Thursday, 27 October 2016

Velan Kanni Amman Temple

വേളാൻ കണ്ണി - ഒരു ഹിന്ദുക്ഷേത്രം..!! "വേൽ ആർന്ന കന്നി - വേലാർ കന്നി "

പ്രാചീന ദേവീസങ്കല്പത്തിലുള്ള ക്ഷേത്രമായിരുന്നു അത്. പോർച്ചുഗീസുകാർ പ്രദേശം കയ്യേറിയപ്പോൾ ആചാരങ്ങളൊന്നും മാറ്റാതെ തന്നെ ക്ഷേത്രം പരിവർത്തനത്തിന്റെ പാതയിലായി. വേലാർ കന്നി അമ്മൻ VELAN KANNI AMMAN ആയി.

നിരവധി അത്ഭുതകഥകൾ കൊണ്ടും അനുഭവസാക്ഷ്യം കൊണ്ടും മത്സ്യബന്ധന സമുദായക്കാർക്കും മറ്റു പിന്നോക്ക സമുദായക്കാരായ ഹിന്ദുക്കൾക്കും വിശ്വാസമുണ്ടായിരുന്ന ക്ഷേത്രം സാവകാശം കൃസ്തീയ ആചാരങ്ങൾക്ക് കൂടി ഇടം കൊടുക്കുന്ന ഇടമായി.

വേലാർ കന്നിയെ പേരു മാറ്റി വേളാൻ കണ്ണി മാതാവുമാക്കി. അത് യേശു ക്രിസ്തുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ മറ്റൊരു പേരുമാക്കി തെറ്റിദ്ധരിപ്പിച്ചു ആ പ്രദേശത്തെ അറിവില്ലാത്ത ഹിന്ദുജനതയെ മുഴുവൻ മതം മാറ്റി.

ഇപ്പോഴും പഴയ ഹൈന്ദവ ആചാരങ്ങൾ നൂറു ശതമാനവും മാറ്റിയിട്ടില്ലാത്ത ഈ പള്ളിയിൽ പാതിരിമാർ ആദ്യം മാറ്റിമറിക്കാൻ ഉത്സുകത കാണിച്ച ആചാരം ദേവിയുടെ പേരുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. വേലാർ കന്നി (അതായത് 'വേൽ'- എന്ന ആയുധം – 'ആർന്ന' – ധരിച്ച 'കന്നി ' - ദേവി)യിൽ നിന്ന് വേൽ സ്വീകരിച്ചിട്ടാണ്. ശൂരപദ്മാസുര വധത്തിന് വേലായുധൻ പോകുന്നതെന്നാണ് പഴയ ഐതിഹ്യം.

വേളാങ്കണ്ണിയ്ക്ക്‌ സമീപമുള്ള പ്രാചീനമായ സിക്കൽ ശിങ്കാരവേലൻ ക്ഷേത്രം ഈ അവസരത്തിൽ ഓർക്കേണ്ട ക്ഷേത്രമാണ്. വേലാർ കന്നി ക്ഷേത്രവുമായി അഭേദ്യബന്ധം ഉണ്ടായിരുന്ന ക്ഷേത്രമാണിത്.  മുരുകന് മറ്റൊരു പേരായി പ്രശസ്തമായ 'ശിങ്കാരവേലൻ' എന്നത് തന്നെ ഈ ദേവിയുമായുള്ള ബന്ധം സൂചിപ്പിച്ചു കൊണ്ടുള്ളതായിരുന്നു.

പ്രസ്തുത ശിങ്കാരവേലൻ ക്ഷേത്രത്തിലേയ്ക്കുള്ള മൈലുകൾ നീളുന്ന ജനകീയമായ "വേൽ എഴുന്നള്ളിപ്പ്" ഘോഷയാത്രയാണ് വേലാർകന്നി ക്ഷേത്രത്തിലെ ഇങ്ങനെ ആദ്യം മുടക്കപ്പെട്ട ആചാരമെന്ന് പഴമക്കാർ പറയുന്നു.

കന്യാകുമാരിയെ കന്യകാ മേരിയാക്കാൻ ശ്രമിച്ചവർ, 'മാരിയമ്മനെ' 'മേരിഅമ്മൻ' ആക്കി കൂട്ട മതപരിവർത്തനം നടത്തിയ തമിഴ്നാട്ടിൽ ഈ ഏർപ്പാട് ഇപ്പോൾ തുടങ്ങിയതല്ലെന്ന് സാരം. പോർച്ചുഗീസ് മതഭീകരതയുടെ "പ്രമാണ നശീകരണ പ്രക്രിയയ്ക്ക്" വിധേയമായതിനാൽ ഇത് സംബന്ധിച്ച രേഖകളുടെ ശേഖരണം ദു:സ്സാധ്യമാണ്.   കൂടാതെ ഈ ക്ഷേത്രപരാമർശം ഉണ്ടായേയ്ക്കാവുന്ന ഇതുമായി ബന്ധപ്പെട്ടതും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നതുമായ തീരദേശ ക്ഷേത്രങ്ങൾ മിയ്ക്കതും ഇപ്പോഴില്ല. ഉള്ളതിൽ തന്നെ ചരിത്രലിഖിതങ്ങൾ സൂക്ഷിയ്ക്കുന്ന ഗൗരവം കാണിയ്ക്കാതെ പരിഷ്ക്കാരം വരുത്തിയുമിരിയ്ക്കുന്നു. ആകെ ആശ്രയിയ്ക്കാവുന്നത് പഴമക്കാരിലൂടെ പകർന്നു കിട്ടുന്ന അറിവാണ്.

എന്തായാലും ഈ വിഷയത്തിൽ ഗൗരവതരമായി തന്നെ ചിലർ അന്വേഷണരംഗത്ത് ഉണ്ടെന്നറിയുവാൻ കഴിഞ്ഞു. എനിയ്ക്കിപ്പോൾ ഇത്രയേ പറയുവാൻ നിവൃത്തിയുള്ളൂ... ഇത് സംബന്ധിച്ച് കൂടുതലായി എന്തെങ്കിലും അറിയാവുന്നവർ അറിയിക്കുമല്ലോ... കടപ്പാട്

https://apostlethomasindia.wordpress.com/2010/05/13/1-mythical-thomas-devious-deivanayagam-and-conniving-church-b-r-haran/velankanni-church/

Sunday, 23 October 2016

Lalitha sahasra namam

*ലളിതാസഹസ്രനാമം*
ശ്രീ ലളിതാസഹസ്രനാമം
ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൗരാണിക സ്തോത്ര ഗ്രന്ഥമാണ് ലളിതാ സഹസ്ര നാമം. വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ ഭഗവതിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു.

ഓം
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം
സർവ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!
നാമാവലിഃ
1. ഓം ശ്രീ മാത്രേ നമഃ
2. ഓം ശ്രീമഹാരാജ്ഞ്യൈ നമഃ
3. ഓം ശ്രീമത്സിംഹാസനേശ്വര്യൈ നമഃ
4. ഓം ചിദഗ്നികുണ്ഡസംഭൂതായൈ നമഃ
5. ഓം ദേവകാര്യസമുദ്യതായൈ നമഃ
6. ഓം ഉദ്യദ്ഭാനുസഹസ്രാഭായൈ നമഃ
7. ഓം ചതുര്ബാഹുസമന്വിതായൈ നമഃ
8. ഓം രാഗസ്വരൂപപാശാഢ്യായൈ നമഃ
9. ഓം ക്രോധാകാരാങ്കുശോജ്വലായൈ നമഃ
10. ഓം മനോരൂപേക്ഷുകോദണ്ഡായൈ നമഃ
11. ഓം പഞ്ചതന്മാത്രസായകായൈ നമഃ
12. ഓം നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലായൈ നമഃ
13. ഓം ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചായൈ നമഃ
14. ഓം കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതായൈ നമഃ
15. ഓം അഷ്ടമീചന്ദ്രവിഭ്രാജദലികസ്ഥലശോഭിതായൈ നമഃ
16. ഓം മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകായൈ നമഃ
17. ഓം വദനസ്മരമാംഗല്യഗൃഹതോരണചില്ലികായൈ നമഃ
18. ഓം വക്ത്രലക്ഷ്മീപരീവാഹചലന്മീനാഭലോചനായൈ നമഃ
19. ഓം നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതായൈ നമഃ
20. ഓം താരാകാന്തിതിരസ്കാരിനാസാഭരണഭാസുരായൈ നമഃ
21. ഓം കദംബമഞ്ജരീക്ലിപ്തകർണ്ണപൂര മനോഹരായൈ നമഃ
22. ഓം താടങ്കയുഗളീഭൂതതപനോഡുപമണ്ഡലായൈ നമഃ
23. ഓം പദ്മരാഗശിലാദർശപരിഭാവികപോലഭുവേ നമഃ
24. ഓം നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദായൈ നമഃ
25. ഓം ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്ക്തിദ്വയോജ്ജ്വലായൈ നമഃ
26. ഓം കർപ്പൂരവീടികാമോദസമാകർഷദ്ദിഗന്തരായൈ നമഃ
27. ഓം നിജസല്ലാപമാധുര്യ വിനിർഭർത്സിതകച്ഛപ്യൈ നമഃ
28. ഓം മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസായൈ നമഃ
29. ഓം അനാകലിതസാദൃശ്യചിബുകശ്രീവിരാജിതായൈ നമഃ
30. ഓം കാമേശബദ്ധമാംഗല്യസൂത്രശോഭിതകന്ധരായൈ നമഃ
31. ഓം കനകാങ്ഗദകേയൂരകമനീയഭുജാന്വിതായൈ നമഃ
32. ഓം രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതായൈ നമഃ
33. ഓം കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തന്യൈ നമഃ
34. ഓം നാഭ്യാലവാലരോമാളിലതാഫലകുചദ്വയ്യൈ നമഃ
35. ഓം ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമായൈ നമഃ
36. ഓം സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയായൈ നമഃ
37. ഓം അരുണാരുണകൗസുംഭവസ്ത്രഭാസ്വത്കടീതട്യൈ നമഃ
38. ഓം രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതായൈ നമഃ
39. ഓം കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതായൈ നമഃ
40. ഓം മാണിക്യമുകുടാകാരജാനുദ്വയവിരാജിതായൈ നമഃ
41. ഓം ഇന്ദ്രഗോപപരിക്ഷിപ്തസ്മരതൂണാഭജങ്ഘികായൈ നമഃ
42. ഓം ഗൂഢഗുല്ഫായൈ നമഃ
43. ഓം കൂർമ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതായൈ നമഃ
44. ഓം നഖദീധിതിസംഛന്നനമജ്ജനതമോഗുണായൈ നമഃ
45. ഓം പദദ്വയപ്രഭാജാലപരാകൃതസരോരുഹായൈ നമഃ
46. ഓം ശിഞ്ജാന മണിമഞ്ജീര മണ്ഡിത ശ്രീപദാംബുജായൈ നമഃ
47. ഓം മരാളീമന്ദഗമനായൈ നമഃ
48. ഓം മഹാലാവണ്യശേവധയേ നമഃ
49. ഓം സർവ്വാരുണായൈ നമഃ
50. ഓം അനവദ്യാങ്ഗ്യൈ നമഃ
51. ഓം സർവ്വാഭരണഭൂഷിതായൈ നമഃ
52. ഓം ശിവകാമേശ്വരാങ്കസ്ഥായൈ നമഃ
53. ഓം ശിവായൈ നമഃ
54. ഓം സ്വാധീനവല്ലഭായൈ നമഃ
55. ഓം സുമേരുമധ്യശൃംഗസ്ഥായൈ നമഃ
56. ഓം ശ്രീമന്നഗരനായികായൈ നമഃ
57. ഓം ചിന്താമണിഗൃഹാന്തസ്ഥായൈ നമഃ
58. ഓം പഞ്ചബ്രഹ്മാസനസ്ഥിതായൈ നമഃ
59. ഓം മഹാപത്മാടവീസംസ്ഥായൈ നമഃ
60. ഓം കദംബവനവാസിന്യൈ നമഃ
61. ഓം സുധാസാഗരമധ്യസ്ഥായൈ നമഃ
62. ഓം കാമാക്ഷ്യൈ നമഃ
63. ഓം കാമദായിന്യൈ നമഃ
64. ഓം ദേവർഷിഗണസംഘാതസ്തൂയമാനാത്മ വൈഭവായൈ നമഃ
65. ഓം ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതായൈ നമഃ
66. ഓം സമ്പത്കരീസമാരൂഢസിന്ധുരവ്രജസേവിതായൈ നമഃ
67. ഓം അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതായൈ നമഃ
68. ഓം ചക്രരാജരഥാരൂഢസർവ്വായുധപരിഷ്കൃതായൈ നമഃ
69. ഓം ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതായൈ നമഃ
70. ഓം കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ
71. ഓം ജ്വാലാമാലിനികാക്ഷിപ്ത വഹ്നിപ്രാകാര മധ്യഗായൈ നമഃ
72. ഓം ഭണ്ഡസൈന്യ വധോദ്യുക്ത ശക്തി വിക്രമ ഹര്ഷിതായൈ നമഃ
73. ഓം നിത്യാ പരാക്രമാടോപ നിരീക്ഷണ സമുത്സുകായൈ നമഃ
74. ഓം ഭണ്ഡപുത്ര വധോദ്യുക്ത ബാലാ വിക്രമ നന്ദിതായൈ നമഃ
75. ഓം മന്ത്രിണ്യംബാ വിരചിത വിഷങ്ഗ വധ തോഷിതായൈ നമഃ
76. ഓം വിശുക്ര പ്രാണഹരണ വാരാഹീ വീര്യ നന്ദിതായൈ നമഃ
77. ഓം കാമേശ്വര മുഖാലോക കല്പിത ശ്രീഗണേശ്വരായൈ നമഃ
78. ഓം മഹാഗണേശ നിര്ഭിന്ന വിഘ്നയന്ത്ര പ്രഹര്ഷിതായൈ നമഃ
79. ഓം ഭണ്ഡാസുരേന്ദ്ര നിര്മുക്ത ശസ്ത്ര പ്രത്യസ്ത്ര വര്ഷിണ്യൈ നമഃ
80. ഓം കരാംഗുലി നഖോത്പന്ന നാരായണ ദശാകൃത്യൈ നമഃ
81. ഓം മഹാ പാശുപതാസ്ത്രാഗ്നി നിര്ദഗ്ദ്ധാസുര സൈനികായൈ നമഃ
82. ഓം കാമേശ്വരാസ്ത്ര നിര്ദഗ്ദ്ധ സഭണ്ഡാസുര ശൂന്യകായൈ നമഃ
83. ഓം ബ്രഹ്മോപേന്ദ്ര മഹേന്ദ്രാദി ദേവ സംസ്തുത വൈഭവായൈ നമഃ
84. ഓം ഹര നേത്രാഗ്നി സംദഗ്ദ്ധ കാമ സണ്ജീവനൗഷധയേ നമഃ
85. ഓം ശ്രീമദ്വാഗ്ഭവ കൂടൈക സ്വരൂപ മുഖ പങ്കജായൈ നമഃ
86. ഓം കണ്ഠാധഃ കടി പര്യന്ത മധ്യകൂട സ്വരൂപിണ്യൈ നമഃ
87. ഓം ശക്തികൂടൈകതാപന്ന കട്യധോഭാഗ ധാരിണ്യൈ നമഃ
88. ഓം മൂലമന്ത്രാത്മികായൈ നമഃ
89. ഓം മൂലകൂടത്രയ കളേബരായൈ നമഃ
90. ഓം കുളാമൃതൈക രസികായൈ നമഃ
91. ഓം കുളസങ്കേത പാലിന്യൈ നമഃ
92. ഓം കുലാംഗനായൈ നമഃ
93. ഓം കുലാന്തഃസ്ഥായൈ നമഃ
94. ഓം കൗളിന്യൈ നമഃ
95. ഓം കുളയോഗിന്യൈ നമഃ
96. ഓം അകുളായൈ നമഃ
97. ഓം സമയാന്തസ്ഥായൈ നമഃ
98. ഓം സമയാചാരതത്പരായൈ നമഃ
99. ഓം മൂലാധാരൈക നിലയായൈ നമഃ
100. ഓം ബ്രഹ്മഗ്രന്ഥി വിഭേദിന്യൈ നമഃ
101. ഓം മണിപൂരാന്തരുദിതായൈ നമഃ
102. ഓം വിഷ്ണുഗ്രന്ഥി വിഭേദിന്യൈ നമഃ
103. ഓം ആജ്ഞാചക്രാന്തരാളസ്ഥായൈ നമഃ
104. ഓം രുദ്രഗ്രന്ഥി വിഭേദിന്യൈ നമഃ
105. ഓം സഹസ്രാരാംബുജാരൂഢായൈ നമഃ
106. ഓം സുധാസാരാഭിവര്ഷിണ്യൈ നമഃ
107. ഓം തഡില്ലതാ സമരുച്യൈ നമഃ
108. ഓം ഷട്ചക്രോപരി സംസ്ഥിതായൈ നമഃ
109. ഓം മഹാസക്ത്യൈ നമഃ
110. ഓം കുണ്ഡലിന്യൈ നമഃ
111. ഓം ബിസതന്തു തനീയസ്യൈ നമഃ
112. ഓം ഭവാന്യൈ നമഃ
113. ഓം ഭാവനാഗമ്യായൈ നമഃ
114. ഓം ഭവാരണ്യ കുഠാരികായൈ നമഃ
115. ഓം ഭദ്രപ്രിയായൈ നമഃ
116. ഓം ഭദ്രമൂര്ത്തയേ നമഃ
117. ഓം ഭക്ത സൗഭാഗ്യ ദായിന്യൈ നമഃ
118. ഓം ഭക്തിപ്രിയായൈ നമഃ
119. ഓം ഭക്തിഗമ്യായൈ നമഃ
120. ഓം ഭക്തിവശ്യായൈ നമഃ
121. ഓം ഭയാപഹായൈ നമഃ
122. ഓം ശാംഭവ്യൈ നമഃ
123. ഓം ശാരദാരാധ്യായൈ നമഃ
124. ഓം ശര്വാണ്യൈ നമഃ
125. ഓം ശര്മ്മദായിന്യൈ നമഃ
126. ഓം ശാങ്കര്യൈ നമഃ
127. ഓം ശ്രീകര്യൈ നമഃ
128. ഓം സാധ്വ്യൈ നമഃ
129. ഓം ശരച്ചന്ദ്ര നിഭാനനായൈ നമഃ
130. ഓം ശാതോദര്യൈ നമഃ
131. ഓം ശാന്തിമത്യൈ നമഃ
132. ഓം നിരാധാരായൈ നമഃ
133. ഓം നിരഞ്ജനായൈ നമഃ
134. ഓം നിര് ല്ലേപായൈ നമഃ
135. ഓം നിര്മ്മലായൈ നമഃ
136. ഓം നിത്യായൈ നമഃ
137. ഓം നിരാകാരായൈ നമഃ
138. ഓം നിരാകുലായൈ നമഃ
139. ഓം നിര്ഗ്ഗുണായൈ നമഃ
140. ഓം നിഷ്കലായൈ നമഃ
141. ഓം ശാന്തായൈ നമഃ
142. ഓം നിഷ്കാമായൈ നമഃ
143. ഓം നിരുപപ്ലവായൈ നമഃ
144. ഓം നിത്യമുക്തായൈ നമഃ
145. ഓം നിര് വ്വികാരായൈ നമഃ
146. ഓം നിഷ്പ്രപഞ്ചായൈ നമഃ
147. ഓം നിരാശ്രയായൈ നമഃ
148. ഓം നിത്യശുദ്ധായൈ നമഃ
149. ഓം നിത്യബുദ്ധായൈ നമഃ
150. ഓം നിരവദ്യായൈ നമഃ
151. ഓം നിരന്തരായൈ നമഃ
152. ഓം നിഷ്കാരണായൈ നമഃ
153. ഓം നിഷ്ക്കളങ്കായൈ നമഃ
154. ഓം നിരുപാധയേ നമഃ
155. ഓം നിരീശ്വരായൈ നമഃ
156. ഓം നീരാഗായൈ നമഃ
157. ഓം രാഗമഥനായൈ നമഃ
158. ഓം നിര്മ്മദായൈ നമഃ
159. ഓം മദനാശിന്യൈ നമഃ
160. ഓം നിശ്ചിന്തായൈ നമഃ
161. ഓം നിരഹങ്കാരായൈ നമഃ
162. ഓം നിര്മ്മോഹായൈ നമഃ
163. ഓം മോഹനാശിന്യൈ നമഃ
164. ഓം നിര്മ്മമായൈ നമഃ
165. ഓം മമതാഹന്ത്ര്യൈ നമഃ
166. ഓം നിഷ്പാപായൈ നമഃ
167. ഓം പാപനാശിന്യൈ നമഃ
168. ഓം നിഷ്ക്രോധായൈ നമഃ
169. ഓം ക്രോധശമന്യൈ നമഃ
170. ഓം നിര് ല്ലോഭായൈ നമഃ
171. ഓം ലോഭനാശിന്യൈ നമഃ
172. ഓം നിഃസംശയായൈ നമഃ
173. ഓം സംശയഘ്ന്യൈ നമഃ
174. ഓം നിര്ഭവായൈ നമഃ
175. ഓം ഭവനാശിന്യൈ നമഃ
176. ഓം നിര് വ്വികല്പായൈ നമഃ
177. ഓം നിരാബാധായൈ നമഃ
178. ഓം നിര്ഭേദായൈ നമഃ
179. ഓം ഭേദനാശിന്യൈ നമഃ
180. ഓം നിര്ന്നാശായൈ നമഃ
181. ഓം മൃത്യുമഥന്യൈ നമഃ
182. ഓം നിഷ്ക്രിയായൈ നമഃ
183. ഓം നിഷ്പരിഗ്രഹായൈ നമഃ
184. ഓം നിസ്തുലായൈ നമഃ
185. ഓം നീലചികുരായൈ നമഃ
186. ഓം നിരപായായൈ നമഃ
187. ഓം നിരത്യയായൈ നമഃ
188. ഓം ദുര് ല്ലഭായൈ നമഃ
189. ഓം ദുര്ഗ്ഗമായൈ നമഃ
190. ഓം ദുര്ഗ്ഗായൈ നമഃ
191. ഓം ദുഃഖഹന്ത്ര്യൈ നമഃ
192. ഓം സുഖപ്രദായൈ നമഃ
193. ഓം ദുഷ്ടദൂരായൈ നമഃ
194. ഓം ദുരാചാരശമന്യൈ നമഃ
195. ഓം ദോഷ വര്ജിതായൈ നമഃ
196. ഓം സര് വ്വജ്ഞായൈ നമഃ
197. ഓം സാന്ദ്രകരുണായൈ നമഃ
198. ഓം സമാനാധിക വര്ജിതായൈ നമഃ
199. ഓം സര് വ്വശക്തിമയ്യൈ നമഃ
200. ഓം സര് വ്വമംഗളായൈ നമഃ
201. ഓം സദ് ഗതി പ്രദായൈ നമഃ
202. ഓം സര് വ്വേശ്വര്യൈ നമഃ
203. ഓം സര് വ്വമയ്യൈ നമഃ
204. ഓം സര് വ്വമന്ത്ര സ്വരൂപിണ്യൈ നമഃ
205. ഓം സര് വ്വ യന്ത്രാത്മികായൈ നമഃ
206. ഓം സര് വ്വ തന്ത്രരൂപായൈ നമഃ
207. ഓം മനോന്മന്യൈ നമഃ
208. ഓം മഹേശ്വര്യൈ നമഃ
209. ഓം മഹാദേവ്യൈ നമഃ
210. ഓം മഹാലക്ഷ്മ്യൈ നമഃ
211. ഓം മൃഡപ്രിയായൈ നമഃ
212. ഓം മഹാരൂപായൈ നമഃ
213. ഓം മഹാപൂജ്യായൈ നമഃ
214. ഓം മഹാ പാതക നാശിന്യൈ നമഃ
215. ഓം മഹാമായായൈ നമഃ
216. ഓം മഹാസത്ത്വായൈ നമഃ
217. ഓം മഹാശക്ത്യൈ നമഃ
218. ഓം മഹാരത്യൈ നമഃ
219. ഓം മഹാഭോഗായൈ നമഃ
220. ഓം മഹൈശ്വര്യായൈ നമഃ
221. ഓം മഹാവീര്യായൈ നമഃ
222. ഓം മഹാബലായൈ നമഃ
223. ഓം മഹാബുദ്ധ്യൈ നമഃ
224. ഓം മഹാസിദ്ധ്യൈ നമഃ
225. ഓം മഹായോഗേശ്വരേശ്വര്യൈ നമഃ
226. ഓം മഹാതന്ത്രായൈ നമഃ
227. ഓം മഹാമന്ത്രായൈ നമഃ
228. ഓം മഹായന്ത്രായൈ നമഃ
229. ഓം മഹാസനായൈ നമഃ
230. ഓം മഹായാഗ ക്രമാരാദ്ധ്യായൈ നമഃ
231. ഓം മഹാഭൈരവ പൂജിതായൈ നമഃ
232. ഓം മഹേശ്വര മഹാകല്പ മഹാതാണ്ഡവ സാക്ഷിണ്യൈ നമഃ
233. ഓം മഹാകാമേശ മഹിഷ്യൈ നമഃ
234. ഓം മഹാത്രിപുരസുന്ദര്യൈ നമഃ
235. ഓം ചതുഃഷഷ്ട്യുപചാരഢ്യായൈ നമഃ
236. ഓം ചതുഃഷഷ്ടികലാമയ്യൈ നമഃ
237. ഓം മഹാചതുഃഷഷ്ടികോടി യോഗിനീ ഗണസേവിതായൈ നമഃ
238. ഓം മനുവിദ്യായൈ നമഃ
239. ഓം ചന്ദ്രവിദ്യായൈ നമഃ
240. ഓം ചന്ദ്രമണ്ഡല മദ്ധ്യഗായൈ നമഃ
241. ഓം ചാരുരൂപായൈ നമഃ
242. ഓം ചാരുഹാസായൈ നമഃ
243. ഓം ചാരുചന്ദ്ര കലാധരായൈ നമഃ
244. ഓം ചരാചര ജഗന്നാഥായൈ നമഃ
245. ഓം ചക്രരാജ നികേതനായൈ നമഃ
246. ഓം പാര് വ്വത്യൈ നമഃ
247. ഓം പത്മനയനായൈ നമഃ
248. ഓം പത്മരാഗ സമപ്രഭായൈ നമഃ
249. ഓം പഞ്ചപ്രേതാസനാസീനായൈ നമഃ
250. ഓം പഞ്ചബ്രഹ്മസ്വരൂപിണ്യൈ നമഃ
251. ഓം ചിന്മയ്യൈ നമഃ
252. ഓം പരമാനന്ദായൈ നമഃ
253. ഓം വിജ്ഞാനഘനരൂപിണ്യൈ നമഃ
254. ഓം ധ്യാന ധ്യാതൃ ധ്യേയരൂപായൈ നമഃ
255. ഓം ധര്മ്മാധര്മ്മ വിവര്ജ്ജിതായൈ നമഃ
256. ഓം വിശ്വരൂപായൈ നമഃ
257. ഓം ജാഗരിണ്യൈ നമഃ
258. ഓം സ്വപന്ത്യൈ നമഃ
259. ഓം തൈജസാത്മികായൈ നമഃ
260. ഓം സുപ്തായൈ നമഃ
261. ഓം പ്രാജ്ഞാത്മികായൈ നമഃ
262. ഓം തുര്യായൈ നമഃ
263. ഓം സര് വ്വാവസ്ഥാ വിവര്ജ്ജിതായൈ നമഃ
264. ഓം സൃഷ്ടികര്ത്ര്യൈ നമഃ
265. ഓം ബ്രഹ്മരൂപായൈ നമഃ
266. ഓം ഗോപ്ത്ര്യൈ നമഃ
267. ഓം ഗോവിന്ദരൂപിണ്യൈ നമഃ
268. ഓം സംഹാരിണ്യൈ നമഃ
269. ഓം രുദ്രരൂപായൈ നമഃ
270. ഓം തിരോധാനകര്യൈ നമഃ
271. ഓം ഈശ്വര്യൈ നമഃ
272. ഓം സദാശിവായൈ നമഃ
273. ഓം അനുഗ്രഹദായൈ നമഃ
274. ഓം പഞ്ചകൃത്യപരായണായൈ നമഃ
275. ഓം ഭാനുമണ്ഡല മധ്യസ്ഥായൈ നമഃ
276. ഓം ഭൈരവ്യൈ നമഃ
277. ഓം ഭഗമാലിന്യൈ നമഃ
278. ഓം പത്മാസനായൈ നമഃ
279. ഓം ഭഗവത്യൈ നമഃ
280. ഓം പത്മനാഭ സഹോദര്യൈ നമഃ
281. ഓം ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവല്യൈ നമഃ
282. ഓം സഹസ്രശീര്ഷവദനായൈ നമഃ
283. ഓം സഹസ്രാക്ഷ്യൈ നമഃ
284. ഓം സഹസ്രപദേ നമഃ
285. ഓം ആബ്രഹ്മ കീട ജനന്യൈ നമഃ
286. ഓം വര്ണ്ണാശ്രമ വിധായിന്യൈ നമഃ
287. ഓം നിജാജ്ഞാരൂപ നിഗമായൈ നമഃ
288. ഓം പുണ്യാപുണ്യ ഫലപ്രദായൈ നമഃ
289. ഓം ശ്രുതി സീമന്ത സിന്ദൂരീ കൃത പാദാബ്ജധൂളികായൈ നമഃ
290. ഓം സകലാഗമ സന്ദോഹ ശുക്തി സമ്പുട മൗക്തികായൈ നമഃ
291. ഓം പുരുഷാര്ത്ഥ പ്രദായൈ നമഃ
292. ഓം പൂര്ണ്ണായൈ നമഃ
293. ഓം ഭോഗിന്യൈ നമഃ
294. ഓം ഭുവനേശ്വര്യൈ നമഃ
295. ഓം അംബികായൈ നമഃ
296. ഓം അനാദി നിധനായൈ നമഃ
297. ഓം ഹരിബ്രഹ്മേന്ദ്ര സേവിതായൈ നമഃ
298. ഓം നാരായണ്യൈ നമഃ
299. ഓം നാദരൂപായൈ നമഃ
300. ഓം നാമരൂപ വിവര്ജ്ജിതായൈ നമഃ
301. ഓം ഹ്രീങ്കാര്യൈ നമഃ
302. ഓം ഹ്രീമത്യൈ നമഃ
303. ഓം ഹൃദ്യായൈ നമഃ
304. ഓം ഹേയോപാദേയ വര്ജ്ജിതായൈ നമഃ
305. ഓം രാജരാജാര്ച്ചിതായൈ നമഃ
306. ഓം രാജ്ഞ്യൈ നമഃ
307. ഓം രമ്യായൈ നമഃ
308. ഓം രാജീവ ലോചനായൈ നമഃ
309. ഓം രഞ്ജന്യൈ നമഃ
310. ഓം രമണ്യൈ നമഃ
311. ഓം രസ്യായൈ നമഃ
312. ഓം രണത്കിങ്കിണി മേഖലായൈ നമഃ
313. ഓം രമായൈ നമഃ
314. ഓം രകേന്ദു വദനായൈ നമഃ
315. ഓം രതിരൂപായൈ നമഃ
316. ഓം രതിപ്രിയായൈ നമഃ
317. ഓം രക്ഷാകര്യൈ നമഃ
318. ഓം രാക്ഷസഘ്ന്യൈ നമഃ
319. ഓം രാമായൈ നമഃ
320. ഓം രമണലമ്പടായൈ നമഃ
321. ഓം കാമ്യായൈ നമഃ
322. ഓം കാമകലാരൂപായൈ നമഃ
323. ഓം കദംബ കുസുമ പ്രിയായൈ നമഃ
324. ഓം കല്യാണ്യൈ നമഃ
325. ഓം ജഗതീ കന്ദായൈ നമഃ
326. ഓം കരുണാ രസ സാഗരായൈ നമഃ
327. ഓം കലാവത്യൈ നമഃ
328. ഓം കലാലാപായൈ നമഃ
329. ഓം കാന്തായൈ നമഃ
330. ഓം കാദംബരീ പ്രിയായൈ നമഃ
331. ഓം വരദായൈ നമഃ
332. ഓം വാമനയനായൈ നമഃ
333. ഓം വാരുണീ മദ വിഹ്വലായൈ നമഃ
334. ഓം വിശ്വാധികായൈ നമഃ
335. ഓം വേദവേദ്യായൈ നമഃ
336. ഓം വിന്ധ്യാചല നിവാസിന്യൈ നമഃ
337. ഓം വിധാത്ര്യൈ നമഃ
338. ഓം വേദജനന്യൈ നമഃ
339. ഓം വിഷ്ണുമായായൈ നമഃ
340. ഓം വിലാസിന്യൈ നമഃ
341. ഓം ക്ഷേത്രസ്വരൂപായൈ നമഃ
342. ഓം ക്ഷേത്രേശ്യൈ നമഃ
343. ഓം ക്ഷേത്ര ക്ഷേത്രജ്ഞ പാലിന്യൈ നമഃ
344. ഓം ക്ഷയവൃദ്ധി വിനിര്മുക്തായൈ നമഃ
345. ഓം ക്ഷേത്രപാല സമര്ച്ചിതായൈ നമഃ
346. ഓം വിജയായൈ നമഃ
347. ഓം വിമലായൈ നമഃ
348. ഓം വന്ദ്യായൈ നമഃ
349. ഓം വന്ദാരു ജന വത്സലായൈ നമഃ
350. ഓം വാഗ്വാദിന്യൈ നമഃ
351. ഓം വാമകേശ്യൈ നമഃ
352. ഓം വഹ്നിമണ്ഡല വാസിന്യൈ നമഃ
353. ഓം ഭക്തിമത് കല്പലതികായൈ നമഃ
354. ഓം പശുപാശ വിമോചിന്യൈ നമഃ
355. ഓം സംഹൃതാശേഷ പാഷണ്ഡായൈ നമഃ
356. ഓം സദാചാര പ്രവര്ത്തികായൈ നമഃ
357. ഓം താപത്രയാഗ്നി സന്തപ്ത സമാഹ്ലാദന ചന്ദ്രികായൈ നമഃ
358. ഓം തരുണ്യൈ നമഃ
359. ഓം താപസാരാധ്യായൈ നമഃ
360. ഓം തനുമധ്യായൈ നമഃ
361. ഓം തമോപഹായൈ നമഃ
362. ഓം ചിത്യൈ നമഃ
363. ഓം തത്പദ ലക്ഷ്യാര്ത്ഥായൈ നമഃ
364. ഓം ചിദേകരസ രൂപിണ്യൈ നമഃ
365. ഓം സ്വാത്മാനന്ദ ലവീഭൂത ബ്രഹ്മാദ്യാനന്ദ സന്തത്യൈ നമഃ
366. ഓം പരായൈ നമഃ
367. ഓം പ്രത്യക് ചിതീരൂപായൈ നമഃ
368. ഓം പശ്യന്ത്യൈ നമഃ
369. ഓം പരദേവതായൈ നമഃ
370. ഓം മധ്യമായൈ നമഃ
371. ഓം വൈഖരീ രൂപായൈ നമഃ
372. ഓം ഭക്ത മാനസ ഹംസികായൈ നമഃ
373. ഓം കാമേശ്വര പ്രാണനാഡ്യൈ നമഃ
374. ഓം കൃതജ്ഞായൈ നമഃ
375. ഓം കാമപൂജിതായൈ നമഃ
376. ഓം ശൃംഗാര രസ സമ്പൂര്ണ്ണായൈ നമഃ
377. ഓം ജയായൈ നമഃ
378. ഓം ജാലന്ധര സ്ഥിതായൈ നമഃ
379. ഓം ഓഡ്യാണ പീഠ നിലയായൈ നമഃ
380. ഓം ബിന്ദു മണ്ഡലവാസിന്യൈ നമഃ
381. ഓം രഹോയാഗ ക്രമാരാധ്യായൈ നമഃ
382. ഓം രഹസ്തര്പണ തര്പ്പിതായൈ നമഃ
383. ഓം സദ്യഃപ്രസാദിന്യൈ നമഃ
384. ഓം വിശ്വസാക്ഷിണ്യൈ നമഃ
385. ഓം സാക്ഷിവര്ജിതായൈ നമഃ
386. ഓം ഷഡംഗദേവതാ യുക്തായൈ നമഃ
387. ഓം ഷാഡ്ഗുണ്യ പരിപൂരിതായൈ നമഃ
388. ഓം നിത്യ ക്ലിന്നായൈ നമഃ
389. ഓം നിരുപമായൈ നമഃ
390. ഓം നിര് വ്വാണ സുഖ ദായിന്യൈ നമഃ
391. ഓം നിത്യാഷോഡശികാ രൂപായൈ നമഃ
392. ഓം ശ്രീകണ്ഠാര്ദ്ധ ശരീരിണ്യൈ നമഃ
393. ഓം പ്രഭാവത്യൈ നമഃ
394. ഓം പ്രഭാരൂപായൈ നമഃ
395. ഓം പ്രസിദ്ധായൈ നമഃ
396. ഓം പരമേശ്വര്യൈ നമഃ
397. ഓം മൂലപ്രകൃത്യൈ നമഃ
398. ഓം അവ്യക്തായൈ നമഃ
399. ഓം വ്യക്താവ്യക്ത സ്വരൂപിണ്യൈ നമഃ
400. ഓം വ്യാപിന്യൈ നമഃ
401. ഓം വിവിധാകാരായൈ നമഃ
402. ഓം വിദ്യാവിദ്യാ സ്വരൂപിണ്യൈ നമഃ
403. ഓം മഹാകാമേശ നയന കുമുദാഹ്ലാദ കൗമുദ്യൈ നമഃ
404. ഓം ഭക്ത ഹാര്ദ്ദ തമോ ഭേദ ഭാനുമദ്ഭാനു സന്തത്യൈ നമഃ
405. ഓം ശിവദൂത്യൈ നമഃ
406. ഓം ശിവാരാദ്ധ്യായൈ നമഃ
407. ഓം ശിവമൂര്ത്ത്യൈ നമഃ
408. ഓം ശിവങ്കര്യൈ നമഃ
409. ഓം ശിവപ്രിയായൈ നമഃ
410. ഓം ശിവപരായൈ നമഃ
411. ഓം ശിഷ്ടേഷ്ടായൈ നമഃ
412. ഓം ശിഷ്ടപൂജിതായൈ നമഃ
413. ഓം അപ്രമേയായൈ നമഃ
414. ഓം സ്വപ്രകാശായൈ നമഃ
415. ഓം മനോ വാചാമഗോചരായൈ നമഃ
416. ഓം ചിച്ഛക്ത്യൈ നമഃ
417. ഓം ചേതനാ രൂപായൈ നമഃ
418. ഓം ജഡശക്ത്യൈ നമഃ
419. ഓം ജഡാത്മികായൈ നമഃ
420. ഓം ഗായത്ര്യൈ നമഃ
421. ഓം വ്യാഹൃത്യൈ നമഃ
422. ഓം സന്ധ്യായൈ നമഃ
423. ഓം ദ്വിജവൃന്ദ നിഷേവിതായൈ നമഃ
424. ഓം തത്ത്വാസനായൈ നമഃ
425. ഓം തസ്മൈ നമഃ
426. ഓം തുഭ്യം നമഃ
427. ഓം അയ്യൈ നമഃ
428. ഓം പഞ്ചകോശാന്തര സ്ഥിതായൈ നമഃ
429. ഓം നിസ്സീമ മഹിമ്നേ നമഃ
430. ഓം നിത്യ യൗവ്വനായൈ നമഃ
431. ഓം മദശാലിന്യൈ നമഃ
432. ഓം മദഘൂര്ണ്ണിത രക്താക്ഷ്യൈ നമഃ
433. ഓം മദപാടല ഗണ്ഡഭുവേ നമഃ
434. ഓം ചന്ദന ദ്രവ ദിഗ്ദ്ധാംഗ്യൈ നമഃ
435. ഓം ചാമ്പേയ കുസുമ പ്രിയായൈ നമഃ
436. ഓം കുശലായൈ നമഃ
437. ഓം കോമളാകാരായൈ നമഃ
438. ഓം കുരുകുല്ലായൈ നമഃ
439. ഓം കുളേശ്വര്യൈ നമഃ
440. ഓം കുളകുണ്ഡാലയായൈ നമഃ
441. ഓം കൗളമാര്ഗ്ഗ തത്പര സേവിതായൈ നമഃ
442. ഓം കുമാര ഗണനാഥാംബായൈ നമഃ
443. ഓം തുഷ്ട്യൈ നമഃ
444. ഓം പുഷ്ട്യൈ നമഃ
445. ഓം മത്യൈ നമഃ
446. ഓം ധൃത്യൈ നമഃ
447. ഓം ശാന്ത്യൈ നമഃ
448. ഓം സ്വസ്തിമത്യൈ നമഃ
449. ഓം കാന്ത്യൈ നമഃ
450. ഓം നന്ദിന്യൈ നമഃ
451. ഓം വിഘ്നനാശിന്യൈ നമഃ
452. ഓം തേജോവത്യൈ നമഃ
453. ഓം ത്രിനയനായൈ നമഃ
454. ഓം ലോലാക്ഷീ കാമരൂപിണ്യൈ നമഃ
455. ഓം മാലിന്യൈ നമഃ
456. ഓം ഹംസിന്യൈ നമഃ
457. ഓം മാത്രേ നമഃ
458. ഓം മലയാചല വാസിന്യൈ നമഃ
459. ഓം സുമുഖ്യൈ നമഃ
460. ഓം നളിന്യൈ നമഃ
461. ഓം സുഭ്രുവേ നമഃ
462. ഓം ശോഭനായൈ നമഃ
463. ഓം സുരനായികായൈ നമഃ
464. ഓം കാളകണ്ഠ്യൈ നമഃ
465. ഓം കാന്തിമത്യൈ നമഃ
466. ഓം ക്ഷോഭിണ്യൈ നമഃ
467. ഓം സൂക്ഷ്മരൂപിണ്യൈ നമഃ
468. ഓം വജ്രേശ്വര്യൈ നമഃ
469. ഓം വാമദേവ്യൈ നമഃ
470. ഓം വയോവസ്ഥാ വിവര്ജിതായൈ നമഃ
471. ഓം സിദ്ധേശ്വര്യൈ നമഃ
472. ഓം സിദ്ധവിദ്യായൈ നമഃ
473. ഓം സിദ്ധമാത്രേ നമഃ
474. ഓം യശസ്വിന്യൈ നമഃ
475. ഓം വിശുദ്ധിചക്ര നിലയായൈ നമഃ
476. ഓം ആരക്തവര്ണ്ണായൈ നമഃ
477. ഓം ത്രിലോചനായൈ നമഃ
478. ഓം ഖട്വാംഗാദി പ്രഹരണായൈ നമഃ
479. ഓം വദനൈക സമന്വിതായൈ നമഃ
480. ഓം പായസാന്നപ്രിയായൈ നമഃ
481. ഓം ത്വക്സ്ഥായൈ നമഃ
482. ഓം പശുലോക ഭയങ്കര്യൈ നമഃ
483. ഓം അമൃതാദി മഹാശക്തി സംവൃതായൈ നമഃ
484. ഓം ഡാകിനീശ്വര്യൈ നമഃ
485. ഓം അനാഹതാബ്ജ നിലയായൈ നമഃ
486. ഓം ശ്യാമാഭായൈ നമഃ
487. ഓം വദനദ്വയായൈ നമഃ
488. ഓം ദംഷ്ട്രോജ്ജ്വലായൈ നമഃ
489. ഓം അക്ഷമാലാദി ധരായൈ നമഃ
490. ഓം രുധിര സംസ്ഥിതായൈ നമഃ
491. ഓം കാളരാത്ര്യാദി ശക്ത്യൗഘ വൃതായൈ നമഃ
492. ഓം സ്നിഗ്ദ്ധൗദന പ്രിയായൈ നമഃ
493. ഓം മഹാവീരേന്ദ്ര വരദായൈ നമഃ
494. ഓം രാകിണ്യംബാ സ്വരൂപിണ്യൈ നമഃ
495. ഓം മണിപൂരാബ്ജ നിലയായൈ നമഃ
496. ഓം വദനത്രയ സംയുതായൈ നമഃ
497. ഓം വജ്റാദികായുധോപേതായൈ നമഃ
498. ഓം ഡാമര്യാദിഭി രാവൃതായൈ നമഃ
499. ഓം രക്തവര്ണായൈ നമഃ
500. ഓം മാംസനിഷ്ഠായൈ നമഃ
501. ഓം ഗുഡാന്ന പ്രീത മാനസായൈ നമഃ
502. ഓം സമസ്തഭക്ത സുഖദായൈ നമഃ
503. ഓം ലാകിന്യംബാ സ്വരൂപിണ്യൈ നമഃ
504. ഓം സ്വാധിഷ്ഠാനാംബുജഗതായൈ നമഃ
505. ഓം ചതുര്വക്ത്ര മനോഹരായൈ നമഃ
506. ഓം ശൂലാദ്യായുധ സമ്പന്നായൈ നമഃ
507. ഓം പീതവര്ണ്ണായൈ നമഃ
508. ഓം അതിഗര് വ്വിതായൈ നമഃ
509. ഓം മേദോ നിഷ്ഠായൈ നമഃ
510. ഓം മധുപ്രീതായൈ നമഃ
511. ഓം ബന്ധിന്യാദി സമന്വിതായൈ നമഃ
512. ഓം ദധ്യന്നാസക്ത ഹൃദയായൈ നമഃ
513. ഓം കാകിനീ രൂപ ധാരിണ്യൈ നമഃ
514. ഓം മൂലാധാരാംബുജാരൂഢായൈ നമഃ
515. ഓം പഞ്ചവക്ത്രായൈ നമഃ
516. ഓം അസ്ഥിസംസ്ഥിതായൈ നമഃ
517. ഓം അങ്കുശാദി പ്രഹരണായൈ നമഃ
518. ഓം വരദാദി നിഷേവിതായൈ നമഃ
519. ഓം മുദ്ഗൗദനാസക്ത ചിത്തായൈ നമഃ
520. ഓം സാകിന്യംബാ സ്വരൂപിണ്യൈ നമഃ
521. ഓം ആജ്ഞാ ചക്രാബ്ജ നിലയായൈ നമഃ
522. ഓം ശുക്ലവര്ണ്ണായൈ നമഃ
523. ഓം ഷഡാനനായൈ നമഃ
524. ഓം മജ്ജാ സംസ്ഥായൈ നമഃ
525. ഓം ഹംസവതീ മുഖ്യ ശക്തി സമന്വിതായൈ നമഃ
526. ഓം ഹരിദ്രാനൈക രസികായൈ നമഃ
527. ഓം ഹാകിനീ രൂപ ധാരിണ്യൈ നമഃ
528. ഓം സഹസ്രദള പത്മസ്ഥായൈ നമഃ
529. ഓം സര് വ്വ വര്ണ്ണോപ ശോഭിതായൈ നമഃ
530. ഓം സര് വ്വായുധ ധരായൈ നമഃ
531. ഓം ശുക്ല സംസ്ഥിതായൈ നമഃ
532. ഓം സര് വ്വതോമുഖ്യൈ നമഃ
533. ഓം സര്വൗദന പ്രീതചിത്തായൈ നമഃ
534. ഓം യാകിന്യംബാ സ്വരൂപിണ്യൈ നമഃ
535. ഓം സ്വാഹായൈ നമഃ
536. ഓം സ്വധായൈ നമഃ
537. ഓം അമത്യൈ നമഃ
538. ഓം മേധായൈ നമഃ
539. ഓം ശ്രുത്യൈ നമഃ
540. ഓം സ്മൃത്യൈ നമഃ
541. ഓം അനുത്തമായൈ നമഃ
542. ഓം പുണ്യകീര്ത്ത്യൈ നമഃ
543. ഓം പുണ്യലഭ്യായൈ നമഃ
544. ഓം പുണ്യശ്രവണ കീര്ത്തനായൈ നമഃ
545. ഓം പുലോമജാര്ച്ചിതായൈ നമഃ
546. ഓം ബന്ധമോചിന്യൈ നമഃ
547. ഓം ബര്ബരാളകായൈ നമഃ
548. ഓം വിമര്ശരൂപിണ്യൈ നമഃ
549. ഓം വിദ്യായൈ നമഃ
550. ഓം വിയദാദി ജഗത്പ്രസുവേ നമഃ
551. ഓം സര് വ്വവ്യാധി പ്രശമന്യൈ നമഃ
552. ഓം സര് വ്വമൃത്യു നിവാരിണ്യൈ നമഃ
553. ഓം അഗ്രഗണ്യായൈ നമഃ
554. ഓം അചിന്ത്യരൂപായൈ നമഃ
555. ഓം കലികല്മഷ നാശിന്യൈ നമഃ
556. ഓം കാത്യായന്യൈ നമഃ
557. ഓം കാലഹന്ത്ര്യൈ നമഃ
558. ഓം കമലാക്ഷ നിഷേവിതായൈ നമഃ
559. ഓം താംബൂല പൂരിത മുഖ്യൈ നമഃ
560. ഓം ദാഡിമീ കുസുമ പ്രഭായൈ നമഃ
561. ഓം മൃഗാക്ഷ്യൈ നമഃ
562. ഓം മോഹിന്യൈ നമഃ
563. ഓം മുഖ്യായൈ നമഃ
564. ഓം മൃഡാന്യൈ നമഃ
565. ഓം മിത്രരൂപിണ്യൈ നമഃ
566. ഓം നിത്യ തൃപ്തായൈ നമഃ
567. ഓം ഭക്തനിധയേ നമഃ
568. ഓം നിയന്ത്ര്യൈ നമഃ
569. ഓം നിഖിലേശ്വര്യൈ നമഃ
570. ഓം മൈത്ര്യാദി വാസനാലഭ്യായൈ നമഃ
571. ഓം മഹാ പ്രളയ സാക്ഷിണ്യൈ നമഃ
572. ഓം പരാശക്ത്യൈ നമഃ
573. ഓം പരാനിഷ്ഠായൈ നമഃ
574. ഓം പ്രജ്ഞാനഘന രൂപിണ്യൈ നമഃ
575. ഓം മാധ്വീപാനാലസായൈ നമഃ
576. ഓം മത്തായൈ നമഃ
577. ഓം മാതൃകാ വര്ണ രൂപിണ്യൈ നമഃ
578. ഓം മഹാകൈലാസ നിലയായൈ നമഃ
579. ഓം മൃണാള മൃദു ദോര് ല്ലതായൈ നമഃ
580. ഓം മഹനീയായൈ നമഃ
581. ഓം ദയാമൂര്ത്ത്യൈ നമഃ
582. ഓം മഹാസാമ്രാജ്യ ശാലിന്യൈ നമഃ
583. ഓം ആത്മവിദ്യായൈ നമഃ
584. ഓം മഹാവിദ്യായൈ നമഃ
585. ഓം ശ്രീവിദ്യായൈ നമഃ
586. ഓം കാമസേവിതായൈ നമഃ
587. ഓം ശ്രീഷോഡശാക്ഷരീവിദ്യായൈ നമഃ
588. ഓം ത്രികൂടായൈ നമഃ
589. ഓം കാമകോടികായൈ നമഃ
590. ഓം കടാക്ഷ കിങ്കരീ ഭൂത കമലാ കോടി സേവിതായൈ നമഃ
591. ഓം ശിരസ്ഥിതായൈ നമഃ
592. ഓം ചന്ദ്രനിഭായൈ നമഃ
593. ഓം ഭാലസ്ഥായൈ നമഃ
594. ഓം ഇന്ദ്ര ധനുഃ പ്രഭായൈ നമഃ
595. ഓം ഹൃദയസ്ഥായൈ നമഃ
596. ഓം രവിപ്രഖ്യായൈ നമഃ
597. ഓം ത്രികോണാന്തര ദീപികായൈ നമഃ
598. ഓം ദാക്ഷായണ്യൈ നമഃ
599. ഓം ദൈത്യഹന്ത്ര്യൈ നമഃ
600. ഓം ദക്ഷയജ്ഞവിനാശിന്യൈ നമഃ
601. ഓം ദരാന്ദോളിത ദീര്ഘാക്ഷ്യൈ നമഃ
602. ഓം ദരഹാസോജ്ജ്വലന്മുഖ്യൈ നമഃ
603. ഓം ഗുരു മൂര്ത്തയേ നമഃ
604. ഓം ഗുണനിധയേ നമഃ
605. ഓം ഗോമാത്രേ നമഃ
606. ഓം ഗുഹജന്മഭുവേ നമഃ
607. ഓം ദേവേശ്യൈ നമഃ
608. ഓം ദണ്ഡനീതിസ്ഥായൈ നമഃ
609. ഓം ദഹരാകാശ രൂപിണ്യൈ നമഃ
610. ഓം പ്രതിപന്മുഖ്യ രാകാന്ത തിഥി മണ്ഡല പൂജിതായൈ നമഃ
611. ഓം കലാത്മികായൈ നമഃ
612. ഓം കലാനാഥായൈ നമഃ
613. ഓം കാവ്യാലാപ വിനോദിന്യൈ നമഃ
614. ഓം സചാമര രമാ വാണീ സവ്യ ദക്ഷിണ സേവിതായൈ നമഃ
615. ഓം ആദിശക്ത്യൈ നമഃ
616. ഓം അമേയായൈ നമഃ
617. ഓം ആത്മനേ നമഃ
618. ഓം പരമായൈ നമഃ
619. ഓം പാവനാകൃതയേ നമഃ
620. ഓം അനേക കോടി ബ്രഹ്മാണ്ഡ ജനന്യൈ നമഃ
621. ഓം ദിവ്യ വിഗ്രഹായൈ നമഃ
622. ഓം ക്ലീങ്കാര്യൈ നമഃ
623. ഓം കേവലായൈ നമഃ
624. ഓം ഗുഹ്യായൈ നമഃ
625. ഓം കൈവല്യ പദ ദായിന്യൈ നമഃ
626. ഓം ത്രിപുരായൈ നമഃ
627. ഓം ത്രിജഗദ്വന്ദ്യായൈ നമഃ
628. ഓം ത്രിമൂര്ത്യൈ നമഃ
629. ഓം ത്രിദശേശ്വര്യൈ നമഃ
630. ഓം ത്ര്യക്ഷര്യൈ നമഃ
631. ഓം ദിവ്യ ഗന്ധാഢ്യായൈ നമഃ
632. ഓം സിന്ദൂര തിലകാഞ്ചിതായൈ നമഃ
633. ഓം ഉമായൈ നമഃ
634. ഓം ശൈലേന്ദ്രതനയായൈ നമഃ
635. ഓം ഗൗര്യൈ നമഃ
636. ഓം ഗന്ധര് വ്വ സേവിതായൈ നമഃ
637. ഓം വിശ്വഗര്ഭായൈ നമഃ
638. ഓം സ്വര്ണ്ണഗര്ഭായൈ നമഃ
639. ഓം അവരദായൈ നമഃ
640. ഓം വാഗധീശ്വര്യൈ നമഃ
641. ഓം ധ്യാനഗമ്യായൈ നമഃ
642. ഓം അപരിച്ഛേദ്യായൈ നമഃ
643. ഓം ജ്ഞാനദായൈ നമഃ
644. ഓം ജ്ഞാനവിഗ്രഹായൈ നമഃ
645. ഓം സര് വ്വ വേദാന്ത സംവേദ്യായൈ നമഃ
646. ഓം സത്യാനന്ദ സ്വരൂപിണ്യൈ നമഃ
647. ഓം ലോപാമുദ്രാര്ച്ചിതായൈ നമഃ
648. ഓം ലീലാക്ലിപ്ത ബ്രഹ്മാണ്ഡ മണ്ഡലായൈ നമഃ
649. ഓം അദൃശ്യായൈ നമഃ
650. ഓം ദൃശ്യരഹിതായൈ നമഃ
651. ഓം വിജ്ഞാത്ര്യൈ നമഃ
652. ഓം വേദ്യ വര്ജ്ജിതായൈ നമഃ
653. ഓം യോഗിന്യൈ നമഃ
654. ഓം യോഗദായൈ നമഃ
655. ഓം യോഗ്യായൈ നമഃ
656. ഓം യോഗാനന്ദായൈ നമഃ
657. ഓം യുഗന്ധരായൈ നമഃ
658. ഓം ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണ്യൈ നമഃ
659. ഓം സര്വാധാരായൈ നമഃ
660. ഓം സുപ്രതിഷ്ഠായൈ നമഃ
661. ഓം സദസദ്രൂപ ധാരിണ്യൈ നമഃ
662. ഓം അഷ്ടമൂര്ത്ത്യൈ നമഃ
663. ഓം അജാജൈത്ര്യൈ നമഃ
664. ഓം ലോകയാത്രാ വിധായിന്യൈ നമഃ
665. ഓം ഏകാകിന്യൈ നമഃ
666. ഓം ഭൂമരൂപായൈ നമഃ
667. ഓം നിര്ദ്വൈതായൈ നമഃ
668. ഓം ദ്വൈതവര്ജ്ജിതായൈ നമഃ
669. ഓം അന്നദായൈ നമഃ
670. ഓം വസുദായൈ നമഃ
671. ഓം വൃദ്ധായൈ നമഃ
672. ഓം ബ്രഹ്മാത്മൈക്യ സ്വരൂപിണ്യൈ നമഃ
673. ഓം ബൃഹത്യൈ നമഃ
674. ഓം ബ്രാഹ്മണ്യൈ നമഃ
675. ഓം ബ്രാഹ് മ്യൈ നമഃ
676. ഓം ബ്രഹ്മാനന്ദായൈ നമഃ
677. ഓം ബലിപ്രിയായൈ നമഃ
678. ഓം ഭാഷാരൂപായൈ നമഃ
679. ഓം ബൃഹത്സേനായൈ നമഃ
680. ഓം ഭാവാഭാവ വിവര്ജ്ജിതായൈ നമഃ
681. ഓം സുഖാരാദ്ധ്യായൈ നമഃ
682. ഓം ശുഭകര്യൈ നമഃ
683. ഓം ശോഭനാസുലഭാഗത്യൈ നമഃ
684. ഓം രാജരാജേശ്വര്യൈ നമഃ
685. ഓം രാജ്യദായിന്യൈ നമഃ
686. ഓം രാജ്യവല്ലഭായൈ നമഃ
687. ഓം രാജത്കൃപായൈ നമഃ
688. ഓം രാജപീഠ നിവേശിത നിജാശ്രിതായൈ നമഃ
689. ഓം രാജ്യലക്ഷ്മ്യൈ നമഃ
690. ഓം കോശനാഥായൈ നമഃ
691. ഓം ചതുരംഗ ബലേശ്വര്യൈ നമഃ
692. ഓം സാമ്രാജ്യ ദായിന്യൈ നമഃ
693. ഓം സത്യസന്ധായൈ നമഃ
694. ഓം സാഗരമേഖലായൈ നമഃ
695. ഓം ദീക്ഷിതായൈ നമഃ
696. ഓം ദൈത്യശമന്യൈ നമഃ
697. ഓം സര് വ്വലോകവശങ്കര്യൈ നമഃ
698. ഓം സര് വ്വാര്ത്ഥദാത്ര്യൈ നമഃ
699. ഓം സാവിത്ര്യൈ നമഃ
700. ഓം സച്ചിദാനന്ദ രൂപിണ്യൈ നമഃ
701. ഓം ദേശകാലാപരിച്ഛിന്നായൈ നമഃ
702. ഓം സര് വ്വഗായൈ നമഃ
703. ഓം സര് വ്വമോഹിന്യൈ നമഃ
704. ഓം സരസ്വത്യൈ നമഃ
705. ഓം ശാസ്ത്രമയ്യൈ നമഃ
706. ഓം ഗുഹാംബായൈ നമഃ
707. ഓം ഗുഹ്യരൂപിണ്യൈ നമഃ
708. ഓം സര് വ്വോപാധി വിനിര്മുക്തായൈ നമഃ
709. ഓം സദാശിവ പതിവ്രതായൈ നമഃ
710. ഓം സമ്പ്രദായേശ്വര്യൈ നമഃ
711. ഓം സാധുനേ നമഃ
712. ഓം യൈ നമഃ
713. ഓം ഗുരുമണ്ഡല രൂപിണ്യൈ നമഃ
714. ഓം കുളോത്തീര്ണായൈ നമഃ
715. ഓം ഭഗാരാദ്ധ്യായൈ നമഃ
716. ഓം മായായൈ നമഃ
717. ഓം മധുമത്യൈ നമഃ
718. ഓം മഹ്യൈ നമഃ
719. ഓം ഗണാംബായൈ നമഃ
720. ഓം ഗുഹ്യകാരാദ്ധ്യായൈ നമഃ
721. ഓം കോമളാംഗ്യൈ നമഃ
722. ഓം ഗുരുപ്രിയായൈ നമഃ
723. ഓം സ്വതന്ത്രായൈ നമഃ
724. ഓം സര് വ്വതന്ത്രേശ്യൈ നമഃ
725. ഓം ദക്ഷിണാമൂര്ത്തി രൂപിണ്യൈ നമഃ
726. ഓം സനകാദി സമാരാദ്ധ്യായൈ നമഃ
727. ഓം ശിവജ്ഞാന പ്രദായിന്യൈ നമഃ
728. ഓം ചിത്കലായൈ നമഃ
729. ഓം ആനന്ദ കലികായൈ നമഃ
730. ഓം പ്രേമരൂപായൈ നമഃ
731. ഓം പ്രിയങ്കര്യൈ നമഃ
732. ഓം നാമപാരായണ പ്രീതായൈ നമഃ
733. ഓം നന്ദിവിദ്യായൈ നമഃ
734. ഓം നടേശ്വര്യൈ നമഃ
735. ഓം മിഥ്യാ ജഗദധിഷ്ഠാനായൈ നമഃ
736. ഓം മുക്തിദായൈ നമഃ
737. ഓം മുക്തിരൂപിണ്യൈ നമഃ
738. ഓം ലാസ്യപ്രിയായൈ നമഃ
739. ഓം ലയകര്യൈ നമഃ
740. ഓം ലജ്ജായൈ നമഃ
741. ഓം രംഭാദിവന്ദിതായൈ നമഃ
742. ഓം ഭവദാവ സുധാവൃഷ്ട്യൈ നമഃ
743. ഓം പാപാരണ്യ ദവാനലായൈ നമഃ
744. ഓം ദൗര്ഭാഗ്യ തൂലവാതൂലായൈ നമഃ
745. ഓം ജരാദ്ധ്വാന്തരവിപ്രഭായൈ നമഃ
746. ഓം ഭാഗ്യാബ്ധി ചന്ദ്രികായൈ നമഃ
747. ഓം ഭക്ത ചിത്ത കേകി ഘനാഘനായൈ നമഃ
748. ഓം രോഗപര് വ്വത ദംഭോളയേ നമഃ
749. ഓം മൃത്യുദാരു കുഠാരികായൈ നമഃ
750. ഓം മഹേശ്വര്യൈ നമഃ
751. ഓം മഹാകാള്യൈ നമഃ
752. ഓം മഹാഗ്രാസായൈ നമഃ
753. ഓം മഹാശനായൈ നമഃ
754. ഓം അപര്ണ്ണായൈ നമഃ
755. ഓം ചണ്ഡികായൈ നമഃ
756. ഓം ചണ്ഡമുണ്ഡാസുര നിഷൂദിന്യൈ നമഃ
757. ഓം ക്ഷരാക്ഷരാത്മികായൈ നമഃ
758. ഓം സര് വ്വലോകേശ്യൈ നമഃ
759. ഓം വിശ്വധാരിണ്യൈ നമഃ
760. ഓം ത്രിവര്ഗദാത്ര്യൈ നമഃ
761. ഓം സുഭഗായൈ നമഃ
762. ഓം ത്ര്യംബകായൈ നമഃ
763. ഓം ത്രിഗുണാത്മികായൈ നമഃ
764. ഓം സ്വര്ഗ്ഗാപവര്ഗ്ഗദായൈ നമഃ
765. ഓം ശുദ്ധായൈ നമഃ
766. ഓം ജപാപുഷ്പ നിഭാകൃത്യൈ നമഃ
767. ഓം ഓജോവത്യൈ നമഃ
768. ഓം ദ്യുതിധരായൈ നമഃ
769. ഓം യജ്ഞരൂപായൈ നമഃ
770. ഓം പ്രിയവ്രതായൈ നമഃ
771. ഓം ദുരാരാധ്യായൈ നമഃ
772. ഓം ദുരാധര്ഷായൈ നമഃ
773. ഓം പാടലീ കുസുമ പ്രിയായൈ നമഃ
774. ഓം മഹത്യൈ നമഃ
775. ഓം മേരുനിലയായൈ നമഃ
776. ഓം മന്ദാര കുസുമ പ്രിയായൈ നമഃ
777. ഓം വീരാരാദ്ധ്യായൈ നമഃ
778. ഓം വിരാഡ്രൂപായൈ നമഃ
779. ഓം വിരജസേ നമഃ
780. ഓം വിശ്വതോമുഖ്യൈ നമഃ
781. ഓം പ്രത്യഗ് രൂപായൈ നമഃ
782. ഓം പരാകാശായൈ നമഃ
783. ഓം പ്രാണദായൈ നമഃ
784. ഓം പ്രാണരൂപിണ്യൈ നമഃ
785. ഓം മാര്ത്താണ്ഡ ഭൈരവാരാദ്ധ്യായൈ നമഃ
786. ഓം മന്ത്രിണീ ന്യസ്ത രാജ്യധുരേ നമഃ
787. ഓം ത്രിപുരേശ്യൈ നമഃ
788. ഓം ജയത് സേനായൈ നമഃ
789. ഓം നിസ്ത്രൈഗുണ്യായൈ നമഃ
790. ഓം പരാപരായൈ നമഃ
791. ഓം സത്യജ്ഞാനാനന്ദ രൂപായൈ നമഃ
792. ഓം സാമരസ്യ പരായണായൈ നമഃ
793. ഓം കപര്ദ്ദിന്യൈ നമഃ
794. ഓം കലാമാലായൈ നമഃ
795. ഓം കാമദുഘേ നമഃ
796. ഓം കാമ രൂപിണ്യൈ നമഃ
797. ഓം കലാനിധയേ നമഃ
798. ഓം കാവ്യകലായൈ നമഃ
799. ഓം രസജ്ഞായൈ നമഃ
800. ഓം രസശേവധയേ നമഃ
801. ഓം പുഷ്ടായൈ നമഃ
802. ഓം പുരാതനായൈ നമഃ
803. ഓം പൂജ്യായൈ നമഃ
804. ഓം പുഷ്കരായൈ നമഃ
805. ഓം പുഷ്കരേക്ഷണായൈ നമഃ
806. ഓം പരസ്മൈജ്യോതിഷേ നമഃ
807. ഓം പരസ്മൈധാമ്നേ നമഃ
808. ഓം പരമാണവേ നമഃ
809. ഓം പരാത്പരായൈ നമഃ
810. ഓം പാശഹസ്തായൈ നമഃ
811. ഓം പാശഹന്ത്ര്യൈ നമഃ
812. ഓം പരമന്ത്രവിഭേദിന്യൈ നമഃ
813. ഓം മൂര്ത്തായൈ നമഃ
814. ഓം അമൂര്ത്തായൈ നമഃ
815. ഓം അനിത്യതൃപ്തായൈ നമഃ
816. ഓം മുനിമാനസ ഹംസികായൈ നമഃ
817. ഓം സത്യവ്രതായൈ നമഃ
818. ഓം സത്യരൂപായൈ നമഃ
819. ഓം സര്വാന്തര്യാമിണ്യൈ നമഃ
820. ഓം സത്യൈ നമഃ
821. ഓം ബ്രഹ്മാണ്യൈ നമഃ
822. ഓം ബ്രഹ്മണേ നമഃ
823. ഓം ജനന്യൈ നമഃ
824. ഓം ബഹുരൂപായൈ നമഃ
825. ഓം ബുധാര്ച്ചിതായൈ നമഃ
826. ഓം പ്രസവിത്ര്യൈ നമഃ
827. ഓം പ്രചണ്ഡായൈ നമഃ
828. ഓം ആജ്ഞായൈ നമഃ
829. ഓം പ്രതിഷ്ഠായൈ നമഃ
830. ഓം പ്രകടാകൃത്യൈ നമഃ
831. ഓം പ്രണേശ്വര്യൈ നമഃ
832. ഓം പ്രാണദാത്ര്യൈ നമഃ
833. ഓം പഞ്ചാശത്പീഠ രൂപിണ്യൈ നമഃ
834. ഓം വിശൃംഖലായൈ നമഃ
835. ഓം വിവിക്തസ്ഥായൈ നമഃ
836. ഓം വീരമാത്രേ നമഃ
837. ഓം വിയത്പ്രസുവേ നമഃ
838. ഓം മുകുന്ദായൈ നമഃ
839. ഓം മുക്തിനിലയായൈ നമഃ
840. ഓം മൂലവിഗ്രഹ രൂപിണ്യൈ നമഃ
841. ഓം ഭാവജ്ഞായൈ നമഃ
842. ഓം ഭവരോഗഘ്ന്യൈ നമഃ
843. ഓം ഭവചക്ര പ്രവര്ത്തിന്യൈ നമഃ
844. ഓം ഛന്ദസ്സാരായൈ നമഃ
845. ഓം ശാസ്ത്രസാരായൈ നമഃ
846. ഓം മന്ത്രസാരായൈ നമഃ
847. ഓം തലോദര്യൈ നമഃ
848. ഓം ഉദാരകീര്ത്തയേ നമഃ
849. ഓം ഉദ്ദാമവൈഭവായൈ നമഃ
850. ഓം വര്ണ്ണരൂപിണ്യൈ നമഃ
851. ഓം ജന്മമൃത്യു ജരാതപ്ത ജന വിശ്രാന്തി ദായിന്യൈ നമഃ
852. ഓം സര്വോപനിഷ ദുദ്ഘുഷ്ടായൈ നമഃ
853. ഓം ശാന്ത്യതീത കലാത്മികായൈ നമഃ
854. ഓം ഗംഭീരായൈ നമഃ
855. ഓം ഗഗനാന്തസ്ഥായൈ നമഃ
856. ഓം ഗര്വിതായൈ നമഃ
857. ഓം ഗാനലോലുപായൈ നമഃ
858. ഓം കല്പനാ രഹിതായൈ നമഃ
859. ഓം കാഷ്ഠായൈ നമഃ
860. ഓം അകാന്തായൈ നമഃ
861. ഓം കാന്താര്ദ്ധ വിഗ്രഹായൈ നമഃ
862. ഓം കാര്യകാരണ നിര്മ്മുക്തായൈ നമഃ
863. ഓം കാമകേളി തരംഗിതായൈ നമഃ
864. ഓം കനത്കനക താടങ്കായൈ നമഃ
865. ഓം ലീലാ വിഗ്രഹ ധാരിണ്യൈ നമഃ
866. ഓം അജായൈ നമഃ
867. ഓം ക്ഷയവിനിര്മ്മുക്തായൈ നമഃ
868. ഓം മുഗ്ദ്ധായൈ നമഃ
869. ഓം ക്ഷിപ്ര പ്രസാദിന്യൈ നമഃ
870. ഓം അന്തര്മുഖ സമാരാദ്ധ്യായൈ നമഃ
871. ഓം ബഹിര്മുഖ സുദുര് ലഭായൈ നമഃ
872. ഓം ത്രയ്യൈ നമഃ
873. ഓം ത്രിവര്ഗ്ഗ നിലയായൈ നമഃ
874. ഓം ത്രിസ്ഥായൈ നമഃ
875. ഓം ത്രിപുര മാലിന്യൈ നമഃ
876. ഓം നിരാമയായൈ നമഃ
877. ഓം നിരാലംബായൈ നമഃ
878. ഓം സ്വാത്മാരാമായൈ നമഃ
879. ഓം സുധാസൃത്യൈ നമഃ
880. ഓം സംസാരപങ്ക നിര്മഗ്ന സമുദ്ധരണ പണ്ഡിതായൈ നമഃ
881. ഓം യജ്ഞപ്രിയായൈ നമഃ
882. ഓം യജ്ഞകര്ത്ര്യൈ നമഃ
883. ഓം യജമാന സ്വരൂപിണ്യൈ നമഃ
884. ഓം ധര്മ്മാധാരായൈ നമഃ
885. ഓം ധനാദ്ധ്യക്ഷായൈ നമഃ
886. ഓം ധനധാന്യ വിവര്ദ്ധിന്യൈ നമഃ
887. ഓം വിപ്രപ്രിയായൈ നമഃ
888. ഓം വിപ്രരൂപായൈ നമഃ
889. ഓം വിശ്വഭ്രമണ കാരിണ്യൈ നമഃ
890. ഓം വിശ്വഗ്രാസായൈ നമഃ
891. ഓം വിദ്രുമാഭായൈ നമഃ
892. ഓം വൈഷ്ണവ്യൈ നമഃ
893. ഓം വിഷ്ണുരൂപിണ്യൈ നമഃ
894. ഓം അയോനയേ നമഃ
895. ഓം യോനി നിലയായൈ നമഃ
896. ഓം കൂടസ്ഥായൈ നമഃ
897. ഓം കുളരൂപിണ്യൈ നമഃ
898. ഓം വീരഗോഷ്ഠീ പ്രിയായൈ നമഃ
899. ഓം വീരായൈ നമഃ
900. ഓം നൈഷ്കര്മ്യായൈ നമഃ
901. ഓം നാദരൂപിണ്യൈ നമഃ
902. ഓം വിജ്ഞാനകലനായൈ നമഃ
903. ഓം കല്യായൈ നമഃ
904. ഓം വിദഗ്ദ്ധായൈ നമഃ
905. ഓം ബൈന്ദവാസനായൈ നമഃ
906. ഓം തത്ത്വാധികായൈ നമഃ
907. ഓം തത്ത്വമയ്യൈ നമഃ
908. ഓം തത്ത്വമര്ത്ഥ സ്വരൂപിണ്യൈ നമഃ
909. ഓം സാമഗാന പ്രിയായൈ നമഃ
910. ഓം സോമ്യായൈ നമഃ
911. ഓം സദാശിവ കുടുംബിന്യൈ നമഃ
912. ഓം സവ്യാപസവ്യ മാര്ഗ്ഗസ്ഥായൈ നമഃ
913. ഓം സര്വാപദ്വിനിവാരിണ്യൈ നമഃ
914. ഓം സ്വസ്ഥായൈ നമഃ
915. ഓം സ്വഭാവമധുരായൈ നമഃ
916. ഓം ധീരായൈ നമഃ
917. ഓം ധീരസമര്ച്ചിതായൈ നമഃ
918. ഓം ചൈതന്യാര്ഘ്യ സമാരാധ്യായൈ നമഃ
919. ഓം ചൈതന്യ കുസുമ പ്രിയായൈ നമഃ
920. ഓം സദോദിതായൈ നമഃ
921. ഓം സദാതുഷ്ടായൈ നമഃ
922. ഓം തരുണാദിത്യ പാടലായൈ നമഃ
923. ഓം ദക്ഷിണാ ദക്ഷിണാരാധ്യായൈ നമഃ
924. ഓം ദരസ്മേര മുഖാംബുജായൈ നമഃ
925. ഓം കൗലിനീ കേവലായൈ നമഃ
926. ഓം അനര്ഘ്യ കൈവല്യ പദ ദായിന്യൈ നമഃ
927. ഓം സ്തോത്ര പ്രിയായൈ നമഃ
928. ഓം സ്തുതിമത്യൈ നമഃ
929. ഓം ശ്രുതി സംസ്തുത വൈഭവായൈ നമഃ
930. ഓം മനസ്വിന്യൈ നമഃ
931. ഓം മാനവത്യൈ നമഃ
932. ഓം മഹേശ്യൈ നമഃ
933. ഓം മംഗളാകൃതയേ നമഃ
934. ഓം വിശ്വമാത്രേ നമഃ
935. ഓം ജഗദ്ധാത്ര്യൈ നമഃ
936. ഓം വിശാലാക്ഷ്യൈ നമഃ
937. ഓം വിരാഗിണ്യൈ നമഃ
938. ഓം പ്രഗല്ഭായൈ നമഃ
939. ഓം പരമോദാരായൈ നമഃ
940. ഓം പരാമോദായൈ നമഃ
941. ഓം മനോമയ്യൈ നമഃ
942. ഓം വ്യോമകേശ്യൈ നമഃ
943. ഓം വിമാനസ്ഥായൈ നമഃ
944. ഓം വജ്രിണ്യൈ നമഃ
945. ഓം വാമകേശ്വര്യൈ നമഃ
946. ഓം പഞ്ചയജ്ഞ പ്രിയായൈ നമഃ
947. ഓം പഞ്ചപ്രേത മഞ്ചാധിശായിന്യൈ നമഃ
948. ഓം പഞ്ചമ്യൈ നമഃ
949. ഓം പഞ്ചഭൂതേശ്യൈ നമഃ
950. ഓം പഞ്ചസംഖ്യോപചാരിണ്യൈ നമഃ
951. ഓം ശാശ്വത്യൈ നമഃ
952. ഓം ശാശ്വദൈശ്വര്യായൈ നമഃ
953. ഓം ശര്മ്മദായൈ നമഃ
954. ഓം ശംഭുമോഹിന്യൈ നമഃ
955. ഓം ധരായൈ നമഃ
956. ഓം ധരസുതായൈ നമഃ
957. ഓം ധന്യായൈ നമഃ
958. ഓം ധര്മ്മിണ്യൈ നമഃ
959. ഓം ധര്മ്മവര്ദ്ധിന്യൈ നമഃ
960. ഓം ലോകാതീതായൈ നമഃ
961. ഓം ഗുണാതീതായൈ നമഃ
962. ഓം സര് വ്വാതീതായൈ നമഃ
963. ഓം ശമാത്മികായൈ നമഃ
964. ഓം ബന്ധൂക കുസുമ പ്രഖ്യായൈ നമഃ
965. ഓം ബാലായൈ നമഃ
966. ഓം ലീലാ വിനോദിന്യൈ നമഃ
967. ഓം സുമംഗല്യൈ നമഃ
968. ഓം സുഖകര്യൈ നമഃ
969. ഓം സുവേഷാഢ്യായൈ നമഃ
970. ഓം സുവാസിന്യൈ നമഃ
971. ഓം സുവാസിന്യര്ച്ചന പ്രീതായൈ നമഃ
972. ഓം ആശോഭനായൈ നമഃ
973. ഓം ശുദ്ധ മാനസായൈ നമഃ
974. ഓം ബിന്ദു തര്പ്പണ സന്തുഷ്ടായൈ നമഃ
975. ഓം പൂര് വ്വജായൈ നമഃ
976. ഓം ത്രിപുരാംബികായൈ നമഃ
977. ഓം ദശമുദ്രാ സമാരാധ്യായൈ നമഃ
978. ഓം ത്രിപുരാശ്രീവശങ്കര്യൈ നമഃ
979. ഓം ജ്ഞാനമുദ്രായൈ നമഃ
980. ഓം ജ്ഞാനഗമ്യായൈ നമഃ
981. ഓം ജ്ഞാന ജ്ഞേയ സ്വരൂപിണ്യൈ നമഃ
982. ഓം യോനിമുദ്രായൈ നമഃ
983. ഓം ത്രിഖണ്ഡേശ്യൈ നമഃ
984. ഓം ത്രിഗുണായൈ നമഃ
985. ഓം അംബായൈ നമഃ
986. ഓം ത്രികോണഗായൈ നമഃ
987. ഓം അനഘായൈ നമഃ
988. ഓം അത്ഭുതചാരിത്രായൈ നമഃ
989. ഓം വാഞ്ഛിതാര്ത്ഥ പ്രദായിന്യൈ നമഃ
990. ഓം അഭ്യാസാതിശയ ജ്ഞാതായൈ നമഃ
991. ഓം ഷഡദ്ധ്വാതീത രൂപിണ്യൈ നമഃ
992. ഓം അവ്യാജ കരൂണാ മൂര്ത്തയേ നമഃ
993. ഓം അജ്ഞാന ദ്ധ്വാന്ത ദീപികായൈ നമഃ
994. ഓം ആബാല ഗോപ വിദിതായൈ നമഃ
995. ഓം സര് വ്വാനുല്ലംഘ്യ ശാസനായൈ നമഃ
996. ഓം ശ്രീചക്രരാജ നിലയായൈ നമഃ
997. ഓം ശ്രീമത് ത്രിപുരസുന്ദര്യൈ നമഃ
998. ഓം ശ്രീശിവായൈ നമഃ
999. ഓം ശിവ ശക്ത്യൈക്യ രൂപിണ്യൈ നമഃ
1000. ഓം ലളിതാംബികായൈ നമഃ

Saturday, 22 October 2016

Some basics of Hinduism

10 Commandments of Hinduism

ക്രൈസ്‌തവജനതയ്‌ക്ക് പത്ത്‌ കല്‍പ്പനകളുണ്ടെന്ന്‌ എല്ലാവര്‍ക്കുമറിയാം. പലരും ചോദിക്കുന്നുണ്ട്‌ ഹിന്ദുക്കള്‍ക്ക്‌ അങ്ങനെ വല്ലതുമുണ്ടോയെന്ന്‌... .. ..

ഹിന്ദുക്കള്‍ക്കും പത്ത്‌ കല്‍പ്പനകളുണ്ട്‌. ആറു ദര്‍ശനങ്ങളുള്ളതില്‍ ഒരു ദര്‍ശനമാണ്‌ യോഗശാസ്‌ത്രം. അത്‌ എഴുതിയത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌.
ഇരുപത്തിനാലോ, ഇരുപത്തഞ്ചോ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അതില്‍ അഷ്‌ടാംഗ യോഗ ദര്‍ശനമാണുള്ളത്‌. അതായത്‌ എട്ട്‌ ഭാഗങ്ങള്‍. എട്ടെണ്ണമുള്ളതില്‍

ഒന്നാമത്തേത്‌ ‘യമം’,
രണ്ടാമത്തേത്‌ ‘നിയമം’,
മൂന്നാമത്തേത്‌ ‘ആസനം’,
നാലാമത്തേത്‌ ‘പ്രാണായാമം’,
അഞ്ചാമത്തേത്‌ ‘പ്രത്യാഹാര’,
ആറാമത്തേത്‌ ‘ധ്യാനം’,
ഏഴാമത്തേത്‌ ‘ധാരണ’,
എട്ടാമത്തേത്‌ ‘സമാധി’.

ആദ്യത്തെ രണ്ടെണ്ണമാണ്‌ യമ നിയമങ്ങള്‍. ജീവിതത്തില്‍ നമ്മള്‍ ഏതു പ്രവൃത്തിമണ്ഡലത്തിലുള്ളവരാണെങ്കിലും ഒരു തണല്‍ മരത്തിന്റെ തണല്‍പോലെ നമുക്ക്‌ ആശ്വാസം നല്‍കുന്നവയാണ്‌ യമ നിയമങ്ങള്‍. യമത്തില്‍ അഞ്ചും നിയമത്തില്‍ അഞ്ചും കാര്യങ്ങളുണ്ട്‌. അതാണ്‌ പത്ത്‌ കല്‍പ്പനകള്‍. അവയാണ്‌ താഴെപ്പറയുന്നത്‌.

1. അഹിംസ:
നിങ്ങളെന്ന മനുഷ്യനില്‍ നിന്ന്‌ മറ്റുള്ളവര്‍ക്ക്‌ വേദനയുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാവരുത്‌. നമ്മള്‍ വാക്കുകൊണ്ട്‌ പലരേയും വേദനിപ്പിക്കാറുണ്ട്‌. പലരും വേദനിച്ചു എന്നു പറയുമ്പോള്‍ സന്തോഷിക്കാറുമുണ്ട്‌. അല്‌പം കൂടി തനിക്ക്‌ കൃത്യമായിട്ട്‌ പറയാമായിരുന്നുവെന്ന്‌ പറയുന്നവരുമുണ്ട്‌.
ഇംഗ്ലീഷില്‍ രണ്ട്‌ വാക്കുകളുണ്ട്‌. ഒന്ന്‌ സിമ്പതി. രണ്ട്‌ എമ്പതി. സിമ്പതി എന്ന്‌ പറഞ്ഞാല്‍ മറ്റുള്ളവരോട്‌ തോന്നുന്ന ദയ, കാരുണ്യം. എമ്പതിയെന്ന്‌ പറഞ്ഞാല്‍ ഞാന്‍ ആ സ്‌ഥാനത്താണ്‌ ഇരിക്കുന്നതെങ്കില്‍ എനിക്ക്‌ എങ്ങനെ അത്‌ അനുഭവപ്പെടുമെന്ന്‌ സ്വയം ചിന്തിക്കുന്ന അവസ്‌ഥ. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്‌ണപരമാത്മാവ്‌ ഉപദേശിച്ചുകൊടുക്കുന്ന ഏതാണ്ട്‌ 630 ഓളം ശ്ലോകങ്ങളില്‍ അര്‍ജ്‌ജുനന്റെ തൊട്ടടുത്ത്‌ നിങ്ങള്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ ഭഗവത്‌ഗീത കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
ആ എമ്പതിപോലെ അഹിംസ എന്ന പദത്തിലൂടെ എന്നും ചിന്തിക്കേണ്ടത്‌ മറ്റൊരുവനെ വേദനിപ്പിക്കുമ്പോള്‍ ആ വേദനയിലൂടെ മറ്റുളളവരില്‍ ഉണ്ടാകുന്ന ആഴമൊന്ന്‌ സ്വയം അറിയാന്‍ ശ്രമിക്കുക. അത്‌ അറിയാന്‍ ശ്രമിച്ചാല്‍ ഒരിക്കലും നമുക്ക്‌ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ സാധിക്കില്ല. വേദനിപ്പിക്കണമെന്ന്‌ തോന്നുകയുമില്ല. അങ്ങനെ നമ്മളില്‍ ഒരു ഭര്‍ത്താവ്‌ തീരുമാനിക്കുകയാണ്‌; ഞാന്‍ എന്റെ ഭാര്യയെ വേദനിപ്പിക്കില്ല.
ഭാര്യ തീരുമാനിക്കുകയാണ്‌; ഞാന്‍ എന്റെ ഭര്‍ത്താവിനെ വേദനിപ്പിക്കില്ല. അച്‌ഛനും അമ്മയും തീരുമാനിക്കുകയാണ്‌; പരിധിക്കപ്പുറം മക്കളെ വേദനിപ്പിക്കില്ല. മക്കള്‍ തീരുമാനിക്കുകയാണ്‌; അച്‌ഛനേം, അമ്മയേം വേദനിപ്പിക്കില്ല. അവര്‍ക്ക്‌ വേദനയുണ്ടാക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല. ഇങ്ങനെ എല്ലാവരും ചിന്തിക്കുക. എത്ര എളുപ്പമാണ്‌. വാക്കുകോണ്ടോ, പ്രവൃത്തികൊണ്ടോ വേദനയുളവാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്‌.
2. സത്യം:
വെറുതെ സത്യമെന്ന്‌ കേട്ടാല്‍ സാമാന്യ ജനതയ്‌ക്ക് അര്‍ത്ഥം വ്യക്‌തമാവണമെന്നില്ല. ഏതുകാര്യം പറയുമ്പോഴും ചെയ്യുമ്പോഴും തീരുമാനം എടുക്കുമ്പോഴും സത്യമെന്നത്‌ എന്തെന്ന്‌ മനസ്സിലാക്കണം. 90 ശതമാനം കാര്യങ്ങളിലും നമ്മള്‍ കമെന്റ്‌ പറയുന്നത്‌ ‘സത്യം’ എന്നത്‌ എന്തെന്ന്‌ അറിയാതെയാണ്‌. ഒന്ന്‌ നമ്മള്‍ വീട്ടിനകത്തേക്ക്‌ ഇറങ്ങിനോക്കുക.
മകന്‍ അങ്ങനെ പ്രവര്‍ത്തിക്കാന്‍ കാരണമായതെന്ത്‌? മകള്‍ അങ്ങനെ കമെന്റ്‌ പറയാന്‍ കാരണമെന്ത്‌? അച്‌ഛനും അമ്മയും ഒന്ന്‌ ചിന്തിച്ചു നോക്കുക. അതുപോലെ അവര്‍ വഴക്കുപറഞ്ഞു കഴിഞ്ഞാല്‍ മക്കളും ഒന്ന്‌ ചിന്തിക്കുക. സത്യമറിയാന്‍ തീരുമാനമെടുക്കുന്നതിന്‌ മുമ്പ്‌ ഒന്ന്‌ ശ്രമിക്കുക. സത്യാവസ്‌ഥ എന്തെന്ന്‌ അറിയാനുള്ള മാനസികാവസ്‌ഥ ഉണ്ടാവണം.
3. ആസ്‌ഥേയം:
സ്‌ഥേയം- ചൂഷണം ചെയ്യുക. ആസ്‌ഥേയം ചൂഷണം ചെയ്യാതിരിക്കുക. പലപ്പോഴും പലരും മറ്റുള്ളവരുടെ കൈയില്‍ നിന്ന്‌ സമ്പത്ത്‌, മറ്റുള്ളവരുടെ ദ്രവ്യം, മറ്റുള്ളവരുടെ പ്രസിദ്ധി, മറ്റുള്ളവരുടെ പ്രമോഷന്‍, മറ്റുള്ളവര്‍ക്ക്‌ അര്‍ഹതപ്പെട്ടത്‌ എല്ലാം ചൂഷണം ചെയ്യാന്‍ ശ്രമിക്കാറുണ്ട്‌. മറ്റൊരുവനെ ചൂഷണം ചെയ്യാതിരിക്കുക.
സര്‍ ഐസക്ക്‌ ന്യൂട്ടണിന്റെ നിയമം അറിയാമല്ലോ? എല്ലാ action നും pro and equal opposite reaction ഉണ്ടാകും. ആരെയെങ്കിലും നിങ്ങള്‍ കുളത്തില്‍ ചാടിച്ചാല്‍ നിങ്ങള്‍ കിണറ്റില്‍ ചാടുമെന്ന്‌ ഉറപ്പ്‌. ഇത്‌ ആര്‍ക്കും മാറ്റാന്‍ സാധിക്കാത്ത പ്രകൃതി നിയമമാണ്‌. അതുകൊണ്ട്‌ ജീവിതത്തില്‍ ആരെയും ചൂഷണം ചെയ്യരുത്‌.
4. ബ്രഹ്‌മചര്യം:
പലപ്പോഴും ബ്രഹ്‌മചര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്‌. ലൈംഗികബന്ധത്തില്‍നിന്ന്‌ മാറിനില്‍ക്കലാണ്‌ ബ്രഹ്‌മചര്യം എന്ന്‌ പറയാറുണ്ട്‌. അത്‌ തെറ്റാണ്‌. ബ്രഹ്‌മചര്യം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം ജീവിതലക്ഷ്യത്തെക്കുറിച്ച്‌ ബോധമുണ്ടാക്കുക എന്നതാണ്‌. നമ്മള്‍ ജീവിക്കുന്നില്ലേ, ആ ജീവിതത്തിന്‌ ഒരു ലക്ഷ്യമുണ്ടാകണ്ടേ? ആ ലക്ഷ്യത്തെക്കുറിച്ച്‌ ഒരു ബോധമുണ്ടാക്കണ്ടേ? അതാണ്‌ ബ്രഹ്‌മചര്യം എന്ന്‌ പറയുന്നത്‌.
ബ്രഹ്‌മം Ultimate truth ചര്യം Process of walking towards truth. Ultimate truth എന്താണെന്ന്‌ അറിയാനുള്ള പഥസഞ്ചലനമാണ്‌ ബ്രഹ്‌മചര്യം. മക്കള്‍ക്ക്‌ വേണ്ട വിദ്യാഭ്യാസം ഒക്കെ നല്‍കി അവരെ നല്ല സ്‌ഥാനങ്ങളില്‍ എത്തിച്ചതിനുശേഷം നമ്മുടെ ശിഷ്‌ടകാലം അല്‌പമെങ്കിലും നമ്മുടെ രാഷ്‌ട്രത്തിനും ധര്‍മ്മത്തിനും വേണ്ടി ചെലവഴിക്കണം.
കുറെയധികം വ്യക്‌തികളെ നമ്മള്‍ സഹായിക്കണം. എന്നിട്ട്‌ ചിരിച്ചുകൊണ്ട്‌ വേണം ഇവിടെനിന്നും യാത്രയാകാന്‍. നമുക്ക്‌ ജീവിതലക്ഷ്യം വേണം. പണ്ട്‌ നമ്മുടെ നാട്ടില്‍ ഹുയാന്‍സാങ്ങും ഫാഹിയാനും ഒക്കെ വന്ന സമയത്ത്‌ ഓരോ പത്തു യോജന കഴിയുമ്പോഴും ഓരോ ധര്‍മ്മാശുപത്രികള്‍ ഉണ്ടായിരുന്നത്രേ. അവിടെയൊക്കെ ഫ്രീ സര്‍വീസ്‌ ആയിരുന്നു.
അവരുടെ ജീവിതത്തില്‍ മക്കളൊക്കെ നല്ല നിലയില്‍ എത്തിച്ചതിനുശേഷം ശിഷ്‌ടജീവിതം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിച്ചിരുന്നവരായിരുന്നു. അത്‌ നമുക്കും സാധിക്കണം. ഈ ശരീരത്തില്‍നിന്നും ആത്മാവ്‌ വിട്ടുപോകുന്നതിന്‌ മുമ്പ്‌ നമ്മള്‍ക്ക്‌ എന്തൊക്കെ സാമൂഹ്യസേവനങ്ങള്‍ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ സാധിക്കണം. ആ മഹത്വം നമ്മളില്‍ ഉണ്ടാകണം. അതിന്‌ ജീവിതലക്ഷ്യം വേണം.
5. അപരിഗ്രഹം:
പരിഗ്രഹം മറ്റുള്ളവരുടേത്‌ വേണമെന്നുള്ള തോന്നലുകള്‍. അപരിഗ്രഹം ഉള്ളതുകൊണ്ട്‌ സന്തോഷിക്കാന്‍ സാധിക്കില്ല. അത്‌ ജീവിതത്തിന്റെ ഒരു മാര്‍ഗ്ഗമാക്കണം. എനിക്കുള്ളത്‌, ഈശ്വരനെനിക്ക്‌ തന്നത്‌, എന്നെ അനുഗ്രഹച്ചത്‌, അതുകൊണ്ട്‌ തൃപ്‌തിപ്പെട്ട്‌ നമുക്ക്‌ ജീവിക്കാന്‍ സാധിക്കണം. ആവശ്യമില്ലാത്തയിടത്തേക്ക്‌ പരിധിക്കപ്പുറത്തേക്ക്‌ ചാടരുത്‌.
കേരളത്തില്‍ 23 ശതമാനം വിദ്യാര്‍ത്ഥികളും Psychologically അബ്‌നോര്‍മലാണ്‌. എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക് മുമ്പ്‌, എന്‍ട്രന്‍സ്‌ പരീക്ഷയ്‌ക്ക് മുമ്പ്‌ എന്തുകൊണ്ട്‌? അമ്മ നല്‍കുന്ന ടെന്‍ഷന്‍; അച്‌ഛന്‍ നല്‍കുന്ന ടെന്‍ഷന്‍, മക്കളോട്‌ നമ്മള്‍ പറയാറില്ലേ എന്‍ട്രന്‍സ്‌ എഴുതി എംബി.ബി.എസ്‌. എടുത്ത്‌ എം.ഡി. എടുത്ത്‌ നീ നല്ല ഒരു ഡോക്‌ടര്‍ ആകണമെന്ന്‌. ഡോക്‌ടര്‍ ആകണമെന്ന ആഗ്രഹം മാത്രം വച്ച്‌ ആ കുട്ടിയെ വളര്‍ത്തുന്നു.
എവിടെയെങ്കിലുംവച്ച്‌ പരാജയപ്പെട്ടാല്‍ കുട്ടിക്ക്‌ ടെന്‍ഷന്‍, അമ്മയ്‌ക്ക് ടെന്‍ഷന്‍ വീട്ടിനകത്തെ അന്തരീക്ഷം എത്ര നെഗറ്റീവാകുന്നു. അല്‌പം തമാശയായിട്ട്‌ ഒന്നു ചിന്തിച്ചുനോക്കുക. എം.ബി.ബി.എസ്‌. ഡോക്‌ടര്‍ ആകുന്നതും വെറ്റിനറി സയന്‍സ്‌ എടുത്ത്‌ ഡോക്‌ടര്‍ ആകുന്നതും. എം.ബി.ബി.എസ്‌. എടുത്തവര്‍ക്ക്‌ ഒറ്റ മൃഗത്തെ മാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ.
വെറ്റിനറി സയന്‍സ്‌ എടുത്തയാള്‍ക്ക്‌ വിവിധ മൃഗങ്ങളെ ചികിത്സിക്കാന്‍ സാധിക്കും. ഇങ്ങനെ നമ്മള്‍ ചിന്തിക്കണം. അല്ലാതെ ഒന്നുമാത്രം നല്ലതാണ്‌. മറ്റത്‌ ചീത്തയാണെന്ന സ്വഭാവം മാറണം. അവനവനുള്ളതുകൊണ്ട്‌ ഭംഗിയായിട്ട്‌ സംതൃപ്‌തമായിട്ടുള്ള ഒരു ജീവിതം നയിക്കാന്‍ സാധിക്കണം.
6. ശൗചം-
അതായത്‌ ശുചി: സാധിക്കുമെങ്കില്‍ ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണതേച്ച്‌ കുളിക്കാന്‍ ശ്രമിക്കുക. നമ്മുടെ ശരീരത്തിലെ ലിപ്പോപ്രോട്ടീന്‌ എണ്ണയുടെ ആവരണം അത്യാവശ്യമാണ്‌. പണ്ട്‌ കേരളത്തില്‍ ഉള്ളവര്‍ക്ക്‌ സ്‌കിന്‍ കാന്‍സര്‍ 0.2 ശതമാനം ആണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ കേരളീയര്‍ക്ക്‌ 12.8 ശതമാനമാണ്‌ സ്‌കിന്‍ കാന്‍സര്‍. അതിന്‌ കാരണം ഇപ്പോള്‍ നമ്മള്‍ എണ്ണതേച്ച്‌ കുളിക്കാറില്ല.
അതൊന്ന്‌ ശീലിക്കണം. ശുചിത്വം, ബാഹ്യമായ ശുചിത്വവും ആന്തരികമായ ശുചിത്വവും ഉള്‍പ്പെടുന്നു. അതിരാവിലെ എഴുന്നേറ്റ്‌ മൂന്ന്‌ ഗ്ലാസ്‌ വെള്ളം കുടിക്കുന്നതുപോലെ നല്ല ഒരു Internal Cleaness വേറെയില്ല. രക്‌തത്തില്‍ അധികമായിട്ടുള്ള ഷുഗര്‍ ഫില്‍റ്റര്‍ ചെയ്‌ത് പുറത്തുപോകും. അതുപോലെ അധികമായിട്ടുളള ഉപ്പും ഫില്‍റ്റര്‍ ചെയ്‌ത് പുറത്തേക്ക്‌ പോകും. രക്‌തം ശുദ്ധീകരിക്കാന്‍ ഇത്രയും ഗുണകരമായ മറ്റൊരു മാര്‍ഗം വേറെയില്ല.
ശൗചത്തില്‍ ഒന്നാമത്തേത്‌ External body Cleaning by bath, and internal body Cleaning by taking watter. ഒരു പ്രാണായാമം- ശ്വാസോച്‌ഛ്വാസം ക്ലീന്‍ ചെയ്യാന്‍ ഉപകരിക്കും. പ്രാണായാമം ചെയ്യുന്നതിലൂടെ ബ്ലഡിന്‌ വേണ്ട ഒക്‌സിജന്‍ ലഭിക്കുന്നു. അപ്പോള്‍ ശരീരത്തിലെ സെല്‍സ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. ഒരു ടെന്‍ഷനും
7. സന്തോഷം:
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്‌. ഒരഞ്ച്‌ മിനിറ്റ്‌ നമ്മള്‍ക്ക്‌ ഇടവേള കിട്ടിയാല്‍ ആ അഞ്ചു മിനിറ്റ്‌ നമുക്ക്‌ സന്തോഷിക്കാന്‍ സാധിക്കണം. നമ്മള്‍ ഒരാളെ സ്വീകരിക്കുന്നതിന്‌ എയര്‍പോര്‍ട്ടില്‍ ചെല്ലുന്നു. അപ്പോഴാണ്‌ അറിയുന്നത്‌ ഫ്‌ളൈറ്റ്‌ അര മണിക്കൂര്‍ ലേറ്റാണെന്ന്‌. അപ്പോള്‍ സാധാരണയായി നമ്മള്‍ എന്താണ്‌ ചെയ്യുന്നത്‌? ആദ്യം പ്രധാനമന്ത്രിയെ ചീത്തവിളിക്കും.
പിന്നെ ഏവിയേഷന്‍ മിനിസ്‌റ്ററിനെ ചീത്തവിളിക്കും. പിന്നെ വിമാനമോടിക്കുന്ന പൈലറ്റിനെ ചീത്തവിളിക്കും. അത്‌ കഴിഞ്ഞ്‌ മൊത്തം ശപിക്കാന്‍ തുടങ്ങും. ഒരുകാര്യം മനസ്സിലാക്കുക ഇതുകൊണ്ട്‌ പ്രധാനമന്ത്രിയുടെ രക്‌തസമ്മര്‍ദ്ദം കൂടില്ല. ഈ ശാപവാക്കുകള്‍ നമ്മളെത്തന്നെ ടെന്‍ഷനടിപ്പിക്കും. മറിച്ച്‌ ഫ്‌ളൈറ്റ്‌ അര മണിക്കൂര്‍ ലേറ്റാണെന്ന്‌ മനസ്സിലായാല്‍ അര മണിക്കൂര്‍ ഈശ്വരന്‍ നമുക്ക്‌ ഫ്രീ റ്റൈം തന്നിട്ടുണ്ട്‌ എന്ന്‌ കരുതുക.
ഒരു ജോലിയും ചെയ്യാനില്ല. ഓഫീസിലേക്ക്‌ പോകണ്ട, വീട്ടിലേക്ക്‌ പോകണ്ട. ഒന്നും ചെയ്യേണ്ടതില്ല. ആ അര മണിക്കൂര്‍ സന്തോഷിക്കാന്‍ പഠിക്കുക. കിട്ടുന്ന അഞ്ചു മിനിറ്റ്‌ ആണെങ്കിലും അത്‌ നെഗറ്റീവ്‌ ചിന്തിക്കാതെ പോസിറ്റീവ്‌ ആകാന്‍ നോക്കുക. വീട്ടിനകത്താണെങ്കിലും അത്‌ സന്തോഷത്തോടെ കഴിയാന്‍ ശ്രമിക്കുക.
മിക്കവാറും കേരളത്തില്‍ പവര്‍ കട്ടുണ്ട്‌. ആ സമയത്ത്‌ ഭാര്യയും മക്കളും ഭര്‍ത്താവും ഒരുമിച്ചിരുന്ന്‌ ഓഫീസിലുണ്ടായ കാര്യങ്ങളോ, കുട്ടികള്‍ സ്‌കൂളിലുണ്ടായ കാര്യങ്ങളോ പറയുക. ആ അരമണിക്കൂര്‍ സമയം അന്ധകാരം, തമസോമ ജ്യോതിര്‍ഗമയ ആക്കാന്‍ ശ്രമിക്കുക. അല്ലാതെ മെഴുകുതിരി കത്തിച്ച്‌ കുട്ടിയെ പഠിപ്പിക്കാതിരിക്കുക. കാരണം ഈ അര മണിക്കൂര്‍ ഈശ്വരാനുഗ്രഹംകൊണ്ട്‌ ലഭിച്ചതാണെന്ന്‌ വിശ്വസിക്കുക. ആ അര മണിക്കൂര്‍ നമ്മള്‍ സന്തോഷിക്കാന്‍ പഠിക്കണം.
8. തപഹ:
തപസ്സ്‌: ജീവിതം തന്നെ ഒരു തപസ്സാക്കി മാറ്റാന്‍ ശ്രമിക്കുക. വീട്ടമ്മ ഒരു കപ്പ്‌ ചോറുവയ്‌ക്കുമ്പോള്‍ അതൊരു തപസ്സാണ്‌. ഓഫീസില്‍ ഫയല്‍ നോക്കുമ്പോള്‍ അതൊരു തപസ്സാണ്‌. ആ തപസ്സ്‌ ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ സാധിക്കണം. ഭാര്യയെ നന്നായി നോക്കുന്ന തപസ്സ്‌. ഓഫീസില്‍ കൃത്യസമയത്ത്‌ എത്തുന്ന തപസ്സ്‌. ഭര്‍ത്താവിന്‌ ആവശ്യമുള്ളതൊക്കെ കൊടുക്കുന്ന തപസ്സ്‌.
മക്കളെ വളര്‍ത്തുന്ന തപസ്സ്‌. ഓഫീസില്‍ നാം ചെയ്‌തുതീര്‍ക്കേണ്ട കര്‍മ്മമെന്ന തപസ്സ്‌. എല്ലാം ഒരു തപസ്സുപോലെ ചെയ്യുവാന്‍ കഴിയണം. വളരെ സന്തോഷത്തോടുകൂടി ഒരു പ്രവൃത്തി ചെയ്യുവാനെടുക്കുന്ന കലോറി താപത്തിന്റെ എത്രയോ മടങ്ങ്‌ വേണം; അത്‌ മനസ്സില്ലാ മനസ്സോടെ ശപിച്ചുകൊണ്ട്‌ ചെയ്യാന്‍. അതായത്‌ അര്‍ദ്ധമനസ്സോടുകൂടി നെഗറ്റീവ്‌ ചിന്തിച്ച്‌ ഒരു കാര്യവും ചെയ്യരുത്‌.
ചിലപ്പോഴൊക്കെ നമുക്ക്‌ തോന്നാറില്ലേ ഇന്ന്‌ ഇത്രയും ജോലി ചെയ്‌തിട്ടും എനിക്ക്‌ ഒരു ക്ഷീണവുമില്ലെന്ന്‌. അത്‌ മുകളില്‍ പറഞ്ഞ കാരണംകൊണ്ടാണ്‌. നിറഞ്ഞ സംതൃപ്‌തിയോടുകൂടിയാണ്‌ ആ ജോലി ചെയ്‌തത്‌. എനര്‍ജി കുറച്ചേ ചെലവായുള്ളൂ.
9. സ്വാധ്യായം:
നിങ്ങള്‍ എവിടെ വര്‍ക്കു ചെയ്യുകയാണെങ്കിലും ഏതു ജോലി ചെയ്യുകയാണെങ്കിലും അതിനെക്കുറിച്ച്‌ പരമാവധി അറിവു നേടണം. നിങ്ങള്‍ ഒരു ക്ലെര്‍ക്കാണെങ്കില്‍ ഒരു ക്ലെര്‍ക്ക്‌ അറിയേണ്ട എല്ലാക്കാര്യങ്ങളും പരമാവധി പഠിക്കണം. ഒരു വീട്ടമ്മയാണെങ്കില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന എല്ലാ കറികളും ഉണ്ടാക്കാന്‍ പഠിക്കണം. പഠിച്ചാല്‍ മാത്രം പോരാ ഭര്‍ത്താവിന്‌ തിന്നാന്‍ പാകത്തിന്‌ ഉണ്ടാക്കണം. അതാണ്‌ സ്വാധ്യായംകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. പഠിക്കുക; എല്ലാം പഠിക്കുക. ജീവിതത്തില്‍ സാധിക്കുന്ന അത്രയും അറിവു നേടുക.
10. ഈശ്വര പ്രണിധാനം:
ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന്‌ മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട്‌ നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്‌? ഉത്തരം പറയുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട്‌ ഭൂമിയില്‍. അത്‌ ജനിച്ച്‌ വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക്‌ അതില്‍ കാണാന്‍ സാധിക്കും.

പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത്‌ മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട്‌ ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ്‌ ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്‌. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ്‌ പുറത്തേക്ക്‌ വരും.

ആ ചിത്രം ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട്‌ ദൂരെ മാറിനിന്ന്‌ നോക്കുക. കോഴിമുട്ട പൊട്ടിച്ച്‌ കോഴിക്കുഞ്ഞ്‌ പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച്‌ താറാവു കുഞ്ഞ്‌ പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്‌ നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ നോക്കി പേടിച്ച്‌ പുറകിലേക്ക്‌ പോകും. താറാവിന്റെ കുഞ്ഞ്‌ വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്‌. താറാവ്‌ കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന്‌ ഉണ്ടായതാണ്‌.

എങ്ങനെയാണ്‌ താറാവിന്റെ കുഞ്ഞിന്‌ അറിവുണ്ടായത്‌ വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. എങ്ങനെയാണ്‌ കോഴിക്കുഞ്ഞിന്‌ അറിവുണ്ടായത്‌ വെളളത്തില്‍ ചാടരുതെന്ന്‌. ആരാണ്‌ കൊടുത്തത്‌? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന്‌ അതിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ തലച്ചോറില്‍ അത്‌ എഴുതി വച്ചിട്ടുണ്ട്‌. ആ അറിവിനെയാണ്‌ പ്രപഞ്ചചൈതന്യം എന്നു പറയുന്നത്‌. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്‌. അതുകൊണ്ടാണ്‌ നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്‌, കരള്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക്‌ സമുദ്രത്തിന്റെ അടുത്ത്‌ ഒരു സ്‌ഥലമുണ്ട്‌ ന്റണ്ഡഗ്ന ങ്കത്സനുനു. അവിടെ സാല്‍മണ്‍ മത്സ്യം വന്ന്‌ മുട്ടയിടും ആ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക്‌ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക്‌ വന്ന്‌ പെസഫിക്‌ സമുദ്രത്തിലൂടെ പോയി നേരെ സൗത്ത്‌ അമേരിക്കയുടെ താഴെക്കൂടെ സൗത്ത്‌ ആഫ്രിക്ക കടന്ന്‌ പോയിട്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും കടന്ന്‌ ഇന്ത്യന്‍ മഹാസമുദ്രം കടന്ന്‌, ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇന്ത്യന്‍ സമുദ്രം കടന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രം കടന്ന്‌ സൗത്താഫ്രിക്കയും സൗത്ത്‌ അമേരിക്കയും കടന്ന്‌ പസഫിക്‌ സമുദ്രവും കടന്ന്‌ വീണ്ടും ആര്‍ട്ടിക്ക്‌ സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ്‌ വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന്‌ അത്‌ മുട്ടയിടും.

തലയടിച്ച്‌ ചത്തുപോകും. ഏതാണ്ട്‌ 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത്‌ തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്‌. കണ്ണിന്‌ കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന്‌ സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക്‌ തലങ്ങും വിലങ്ങും പോവുകയാണ്‌.

എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക്‌ പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ; അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട്‌ പറയും ‘അഹം ബ്രഹ്‌മാസ്‌മി’ ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്‌. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.

പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക്‌ സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം. അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്‌മചര്യം അപരിഗ്രഹം, ശൗചം, സന്തോഷം, തപഹ, സ്വാധ്യായം, ഈശ്വര പ്രണിധാനം. ഇതാണ്‌ പത്തു കല്‍പ്പനകള്‍.?🌺സൗപർണ്ണികം 🌺


🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷


ഹൈന്ദവ വിശ്വാസ്സമനുസരിച്ച് പഞ്ചശുദ്ധി പാലിച്ചാൽ അവിടെ ദൈവിക സാന്നിത്യം ഉണ്ടാവും.

| ) ശരീരശുദ്ധി (ഉച്ചക്ക് ഇറച്ചിയോ മീനോകൂട്ടി ചോറുണ്ട തിനു ശേഷം വൈകിട്ട് ക്ഷേത്ര
ത്തിൽ പോകരുത്‌)

2) മന:ശുദ്ധി (പ്രാർത്ഥനക്കിടയിൽ പലചിന്തകൾ പാടില്ല. നന്നായി പ്രാണായാമം ചെയ്യുക )

3) സ്ഥലശുദ്ധി.(പ്രാർത്ഥിക്കുന്ന സ്ഥലം നല്ല വെടിപ്പായിരിക്കണം. വെള്ളം തളിക്കണം. ഒരു പാത്രത്തിൽ വെള്ളമെടുത്തു തുളസിയിട്ട് അതിൽ കൈതൊട്ട് പുണ്യാഹമന്ത്രം ജപിച്ച് തളിക്കുക. 'ഗംഗേ ച യമുനേ ച
ചൈവ ഗോദവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേ സ്മിൻ സന്നിധിം കുരു)

4 ) ദ്രവ്യശുദ്ധി (വിളക്കും തിരിയും എണ്ണയും ഒക്കെ വൃത്തിയുള്ള തായിരിക്കണം. വിളക്കെണ്ണ എന്ന പേരിൽ ലൂസായി കിട്ടുന്ന ഒരു തരം 'ചീഞ്ഞെണ്ണ 'മേടിച്ച് വിളക്കിലൊഴിക്കരുത്. ദൈവം
ആ ഏരിയായിൽ വരില്ല)

5) മന്ത്രശുദ്ധി ( മന്ത്രങ്ങൾ തെറ്റാ യി ജപിക്കരുത്, അമ്മ പറഞ്ഞു തന്ന മന്ത്രം ജപിക്കാം, എന്നാൽ
മാസികയിൽ കാണുന്ന ചില മന്ത്രങ്ങൾ ഗുരുപദേശമില്ലാതേ ജപിക്കരുത്, ഇടക്ക് മന്ത്രങ്ങൾ മാറി മാറി ജപി ക്കരുത്, ഏതെങ്കിലും ഒരു ദൈവ ത്തിന്റെ മന്ത്രം സ്ഥിരമായി ജപിക്കുക. മറ്റു ദൈവങ്ങളെ സ്മരിച്ചാൽ മതി. എല്ലാവരേയും വിളിച്ചില്ലെങ്കിൽ പരിഭവമുണ്ടാകു ന്നത് മനുഷ്യരിലാണ്; ദൈവത്തിലല്ല. കഴിവതും എല്ലാദിവസവും വിളക്കുകത്തിക്കുക. അതിനു
കഴിയാതേ വന്നാൽ ദൈവ കോ പമൊന്നും ഉണ്ടാവില്ല. കാരണം നമ്മൾ, നമ്മുടെ മനസ്സറിയാവുന്ന ദൈവത്തേയാണ് വച്ചാരാധിക്കു ന്നത് അല്ലാതേ തൊട്ടാൽ കോപിക്കുന്ന പിശാചുക്കളെയല്ല.

ദിവസവും 20 മിനിറ്റ് ദൈവത്തിനായി മാറ്റി വയ്ക്കുക. ഇവർക്ക് പറയത്തക്ക പ്രശ്നങ്ങ ളൊന്നും ഉണ്ടാവില്ല. ഇതിനു സമയം കണ്ടെത്താനാവാത്തവർക്ക്: ജീവിതത്തിൽ 'ടെൻഷനടിക്കാൻ
 ഒരുപാടുസമയം കളയേണ്ടി വരും.   ഒരു കാര്യം ഉറപ്പു തന്നെയാണ് ദൈവം എന്ന മഹാസംഭവം
ഉള്ളതു തന്നെയാണ്.


🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

കലിയുഗത്തില്‍ ഏറ്റവും ഫലപ്രദം നാമജപം

ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന്‌ അനുഷ്ഠിക്കുവാന്‍ പ്രസായമാണ്‌. സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ്‌ നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന്‌ ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായി. കലിയുഗത്തില്‍ മനുഷ്യമനസ്സ്‌ കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ട്‌ ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു. ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ നാരദമഹര്‍ഷി ബ്രഹ്മദേവന്റെ സന്നിധിയിലെത്തി. വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന്‌ അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ്‌ കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന്‌ ബ്രഹ്മാവ്‌ ഉപദേശിച്ചു. ഏതൊ ക്കെ നാമങ്ങളാണ്‌ എന്ന നാരദന്റെ ചോദ്യത്തിന്‌ മറുപടിയായി ബ്രഹ്മാവ്‌ പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.


‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’


ഇതാണ്‌ ആ മന്ത്രം. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. എന്നതാണനുഭവം. ഇത്‌ ജപിക്കുന്നതിന്‌ ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതാണ്‌ സാലോക്യമോക്ഷം. ഭഗവാന്റെ സമീപത്തുതന്നെ എത്തിച്ചേരുന്നത്‌ സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത്‌ സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത്‌ സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപംകൊണ്ട്‌ സിദ്ധിക്കുന്നു എന്നാണ്‌ ബ്രഹ്മാവ്‌ അരുളിചെയ്തത്‌. അപ്പോള്‍ ഗ്രഹദോഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. മുജ്ജന്മപാപങ്ങളാണ്‌ ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്‌. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്ന്‌ അതില്‍നിന്നുതന്നെ വ്യക്തമാകുന്നു. കൃഷ്ണയജുര്‍വ്വേദാന്തര്‍ഗ്ഗതമായ കലിസന്തരണ ഉപനിഷത്തിലാണ്‌ ഈ നാമമാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെടുന്നത്‌. ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതില്‍ നാമകീര്‍ത്തനമാണ്‌ ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന്‌ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. അതീവ സൂക്ഷ്മത ആവശ്യമുള്ളതും സങ്കീര്‍ണ്ണവുമായ മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ഹോമ, പൂജാദികള്‍, തപസ്സ്‌ ആദിയായ ഉപാസനാമാര്‍ഗ്ഗങ്ങള്‍ എങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കും എന്നോര്‍ത്ത്‌ വിഷമിക്കുന്ന സാധാരണ മനുഷ്യന്‌ അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.


🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള  ഹിന്ദു മതത്തിലെ ചില അടിസ്ഥാന ജ്ഞാനങ്ങൾ .
______________________________________

🔺 ചോദ്യം
"ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?

🔻ഉത്തരം
ഉണ്ട്. എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം അതാണ് മതം

🔺ചോദ്യം
 "മതസ്ഥാപകനണ്ടോ" ?

🔻ഉത്തരം
ഉണ്ട് . സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്

🔺 ചോദ്യം
"ഒരു മത ഗ്രന്ഥമുണ്ടോ?

🔻ഉത്തരം
ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം 📖

☀ ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന്അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. 🚩

☀ ഹിന്ദു മതത്തില് എല്ലാം ഉണ്ട്  ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു
മതത്തിലുമില്ല .
എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .

അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് .

സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക .

" ഒരു മതം സത്യമാണെങ്കില് എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില്
ഹിന്ദു മതം എത്രത്തോളം എന്റെതാണോ , അത്രത്തോളം നിങ്ങളുടെതുമാണ് " 📖

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ അടങ്ങിയിരിക്കുന്നു എന്നു നോക്കാം

🚩വേദങ്ങൾ (ശ്രുതി)

--------------------

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
---------------------------------------------

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

----------------------------------------------

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

---------------------------------------------

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

----------------------------------------------

യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം,
b. അര്‍ത്ഥോപവേദം
____________________________
🚩ഉപനിഷത് (ശ്രുതി)
---------------------------------------------

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്

--------------------------------------------
🚩ദശോപനിഷത്തുക്കള്‍-
--------------------------------------------

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം

--------------------------------------------
🚩ഷഡ്ദര്‍ശനങ്ങൾ
--------------------------------------------

1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി


സ്മൃതി(ധര്‍മ്മശാസ്ത്രം)

-----------------------

🚩 സ്മൃതി പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.

പുരാണങ്ങള്‍

-----------------------
🚩 അഷ്ടാദശപുരാണങ്ങൾ
---------------------------

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
-------------------
🚩ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------

🚩രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------

🚩മഹാഭാരതത്തിലെ 18പര്‍വ്വങ്ങള്‍.

----------------

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

---------------------------------------
🚩ശ്രീമദ് ഭഗവത് ഗീത
--------------------------------------

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')

രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)

1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് 🚩

ഇവിടം കൊണ്ട് തീരുന്നതല്ല ഹിന്ദുമതം

സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ഹിന്ദു മതത്തിന്റെ ഏഴയലത്ത് ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ.. പ്രചരിപ്പിക്കൂ... 🚩🙏
ഹൈന്ദവർ അറിയുവാൻ

1. സന്ധ്യാ നാമം :

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

4.മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു, അഗ്നി, ആകാശം

6. പഞ്ച മാതാക്കൾ :

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

7. സപ്തര്ഷികൾ :

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

10. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

11. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

12. ദശപുഷ്പങ്ങൾ :

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം
              -----------------------------------------

14. വേദങ്ങൾ 4 : ഋക്, യജൂസ്, സാമം, അഥര്വ്വം

15. ഉപവേദങ്ങൾ : ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

16. വേദാംഗങ്ങൾ : ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

17. വേദോപാംഗങ്ങൾ : യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ : പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

19. യമം : അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

20. നിയമം : ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!  ഭാരത സംസ്കാരം ........!!!


🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷


ഹിന്ദുമതത്തിന്റെ പൊരുള്‍ അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസം ഉള്ള ഒന്നാണ് ഹിന്ദുമതത്തിലെ ബിംബങ്ങള്‍. തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ഏറെയും. മറ്റു മതക്കാര്‍ പോട്ടെ. മിക്ക ഹിന്ദുക്കള്‍ക്ക് പോലും എന്താണ് ഹിന്ദുമതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല.
ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മതം എന്നൊരു 'മതം' ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പെടാത്തവര്‍ക്കു മറ്റുള്ളവര്‍ നല്‍കിയ പേര് ആണ് ഹിന്ദു എന്നത്. സിന്ധു നദിക്കു കിഴക്ക് ഭാരതം എന്നാ സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇട്ട വിളിപ്പേര് ആണ് ഹിന്ദു.പിന്നെ ഉള്ളത് എന്താ ? സനാതന ധര്‍മം എന്നൊരു ജീവിത വ്യവസ്ഥ ആണ് മറ്റുള്ളവരില്‍ നിന്നും അന്യമായി തനതായി ഉള്ളത് എന്ന് സാമാന്യമായി പറയാം.

സനാതന ധര്മമത്തില്‍ പ്രധാനമായും ഉള്ളത് ലോകബന്ധം മനസ്സില്‍ നിന്ന് വിട്ടു ഏകാന്ത ധ്യാനം ചെയ്യുമ്പോള്‍ ഉളവാവുന്ന ബോധോദയം എന്ന അവസ്ഥയിലേക്കുള്ള വഴികള്‍ ആണ്. സാധാരണക്കാര്‍ കുടുംബജീവിതം വഴി സ്വയം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണത്തില്‍ പെട്ട് സ്വയം പൊക്കിപ്പിടിക്കുന്ന അവസ്ഥയില്‍ മിക്കവാറും എത്തുന്നു. പിന്നെ ലോകത്തിലെ മൂല്യങ്ങളില്‍ പെട്ട് കറങ്ങുന്നു. ആരോഗ്യം, ചെറുപ്പം, സ്വത്ത്, സൌന്ദര്യം, സ്ഥാനം എന്നിവയ്ക്ക് ആണ് ലോകത്തില്‍ മതിപ്പ്. പിന്നെ അതിന്റെ പിന്നാലെ ഉള്ള പാച്ചില്‍ ആയി. ആഗ്രഹങ്ങളിലും മത്സരത്തിലും വിദ്വേഷത്തിലും അസൂയയിലും മിക്കവരും എരിഞ്ഞോടുങ്ങുന്നു. പിന്നെയും ജനനം മരണം. ചക്രം അവസാനിക്കുന്നില്ല. ജീവന്മുക്തന്‍ ആവുന്നത് വരെ.

ഈ ജനനമരണ ചക്രത്തില്‍ നിന്നുള്ള രക്ഷയെ കുറിച്ചുള്ളതാണ് സനാതന ധര്‍മം.

മരണത്തില്‍ നിന്നുള്ള മോചനം. നിത്യജീവന്‍. ആനന്ദം. അറിവ്. ധര്‍മം ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. ധര്‍മം എന്നാല്‍ ശരിയായ കര്‍മം. ഉത്തരവാദിത്വങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പാലിച്ചു, പൂര്‍ണമായി ജീവിച്ചു സാഫല്യം നേടാന്‍ ഉള്ള മാര്‍ഗം.
സനാതന ധര്മത്തിലെ രീതികള്‍ നല്ല കുടുംബ ബന്ധങ്ങളില്‍ തുടങ്ങി ബോധോദയത്തില്‍ എത്തുന്നത് വരെ ഉള്ള വഴി ആണ്. യോഗ, പ്രാണായാമം, ധ്യാനം എന്നിവ അതിന്റെ മാര്‍ഗങ്ങള്‍ ആണ്. വിഗ്രഹ ആരാധന, ജാതി വ്യവസ്ഥ, അയിത്തം, പലദൈവങ്ങള്‍ എന്നിവ ഒക്കെ താഴെ കിടയില്‍ ഉള്ള ഭക്തിമാര്‍ഗ രീതികള്‍ ആണ്. ബോധോദയത്തില്‍ എത്താന്‍ അതിന്റെ ഒന്നും ആവശ്യം ഇല്ല.

ഹിന്ദു ബിംബങ്ങളുടെ അര്‍ഥം:
ഇന്ദ്രന്‍, ദേവകള്‍, സ്വര്‍ഗം, അപ്സരസ്, ഗന്ധര്‍വന്‍, 33 കോടി ദേവതകള്‍, പാലാഴിയില്‍ അനന്ത സര്‍പ്പത്തിനു മുകളില്‍ ഉറങ്ങുന്ന മഹാവിഷ്ണു, പുക്കിളി നിന്നുണ്ടായ താമരയില്‍ ഇരിക്കുന്ന നാല് തല ഉള്ള ബ്രഹ്മാവ്‌, താമരയില്‍ ഇരിക്കുന്ന സരസ്വതിയും ലക്ഷ്മിയും, ആനയുടെ തല ഉള്ള ഗണപതി, പത്തു തലയുള്ള രാവണന്‍, ഹനുമാന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞ ശിവന്‍, എലിവാഹനം, മയില്‍ വാഹനം, പുഷ്പക വിമാനം, കുടത്തിലെ കുട്ടികള്‍, സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും, നരകം, അസുരന്മാര്‍, തുടങ്ങി ബിംബങ്ങളുടെ ഘോഷയാത്ര ആണ് ഹിന്ദുമതത്തില്‍.
അര്‍ഥം അറിഞ്ഞാല്‍ നേരെ ബോധോദയം വരെ എത്താന്‍ സഹായിക്കുന്നതും അര്‍ഥം അറിഞ്ഞില്ലെങ്കില്‍ പുറത്തു നിന്ന് പരിഹസിച്ചു ഒന്നും മനസ്സിലാക്കാതെ ചിരിച്ചു ചിരിച്ചു ചത്തു പോവുകയും ചെയ്യുന്ന അവസ്ഥ ആണ്.

രക്ഷപ്പെടാന്‍ എന്താ ഒരു വഴി ? അല്ലെ ?ചില സൂചനകള്‍ മാത്രം തരാം. ബുദ്ധി ഉള്ളവര്‍ മനസ്സിലാക്കിക്കൊളുക.

ഇന്ദ്രന്‍ എന്നാല്‍ മനസ്.
ദേവന്മാര്‍ എന്നാല്‍ ഇന്ദ്രിയങ്ങള്‍ (കണ്ണ് മൂക്ക്, നാക്ക്, ചെവി, ത്വക്ക്).ദേവേന്ദ്രന്‍ എന്നാല്‍ ദേവകളുടെ രാജാവ്.
33 കോടി ദേവതകള്‍ എന്നാല്‍ അത്രയും എണ്ണം വരുന്ന ശരീരത്തിലെ നാഡികള്‍. (Nerves)
സ്വര്‍ഗം എന്നാല്‍ മനോലോകം.
സ്വര്‍ഗവാസം എന്നാല്‍ ശാരീരിക അവസ്ഥയെക്കാള്‍ ഉയര്‍ന്ന ജീവിതം.
ഭൂമിയിലെ ജീവിതം എന്നാല്‍ ശാരീരികാവസ്ഥയിലുള്ള ജീവിതം.
അനന്തന്‍ എന്നാല്‍ അന്തമില്ലാത്തതു. സമയവും സ്ഥലവും. അതിന്റെ പുറത്തു ശയിക്കുന്ന മഹാവിഷ്ണു. ബോധം.മഹാവിഷ്ണു വിന്റെ പുക്കിളില്‍ നിന്നും താമര. അതില്‍ നാല് തല ഉള്ള ബ്രഹ്മാവ്‌. താമരയില്‍ ആര്‍ക്കെങ്കിലും ഇരിക്കുവാന്‍ പറ്റുമോ ? ഭാരം ഇല്ലാത്ത സ്വപ്നങ്ങള്‍ക്ക് മാത്രമേ അവിടെ ഇരിക്കാന്‍ പറ്റുള്ളൂ. ബ്രഹ്മാവിന്‍റെ ജോലി ലോക സൃഷ്ടി. അതിനു വേണ്ടത് സരസ്വതി, അറിവ്. ബ്രഹ്മാവ്‌ എന്നത് കാലാകാലങ്ങളില്‍ ബോധത്തില്‍ നിന്നുണ്ടാകുന്ന ലോകസ്രഷ്ടാവിന്റെ അവസ്ഥ. അതിനു ബോധവുമായി നാഭീനാള ബന്ധം ആണ്.

ഇന്ദ്രന്റെ (മനസ്സിന്റെ) ജോലി പാട്ട്, നൃത്തം, നല്ല ജീവിതം.
വല്ല മഹര്‍ഷിമാരും ഇന്ദ്രനെ (മനസ്സിനെ) കടന്നു പോകാന്‍ നോക്കിയാല്‍ ഇന്ദ്രന്‍ ചെറുക്കും. അപ്സരസ്, പ്രകൃതി ശക്തികള്‍ എന്നിവയെ ഉപയോഗിച്ചു തപസ്സു മുടക്കാന്‍ നോക്കും. കാരണം എന്താ? ഒരാള്‍ മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇന്ദ്രന് അസ്തിത്വം ഇല്ല.
അസുരന്മാര്‍ ഇന്ദ്രനെ (മനസ്സിനെ) ജയിച്ചാല്‍ ഇന്ദ്രന്‍ നേരെ ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവരുടെ അടുത്തെക്ക് സഹായത്തിനു പോകും.
സുദര്‍ശന ചക്രം എന്നാല്‍ ശരിയായ കാഴ്ച്ച. ബോധോദയത്തില്‍ എത്തുന്നവര്‍ക്ക് മാത്രം കാണാവുന്നതു.
അസുരന്‍ എന്നാല്‍ ഇന്ദ്രിയ സുഖങ്ങലും ലോകവും സത്യം എന്ന് കരുതി അതിനു പിന്നാലെ പോകുന്നവര്‍.
രാവണന്‍ എന്നാല്‍ പത്തു ഇന്ദ്രിയങ്ങളും ലോകത്തെ ആസ്വദിക്കാന്‍ പുറത്തേക്ക് തള്ളിയ മനുഷ്യന്റെ അവസ്ഥ.
സീത എന്നാല്‍ മനസ്സ്.
രാമന്‍ എന്നാല്‍ ആത്മാവ്, ബുദ്ധി, ബോധം.

സീത എന്ന മനസ് രാവണന്‍ എന്ന മനുഷ്യാവസ്ഥയില്‍ ആകുമ്പോള്‍ മനസ്സ് ലോകത്തില്‍ നഷ്ടപ്പെട്ടു പോകും. അതാണ്‌ രാവണന്‍ സീതയെ തട്ടി ക്കൊണ്ട് പോയി എന്ന് പറയുന്നത്. ആഗ്രഹങ്ങള്‍ ഉള്ള മനുഷ്യരുടെ മനസ്സ് ലോകത്തില്‍ നഷ്ടപ്പെടും എന്നു അര്‍ത്ഥം.

രാവണന്റെ പത്തു തലയും അറുത്തു രാമന്‍ സീതയെ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ ? ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് ആത്മാവില്‍ തിരിച്ചെത്തും എന്ന് അര്‍ഥം.
അറുത്തില്ലെങ്കിലോ ? രാവണന്‍ സീതയ്ക്കിട്ടു പണിയും. സീത നശിച്ചു പോകും. എന്ന് വച്ചാല്‍ മനസ്സ് ദുഷിക്കും എന്ന് അര്‍ഥം. കോപം, അസൂയ, ഭയം എന്നിവ കൊണ്ട് മനസ്സ് ദുഷിച്ചു വയറ്റില്‍ അള്‍സര്‍ വന്നു ചാവും. കൂടെ ഉള്ളവരെയും ബാധിക്കും.
ഇനി മഹാഭാരതം എടുത്താലോ ?

അവിടെ കൃഷ്ണന്‍ ആണ് ആത്മാവ്, ബോധം, ബുദ്ധി.
അര്‍ജുനന്‍ ആണ് മനസ്.
കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു ബന്ധുക്കളെ കൊല്ലാന്‍ !
'എന്തോന്ന് ദൈവമെടെ ഇതു' എന്ന് അന്യമതസ്ഥര്‍ !
ഓര്‍ക്കുക. കൃഷ്ണന്‍ എന്നാല്‍ 'ആകര്‍ഷിക്കുന്നത്' എന്ന് അര്‍ഥം. ആത്മാവിന്റെ സ്വഭാവം ആണ് ആകര്‍ഷിക്കുക എന്നത്. അര്‍ജുനന്‍ എന്നാല്‍ മനസ്. ആത്മാവ് അല്ലെങ്കില്‍ ബുദ്ധി മനസിനോട് പറയുന്നു മനസ്സിന്റെ ബന്ധുക്കളെ തട്ടിയേക്കാന്‍.
ആരാണ് മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങള്‍ തന്നെ. ഭയം (ഭീഷ്മര്‍), പക (ദ്രോണര്‍), കാപട്യം (ശകുനി), മോഹം (ധൃത രാഷ്ട്രര്‍), സ്ത്രീപീടന താല്പര്യം (ദുശ്ശാസനന്‍) തുടങ്ങിയവ.
ഇവരെ ഒക്കെ കണ്ണടച്ച് തട്ടിയേക്കാന്‍ ആണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്.

എന്നിട്ടോ ?എന്ത് കിട്ടും അര്‍ജുനന് (മനസ്സിന്) ഇതെല്ലാം ചെയ്‌താല്‍ ? മനസ്സ് ശുദ്ധം ആവും. സ്വതന്ത്രം ആവും. അങ്ങനെ ഉള്ള മനസ്സിന് (അര്‍ജുനന്) കൃഷ്ണന്റെ ഒപ്പം എന്നും സ്വര്‍ഗത്തില്‍ കഴിയാം. ഇല്ലെങ്കില്‍ അര്‍ജുനന്‍ (മനസ്) ദുഷിച്ചു പോവും. മരണം ഫലം.
ഇനിയോ ?

ശ്രീകൃഷ്ണന്റെ പതിനാറായിരത്തി എട്ട് ഭാര്യമാര്‍ !
ഓര്‍ക്കുക. ഇതെല്ലം ബിംബങ്ങള്‍ പ്രതീകങ്ങള്‍ മാത്രം ആണ്. അല്ലാതെ മറ്റേ ഏര്‍പ്പാട് അല്ല.
കൃഷ്ണന്‍ എന്നാല്‍ ആത്മാവ്.
ശരീരം ആണ് കൃഷ്ണന്റെ ഭാര്യ. അതായത് ആശ്രയിച്ചു നില്കുന്നത് എന്ന് അര്‍ഥം. TV യും റിമോട്ട് ഉം പോലെ.
ശരീരത്തില്‍ എട്ടു പ്രധാന മൂലകങ്ങള്‍ ഉണ്ട്. കണ്ണ്, മൂക്ക്, നാക്ക്., ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളും പിന്നെ മനസ് ബുദ്ധി അഹങ്കാരം എന്നിവയും. ആകെ മൊത്തം ടോട്ടല്‍ എട്ട്. അതാണ്‌ കൃഷ്ണറെ എട്ടു പ്രധാന ഭാര്യമാര്‍.
പിന്നെയും ഉണ്ടല്ലോ ഒരു പതിനാറായിരം !

പ്രധാന ഭാര്യമാരില്‍ ഒന്നായ മനസ്സില്‍ 16 തരം വികാരങ്ങള്‍ ഉണ്ടത്രേ. ഭയം. കോപം, അസൂയ തുടങ്ങി 16 തരം ഭാവങ്ങള്‍. അതിലെ ഓരോ ഭാവത്തിനും ആയിരം (അതായതു അനവധി) പിരിവുകളും. ഉദാഹരണത്തിന് കോപം തന്നെ പല ഡിഗ്രി ഉണ്ടാകുമല്ലോ. ഒറ്റ കോപത്തിന് ഹൃദയം വരെ സ്തംഭിച്ചു പോയ കേസുകള്‍ ഉണ്ട്. അങ്ങനെ പതിനാറായിരം വികാരങ്ങള്‍. ഇതെല്ലം കൃഷ്ണന്റെ അപ്രധാന ഭാര്യമാര്‍ ആണ്. അതായത് ജീവനെ ആശ്രയിച്ചു നില്‍കുന്ന മനസ്സിലെ വികാരങ്ങള്‍. ജീവന്‍ ഇല്ലെങ്കില്‍ ഈ വികാരങ്ങള്‍ ഇല്ല.
Photo: ഹിന്ദുമതത്തിന്റെ പൊരുള്‍ അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസം ഉള്ള ഒന്നാണ് ഹിന്ദുമതത്തിലെ ബിംബങ്ങള്‍. തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ഏറെയും. മറ്റു മതക്കാര്‍ പോട്ടെ. മിക്ക ഹിന്ദുക്കള്‍ക്ക് പോലും എന്താണ് ഹിന്ദുമതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മതം എന്നൊരു 'മതം' ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പെടാത്തവര്‍ക്കു മറ്റുള്ളവര്‍ നല്‍കിയ പേര് ആണ് ഹിന്ദു എന്നത്. സിന്ധു നദിക്കു കിഴക്ക് ഭാരതം എന്നാ സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇട്ട വിളിപ്പേര് ആണ് ഹിന്ദു.

പിന്നെ ഉള്ളത് എന്താ ? സനാതന ധര്‍മം എന്നൊരു ജീവിത വ്യവസ്ഥ ആണ് മറ്റുള്ളവരില്‍ നിന്നും അന്യമായി തനതായി ഉള്ളത് എന്ന് സാമാന്യമായി പറയാം. സനാതന ധര്മമത്തില്‍ പ്രധാനമായും ഉള്ളത് ലോകബന്ധം മനസ്സില്‍ നിന്ന് വിട്ടു ഏകാന്ത ധ്യാനം ചെയ്യുമ്പോള്‍ ഉളവാവുന്ന ബോധോദയം എന്ന അവസ്ഥയിലേക്കുള്ള വഴികള്‍ ആണ്. സാധാരണക്കാര്‍ കുടുംബജീവിതം വഴി സ്വയം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണത്തില്‍ പെട്ട് സ്വയം പൊക്കിപ്പിടിക്കുന്ന അവസ്ഥയില്‍ മിക്കവാറും എത്തുന്നു. പിന്നെ ലോകത്തിലെ മൂല്യങ്ങളില്‍ പെട്ട് കറങ്ങുന്നു. ആരോഗ്യം, ചെറുപ്പം, സ്വത്ത്, സൌന്ദര്യം, സ്ഥാനം എന്നിവയ്ക്ക് ആണ് ലോകത്തില്‍ മതിപ്പ്. പിന്നെ അതിന്റെ പിന്നാലെ ഉള്ള പാച്ചില്‍ ആയി. ആഗ്രഹങ്ങളിലും മത്സരത്തിലും വിദ്വേഷത്തിലും അസൂയയിലും മിക്കവരും എരിഞ്ഞോടുങ്ങുന്നു. പിന്നെയും ജനനം മരണം. ചക്രം അവസാനിക്കുന്നില്ല. ജീവന്മുക്തന്‍ ആവുന്നത് വരെ. ഈ ജനനമരണ ചക്രത്തില്‍ നിന്നുള്ള രക്ഷയെ കുറിച്ചുള്ളതാണ് സനാതന ധര്‍മം. മരണത്തില്‍ നിന്നുള്ള മോചനം. നിത്യജീവന്‍. ആനന്ദം. അറിവ്. ധര്‍മം ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. ധര്‍മം എന്നാല്‍ ശരിയായ കര്‍മം. ഉത്തരവാദിത്വങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പാലിച്ചു, പൂര്‍ണമായി ജീവിച്ചു സാഫല്യം നേടാന്‍ ഉള്ള മാര്‍ഗം.

സനാതന ധര്മത്തിലെ രീതികള്‍ നല്ല കുടുംബ ബന്ധങ്ങളില്‍ തുടങ്ങി ബോധോദയത്തില്‍ എത്തുന്നത് വരെ ഉള്ള വഴി ആണ്. യോഗ, പ്രാണായാമം, ധ്യാനം എന്നിവ അതിന്റെ മാര്‍ഗങ്ങള്‍ ആണ്. വിഗ്രഹ ആരാധന, ജാതി വ്യവസ്ഥ, അയിത്തം, പലദൈവങ്ങള്‍ എന്നിവ ഒക്കെ താഴെ കിടയില്‍ ഉള്ള ഭക്തിമാര്‍ഗ രീതികള്‍ ആണ്. ബോധോദയത്തില്‍ എത്താന്‍ അതിന്റെ ഒന്നും ആവശ്യം ഇല്ല. ഹിന്ദു ബിംബങ്ങളുടെ അര്‍ഥം: ഇന്ദ്രന്‍, ദേവകള്‍, സ്വര്‍ഗം, അപ്സരസ്, ഗന്ധര്‍വന്‍, 33 കോടി ദേവതകള്‍, പാലാഴിയില്‍ അനന്ത സര്‍പ്പത്തിനു മുകളില്‍ ഉറങ്ങുന്ന മഹാവിഷ്ണു, പുക്കിളി നിന്നുണ്ടായ താമരയില്‍ ഇരിക്കുന്ന നാല് തല ഉള്ള ബ്രഹ്മാവ്‌, താമരയില്‍ ഇരിക്കുന്ന സരസ്വതിയും ലക്ഷ്മിയും, ആനയുടെ തല ഉള്ള ഗണപതി, പത്തു തലയുള്ള രാവണന്‍, ഹനുമാന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞ ശിവന്‍, എലിവാഹനം, മയില്‍ വാഹനം, പുഷ്പക വിമാനം, കുടത്തിലെ കുട്ടികള്‍, സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും, നരകം, അസുരന്മാര്‍, തുടങ്ങി ബിംബങ്ങളുടെ ഘോഷയാത്ര ആണ് ഹിന്ദുമതത്തില്‍. അര്‍ഥം അറിഞ്ഞാല്‍ നേരെ ബോധോദയം വരെ എത്താന്‍ സഹായിക്കുന്നതും അര്‍ഥം അറിഞ്ഞില്ലെങ്കില്‍ പുറത്തു നിന്ന് പരിഹസിച്ചു ഒന്നും മനസ്സിലാക്കാതെ ചിരിച്ചു ചിരിച്ചു ചത്തു പോവുകയും ചെയ്യുന്ന അവസ്ഥ ആണ്.

രക്ഷപ്പെടാന്‍ എന്താ ഒരു വഴി ? അല്ലെ ? ചില സൂചനകള്‍ മാത്രം തരാം. ബുദ്ധി ഉള്ളവര്‍ മനസ്സിലാക്കിക്കൊളുക. ഇന്ദ്രന്‍ എന്നാല്‍ മനസ്. ദേവന്മാര്‍ എന്നാല്‍ ഇന്ദ്രിയങ്ങള്‍ (കണ്ണ് മൂക്ക്, നാക്ക്, ചെവി, ത്വക്ക്). ദേവേന്ദ്രന്‍ എന്നാല്‍ ദേവകളുടെ രാജാവ്. 33 കോടി ദേവതകള്‍ എന്നാല്‍ അത്രയും എണ്ണം വരുന്ന ശരീരത്തിലെ നാഡികള്‍. (Nerves) സ്വര്‍ഗം എന്നാല്‍ മനോലോകം. സ്വര്‍ഗവാസം എന്നാല്‍ ശാരീരിക അവസ്ഥയെക്കാള്‍ ഉയര്‍ന്ന ജീവിതം. ഭൂമിയിലെ ജീവിതം എന്നാല്‍ ശാരീരികാവസ്ഥയിലുള്ള ജീവിതം. അനന്തന്‍ എന്നാല്‍ അന്തമില്ലാത്തതു. സമയവും സ്ഥലവും. അതിന്റെ പുറത്തു ശയിക്കുന്ന മഹാവിഷ്ണു. ബോധം. മഹാവിഷ്ണു വിന്റെ പുക്കിളില്‍ നിന്നും താമര. അതില്‍ നാല് തല ഉള്ള ബ്രഹ്മാവ്‌. താമരയില്‍ ആര്‍ക്കെങ്കിലും ഇരിക്കുവാന്‍ പറ്റുമോ ? ഭാരം ഇല്ലാത്ത സ്വപ്നങ്ങള്‍ക്ക് മാത്രമേ അവിടെ ഇരിക്കാന്‍ പറ്റുള്ളൂ. ബ്രഹ്മാവിന്‍റെ ജോലി ലോക സൃഷ്ടി. അതിനു വേണ്ടത് സരസ്വതി, അറിവ്. ബ്രഹ്മാവ്‌ എന്നത് കാലാകാലങ്ങളില്‍ ബോധത്തില്‍ നിന്നുണ്ടാകുന്ന ലോകസ്രഷ്ടാവിന്റെ അവസ്ഥ. അതിനു ബോധവുമായി നാഭീനാള ബന്ധം ആണ്. ഇന്ദ്രന്റെ (മനസ്സിന്റെ) ജോലി പാട്ട്, നൃത്തം, നല്ല ജീവിതം.

വല്ല മഹര്‍ഷിമാരും ഇന്ദ്രനെ (മനസ്സിനെ) കടന്നു പോകാന്‍ നോക്കിയാല്‍ ഇന്ദ്രന്‍ ചെറുക്കും. അപ്സരസ്, പ്രകൃതി ശക്തികള്‍ എന്നിവയെ ഉപയോഗിച്ചു തപസ്സു മുടക്കാന്‍ നോക്കും. കാരണം എന്താ? ഒരാള്‍ മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇന്ദ്രന് അസ്തിത്വം ഇല്ല. അസുരന്മാര്‍ ഇന്ദ്രനെ (മനസ്സിനെ) ജയിച്ചാല്‍ ഇന്ദ്രന്‍ നേരെ ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവരുടെ അടുത്തെക്ക് സഹായത്തിനു പോകും. സുദര്‍ശന ചക്രം എന്നാല്‍ ശരിയായ കാഴ്ച്ച. ബോധോദയത്തില്‍ എത്തുന്നവര്‍ക്ക് മാത്രം കാണാവുന്നതു. അസുരന്‍ എന്നാല്‍ ഇന്ദ്രിയ സുഖങ്ങലും ലോകവും സത്യം എന്ന് കരുതി അതിനു പിന്നാലെ പോകുന്നവര്‍. രാവണന്‍ എന്നാല്‍ പത്തു ഇന്ദ്രിയങ്ങളും ലോകത്തെ ആസ്വദിക്കാന്‍ പുറത്തേക്ക് തള്ളിയ മനുഷ്യന്റെ അവസ്ഥ. സീത എന്നാല്‍ മനസ്സ്. രാമന്‍ എന്നാല്‍ ആത്മാവ്, ബുദ്ധി, ബോധം. സീത എന്ന മനസ് രാവണന്‍ എന്ന മനുഷ്യാവസ്ഥയില്‍ ആകുമ്പോള്‍ മനസ്സ് ലോകത്തില്‍ നഷ്ടപ്പെട്ടു പോകും. അതാണ്‌ രാവണന്‍ സീതയെ തട്ടി ക്കൊണ്ട് പോയി എന്ന് പറയുന്നത്. ആഗ്രഹങ്ങള്‍ ഉള്ള മനുഷ്യരുടെ മനസ്സ് ലോകത്തില്‍ നഷ്ടപ്പെടും എന്നു അര്‍ത്ഥം. രാവണന്റെ പത്തു തലയും അറുത്തു രാമന്‍ സീതയെ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ ? ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് ആത്മാവില്‍ തിരിച്ചെത്തും എന്ന് അര്‍ഥം. അറുത്തില്ലെങ്കിലോ ? രാവണന്‍ സീതയ്ക്കിട്ടു പണിയും. സീത നശിച്ചു പോകും. എന്ന് വച്ചാല്‍ മനസ്സ് ദുഷിക്കും എന്ന് അര്‍ഥം. കോപം, അസൂയ, ഭയം എന്നിവ കൊണ്ട് മനസ്സ് ദുഷിച്ചു വയറ്റില്‍ അള്‍സര്‍ വന്നു ചാവും. കൂടെ ഉള്ളവരെയും ബാധിക്കും.

ഇനി മഹാഭാരതം എടുത്താലോ ? അവിടെ കൃഷ്ണന്‍ ആണ് ആത്മാവ്, ബോധം, ബുദ്ധി. അര്‍ജുനന്‍ ആണ് മനസ്. കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു ബന്ധുക്കളെ കൊല്ലാന്‍ ! 'എന്തോന്ന് ദൈവമെടെ ഇതു' എന്ന് അന്യമതസ്ഥര്‍ ! ഓര്‍ക്കുക. കൃഷ്ണന്‍ എന്നാല്‍ 'ആകര്‍ഷിക്കുന്നത്' എന്ന് അര്‍ഥം. ആത്മാവിന്റെ സ്വഭാവം ആണ് ആകര്‍ഷിക്കുക എന്നത്. അര്‍ജുനന്‍ എന്നാല്‍ മനസ്. ആത്മാവ് അല്ലെങ്കില്‍ ബുദ്ധി മനസിനോട് പറയുന്നു മനസ്സിന്റെ ബന്ധുക്കളെ തട്ടിയേക്കാന്‍. ആരാണ് മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങള്‍ തന്നെ. ഭയം (ഭീഷ്മര്‍), പക (ദ്രോണര്‍), കാപട്യം (ശകുനി), മോഹം (ധൃത രാഷ്ട്രര്‍), സ്ത്രീപീടന താല്പര്യം (ദുശ്ശാസനന്‍) തുടങ്ങിയവ. ഇവരെ ഒക്കെ കണ്ണടച്ച് തട്ടിയേക്കാന്‍ ആണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്. എന്നിട്ടോ ? എന്ത് കിട്ടും അര്‍ജുനന് (മനസ്സിന്) ഇതെല്ലാം ചെയ്‌താല്‍ ? മനസ്സ് ശുദ്ധം ആവും. സ്വതന്ത്രം ആവും. അങ്ങനെ ഉള്ള മനസ്സിന് (അര്‍ജുനന്) കൃഷ്ണന്റെ ഒപ്പം എന്നും സ്വര്‍ഗത്തില്‍ കഴിയാം. ഇല്ലെങ്കില്‍ അര്‍ജുനന്‍ (മനസ്) ദുഷിച്ചു പോവും. മരണം ഫലം. ഇനിയോ ? ശ്രീകൃഷ്ണന്റെ പതിനാറായിരത്തി എട്ട് ഭാര്യമാര്‍ ! ഓര്‍ക്കുക. ഇതെല്ലം ബിംബങ്ങള്‍ പ്രതീകങ്ങള്‍ മാത്രം ആണ്.

അല്ലാതെ മറ്റേ ഏര്‍പ്പാട് അല്ല. കൃഷ്ണന്‍ എന്നാല്‍ ആത്മാവ്. ശരീരം ആണ് കൃഷ്ണന്റെ ഭാര്യ. അതായത് ആശ്രയിച്ചു നില്കുന്നത് എന്ന് അര്‍ഥം. TV യും റിമോട്ട് ഉം പോലെ. ശരീരത്തില്‍ എട്ടു പ്രധാന മൂലകങ്ങള്‍ ഉണ്ട്. കണ്ണ്, മൂക്ക്, നാക്ക്., ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളും പിന്നെ മനസ് ബുദ്ധി അഹങ്കാരം എന്നിവയും. ആകെ മൊത്തം ടോട്ടല്‍ എട്ട്. അതാണ്‌ കൃഷ്ണറെ എട്ടു പ്രധാന ഭാര്യമാര്‍. പിന്നെയും ഉണ്ടല്ലോ ഒരു പതിനാറായിരം ! പ്രധാന ഭാര്യമാരില്‍ ഒന്നായ മനസ്സില്‍ 16 തരം വികാരങ്ങള്‍ ഉണ്ടത്രേ. ഭയം. കോപം, അസൂയ തുടങ്ങി 16 തരം ഭാവങ്ങള്‍. അതിലെ ഓരോ ഭാവത്തിനും ആയിരം (അതായതു അനവധി) പിരിവുകളും.

ഉദാഹരണത്തിന് കോപം തന്നെ പല ഡിഗ്രി ഉണ്ടാകുമല്ലോ. ഒറ്റ കോപത്തിന് ഹൃദയം വരെ സ്തംഭിച്ചു പോയ കേസുകള്‍ ഉണ്ട്. അങ്ങനെ പതിനാറായിരം വികാരങ്ങള്‍. ഇതെല്ലം കൃഷ്ണന്റെ അപ്രധാന ഭാര്യമാര്‍ ആണ്. അതായത് ജീവനെ ആശ്രയിച്ചു നില്‍കുന്ന മനസ്സിലെ വികാരങ്ങള്‍. ജീവന്‍ ഇല്ലെങ്കില്‍ ഈ വികാരങ്ങള്‍ ഇല്ല.


🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷


രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന്‍ ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന്‍ അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”

ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
അപി സ്വര്‍ണ്ണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതേ ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ

പരിഭാഷ:
“ലങ്കപൊന്നാകിലും തെല്ലും താല്പര്യമതിലില്ല മേ; പെറ്റമ്മയും പിറന്നനാടും
സ്വര്‍ഗത്തേക്കാള്‍ മഹത്തരം”

അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്‍ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍. ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
എല്ലാവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകള്‍ ‍!!

############
''ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
 ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
 തസ്മൈ ശ്രീ ഗുരു വേ നമഃ ''

നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. 'സ്കന്ദപുരാണ'ത്തിലെ
'ഗുരുഗീത' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ
ഭഗവദ്ഗീതപോലെ.

പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.

പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.

 തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ.

'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :
 'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.
അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ''ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്''


🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷


സാമാന്യവിജ്ഞാനം ചോദ്യവും ഉത്തരവും പകിട്ടുക

1. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന
    മന്ത്രമേത് ?.
    > ഓംകാരം .

02.ഓം കാരത്തിന്റെ മറ്റൊരു പേരെന്ത് ?
    > പ്രണവം .

൦3. ഓം കാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
     ഏതെല്ലാം ?.
    >മൂന്ന്, അ,ഉ ,മ്.

04. ഹരി എന്ന പത്തിന്റെ അര്‍ഥം എന്ത് ?
     > ഈശ്വരന്‍ - വിഷ്ണു .

05.ഹരി എന്ന പേര് കിട്ടാന്‍ എന്താണ് കാരണം ?
     >പാപങ്ങള്‍ ഇല്ലാതാക്കുന്ന തിനാല്‍ .'ഹരന്‍ ഹരതി
    പാപാനി'
     എന്ന് പ്രമാണം.

06. വിഷ്ണു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
     > ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍.

07. ത്രിമൂര്‍ത്തികള്‍ ആരെല്ലാം ?
    >ബ്രഹ്മാവ്,വിഷ്ണു ,മഹേശ്വരന്‍ .

08. ത്രിലോകങ്ങള്‍ ഏതെല്ലാം ?
     >സ്വര്‍ഗം ,ഭൂമി, പാതാളം .

09. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
    >സത്വഗുണം ,രജോഗുണം , തമോഗുണം .

10. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?.
     >സൃഷ്ടി ,സ്ഥിതി , സംഹാരം .

11. മൂന്നവസ്ഥകളേതെല്ലാം ?
    >ഉത്സവം , വളര്‍ച്ച , നാശം ( സുഷുപ്തി ,സ്വപ്നം ,ജാഗ്രത്ത്‌)
 
12. ത്രികരണങ്ങള്‍ ഏതെല്ലാം ?
  > മനസ്സ്, വാക്ക് , ശരീരം

13. ത്രിദശന്‍മാര്‍ ആരെല്ലാം ?
  ആ പേര് അവര്‍ക്ക് എങ്ങനെ കിട്ടി ?
   > ദേവന്മാര്‍ ,ബാല്യം , കൌമാരം , ൌവനം ഈ മൂന്ന്
   അവസ്ഥകള്‍ മാത്രമുള്ളതിനാല്‍ .

14. ത്രിസന്ധ്യകള്‍  ഏതെല്ലാം ?.
    >പ്രാഹ്നം ,മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം ,
     പ്രദോഷം .

15.ത്രിനയനന്‍ ആര് ? അദ്ദേഹത്തിന്റെ മൂന്നു പര്യായങ്ങള്‍
     പറയുക ?.
    >ശിവന്‍   , ശംഭു ,ശങ്കരന്‍ , മഹാദേവന്‍ .

16. ത്രിനയനങ്ങള്‍ എന്തെല്ലാമാണ് ?.
    >സൂര്യന്‍ ,ചന്ദ്രന്‍ , അഗ്നി ഈ തേജസ്സുകളാണ്  നയനങ്ങള്‍ .

17.വേദങ്ങള്‍ എത്ര ? എന്തെല്ലാം ? അവയുടെ പൊതുവായ
     പേരെന്ത് ?.
     >വേദങ്ങള്‍ നാല് - ഋക് , യജുര്‍ , സാമം ,അഥര്‍വം.
       പൊതുവായ നാമം - ചതുര്‍വേദങ്ങള്‍ .

18. ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത് ?
     >വേദവ്യാസന്‍ .

19. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?.
     >വേദവ്യാസന്‍,  കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും ,
    ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും
    ചേര്‍ന്ന്
    കൃഷ്ണദ്വൈപായനന്‍ എന്നും ആയി .

20. ചതുരാനനന്‍ ആര് ? ആ പേര് എങ്ങിനെ കിട്ടി ?
    > ബ്രഹ്മാവ് , നാല് മുഖമുള്ളതിനാല്‍ .

21. ചതുരുപായങ്ങള്‍ എന്തെല്ലാം ?
     > സാമം ,ദാനം, ഭേദം ,ദണ്ഡം .

22. ചതുര്‍ഥി എന്നാല്‍ എന്ത് ?ഏതു ചതുര്‍ഥി എന്തിനു
      പ്രധാനം   ?.
     > വാവു കഴിഞ്ഞു നാലാം നാള്‍ ചതുര്‍ഥി .ചിങ്ങമാസത്തിലെ
     ശുക്ലപക്ഷത്തിലെ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി .ഇത്
     ഗണപതിപൂജയ്ക്കു പ്രധാനമാണ് .

23. ചതുര്‍ദശകള്‍ ഏതെല്ലാം ?
    >ബാല്യം ,കൌമാരം , യൌവനം , വാര്‍ധക്യം

24. ചതുര്‍ദന്തന്‍ ആര് ?
    > ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍

25. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
    > ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം .

26. ചതുര്‍ഭുജന്‍ എന്നത് ആരുടെ പേരാണ് ? അദ്ധേഹത്തിന്‍റെ
      നാല് പര്യായപദങ്ങള്‍ പറയുക .
      > മഹാവിഷ്ണുവിന്റെ .പത്മനാഭന്‍, കേശവന്‍ , മാധവന്‍ ,
      വാസുദേവന്‍ .

27.  ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം
      എന്തായിരുന്നു ?.
      >സനാതന മതം - വേദാന്തമതമെന്നും .

28. ഹിന്ദു എന്ന പേര് എന്നുണ്ടായി ?
      > പാശ്ചാത്യരുടെ ആഗമനശേഷം .

29. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
     > അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും
    അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ
     ഇതി ഹിന്ദു '.

30. ലോകങ്ങള്‍ എത്ര ? എവിടെയെല്ലാം ? അവയുടെ
      മൊത്തത്തിലുള്ള പേര് എന്ത് ?.
     >ലോകങ്ങള്‍ പതിനാല്. ഭൂമിക്കുപരി ഏഴു ഭൂമി ഉള്‍പ്പെടെ
     താഴെ ഏഴും. ചതുര്‍ദശലോകങ്ങള്‍ .

31. ഉപരിലോകങ്ങളുടെ പേരുകളെന്തെല്ലാം ?.
      > ഭൂവര്‍ലോകം , സ്വര്‍ഗലോകം , ജനലോകം ,
      തപോലോകം, മഹര്‍ലോകം, സത്യലോകം .

32. അധോലോകങ്ങളുടെ പേരുകള്‍ എന്തെല്ലാം ?.
    >അതലം, വിതലം , സുതലം , തലാതലം , മഹാതലം ,
    രസാതലം , പാതാളം .

33. ബ്രഹ്മാവ് ഏതുലോകത്ത് വസിക്കുന്നു ?.
    >സത്യലോകത്ത് .
   
34.ബ്രഹ്മാവിന്റെ വാഹനം എന്ത് ?.
   >അരയന്നം (ഹംസം).

35. ബ്രഹ്മാവിന്റെ ഉദ്ഭവസ്ഥാനം ഏത് ?.
     >താമരപൂവ് (പത്മസംഭവന്‍ ).

36. രുദ്രന്‍ എവിടെനിന്നുണ്ടായി ?
    >ബ്രഹ്മാവിന്റെ പുരികങ്ങളുടെ മധ്യത്തില്‍നിന്നും -
     നെറ്റിയില്‍നിന്നും .

37.  നീലകണ്ടന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?.
     >ശിവന്‍  , കഴുത്തില്‍ നീലനിറമുള്ളതിനാല്‍.

38. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?.
     >ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത്
     വാസുകിയില്‍ നിന്നും ഉണ്ടായി .

39. എന്താണ് പഞ്ചാക്ഷരം ?.
    >നമഃശിവായ  , ഓം നമഃശിവായ  എന്നാല്‍ ഷഡാക്ഷരി.

40. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?.
    > ഓം

41. ഓം കാരത്തിന്റെ സ്ഥൂലരൂപം എന്താണ് ?.
     > നമഃശിവായ

42. ഓംകാരത്തിന്റെ (പ്രണവം ) സൂഷ്മരൂപത്തിലുള്ള അഞ്ച് -
      അംഗങ്ങള്‍ ഏതെല്ലാമാണ് ?.
       > അ,ഉ , മ് , ബിന്ദു ,നാദം .

43. പഞ്ചമുഖന്‍ ആരാണ് ?.
      > ശിവന്‍ .

44.ശിവന്റെ ആസ്ഥാനം എവിടെ ? വാഹനം എന്ത് ?.
    > ആസ്ഥാനം കൈലാസം , വാഹനം - വൃഷഭം (കാള) .

45. ശിവന്‍ രാവണന് നല്‍കിയ ആയുധം എന്ത് ?.
     >ചന്ദ്രഹാസം .

46. ശിവപൂജക്കുള്ള പ്രധാന മന്ദ്രം ഏത് ? പുഷ്പം ഏത് ?
     > ഓം നമഃശിവായ  , ബില്വദളം (കൂവളത്തില)

47.  ശിവപ്രീതിക്കുള്ള പ്രധാന വ്രതങ്ങള്‍ ഏതെല്ലാം ?.
     > ശിവരാത്രി , പ്രദോഷം , ശനിപ്രദോഷം ,
     സോമവാരവ്രതം
    വിശേഷം .

48. പുരാരി ആരാണ് ?  ആ പേര് എങ്ങനെ കിട്ടി ?.
     > ശിവന്‍ .ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍ .

49.  ഭവാനി ആര് ? ആ പേര് എങ്ങനെ കിട്ടി ?.
      > പാര്‍വതി . ഭവന്റെ പത്നി ആകയാല്‍ ഭവാനി.

50. പാര്‍വതി മുന്‍ജന്മത്തില്‍ ആരായിരുന്നു ?.
     > ദക്ഷന്റെ പുത്രി സതി .

51. പാര്‍വതിയുടെ അച്ഛനമ്മമാര്‍ ആരെല്ലാം ?.
    > ഹിമാവാനും മേനകയും .

52. ഐങ്കരന്‍ ആരാണ് ? അദ്ധേഹത്തിന്റെ നാല് പര്യായങ്ങള്‍
      ഏത് ?.
    > ഗണപതി , പര്യായങ്ങള്‍ : വിനായകന്‍ , വിഘ്നേശ്വരന്‍ ,
    ഹേരംബന്‍ , ഗജാനനന്‍.

53. സേനാനി ആര് ? അദ്ധേഹത്തിന്റെ മൂന്നു പേരുകള്‍
     പറയുക ?
     > സുബ്രഹ്മണ്യന്‍ , ദേവന്മാരുടെ സേനാനായകനാകയാല്‍ ,
     ഷണ്മുഖന്‍ , കാര്‍ത്തികേയന്‍ , കുമാരന്‍ .

54.സുബ്രഹ്മണ്യന്‍ അവതാരോദേശം എന്ത് ?.
     > ലോകൊപദ്രവകാരിയായ താരകാസുരനെ വധിച്ച്
     ദേവകളെയും ലോകത്തെയും രക്ഷിക്കുക .

55 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?.
      > പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ ,
     ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ ,
     ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
      ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍ .

56. പുരാണങ്ങളുടെ കര്‍ത്താവ്‌ ആര് ?.
      > വേദവ്യാസന്‍ .

57. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?.
      > പരാശരനും സത്യവതിയും .

58. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?.
      > മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും
     ഉപനിഷത്സാരവും
      അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍ .

59. പഞ്ചപ്രാണന്‍ ഏതെല്ലാം ?.
      > പ്രാണന്‍ , അപാനന്‍ , സമാനന്‍ , ഉദാനന്‍ , വ്യാനന്‍
     ഇവയാണ് പഞ്ചപ്രാണന്‍.

60.  പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്റെ ഏതേതുഭാഗങ്ങളില്‍
       വര്‍ത്തിക്കുന്നു ?.
      > ഹൃദയത്തില്‍ - പ്രാണന്‍ , ഗുദത്തില്‍ (നട്ടെല്ലിനു
     കീഴറ്റത്തുള്ളമലദ്വാരത്തില്‍ - അപാനന്‍ , നാഭിയില്‍ -
     സമാനന്‍ , ഉദാനന്‍ - കണ്ഠത്തില്‍ , വ്യാനന്‍ - ശരീരത്തിന്റെ
      സകല ഭാഗങ്ങളിലും .

61. പഞ്ചകര്‍മേന്ദ്രിയയങ്ങള്‍ ഏവ ?.
      > മുഖം , പാദം , പാണി , വായു , ഉപസ്ഥം .

62. ജ്ഞാനെന്ദ്രിയങ്ങള്‍ എത്ര ?. ഏതെല്ലാം ?.
      > അഞ്ച് . കണ്ണ് , മൂക്ക് , നാക്ക് , ചെവി , ത്വക്ക് .

63. പഞ്ചഭൂതങ്ങള്‍ ഏവ ?.
     > ഭൂമി , ജലം , തേജസ്സ് , വായു , ആകാശം .

64. പഞ്ചോപചാരങ്ങള്‍ ഏതെല്ലാം ?.
      > ഗന്ധം , പുഷ്പം ,ധൂപം , ദീപം , നൈവേദ്യം

65. പഞ്ചവിഷയങ്ങള്‍ ഏതെല്ലാം ?.
     > ദര്‍ശനം, സ്പര്‍ശനം , ശ്രവണം , രസനം , ഘ്രാണനം.

66. പഞ്ചകര്‍മപരായണന്‍ ആരാണ് ?.
     > ശിവന്‍ .

67. പഞ്ചകര്‍മങ്ങള്‍ ഏതോക്കെയാണ്  ?.
      > ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം .

68. പഞ്ചലോഹങ്ങള്‍ ഏവ ?.
      > ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം .

69. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍
      എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?.
      > അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും
      സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം ,
      തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ .

70.  പഞ്ചദേവതകള്‍ ആരെല്ലാം ?.
      > ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി .

71. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?.
      > ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി ,
     വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ ,
     ജയത്തിന്റെ ദേവന്‍ ഗണപതി .

72. പഞ്ചോപചാരങ്ങള്‍ ഏത്തിന്റെ പ്രതീകങ്ങള്‍ ആണ് ?.
      > ഭൂമിയുടെ പ്രതീകം ഗന്ധം (ചന്ദനം ) , ആകാശത്തിന്റെ
      പ്രതീകം പുഷ്പം , അഗ്നിയുടെ പ്രതീകം ദീപം , വായുവിന്റെ
      പ്രതീകം ധൂപം , ജലത്തിന്റെ പ്രതീകം നൈവേദ്യം .

73. പ്രധാന അവതാരങ്ങള്‍ എത്ര ?. ഏതെല്ലാം ? ഏറ്റവും
      ശ്രേഷ്ടം ഏത് ?.
      > പത്ത് .  മത്സ്യം , കൂര്‍മം , വരാഹം , നരസിംഹം ,
     വാമനന്‍ ,
     പരശുരാമന്‍ , ശ്രീരാമന്‍ , ബലരാമന്‍ , ശ്രീകൃഷ്ണന്‍ , കല്‍കി .
     പൂര്‍ണാവതാരം - കൃഷ്ണന്‍ .

74. ഗീതയുടെ കര്‍ത്താവ് ആര് ?
      > വേദവ്യാസന്‍ .

75. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
     > നിരണത്ത് മാധവപണിക്കര്‍ .

76. കേരളിയനായ അദ്വൈതാചാര്യന്‍ ആര് ?. അദ്ദേഹം എവിടെ
       ജനിച്ചു ?.
     > ശങ്കരാചാര്യര്‍ . കാലടിയില്‍ ജനിച്ചു .

77. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?.
     > ഗോവിന്ദഭാഗവദ്പാദര്‍.

78. ശങ്കരാചാര്യര്‍ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍
     എത്ര ?. ഏതെല്ലാം ?.
     > പ്രധാനമായും നാലു മഠങ്ങളാണ് ശങ്കരാചാര്യസ്വാമികള്‍
     ഭാരതത്തില്‍ സ്ഥാപിച്ചത് . അവ പുരിയിലെ ഗോവര്‍ധന
    മഠം ,
     മൈസൂരിലെ ശൃംഗേരി മഠം , ദ്വാരകയിലെ  ശാരദാമഠം ,
     മൈസൂരിലെ ശ്രിംഗേരി മഠം , ബദരിയിലെ ജോതിര്‍മഠം
     ഇവയാണ് .

79. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?.
      > യുഗങ്ങള്‍ നാല് . കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം ,
      കലിയുഗം .

80. ഭഗവാന്‍ വിഷ്ണു എവിടേ വസിക്കുന്നു ?.
      > വൈകുണ്ഠത്തില്‍ .

81. വിഷ്ണുവിന്റെ വാഹനമെന്ത് ?. ശയ്യ എന്ത് ?.
     > ഗരുഡന്‍ വാഹനവും , ശയ്യ അനന്ദനുമാണ് .

82. ദാരുകന്‍ ആരാണ് ?.
     > ശ്രീകൃഷ്ണന്റെ തേരാളി.

83.ഉദ്ധവന്‍ ആരായിരുന്നു ?
    > ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .

84. പാഞ്ചജന്യം , ശ്രീവല്‍സം , കൌമോദകി , നാന്ദകം ,
     കൌസ്തൂഭം , ശാര്‍ങ്ഗം, സുദര്‍ശനം എന്നിവ എന്ത് ?.
     > മഹാവിഷ്ണുവിന്റെ  ശംഖ് - പാഞ്ചജന്യം , മാറിലെ മറുക് -
    ശ്രീവത്സം , ഗദ - കൌമോദകി  , വാള്‍ - നാന്ദകം
    ,അണിയുന്ന
    രത്നം - കൌസ്തൂഭം , വില്ല് - ശാര്‍ങ്ഗം , ചക്രായുധം -
    സുദര്‍ശനം .

85. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏത് യുഗത്തില്‍ അവതരിച്ചു ?.
     > ദ്വാപരയുഗത്തില്‍ .

86. ശ്രീകൃഷ്ണന്റെ ജനനം എവിടെയാണ് നടന്നത് ?.
     > മധുരയില്‍ . കംസന്റെ രാജധാനിയില്‍ കല്‍തുറുങ്കില്‍ .

87. ശ്രീകൃഷ്ണന്‍ എന്നാണ് അവതരിച്ചത് ?. ആദിവസത്തിന്റെ
      പൊതുവായ പേര് എന്ത് ?.
      > ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമിയും
      രോഹിണിയും ചേര്‍ന്ന ദിവസം - അഷ്ടമിരോഹിണി
      (ശ്രീകൃഷ്ണജയന്തി ).

88. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ
      രാക്ഷസി ആരാണ് ?.
      > പൂതന.

89. അമ്പാടി എന്താണ് ?. വൃന്താവനം എന്താണ് ?.
     > ശ്രീകൃഷ്ണനന്‍ കുട്ടിക്കാലത്ത് വളര്‍ന്ന സ്ഥലം അമ്പാടി .
    ഗോപന്മാര്‍ മാറിതാമസിച്ചസ്ഥലം വൃന്താവനം .
    അവിടെയാണ്
    കൃഷ്ണന്‍ പശുക്കളെ മേച്ചു നടന്നത് .

90. ഉരുണ്ടുരുണ്ട് ഉണ്ണികൃഷ്ണനെ കൊല്ലാന്‍  വന്നത് ആര് ?.
     > ശകടാസുരന്‍

91. പീതാംബരം എന്ന് പറഞ്ഞാല്‍ എന്താണ് ?.
      > മഞ്ഞപട്ട്

92. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?.
     > സാന്ദീപനി മഹര്‍ഷി

93. ശ്രീകൃഷ്ണന്‍ ഒടുവില്‍ താമസിച്ചിരുന്നത് എവിടെയാണ് ?
      > ദ്വാരകയില്‍ .

94. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?.
     > മേല്‍പത്തൂര്‍ നാരായണഭട്ടതിരി .

95. പ്രസ്ഥാനത്രയം എന്നാല്‍ എന്ത് ?.
     > ശ്രീമത് ഭഗവത്ഗീത , ബ്രഹ്മസൂത്രം , ഉപനിഷദ്.

96. ത്രിപുരങ്ങള്‍ എന്നാല്‍ എന്താണ് ?.
      > ഭൂമി , സ്വര്‍ഗം , പാതാളങ്ങളില്‍ ആയി സ്വര്‍ണം ,
    വെള്ളി ,
      ഇരുമ്പ് എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന നഗരങ്ങളാണ്
      ത്രിപുരങ്ങള്‍ . വിദ്യുന്മാലി , താരകാക്ഷന്‍ , കമലാക്ഷന്‍ (ഇവര്‍
      താരകാസുരന്റെ മക്കളാണ് ) ഇവരന്മാര്‍ ത്രിപുരന്മാര്‍ .

97. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
     > ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം ,
     ബ്രഹ്മയജ്ഞം .

98. പഞ്ചബാണങ്ങള്‍ ആര് ? പഞ്ചബാണങ്ങള്‍ ഏവ ?
    > കാമദേവന്‍ . അരവിന്തം , അശോകം , ചൂതം , നവമല്ലിക ,
     നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍ .

99.  ദ്വാദശാക്ഷരി മന്ത്രം എന്താണ് ?.
      > 'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ്
      ദ്വാദശാക്ഷരി മന്ത്രം .

100.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി
      ഉപദേശിച്ചു കൊടുത്തത് ?.
      > ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു
      കൊടുത്ത മഹാ മന്ത്രമാണ്

101.ഷോഡശാക്ഷരി എന്താണ് ?.
      > ഹരേ രാമ ഃ ഹരേ രാമ ഃ രാമ രാമ ഹരേ ഹരേ ഹരേ
     കൃഷ്ണഃ

         ഹരേ കൃഷ്ണ  ഃ കൃഷ്ണ കൃഷ്ണ  ഃ ഹരേ ഹരേ ഇതാണ്
         ഷോഡശാക്ഷരി . ഇത് അഖണ്ഡനമജപത്തിന്
          ഉപയോഗിക്കുന്നു .

102.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?.
       > ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം ,
       ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍ .

103. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?.
       > കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .

104. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?.
       > ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം ,
       ഛന്തസ്സ് .

105.  സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?.
        > മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു    
        ,  വസിഷ്ഠന്‍.

106. സപ്ത ചിരംജീവികള്‍ ആരെല്ലാം ?.
       > അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ ,
      വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍  ഇവര്‍ എക്കാലവും
      ജീവിചിരിക്കുന്നു എന്നാണ് പുരാണം . അശ്വഥാമാവ്
      പകയായും , മഹാബലി ദാനശീലമായും , വ്യാസന്‍
      ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍
      ഈശ്വരഭക്തിയായും , കൃപര്‍ പരപുച്ഹമായും , പരശുരാമന്‍
      അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു .

107. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?.
       > അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി
       , ദ്വാരാവതി ചൈവ സപ്തൈതെ മോക്ഷ ദായക .
       (അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി ,
       ദ്വാരക ഇവയാണ്  മോക്ഷദായകങ്ങളായ ഏഴ് പുണ്യ
       നഗരികള്‍ .

108. സപ്ത ദ്വീപുകള്‍ ഏതെല്ലാം ?.
        > ജംബുദ്വീപം (ഏഷ്യ) പ്ലാക്ഷദ്വീപം , പുഷ്കരദ്വീപം
        (തെക്കും വടക്കും അമേരിക്ക ) , ക്രൌഞ്ചദ്വീപം                      
        ( ആഫ്രിക്ക ) , ശാകദ്വീപം ( യൂറോപ്പ് ) , ശാല്മല ദ്വീപം        
        ( ഓസ്ട്രേലിയ ) , കുശദ്വീപം .

109 .സപ്തസാഗര സമുദ്രങ്ങള്‍ ഏതെല്ലാം ?

   > ഇക്ഷു  (കരിമ്പിന്‍നീര്‍ ) , സുര (മദ്യം) ,
   സര്‍പിസ്സ് (നെയ്യ് ), ദധി(തയിര്‍) , ശുദ്ധജലം ,
   ലവണം  (ഉപ്പുവെള്ളം ) , ക്ഷീരം (പാല്‍ )
   , ഇവയാണ് സപ്ത സാഗരങ്ങള്‍ .

110. സപ്ത പുണ്യനദികള്‍ ഏവ ?
 
    > ഗംഗ , സിന്ദു , കാവേരി , യമുനാ ,
    സരസ്വതി , നര്‍മ്മദ , ഗോതാവരി
    .സരസ്വതി ഇപ്പോള്‍ ഭൂമിക്ക് അടിയിലൂടെ
    (അദൃശ്യയായി) ഗമിക്കുന്നതായി സങ്കല്‍പ്പം.

111. സപ്താശ്വാന്‍ ആരാണ് ?
 
   > ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ്
   കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.

112. സപ്ത പര്‍വതങ്ങള്‍ ഏവ ?.

   >മഹേന്ദ്രം , മലയം , സഹ്യന്‍ , വിന്ദ്യന്‍ ,
   ഋക്ഷം , ശുക്തിമാന്‍ , പാരിയാത്രം ഇവ
   കുലാചലങ്ങള്‍ എന്നറിയപ്പെടുന്നു.

113. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ
   സ്മരിച്ചാലുള്ള ഫലമെന്ത് ?.

    >കുമാരി , ധനദ , നന്ദ , വിമല , ബല ,
   മംഗല , പത്മ ഇവരെ പ്രഭാതത്തില്‍
   സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത്
   ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം
   , തേജസ്സ്  ഇവയുണ്ടാകും .

114. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?.

   >ത്വക്ക് , രക്തം , മാംസം , മേദസ്സ് ,
   അസ്ഥി , മജ്ജ , സ്നായു
   ഇവയാണ് സപ്തധാതുക്കള്‍.

115. സപ്തനാഡികള്‍ ഏതെല്ലാമാണ് ?.

    > ഇഡ , പിംഗല , സുഷുമ്ന , വൃഷ ,
   അലംബുഷ , അസ്ഥിജിഹ്വ
   ,ഗാന്ഡാരി ഇവയാണ് സപ്തനാഡികള്‍.

116. സപ്തമുനിമുഖ്യന്മാര്‍ ആരെല്ലാമാണ് ?.
      > വിശ്വാമിത്രന്‍ , കണ്വന്‍ , വസിഷ്ഠന്‍ ,
   ദുര്‍വാസാവ് ,
   വേദവ്യാസന്‍ , അഗസ്ത്യന്‍ , നാരദന്‍.

117. സപ്തവ്യസനങ്ങള്‍ ഏതെല്ലാമാണ് ?.
   >നായാട്ട് , ചൂത് , സ്ത്രീസേവ , മദ്യപാനം
    , വാക്പാരുഷ്യം , ദണ്ഡപാരുഷ്യം ,
    അര്‍ത്ഥദൂഷ്യം ഇവ ഭരണാധികാരികള്‍
    ഒഴിവാക്കെണ്ടതാണ്.

118. അഷ്ടൈശ്വര്യങ്ങള്‍ ഏതെല്ലാം ?.
    > അണിമ (ഏറ്റവും ചെറുതാകല്‍ ).
    മഹിമ (ഏറ്റവും വലുതാകല്‍).
    ഗരിമ (ഏറ്റവും കനമേറിയതാവുക ).
    ലഘിമ (ഏറ്റവും കനം
    കുറഞ്ഞതാകുക ), ഈ ശിത്വം
    (രക്ഷാസാമര്‍ത്ഥ്യം ). വശിത്വം
    (ആകര്‍ഷിക്കാനുള്ള കഴിവ് ),പ്രാപ്തി
    (എന്തും നേടാനുള്ള കഴിവ്)
    , പ്രാകാശ്യം (എവിടെയും ശോഭിക്കാനുള്ള
    കഴിവ് ), ഇവയാണ്
    അഷ്ടൈശ്വര്യങ്ങള്‍. യോഗാഭ്യാസംകൊണ്ട്
    ഇവ നേടാവുന്നതാണ് .

119. അഷ്ടാംഗയോഗങ്ങള്‍ ഏതെല്ലാം ?.
   > യമം , നിയമം , ആസനം , പ്രാണായാമം
   , പ്രത്യാഹാരം , ധ്യാനം , ധാരണ , സമാധി

120.  അഷ്ടപ്രകൃതികള്‍ ഏതെല്ലാം ?.

     > ഭൂമി , ജലം , അഗ്നി , വായു ,
     ആകാശം , മനസ്സ് , ബുദ്ധി , അഹങ്കാരം.

121. അഷ്ടമംഗല്യം ഏതെല്ലാം ?.
   > കുരവ , കണ്ണാടി , വസ്ത്രം , ചെപ്പ്
   , വിളക്ക് ,  സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ
   മംഗല , നിറനാഴി , പൂര്‍ണകുംഭം
   , ഇവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യ
   പ്രശ്നം .

122.  അഷ്ടകഷ്ടങ്ങള്‍ ഏതെല്ലാം ?.
    > കാമം , ക്രോധം , ലോഭം , മോഹം ,
    മദം , മാത്സര്യം , ഡംഭം ,അസൂയ .

123. അഷ്ടദിക്ക് പാലകന്മാര്‍ ആരെല്ലാം ?.

    >ഇന്ദ്രന്‍ , വഹ്നി , പിതൃപതി , നിര്യതി ,
    വരുണന്‍ , മരുത്ത് , കുബേരന്‍ ,
    ഈശാനന്‍ ഇവരാണ് യഥാക്രമം കിഴക്ക്
   തുടങ്ങിയ എട്ടു  ദിക്കിന്റെയും ദേവന്മാര്‍ .
   ഇവര്‍ക്ക് പ്രത്യേകം ബലിപൂജാതികള്‍ ഉണ്ട്.

124. അഷ്ടദിഗ്ഗജങ്ങള്‍ ഏതെല്ലാം ?.
   > ഐരാവതം , പുണ്ഡരീകന്‍ , വാമനന്‍ ,
   കുമുദന്‍ , അഞ്ജനന്‍ , പുഷ്പദന്തന്‍ ,
   സാര്‍വഭൌമന്‍ , സുപ്രതീതന്‍ ,. ഈ
  ദിഗ്ഗജങ്ങളും കിഴക്ക് തുടങ്ങിയ ദിക്കുകളിലെത്
  ആണ് . അവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രത്യേകം
  കരിണികളും ഉണ്ട് .

125. അഷ്ടബന്ധം എന്താണ് ?.
   > വിഗ്രഹം പീഠത്തില്‍ ഉറപ്പിക്കുന്നതിന്
  എട്ടുവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്
  അഷ്ടബന്ധം . ശുംഖുപോടി , കടുക്ക ,
  ചെഞ്ചല്യം , കോഴിപ്പരല്‍ , നെല്ലിക്ക ,
  കോലരക്ക് , പഞ്ഞി , ആറ്റുമണല്‍ ഇവയാണ്
  അഷ്ടബന്ധ സാമഗ്രികള്‍ . ഇങ്ങനെ ഉറപ്പിച്ച
  ശേഷം നടത്തുന്നതാണ് അഷ്ടബന്ധകലശം .

126. അഷ്ടവിവാഹങ്ങള്‍ ഏവ ?
   > ഹൈന്ദവധര്‍മശാസ്ത്രസമ്മതമായിട്ടുള്ള
  വിവാഹങ്ങള്‍ എട്ടുതരത്തിലുണ്ട് . അവ
  ബ്രഹ്മം , ദൈവം , ആര്‍ഷം , പ്രജാപത്യം ,
  ഗാന്ഡര്‍വ്വം , ആസുരം , രാക്ഷസം ,
  പൈശാചം ഇവയാണ് .

127.  നവഗ്രഹങ്ങള്‍ ഏതെല്ലാം ?.
   > സൂര്യന്‍ , ചന്ദ്രന്‍ , കുജന്‍ , ബുധന്‍ ,
  വ്യാഴം , ശുക്രന്‍ , ശനി , രാഹു , കേതു .
  നവഗ്രഹ പൂജയും നവഗ്രഹസ്തോത്രവും
  ഹൈന്ദവര്‍ക്ക് പ്രധാനമാണ് .

128. നവദ്വാരങ്ങള്‍ ഏതെല്ലാം ?.
   > ശരീരത്തിലെ കണ്ണ് (2) , മൂക്ക്(2) , ചെവി
  (2) , വായ , പായു (മലദ്വാരം) , തുവസ്ഥം
  (മൂത്രദ്വാരം).

129.നവദ്വാരപുരം ഏതാണ് ?.

   > ഒമ്പത്ദ്വാരങ്ങള്‍ ഉള്ള ശരീരം .

130. നവനിധികള്‍ ഏതെല്ലാം ?.
   > മഹാപത്മം , പത്മം , ശംഖം , മകരം ,
   കച്ഛപം , മുകുന്ദം , കുന്ദം , നീലം ,
   ഖര്‍വം .

131.നവനിധികളുടെ ഭരണകര്‍ത്താവ്‌ ആരാണ് ?.
  >നിധിപതിയായ കുബേരന്‍

132. നവനിധികള്‍ ഏതെല്ലാം ?.
   > മഹാപദ്മം , പദ്മം , ശംഖം , മകരം ,
  കച്ചപം , മുകുന്തം , കുന്ദം , നീലം , ഖര്‍വം.

133. ദശോപചാരങ്ങള്‍ ഏതെല്ലാം ?.
   > ആര്ഘ്യം , പാദ്യം , ആചമനീയം ,
  മധുപര്‍ക്കം , ഗന്ധം , പുഷ്പം , ധൂപം ,
  ദീപം , നൈവേദ്യം , പുനരാചമനീയം .

134. ദശോപനിഷത്തുക്കള്‍ ഏതെല്ലാം ?.

  > ഈശാവാസ്യം , കെനോപനിഷത്ത് ,
  കഠോപനിഷത്ത് , പ്രശ്നോപനിഷത്ത് ,
  മാണ്ഡുക്യോപനിഷത്ത് , തൈത്തിരീയം ,
  ഐതരേയം , ഛാന്തോഗ്യം , ബൃഹദാരണ്യകം

135. മന്ത്രം എന്നാല്‍ എന്ത് ?.

   > അഷ്ടദേവതാ പ്രീതിക്കായി
   നാമങ്ങളോട്കൂടി പ്രണവം ചേര്‍ത്ത് മനനം
   ചെയ്യുന്നത് മന്ത്രം .

136.ഋഷികള്‍ എന്ന് പറയുന്നത് ആരെയാണ് ?.
   > യോഗാഭ്യാസം കൊണ്ട് ആത്മവികാസം
   നേടിയവരെ

137.ഷഡാധാരങ്ങള്‍ ഏതെല്ലാം ?
   > മൂലാധാരം , മണിപൂരകം , അനാഹതം ,
   സ്വാധിഷ്ഠാനം , വിശുദ്ധിചക്രം,ആജ്ഞാചക്രം

138. ഷഡ്കര്‍മ്മങ്ങള്‍ ഏതെല്ലാം ?
   > അധ്യാപനം , അധ്യയനം , യജനം ,
   യാജനം , ദാനം , പ്രതിഗ്രഹം .
   (ബ്രാഹ്മണകര്‍മ്മങ്ങള്‍ ).

139 .ഷഡ്ഋതുക്കള്‍ ഏവ ?.
   > വസന്തം , ഗ്രീഷ്മം , വര്‍ഷം , ശരത് ,
  ഹേമന്തം , ശിശിരം.

139. ഷഡ്കാണ്ഡഡം ഒരു പുരാണ ഗ്രന്ഥമാണ് .
   > ഏതാണ് ഗ്രന്ഥം ? ആരാണ് അതിന്‍റെ
   കര്‍ത്താവ്‌ ?.
  > ഷഡ്കാണ്ഡഡം – രാമായണം , കര്‍ത്താവ്‌ -
  വാത്മീകി.

140. ധര്‍മ്മത്തിന്റെ നാല് പാദങ്ങള്‍ ഏതെല്ലാം ?
   > സത്യം , ശൌചം , ദയ , തപസ്സ് .

141. യമം എന്ന്പറയുന്നത് എന്താണ് ?
   > .ബ്രഹ്മചര്യം , ദയ , ക്ഷാന്തി , ദാനം ,
   സത്യം , അകല്ക്കത (വഞ്ചനയില്ലായ്മ )
   അഹിംസ ആസ്തേയം (മോഷ്ടിക്കാതിരിക്കല്‍)
   , മാധുര്യം , ദമം ഇങ്ങനെ പത്തും
   ചേര്‍ന്നതാണ് യമം .

  > അനൃശംസ്യം ,ദയ ,സത്യം , അഹിംസ ,
  ക്ഷാന്തി , ആര്‍ജവം , പ്രീതി , പ്രസാദം ,
  മാധുര്യം , മാര്‍ദവം , ഇങ്ങനെ
  പത്താണെന്നും പറയുന്നു .

 > അഹിംസ , സത്യവാക്ക് , ബ്രഹ്മചര്യം ,
  അകല്ക്കത , ആസ്തേയം ,
  (മോഷ്ടിക്കതിരിക്കല്‍ ) ഇവയാണ്
  പ്രസിദ്ധങ്ങളായ അഞ്ച്‌യമവ്രതങ്ങള്‍
142 . ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?

      > കപര്‍ദ്ദം

143. സൂര്യന്‍ ധര്‍മ്മപുത്രര്‍ക്ക് നല്‍കിയ  
          അക്ഷയപാത്രത്തിന്‍റെ  ആഹാരദാനശേഷി എത്ര
       വര്‍ഷത്തേക്കായിരുന്നു?

      > 12 വര്‍ഷം

144. പാലാഴി മഥനത്തിലൂടെ ഉയര്‍ന്നുവന്നെന്നു കരുതുന്ന
        മനോഹര പുഷ്പമുള്ള ചെടി ?

      > പാരിജാതം

145. ശ്രീരാമദേവന് ഭരതന്‍ ശത്രുഘ്നന്‍ എന്നീ

സഹോദരന്മാരെ കൂടാതെ ഒരു സഹോദരി

കൂടിയുണ്ട്. അംഗരാജ്യത്തില്‍ മഴപെയ്യിച്ച ഋഷ്യശൃംഗന്‍

വിവാഹം കഴിച്ചിരിക്കുന്നത് ശ്രീരാമദേവന്‍റെ ഈ

സഹോദരിയെയാണ്.ദശരഥന്‍ തന്‍റെ സുഹൃത്തായ

ലോമപാദമഹാരാജാവിന് ഈ കുഞ്ഞിനെ ദത്തുപുത്രിയായി

നല്‍കുകയായിരുന്നു. അവരുടെ പേരെന്ത്?

>ശാന്ത

146. ഏത് ദേവന്റെ കുതിരകളില്‍ഒന്നിന്റെപേരാണ് ജഗതി ?

     > സൂര്യദേവന്‍

147.  വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന

പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന

വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?

 > ഭീമന്‍

148. കര്‍ണ്ണനെ പ്രസവിച്ചശേഷം പൃഥ (കുന്തി) ഏത്

      നദിയിലാണ് ഒഴുക്കിയത്?
 
> അശ്വ

 🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ഭാരതീയ  സംസ്ക്കാരത്തിന്റെ സത്ത എന്നു  പറയുന്നത്  ത്യാഗമാണ്, ഒരിക്കലും    ഭോഗമല്ല
ഋഷിമാരും  രാജാക്കന്മാരും പ്രജകളുമെല്ലാം  സമുഹത്തിന്റെ പൊതുവായ  സുഖവും ക്ഷേമ
വുമാണ്  കണക്കിലെടുത്തിരു ന്നത്.അങ്ങിനെയാണ്   സംസ് ക്കാരം രൂപപ്പെട്ടത്.   മനുഷ്യൻ
സദാ അവന്റെ പതിനാലു കരണങ്ങളിൽ    ഏതങ്കിലുമെല്ലാം കൊണ്ട്  സദാ  ക്രീയ ചെയ്തു  കൊണ്ടിരിക്കുന്നു.ഈ ക്രീയക ളിലൂടെ നേടാൻ ഉദ്ദേശിക്കുന്ന താണ് കർമ്മം.ക്രീയ ചെയ്യുന്ന
സന്ദർഭത്തിൽ തന്നെ വാസന കൾ ഉണ്ടാകുന്നു ഇത്തരം വാസനകളാണ് സംസ്ക്കാരത്തെ
രൂപപ്പെടുത്തുന്നത്.നമ്മുടെ മുന്നിൽ   വരുന്ന  സാദ്ധ്യതകളെനമുക്കും   സമൂഹത്തിനും ശാ
ന്തിയും   സമാധാനവും നല്കുന്നതേത്  എന്നടിസ്ഥാനത്തിൽ വിലയിരുത്തി  തിരഞ്ഞെടുക്ക
ണം. ചിദാനന്ദപുരി സ്വാമികൾ പരാമർശിച്ച   ഒരു  ഉദാഹരണമുണ്ട് .  ഒരു പശുകുട്ടി അമേരി
ക്കയിലേക്ക്    പോകുകയാണ് യാത്രയാക്കുവാൻ   തള്ളപ്പശു വന്നിട്ടുണ്ട്. '' നീ  അമേരിക്കയി
ൽ ചെന്നാലും  നമ്മുടെ സംസ്ക്കാരം മറന്നേക്കരുത്"   എന്ന്പശുകുട്ടിയോട്  തള്ളപ്പശു പറ
യേണ്ടതില്ല.    അവിടെ ചെന്നാലും പശു പച്ചപ്പുല്ല്  മാത്രമേ തിന്നുകയുള്ളു.   ബാറിൽ കയറി
മദ്യം കഴിക്കുകയില്ല. എന്നാൽ വിശേഷ  ബുദ്ധിയുള്ള  മനുഷ്യ കുട്ടിയോട്  പറയേണ്ടി    വരും.
കർത്തവ്യവും     അകർത്തവ്യവും  വേർതിരിച്ച്  മനസ്സിലാക്കണം. ഇത്തരം  വകതിരിവിന്റെ
അഭാവമാണ്     സമൂഹത്തിൽ ഇന്നുകാണുന്ന മുഴുവൻ അപചയങ്ങൾക്കും കാരണം.
സ്വന്തം    സ്വാസ്ഥ്യത്തിന്റെയും സുഖത്തിന്റെയും   ലേശം പോലും   മാതാ-പിതാക്കൾക്കായി പ്പോലും  ത്യജിക്കാൻ   സന്നദ്ധമല്ലാത്തവരാണ്       ഇന്നത്തെ തലമുറ.ഫലമോ?  മാതാപിതാ
ക്കൾ ജീവിച്ചിരിക്കുമ്പോൾ വൃദ്ധ സദനത്തിലും മരിക്കുമ്പോൾ ഫ്രീസറിലും ആകുന്നു. സമ
ർത്ഥമായ   കർമ്മാചരണത്തിലൂടെ  ജീവിതവിജയം നേടുന്നതിനെ ക്കുറിച്ച് ചെറുപ്പംമുതല്
ക്കേ കുട്ടികളെ പറഞ്ഞുപഠിപ്പിക്കണം.  പകരംചെയ്യുന്നതോ?

മറ്റുള്ളവനെ   തോല്പിക്കുവാൻഅരമാർക്ക്   കുറഞ്ഞാൽ ഉടനെ മറ്റൊരുകുട്ടിയുടെ മാർക്ക്
ആരാഞ്ഞിട്ട്     ചോദിക്കും  നീഎന്താ അവനെ തോല്പിക്കാതിരുന്നതെന്ന്.     അങ്ങനെ കുട്ടി
അവന്റെ വിജയത്തെക്കുറിച്ചുമാത്രം ചിന്തിക്കുന്നു. ഒപ്പം മറ്റുള്ളവരെ        തോല്പിക്കുവാനും
ഇതിന്റെയെല്ലാം വലിയവലിയ രൂപങ്ങളാണ് ഇന്ന് നാംസമൂഹത്തിൽ     കണ്ടുകൊണ്ടിരിക്കു
ന്നത്.   മാതാ അമൃതാനന്ദമയീദേവി  പറഞ്ഞതുപോലെ   ഈലോകം   വിജയികൾക്ക് മാത്ര
മുള്ളതല്ല,പരാജിതർക്കു കൂടിയുള്ളതാണന്ന്    ബോദ്ധ്യപ്പെടണം.  സോക്രട്ടീസ്   പറഞ്ഞതു
പോലെ   ആരും    തോൽക്കാത്ത   വിജയങ്ങളാണ് വേണ്ടത് എന്റേത്  എന്ന   ഏഷണയിൽ ഒരു കാര്യവുമില്ല.


🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷


യുഗം
കൃതയുഗം,ത്രേതായുഗം,ദ്വാപരയുഗം, കലിയുഗം   എന്നിങ്ങ നെ യുഗങ്ങൾ നാല്.ഓരോയു
ഗത്തിന്റേയും  കാലദൈർഘ്യം 4:3:2:1 എന്ന   അനുപാതത്തി ലാണ്.സന്ധ്യ,സന്ധ്യാംഗം,യുഗ
,കാലം  എന്നിവ ചേർന്നതാണ് ഓരോ യുഗവും.
മുന്നൂറ്റിഅറുപത്    മനുഷ്യവർ ഷങ്ങൾ ചേർന്നാൽ   ഒരു ദിവ്യവർഷം.

കൃതയുഗം:  ഇത് ആരംഭയുഗ മാണ്.സത്യയുഗം എന്നും ഇത് അറിയപ്പെടുന്നു.  4800×360=
17,28,000  മനുഷ്യവർഷമാണ് ദൈർഘ്യം.

ത്രേതായുഗം: 3600ദിവ്യവർഷ മാണ്. അതായത് 3600×360=12,96,000 മനുഷ്യവർഷം.
ദ്വാപരയുഗം:    ഇത് മൂന്നാമത് തെ യുഗമാണ്.കാലദൈർഘ്യ ഗണന 2400 ദിവ്യവർഷമാണ്.
അതായത്            2400×360= 8,64,000    മനുഷ്യവർഷമാണ്

കലിയുഗം:   1200 ദിവ്യവർഷം ചേർന്നതാണ്     കലിയുഗത്തി ന്റെ കാലദൈർഘ്യം. അതായ
ത് 1200×360= 4,32,000   മനു ഷ്യവർഷം.

കൽപം: ബ്രഹ്മാവിന്റെ അർദ്ധ ദിവസമാണ് ഒരു കൽപം. 100 ചതുർയുഗമാണ്  ഒരു കൽപം
അപ്പോൾ ബ്രഹ്മാവിന്റെ ഒരു ദിവസം   എന്നത് 2 കൽപമാണ് ഇപ്രകാരം 30 ബ്രഹ്മദിവസങ്ങ
ൾ ഒരു ബ്രഹ്മമാസം. 12 ബ്രഹ്മ മാസം ചേരുമ്പോൾ ഒരു ബ്രഹ് മ വർഷം. ഇങ്ങനെ 100 ബ്രഹ്മ
വർഷമാണ്  ബ്രഹ്മാവിന്റെ ആയുസ്സ്.   ഇതാണ് മഹാകൽപം.മഹാകൽപം   അവസാനിക്കു
ന്നതോടെ   മഹാപ്രളയം ഉണ്ടാകുന്നു.പിന്നീട് ഒരുമഹാകൽപ കാലം ബ്രഹ്മാണ്ഡം ശൂന്യമായി
കിടക്കും.

ഇപ്പോൾ  നടക്കുന്നത്  ശ്രീശ്വേതവരാഹകൽപത്തിൽ  7- ആമത്തെ മന്വന്തരമായ    വൈവ
സ്വതമന്വന്തരത്തിന്റെ 28 ആം കലിയുഗമാണ്.മൂന്നു യുഗങ്ങളും കലിയുഗത്തിൽ5100 വർ
ഷങ്ങളും  കടന്നുപോയിരിക്കുന്നു.

ഈ  മഹാകാലപ്രവാഹത്തിൽ മനുഷ്യന്റെ ആയുസ് എത്ര ഹ്രസ്വമാണ്.ആലോചിക്കുക.
4320000   മനുഷ്യവർഷമാണ് ഒരു  ചതുർയുഗം. ഇങ്ങനെ 71 ചതുർയുഗങ്ങൾ    ചേർന്നതാ
ണ് ഒരു മന്വന്തരം.  അതായത്  306720000 മനുഷ്യവർഷങ്ൾ ഇപ്രകാരം   14 മന്വന്തരങ്ങൾ.

ഇതുപ്രകാരം     കണക്കുകൂട്ടി യാൽ ബ്രഹ്മാവിന്റെ ആയുസ്സ് മൂന്നുലക്ഷത്തി പതിനോരായി
രത്തിനാല്പതുകോടിവർഷങ്ൾ


🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿

🙏🙏🙏🕉🕉🕉🙏🙏🙏
ക്ഷേത്ര അറിവുകൾ (തന്ത്രശാസ്ത്രം) - 1
1. ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
    ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്.

2. സാര്‍വഃ അര്‍ഥായേന തന്യന്തേ ത്രായന്തേ ച തന്ത്രം ?
    എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നത് തന്ത്രം.

3. ക്ഷേത്രസങ്കല്‍പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
    തന്ത്ര ശാസ്ത്രത്തെ

4. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
    ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്

5. തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരെന്താണ്?
    പടലങ്ങള്‍

6. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
    2895

7. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
    തന്ത്രശാസ്ത്രം

8. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
    ആഗമ ശാസ്ത്രം

9. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
    നിഗമ ശാസ്ത്രം

10. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
      വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത
11. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
      രുദ്രയാമളം

12. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
      കുളാര്‍ണ്ണവ തന്ത്രം.

13. ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ട ശാസ്ത്രങ്ങള്‍ ഏതെല്ലാം?
      തന്ത്രശാസ്ത്രം, ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം.

14. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
      വിശ്വകര്‍മ്മ്യം

15. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
      ഭഗവത്ഗീത

16. കേരളത്തില്‍ ഉടലെടുത്ത തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏതെല്ലാം?
       തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്രസമുച്ചയം, പ്രയോഗ മഞ്ജരി, വിഷ്ണുസംഹിത,   പ്രപഞ്ചസാരം, രഹസ്യഗോപാല - ചിന്താമണി.

17. താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
      ഗണപതി, ഭദ്രകാളി
18. ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
സ്ഥാപത്യശാസ്ത്രം

19. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
അചലം, ചലം, ചലാചലം

20. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
അചല ബിംബങ്ങള്‍

21. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
ചലം എന്ന വിഭാഗത്തില്‍

22. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
ചലാചലം

23. ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
ഏകവര്‍ണ്ണം

24. ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
പ്ലാവ്, ചന്ദനം, ദേവദാരു, ശമീ

25. പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും.

26. സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും

27. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍

28. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
ശിരസ്സ്‌

29. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
മുഖം

30. ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്.
ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം
31. ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
സ്വര്‍ണ്ണം

32. ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
മോക്ഷം

33. ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
ധാന്യാഭിവൃദ്ധി

34. ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
ധവര്‍ദ്ധനവ്‌

35. പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം

36. ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)

37. ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.

38. സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.

39. ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.

40. പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
ധനധാന്യാദികളുടെ വര്‍ദ്ധനവ്‌
41.ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
സര്‍വ്വ ദോഷങ്ങളും സംഭവിക്കും.

42. ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
സ്ത്രീശില

43. ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
പുരുഷശില

44. വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
കിഴക്ക്

45. ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
പടിഞ്ഞാറ്

46. സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
വടക്ക്

47. വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി

48. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ശൈലി

49. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി

50. ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
കിഴക്കും, പടിഞ്ഞാറും
🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

🌺🌺🌺🌺🌺🌺🌺🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷