൂണ്ടിക്കാണിക്കാം.   പുത്രകാമേഷ്ടിയാഗഫലമായിലഭിച്ച പായ
സം  ദശരഥൻ തന്റെ  ഭാര്യമാർക്ക്   പങ്കിട്ടുകൊടുക്കുന്നു.   അദ്ധ്യാത്മരാമായണ
ത്തിൽ  അത്  ഇപ്രകാരമാണ്.  കൗസല്യാദേവിക്ക് നേർ പകുതികൊടുത്തു.  ബാ
ക്കിപകുതി   ശൈഥില്യാത്മനാ  കൈകേയിക്കു  നൽകി. അവർ തങ്ങൾക്ക് ലഭി
ച്ചതിൽ  പാതിവീതം   സുമിത്രയ്ക്കുനൽകി.വാല്മീകിപറഞ്ഞിരിക്കുന്നത്   ഇങ്ങ
നെയല്ല. പായസത്തിൽ  പകുതി രാജാവ് കൗസല്യക്ക്നൽകി.   പാതിയിൽ പാതി
സുമിത്രയ്ക്ക് നൽകി.  ബാക്കിയിൽപാതി കൈകേയിക്കു കൊടുത്തു. ബാക്കിഭാ
ഗം  അല്പം  ആലോചിച്ചശേഷം  വീണ്ടും  സുമിത്രയ്ക്ക്നൽകി എന്നാണ്.
വിശ്വാമിത്രമഹർഷി   യാഗരക്ഷയ്ക്കായി  രാമലക്ഷ്മണന്മാരെയുംകൂട്ടി   പോകുമ്പോൾ  യാത്രയ്ക്കിടയിൽബല  അതിബല  എന്നിങ്ങനെ  രണ്ടുവിദ്യകൾ   ഉപദേശിച്ചുകൊടുത്തു.  വിശപ്പുംദാഹവും   ഉണ്ടാകാതിരിക്കാൻ ഇവ പഠിച്ചു ജപിക്കാൻ മഹർഷി ഉപദേശിച്ചെന്നാണ് അദ്ധാത്മരാമായണത്തിലെ വിവരണം.  എന്നാൽ   വാല്മീകിരാമായണത്തിൽ ഇതുകൂടാതെ  മറ്റുചി
ല  പ്രത്യേകതകളും  ഇവയ്ക്ക്  ഉള്ളതായി    പറയുന്നുണ്ട്.  അത് ഇങ്ങനെയാണ്.
ഇവ  ജപിച്ചാൽ മൂലോകത്തിലും നിനക്ക് തുല്യൻ ആരുമുണ്ടാവുകയില്ല.  സൗഭാ
ഗ്യം, ദാക്ഷിണ്യം,   ജ്ഞാനംബുദ്ധിനിശ്ചയം,  പ്രത്യുത്തരസാമർത്ഥ്യം ഇവയിൽ നി നക്ക് സമം ആരും ഉണ്ടാവില്ല.സർവ്വലോകരക്ഷയ്ക്കായി ഇവ സ്വീകരിക്കുക.ഇവർ ബ്രഹ്മപുത്രികളാണ്. തപസ്സുകൊണ്ട്നേടിയ  ഇവ  പ
ല  രൂപങ്ങളും   കൈക്കൊള്ളും.ഇനി മൂന്നാമത്  പറയാനുള്ളത് അഹല്യക്കുണ്ടായ ശാപകാരണവും തുടർന്ന് ലഭിച്ച മോക്ഷത്തേയും കുറിച്
ചാണ്.ഇത് പ്രത്യേകം ചിന്തയ്ക്ക്  പാത്രമാക്കേണ്ട   വിഷയമായതിനാൽ     നാളെ
എഴുതുന്നതായിരിക്കും.വിശ്വാമിത്രമഹർഷിയുമൊരുമിച്ചുള്ള യാത്ര രാമലക്ഷ്
മണന്മാരെ   സംബന്ധിച്ചിടത്തോളം പുതുതായി ധാരാളം  അറിവുകൾ ലഭിക്കാൻ
സഹായിച്ച    ഒന്നായിരുന്നുകൂടാതെ  അവർക്ക് വിശ്വാമിത്രനിൽ  നിന്നും ധാരാളംദിവ്യാസ്ത്രങ്ങളും  ദേവന്മാർക്ക്പോലും  അലഭ്യങ്ങളായ  അത്യുത്തമങ്ങളായ   മന്ത്രസമൂഹവും ലഭിച്ചു.

ഗൗതമ   മഹർഷി   മിഥുലാ
പുരിയിലെ   പർണ്ണശാലയി
ൽ   പത്നിയായ      അഹല്യ
യോടൊത്ത്  തപസനുഷ്ഠി
ച്ച്  ജീവിച്ചുവരുമ്പോൾ ഒരു
ദിവസം  അഹല്യയിൽ മോ
ഹിതനായി ദേവേന്ദ്രൻ,മഹ
ർഷി   പ്രഭാതസന്ധ്യാവന്ദന
ത്തിന്പോയ  തക്കംനോക്
കി ഗൗതമമുനിയുടെ രൂപം
ധരിച്ച്  ആശ്രമത്തിലെത്തു
കയും അഹല്യയെ    പ്രാപി
ക്കുകയും ചെയ്തു.   സൂര്യ
ൻ  ഉദിക്കാത്തതിനാൽ  മട
ങ്ങിയെത്തിയ  മുനി  തന്റെ
രൂപംധരിച്ചു  നിൽക്കുന്നവ
നെകണ്ട് കോപിഷ്ഠനായി.
അത്    ദേവേന്ദ്രനാണന്നറി
ഞ്ഞ ഗൗതമൻ,     ദേവേന്ദ്ര
നെ   സഹസ്രഭഗനായിത്തീ
രട്ടെ എന്നു ശപിച്ചു.   അഹ
ല്യയെ  ശിലാരൂപം  കൈക്
കൊണ്ട് മഞ്ഞും വെയിലും
മഴയും  സഹിച്ച് ആഹാരമി
ല്ലാതെ രാമപാദത്തെഭജിച്ച്
ആശ്രമത്തിൽ വസിക്കാൻ
ശപിച്ചു.  ശ്രീരാമപാദസ്പർ
ശമുണ്ടാകുമ്പോൾ     ശാപ
മോക്ഷം      ലഭിക്കുമെന്നും
അന്ന്   തന്നെ  വീണ്ടും  ശു
ശ്രൂക്ഷിച്ചു   കഴിയാമെന്നും
ഗൗതമ മഹർഷി    അഹല്യ യെ   അനുഗ്രഹിക്കുകയും
ചെയ്തു.
ഇതാണ് നമുക്ക് സുപരിചി
തമായ അഹല്യയുടെ കഥ.

എന്നാൽ വാല്മീകിരാമായ
ണത്തിൽ ഇത് മറ്റൊരുതര
ത്തിലാണ്    പറഞ്ഞിരിക്കു
ന്നത്. "മുനിവേഷംപൂണ്ടുവ
ന്നത്   ഇന്ദ്രനാണെന്നറിഞ്
ഞിട്ടും  അവനിൽ കുതൂഹ
ലംകൊണ്ട്    ദുർബുദ്ധിയാ
യ അവൾ സമ്മതം നല്കി
അവൾ ഇന്ദ്രനോടു  പറഞ്
ഞു: ഞാൻ കൃതാർത്ഥയാ
യി പ്രഭോ! വേഗം    ഇവിടെ നിന്ന്    പൊയ്ക്കൊള്ളുക.
അങ്ങയെയും   എന്നെയും
ഗൗതമനിൽനിന്നു രക്ഷിക്
കുക."   സ്നാനംകഴിഞ്ഞു
തിരിച്ചുവന്ന ഗൗതമ  മഹർ
ഷി  ഇന്ദ്രനെ  'വൃഷണഹീന
നായിത്തീരട്ടെ 'എന്നു ശപി
ച്ചു.അഹല്യയെ  'അനേകാ
യിരംവർഷം ആഹാരമില്ലാ
തെ  വായുമാത്രം   ഭക്ഷിച്ച്
തപിച്ച് ചാരത്തിൽ കടക്കു
ക.  മറ്റൊരുജീവിക്കും   കാ
ണാനാകാതെ ഈആശ്രമ
ത്തിൽ പാർക്കുക."ദശരഥ
പുത്രനായ രാമൻ ഈ വന
ത്തിൽ വരുമ്പോൾ നീ ശുദ്
ധയായിത്തീരും.    അദ്ദേഹ
ത്തിന്   ആതിഥ്യം   നൽകു
മ്പോൾ    ലോഭമോഹങ്ങൾ
വിട്ട് സ്വരൂപം      വീണ്ടുകിട്ടി എന്റെയടുത്തു വരും."എന്
ന ശാപമോക്ഷവും നൽകി
ഇങ്ങനെയാണ്   വാല്മീകി
രാമായണത്തിലെ    വിവര
ണം.
അഹല്യയെ ഗൗതമൻ കല്
ലായിത്തീരാൻ  ശപിച്ചു എ
ന്നാണ്  പൊതുവെ   പറയു
ന്ന കഥ.   വാല്മീകിരാമായ
ണത്തിൽ      എന്തായാലും അങ്ങനെ ഒരു പരാമർശമി
ല്ലന്നു മനസ്സിലായല്ലോ!രാമ
ദർശനംവരെ   അഹല്യ ത്രി
ലോകവാസികൾക്കും   അ
ദൃശയായി  ഭവിച്ചിരുന്നു എ   ന്നാണ്     വാല്മീകിരാമായ
ണം പറയുന്നത്.

അഹല്യയുടെ     പ്രവർത്തി
യെ  ഒരിക്കലും ന്യായീകരി
ക്കാൻ കഴിയില്ല.     ഗൗതമ
നെപ്പോലെ    ശ്രേഷ്ഠനായ
ഒരു   മുനിയോടൊപ്പം   ദീർ
ഘകാലം     ആശ്രമത്തിൽ
വസിച്ചിട്ടും      വികാരത്തെ
സംയമനം   ചെയ്യാൻ  കഴി
ഞ്ഞില്ലന്നതും  ധർമ്മപത്നി
യുടെ പാതിവ്രത്യം പാലിചി
ല്ലന്നതും പൊറുക്കാവതല്ല.
" ഭർതൃകർമാനുകരണമത്
റേ പാതിവ്രത്യനിഷ്ഠ  വധൂ
നാമെന്നു നിർണയം"എന്ന
രാമൻ സ്വമാതാവിനോട് പ
റയുന്നുണ്ട്. ജ്യേഷ്ഠനോടും
ജ്യേഷ്ഠത്തിയോടും    കൂടി
ലക്ഷ്മണൻ     വനത്തിലേ
ക്ക് പോയപ്പോൾ പതിനാല്
വർഷമാണ്     സീമന്തരേഖ
യിൽ സിന്ദൂരവും ചാർത്തി
ഭർത്താവിന്റെ  രക്ഷയ്ക്കാ
യി പ്രാർത്ഥിച്ചുകൊണ്ട് ഊ
ർമ്മിള കാത്തിരുന്നത്. ശരി
യോതെറ്റോ  ആയാലും  ഇ
ത്തരം  ചില സങ്കല്പങ്ങളൊ
വിശ്വാസങ്ങളൊ  ആണ് ന
മ്മുടെ  കുടുംബ  ബന്ധങ്ങ
ളുടെ അടിത്തറ.ശപിച്ച് ശി
ലയാക്കാൻ   ഗൗതമന്മാരി
ല്ലാത്തതുകൊണ്ടു   മാത്രം
രക്ഷപ്പെട്ട്     പോകുന്നവർ
ധാരാളമുണ്ട്.        അടുത്ത
കാലത്തായി ഇതിന് ഇളക്
കം  സംഭവിച്ചു   തുടങ്ങിയി
രിക്കുന്നു.ഭർത്താവും കുട്ടി
കളുമുണ്ടായിട്ടും അതെല്ലാ
മുപേക്ഷിച്ച്     ഫെയ്സ്ബു
ക്കിലൂടെയും   മൊബൈലി
ലൂടയും പരിചയപ്പെട്ടയാളു
ടെകൂടെ  ഇറങ്ങിപ്പോകുന്ന
വരെകുറിച്ച്   നിത്യേന  കേ
ൾക്കുന്നു.  മറ്റുചിലർ കാമു
കന്റെകൂടെ      ജിവിക്കാൻ സ്വന്തം കുട്ടിയേയുംകൊല്ലു
ന്നു.  ഭർത്താവിനേയും കാ
മുകനോട്ചേർന്ന്   കൊല്ലു
ന്നു. വിവാഹമോചനങ്ങളും
ഓരോവർഷവും   വർധിച്ചു
വരുന്നു.  സ്ത്രീപാർശ്വവത്
ക്കരിക്കപ്പെടേണ്ടവളല്ല അ
വൾക്കും   സ്വാതന്ത്ര്യം  വേ
ണം  എന്നെല്ലാം   ഒച്ചയെടു
ക്കുന്നവർ   കുടുംബബന്ധ
ത്തിന്റെ   വിശുദ്ധി   മനസ്സി
ലാകാത്തവരാണ്. ഈയടു
ത്ത   ദിവസം  മലയാളത്തി
ലെ  ഒരു പ്രസിദ്ധനായ സാ
ഹിത്യകാരൻ      പറഞ്ഞത്
ഊർമ്മിള പാർശ്വവത്ക്കരി
ക്കപ്പെട്ട    സ്ത്രീത്വത്തിന്റെ
പ്രതീകമാണന്നാണ്. ദുഃഖം
തോന്നുന്നു.  നമുക്ക് ഇങ്ങ
നെമതിയോ?നമ്മുടെ ഇതി
ഹാസങ്ങളിലും  പുരാണങ്
ങളിലുമെല്ലാം സ്ത്രീത്വത്തി
ന്റെ  ഉദാത്തമാതൃകകൾ ഉ
ണ്ട്. കുട്ടികൾക്ക്  പറഞ്ഞു
കൊടുക്കുക.
ഈ  വിഷയം   ചിന്തയ്ക്കാ
യി വിടുന്നു.
[7/19, 21:12] ‪+91 90202 63617‬: "അടുത്തകാലത്തായി.................തുടങ്ങിയിരിക്കുന്നു"

എന്ന വാചകം "...................
.....കുടുംബ ബന്ധങ്ങളുടെ
അടിത്തറ" എന്നതിന് തൊ
ട്ടുശേഷം വരണം.
[7/22, 14:28] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
  സുരേഷ്അന്നംകുളങ്ങര
🍁🍁🍁🍁🍁🍁🍁🍁
രാമാഭിഷേകത്തിനായി അ
യോദ്ധ്യ അണിഞ്ഞൊരുങ്
ങി. നാടുംനാട്ടാരും  ആകെ
ഉത്സവലഹരിയിലാണ്. മന്
 ഥര, കൈകേയിയുടെ  അ
ടുത്ത് ഈവാർത്ത അറിയി
ക്കുകയും    രാമേഭിഷേകം
മുടക്കുന്നതിനുള്ള    ഉപദേ
ശം   നൽകുകയും ചെയ്യന്
നു.  പണ്ട്  സുരാസുരയുദ്ധ
ത്തിൽ  തന്നെ കാത്തുരക്
ഷിച്ചതിൽ     സംപ്രീതനായ
രാജാവ്   കൈകേയിക്ക് ന
ൽകിയ രണ്ടുവരങ്ങൾ വേ
ണ്ടപ്പോൾ ചോദിക്കാനായി
മാറ്റിവെച്ചത്       ഓർമിപ്പിച്ച് അവഇപ്പോൾ ചോദിക്കണ
മെന്ന്    നിർബന്ധിക്കുന്നു.
രാമൻ  രാജാവായാൽ  അ
വൾ കൈകേയിയുടെ   ദാ
സിയായി  കഴിയേണ്ടിവരും
രാമൻ , ഭരതനെ     ദ്രോഹി
ക്കുകയും ചെയ്യും.സുമിത്ര
യ്ക്കും ലക്ഷ്മണനും   ദോ
ഷം  ഒന്നും ഉണ്ടാകുകയില്ല    
ന്നും   മന്ഥര       പറയുന്നു.
നിശ്ചയിച്ചദിവസം      ഭരത
നെ  രാജാവായി   അഭിഷേ
കം ചെയ്യിക്കണമെന്നും രാ
മനെ  പതിനാലുവർഷം  വ
നവാസത്തിനയക്കണ  മെ
ന്നും      ആവശ്യപ്പെടുവാൻ
മന്ഥര, കൈകേയിയെ ഉപ
ദേശിക്കുകയും    ചെയ്തു. 'ദുഷ്ടയായ  കുബ്ജയാൽ
ഭിന്നചിത്തയായ   കൈകേ
യി  വിഷബാണമേറ്റ   കിന്ന
രിയെപ്പോലെ'   നിലത്തുകി
ടപ്പായി,        ആഭരണങ്ങൾ  ഉപേക്ഷിച്ചും     മലിനവേഷ
മണിഞ്ഞും   കോപാവിഷ്ട
യായിതീർന്നു.
ഈ  സമയത്തെ     ദശരഥ
ന്റെ   പെരുമാറ്റം   തികച്ചും
സ്ത്രീജിതനെപ്പോലെ   യാ
ണ്  രാജാവിന്  ചേർന്നതര
ത്തിലല്ല" ആരെ   മുഹൂർത്
തനേരംകാണാതിരുന്നാൽ
എന്റെ പ്രാണൻപോകുമോ
ആ  രാമനെകൊണ്ടു   ഞാ
ൻ ആണയിടുന്നു, നീ   ചോ
ദിക്കുന്നത് ചെയ്യാ"   മെന്ന്.  ദശരഥൻ  പറയുന്നു
ഇതേതുടർന്ന്  കൈകേയി
ഭരതനെ രാജാവായി  അഭി
ഷേകം  ചെയ്യിക്കണം  രാമ
ൻ   മരവുരിധരിച്ച്  പതിനാ
ല്  സംവത്സരം  ദണ്ഡകാര
ണ്യത്തിൽ    വസിക്കണമെ
ന്ന   ആഗ്രഹം  പ്രകടിപ്പിച്ചു
ഇതുകേട്ട   ദശരഥൻ വെട്ടി
യിട്ടമരംപോലെ   മോഹാല
സ്യപ്പെട്ടു  വീണു.    ബോധം
തെളിഞ്ഞെഴുന്നേറ്റ    ദശര
ഥൻ,        കൈകേയിയുടെ
മുന്നിൽ     കണ്ണീർവാർത്ത്
കേഴുകയാണ് ചെയ്യുന്നത്.

ഇന്നത്തെചിന്ത:    പലരുടേ
യും സന്തോഷവുംസമാധാ
നവുംകെടുത്തി  സ്വച്ഛമായ
പല  ബന്ധങ്ങളും തകർക്
കുന്ന മന്ഥരയെപ്പോലെ ദു
ഷ്ടചിത്തരായവർ  സമൂഹ
ത്തിൽ ഒരുപാടുണ്ട്.   സമൂ
ഹത്തിൽ  ജീവിക്കുമ്പോൾ
നമ്മൾ ബന്ധങ്ങൾ നിലനി
ർത്തുന്നത് ഓരോ ധർമ്മമ
നുസരിച്ചാണ്. കുലധർമ്മം
രാജധർമ്മം,  പ്രജാധർമ്മം,
പത്നീധർമ്മം ഇങ്ങനെ പല
തും  ഇത് തിരിച്ചറിഞ്ഞ് പ്ര
വർത്തിക്കാൻ   കഴിയണം
അങ്ങനെയായാൽ  മറ്റാർ
ക്കും   നമ്മേവഴിതെറ്റിക്കാ
നും  അതുവഴി  സന്തോഷ
വും കെടുത്തുവാനും കഴി
യില്ല. ദശരഥനും  കൈകേ
യിയും  അവരവരുടെ  ധർ
മ്മം തിരിച്ചറിഞ്ഞില്ല. ദശര
ന്  കൈകേയിയെ    വേൾ
ക്കുന്നതിനായി  രാജ്യശുല്
കം വാഗ്ദാനം  ചെയ്തതു
മുതൽ  ഈ  ധർമ്മഭ്രംശം
ഉണ്ടായതായികാണാം.
[7/22, 18:42] ‪+91 90202 63617‬: 🌸രാമായണചിന്തകൾ🌸
                   (2)
രാജാവ്     ആർക്കെങ്കിലും
എന്തങ്കിലും വാഗ്ദാനം ചെ
യുന്നതിനുമുമ്പ് അത് നാടി
ന്റെ   താത്പര്യസംരക്ഷണ
ത്തിന്  ദോഷകരമാകുമോ
ഇല്ലയോ  എന്ന്   നല്ലവണ്ണം
ചിന്തിക്കണം.      അല്ലാതെ
വൈയ്യക്തിക സുഖമോ സ
ന്തോഷമോ  മാത്രമല്ല കണ
ക്കിലെടുക്കേണ്ടത്.   അധി
കാരസ്ഥാനത്തുള്ള   എല്ലാ
വർക്കും ഇത്     ബാധകമാ  മാണ്.  കഴിയുന്നതും   നിറ      വേറ്റാൻ  പറ്റുന്ന  വാഗ്ദാന
ങ്ങൾമാത്രം  നൽകുക, പി
ന്നത്തേക്ക് മാറ്റിവെക്കാതി
രിക്കുക.  ദശരഥൻ,    ഇത് ചെയ്യാതിരുന്നതിന്റെ   ഫല   മാണ്    ഇപ്പോളനുഭവിക്കേ
ണ്ടിവന്നത്. ഒരുകാര്യം  ചെ
യ്യുന്നതിനുമുമ്പ്  അത് തന്
നെയും       മറ്റുള്ളവരേയും
എപ്രകാരമായിരിക്കും ബാ
ധിക്കുക   എന്ന്  ചിന്തിക്കു
ന്നത് തന്നായിരിക്കും.കൈ
കേയിയുടെ  പ്രവർത്തി അ
വളേയും  ഒപ്പം      മറ്റുരണ്ടു
സ്ത്രീകളേയും   അകാലത്
തിൽ വിധവകളാക്കി. ദൈ
വനിശ്ചയം എന്നുമാത്രം ക
രുതിയാൽ   ഒന്നിലും   ശരി
തെറ്റുകളുടേയും ധർമ്മാധ
ർമ്മങ്ങളുടേയും    വിവേച
നത്തിന്   പ്രസക്തി   ഉണ്ടാ
കില്ല.
[7/23, 17:37] ‪+91 90202 63617‬: 🌺രാമായണചിന്തകൾ🌺
   സുരേഷ്അന്നംകുളങ്ങര
 🔯🔯🔯🔯🔯🔯🔯🔯
അയോദ്ധ്യയുടെ രാജാവാ
യി രാമനെ      അഭിഷേകം
ചെയ്യുവാനുള്ള  തീരുമാനം
കൈകേയിയുടെ    കുത്സി
തശ്രമം  മൂലം   നടക്കാതെ
പോയി.  മാത്രമല്ല രാമൻ പ
തിനാലുവർഷത്തെ   കാന
നവാസത്തിന്   പോകേണ്ട
തായും വരുന്നു.
ഈ വാർത്തയറിഞ്ഞ് ലക്
ഷ്മണൻ കോപിഷ്ഠനാകു
കയും  കൈകേയിവിധേയ
നും ദീനനും നിന്ദ്യനും വൃദ്ധ
നും ആയ താതനെ ബന്ധി
ച്ചും  ഭരതപക്ഷക്കാരെയും
ഹിതകാംക്ഷികളേയും    വ
ധിച്ചും  താൻ രാമനായി രാ
ജ്യം  നേടുമെന്ന്  ലക്ഷ്മണ
ൻ വാശിപിടിക്കുന്നു.    ഈ
അവസരത്തിൽ  രാമൻ, ല
ക്ഷ്മണനെ   ലൗകികജീവി
തത്തിന്റെ     നിരർത്ഥകത
യെകുറിച്ചും    മായാമോഹ
ങ്ങളെ മനസ്സിൽനിന്നും ഒഴി
വാക്കേണ്ടതിനെ  കുറിച്ചും
രാമൻ,ലക്ഷ്മണനെ ഉപദേ
ശിക്കുന്നു. അദ്ധ്യാത്മരാമാ
യണത്തിൽ  വളരെ  മനോ
ഹരമായരീതിയിൽ    സവി
സ്തരം എഴുത്ച്ഛൻഇത് വി
വരിച്ചിട്ടുണ്ട്.    വാല്മീകിരാ
മായണത്തിൽ   ധർമ്മത്തി
ന്  പ്രാധാന്യം   നൽകികൊ
ണ്ടുള്ള ഉപദേശമാണ്  രാമ
ൻ ലക്ഷ്മണനു  നൽകുന്ന
ത്.  അദ്ധ്യാത്മരാമായണത്
തിലെ   ലക്ഷ്മണോപദേശ
ത്തിന്  സമാനമായ  ഉപദേ
ശം  വാല്മീകിരാമായണത്
തിൽ രാമൻ, ഭരതന്   നൽ
കുന്നുണ്ട്.
ആദ്യം വാല്മീകിരാമായണ
ത്തിലെ   'ലക്ഷ്മണോപദേ
ശം'എന്നത് മനസ്സിലാക്കാം
"ലോകത്തിൽ പരമമായത്
ധർമ്മമാകുന്നു. ധർമ്മത്തി
ലാണ് സത്യം ഉറപ്പിക്കപ്പെട്ടി
രിക്കുന്നത്.      പിതാവിന്റെ
യോ മാതാവിന്റെയോ ബ്രാ
ഹ്മണന്റെയോ ആജ്ഞ അ
നുസരിക്കാമെന്ന് ഏറ്റിട്ട് ധ
ർമ്മമറിയാവുന്നവൻ അത്
വ്യർത്ഥമാക്കരുത്.   ലോക
ത്ത്   ധർമ്മഫലമായിട്ടാണ്
ധർമ്മാർത്ഥകാമമോക്ഷങ്
ങൾ വന്നുചേരുന്നത്.ധർമ്
മമുള്ളിടത്ത് ഇവ മൂന്നും വ
ന്നുചേരും. ഇവ മൂന്നും  ചേ
രാത്തത് ചെയ്യരുത്.   ധർമ്
മം ഉണ്ടാകുന്നത് ചെയ്യണം
കർമ്മത്തിൽനിന്നല്ലാതെ വിധിയെ    അറിയാൻ  വഴി
യില്ല.    സുഖം  ദുഃഖം  ഭയം
ക്രോധം ലാഭംനഷ്ടം ഭാവം
നാശം   ഇവയെല്ലാം ദൈവ
ത്തിന്റെ വേലയാണ്.തുടങ്
ങിവെച്ചകാര്യങ്ങൾ   ചിന്തി
ക്കാത്ത ചില കാരണങ്ങൾ
കൊണ്ട്   മുടങ്ങിപ്പോകുന്ന
ത് ദൈവഹിതമാണ്." ഇത്ര
യുമാണ്  രാമൻ ലക്ഷ്മണ
നുനൽകുന്ന ഉപദേശം. എ
ന്നാൽ  ഈ   ഉപദേശങ്ങൾ
ലക്ഷ്മണനെവീണ്ടും കുപി
തനാക്കുന്നു.

ബാക്കിഭാഗങ്ങൾ     നാളെ.
[7/23, 17:37] ‪+91 90202 63617‬: 🌺രാമായണചിന്തകൾ🌺
   സുരേഷ്അന്നംകുളങ്ങര
 🔯🔯🔯🔯🔯🔯🔯🔯
അയോദ്ധ്യയുടെ രാജാവാ
യി രാമനെ      അഭിഷേകം
ചെയ്യുവാനുള്ള  തീരുമാനം
കൈകേയിയുടെ    കുത്സി
തശ്രമം  മൂലം   നടക്കാതെ
പോയി.  മാത്രമല്ല രാമൻ പ
തിനാലുവർഷത്തെ   കാന
നവാസത്തിന്   പോകേണ്ട
തായും വരുന്നു.
ഈ വാർത്തയറിഞ്ഞ് ലക്
ഷ്മണൻ കോപിഷ്ഠനാകു
കയും  കൈകേയിവിധേയ
നും ദീനനും നിന്ദ്യനും വൃദ്ധ
നും ആയ താതനെ ബന്ധി
ച്ചും  ഭരതപക്ഷക്കാരെയും
ഹിതകാംക്ഷികളേയും    വ
ധിച്ചും  താൻ രാമനായി രാ
ജ്യം  നേടുമെന്ന്  ലക്ഷ്മണ
ൻ വാശിപിടിക്കുന്നു.    ഈ
അവസരത്തിൽ  രാമൻ, ല
ക്ഷ്മണനെ   ലൗകികജീവി
തത്തിന്റെ     നിരർത്ഥകത
യെകുറിച്ചും    മായാമോഹ
ങ്ങളെ മനസ്സിൽനിന്നും ഒഴി
വാക്കേണ്ടതിനെ  കുറിച്ചും
രാമൻ,ലക്ഷ്മണനെ ഉപദേ
ശിക്കുന്നു. അദ്ധ്യാത്മരാമാ
യണത്തിൽ  വളരെ  മനോ
ഹരമായരീതിയിൽ    സവി
സ്തരം എഴുത്ച്ഛൻഇത് വി
വരിച്ചിട്ടുണ്ട്.    വാല്മീകിരാ
മായണത്തിൽ   ധർമ്മത്തി
ന്  പ്രാധാന്യം   നൽകികൊ
ണ്ടുള്ള ഉപദേശമാണ്  രാമ
ൻ ലക്ഷ്മണനു  നൽകുന്ന
ത്.  അദ്ധ്യാത്മരാമായണത്
തിലെ   ലക്ഷ്മണോപദേശ
ത്തിന്  സമാനമായ  ഉപദേ
ശം  വാല്മീകിരാമായണത്
തിൽ രാമൻ, ഭരതന്   നൽ
കുന്നുണ്ട്.
ആദ്യം വാല്മീകിരാമായണ
ത്തിലെ   'ലക്ഷ്മണോപദേ
ശം'എന്നത് മനസ്സിലാക്കാം
"ലോകത്തിൽ പരമമായത്
ധർമ്മമാകുന്നു. ധർമ്മത്തി
ലാണ് സത്യം ഉറപ്പിക്കപ്പെട്ടി
രിക്കുന്നത്.      പിതാവിന്റെ
യോ മാതാവിന്റെയോ ബ്രാ
ഹ്മണന്റെയോ ആജ്ഞ അ
നുസരിക്കാമെന്ന് ഏറ്റിട്ട് ധ
ർമ്മമറിയാവുന്നവൻ അത്
വ്യർത്ഥമാക്കരുത്.   ലോക
ത്ത്   ധർമ്മഫലമായിട്ടാണ്
ധർമ്മാർത്ഥകാമമോക്ഷങ്
ങൾ വന്നുചേരുന്നത്.ധർമ്
മമുള്ളിടത്ത് ഇവ മൂന്നും വ
ന്നുചേരും. ഇവ മൂന്നും  ചേ
രാത്തത് ചെയ്യരുത്.   ധർമ്
മം ഉണ്ടാകുന്നത് ചെയ്യണം
കർമ്മത്തിൽനിന്നല്ലാതെ വിധിയെ    അറിയാൻ  വഴി
യില്ല.    സുഖം  ദുഃഖം  ഭയം
ക്രോധം ലാഭംനഷ്ടം ഭാവം
നാശം   ഇവയെല്ലാം ദൈവ
ത്തിന്റെ വേലയാണ്.തുടങ്
ങിവെച്ചകാര്യങ്ങൾ   ചിന്തി
ക്കാത്ത ചില കാരണങ്ങൾ
കൊണ്ട്   മുടങ്ങിപ്പോകുന്ന
ത് ദൈവഹിതമാണ്." ഇത്ര
യുമാണ്  രാമൻ ലക്ഷ്മണ
നുനൽകുന്ന ഉപദേശം. എ
ന്നാൽ  ഈ   ഉപദേശങ്ങൾ
ലക്ഷ്മണനെവീണ്ടും കുപി
തനാക്കുന്നു.

ബാക്കിഭാഗങ്ങൾ     നാളെ.
[7/24, 14:58] ‪+91 90202 63617‬: 🔥രാമായണചിന്ദകൾ🔥
  സുരേഷ്അന്നംകുളങ്ങര
     🎆🎆🎆🎆🎆🎆🎆
അദ്ധ്യാത്മരാമായണ  ത്തി
ലെ      ലക്ഷ്മണോപദേശം
ഇന്ന് വിചാരംചെയ്യാം.എല്
ലാവരും മനസ്സിലാക്കിയിരി
ക്കേണ്ട   അർത്ഥവത്തായ
ഒരു  ദർശനമാണ്   ലക്ഷ്മ
ണോപദേശത്തിലൂടെ എഴു
ത്തച്ഛൻ  മുന്നോട്ട്  വയ്ക്കു
ന്നത്.
നമ്മൾ കാണുന്ന   ഈലോ
കവും   രാജ്യവും  ദേഹവും
ധാന്യധനാദികളും   സത്യമ
ല്ല.  ഈ ഭോഗങ്ങളെല്ലാം  മി
മിന്നൽപിണർ പോലെ പെ
ട്ടന്ന് പൊലിഞ്ഞുപോകുന്ന
താണ്. ആയുസ്സും  വേഗത്
തിൽ നഷ്ടമാകും.   അഗ്നി
യിൽചുട്ടുപഴുത്ത   ഇരുമ്പി
ൽ  പതിച്ച  വെള്ളതുള്ളിക
ൾപോലെ        മനുഷ്യജന്മം ക്ഷണഭംഗുരമാണ്.   പാമ്പി
ൻവായിലിരിക്കുന്ന   തവള
അതിന്റെ   ഭക്ഷണത്തിനാ
യി     നാക്കുനീട്ടുന്നതുപോ
ലെ  കാലമാകുന്ന സർപ്പത്
തിന്റെ വായിൽ പെട്ടിരിക്കു
മ്പോഴും ലോകം- മനുഷ്യൻ
വീണ്ടും  ഭോഗങ്ങൾ   തേടു
ന്നു.ഭാര്യയും മക്കളും  മിത്ര
ങ്ങളും എല്ലാം അല്പകാലത്
തേക്ക് മാത്രം നിലകൊള്ളു
ന്നതാണ്., യാത്രയിൽ  തള ർന്ന യാത്രികർ   സത്രത്തി    ൽ ഒരുമിച്ച്കൂടി  പിരിഞ്ഞു
പോകുന്നത്    പോലെയും;  നദിയിലൂടെ ഒഴുകുന്ന തടി കുറച്ച്നേരത്തേക്ക്  ഒരുമി ച്ചുകൂടി പിന്നെ  വേറിട്ടൊഴു
കുന്നപോലെയും ഇവരുമാ
യുള്ള ഈ ആലയ(ലോകം ത്തിലെ സംഗമം ചഞ്ചലമാ
ണ്. ബന്ധങ്ങളൊന്നും സ്ഥി
രമല്ലന്നു സാരം.   ഐശ്വര്യ
വും യൗവനവും  അനിത്യം
കളത്രസുഖവും ആയുസ്സും
സ്വപ്നസമാനമാണ്. മായാ
സമുദ്രത്തിൽ    മുങ്ങിക്കിട
ക്കുന്ന്തിനാൽ    കാലത്തി ന്റെ  മാറ്റമനുസരിച്ച് ആയു
സ്സ്    പോകുന്നതറിയുന്നില്ല
ചുടാത്ത   മൺകുടത്തിലെ
വെള്ളം         പോലെയാണ്
നമ്മുടെ   ആയുസ്സ്    എന്ന് ധരിക്കുന്നേയില്ല. രോഗങ്ങ
ളായുള്ള   ശത്രുക്കൾ വന്ന്
തീർച്ചയായും   ദേഹം നശി
പ്പിക്കും     , വ്യാഘ്രിയെപ്പോ
ലെ ജരയും  വന്ന്  ആക്രമി
ക്കും. മൃത്യുവാകട്ടെ   വന്നു
ചേരാൻ  കൂടിന്  എപ്പോഴാ
ണ്  ഒരു  പഴുത്   വീഴുന്നത്
എന്ന്  പാർത്താണ് ഉള്ളിലി
രിക്കുന്നത്.
 
    (ബാക്കി നാളെ തുടരും)
[7/25, 15:09] ‪+91 90202 63617‬: ❄രാമായണചിന്തകൾ❄
സുരേഷ്അന്നംകുളങ്ങര
🌊🌊🌊🌊🌊🌊🌊🌊
      ലക്ഷ്മണോപദേശം
             (  തുടർച്ച )
ദേഹാഭിമാനം       നിമിത്തം അഹംബുദ്ധി    കൈക്കൊ
ണ്ട് നമ്മൾ,'ഞാൻ   ബ്രാഹ്മ
ണൻ' 'ഞാൻ ചക്രവർത്തി'
'ഞാൻ ആഢ്യൻ' എന്നിങ്ങ
നെ ആവർത്തിച്ചുകൊണ്ടി
രിക്കുന്നു. ശരീരം  കാലംക
ഴിയുമ്പോൾ വെന്ത് വെണ്ണീ
റായും  മണ്ണിനുകീഴെ  കൃമി
കളായും ജന്തുക്കൾ ഭക്ഷി
ച്ച്  കാഷ്ഠിച്ചും  പോകേണ്ട
താണ്.അതുകൊണ്ട് ദേഹ
നിമിത്തം  മോഹം നല്ലതല്ല.
ത്വക്ക്,   മാംസം,      രക്തം,
അസ്ഥി,രേതസ് ഇവയുടെ
സമ്മേളനമായ   ദേഹം  പ
ഞ്ചഭൂതനിർമ്മിതമാണ്. ശ
രീരം    മാറിക്കൊണ്ടിരിക്കു
ന്നതാണ്;അനിത്യമാണ്.ദേഹാഭിമാനമുള്ളവർക്ക് രോ
ഷം കൊണ്ടാണ്  ദോഷങ്ങ
ളെല്ലാം   വന്നുഭവിക്കുന്നത്
ഞാൻ ദേഹമാണന്ന വിചാ
രം,  മോഹങ്ങളുടെ   മാതാ
വായ അവിദ്യയും    ഞാൻ
ഈ ദേഹമല്ല  മറിച്ച് മോഹ
ങ്ങളെ ഇല്ലാതാക്കുന്ന  ആ
ത്മാവാണെന്ന  ചിന്ത  വിദ്യ
യുമാണ്.അവിദ്യ  സംസാര
കാരിണിയും  വിദ്യ  സംസാ
രനാശിനിയുമാണ്.   ആക
യാൽ     മോക്ഷാർത്ഥിക്ക്
ഈ  തിരിച്ചറിവുണ്ടാകണം
കാമക്രോധലോഭമോഹാദി
കൾ   നമ്മുടെ  ശത്രുക്കളാ
ണന്നും  ഇതിൽ മുക്തിക്ക്
വിഘ്നം വരുത്തുവാൻ ഏ
റെ ശക്തിയുള്ളത്  ക്രോധ
മാണന്നുമറിയണം.   മാതാ
വിനേയും   പിതാവിനേയും
സഹോദരന്മാരേയും  മിത്ര
ങ്ങളേയും     കൂട്ടുകാരേയു
മെല്ലാം   മനുഷ്യൻ ക്രോധം
മൂലം ഹനിക്കുന്നു.ക്രോധം
മൂലം   മനസ്താപവും  സം
സാരബന്ധനവും ധർമ്മക്
ഷയവുമുണ്ടാകുന്നു.അതു
കൊണ്ട്        ബുദ്ധിമാന്മാർ
ക്രോധത്തെ    പരിത്യജിക്ക
ണം.ക്രോധം യമനാണ്. സ
ന്തോഷം    നന്ദനവനമാണ്
ശാന്തി കാമസുരഭി (കാമധ
നു)യാണ്.     ശാന്തിയുണ്ടാ
കാനാണ് പ്രാർത്ഥിക്കേണ്ട
ത്.  ശാന്തിയുണ്ടങ്കിൽ  ഒരു
തരത്തിലും സന്താപമുണ്ടാ
കില്ല.   ദേഹേന്ദ്രിയ   പ്രാണ
ബുദ്ധ്യാദികൾക്കെല്ലാം  മേ
ലെയാണ്     ആത്മാവിന്റെ
സ്ഥാനം.  ആത്മാവ്   ശുദ്ധ
മാണ് സ്വയം  പ്രകാശമാണ്
ആനന്ദപൂർണ്ണമാണ്   നിരാ
കാരമാണ്  നിത്യമാണ് നിർ
വ്വികല്പമാണ് നിർവികാരമാ
ണ് എല്ലാമറിയുന്ന ഈശ്വര
നാണ് എല്ലാത്തിനും സാക്
ഷിയാണ്.  സുഖദുഃഖങ്ങൾ
തരുന്ന,     മുൻജന്മത്തിലെ
സുകൃതദുഷ്കൃത  ഫലങ്ങ
ൾ നമ്മൾ   അനുഭവിക്കത
ന്നെവേണം.  കർത്തവ്യങ്ങ
ളെല്ലാം യാതൊരുകളങ്കവു
മില്ലാതെ     നിർവ്വഹിക്കുക
യെന്നതേ    കരണീയമായി
ട്ടുള്ളു.കർമ്മങ്ങൾ സംഗമി
ല്ലാതെയും    കർമ്മഫലങ്ങ
ളിൽ  കാംക്ഷയില്ലാതെയും
ഈശ്വരാർപ്പിതമായി അനു
ഷ്ഠിക്കണം. നിർമ്മലമായു
ള്ള ആത്മാവിൽ കർമ്മങ്ങ
ളൊന്നും പറ്റുകയില്ല. മാനംഫ
(ദേഹാഭിമാനം)ത്യജിക്കുക
യും   മായാവിമോഹങ്ങളെ
മനസ്സിൽനിന്ന് കളയുകയു
കയുംവേണം. ആപത്തുക
ൾക്കിരിപ്പടം മാനമാണ്.

ഇത്രയുമാണ്   ലക്ഷ്മണന്
രാമൻ നല്കുന്ന ഉപദേശം.
യഥാർത്ഥത്തിൽ ഇത് മനു
ഷ്യരാശിക്ക്   ആകെയുള്ള
താണ്.  ഇതാകട്ടെ   ഇന്നത്
തെ നമ്മുടെ ചിന്ത.!!
[7/25, 15:09] ‪+91 90202 63617‬: 'ഫ'  എന്നൊരക്ഷരം തെറ്റാ
യി വന്നതാണ്.
[7/26, 17:43] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
🎆🎆🎆🎆🎆🎆🎆🎆
 സുരേഷ്അന്നംകുളങ്ങര
🍃🍃🍃🍃🍃🍃🍃🍃
രാമന്റെ അഭിഷേകം മുടങ്
ങി.രാമൻ സീതാലക്ഷ്മണ
സമേതനായി  പതിനാലുവ
ർഷത്തെ  വനവാസത്തിന്
പുറപ്പെട്ടു.    കപ്പിനുംചുണ്ടി
നുമിടയിലാണ്   അയോദ്ധ്യ
യിലെ  രാജാധികാരം  രാമ
ന് നഷ്ടപ്പെട്ടത്.  രാമൻ  ഇ
തിൽ തെല്ലുപോലും  ദുഃഖം
പ്രകടിപ്പിക്കുന്നില്ല.    തന്നെ
രാജാവായി      അഭിഷേകം
ചെയ്യുവാൻ   നിശ്ചയിച്ചയി
ച്ചവാർത്തയറിഞ്ഞ്   അതി
ൽ   സന്തോഷിക്കുന്നുമില്ല.
സുഖത്തിലും ദുഃഖത്തിലും
ഒരേമാനസികനില-  ശാന്ത
ത- (tranquility   of  mind )
നിലനിർത്താൻ   കഴിയുക
എന്നത്   നിസാരകാര്യമല്ല.
എല്ലാഭോഗങ്ങളും    ക്ഷണ
പ്രഭാചഞ്ചലമാണന്ന്   രാമ
നറിയാം. എന്നാൽ  ലക്ഷ്മ
ണൻ ഇങ്ങനെയല്ല.പെട്ടന്ന്
ള്ള  പ്രേരണയിൽ  പ്രവർത്
തിക്കുന്ന       സ്വഭാവമാണ്
( Impulsive Nature)  ലക്ഷ്
മണന്റേത്.   രാമാഭിഷേകം
മുടങ്ങിയത്   ലക്ഷ്മണനെ
കോപിഷ്ഠനാക്കുന്നു.കൈ
കേയീവിധേയനായി     ദീന
നും   നിന്ദ്യനുമായിത്തീർന്ന
ദശരഥനെ വധിക്കുമെന്നാ
ണ് ലക്ഷ്മണൻപറയുന്നത്
അയോദ്ധ്യ, രാമന് വിധേയ
മാക്കാൻ  ആരുടെ   പ്രാണ
നും  യശസ്സും    മിത്രങ്ങളേ
യും  താൻ  ഇല്ലാതാക്കുമെ
ന്നാണ്  ലക്ഷ്മണൻ പറയു
ന്നത്.രാമനെ,    അയോദ്ധ്യ
യിലേക്ക്       കൂട്ടികൊണ്ടു
പോകാനായി  ഭരതൻ  പരി
വാരത്തോടെവരുന്നത് കാ
ണുമ്പോഴും സത്യമറിയാൻ
നിക്കാതെ ലക്ഷ്മണൻ കു
പിതനായി അവരെ കൊല്
ലുവാൻ    തയ്യാറെടുക്കുക
യാണ്.
ദശരൻ  നേരിട്ട്   രാമനോട്
ഭരതനെ     രാജാവാക്കുന്ന
തും  രാമൻ  വനവാസത്തി
ന്  പോകണമെന്നതും  പറ
യുന്നില്ല. കൈകേയിയാണ്
അറിയിക്കുന്നത്.തന്നെ ബ
ന്ധനസ്ഥനാക്കി   രാജാവാ
കാൻ  ദശരഥൻ  രാമനോട്
പറയുന്നുമുണ്ട്.   ജനഹിത  വും രാമൻ   രാജാവാകണ
മെന്നുതന്നെയാണ്.   പിതാ
വിന്റെ സത്യപാലനം മകന്റ
കർത്തവ്യമായിട്ടാണ്   രാമ
ൻ കണക്കാക്കുന്നത്.
ഭരതനാകട്ടെ, രാമനെ വന
വാസത്തിനയച്ച   കൈകേ
യിയെ  ഒരുപാട്    ഭർത്സിച്ച്
സ്വയം ദുഃഖിക്കുന്നു. രാമന
ർഹതപ്പെട്ട രാജ്യം  താൻ ഒ
രിക്കലും  സ്വീകരിക്കുകയി
ല്ലന്നു തീരുമാനിച്ച് വനത്തി
ൽചെന്ന് രാമനെ അയോദ്
ധ്യയിലേക്ക് മടങ്ങിവന്ന് രാ
ജാവാകാൻ നിർബന്ധിക്കു        ന്നതാണ് നമ്മൾ കാണുന്ന
ത്.സത്യത്തിനും ധർമ്മത്തി
നും  വേണ്ടി  രാമനും  ഭരത
നും  അയോദ്ധ്യയുടെ  സിം
ഹാസനം ത്യജിക്കുന്നത് ഭാ
രതീയസംസ്ക്കാരത്തിന്റെ
തിളക്കമാർന്ന   വെളിപ്പെടു
ത്തലാണ്. മുഗൾ സാമ്രാജ്യ
ത്തോട്  ബന്ധപ്പെട്ട് ഒരു ചി
ത്രം   നമ്മുടെ   മുമ്പിലുണ്ട്.
ഷാജഹാൻ     ചക്രവർത്തി
യെ മരണംവരെ കൽത്തു
റുങ്കിലടച്ചിട്ടാണ് ഔറംഗസീ
ബ് രാ ജ്യാധികാരം പിടിച്ചെ
ടുത്തത്.
ഭാരതത്തിന്റെ സംസ്ക്കാര
ത്തിന്റെ  തനിമ  ഉൾകൊള്
ളാത്ത തലമുറയാണ് ഇന്നു
കാണുന്നത്. സ്വന്തം  മാതാ
പിതാക്കൾക്കും   സഹോദ
രന്മാർക്കും വേണ്ടിപോലും
തന്റെ  സുഖവും   സ്വാസ്ഥ്യ
വും  സമ്പത്തും അല്പംപോ
ലും ത്യജിക്കാൻ  സന്നദ്ധമ
ല്ലാത്ത തലമുറയാണ് ഇന്ന
ത്തേത്. പിന്നെയല്ലേ  രാജ്യ
ത്തിനുവേണ്ടി. നമ്മുടെ  രാ
ഷ്ട്രീയക്കാരാകട്ടെ    അധി
കാരത്തിനുവേണ്ടി    എന്ത്
അധർമ്മം  ചെയ്യാനും   മടി
യില്ലാത്തവരായി മാറിയിരി
ക്കുന്നു. ഉദ്യോഗസ്ഥരും  ഇ
ങ്ങനെതന്നെ.
ശരിയല്ലെ ചിന്തിക്കുക.കു
ട്ടികൾക്ക്  രാമന്റെയും  ഭര
തന്റെയും  ഇത്തരം കഥക
ൾ പറഞ്ഞുകൊടുക്കുക.
[7/27, 11:19] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
 സുരേഷ് അന്നംകുളങ്ങര
 🌄🌄🌄🌄🌄🌄🌄🌄
ഭരതാഗമനത്തിൽ    സംശ
യാലുവായ      ലക്ഷ്മണൻ
ക്രോധകലുഷിതനാകുന്നതും  ഭരതനേയും  സൈന്യ
ത്തേയും വധിക്കാൻ നിശ്ച
യിക്കുന്നതും      നേരത്തെ സൂചിപ്പിച്ചിരുന്നു.ഈസന്ദർ
ഭത്തിൽ രാമൻ,  ലക്ഷ്മണ
നോട്   ഇങ്ങനെ  പറയുന്നു
"അച്ഛനോട് സത്യംചെയ്തി
ട്ട്,ഭരതനെകൊന്ന്   ദുഷ്കീ
ർത്തിപുരണ്ട    രാജ്യംകൊ
ണ്ട് ഞാനെന്തുചെയ്യും.  ബ
ന്ധുക്കളുടേയൊ    മിത്രങ്ങ
ളുടേയൊ     നാശംകൊണ്ട്
കിട്ടുന്ന   ധനം  വിഷംകലർ
ന്ന   ഭക്ഷ്യംപോലെ   ഞാൻ തിരസ്ക്കരിക്കും.     ധർമ്മ
വും  അർത്ഥവും  കാമവും
ഭൂമിയും നിങ്ങൾക്കുവേണ്
ടിയാണ് ഞാൻ ആഗ്രഹിക്
കുന്നത്.ആഴിചൂഴുന്ന ഊഴി
എനിക്ക് അപ്രാപ്യമല്ല.   അ
ധർമ്മത്താൽകിട്ടാവുന്ന ഇ
ന്ദ്രപ്പട്ടംകൂടി     ഞാനാഗ്രഹി
ക്കുന്നില്ല."
ധനത്തിനും       സ്വത്തിനും വേണ്ടി എന്തല്ലാം അധർമ്മ
പ്രവർത്തികളാണ് ഇക്കാല
ത്ത്  നമുക്കുചറ്റും   നടക്കു
ന്നത്.     മാതാപിതാക്കളെ,
കൂടപ്പിറപ്പുകളെ, ബന്ധുക്ക
ളെയെല്ലാം   സ്വത്തിനായും  ധനത്തിനായും   കൊല്ലുന്ന
ത്  നിത്യേന നാം വായിക്കു   കയും കേൾക്കുകയും ചെ
യ്യുന്നു.  രാമനും    ഭരതനും
ജനിച്ച് ജീവിച്ച,ഇന്നും അവ രെ  പൂജിക്കുകയും  ആരാ ധിക്കുചെയ്യുന്ന ഭാരതത്തി
ന് ഈ ദുസ്ഥിതി  എങ്ങനെ
യുണ്ടായി?   എവിടെയാണ്  നമുക്ക് പിഴച്ചത്.?ചിന്തിക്ക
ണം.

ഭരതനെ കണ്ടുമുട്ടുമ്പോൾ
രാമൻ  നടത്തുന്ന   കുശല
പ്രശ്നം  സാമാന്യം   ദീർഘ
മായിതന്നെ  വാല്മീകി   വി
വരിക്കുന്നുണ്ട്.  ആദ്യത്തെ
രണ്ടുമൂന്നു വാചകങ്ങളിൽ
അച്ഛനെക്കുറിച്ച് ആരാഞ്
ഞശേഷം  പിന്നെ   അന്വേ
ഷിക്കുന്നതുമുഴുവൻ രാജ്യ
ത്തോട്ബന്ധപ്പെട്ട കാര്യങ്
ങളാണ്.(ദശരഥന്റെ മരണ
വിവരം  രാമൻ പിന്നീടാണ്
അറിയുന്നത് )വിസ്താര ഭ
യത്താൽ മുഴുവനും ഉദ്ധരി
ക്കുന്നില്ല."ചെലവുകുറവും
വരവേറെയുമായ കാര്യങ്ങ
ൾ  വേഗം     തുടങ്ങാറില്ലേ?അവ നീട്ടിവെക്കാറില്ലല്ലോ?
............ശ്രേഷ്ഠരെ ശ്രേഷ്ഠ
കാര്യങ്ങൾക്ക് നിയോഗിക്
കാറില്ലേ?സേനയ്ക്ക് അത
തുകാലത്ത് കൊടുക്കേണ്ട
ത്  കാലവിളമ്പം   വരുത്താ
തെ നൽകാറില്ലേ?...............
കൃഷി  ഗോരക്ഷ  എന്നീ വൃ
ത്തികൾക്ക്  രക്ഷയും പരി
ഹാരവും നല്കുന്നില്ലേ?.....
രാജ്യധനം     അനർഹരിൽ
പോകുന്നില്ലല്ലോ?സ്ത്രീരക്
ഷ ചെയ്യാറില്ലേ?   അർത്ഥം
കൊണ്ട്     ധർമ്മത്തേയൊ
ധർമ്മംകൊണ്ട്     അർത്ഥ
ത്തേയൊ  ഭോഗലോഭം പൂ
ണ്ടകാമംകൊണ്ട്     അവര
ണ്ടിനേയുമോ   ഹനിക്കാറി
ല്ലല്ലോ?........ രാജാവ് വർജി
ക്കേണ്ട പതിനാല് രാജദോ
ഷങ്ങളെ   വർജ്ജിക്കാറില്
ലേ?........"എന്നിവ ചില ഉദാ
ഹരണങ്ങൾ     മാത്രമാണ്.
കാട്ടിൽ    ആയിരിക്കുമ്പോ ഴും നാടിനേയുനാട്ടാരെയും
കുറിച്ചാണ് രാമൻ ചിന്തിക്
കുന്നത്.ഇത്തരമൊരു  മന
സ്  നമ്മുടെ  രാഷ്ട്രീയക്കാ
ർക്കും  ഭരണാധികാരികൾ
ക്കും   ഇനി  എന്നാണുണ്ടാ
കുന്നത്.ഗാന്ധിജിയുടെ രാ
മരാജ്യ സങ്കല്പം  എത്ര അർ
ത്ഥവത്തായിരുന്നു.ഇതല്ലാ
മാകട്ടെ  ഇന്നത്തെ  ചിന്താ
വിഷയം.
[7/28, 16:41] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
 സുരേഷ്അന്നംകുളങ്ങര
 🌄🎆🌄🎆🌄🎆🌄🎆
ഭരതൻ വളരെ   നിർബന്ധി
ച്ചിട്ടും.രാമൻ തന്റെ തീരുമാ
നത്തിൽനിന്നും മാറാൻ  ത
യ്യാറാകുന്നില്ല. അച്ഛന്റെ പ്ര
തിജ്ഞയെ താൻ അതിലം
ഘിക്കുകയില്ലന്ന് രാമൻ പ   റയുന്നു."നിന്റെ  അമ്മ കാ
മം  കൊണ്ടോ ലോഭം കൊ
ണ്ടോ നിനക്കുവേണ്ടി ഇങ്
ങനെ ചെയ്തു. അത്   മന
സ്സിൽ    കരുതിവെക്കരുത്
അമ്മയുടെ നേരെ  കോപം
കൊള്ളരുത്..."എന്നും രാമ
ൻ,ഭരതനെ ഉപദേശിക്കുന്
നു. ഉള്ളിൽ പ്രകാശിക്കുന്ന
ആത്മജ്ഞാനത്തിന്റെ   പ്ര
തിഫലനമാണ് രാമന്റെ വാ
ക്കിലും     പ്രവർത്തിയിലും
കാണുന്നത്.  തികഞ്ഞ  നി
സ്സംഗതയോടെ ഒന്നിനോടു
ഒട്ടലില്ലാത്ത എന്നാൽ എല്
ലാത്തിനോടും   താദാത്മ്യം
പ്രാപിക്കുന്ന ആന്തരിക   ഉ
ത്തുംഗാവസ്ഥ.ഇത് സ്ഥിത
പ്രജ്ഞന്റെ   സ്വഭാവമാണ്.
രാമന്റെ  എല്ലാ   കർമ്മവ്യാ
പാരങ്ങളിലും ആത്മജ്ഞാ
നത്തിന്റെ  ഒളി നമുക്ക്  ദർ
ശിക്കുവാൻ കഴിയും.
ഭരതൻ താൻകൊണ്ടുവന്ന
സ്വർണ്ണപാദുകത്തിൽ രാമ
ന്റെ  പാദസ്പർശം  വാങ്ങി
അവ  തലയിലേറ്റി അയോ
ദ്ധ്യയിലേക്ക് മടങ്ങി.  അവ,
അയോദ്ധ്യയുടെ    സിംഹാ
സനത്തിൽ      പ്രതിഷ്ഠിച്ച്
ജടാചീരധരനായി    ഫലമൂ
ലാശനനായി,  നഗരത്തിനു  പുറത്ത്    നന്ദിഗ്രാമത്തിൽ
പതിനാല്      സംവൽസരം
രാമന്റെ      പ്രത്യാഗമനവും
പ്രതീക്ഷിച്ച് കഴിച്ചുകൂട്ടി.
അധികാരത്തോടും   അത്
പ്രദാനം  ചെയ്യുന്ന   അനല്പ
മായ സുഖസൗകര്യങ്ങളോ
ടും ഭരതനും  നിസംഗത പു
ലർത്തുന്നു.     ലഭ്യമായിട്ടും
മറ്റൊരാൾക്കർഹതപ്പെട്ടത് തനിക്കുവേണ്ടന്ന്   തീരുമാ നിച്ചുപേക്ഷിക്കുവാൻ  ഉയ
ർന്നധർമ്മബോധവും നീതി
ബോധവുമുള്ളവർക്കേ  ക
ഴിയുകയുള്ളു.    ഭരതനതു
ചെയ്യാൻ  രണ്ടുവട്ടം  ചിന്തി
ക്കേണ്ടിവന്നില്ല.

അല്പം  എടുത്തു  ചാട്ടമുണ്ട
ങ്കിലും  ലക്ഷ്മണന്റെ പ്രവൃ
ത്തികളേയും കുറഞ്ഞുകാ
ണുവാൻ കഴിയില്ല.      രാജ
കൊട്ടാരത്തിൽ  ലഭിക്കുമാ
യിരുന്ന എല്ലാ  ജീവിതസൗ
ഭാഗ്യങ്ങളും     ത്യജിച്ചുകൊ
ണ്ടാണ് ലക്ഷ്മണൻ ജ്യേഷ്
ഠനേയും     ജ്യേഷ്ഠത്തിയേ
യും    പരിചരിക്കുന്നതിനാ
യി അവരോടൊപ്പം വനത്
തിലേക്ക് പോകുന്നത്.രാമ
നോടൊപ്പം സീതയുണ്ടായി
രുന്നു. എന്നാൽ  ലക്ഷ്മണ
ൻ ഊർമിളയെ കൊട്ടാരത്
തിൽ   തനിച്ചാക്കിയിട്ടാണ്
കാട്ടിലേക്ക്     പോകുന്നത്.
ഭർത്താവിന്റെ    നിശ്ചയത്
തെ   ഊർമ്മിളഒരുതരത്തി
ലും എതിർക്കുന്നില്ല.സ്വയം
നിശമ്പ്ദയായി   സിന്ദൂരതി
ലകവുംചാർത്തി പതിനാല്
വർഷം   ഊർമിളകാത്തിരു
ന്നു. ഈകാത്തിരിപ്പും കരു
ത്തും ഭാരതീയസ്ത്രീയുടെ
പതിവ്രതാ ധർമ്മബോധതി
ന്റെ  പ്രോജ്വലതയാണ്  കാ
ണിക്കുന്നത്.
ഇക്കാലത്ത്  ലക്ഷ്മണനെ
പ്പോലൊരു   സഹോദരനും   ഊർമിളയെപ്പോലൊരു  ഭാ
ര്യയും ഉണ്ടാകുമോ!!
രാമ- ഭരത- ലക്ഷ്മണന്മാർ
ഏകോദര  സഹോദരന്മാര
ല്ലാതിരുന്നിട്ടും  അവർ  പര
സ്പരം       നിലനിർത്തുന്ന
സ്നേഹവും    സാഹോദര്യ
വും   ത്യാഗവും  ശ്ലാഘനീയ
വും   മാതൃകാപരവുമാണ്.
പ്രതിസന്ധിഘട്ടങ്ങളിൽ  ത
ളരാതെയും പതറാതെയും
മനസ്സിനെ സന്തുലിതമായി
നിലനിർത്താൻ  അവർക്ക്
കഴിഞ്ഞു.   അതിനവർക്ക്
സഹായകമായത്   അവരു
ടെ ധർമ്മബോധവും  ഒന്നി
നോടും  ഒട്ടലില്ലാതെ  വെച്ച്
പുലർത്തിയ  ആത്മജ്ഞാ
നിയുടെ നിസ്സംഗതയുമല്ലേ
ഇതാണ് ഇന്നത്തെ   ചിന്ത.
[7/28, 16:47] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
 സുരേഷ്അന്നംകുളങ്ങര
 🌄🎆🌄🎆🌄🎆🌄🎆
ഭരതൻ വളരെ   നിർബന്ധി
ച്ചിട്ടും.രാമൻ തന്റെ തീരുമാ
നത്തിൽനിന്നും മാറാൻ  ത
യ്യാറാകുന്നില്ല. അച്ഛന്റെ പ്ര
തിജ്ഞയെ താൻ അതിലം
ഘിക്കുകയില്ലന്ന് രാമൻ പ   റയുന്നു."നിന്റെ  അമ്മ കാ
മം  കൊണ്ടോ ലോഭം കൊ
ണ്ടോ നിനക്കുവേണ്ടി ഇങ്
ങനെ ചെയ്തു. അത്   മന
സ്സിൽ    കരുതിവെക്കരുത്
അമ്മയുടെ നേരെ  കോപം
കൊള്ളരുത്..."എന്നും രാമ
ൻ,ഭരതനെ ഉപദേശിക്കുന്
നു. ഉള്ളിൽ പ്രകാശിക്കുന്ന
ആത്മജ്ഞാനത്തിന്റെ   പ്ര
തിഫലനമാണ് രാമന്റെ വാ
ക്കിലും     പ്രവർത്തിയിലും
കാണുന്നത്.  തികഞ്ഞ  നി
സ്സംഗതയോടെ ഒന്നിനോടു
ഒട്ടലില്ലാത്ത എന്നാൽ എല്
ലാത്തിനോടും   താദാത്മ്യം
പ്രാപിക്കുന്ന ആന്തരിക   ഉ
ത്തുംഗാവസ്ഥ.ഇത് സ്ഥിത
പ്രജ്ഞന്റെ   സ്വഭാവമാണ്.
രാമന്റെ  എല്ലാ   കർമ്മവ്യാ
പാരങ്ങളിലും ആത്മജ്ഞാ
നത്തിന്റെ  ഒളി നമുക്ക്  ദർ
ശിക്കുവാൻ കഴിയും.
ഭരതൻ താൻകൊണ്ടുവന്ന
സ്വർണ്ണപാദുകത്തിൽ രാമ
ന്റെ  പാദസ്പർശം  വാങ്ങി
അവ  തലയിലേറ്റി അയോ
ദ്ധ്യയിലേക്ക് മടങ്ങി.  അവ,
അയോദ്ധ്യയുടെ    സിംഹാ
സനത്തിൽ      പ്രതിഷ്ഠിച്ച്
ജടാചീരധരനായി    ഫലമൂ
ലാശനനായി,  നഗരത്തിനു  പുറത്ത്    നന്ദിഗ്രാമത്തിൽ
പതിനാല്      സംവൽസരം
രാമന്റെ      പ്രത്യാഗമനവും
പ്രതീക്ഷിച്ച് കഴിച്ചുകൂട്ടി.
അധികാരത്തോടും   അത്
പ്രദാനം  ചെയ്യുന്ന   അനല്പ
മായ സുഖസൗകര്യങ്ങളോ
ടും ഭരതനും  നിസംഗത പു
ലർത്തുന്നു.     ലഭ്യമായിട്ടും
മറ്റൊരാൾക്കർഹതപ്പെട്ടത് തനിക്കുവേണ്ടന്ന്   തീരുമാ നിച്ചുപേക്ഷിക്കുവാൻ  ഉയ
ർന്നധർമ്മബോധവും നീതി
ബോധവുമുള്ളവർക്കേ  ക
ഴിയുകയുള്ളു.    ഭരതനതു
ചെയ്യാൻ  രണ്ടുവട്ടം  ചിന്തി
ക്കേണ്ടിവന്നില്ല.

അല്പം  എടുത്തു  ചാട്ടമുണ്ട
ങ്കിലും  ലക്ഷ്മണന്റെ പ്രവൃ
ത്തികളേയും കുറഞ്ഞുകാ
ണുവാൻ കഴിയില്ല.      രാജ
കൊട്ടാരത്തിൽ  ലഭിക്കുമാ
യിരുന്ന എല്ലാ  ജീവിതസൗ
ഭാഗ്യങ്ങളും     ത്യജിച്ചുകൊ
ണ്ടാണ് ലക്ഷ്മണൻ ജ്യേഷ്
ഠനേയും     ജ്യേഷ്ഠത്തിയേ
യും    പരിചരിക്കുന്നതിനാ
യി അവരോടൊപ്പം വനത്
തിലേക്ക് പോകുന്നത്.രാമ
നോടൊപ്പം സീതയുണ്ടായി
രുന്നു. എന്നാൽ  ലക്ഷ്മണ
ൻ ഊർമിളയെ കൊട്ടാരത്
തിൽ   തനിച്ചാക്കിയിട്ടാണ്
കാട്ടിലേക്ക്     പോകുന്നത്.
ഭർത്താവിന്റെ    നിശ്ചയത്
തെ   ഊർമ്മിളഒരുതരത്തി
ലും എതിർക്കുന്നില്ല.സ്വയം
നിശമ്പ്ദയായി   സിന്ദൂരതി
ലകവുംചാർത്തി പതിനാല്
വർഷം   ഊർമിളകാത്തിരു
ന്നു. ഈകാത്തിരിപ്പും കരു
ത്തും ഭാരതീയസ്ത്രീയുടെ
പതിവ്രതാ ധർമ്മബോധതി
ന്റെ  പ്രോജ്വലതയാണ്  കാ
ണിക്കുന്നത്.
ഇക്കാലത്ത്  ലക്ഷ്മണനെ
പ്പോലൊരു   സഹോദരനും   ഊർമിളയെപ്പോലൊരു  ഭാ
ര്യയും ഉണ്ടാകുമോ!!
രാമ- ഭരത- ലക്ഷ്മണന്മാർ
ഏകോദര  സഹോദരന്മാര
ല്ലാതിരുന്നിട്ടും  അവർ  പര
സ്പരം       നിലനിർത്തുന്ന
സ്നേഹവും    സാഹോദര്യ
വും   ത്യാഗവും  ശ്ലാഘനീയ
വും   മാതൃകാപരവുമാണ്.
പ്രതിസന്ധിഘട്ടങ്ങളിൽ  ത
ളരാതെയും പതറാതെയും
മനസ്സിനെ സന്തുലിതമായി
നിലനിർത്താൻ  അവർക്ക്
കഴിഞ്ഞു.   അതിനവർക്ക്
സഹായകമായത്   അവരു
ടെ ധർമ്മബോധവും  ഒന്നി
നോടും  ഒട്ടലില്ലാതെ  വെച്ച്
പുലർത്തിയ  ആത്മജ്ഞാ
നിയുടെ നിസ്സംഗതയുമല്ലേ
ഇതാണ് ഇന്നത്തെ   ചിന്ത.
[7/29, 16:55] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
    ⚜⚜⚜⚜⚜⚜⚜
സുരേഷ്അന്നംകുളങ്ങര
 🎆🎆🎆🎆🎆🎆🎆🎆
അയോദ്ധ്യയിലേക്ക് മടങ്ങി
വന്ന്    രാജ്യഭാരം   ഏറ്റെടു
ക്കാൻ  രാമനെ നിർബന്ധി
ക്കുന്ന  ഭരതനോട്   രാമൻ
ചില  തത്ത്വോപദേശങ്ങൾ നടത്തുന്നതായി വാല്മീകി
രാമായണത്തിൽ വിവരിച്ചി
ട്ടുണ്ട്.     അദ്ധ്യാത്മരാമായ
ണം   ബാലകാണ്ഡത്തിലെ
ലക്ഷ്മണോ  പദേശത്തിന്
ഏതാണ്ട് സമമാണിത്.
"തന്നിഷ്ടംപോലെ   ചെയ്യാ
ൻ  മനുഷ്യൻ  സ്വതന്ത്രനല്ല
അവനെ     അങ്ങോട്ടുമിങ്
ങോട്ടും കൃതാന്തൻ വലിച്ചി
ഴക്കുന്നു.കൂട്ടമൊക്കെ മുടി
യും   ഉയർച്ചയൊക്കെ  താ
ഴും    ഒത്തുചേർന്നതെല്ലാം
പിരിഞ്ഞുപോകും.ജീവിതം
മരണത്തിൽ  കലാശിക്കും
പഴുത്തകായ്കൾക്ക്   വീഴ്
ചയല്ലാതെ മറ്റൊരഭയമില്ല.
ഉറപ്പാർന്ന തൂണിൽ   നിൽ
ക്കുന്ന  കെട്ടിടം   ജീർണിച്ച്
മറിഞ്ഞുവീഴും പോലെ    ജ
രാമരണങ്ങൾക്കു വിധേയ
നായ മനുഷ്യനും തകർന്നു
വീഴുന്നു.    കഴിഞ്ഞുപോയ രാത്രി തിരികേവരാ.
വേനലിൽ സൂര്യകിരണങ്ങ
ൾ  ജലത്തെയെന്നപോലെ
ദിനരാത്രങ്ങൾ    ആയുസ്സി
നെ നശിപ്പിക്കുന്നു. മരണം
കൂടെ നടക്കുന്നു ; ഇരിക്കു
ന്നു.  നെടുവഴിപോയിട്ട്  മര
ണം ഒപ്പം മടങ്ങുന്നു.  സൂര്യ
നുദിക്കുമ്പോൾ   രസം  അ
സ്തമിക്കുമ്പോൾ രസം.പ
ക്ഷേ ഇതോടൊപ്പം ജീവിത
മൊടുങ്ങുന്നത്    മനുഷ്യൻ
അറിയുന്നില്ല.
വൻകടലിൽ   പൊങ്ങുതടി
കൾ ഒന്നിച്ചുചേരും.തെല്ലിട
കഴിഞ്ഞ്    അവവേർപെടു
കയും ചെയ്യും.   അതുപോ
ലെ ഭാര്യയും മക്കളും ബന്
ധുക്കളും   സമ്പത്തുക്കളും
ഒത്തുചേർന്നിട്ട്   പിരിഞ്ഞു
പോകുന്നു. ഇവ പിരിയുമെ
ന്നകാര്യം നിശ്ചയം.ഇവിടെ
ഒരു   പ്രാണിക്കും     ഇഷ്ടം പോലെ തുടർന്ന്പോവാനാ
കില്ല.      പരേതനെക്കുറിച്ച്
കേഴുന്നവനും     യഥേഷ്ടം തുടരാൻ കഴിയില്ല.മടക്കമി
ല്ലാത്ത ഒഴുക്കുപോലെ ആ
യുസ്സ് പൊയ്ക്കൊണ്ടിരിക്
കേ  ആത്മാവിനെ സുഖത്
തിൽ ഉറപ്പിക്കണം."
ഇപ്രകാരം രാമൻ ഭരതനെ
വളരെ    അർത്ഥയുക്തമാ
യി ഉപദേശിച്ചിട്ട് ,സ്വസ്ഥനാ
യി ,ദുഃഖം വെടിഞ്ഞ്  മടങ്
ങിപ്പോയി   നാടുവാഴുവാൻ
പറയുന്നു.
🌄🌄🌄🌄🌄🌄🌄🌄
ജീവിച്ചിരിക്കുമ്പോൾ  സമ്പ
ത്ത് സ്ഥാനമാനങ്ങൾ എന്
നിവയെല്ലാം കൊണ്ട്  നമ്മ
ൾ  ഏറെ    അഹങ്കരിക്കും.
എന്നാൽ  ഇതെല്ലാം അസ്
ഥിരമാണന്ന്   ഓർക്കാറില്ല.
ഒടുവിൽ എല്ലാമുപേക്ഷിച്ച്
ഒരുനാൾ ഈലോകം   വിട്ട്
പോകണം.   അതുകൊണ്ട്
സത്യത്തിനും  നീതിക്കും ധ
ർമ്മത്തിനും    അനുസരിച്ച്
ജീവിക്കാൻ ശ്രമിക്കുക.
[7/31, 16:40] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
  സുരേഷ് അന്നംകുളങ്ങര
   ⚀⚁⚂⚃⚄⚅⚀⚁⚂
രാമായണം   രാമന്റെ   കഥ
യായിരിക്കുമ്പോൾ  തന്നെ
സീതയുടെകൂടി കഥയാണ്
അദ്ധ്യാത്മരാമായണത് തി
ലും വാല്മീകിരാമായണത്
തിലും  കഥാതന്തു  പൊതു
വാണങ്കിലും ചില   സന്ദർഭ
ങ്ങളിൽ  കഥയിൽ   വ്യത്യാ
സങ്ങളുണ്ട്.വാല്മീകി, രാമ
നെ  കേവലം മനുഷ്യനായി
അവതരിപ്പിക്കുമ്പോൾ അ
ദ്ധ്യാത്മരാമായണ കർത്താ
വ്  ഈശ്വരനായിട്ടാണ് രാമ
നെ   അവതരിപ്പിക്കുന്നത്.

രാമന്  അഭിഷേകം   നിശ്ച
യിച്ചിരിക്കുന്നതിന്റെ  തലേ
നാൾ  നാരദമഹർഷി   രാമ
ന്റെ  സമീപം വന്ന്  രാമനെ
അവതാരലക്ഷ്യം  ഓർമിപ്പി
ക്കുന്നൊരു  സന്ദർഭം  അദ്
ധ്യാത്മരാമായണത്തിലുണ്
ട്. ബ്രഹ്മാവിന്റെ നിയോഗമ
നുസരിച്ചാണ് നാരദൻ വരു
ന്നത്. "സത്യസന്ധൻ   ഭവാ
നെങ്കിലും മാനസേ/മർത്ത്
യജന്മംകൊണ്ടു  വിസ്മൃത
നായ് വരും." എന്നാണ്  നാ
രദൻ പറയുന്നത്.     "താൻ
സത്യത്തെ  ഒരുനാളും   ലം ഘിക്കുകയില്ലന്നും,    താൻ നാളെ    പതിനാലുവർഷത്
തെ   വനവാസത്തിന്  പോ
കുമെന്നും,   സീതയെകാര
ണഭൂതയാക്കി   രാവണനേ
യും    മറ്റുനിശാചരവംശത്
തേയും കൊല്ലും"       എന്ന്
രാമൻ, നാരദന് ഉറപ്പു നൽ
കുന്നു.       ഇപ്രകാരമൊരു
സന്ദർഭം  വാല്മീകിരാമായ
ണത്തിലില്ല. അതുപോലെ,
രാവണൻ    ഭിക്ഷുരൂപേണ
സീതയെ അപഹരിച്ചുകൊ
ണ്ടുപോകുന്നതിനായി വരു
മെന്നും         അതുകൊണ്ട്   പർണ്ണശാലയിൽ മായാസീ
തയെ നിർത്തി, രാവണ  വ
ധംകഴിയുന്നതുവരെ സീത
അഗ്നിമണ്ഡലത്തിൽ     മറ
ഞ്ഞ്      വസിക്കണമെന്നും
രാമൻ,സീതയോട്    പറയു    ന്നതായി    അദ്ധ്യാത്മരാമാ
യണത്തിൽ   എഴുത്തച്ഛൻ
വിവരിക്കുന്നുണ്ട്. ഇതു  പ്ര
കാരം രാവണൻ അപഹരി
ച്ചുകൊണ്ടുപോകുന്നത് മാ
യാസീതയെ ആണ്. ഈവി
വരമൊന്നും    ലക്ഷ്മണൻ
അറിയാതിരിക്കുവാൻ  സീ
താന്വേഷണവേളയിൽ   രാ
മൻ 'പ്രാകൃതനെന്നപോലെ
ദുഃഖിക്കുവാൻ'   തീരുമാനി
ക്കുകയും ചെയ്യുന്നു. വാല്
മീകിരാമായണത്തിൽ ഇങ്
നെ ഒരുവിവരണമില്ല.
പക്ഷെ!   വാല്മീകിരാമായ
ണത്തിലെ     സ്വാഭാവികത
യും  മികവും       കൂടുതൽ
എന്ന് പറയാതെ    തരമില്ല.
അദ്ധ്യാത്മരാമായണകാര
ൻ  അചഞ്ചലമായ    ഭക്തി
ക്കാണ് കഥയിൽ  ഊന്നൽ
നൽകുന്നത്.  ഭാരതീയആ
ദ്ധ്യാത്മിക ദർശനങ്ങൾക്ക്
 പ്രാധാന്യം  നൽകികൊണ്
ടുള്ള   കഥാവിവരണമാണ്
എഴുത്തച്ഛൻ  നടത്തുന്നത്.

                 (തുടരും)
[7/31, 22:07] ‪+91 90202 63617‬: അവസാന ഖണ്ണിക:
'വാല്മീകിരാമായണത്തിനാണ്..................തരമില്ല
[8/1, 15:52] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
 സുരേഷ് അന്നംകുളങ്ങര  🔯 🔥 🔯 🔥 🔯 🔥 🔯
രാവണന്റെ    നിയോഗമനു
സരിച്ച് മാരീചൻ  ഒരു  സ്വർ
ണമാനായി   രാമാശ്രമപരി
സരത്ത്     എത്തിയപ്പോൾ
സീത  അതിൽ   ആകൃഷ്ട
യായി  അതിനെ    തനിക്ക്
പിടിച്ചുതരണമെന്ന്   വാശി
പിടിക്കുന്നു.ജീവനോടെ കി
ട്ടിയില്ലങ്കിൽ അതിന്റെ കന
കമയമായ   തോലെങ്കിലും
തനിക്ക് വേണമെന്ന് അവ
ൾ പറയുന്നു. ആ  മാനിനെ
കണ്ട ഉടനെ  അത്  മാരീച
നാണന്ന് ലക്ഷ്മണൻ രാമ
നോട് പറയുന്നുണ്ട്. രൂപഭം
ഗിനോക്കിയാൽ  ഇതൊരു
മാനാവാൻ  വഴിയില്ലന്ന് രാ
മൻ  ലക്ഷ്മണനോടും  പറ
യുന്നുണ്ട്.  എങ്കിലും  സീത
യുടെ   നിർബന്ധത്തിനു വ
ഴങ്ങി   മാനിന്റെ   പിന്നാലെ    
അതിനെ പിടിക്കാൻപോയ
രാമന്     ഗത്യന്തരമില്ലാതെ       അസ്ത്രമെയ്യേണ്ടിവന്നു    .അസ്ത്രമേറ്റയുടനെ  അത്
മാരീചനായിമാറി    "ലക്ഷ്മ
ണാ മമ ഭ്രാതാവേ.....മേ വി
ധിബലം പാഹിമാം...."എന്ന്
കരഞ്ഞു വിളിക്കുന്നു. ഇത്
കേട്ട് രാക്ഷസന്മാർ കൊല്
ലും മുമ്പ് രാമനേ ചെന്നു ര ക്ഷിക്കുവാൻ സീത ലക്ഷ്മ
ണനോട് പറയുന്നു.    അത്
മാരീചനാണ്.ജ്യേഷ്ഠന് ആ
ർത്തനാദം      ഉണ്ടാകയില്ല  ലോകത്താർക്കും  ജ്യേഷ്ഠ
നെ ജയിക്കാനുമാകില്ല.താ
ൻ പോയകലുമ്പോൾ ദേവി
യെ  കൊണ്ടുപോകാനുള്ള
രാവണന്റെ     ഉപായമാണി
തെന്ന ലക്ഷ്മണന്റെ വാക്
കുൾ  സീത   തെറ്റിധരിക്കു
ന്നു. "സഹോദരനാശമാണ്
നീ കാംക്ഷിക്കുന്നത്.രാമന്
നാശംവന്നാൽ  എന്നെയും കൊണ്ടങ്ങുചെല്ലുവാനുള്ള
ഭരതന്റെ    കാമസിദ്ധിക്കാ
നിയോഗിച്ചിട്ടാണ്  നീ കുടെ
പോന്നത്.  നിനക്ക്  എന്നെ
കിട്ടുകയില്ല. ഞാൻ  പ്രാണ
ത്യാഗം ചെയ്യും"എന്നായിരു
ന്നു  സീതയുടെ   പരുഷവാ
ക്കുകൾ."നിനക്ക് നാശമടു
ത്തിരിക്കുന്നു.ഞാൻ വിചാ
രിച്ചാൽ  തടുക്കുവാൻ പറ്റി
ല്ല" എന്നു പറഞ്ഞ്   ലക്ഷ്മ
ണൻ     വനദേവതമാരോട് സീതയെ പരിപാലിച്ചുകൊ
ള്ളണമെന്ന്  പറഞ്ഞ്   രാമ
നെകാണാൻ നടന്നു.    ഈ
ഘട്ടത്തിൽ  രാവണൻ ഭിക്
ഷുവിന്റെ  വേഷത്തിൽ  വ
ന്ന്  സീതയെ  അപഹരിച്ചു
കൊണ്ടുപോയി.
ഇത്രയും കഥാഭാഗം  എല്ലാ
വർക്കു മറിയാവുന്നതാണ്
ഇവിടെ  നമ്മൾ  ചിന്തിക്കേ
ണ്ട ചിലകാര്യങ്ങളുണ്ട്. സീ
ത  ഇത്രയും      മോശമായി
ലക്ഷ്മണനോട്   സംസാരി
ക്കുവാൻപാടില്ലായിരുന്നു.
തന്റെ  ജീവിതസുഖം   മുഴു
വൻ  ഉപേക്ഷിച്ചിട്ടാണ് രാമ
നേയുംസീതയേയും സേവി
ക്കുന്നതിനായി   ലക്ഷ്മണ
ൻ അവരോടൊപ്പം പതിനാ
ലുവർഷത്തെ    കാനനവാ
സത്തിനായി വന്നിരിക്കുന്
നത്. അർപ്പിതചേതസ്സായി
ആ കൃത്യം നിർവഹിക്കുന്
നുമുണ്ട്. ഒരിക്കൽപോലും
വാക്കുകൊണ്ടോ നോക്കു
കൊണ്ടോ സീതയോട് മോ
ശമായിപെരമാറിയിട്ടില്ല.ഇ
തിനുമുമ്പും പിമ്പും വളരെ
ധർമ്മബോധവും    വിചാര
ശീലത്ത്വവും    പക്വതയുമു
ള്ളവളായിട്ടാണ്    സീതയെ കാണുന്നത്. ഒരു    നിമിഷം
വികാരത്തിനടിപെട്ടതാണ്
പ്രശ്നമായത്.
'വാങ് മേ  മനസി പ്രതിഷ്ഠി താ മനോമേ വാചി പ്രതിഷ്
ഠിതം' എന്ന് ഉപനിഷത്ത് പ
റയുന്നു. വാക്ക്    മനസ്സിൽ
പ്രതിഷ്ഠിച്ചിരിക്കുന്നു ;  മന
സാകട്ടെ  വാക്കിലും   പ്രതി
ഷ്ഠിച്ചിരിക്കുന്നു.  ഒരാളുടെ
മാനസികാവസ്ഥയാണ് അ
യാളുടെവാക്കുകൾ കാണി
ക്കുന്നത്.  വാക്കുകൾ  ഉപ
യോഗിക്കുമ്പോൾ നാം വള
രെ ശ്രദ്ധിക്കണം.  അറിഞ്
ഞോ അറിയാതെയോ പറ
യുന്നചിലവാക്കുകൾ നിത്
യശത്രുതയിലേക്കും നാശ
ത്തിലേക്കും നയിക്കും.  ചി
ന്തയിൽനിന്നുൽഗമിക്കുന്
നതായിരിക്കണം വാക്കുക
ൾ. 'വാങ്മേ    മധുമത്തമാ'
വാക്കിന്  തേനിന്റെ  മധുര
മുണ്ടാകണം.  ശ്രദ്ധിക്കുക.

ലക്ഷ്മണൻ,  രാമനെത്തേ
ടി  പോകുമ്പോൾ  സീതയു
രക്ഷയ്ക്ക് ഒരു രേഖ വരച്
ചിരുന്നുവെന്ന്     പ്രചാരമു
ണ്ട്.അതിന്ന്,   'നിയന്ത്രണാ
തിര് 'എന്നർത്ഥത്തിൽ  "ല
ക്ഷ്മണരേഖ"   എന്ന് ശൈ
ലിയായി ഉപയോഗിക്കുന്നു
എന്നാൽ ലക്ഷ്മണൻ ഇപ്ര
കാരം   രേഖ    വരച്ചതായി
അദ്ധ്യാത്മരാമായണത്തി
ലോ    വാല്മീകിരാമായണ
ത്തിലോ ഉണ്ടന്ന് തോന്നുന്
നില്ല.(ശ്രദ്ധയിൽ ഉണ്ടങ്കിൽ
പറയുക)
സീതയെ  രാവണൻ   അപ
ഹരിക്കുന്നതിനെ   നമുക്ക്
മറ്റൊരർത്ഥത്തിലും    വില
യിരുത്താമെന്നു     തോന്നു
ന്നു. നമ്മൾ  മായക്ക്  അടി       പ്പെട്ട്    ഇന്ദ്രിയ  സുഖങ്ങൾ തേടുമ്പോൾ     ഈശ്വരനെ നമ്മളിൽനിന്നും  അകറ്റുക
യാണ്   ചെയ്യുന്നത്.
ഈഘട്ടത്തിൽ  ആസുര ശ
ക്തികളാൽ  നമ്മൾ    മാന
 സികമായെങ്കിലും അപഹ
രിക്കപ്പെടുകയും അതു  മൂ
ലം  ദുഃഖത്തിനും  ദീർഘമാ കഷ്ടപ്പാടുകൾക്കും      ഇട
യാകുകയും ചെയ്യും.
പരമാത്മാവിന്റെ സാന്നിദ്ധ്
യത്തിലേ യഥാർത്ഥ സുഖ
വും സന്തോഷവും നമുക്ക്
അനുഭവിക്കാൻ പറ്റുകയു
ള്ളു എന്നു സാരം.
[8/2, 20:05] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
  സുരേഷ് അന്നംകുളങ്ങര
   ⚀⚁⚂⚃⚄⚅⚀⚁⚂
രാവണൻ  സീതയെ   അപ
ഹരിച്ചുകൊണ്ട്    പുഷ്പക
വിമാനത്തിൽ പോകുന്നത്
കാണാനിടയായ     ജടായു
രാവണനോട് എതിരിടുന്നു.
കാലിലെ  കൂർത്ത  നഖങ്ങ
ൾകൊണ്ട്  രാവണനെ പല
പാട് കീറിമുറിച്ചു.    ചിറകടി
കൊണ്ട്  രാവണന്റെ പോർ
ചട്ടയും ശരങ്ങളും തകർത്
തു.  കൊക്കും  കാലും ചിറ
കും  കൊണ്ട്   അതിശക്ത
മായി പൊരുതി.    ഒടുവിൽ
രാവണൻ  തന്റെ   ചന്ദ്രഹാ
സംകൊണ്ട്   ജടായുവിന്റെ
പക്ഷങ്ങളും പാദങ്ങളും പാ
ർശ്വങ്ങളും   വെട്ടിവീഴ്ത്തി.
ആസന്നമൃത്യുവായി    ജടാ
യു,രാമലക്ഷ്മണൻമാർ വ
രുന്നതുവരെ  അവിടെ പ്രാ
ണൻ    പോകാതെകിടന്നു.

നിരാലംബയായ ഒരുസ്ത്രീ
യെ ഒരു പുരുഷാധമൻ അ
പഹരിച്ചു   കൊണ്ടുപോകു
ന്നതുകണ്ടപ്പോൾ    വാർദ്ധ
ക്യത്തിന്റെ അവശതയിലാ
യിരുന്നിട്ടും ജടായു ആ അ
ധർമ്മത്തെ     ചെറുക്കുന്ന
താണ് നാം കാണുന്നത്.സ്
ത്രീകൾക്ക്നേരെ   ഇത്തര
ത്തിലുള്ള  അതിക്രമങ്ങൾ ഈ പരിഷ്കൃത  സമൂഹത്    തിൽ  പോലും    നടക്കുന്നു
പക്ഷേ   ഇത്തരം  കാര്യങ്ങ
ളിൽ   കേവലം   ഒരു പക്ഷി കാണിച്ച      ധർമ്മബോധം
പോലും   മനുഷ്യൻ  കാണി
ക്കുന്നില്ലന്നതാണ്   ദുഃഖക
രമായ സത്യം.
"അധ്വരത്തിൽ  ചെന്നു  ശു
നകൻ, മന്ത്രംകൊണ്ടു ശുദ്
ധമാം പുരോഡാംശം  കൊ
ണ്ടുപോകുന്നപോലെ"   സീ
തയെ   എവിടേക്ക്      കട്ടു
കൊണ്ടുപോകുന്നു  എന്നു
ചോദിച്ചുകൊണ്ടാണ്   ജടാ
യു   രാവണനെ ആക്രമിക്
കുന്നത്.   (അദ്ധ്യാത്മരാമാ
യണം)
"സ്വധർമ്മത്തിൽ   വർത്തി
ക്കുന്ന     അരചനെങ്ങിനെ പരഭാര്യയെ  സ്പർശിക്കും
രാജഭാര്യ വിശേഷിച്ചും രക്
ഷണീയയാകുന്നു.  പരഭാര്
യാഭിമർശനമെന്ന  നിന്ദ്യമാ
ർഗ്ഗത്തിൽനിന്നും പിൻതിരി
യുക. അന്യർ   നിന്ദിക്കുന്ന
കാര്യം  ധീരന്മാർചെയ്യരുത്
തന്റെ ഭാര്യയെഎന്നപോല്
പരന്റെ  ഭാര്യയേയും രക്ഷി
ക്കുകയാണ് വേണ്ടത്......."
എന്ന്  വാല്മീകിരാമായണ
ത്തിൽ ജടായു രാവണനോ
ട് പറയുന്നു. ഇന്നത്തെ   ചി
ന്ത ഇതാകട്ടെ.
[8/3, 15:40] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
  സുരേഷ് അന്നംകുളങ്ങര
  ☙⚀⚁⚂⚃⚄⚅⚀☙
രാമായണത്തിൽ ഏറെ വി
മർശനങ്ങൾക്ക് ഇടയാക്കി
യിട്ടുള്ള   രണ്ടു  സംഭങ്ങൾ
ഉണ്ട്.  അവ  ബാലിവധവും
രാമൻ  സീതയെ  ഉപേക്ഷി
ക്കുന്നതുമാണ്.   ഇതിലാദ്യ
ത്തേതായ  ബാലിവധം  വി
ചാരംചെയ്യാം.
'കിഷ്കിന്ധാകാണ്ഡ'   ത്തി
ലാണ് ബാലിനിഗ്രഹം  വരു
ന്നത്.  സുഗ്രീവനുമായി  സ
ഖ്യം  ചെയ്ത രാമൻ സുഗ്രീ
വനെകൊണ്ട്      ബാലിയെ
പോരിനു വിളിപ്പിച്ചു.അവർ
തമ്മിലുണ്ടായ യുദ്ധത്തിനി
ടയിൽ  വൃക്ഷം  മറഞ്ഞുനി
ന്ന് രാമൻ മാഹേന്ദ്രം എന്ന
അസ്ത്രമെയ്ത് ബാലിയെ
കൊന്നു.സീതയെ  അപഹ
രിച്ച  രാവണനോടുപോലും
മുന്നറിയിപ്പു    നൽകിയിട്ടു മാത്രം  യുദ്ധത്തിന്    തയ്യാ
റായ   രാമൻ    താനുമായി യാതൊരു ശത്രുതയുമില്ലാ
ത്ത  ബാലിയെ കൊന്നതെ
ന്തിനാണ്-അതും  ഒളിയമ്പ്
എയ്ത്?രാമൻ പിന്നീട് ബാ
ലിയോടുതന്നെ    പറയുന്ന
താണ്  കാരണമെങ്കിൽ രാ
മന്  ബാലിയുമായി  നേരെ
നിന്ന്  യുദ്ധം   ചെയ്യാമായി
രുന്നില്ലേ?എന്തിന് ഒളിയമ്പ്
എയ്തു?   നേർക്കുനേർനി
ന്ന് പൊരുതുമ്പോൾ  എതി
രാളിയുടെ  പകുതി    ബലം
ബാലിക്ക്       ലഭിക്കുമെന്ന് ബ്രഹ്മാവ്   വരംനല്കിയിട്ടു
ണ്ടന്നും  അതുകൊണ്ടാണ്
രാമൻ മറഞ്ഞുനിന്ന് അമ്പ്
എയ്തതെന്നും ചിലർ പ്രച
രിപ്പിക്കുന്നുണ്ട്.ഇത്തരമൊ
രുകഥ    അദ്ധ്യാത്മരാമായ
ണത്തിലോ വാല്മീകിരാമാ
യണത്തിലോ ഇല്ല.   മറ്റുരാ
മായണങ്ങളിലൊണ്ടോ  എ
ന്നറിയില്ല.അല്ലങ്കിൽ ഒളിയ
മ്പുപ്രയോഗത്തെ ന്യായീക
രിക്കാനുള്ള    ശ്രമത്തിന്റെ
ഭാഗമായി ഇതിനെ കാണേ
ണ്ടിവരും.
തന്നെ      ഒളിയമ്പെയ്തതി
ന്  ബാലി ശക്തമായി  രാമ
നെ   ചോദ്യം ചെയ്യുന്നുണ്ട്.
"രാജധർമ്മത്തെ   വെടിഞ്
ചോരധർമ്മത്തെ   കൈക്
കൊണ്ടതെന്ത്?     കീർത്തി
ക്ക്വേണ്ടിയാണെങ്കിൽ   നേ
രെ  പൊരുതി ജയിക്കണം.
രാജാക്കന്മാർ സ്വേച്ഛാചാരി
കളല്ല.  ന്യായാന്യായങ്ങളും
നിഗ്രഹാനുഗ്രഹങ്ങളും  രാ
ജാവ് വിവേചനത്തോടെ ന
ടത്തണം.  സുഗ്രീവന്റെ  പ്രീ
തിക്കുവേണ്ടിയാണ്  നീ എ
ന്നെ കൊന്നത്.   നീ  ആഗ്ര
ഹിച്ചിരുന്നുവെങ്കിൽ  ഒരൊ
റ്റനാൾകൊണ്ട്     സീതയെ ഞാൻ       കൊണ്ടുവന്നുത
ന്നേനെ.  ദുഷ്ടനായ   രാവ
ണനെ  കയറിട്ടുകെട്ടി കൊ
ല്ലാതെ നിന്റെമുമ്പിൽ കൊ
ണ്ടുവന്നുതന്നേനെ. നിനക്
ധർമ്മശ്രദ്ധയില്ല.   നിരപരാ
ധിയായ  എന്നെ  അമ്പെയ്
തുകൊന്ന നീചകർമ്മം ചെ
യ്തിട്ട് സജ്ജനങ്ങളോട് നീ
എന്തു പറയും?പഞ്ചനഖമു
ള്ളവയിൽ ബ്രഹ്മക്ഷത്രങ്ങ
ൾക്കു     ഭക്ഷിക്കാവുന്നവ അഞ്ചെണ്ണമാണ്.     എന്റെ
മാംസം    അഭക്ഷവുമത്രെ.
നീ പോരിലെന്നെ അധർമ്മ
മായിവധിച്ചത്     അയുക്ത
വുമാണ്.ലോകം കാലത്താ
ൽ   ഈവിധം   തിരിക്കപ്പെ
ടും."ഇപ്രകാരമാണ്  ബാലി
രാമനോട്   തന്റെ     നീരസ
വും ദുഃഖവും വ്യക്തമാക്കു
ന്നത്. രാമൻ  തന്റെ  പ്രവർ
ത്തിയെ   ന്യായീകരിക്കുന്ന
തിങ്ങനെയാണ്. പുത്രി,  സ
ഹോദരി,    സഹോദരഭാര്യ,
പുത്രഭാര്യ  എന്നിവരെ   മാ
താവായി    കണക്കാക്കണ
മെന്നാണ് വേദവാക്യം.   എ
ന്നാൽ  മോഹത്തോടുകൂടി
അവരെ പരിഗ്രഹിക്കുന്നവ
ൻ മഹാപാപിയാണ്. ബാലി
സഹോദരനായ     സുഗ്രീവ
ന്റെഭാര്യയെ അധികാരവും
ബലവും  ഉപയോഗിച്ച്   സ്വ
ന്തമാക്കുകയാണ്  ചെയ്ത
ത്.  ഇത്    ശിക്ഷാർഹമായ അപരാധമാണന്നാണ് രാമ
ൻ സമർത്ഥിക്കുന്നത്.  വെ
റും  കോപംകൊണ്ട്  നീ എ
ന്നെ നിന്ദിക്കരുത്. സനാത
നധർമ്മം   വെടിഞ്ഞവനും
കാമവൃത്തനുമായ   നിന്റെ
സോദരഭാര്യാഭിമർശനത്തി
നാണ് ഞാൻ  ഈ ദണ്ഡമേ
ല്പിച്ചത്. മര്യാദയില്ലാതെ നട
ക്കുന്നവരെ  രാജാക്കന്മാർ
നിഗ്രഹിച്ച് ഭൂമിയിൽ ധർമ്മ
സ്ഥിതിവരുത്തുന്നത് നീ ചി
ന്തിക്കണം.  ഒളിഞ്ഞോതെ
ളിഞ്ഞോ  ആളുകൾ ധാരാ ളം   മൃഗങ്ങളെ   പിടിക്കാറു
ണ്ട്.  ധർമ്മജ്ഞരായ  രാജ ർഷികളും  നായാട്ടിന്  പോ
കാറുണ്ട്. ബാലി  ഒരു വാന രനായതിനാൽ    ഒളിഞ്ഞു
കൊന്നതിൽ     തെറ്റില്ലന്നാ
ണ് രാമന്റെ പക്ഷം.
ഇപ്രകാരമുള്ള രാമന്റെ വാ ക്കുകൾകേട്ട് ചിത്തവിശുദ്  ധനായ ബാലി തന്റെ  അപ രാധങ്ങൾക്ക്      രാമനോട്  ക്ഷമ ചോദിച്ച് ദേഹം വെടി
ഞ്ഞു.
രാമന്റെ  കഥ   യഥാതഥമാ
യി   ചിത്രീകരിച്ചുപോകുന്ന
ഋഷികവിക്ക്  ഈ ഒളിയമ്പ്
സംഭവവുംകൂടി വെളിപ്പെടു
ത്താതെ നിർവാഹമില്ലല്ലോ
ശരിതെറ്റുകൾ   നിങ്ങളുടെ
ചിന്തയ്ക്ക് വിടുന്നു.
[8/4, 13:29] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
  സുരേഷ് അന്നംകുളങ്ങര
  ☙☙☙☙☙☙☙☙☙
    ( ഒരു കൂട്ടിച്ചേർക്കൽ)
മൃഗങ്ങളെ  കയർ, വല,പല
തരം  കെണികൾ  എന്നിവ
ഉപയോഗിച്ച്  ആളുകൾ പി
ടിക്കാറുണ്ട്.   ഓടുമ്പോഴൊ
നടക്കുമ്പോഴൊ ഒക്കെ മാം
സഭുക്കുകളായ    മനുഷ്യർ മൃഗങ്ങളെ വേധിക്കാറുണ്ട്.
അതിൽ തെറ്റില്ലന്നു പറഞ്
ഞുകൊണ്ടാണ്  വാനരനാ
യ  ബാലിയെ  ഒളിയമ്പെയ്
ത്    കൊന്നതിനെ   രാമൻ ന്യായീകരിക്കുന്നത്.
ഇവിടെ ഒരുചോദ്യം പ്രസക്
തമാകുന്നു.
'മാതൃസ്ഥാനത്ത് കണേണ്ട
താണ്  സഹോദരഭാര്യ'  എ
ന്ന ധർമ്മചിന്ത വാനരവിഭാ  ഗങ്ങൾ(മൃഗങ്ങൾക്ക്)ക്കിട   യിൽ       ഉണ്ടാകണമെന്നു
ണ്ടോ ?ഇനിയത് അങ്ങനെ
തന്നെയാണങ്കിൽ സുഗ്രീവ
നും  ഈ   അപരാധത്തിൽ
നിന്നും    മോചിതനാകുന്നി
ല്ലല്ലോ?  പഞ്ചനഖമൃഗങ്ങളി
ൽ   വാനരമാംസം ഭക്ഷ്യയ യോഗ്യമല്പല്ലോ   പിന്നെയെ
ന്തിന് തന്നെകൊന്നു എന്ന
ബാലിയുടെ  ചോദ്യം  ഉത്ത
രം     കിട്ടാതെനിൽക്കുന്നു
എന്തായാലും    ധർമ്മിഷ്ഠ
നും   നീതിമാനുമായ   രാമ
ന്റെ   വ്യക്തിത്വത്തിൽ  ബാ
ലിവധം   എക്കാലവും  നിഴ
വീഴ്തി നിൽക്കുക   തന്നെ
ചെയ്യും. ഇതും  നമുക്ക്  ഗു
ണപാഠമാകേണ്ടതാണ്.
[8/5, 09:15] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
  സുരേഷ് അന്നംകുളങ്ങര      
  ⚀⚁⚂⚃⚄⚅⚀⚁⚂ അദ്ധ്യാത്മരാമായണ   ത്തി
ൽ   മൂന്നുവ്യത്യസ്ത സന്ദർ
ഭങ്ങളിൽ രാമൻ ലക്ഷ്മണ
നെ ഉപദേശിക്കുന്നുണ്ട്. ഇ
തിലാദ്യത്തേത്     ബാലകാ
ണ്ഡത്തിൽ    അഭിഷേകവി
ഘ്ന  സമയത്ത് ലക്ഷ്മണ
നുണ്ടായ കോപം ശമിപ്പിക്
കുന്നതിനായിരുന്നു. രണ്ടാ
മത്തെ  ഉപദേശം   നടത്തു
ന്നത്   ആരണ്യകാണ്ഡത്തി
ലാണ്.ഇത് 'മുക്തിമാർഗ്ഗത്
തെ അരുൾചെയ്യണം'എന്
ന്  ലക്ഷ്മണൻ   രാമനോട്
ആവശ്യപ്പെടുമ്പോഴാണ്.

ഈ ഉപദേശമാണ് ഇന്ന് വി
വരിക്കുന്നത്.   സാധാരണ
ഗതിയിൽ  ഈ ഭാഗമെല്ലാം
വെറുതെ  വായിച്ചു പോകു
കയായിരിക്കും പലരും ചെ
യ്യുക.
ജ്ഞാനം,വിജ്ഞാനം,വൈ
രാഗ്യം, ഭക്തി   ഇവയെല്ലാം
മനസ്സിന് ആനന്ദം വരുമാറ്
വിവരിക്കാൻ  ലക്ഷ്മണൻ
രാമനോട്  ആവശ്യപ്പെടുന്
നു.രാമൻ അവ വിശദീകരി
ക്കുന്നു. ആദ്യം മായാസ്വരൂ
പത്തെക്കുറിച്ചാണ്   പറയു
ന്നത്.ദേഹംമുതലായ വസ്
തുക്കൾ ആത്മവാണ് എന്
നു തോന്നിക്കുന്നത്    മായ
കൊണ്ടാണ്.  ശരീരബോധ
ത്തോട്ബന്ധപ്പെട്ടാണ് ലോ
കം(സംസാരം) ഉണ്ടാകുന്ന
ത്. ഈ മായയ്ക്ക്  വിക്ഷേ
പം(പ്രവൃത്തി;   ആവിർഭവി
പ്പിക്കൽ)ആവരണം (മറയ്
ക്കൽ) എന്നിങ്ങനെ  രണ്ടു
രൂപങ്ങൾ.  സ്ഥൂലസൂക്ഷ്മ
ഭേദങ്ങളുള്ള  ഈ  ജഗത്തി
നെകല്പിക്കുന്നത് വിക്ഷേപ
മെന്ന   മായാരൂപമാകുന്നു
അവിദ്യയായ      വിക്ഷേപം
എല്ലാത്തിനോടും  സംഗാദി
(ചേർച്ച) ദോഷങ്ങളെ  ഉണ്
ടാക്കുന്നു. ആവരണമെന്ന
രൂപം വിദ്യയാണ്. ഇത്  ആ
നന്ദപ്രാപ്തിക്ക് ഹേതുഭൂത
യാണ്. കയർ  കഷ്ണത്തി
ൽ പാമ്പിനെതോന്നിക്കുന്
നതുപോലെ  ഈ   ലോകം
ഉണ്ട് എന്ന് തോന്നാൻ തന്
നെ  കാരണം   മായയാണ്.
ആലോചിച്ചാൽ    ഇങ്ങനെ
യൊന്നില്ലന്ന്    ബോദ്ധ്യപ്പെ
ടും.  നമ്മൾ   കാണുന്നതും
കേൾക്കുന്നതും  മനസ്സിൽ
സ്മരിക്കുന്നതുമെല്ലാം സ്വ
പ്നമാണ്. പുത്രൻ ഭാര്യ തു
ടങ്ങിയ      ബന്ധങ്ങളെല്ലാം ദേഹബോധംമൂലം ഉള്ളതാ
ണ്. ദേഹം  പഞ്ചഭൂതങ്ങൾ
കൂടിചേർ ന്നുണ്ടായതാണ്.
പത്ത് ഇന്ദ്രിയങ്ങളും അഹ
ങ്കാരം, ബുദ്ധി, മനസ്സ്, ചിത്
തമൂലപ്രകൃതി ഇവയെല്ലാം
ഒരുമിച്ചിരിക്കുന്നതാണ്. ദേ
ഹത്തിന്  ക്ഷേത്രം  എന്നും
പേരുണ്ട്. ഇവയിൽ    നിന്ന്
വേറൊന്നാണ് ജീവൻ.  ആ
ത്മാവ്  നിശ്ചലനും  നിരാമ
യനുമാണ്.
പിന്നീട് , ജീവാത്മസ്വരൂപത്
തെ അറിയാനുള്ള സാധന
കളെക്കുറിച്ച്      പറയുന്നു.
 
    (അത് അടുത്തതിൽ)

ഇന്ദ്രിയദശകം:  നാക്ക്,  പാ
ണി, പാദം,  പായു, ഉപസ്ഥം
എന്നീ  കർമ്മേന്ദ്രിയങ്ങളും
ചെവി, ത്വക്ക്, കണ്ണ്, നാക്ക്
മൂക്ക്  എന്നീ   ജ്ഞാനേന്ദ്രി
യങ്ങളും.
[8/6, 15:49] ‪+91 90202 63617‬: 🔥രാമായണചിന്തകൾ🔥
  സുരേഷ് അന്നംകുളങ്ങര       ⚅ ⚅ ⚅ ⚅⚅⚅⚅⚅⚅
പിന്നീട്   രാമൻ   ലക്ഷ്മണ
നോട്    മുക്തിയെക്കുറിച്ചു
പറയുന്നു.ജ്ഞാനവും, ആ
ചാര്യനും   ശാസ്ത്രസമൂഹ
വും നൽകുന്ന ഉപദേശങ്ങ
ളും ജീവപരയോർമ്മൂലാവി
ദയും  മനസ്സിൽ കാര്യകാര
ണങ്ങളും        കൂടിചേർന്ന്
ലയിക്കുമ്പോളുള്ള     അവ
സ്ഥയാണ് മുക്തി. ചുരുക്ക
ത്തിൽ  ഇത്   മറ്റെല്ലാമുപേ
ക്ഷിച്ച് ആത്മതത്ത്വത്തിൽ
ലയിച്ചിരിക്കുന്ന   അവസ്ഥ
യാണ്.എല്ലാറ്റിനോടും വേർ
പ്പെട്ടിരിക്കുന്നതാണ്  ആത്
മാവ്.കണ്ണുണ്ടങ്കിലും രാത്രി
യിൽ  കാണുന്നതിന് പ്രയാ
സമാണ് ;ദീപമുണ്ടങ്കിലേ ത
ന്റവഴി  ഒരുവന്   നല്ലവണ്ണം കാണുവാൻ കഴിയൂ. അതു     പോലെ  ഭക്തിയുടെ ദീപമു
ണ്ടങ്കിലേ ആത്മസ്വരൂപനെ
കാണാൻ പറ്റുകയുള്ളു.
ഭക്തന്മാരുമായുള്ള    സത്
സംഗം അവരെ കനിവോടു
കൂടി സേവിക്കൽ വ്രതാനു
ഷ്ഠാനം ,  പൂജനം ,  വന്ദനം ഭാവനം(ഈശ്വരധ്യാനം) ദാ
സ്യം,അന്നദാനം,ഈശ്വരക
ഥാ പാരായണം,  നാമസങ്കീ
ർത്തനം   ഇവയെല്ലാംകൊ
ണ്ട്    ഭക്തി       കൈവരും.
കൂടാതെ   ജ്ഞാനം    വിജ്
ഞാനം  വൈരാഗ്യം  എന്നി
വ   ഉണ്ടാകുകയും ചെയ്യും

ഇത്രയും  പറഞ്ഞകാര്യങ്ങ
ൾ   ഉൾക്കൊണ്ട് മുന്നോട്ടു
പോകാനായാൽ    ജീവീതം
ധന്യമാക്കിത്തീർക്കാൻ  ക
ഴിയും.

1 Comments:

At 15 August 2017 at 09:27 , Blogger Rajeev said...


നന്ന്‍, ഇത് എല്ലാര്‍ക്കും നന്നായി വായിക്കാന്‍ പറ്റുമോ?
Try to present it better, also for better reach..

 

Post a Comment

Subscribe to Post Comments [Atom]

<< Home