Wednesday 30 November 2016

Quotes and proverbs


പത്ത്‌ ഊണുനിയമങ്ങൾ

1. ചൂടോടെ ഉണ്ണണം -

ചൂടുചോറിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു. ഉണ്ടത്‌ ശരിയായി ദഹിക്കുകയും ചെയ്യുന്നു. വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു. ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു. അതുകൊണ്ട്‌ ചൂടോടെ ഉണ്ണണം.

2. മയമുളളതുണ്ണണം -

മയമുളളതിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ നില നിർത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു. കണ്ണ്‌ മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു. ശരീരബലം വർദ്ധിപ്പിക്കുന്നു. ദേഹത്തിന്‌ സ്വാഭാവികമായ കാന്തിയുണർത്തുന്നു. അതിനാൽ മയമുളളതുണ്ണണം.

3. അളവറിഞ്ഞുണ്ണണം -

അളവറിഞ്ഞ്‌ ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ തുലനാവസ്‌ഥ തകരാറിലാവാതെ ആയുസ്സ്‌ വർദ്ധിപ്പിക്കുന്നു. നീരുംചണ്ടിയും വേർതിരിഞ്ഞ്‌ വേണ്ടാത്തത്‌ പുറത്തുപോകുന്നു. വയറിലെ തീയ്യ്‌കെടാതെ കാക്കുന്നു. അതിനാൽ അളവറിഞ്ഞുണ്ണണം.

4. ദഹിച്ചശേഷമുണ്ണണം -

ആദ്യംകഴിച്ചത്‌ ശരിയായി ദഹിക്കുംമുമ്പ്‌ വീണ്ടുമുണ്ടാൽ പലമട്ട്‌ പാകംവന്ന നീരുകൾകൂടിക്കലർന്ന്‌ ശരീരത്തിന്റെ സുസ്‌ഥിതി അവതാളമാകും. മറിച്ചായാലോ, വാതം തുടങ്ങിയദോഷങ്ങൾ തുല്യാവസ്‌ഥയിലെത്തി ശരീരം നിലനിർത്തും. ശരിയായവിശപ്പുണ്ടാകും. കഴിച്ചത്‌ വേണ്ടപോലെ ദഹിക്കും. ആയുസ്സ്‌ പാലിക്കപ്പെടും. അതിനാൽ ദഹിച്ചശേഷമുണ്ണണം.

5. വിരുദ്ധമാവാത്തതുണ്ണണം -

 കഴിക്കുന്ന സാധനങ്ങൾതമ്മിൽ ഒന്നിനൊന്ന്‌ വൈരുദ്ധ്യമുണ്ടാവരുത്‌. പരസ്പരം ചേർന്നുപോകുന്നവയാകണമെന്നർത്‌ഥം. വിരുദ്ധങ്ങളായവ ശരീരത്തിൽ വിഷാംശമുണ്ടാക്കും. ശരീരസ്‌ഥിതി അപകടത്തിലാവും. ഉദാഹരണത്തിന്‌ പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്‌. ചൂടുചോറിൽ തൈരു ചേർക്കരുത്‌.

6. സുഖമായിരുന്നുണ്ണണം -

മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത്‌ പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാൽ വകയ്‌ക്കുകൊളളില്ല. അതിനാൽ സുഖമായിരുന്നുണ്ണാം.

7. തിടുക്കത്തിലുണ്ണരുത്‌

 വേഗംകൂടിയാൽ ചോറുവഴിമാറും. ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയറിയുകയേയില്ല. ദോഷവുമറിയില്ല. അതിനാൽ അതിവേഗംപാടില്ല.

8. തീരെപ്പതുക്കെയുണ്ണരുത്‌ -

 ഏറെപ്പതിഞ്ഞമട്ടായാൽ വയറുനിറയുന്നതറിയില്ല. അധികമുണ്ടുപോകും. കിണ്ണത്തിലെ ചോറ്‌ ഇരുന്നാറും. ദഹനംക്രമം വിട്ടാവും. അതിനാൽ ഊണ്‌ തീരെവേഗതയില്ലാതെയും ആവരുത്‌.

9. മിണ്ടിയും ചിരിച്ചും ഉണ്ണരുത്‌ -

 ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനം മറ്റൊന്നിലായാൽ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങൾ എല്ലാമുണ്ടാകും. അതിനാൽ ഉണ്ണുമ്പോൾ മിണ്ടാതെയും ചിരിക്കാതെയും ഉണ്ണണം.

10. അവനവനെഅറിഞ്ഞുണ്ണണം -

 ഊണിനുളളതിൽ ഇതെനിക്കുനന്ന്‌ ഇതാപത്ത്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ വേണ്ടതെന്നുളളതേ ഉണ്ണാവൂ.

📣😰📣😰📣😰📣😰
*എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്.നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്.ഇത്  വായിച്ചാൽ  ബോധ്യപ്പെടും.*
👇👇👇👇👇👇👇👇
ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ വസ്ത്രധാരണമില്ല, ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടില്ല, ന്യൂ ജനറേഷൻ *ആൺകുട്ടികൾ വിവാഹത്തോടെ പെങ്കോന്തൻമാരാകുന്നു, പെൺകുട്ടികൾ ആണെങ്കിൽ ആരെയും ഒരു വിലയും കൽപ്പിക്കാതെ തൊട്ടതിനും പിടിച്ചതിനും പ്രശ്നം ഉണ്ടാക്കി വിവാഹം കഴിഞ്ഞു അധിക സമയമാകുമ്പോഴേക്ക് വിവാഹ മോചനത്തിലേക്ക് എത്തിച്ചേരുന്നു.* ഇനിയുമുണ്ട് ഇവരെ കുറിച്ച് പറയാൻ... എത്ര പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ.

❓ *ആരാണിവരെ വളർത്തിയത്??*
*എന്താണിവരിങ്ങനെ ആയിത്തീർന്നത്??*

ഒരു കൂരക്കു കീഴിൽ എട്ടാനുജന്മാരുടെ  കുടുംബങ്ങളും, ഒരാൾക്ക്  തന്നെ എട്ടും പത്തും മക്കളുമായി തിന്നാനും, കുടിക്കാനും, ഉടുക്കാനും കഷ്ട്ടിച്ചു ഉണ്ടായിരുന്ന കാലം.
*അന്നത്തെ ജീവിത സാഹചര്യം നമ്മളെ  പലതും പഠിപ്പിച്ചു, ക്ഷമയും, സഹനവും, വിനയവും, ബഹുമാനവും, അങ്ങനെയങ്ങനെ  ജീവിത മൂല്യങ്ങൾ പലതും നേടിയെടുത്തു.*

കാലം മാറി, ദൈവാനുഗ്രഹം പെയ്തിറങ്ങി, പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലത്തിൽ നിന്നും സുഖസൗകര്യങ്ങളിലേക്കു ജീവിതം പതിയെ നീങ്ങിത്തുടങ്ങി, കൂട്ടുകുടുംബം എന്ന സംസ്കാരത്തിൽ നിന്നും അണുകുടുംബത്തിലേക്കു ജീവിതം പറിച്ചു നട്ടു. കുടുംബങ്ങൾ പലതും  പ്രവാസ ജീവിതത്തിലേക്കും ചേക്കേറി.

*ജീവിതത്തിന്റെ ഒരു പകുതിയിൽ തങ്ങൾക്കു ലഭിക്കാത്ത പല സൗഭാഗ്യങ്ങളും തങ്ങളുടെ മക്കൾക്ക് കൊടുക്കണം എന്ന അടങ്ങാത്ത ആഗ്രഹത്താൽ എല്ലാം മക്കൾക്ക് ചെയ്തു കൊടുത്തു.  ഒരിക്കലും ആ ആഗ്രഹത്തെ കുറ്റപ്പെടുത്താൻ ആവില്ല.*

എന്നാൽ നമുക്ക് ലഭിച്ച പലതും അതിനിടയിൽ മക്കൾക്ക് ലഭ്യമാക്കാൻ ശ്രദ്ധ കൊടുക്കാതെ പോയി.
*കാലം മാറി വന്നതനുസരിച്ചു ലഭിച്ച സുഖസൗകര്യങ്ങൾക്കൊപ്പം നമ്മളുമങ്ങനെ ദിശയറിയാതെ നീന്തിപ്പോയി എന്ന് തന്നെ പറയണം.*

സുഖങ്ങൾക്ക് പിന്നാലെ പാഞ്ഞില്ല എന്ന് പറയാനാണ് ആഗ്രഹമെങ്കിലും സംഭവിച്ചതെല്ലാം അങ്ങനെയായിപ്പോയി. ഇല്ലാതിരുന്ന കാലത്തു അയൽവാസിയോട് കടം വാങ്ങൽ അനിവാര്യമായിരുന്നു, ആ കൊടുക്കൽ വാങ്ങലിലൂടെ അയൽബന്ധമെന്ന സംസ്കാരം നില നിന്നിരുന്നു. എന്നാൽ ഒന്നിനും ഒരു കുറവുമില്ലാതായപ്പോൾ എന്തെങ്കിലുമൊന്ന് ഇല്ലാതായാൽ അയല്പക്കത്ത് ചോദിക്കാൻ അ(ദുര)ഭിമാനം സമ്മതിച്ചില്ല.

സമയം കൊല്ലാൻ ഓരോ കാലഘട്ടത്തിലും ഓരോ തരം ആധുനിക മീഡിയകൾ വന്നതോടെ വീട്ടിലൊരാൾ കയറി വരുന്നത് പോലും അരോചകമായി.

 കൂട്ടുകുടുംബങ്ങൾ പോലും പരസ്പരം സന്ദർശിക്കുക എന്ന സംസ്കാരവും മൂല്യവും ജീവിതത്തിൽ നിന്നും മാറി നിന്നു. വിഷമങ്ങൾ വരുമ്പോൾ ആരെങ്കിലും ഒന്നോടി വന്നു സഹായിച്ചെങ്കിൽ എന്ന് കരുതിയിടത്തു നിന്നും സ്വന്തം വാഹനങ്ങളും സൗകര്യങ്ങളും തന്നിലേക്ക് ചുരുങ്ങിക്കൂടാൻ അവസരമൊരുക്കി.

ആഘോഷങ്ങൾക്കും, വിവാഹം, മരണം എന്നിവക്കൊക്കെ അയൽവാസികളും കുടുംബങ്ങളും വന്നു സഹായിക്കുകയും എല്ലാം പങ്കു വെക്കുകയും ചെയ്യുന്നിടത്ത് നിന്ന്‌ എല്ലാം കാശെണ്ണിക്കൊടുത്താൽ ചെയ്തു തരാൻ ആളും, വീടിനു പകരം ഹാളുകളും ആയതോടെ സൗഹൃദങ്ങളും പരസ്പര സഹകരണവും കാറ്റിൽ പറന്നു.

പാവപ്പെട്ടവന് യാതൊരു സ്ഥാനവുമില്ലാത്ത ആഘോഷങ്ങളും വിരുന്നുകളും കെങ്കേമമായി കൊണ്ടാടുമ്പോൾ ബാക്കി വരുന്ന ഭക്ഷണം ആവശ്യക്കാരന് എത്തിച്ചു കൊടുക്കുന്നത് പദവിക്ക് ചേരാത്തതായതിനാൽ  കുഴിച്ചു മൂടാൻ നിര്ബന്ധിതരായി.

കോരിച്ചൊരിയുന്ന മഴയത്ത്‌ ഇരുട്ട് പരക്കുന്ന രാവുകളിൽ പ്രായമായവർ  കൊച്ചു വർത്തമാനം പറയുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയായിരുന്നു എങ്കിൽ, കൊട്ടാര തുല്യമായ വീടുകളിൽ വെച്ചതെല്ലാം വെച്ചിടത്തു നിന്നും അനങ്ങുവാൻ പാടില്ലെന്നും, ഉള്ളിൽ നിറയുന്ന ആനന്ദത്തേക്കാൾ ഉപരി അഹന്തക്ക് സ്ഥാനം വന്നപ്പോൾ വൃദ്ധരെ കാണാതെ വളരുന്നൊരു തലമുറക്കു വഴി വെച്ചു.

👉🏽എണ്ണിപ്പറഞ്ഞാൽ തീരില്ല അനുഗ്രഹങ്ങൾ വർദ്ധിച്ചതോടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ,  മാറ്റങ്ങൾ അനിവാര്യമാണ്  എന്നാൽ കിട്ടിയ അനുഗ്രഹത്തോടൊപ്പം  ഞാനെന്ന ഭാവത്തിലേക്ക് സ്വയമറിയാതെ ഒഴുകിപ്പോയൊരു ജീവിത രീതി.

*ഇത്തരത്തിൽ ജീവിതത്തിൽ യാതൊരു മൂല്യങ്ങളും കാണാതെ ചോദിക്കുന്നതിനപ്പുറം ആഗ്രഹിക്കുന്നത് പോലും നിമിഷങ്ങൾക്കുള്ളിൽ സാധിച്ചു കിട്ടി തന്നിലേക്ക് മാത്രം ഒതുങ്ങികഴിയുന്ന സ്വാർത്ഥ ജീവിതസംസ്കാരത്തിലൂടെ വളർത്തിയെടുക്കുന്ന കുട്ടിക്ക് ആര് പകർന്നു കൊടുക്കും മികവുള്ളൊരു ജീവിത സംസ്‍കാരം...??*

❓നമ്മുടെ കുഞ്ഞുങ്ങൾ ആണോ പ്രതികൾ...??

*അതോ അനുഗ്രഹങ്ങൾ അനുഭവിപ്പിക്കുമ്പോഴും ജീവിതത്തിൽ അറിയേണ്ടതും, കാണേണ്ടതും, അനുഭവിക്കേണ്ടതുമായ പല യാഥാർഥ്യങ്ങളിൽ നിന്നും അശ്രദ്ധമായി അവരെ മാറ്റി നിറുത്തിയ നമ്മളോ...??*

ഓരോരുത്തരും സ്വയം ചോദിക്കുക....
*ഈ തലമുറയെ വിദ്യാസമ്പന്നരായി (പണം കൊയ്യുന്ന യന്ത്രങ്ങളായി)*  മൂല്യവും സംസ്കാരവും ഇല്ലാതെ വളർത്തി കൊണ്ട് വന്നതിൽ എനിക്കും നിങ്ങൾക്കും പങ്കില്ലേ...?

ധനാധിക്യവും, ആധുനിക സൗകര്യങ്ങളും ജീവിതത്തിന്റെ മൂല്യങ്ങളിൽ നിന്നും വിദൂരതയിലേക്ക് മാറി സഞ്ചരിക്കുവാൻ മനപ്പൂർവ്വമോ അല്ലാതെയോ എന്നെയും നിങ്ങളെയും പ്രലോഭിപ്പിച്ചിട്ടില്ലേ...??

*മാറി ചിന്തിച്ചു നോക്കൂ...*
ഉള്ളിലെ ഞാനെന്ന അഹന്തയെ മാറ്റി വെച്ചു കൊണ്ട് അയൽവാസിയെ ചേർത്തു പിടിക്കൂ...
കുടുംബങ്ങളെ ഭാരമായി കാണാതിരിക്കൂ..
പ്രായമായവരെ അവരുടെ ഇഷ്ട്ടങ്ങളോടൊപ്പം അണച്ച് പിടിക്കൂ..
ആഘോഷങ്ങളിൽ ധനികനും ദരിദ്രനും ഇരിപ്പിടമൊരുക്കൂ..
വിഷമങ്ങളിൽ സൗഹൃദങ്ങളെ ആശ്രയിക്കൂ..
കടം ചോദിക്കുന്നവനോട് കരുണയുടെ ചിറകു വിരിക്കൂ..
ഒഴിവു സമയങ്ങളിൽ  അനുഭവങ്ങളും, ആകുലതകളും, സുഖദുഃഖങ്ങളും പങ്കു വെക്കൂ..
പ്രശ്നങ്ങളില്ലാത്ത ജീവിതമെന്ന ആശയത്തിൽ നിന്നും മാറി പ്രശ്നങ്ങളെ വേണ്ട വിധം തരണം ചെയ്യുന്ന രീതിയിലേക്ക് മാറി നിൽക്കൂ..

*വെള്ളവും വളവും വേണ്ട വിധം നൽികിയിട്ടും ചെടി മോശമാകുന്നു എങ്കിൽ അതിന്റെ വേര് നിൽക്കുന്ന മണ്ണ് തന്നെയാണ് പ്രശ്നം...*

*വേണ്ടതെല്ലാം കൊടുത്തു  വളർത്തുമ്പോഴും മക്കൾ മോശമാകുന്നു എങ്കിൽ നമ്മുടെ ജീവിതസംസ്കാരം തിരുത്തേണ്ടിയിരിക്കുന്നു...*


##########
വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

"കൊടികള്‍ക്ക്‌
മാത്രമാണ്‌ നിറം മാറ്റം..
കിനിയുന്ന ചോരയ്‌ക്കെപ്പോഴും
നിറം ചുവപ്പ്‌ തന്നെ.,,

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
 മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
 നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻
ഓർക്കുക....
മൂന്ന് കാര്യങ്ങളിൽ ചിലത്

     1.രോഗം,
     2.കടം,
     3.ശത്രു
ഇവ മൂന്നിനേയും ഒരിക്കലും വില കുറച്ചു കാണരുത്.

     1.മനസ്സ്,
     2.പ്രവർത്തി,
     3.അത്യാർത്തി.
 ഈ മൂന്ന് കാര്യങ്ങളേയും നിയന്ത്രിക്കാൻ പഠിക്കുക.

     1.അമ്പ് വില്ലിൽ നിന്നും,
     2.വാക്ക് നാവിൽ നിന്നും,
     3.ജീവൻ ശരീരത്തിൽ നിന്നും.
ഇവ മൂന്നും ഒരു പ്രാവശ്യം പോയിക്കഴിഞ്ഞാൽ തിരിച്ചു ലഭിക്കില്ല.

     1.ദുർനടപ്പ്,
     2.മുൻ കോപം,
     3.അത്യാഗ്രഹം.
ഇവ മൂന്നിനേയും അടക്കി നിർത്തുക.
ഇവ മൂന്നും നമ്മെ ദുർബലപ്പെടുത്തിക്കളയുന്നു കൂടാതെ ഇവ മൂന്നും നമ്മെ യഥാർത്ത ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റിക്കളയുന്നു.

     1.ബുദ്ധി,
     2.സ്വഭാവഗുണം,
     3.നമുടെ കഴിവ്.
 ഇവ മൂന്നും ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല.

     1.ദൈവം,
     2.ഉത്സാഹം,
     3.അച്ചടക്കം.
ഇവ മൂന്നും മനസ്സിൽ ഉണ്ടാകുക നമുക്ക് പുരോഗതി ഉണ്ടാകും.

     1.സ്ത്രീ,
     2.സഹോദരൻ,
     3.സുഹൃത്ത്.
 ഇവ മൂന്ന് പേരേയും സമയവും സന്ദർഭവും നമുക്ക് മനസ്സിലാക്കി തരുന്നു.

     1.ഗുരു
     2.മാതാവ്,
     3.പിതാവ്.
ഇവർ മൂന്ന് പേരെയും എന്നും ബഹുമാനിക്കുക.

     1.കുട്ടികൾ,
     2.ഭ്രാന്തന്മാർ,
     3.വിശന്നവർ.
 ഇവരോട്‌ എപ്പോഴും ദയ കാണിക്കുക.

     1.ഉപകാരം,
     2.ഉപദേശം,
     3.ഔദാര്യം
ഇവ മൂന്നും ഒരിക്കലും മറക്കരുത്.

     1.സത്യം,
     2.ധർമ്മം.
     3.മരണം
ഇവ എപ്പോഴും ഓർക്കണം.

     1.മോഷണം,
     2.അപവാദം,
     3.കളളം പറയുക.
ഇവ മൂന്നും കാരണം നമ്മുടെ വില നശിച്ചു പോകുന്നു.

     1.സൗമ്യത,
     2.ദയ,
     3.ക്ഷമ,
ഇവ മൂന്നുമെന്നും ഹൃദയത്തിൽ ഉണ്ടാകണം.

     1.നാവ്,
     2.ദേഷ്യം,
     3.ദുസ്വഭാവം
ഇവ മൂന്നിനേയൂം അടക്കി നിർത്തുക.

 *ജനനം*
മററുള്ളവരാൽ നൽകപ്പെട്ടതാണ്.

*പേര്*
അതും മറ്റൊരോ നമ്മെ അങ്ങിനെ വിളിച്ചതാണ്.

*വിദ്യഭ്യാസം*
നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിച്ചതാണ്.

*ധനം, വരുമാനം*
മറ്റാരോ നൽകിയതാണ്.

*ആധരവ്*
മറ്റുള്ളവരിൽ നിന്ന് ലഭിക്കേണ്ടതാണ്.

*ആദ്യവും നമ്മേ കുളിപ്പിച്ചത്*
 മറ്റാരോ ആണ്

*ഇനി നമ്മേ അവസാനം കുളിപ്പിക്കേണ്ടത്*
 അതും മറ്റു വല്ലവരൊക്കെയാണ്

*ആദ്യം നമ്മ അണിയിച്ചൊരുക്കിയത്*
മറ്റാരോ ആണ്

*ഇനി അവസാനം നമ്മേ അണിയിച്ചൊരുക്കുന്നതും* മറ്റാരോ ആണ്

*മരണാനന്തരം നമ്മുടെ* *സമ്പാദ്ധ്യങ്ങൾ*
അത് മറ്റാർക്കോക്കെയോ ഉള്ളതാണ്.

*മരണാനന്തര ക്രിയകൾ*
മാറാരൊക്കെയോ ആയിരിക്കും നിർവ്വഹിക്കുക.

.
*പിന്നെയെന്തിന് നാം* *മറ്റുള്ളവരെ വെറുക്കണം....!??*

*പിന്നെയെന്തിനാണ് നാം*
*അഹങ്കരിക്കുന്നത്....!??*

*അതിനാൽ സഹജമായി സംഭവിച്ചു പോകുന്ന കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചം പൊറുത്തും മറന്നും സ്നേഹിച്ചും മുന്നോട്ട് പോവുക....*
_______________________________


.....ശുഭദിനം.....

Thursday 17 November 2016

Harivarasaram

ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ....

*ഹരിവരാസനം*
*വിശ്വമോഹനം*
*ഹരിദധീശ്വരം*
*ആരാധ്യപാദുകം*
*അരിവിമർദ്ദനം*
*നിത്യ നർത്തനം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*

🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
*ശരണ കീർത്തനം*
*ശക്ത മാനസം*
*ഭരണലോലുപം*
*നർത്തനാലസം*
*അരുണ ഭാസുരം*
*ഭൂതനായകം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ...*

🔔 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
*പ്രണയ സത്യകം*
*പ്രാണ നായകം*
*പ്രണതകല്പകം*
*സുപ്രഭാഞ്ചിതം*
*പ്രണവ മന്ദിരം*
*കീർത്തന പ്രിയം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*

🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
*തുരഗവാഹനം*
*സുന്ദരാനനം*
*വരഗദായുധം*
*വേദവർണ്ണിതം*
*ഗുരുകൃപാകരം*
*കീർത്തന പ്രിയം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ.....*

🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
🙏
*ത്രിഭുവനാർച്ചിതം*
*ദേവതാത്മകം*
*ത്രിനയനം പ്രഭും*
*ദിവ്യദേശികം*
*ത്രിദശ പൂജിതം*
*ചിന്തിത പ്രദം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*

🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
*ഭവഭയാപഹം*
*ഭാവുകാവഹം*
*ഭുവനമോഹനം*
*ഭൂതിഭൂഷണം*
*ധവളവാഹനം*
*ദിവ്യവാരണം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ.....*

🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
*കള മൃദുസ്മിതം*
*സുന്ദരാനനം*
*കളഭ കോമളം*
*ഗാത്ര മോഹനം*
*കളഭ കേസരി*
*വാജിവാഹനം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*

🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
*ശ്രിതജനപ്രിയം*
*ചിന്തിതപ്രദം*
*ശ്രുതിവിഭൂഷണം*
*സാധുജീവനം*
*ശ്രുതിമനോഹരം*
*ഗീതലാലസം*
*ഹരിഹരാത്മജം*
*ദേവമാശ്രയേ....*

🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...

*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

Friday 11 November 2016

Mahabali and Onam


*ഓണവും പാടിപ്പതിഞ്ഞ പത്തു കള്ളങ്ങളും..*
                       
                        പുരാണകഥകളുടെ പാഠഭേദങ്ങൾക്കും, വ്യത്യസ്ഥ ആഖ്യാനങ്ങൾക്കും ഭാരതത്തിൽ വിലക്കുകളുണ്ടായിരുന്നില്ല. ദേശ, കാല ഭേദങ്ങൾക്കനുസരിച്ച് ചരിത്ര കഥകൾ പുനരാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ അത്തരം പുനരാഖ്യാനങ്ങൾക്ക് പിന്നിൽ മതപരവും-രാഷ്ട്രീയപരവുമായ ദുരുദ്ദേശങ്ങൾ കടന്നുവരികയാണെങ്കിൽ നാം അത്തരം ദുരുദ്ദേശങ്ങളെ തിരിച്ചറിയാതെ പോകരുത്. കേരളത്തിന്റെ ദേശീയോത്സവം എന്ന് പുകൾപെറ്റ ഓണത്തെക്കുറിച്ച് നമ്മുടെക്കിടയിൽ ഏതാനും പതിറ്റാണ്ടുകളായി പ്രചരിപ്പിയ്ക്കപ്പെടുന്ന കഥയ്ക്ക് പിന്നിലും ഇത്തരം ചില ലക്ഷ്യങ്ങളാണുള്ളത്.

ഓണത്തെയും, മഹാബലിയെയും സംബന്ധിക്കുന്ന ചില മിഥ്യാധാരണകളും അവയുടെ യഥാർത്ഥ വസ്തുതകളും നമുക്ക് പരിശോധിയ്ക്കാം.

*1. കേരളം ഭരിച്ച രാജാവായിരുന്നു മഹാബലി.*

          മഹാബലി കേരളം ഭരിച്ച നാട്ടുരാജാവായിരുന്നില്ല മറിച്ച് മൂന്നുലോകങ്ങളും അടക്കി ഭരിച്ച ചക്രവർത്തിയായിരുന്നു. സ്വർഗ്ഗലോകത്തെ ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഇന്നത്തെ ഗുജറാത്തിൽ, നർമ്മദാ നദിയുടെതീരത്ത് ഭൃഗുകച്ഛത്തിലായിരുന്നു (Bharuch) മഹാബലിയുടെ യാഗഭൂമി..

*2. മഹാബലിയുടെ സദ്ഭരണത്തിൽ ‘അസൂയപൂണ്ട’ ദേവന്മാർക്ക് വേണ്ടിയാണ് വാമനൻ വന്നത്.*

                  മഹാബലിയുടെ സദ്ഭരണത്തിൽ ‘അസൂയപൂണ്ട’ ദേവന്മാ
ർക്ക് വേണ്ടിയല്ല വാമനൻ വന്നത്. മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി ചെല്ലുകയും, ഇന്ദ്രാദി ദേവന്മാർ ദേവലോകം നഷ്ടപ്പെട്ട് വേഷപ്രച്ഛന്നരായി സഞ്ചരിക്കേണ്ടി വന്നു. ദേവന്മാരുടെ ദുസ്ഥിതി കണ്ട ദേവമാതാവ് അദിതി, ഭഗവാൻ വിഷ്ണുവിനെ കഠിന തപസ്സു ചെയ്തു, തൻറെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും, അദിതിയമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാൻ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് പുരാണങ്ങളിലെ കഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്.



*3.വിഷ്ണു വിരോധിയായിരുന്നു മഹാബലി.*

       
  മഹാബലി വിഷ്ണു വിരോധിയായിരുന്നില്ല. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടായിരുന്നു മഹാബലിപിറന്നത്. തന്റെ മുൻപിൽ നിൽക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാനാണ് എന്നറിഞ്ഞപ്പോൾ ഭക്തിയോടും, ആനന്ദത്തോടും കൂടി നമസ്‌കരിക്കുകയാണ് മഹാബലി ചെയ്തത്. മാത്രമല്ല തൻറെ സർവസ്വവും അളന്നെടുത്തപ്പോഴും ഭഗവാന്റെ അനുഗ്രഹമായാണ്, മഹാബലിയും, പത്നി വിന്ധ്യാവലിയും കണ്ടത്. തന്റെ മുത്തച്ഛനായ പ്രഹ്ലാദനെ ദുരിതങ്ങളിലൊന്നും കൈവിടാതിരുന്ന ഭഗവാനിൽ മഹാബലിയ്ക്ക് ഉത്തമ ഭക്തിയുണ്ടായിരുന്നു. മാത്രമല്ല, ഭഗാവാന്റെ മഹത്വം അൽപ്പമെങ്കിലും മനസ്സിലാക്കിയ മഹാഭക്തന്മാരുടെ കൂട്ടത്തിൽ യമധർമ്മൻ മഹാബലിയേയും പറയുന്നുണ്ട്.

(ശ്രീമദ് ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം 3)

*4. ദ്രാവിഡരാജാവായിരുന്നു മഹാബലി*

               ആര്യൻ അധിനിവേശമെന്ന കപടചരിത്രത്തെ ന്യായീകരിയ്ക്കാൻ വേണ്ടി, അസുരന്മാർ ദ്രാവിഡരും, ദേവന്മാർ ആര്യന്മാരുമാണ് എന്ന വാദം പലരും ഉയർത്തുന്നത് കാണാം. അപ്രകാരം മഹാബലിയെന്ന ദ്രാവിഡരാജാവിനെ ആര്യന്മാർ ചതിച്ചു കൊന്ന കഥയായി മഹാബലിക്കഥയെ വ്യാഖ്യാനിക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ സത്യത്തിൽ മഹാബലിയും, വാമനനും ഒരേ കശ്യപ പ്രജാപതിയുടെ വംശത്തിലാണ് ജനിച്ചത്. ദേവന്മാരും അസുരന്മാരും കശ്യപ പ്രജാപതിയുടെ ഇരു പത്നിമാരിൽ ഉണ്ടായവരാണ്.

*5. വൈദിക ധർമ്മത്തിനെതിരായിരുന്നു ബലി.*

             വൈദിക ധർമ്മത്തിനെതിരായിരുന്നില്ല ബലി. മഹാബലി വൈദികമായ ധർമ്മങ്ങളെ പരിപാലിച്ചിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തിയിരുന്നു. ഗുരുവിലും ഈശ്വരനിലും ഉത്തമമായ ഭക്തിയെപ്പുലർത്തിയിരുന്നു. ഗുരുവായ ശുക്രാചാര്യരുടെ നിർദ്ദേശപ്രകാരം നൂറു അശ്വമേധയാഗങ്ങൾ മഹാബലി നടത്തിയതായി പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

*6. ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തി.*

            ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയിട്ടില്ല. രണ്ടടികൊണ്ട് വാമനമൂർത്തിയ്ക്ക് മഹാബലി മൂ
ന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ. എന്നാൽ മഹാബലിയെ ചവിട്ടിത്താഴ്ത്തുകയല്ല വാമനൻ ചെയ്തത്. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്ന വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്.

*7. മഹാബലി വരുന്നത് പാതാളത്തിൽ നിന്നും..*

              മഹാബലിയെ ഭഗവാൻ അയച്ചത് പാതാളത്തിലേക്കല്ല. മറിച്ച് സ്വർഗ്ഗത്തേക്കാളും ഉത്തമമായ സുതലം എന്ന ലോകത്തിലേക്കാണ്. അവിടെ ജീവിക്കുന്നവർക്ക് രോഗങ്ങളോ ജരാനരകളോ ബാധിക്കുകയില്ലെന്നും ഭാഗവതം പറയുന്നു.

*8. നേടിയത് ഇന്ദ്രൻ, നഷ്ടം മഹാബലിയ്ക്ക്.*

               വാമനമൂർത്തിയുടെ അനുഗ്രഹത്താൽ സ്വർഗാദികൾ ഇന്ദ്രന് തിരികെ ലഭിച്ചു. എന്നാൽ ഭഗവദ് അനുഗ്രഹത്തിന് മുൻപിൽ ഇന്ദ്രപദവിയും, ത്രിലോകങ്ങളും നിസ്സാരമാണെന്ന് ബലി തിരിച്ചറിഞ്ഞിരുന്നു. ബ്രഹസ്പതിയുടെ ശിഷ്യനായിരുന്നിട്ടും ഇന്ദ്രന് ഇത് മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ എന്ന് മഹാബലി സഹതപിക്കുന്നതായി ഭാഗവതത്തിൽ (പഞ്ചമസ്കന്ധം — അധോലോകങ്ങളുടെ വർണന) കാണാം. ആത്മസമർപ്പണം ചെയ്ത മഹാബലിയ്ക്ക് സുതലലോകത്തിൻറെ ചക്രവർത്തിയാക്കി, ഭഗവാൻ തന്നെ മഹാബലിയ്ക്ക് കാവൽക്കാരനായിരിയ്ക്കും എന്ന് വരം കൊടുത്തു. അടുത്ത മന്വന്തരത്തിൽ മഹാബലി ഇന്ദ്രനായ്ത്തീരുകയും, ഒടുവിൽ ഭഗവദ് സായൂജ്യം നേടുകയും ചെയ്യുമെന്നും ഭഗവാൻ അനുഗ്രഹിച്ചു.

*9. മഹാബലിയും ഓണവും ആചരിയ്ക്കപ്പെടുന്നത് കേരളത്തിൽ/ മലയാളികൾക്കിടയിൽ മാത്രം.*

              മഹാഭക്തനും പ്രതാപശാലിയുമായിരുന്ന മഹാബലിയുടെ ഭരണകാലത്തെ യുഗങ്ങൾക്കു ശേഷവും ജനങ്ങൾ ആദരവോടെ കാണുന്നു. മഹാബലിയെ ആചരിയ്ക്കുന്നത് കേരളത്തിൽ മാത്രമല്ല, വർഷത്തിൽ ഒരു ദിവസം മഹാബലി തമ്പുരാൻ സുതലത്തിൽ നിന്നും ഭൂതലത്തിലെത്തുന്നുവെന്ന സങ്കൽപ്പം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിൽ വാമന ജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണനാളിനോടനുബന്ധിച്ചാണെങ്കിൽ, ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് ‘ബലിപ്രദിപദ’ എന്ന ആഘോഷത്തിലാണ് മഹാബലിതമ്പുരാനെ സ്വീകരിക്കുന്നത്.

വാമന ജയന്തിയായ ഓണമാകട്ടെ വാമന ദ്വാദശി, ശ്രാവണ ദ്വാദശി, വാമന ജയന്തി എന്നീ പേരുകളിൽ പലപ്രദേശങ്ങളിലും ആചരിയ്ക്കുന്നു.

*10. ഓണത്തപ്പൻ മഹാബലി.*

                ഓണത്തിന് പൂക്കളത്തിനരികിലായി, മണ്ണുകൊണ്ടുണ്ടാക്കിയ മുത്തിയമ്മ, അറകല്ല്, ഉരൽ, പിള്ളക്കല്ല് എന്നിവയോടൊപ്പം ഓണത്തപ്പന്മാരെ വയ്ക്കാറുണ്ട്. തിരുവോണ നാളിൽ പൂവടകളുണ്ടാക്കി സ്ത്രീകൾ അവിടെ നിവേദിക്കുന്നതും പതിവാണ്. ഓണത്തപ്പനെ തൃക്കാരപ്പൻ, തൃക്കാക്കരയപ്പൻ എന്നൊക്കെ പറയാറുണ്ട്. തൃക്കാക്കരയപ്പൻ മഹാബലിയാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ പ്രസിദ്ധമായ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി വാമനനാണ്. വാമനമൂർത്തിയെ സങ്കൽപ്പിച്ചാണു ഓണത്തപ്പരൂപങ്ങൾ പൂക്കളത്തോടൊപ്പം വയ്ക്കുന്നത്. ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനൊപ്പം മഹാബലിയേയും ആരാധിക്കാറുണ്ട്

*വാമന ജയന്തിയും, കൊയ്ത്തുത്സവവും, മഹാബലിയുടെ സന്ദർശനവുമൊക്കെച്ചെർന്ന മഹോത്സവമാണ് ഓണം. ദേവാസുരന്മാരെ അബ്രഹാമിക് മതങ്ങളുടെ ദൈവ-പിശാച് സങ്കല്പങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടല്ല കാണേണ്ടത് എന്ന്. മഹാബലിയും, പ്രഹ്ലാദനും, വൃത്രാസുരനുമെല്ലാം നമ്മെ ഓർമിപ്പിക്കുന്നു.*

എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിയ്ക്കുന്നു.

നമസ്തേ..🙏🏻

******

മഹാബലിയും പരശുരാമനെറിയാത്ത മഴുവും

വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.

അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്.
‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം)
അര്‍ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം.
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?
‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’

‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.’

ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ ‘നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.

“തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.

“നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.

“ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.

അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.

ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍  കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.

ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.

 “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.”

വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു

“ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും  ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.

അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.

ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.

ഇന്നലെകളുടെ നേർക്കാഴ്ചകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഹരികൃഷ്ണൻ ഹരിദാസ് എഴുതിയത്.

അഭിപ്രായങ്ങൾ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്ത് fb പോസ്റ്റിൽ രേഖപ്പെടുത്തുക .

https://www.facebook.com/groups/450064555118899/permalink/590511984407488/

Manusmrithi

മനുസ്‌മൃതി എന്ന ധർമ്മ ശാസ്ത്രത്തിൽ ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും കഴിയുന്നതും ആയിട്ടുള്ള വസ്തുതകൾ ഉണ്ട്. മനുസ്‌മൃതി എന്ന് കേട്ടാൽ ഉടനെ ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിയ്ക്കുന്ന കാര്യവും (ഇങ്ങനെ ഒന്ന് മനുസ്‌മൃതിയിൽ ഇല്ല എന്നതാണ് വസ്തുത) ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ശ്ലോകവും മാത്രം പറയുന്നവരെയെ കണ്ടിട്ടുള്ളൂ.
അങ്ങനെ അനാചാരങ്ങൾ മാത്രം ഉള്ള ഒരു ഗ്രന്ഥമായി അതിനെ കരുതിപ്പോരുന്നു. പക്ഷെ , നാം ഇന്ന് അറിഞ്ഞോ അറിയാതെയോ ആചരിയ്ക്കുന്ന പല സദാചാരങ്ങളും മനുസ്‌മൃതിയിൽ ആണ് പറഞ്ഞിട്ടുള്ളത്.

അന്നത്തെ നിന്ദിയ്ക്കരുത് എന്ന് നമ്മൾ പറയാറില്ലേ. ഇത് മനുസ്‌മൃതി ശ്ലോകം ആണ് (2 -54 ).

പിതൃസഹോദരിയും മാതൃസഹോദരിയും മൂത്തസഹോദരിയും ഗുരു പത്നിയ്ക്കു തുല്യമാണ് (2 -131 ). ഇവരെ അമ്മയെപ്പോലെ കരുതണം (2 -133 ). ജ്യേഷ്ഠപത്നിയുടെ പാദം ദിവസവും വണങ്ങണം.(2 132 ). തന്നെക്കാൾ പ്രായമുള്ളവനെ ജ്യേഷ്ഠനെ പ്പോലെ കരുതണം (2 -134 ).

സ്വയം ദുഖിതനായാലും അന്യനെ ദുഖിപ്പിയ്ക്കുന്ന വാക്കു പറയരുത് . അന്യനു ദ്രോഹം ഉണ്ടാക്കുന്നത് പറയുകയോ ചിന്തിയ്ക്കുകയോ അരുത് (2 161 ).

ബ്രാഹ്മണൻ ആരിൽ നിന്നും സമ്മാനങ്ങൾ വാങ്ങാൻ പാടില്ല. (2 -162 )

വാഹനത്തിൽ പോകുമ്പോൾ ഗുരുവിനെ കാണുന്നു എങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി അഭിവാദ്യം ചെയ്യണം.(2 -202 ).

സന്താനങ്ങളുടെ പോഷണങ്ങൾക്കായി മാതാപിതാക്കൾ സഹിയ്ക്കുന്ന ക്ലേശത്തിനു നിരവധി ജന്മങ്ങൾ കൊണ്ട് പോലും പ്രത്യുപകാരം സാദ്ധ്യമല്ല.(2 227).

വിദ്യയും മോക്ഷമാർഗവും ആരിൽ നിന്ന് വേണമെങ്കിലും ഗ്രഹിയ്ക്കാം. ഉത്തമ സ്ത്രീ എങ്കിൽ നീചകുലത്തിൽ നിന്നുപോലും പരിഗ്രഹിയ്ക്കാം (2 -238 ).

നല്ലതു എവിടെ കണ്ടാലും സ്വീകരിയ്ക്കാം (2 239 ).

സ്ത്രീകൾ ആദരിയ്ക്കപ്പെടുന്നിടത്തു ദേവതകൾ പ്രസാദിയ്ക്കുന്നു.(3 -56 ). കുലസ്ത്രീകൾ ദുഖിയ്ക്കാൻ ഇടവരുന്ന കുലം വേഗം നശിച്ചുപോകുന്നു (3 -57 ).

മാതാപിതാക്കൾ ഗുരു ദേവതാ വിഗ്രഹം തുടങ്ങിയവരുടെ നിഴലിനെ അറിഞ്ഞുകൊണ്ട് ചവിട്ടുകയോ മറികടക്കുകയോ അരുത് (4 -130 ).

സത്യം പറയണം ; പ്രിയമായതു വേണം പറയാൻ, സത്യമെങ്കിലും അപ്രിയമായത് പറയരുത്. പ്രിയം പറയാൻ വേണ്ടി അസത്യം പറയുകയുമരുത്. (4  139 )

നിഷ്‌പ്രയോജനമായ വൈരമോ വാദപ്രതിവാദമോ ആരുമായും  അരുത്. (4 -139 )

ഗൃഹത്തിൽ വരുന്ന ഗുരുനാഥന്മാർ വൃദ്ധന്മാർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യണം, സ്വന്തം ഇരിപ്പിടം നൽകണം, കൈ കൂപ്പി അടുത്ത് നിൽക്കണം .
അവർ പോകുമ്പോൾ പിന്നാലെ അനുയാത്ര ചെയ്യണം (4 -154 ).

സത്യം ധർമ്മം സദാചാരം ശൗചം ഇവയിൽ സദാ തല്പരനായിരിയ്ക്കണം( 4 -175 ).
ധർമ്മത്തിന് നിരക്കാത്ത
അർത്ഥകാമങ്ങളെ വെടിയണം. (4 -176 ).

മാതാപിതാക്കളും ഗുരുക്കന്മാരും ആയി വാഗ്‌വാദം അരുത്. (4 -180 ).

ജ്യേഷ്ഠ സഹോദരൻ പിതൃതുല്യനാണ് .(4 -184 ).

ദാസന്മാർ തന്റെ തന്നെ ഛായ ആണ് (4 185 ).
ദാസന്മാരെ രക്ഷിയ്ക്കാൻ ആരിൽ നിന്നും ദാനം സ്വീകരിയ്ക്കാം. (4 -251 ).

യാചിയ്ക്കുന്ന ആർക്കും പാത്രാപാത്രം നോക്കാതെ അന്നം നൽകണം (4 -228 ).

ഒരു പ്രാണിയ്ക്കും ഹിംസ ഉണ്ടാകാതെ ധർമ്മം സമ്പാദിയ്ക്കേണ്ടതാണ്.(2 -238 )

പ്രാണികളെ കൊല്ലാതെ മാംസം ഉണ്ടാകില്ല. പ്രാണി ഹിംസ സ്വർഗ്ഗ പ്രാപ്തിയ്ക്കു ഉതകില്ല. ആകയാൽ മാംസം ഭക്ഷിയ്ക്കരുത്.(5 -48 ).

കൊല്ലാൻ അനുവാദം കൊടുക്കുന്നവർ, കൊല്ലുന്നവൻ, മാംസം കഷ്ണമാക്കുന്നവൻ, വിൽക്കുന്നവൻ, വിളമ്പുന്നവൻ, തിന്നുന്നവൻ എല്ലാം
ഘാതകർ  തന്നെ. (5 -51 ).

ഇങ്ങോട്ടു കോപിയ്ക്കുന്നവനോട് അങ്ങോട്ട് കോപിയ്ക്കരുത്. തന്നെ ശകാരിച്ചാലും നല്ല വാക്കേ പറയാവൂ. അസത്യങ്ങളായ വാക്കുകൾ പറയരുത്. (6 -48 )

യുദ്ധം ഒഴിവാക്കണം (6 -199 )

മരിച്ചാലും കൂടെ വരുന്ന ഒരേ ഒരു മിത്രം ധർമ്മം മാത്രം. മറ്റെല്ലാം ശരീര നാശത്തോടെ കാണാതാകുന്നു. (8 17 )

ഒരു വസ്തു മറ്റൊന്നുമായി കലർത്തി വിൽക്കരുത്. (8 -203 ).

ഫല വൃക്ഷങ്ങൾ, വള്ളികൾ തുടങ്ങിയവ കേടു വരുത്തിയാൽ പിഴ അടയ്ക്കണം (8 -285 ).
മൃഗങ്ങളെ പീഡിപ്പിയ്ക്കാനായി തല്ലിയാൽ ദണ്ഡന അനുഭവിയ്ക്കണം. (8 -286 ).
മൃഗങ്ങളെയോ പക്ഷികളെയോ കൊന്നാൽ പിഴ അടയ്ക്കണം (8 -297 ).

ചെയ്ത തെറ്റിന്റെ ഗുണദോഷങ്ങൾ അറിവുള്ള ബ്രാഹ്മണന്  ശൂദ്രനെക്കാൾ 64 ഓ 128 ഓ ഇരട്ടി ശിക്ഷ ലഭിയ്ക്കും. (8 338 )

തന്നെ കൊല്ലാൻ ആയുധമേന്തി വരുന്നവൻ ആരായാലും അവനെ കൊല്ലാം (8 -350 )
ത്രാസ്, പറ തുടങ്ങിയ അളവ് പാത്രങ്ങൾ രാജ മുദ്രയോടു കൂടിയതും ആറു മാസം കൂടുമ്പോൾ പരിശോധിയ്ക്കപ്പെടേണ്ടതുമാകുന്നു (8 -403 ).

വീടുകളിൽ സ്ത്രീയും ശ്രീയും തമ്മിൽ ഭേദം ഇല്ല (9 -26 )

മൂത്ത ജ്യേഷ്ഠൻ അനുജന്മാരെ അച്ഛൻ എന്ന പോലെ പരിപാലിയ്ക്കണം (9 -108 ).

മദ്യം ഉണ്ടാക്കുന്നവരെ നാടുകടത്തണം  (9 -225 )

ഒരേ വില ഈടാക്കി ഗുണത്തിൽ വ്യത്യാസമുള്ള വസ്തുക്കൾ നൽകുകയോ ഒന്നിന് പലരിൽ നിന്നും പല വില ഈടാക്കുകയോ ചെയ്‌താൽ പിഴ അടയ്ക്കണം (9-288)

മുതിർന്ന ആളെ നീ എന്ന് സംബോധന ചെയ്‌താൽ പ്രായശ്ചിത്തം ചെയ്യണം. (11 -204 )
ജലത്തിൽ വിസർജ്ജ്യാദി മാലിന്യങ്ങൾ നിക്ഷേപിച്ചാൽ പ്രായശ്ചിത്തമായി ഒരു മാസം ഭിക്ഷ എടുത്തു ജീവിയ്ക്കണം. (11 -225 ).

അദ്ധ്യാത്മികമായ ചില ശ്ലോകങ്ങളും കൂടി നോക്കാം.

തേരാളി കുതിരയെ എന്ന പോലെ മനസ്സിനെ നാം അടക്കണം.(2 -88 ) ആഗ്രഹ സാഫല്യം കൊണ്ട് ആഗ്രഹം ശമിക്കില്ല. തീയ്യിൽ നെയ്യ് എന്നപോലെ
അത് കൂടി വരുകയേ ഉള്ളൂ. (2 -94 ).

എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് ഏതെങ്കിലും ഒന്ന് വിഷയാസക്തമായാൽക്കൂടി തോൽക്കുടത്തിൽ ഒരു ദ്‌വാരം ഉണ്ടായിരുന്നാൽക്കൂടിയും
ആ ദ്‌വാരത്തിൽ കൂടി വെള്ളം എല്ലാം ഒലിച്ചു പോകും പോലെ സാധകന്റെ തത്ത്വ ജ്ഞാനമെല്ലാം നഷ്ടമായിപ്പോകുന്നു.(2 -99 ).

സർവഭൂതങ്ങളിലും ആത്മാവിനെയും ആത്മാവിൽ സർവഭൂതങ്ങളെയും കാണുന്ന ആത്മ ജ്ഞാനി ബ്രഹ്മമായി ഭവിയ്ക്കുന്നു. (12 -91 )

സ്‌മൃതികൾ  മുഖ്യമായും ജീവിതത്തിൽ അനുഷ്ഠിക്കേണ്ട കർമ്മങ്ങളെയും ധർമ്മങ്ങളെയും കുറിച്ചാണ് പറയുന്നത്. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കു അനുസരിച്ചു അതിനു മാറ്റങ്ങൾ വരാം. ഉപനിഷത്ത് ആകട്ടെ എല്ലാകാലത്തെയും സത്യങ്ങൾ ആണ്.

മുകളിൽ പറഞ്ഞ നല്ല വശങ്ങൾ ഒന്നും പരിഗണിയ്ക്കാതെ മനുസ്‌മൃതിയേ വെറും അപരിഷ്‌കൃത ഗ്രന്ഥമായും പിന്തുടരാൻ കൊള്ളാത്തതായും
ആണ് പലരും കാണുന്നത്. ഏതു ഭാരതീയ ഗ്രന്ഥമായാലും അവയിലെ നന്മയെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉൾക്കൊണ്ടു തിന്മയെ തിരസ്കരിയ്ക്കാൻ നമുക്ക് ശ്രമിയ്ക്കാം. ക്ഷീരമുള്ള അകിട്ടിലെ കൊതുകുകൾ ആകാതിരിയ്ക്കാം.

മനുസ്മൃതിയുംസ്ത്രീകളും
             (തുടർച്ച)

സന്താനലാഭം   അഗ്നിഹോത്രം
തുടങ്ങിയ    ധർമ്മകൃത്യങ്ങൾ
പരിചരണം ഉത്തമരതി   പിതൃ
ക്കളുടേയും   തന്റേയും (ഭർത്
താവിന്റെ )  സ്വർഗ്ഗപ്രാപ്തി  ഇ
വയെല്ലാം  ഭാര്യാധീനമാകുന്നു
                               (മനു 9.28 )
ഇനി നമുക്ക് സ്ത്രീകളുടെ സ്വ
ത്തവകാശത്തെക്കുറിച്ച്  മനു
സ്മൃതി  എന്താണ്     പറയുന്ന
തെന്നു നോക്കാം.മാതാവിന്റെ
സമ്പാദ്യം  അത് പെൺകുട്ടിക
ൾക്കുള്ളതാണ്.  (മനു 9.131 )
അമ്മ   മരിച്ചാൽ   അമ്മയുടെ
സ്വത്ത്   സഹോദരീസഹോദര
ന്മാർ  സമമായി വീതിച്ചെടുക്ക
ണം.                       ( മനു9.192)
മരിച്ച  സ്ത്രീയുടെ പെൺമക്ക
ളുടെ പെൺമക്കൾക്ക്കൂടി മാ
താമഹിയുടെ സ്വത്തിൽനിന്നു യഥായോഗ്യം കൊടുക്കണമെ
ന്നും മനു പറഞ്ഞു(മനു9.198)      
ഭാര്യയുടേയൊ       പുത്രിയുടേ
യോ വകയായ ധനം-  സ്ത്രീധ
നം-ഭർത്താവോ  ഭർത്തൃപിതാ
വോ മറ്റോ  ഗ്രഹിച്ചാൽ നരകം
പ്രാപിക്കുമെന്നും മനു  പറഞ്
ഞു വെച്ചു.
സ്ത്രീസംഗ്രഹണം ചെയ്യുന്നവ
ർക്കുളള ശിക്ഷകളും പ്രത്യേക
മായി പറഞ്ഞിരിക്കുന്നു.സ്ത്രീ
കളൊട്  അപമര്യാദയായി പെ
രുമാറുന്നതാണ്   സംഗ്രഹണം
എന്ന് ചുരുക്കിപ്പറയാം.വധശി
ക്ഷവരെ    ഇതിനു പറഞ്ഞിരി
ക്കുന്നു(ശൂദ്രന്).       പരസ്ത്രീ
യോട്    വിലക്കപ്പെട്ട  സംഭാഷ
ണം ചെയ്യുന്നവന്  ഒരു'സുവർ
ണ്ണം' പിഴ വിധിക്കണം.   തന്നെ
കാമിക്കാത്ത കന്യകയെ ദുഷി
പ്പിക്കുന്നവന് വധശിക്ഷ   നൽ
കണം.  ഭർത്രാദികളാൽ രക്ഷി
തയോ ,അരക്ഷിതയോ ആയ
സ്ത്രീയെ  ശൂദ്രൻ പ്രാപിച്ചാൽ
അവന്റെ സർവ്വസ്വത്തും കണ്ട്
കെട്ടുകയും  ലിംഗഛേദം   ചെ
യ്യുകയുംവേണമെന്നും പറഞ്
ഞിരിക്കുന്നു. സ്ത്രീ പുരുഷൻ
മാരുടെ   വർണ്ണാശ്രമമനുസരി
ച്ച് വ്യത്യസ്ത ശിക്ഷകളാണ് പ
റഞ്ഞിരിക്കുന്നത്.  കന്യകയെ
ദുഷിപ്പിക്കുന്ന   സ്ത്രീക്കും ശി
ക്ഷ പറഞ്ഞിട്ടുണ്ട്. വണ്ടിയിൽ
സ്ത്രീക്ക് കാൽപണവും രണ്ടു
മാസത്തിലധികം  ഗർഭിണിയാ
യസ്ത്രീക്ക്    സൗജന്യവും പറ
ഞ്ഞിരിക്കുന്നു.
സ്ത്രീയുടെധർമ്മം അപധർമ്
മം എന്നിവയെക്കുറിച്ചും അക
ന്നു   കഴിയുന്ന   ഭാര്യാഭർത്താ
ക്കന്മാരുടെ കാര്യത്തിലും മനു
സ്മൃതി   വ്യക്തമായ നിർദ്ദേശ
ങ്ങൾ പറഞ്ഞിട്ടുണ്ട്.     യോജി
ക്കുകയും വിയോജിക്കുകയും
ആകാം.
(വിമർശകരോട് മറുപടിപറയാ
നുള്ള ഒരു സാമാന്യ അറിവ് ല
ഭ്യമാക്കുക    എന്നതായിരുന്നു എന്റെ ലക്ഷ്യം .  പണ്ഡിതൻമാ
ർക്ക് ഇതിൽ കൂടുതൽ പറയു
വാൻ ഉണ്ടാകും. )



-^-^-^-^-^-^-^-^-^-^-^-^-^-^-^-^--^-^-^-^-^-^-^-^-^-^-^-^-^-^-^-^--^-^-^-^-^-^-
മനുസ്മൃതി അരുത് എന്നു പറയുന്ന ചില കാര്യങ്ങൾ
-^-^-^-^-^-^-^-^-^-^-^-^-^-^-^-^--^-^-^-^-^-^-^-^-^-^-^-^-^-^-^-^--^-^-^-^-^-^-

(1)ഭാര്യയോടൊപ്പം ഒരേപാത്ര   ത്തിൽ ഭുജിക്കരുത്.
(2)ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ഭാര്യയെ നോക്കരുത്.
(3)തുമ്മുകയോ  കോട്ടുവായിടുകയോ സ്വൈര്യമായിരികുകയോ  ചെയ്യുന്നവളെ നോക്കരുത്.
(4)ഏകാന്തതയിൽ പരസ്ത്രീയുമായി    രഹസ്യസംഭാഷ ണം ചെയ്യരുത്.
(4)നാലുംകൂടിയ വഴി തറകെട്ടിയ വൃക്ഷം പൂന്തോട്ടം ദുഷ്ടസ്ത്രീകളുടെ ഗൃഹം എന്നിവിടങ്ങളിൽ   രാത്രികാലങ്ങ ളിൽ പോകരുത്.
(5)രജസ്വലയുമായി   സംഗമിക്കരുത്. അത് പ്രജ്ഞ തേ ജസ്സ്  ചക്ഷുസ്സ്  എന്നിവ ഇ ല്ലാതാക്കും.
(6)ഒറ്റ വസ്ത്രം മാത്രം ധരിച്ച്  ഭക്ഷണം കഴിക്കരുത്.
(7)നഗ്ന/നഗ്നൻ  ആയി സ്നാനം ചെയ്യരുത്.
(8)വഴിയിലോ     ചാമ്പലിലോ  ഗോശാലയിലോ   മൂത്രം ഒഴിക്കരുത്.
(9)ഉഴുത വയലിലും   ജലത്തിലും അഗ്നി പൂജയ്ക്കുള്ള  തിട്ടയിലും പർവ്വതത്തിലും ജീർണിച്ച ദേവാലയത്തിലും മൺപുറ്റിലും ഒരിക്കലും മലമൂത്രവിസർജ്ജനം ചെയ്യരു ത്.
(10)വായകൊണ്ട് തീ ഊതരുത്.
(11)തീയ്ക്ക്   മുകളിൽവെച്ച്  കാല് ചൂടാക്കരുത്.
(12)മൂത്രം  മലം  കഫം  ഇവ പറ്റിയ വസ്ത്രവും വിഷലിപ്ത പദാർത്ഥങ്ങളും ജലത്തിൽ ഇടരുത്.
(13)രുചികരമായ     ഭക്ഷണം ഒരുവൻ  തനിയെ  ഭക്ഷിക്കരുത്.
(14)അതി രാവിലെയും വളരെ  വൈകിയും ഭക്ഷണം കഴിക്കരുത്.
(15)പൊട്ടിയപാത്രത്തിലും ഇഷ്ടപ്പെടാത്ത   പാത്രത്തിലും ഭക്ഷണം കഴിക്കരുത്.
(16)പശു കിടാവിനെ മുല കുടിപ്പിക്കുമ്പോൾ   തടയുകയോ മറ്റാരോടും പറയുകയും ചെയ്യരുത്.
(17)മഴവില്ല്  കണ്ടാൽ   മറ്റാർക്കും കാണിച്ചു കൊടുക്കരുത്.
(18)ആളില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് കിടക്കരുത്.
(19)കൈക്കുമ്പിളിൽ  വെള്ളം കുടിക്കുകയോ വൃഥാ ചേഷ്ടകൾ കാണിക്കുകയോ   കൈ   ഞൊടിക്കുകയോ  പല്ല് ഞരിക്കുകയോ   ചെയ്യരുത്.
(20)ഒരുവൻ ഉപയോഗിച്ച ചെരുപ്പ് വസ്ത്രം പൂണൂൽആ ഭരണം എന്നിവ  ധരിക്കരുത്.
(21)ഇളംവെയിൽ ഒടിഞ്ഞ  ഇരിപ്പടം ശവദാഹത്തിന്റെ  പുക  എന്നിവ വർജ്ജി ക്കുക.
(22)രാത്രിയിൽ  വൃക്ഷച്ചുവട്ടിൽ ഇരിക്കരുത്.
(23)മുടി സ്വയമേവ മുറിക്കുകയോ പല്ലുകൊണ്ട്  നഖം  മുറിക്കുകയോ ചെയ്യരുത്
(24)കട്ടിലിലും മടിയിലും വെച്ച്  ഭക്ഷണം കഴിക്കരുത്.
(25)സൂര്യാസ്തമയത്തിനു ശേഷം എള്ളു കലർന്ന  ഭക്ഷണം കഴിക്കരുത്.
(26)സ്വന്തം ചെരിപ്പോ മെതിയടിയോ കൈയ്യിലെടുത്തു  നടക്കരുത്.
(27)കാൽകഴുകാതെ  ഭക്ഷണം കഴിക്കുകയോ ഉറങ്ങു കയോ ചെയ്യരുത്.
(28)രണ്ടു കൈയ്യും ചേർത്ത്  പിടിച്ച് സ്വന്തം തല ചൊറിയരുത്
(29)കോപത്താൽ  സ്വന്തമോ അന്യന്റെയോ  തലമുടി  പിടിച്ചുപറിക്കരുത്.
(30)മഴപെയ്യുമ്പോൾ ഓടരുത്.
(31)ഉദിക്കുമ്പോഴുംഅസ്തമിക്കുമ്പോഴും ഗ്രഹണസമയത്തും   മദ്ധ്യാഹ്നസമയത്തും ജലത്തിൽപ്രതിഫലിച്ചിരിക്കുമ്പോഴും സൂര്യനെ നോക്കരുത്.
(32)വെള്ളത്തിൽ സ്വന്തം നിഴൽനോക്കരുത്.
(33)തലകുളിച്ചതിനുശേഷം  അംഗങ്ങളിൽ എണ്ണ തേക്കരുത്.
(34)ക്ടാവിനെ കെട്ടിയിരിക്കുന്ന കയർ  മറികടക്കരുത്
(35)ധനം ഉള്ളപ്പോൾ   കീറിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കരുത്.
(36)എണ്ണയാട്ടുകാരൻ മദ്യവില്പനക്കാരൻ വേശ്യാവൃത് തി ചെയ്യുന്ന വർ എന്നിവരിൽ നിന്നും ദാനം സ്വീകരിക്കരുത്.
(37)വിദ്വാനേയും  പ്രതികാരം  ചെയ്യുവാൻ ശക്തിയില്ലാത്തവനേയും അപമാനി  ക്കരുത്.
(38)ഓട്ടുപാത്രത്തിൽ കാൽകഴുകരുത്.
(39)ആഹാരം  കഴിച്ച    ഉടനെയും  രോഗമുള്ളപ്പോഴും   അർദ്ധരാത്രിയിലും അധികം  വസ്ത്രങ്ങളോടെയും കുളിക്കരുത്.
(40)പരിചയമില്ലാത്ത  ജലാശയത്തിൽ കുളിക്കരുത്.
(41)ശത്രുവിനേയും അയാളുടെ സേവകനേയും(സഹാ യി)  അധാർമ്മികനേയും പരപത്നിയേയും   സേവിക്കരുത്.
(42) നിഷ്പ്രയോജനമായ വാഗ്വാദത്തിനും വൈരത്തിനും ഒരുങ്ങരുത്.
(43)മറ്റൊരാൾക്ക് എന്നു പറഞ്ഞു  വെച്ചിട്ടുള്ള  ഭക്ഷണം കഴിക്കരുത്.
(44)അനുഭവിച്ചു      കഴിഞ്ഞതോ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ  ദുരിതങ്ങൾ ശ്വര്യക്ഷയം
      എന്നിവയിൽ മനംമടുത്ത്  ഞാൻ ഭാഗ്യഹീനനാണ് എന്ന് പറയരുത്.
(44)അഗ്നിയെ മറികടക്കരുത്.
(45)മറ്റുള്ളവർ ഉറങ്ങുമ്പോൾ ഒരാൾ മാത്രം ഉണർന്നിരിക്കരുത്.
(46)സത്യം  പറയണം  പ്രിയം പറയണം എന്നാൽ സത്യ മാണങ്കിലും അപ്രിയം പറയരുത്   പ്രിയമാണങ്കിലും  അസത്യം പറയരുത്
.
      ^^^^^^^ശുഭം^^^^^^^^^^^^


മനുസ്മൃതിയുംസ്ത്രീകളും
'''''''''''''''''''''*'''''''''''''''''''''*'''''''''''''''''''*'''''''''''''''''*''''''''''
വളരെ ദീർഘമായി    എഴുതേ
ണ്ട വിഷയമാണിത്.വിസ്താര
ഭയത്താൽ   അധികം കേട്ടിരി
ക്കാൻ ഇടയില്ലാത്ത ചിലകാര്യ
ങ്ങൾ മാത്രം പറയുന്നു.
' ന സ്ത്രീ സ്വാതന്ത്ര്യമർഹതി '
എന്ന  ഒരു  ഉക്തി    മാത്രമെടു
ത്ത് മനുവിനെ സ്ത്രീ വിരോധി
യാക്കിത്തീർത്തിരിക്കുന്നു. എ
ന്നാൽ  'യത്ര നാര്യസ്തു പൂജ്യ
ന്തേ  രമന്തേ  തത്ര   ദേവതാഃ '
എന്ന വാക്യം   ഇക്കൂട്ടർ കണ്ടി
ല്ലന്നു നടിക്കുകയും ചെയ്യുന്നു
2685ശ്ലോകങ്ങളുള്ള മനുസ്മൃ
തിയിൽ   1471ശ്ലോകങ്ങൾ പ്ര
ക്ഷിപ്തങ്ങളാണന്ന്      കണ്ടെ
ത്തിയിട്ടുണ്ട്.ബാക്കി1216ശ്ലോ
കങ്ങളേ     മൗലികമായിട്ടുള്ളു
കുലസ്ത്രീകൾ ദുഃഖിക്കാൻ ഇ
ടവരുന്ന കുലം ശീഘ്രം നശിച്ചു
പോകുന്നു. ഇവർ ദുഃഖിക്കാൻ
ഇടവരാത്ത    കുലങ്ങളിൽ സ
മ്പത്തും  സന്തോഷവും വർദ്ധി
ച്ചു വരുന്നു.(മനു 3.57)
കുലത്തിൽ യഥായോഗ്യംസത്
ക്കാരം കിട്ടാത്ത  കുലസ്ത്രീക
ൾ ശപിച്ചാൽ ആ കുലം  ദുർദ്
ദേവത ബാധിച്ചതുപോലെ  നാ
ശമടയും.(മനു 3.58)
അതിനാൽ ക്ഷേമമാഗ്രഹിക്കു
ന്നവർ  വിവാഹം,    ഉപനയനം
തുടങ്ങിയ  വിശേഷാവസരങ്ങ
ളിൽ സ്ത്രീകളെ ആഭരണം വ
സ്ത്രം ആഹാരം എന്നിവ നൽ
കി    ബഹുമാനിക്കേണ്ടതാകു
ന്നു. (മനു 3.59)
ഏതുകുലത്തിൽ     ഭർത്താവ്
ഭാര്യയാൽ സന്തുഷ്ടനും  ഭാര്യ
ഭർത്താവിനാൽ സന്തുഷ്ടയും
ആണോ ആ കുലത്തിൽസദാ
ശ്രേയസ്സുണ്ടാകും. (മനു 3.60)