Sunday, 21 July 2019

What is pula?

Very interesting interpretation of after life rituals

*എന്താണ് പുല ?*

പുനർ ലയിപ്പിക്കുന്നതു ആണ് പുല. മരണ സമയം ശരീരത്തു നിന്നും ദശപ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനഞ്ജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു. ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനഞ്ജയൻ പുറത്തു വരുന്നു. ധനഞ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ധനഞ്ജയൻ ആ വ്യക്തി മരിച്ച ശേഷം ശരീരം നശിക്കുമ്പോൾ പുറത്തെത്തുന്നു. ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്ധമുണ്ടാകും. കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ. അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്‌കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു, പുനർ ലയിപ്പിക്കുന്നു.  മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻവേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത്. ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീരം ശുദ്ധമായിരിക്കുവാൻ ആണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല, വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്.

"പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖ പ്രാണനുകളുണ്ട്.

ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കൃകലൻ, ദേവഭക്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.

"മരണ വീട്ടിൽ പോയാൽ
കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്റെ
ശാസ്ത്രീയത എന്താണ്?

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ
( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന്
പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും .

നേരെ മറിച്ച്
സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)

അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും
ഇല്ലാതാകും. വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങൾ മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്.

എന്തായാലും 30% എനർജിയുള്ള പറമ്പിൽ
നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 70% എനർജി വന്നതായി അറിയാവുന്നതാണ്.

വാസ്തവത്തിൽ
നമ്മുടെ ഋഷിമാരും പൂർവ്വികരും
പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറി
ഞ്ഞാൽ നാം അറിയാതേ തന്നെ അവരേ കൈക്കൂപ്പിപ്പോകും!!

*നമ്മളോ??? അടുത്ത തലമുറയേ കാര്യങ്ങൾ പഠിപ്പിക്കാതേ വഴുതി മാറികളിക്കുന്നു. ഇത് പഞ്ചമഹായജ്ഞത്തിലെ ബ്രഹ്മയജ്ഞം ചെയ്യാത്തതിന്റെ കർമ്മ*
*ദോഷമായ്ത്തീരും എന്ന് നാമേവരും ഓർത്താൽനന്ന്!!*

മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല, മൃതദേഹത്തില്‍ തൊടുന്നതിനു മുന്‍പും കര്‍മ്മശേഷവും ഉടുതുണിയാല്‍ കുളിക്കണം, മരിച്ച് മൂന്ന് മണിക്കൂറിന് മുന്‍പ് (Indroduce of
de vacsination liquid in the dead body ) പച്ച മാവിന്‍ വിറകില്‍ ദഹിപ്പിക്കണം പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടും.

ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്.

സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും.

ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്‍െറ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.

ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്‍െറ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്.
നമ്മുടെആചാരങ്ങൾ
വളരെ ശ്രേഷ്ഠമാണ് - ശാസ്ത്രീയമാണ്. ഇത്
മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും അനാചാരവുമായി മാറുന്നത്..

Hinduism - The only universal way of life, since ancient times

ലോകത്ത് ഹിന്ദു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ...

പ്രപഞ്ചാരംഭത്തില്‍; അല്ലെങ്കില്‍ ആദിയില്‍ ലോകത്ത് ഹിന്ദു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീദേവന്മാരെ ആരാധിക്കുന്നവരായിരുന്നു.

1. ജംബുദ്വീപം (ഏഷ്യ)
2. കൗഞ്ചുദ്വീപം (ആഫ്രിക്ക)
3. പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക)
4. പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക)
5. ശാകദ്വീപം (യൂറോപ്പ്)
6. ശാല്‍മലദ്വീപം (ഓസ്‌ട്രേലിയ)
7. കുശദ്വീപം (ഓഷ്യാനിയ)
എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി
1. കശ്യപസാഗരം (കാസ്പിയന്‍ കടല്‍)
2. ശുദ്ധോദക (ഉത്തരപസഫിക്)
3. ഇക്ഷു (ദക്ഷിണപസഫിക്)
4. സുര (അത്‌ലാന്റിക്)
5. സര്‍പ്പി (ഇന്ത്യന്‍)
6. ദധി (ആര്‍ട്ടിക്)
7. ക്ഷീര (അന്റാര്‍ട്ടിക്)
8. ലവണ (ചാവുകടല്‍)
എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് സ്വയംഭൂ മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു..

ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു..

യൂറോപ്പിന്റേയും ഓസ്‌ട്രേലിയയുടേയും ഓഷ്യാനിയയുടേയും കുലദൈവങ്ങള്‍ യഥാക്രമം വായു, സോമന്‍, അഗ്നി എന്നിവരും..

മഹേച്ഛനായ അഗ്നീധ്രസമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്‍വ ചിത്തി എന്ന അപ്‌സര സ്ത്രീയില്‍ ഉണ്ടായ നാഭി, അജനാഭന്‍, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമുകന്‍, ഹിരഞ്ചയന്‍, കുരഭദ്രാശ്വന്‍, കേതുവാലന്‍ എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. അവരില്‍ അജനാഭന്‍ ഭരിച്ച  ‘അജനാഭവര്‍ഷം’ എന്ന രാജ്യമാണ് ഭാരതം. ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ - അജനാഭവര്‍ഷം എന്ന്; അജനാഭന്‍ ഭാരതത്തിന്റെ ആദ്യരാജാവും..

അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്‍ത്തിപദം ചെന്നുചേര്‍ന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും നൂറുമക്കളില്‍ മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന്‍ ഭരിച്ചതിനാല്‍ ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന മഹത്തായ പേരും ലഭിച്ചു..
പിന്നീടോ?

ദിലീപന്‍, രഘു, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍…..അവര്‍ക്കുശേഷം ചന്ദ്രഗുപ്തമൗര്യന്‍, അശോകന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്ത വിക്രമാദിത്യന്‍, രാജേന്ദ്ര ചോളന്‍, നെടുഞ്ചേരലാതന്‍, ഹര്‍ഷന്‍, പുലികേശി തുടങ്ങിയ ജഗതലപ്രതാപികളായ ഹിന്ദുസമ്രാട്ടുകള്‍ സത്വതമോരജസ്സുകളായ ഗുണത്രയങ്ങളോടും ജനിസ്മൃതി സദാചാരങ്ങളായ ചതുര്‍ധര്‍മങ്ങളോടും സിദ്ധിസാധനാ സഹായങ്ങളായ പഞ്ചനീതികളോടും സന്ധിവിഗ്രഹായനങ്ങളായ ഷഡ്‌നയങ്ങളോടും ശമദമയദയങ്ങളായ സപ്‌തൈശ്വര്യങ്ങളോടും ഗ്രഹണശ്രവണ ധാരണങ്ങളായ അഷ്ടബുദ്ധികളോടുംകൂടി ആ ചന്ദ്രതാരം വാണ രാജ്യമാണ് ഭാരതം.

കല്ലിനെയും കാറ്റിനെയും അഗ്നിയെയും സൂര്യനെയും ഇടിമിന്നലിനെയും ആരാധിക്കുന്ന ലോകത്തിലെ പ്രാചീനമതങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളും കുലങ്ങളുമെല്ലാം ഓരോ കാലത്തായി ഹിന്ദുമതത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയ പഴയ അംഗങ്ങള്‍ തന്നെയാണ്. സീയൂസ്, ജുപ്പിറ്റര്‍, പ്ലൂട്ടോ, ഥോര്‍, അഥീന തുടങ്ങിയ നാനാവിധ പേരുകളില്‍ ഇന്ദ്രനെയും കാലനെയും സൂര്യനെയും സരസ്വതിയെയും പൂജിച്ചിരുന്ന പുരാതന യവന, ഷിന്റോ, നോര്‍സ്, മെസപ്പൊട്ടേമിയന്‍ മതങ്ങളെല്ലാം തന്നെ ഹിന്ദുമതത്തില്‍നിന്ന് ഭാഗംപിരിഞ്ഞുപോയ കുടുംബാംഗങ്ങളും അനുയായികളും ചേര്‍ന്ന് സൃഷ്ടിച്ചവയാണ്.

ആടിന്റെ ശിരസ്സുമായി പ്രപഞ്ചപാലനം നടത്തിയ പ്രജാപതി ദക്ഷന്‍ തന്നെയാണ് ആട്ടിന്‍തലയുമായി ലോകപാലനം നിര്‍വഹിച്ച ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്‍ അമോണ്‍. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലെ ടൈര്‍ എന്ന യുദ്ധദേവന്റെ പേരിന് ട്യൂട്ടോണിക് ഭാഷയില്‍ ഹിന്ദുദേവന്‍ എന്നാണര്‍ത്ഥം;  ഇതേ ടൈര്‍ തന്നെയാണ് ഗ്രീക്, റോമന്‍ പുരാണങ്ങളില്‍ ഏരീസ്, മാഴ്‌സ് എന്നീ പേരുകളില്‍ ആരാധിക്കപ്പെടുന്നതറിയുമ്പോഴാണ് പല നാടുകളില്‍ പല പേരുകളില്‍ ആരാധിക്കപ്പെടുന്ന ഹിന്ദുദേവന്മാരാണ് ഇവരെല്ലാമെന്ന പരമാര്‍ത്ഥം വെളിപ്പെടുന്നത്. പുഥുചക്രവര്‍ത്തിക്കുമുന്നില്‍ പശുവായി നിന്ന ഭൂമിദേവിയില്‍നിന്ന് സര്‍വതും പിറന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, ട്യൂട്ടോണിക് പുരാണങ്ങളില്‍ ഇതേ കര്‍മം ചെയ്യുന്നത് ഓഡുംല എന്ന ഗോമാതാവാണെന്നത് നോര്‍സ് ദൈവങ്ങളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ എവിടേക്ക് നീളുന്നുവെന്ന് വ്യക്തമാക്കുന്നു..

തെക്കേ അമേരിക്കയിലെ ഇന്‍കാ വര്‍ഗ്ഗക്കാരുടെ അത്യുന്നതദൈവങ്ങള്‍ സൃഷ്ടിദേവനായ വിരാക്കോച്ചയും ആകാശദേവനായ ഇന്തിയുമാണ്; അവര്‍ക്ക് ഹിന്ദുക്കളുടെ സൃഷ്ടിദേവനായ വിരിഞ്ചന്‍, ആകാശദേവനായ ഇന്ദു എന്നിവരുടെ പേരുകളുമായുള്ള സാദൃശ്യം നോക്കു. പെറു, ചിലി മുതലായ രാജ്യങ്ങളിലെ പൂര്‍വികജനത ‘അയ്മാര ഇന്ത്യന്‍സ്’ ആണെന്നതും ഇന്തി, ഇന്ത്യ എന്നീ പേരുകളുടെ ചേര്‍ച്ചയും തെളിയിക്കുന്നത് ഹൈന്ദവ സ്വാധീനമല്ലാതെ മറ്റെന്താണ്? അതുപോലെ, യവനകഥകളില്‍ സിയൂസ് ദേവന്റെ തുടയില്‍നിന്ന് ഡയനീഷ്യസ് എന്ന മദ്യദേവന്‍ പിറക്കുമ്പോള്‍ ഹിന്ദുപുരാണങ്ങളില്‍ സ്വായംഭൂവമനുവിന്റെ പുത്രനായ വേനന്റെ തുടയില്‍നിന്ന് ഉന്മാദിയായ നിഷാദന്‍ പിറക്കുന്നുവെന്നത് കേവലം യാദൃശ്ചികം മാത്രമാണോ?
സുമേറിയരുടെ ഒരു പ്രധാന ദൈവം ജ്ഞാനത്തിന്റെ ദേവനായ ‘ഈ’ (ഋമ) ആണ്; ഹിന്ദുക്കളാവട്ടെ ജ്ഞാനത്തിന്റെ ദേവനായി കരുതി ആരാധിക്കുന്നത് കര്‍മസാക്ഷിയായ സൂര്യനെയും..

പ്രകാശത്തിന്റെ അധിപനായ സൂര്യദേവനെ പ്രതിനിധീകരിക്കുന്ന അക്ഷരമാണ് സംസ്‌കൃത-മലയാള ഭാഷകളിലെ നാലാമത്തെ സ്വരാക്ഷരമായ ‘ഈ’...

സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.

--------------

സ്ളോവാക് (Slovak) ഭാഷയിലെ സംഖ്യകൾ താഴെ. അവരുടെ ഭാഷയിൽ വേദ എന്നവാക്കാണ് science എന്ന അർത്ഥത്തിലുപയോഗിക്കുന്നത്. അനേകം സാമ്യം സംസ്കൃതവുമായി സ്ളോവാക്കിനും സമീപരാജ്യ ഭാഷകളുമായുണ്ട്. കൂടെ ജോലി ചെയ്യുന്ന സ്ളോവാക്യൻ പറഞ്ഞുള്ള അറിവ്.
1 – jeden
2 – dva
3 – tri
4 – štyri
5 – päť
6 – šesť
7 – sedem
8 – osem
9 – deväť
10 – desať
11 – jedenásť
12 – dvanásť
13 – trinásť
14 – štrnásť
15 – pätnásť
16 – šestnásť
17 – sedemnásť
18 – osemnásť
19 – devätnásť
20 – dvadsať
30 – tridsať
40 – štyridsať
50 – päťdesiat
60 – šesťdesiat
70 – sedemdesiat
80 – osemdesiat
90 – deväťdesiat
100 – sto