Tuesday, 19 February 2019

Palani temple

പഴനിമല മുരുകൻ
പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും

 ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആക്ഷണം തന്നെ വിട്ടൊഴിയും.

ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തു ഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു.

 താന്‍ കണ്ട ബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹം നിര്‍മ്മിക്കാന്‍ തുടങ്ങി.നവം -9, പാഷാണം –വിഷം ,വിഷം തനിയെയാല്‍ വിഷം തന്നെ, എന്നാല്‍ ആ വിഷം മറ്റൊന്നിനോട് ചേരുമ്പോള്‍ അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.

ഉന്നതമായ പാഷാണങ്ങള്‍ ഒന്‍പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്‍ എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്‍ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.

എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഈ വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്‍മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്‍പ്പ നേരം ഉറ്റു നോക്കിയാല്‍ ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും.

 ശിലയില്‍ നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്‍ തട്ടുമ്പോള്‍ ശരീരത്തിന്‍റെ അകവും പുറവും ശുദ്ധമാകുന്നു.  ആ രശ്മികള്‍ പൂര്‍ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത്.  ആ ശിലയില്‍ സ്പര്‍ശിച്ചു വരുന്ന വസ്തു ഏതായാലും അതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്‍ശിക്കുന്നവര്‍ക്കു നവഗ്രഹങ്ങളെയും ദര്‍ശിച്ചഫലം കിട്ടും.  ഗ്രഹങ്ങളുടെ സ്വഭാവവും  അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്‍ ചൊവ്വഗ്രഹത്തിന്‍റെ രശ്മികള്‍ നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.

 ഭോഗര്‍ തന്‍റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്‍ റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്‍ത്താണ്  വേല്‍മുരുകന്‍റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.

ചൂടുകൂടിയ ഈ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്‍ അഭിഷേകം നടത്തുന്നു.  ഈ ശിലാ വിഗ്രഹം ഔഷധ –വൈദ്യശാസ്ത്രപ്രകാരം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നേര്‍ക്കുനേരെ നിന്നു ദര്‍ശിച്ചാല്‍ രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു.

 ഭക്തിയോടെ മലകയറി വേല്‍ മുരുകനെ ദര്‍ശിച്ചാല്‍ ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്‍ ഔഷധ ശക്തിയാല്‍ ആന്മപീഠം എന്ന പുരിക മധ്യത്തില്‍ ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയും,  അതിനാല്‍ ജീവകാന്തശക്തി എന്ന ഊര്‍ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു.

പഴനി മുരുക ശിലയുടെ ശിരസ്സില്‍ രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നു.  ഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട്.  ഈ ചന്ദനം സേവിച്ചാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം.  ഈ ചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നു.

 ശ്രീകോവില്‍ അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്‍ത്ത് വെള്ളം വാര്‍ന്നൊഴുകും.  ഈ വെള്ളത്തെ കൌപീന തീര്‍ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട്.  ഈ തീര്‍ത്ഥവും ഔഷധഗുണമുള്ളതാണ്. ഈ പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്‍ വിശ്വസിക്കുന്നത്.

Tuesday, 12 February 2019

Chidambaram temple

*ചിദംബര രഹസ്യം*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു  മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ  തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും  ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി  41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ  ഒമ്പതു  ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌  21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത്  മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ  എണ്ണമാണ് ( 15x 60x24 =21600).

ഈ  21600  സ്വര്‍ണ്ണ തകിടുകള്‍  ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ  ആണികള്‍ കൊണ്ടാണ്. ഇതു  മനുഷ്യ ശരീരത്തിലെ  ആകെ  നാഡികള്‍ക്ക്  തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ  ആകൃതിയെ  പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം.   ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന  നാലു തൂണുകള്‍   നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍  ഉണ്ട്. ഇവ  28  അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു.   ഈ   സ്തംഭങ്ങള്‍     64+64  തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു.  ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍  മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു  കലശങ്ങള്‍  നവവിധമായ ശക്തി / ചൈതന്യങ്ങളെ  പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു  സ്തംഭങ്ങള്‍  ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18  പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം”  എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന്  ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന  ഗവേഷണ നിരീക്ഷണങ്ങള്‍   എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍  ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.
*ഓം നമഃശിവായ*
💐💐💐💐💐💐

Saturday, 9 February 2019

Mapila massacre

മാപ്പിള കലാപമെങ്ങനെ സ്വാതന്ത്ര്യസമരം ആയെന്ന് ചോദിച്ചാൽ വർഗ്ഗീയവാദി ആക്കുമോ..?

മഹാകവി കുമാരനാശാൻ ഇങ്ങനെ എഴുതി. "അമ്മയില്ലേ പെങ്ങന്മാരില്ലേ ഇമ്മൂർഖർക്കീശ്വര ചിന്തയില്ലേ.." മലയാളത്തിന്റെ മഹാകവി ചരിത്രത്തിലേയ്ക്ക് എഴുതിച്ചേർത്തത് ആ "ദുരവസ്ഥ" ആയിരുന്നു. മലബാറിലെ രാവും പകലും ഇസ്ലാമിക ഭീകരതയാൽ വിറങ്ങലിച്ചു നിന്ന ദിവസങ്ങളെ കുമാരനാശാൻ അടയാളപ്പെടുത്തുക ആയിരുന്നു. ഇന്നും ഉണ്ട് ഓർക്കാൻ ഹിന്ദുജനങ്ങളെ ചങ്കു വെട്ടിക്കൊന്ന "ചങ്കുവെട്ടി", മൃതശരീരങ്ങൾ നിറഞ്ഞ "തുവ്വൂർ കിണർ.." ഇന്നത്തെ മലപ്പുറം ജില്ലയിൽ കാലംമായ്ക്കാത്ത കലാപത്തിന്റെ കാലടിപ്പാടുകൾ കാടുപിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ട്. വെട്ടിത്തെളിച്ചാൽ ഞെട്ടിപ്പിയ്ക്കുന്ന യാഥാർത്ഥ്യങ്ങളുമായ്..

ഇസ്ലാമികസമൂഹം ഹൈന്ദവജനതയ്ക്ക് മേൽ അടയാളപ്പെടുത്തിയ ചോര മണക്കുന്ന തറവാട്ട് മുറ്റങ്ങൾ ഇന്നും കാണാം. ഗർഭിണിയായ സ്ത്രീകളുടെ നിറവയർ വെട്ടി പിളർന്ന് അവർ ആർത്തട്ടഹസിച്ച ദിവസങ്ങൾ. അനേകായിരം നിരപരാധികളുടെ തലകൾ വെട്ടി മലബാറിലെ കിണറുകളിൽ ഇട്ട ദിവസങ്ങൾ. അമ്മമാരെയും പെൺമക്കളെയും അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും കൈകൾ ബന്ധിച്ച ശേഷം, അവരുടെ മുന്നിലിട്ട് ഭോഗിച്ച ദിവസങ്ങൾ. സ്വന്തം കുഞ്ഞുങ്ങളെ വാൾത്തലപ്പിനു വിട്ടുകൊടുക്കാതെ അമ്മമാർ കിണറിലെറിഞ്ഞ ദിവസങ്ങൾ. ഉടുതുണിയ്ക്ക്‌ മറുതുണിയില്ലാതെ പാവപ്പെട്ട മലബാറിലെ ഹിന്ദുക്കൾ പ്രാണനും കൊണ്ട് വീട് വിട്ടോടിയ ദിവസങ്ങൾ. ഉറ്റവരുടെ ശവശരീങ്ങൾക്ക് നടുവിൽ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തിൽ വാൾ വെച്ച് മതം മാറ്റിയ ദിവസങ്ങൾ. എന്നാൽ ഈ കൊടുംക്രൂരതയ്ക്ക് നേതൃത്വം കൊടുത്തതിന് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ചരിത്ര സാക്ഷിയാണ്. പക്ഷെ കമ്മ്യൂണിസ്റ്റ് - കോൺഗ്രസ്സ് പാർട്ടികളുടെ വോട്ടുബാങ്ക് രാഷ്ട്രീയം എഴുതിയ ചരിത്രത്തിൽ അവർ ദിവ്യന്മാരായി, സ്വാതന്ത്ര്യസമര സേനാനികളായി.

വർഗ്ഗീയ വിപ്ലവമായ ഖിലാഫത്ത് സമരത്തെ സ്വാതന്ത്ര്യസമരത്തോട് കൂട്ടികെട്ടിയ ഗാന്ധിയുടെ അതേ ഇന്ദ്രജാലം വീണ്ടും ആവർത്തിച്ചപ്പോൾ മലബാറിലെ ഈ വംശീയ ഉന്മൂലനം "മാപ്പിള ലഹള" എന്ന പേരിൽ വിശുദ്ധവൽയ്ക്കരിയ്ക്കപ്പെട്ടു. അതും ഭാരത സ്വാതന്ത്ര്യസമരത്തോട് കൂട്ടിയിണക്കാൻ കമ്മ്യൂണിസ്റ്റ്‌ - ഇടതു ചരിത്രകാരന്മാർ തൂലിക ചലിപ്പിച്ചു. എന്നാൽ ഈ കൊടുംവഞ്ചനയ്ക്കെതിരെ ശബ്ദം ഉയർത്താനും അന്ന് ചിലരെങ്കിലും ഉണ്ടായി എന്നത് നിയതിയുടെ നിയോഗമാണ്. സത്യം സത്യമായ് തെളിഞ്ഞുനിർത്താൻ നമ്മുടെ ഭരണഘടനാശില്പി അംബേദ്‌കറും, ആനിബസന്റും, കെ കേളപ്പനും, വീരസവർക്കറും, കുമാരനാശാനും എല്ലാം യാഥാർത്ഥ്യങ്ങളുമായി ശബ്ദിച്ചു. അതുകൊണ്ട് തന്നെ ഈ വംശഹത്യ പൂർണ്ണമായും മായ്ച്ചുകളയാൻ വിഘടനവാദികൾക്ക് ആയില്ല.

അംബേദ്‌ക്കർ അദ്ദേഹത്തിന്റെ " Pakistan or Partition of India" എന്ന പുസ്തകത്തിൽ മലബാറിലെ മാപ്പിള ലഹളയുടെ മറവിൽ നടന്ന ഹിന്ദു വംശഹത്യയെ കുറിച്ച്, അന്ന് നടന്ന രക്തം ഉറഞ്ഞു പോകുന്ന കൊടും ക്രൂരതയെ കുറിച്ച് ഇങ്ങനെ എഴുതി.. “As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. The number of Hindus who were killed, wounded or converted, is not known. But the number must have been enormous” Pakistan or Partition of India – By Dr. BR Ambedkar.

"ബ്രിട്ടീഷുകാർക്ക് എതിരെ നടന്ന കലാപം ആയിരുന്നു മാപ്പിള ലഹളയെങ്കിൽ അത് മനസ്സിലാക്കാമായിരുന്നു. എന്നാൽ അവിടെ നടന്നത് ഒരു ഹിന്ദു വംശഹത്യ തന്നെ ആയിരുന്നു. ബലാൽക്കാരമായി മതംമാറ്റുക, ക്ഷേത്രങ്ങൾ തച്ചുതകർക്കുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുക, ഗർഭിണിയുടെ വയർ കുത്തിക്കീറുക, തുടങ്ങിയ ക്രൂരതകളാണ് അവിടെ നടന്നത്. ഈ സംഭവത്തിൽ പരിക്കേറ്റ, കൊല്ലപ്പെട്ട, മതം മാറ്റപ്പെട്ടവർ എത്രയാണെന്ന് പോലും അറിയില്ല. പക്ഷെ അതൊരു വലിയ സംഖ്യയാണെന്ന് ഉറപ്പാണ്‌ "(Dr BR അംബേദ്‌കർ അദ്ധേഹത്തിന്റെ Pakistan or Partition of India എന്ന പുസ്തകത്തിൽ പറയുന്നു..)

ഇനി ആനിബസന്റ് ഈ സംഭവത്തെകുറിച്ച് പറയുന്നത് ശ്രദ്ധിയ്ക്കൂ.. 'Words fail to express my feelings of indignation and abhorrence which I experienced when I came to know of an instance of rape, committed by the rebels under Chembrasseri Thangal. A respectable Nair lady at Melathur was stripped naked by the rebels in the presence of her husband and brothers who were made to stand close by with their hands tied behind. When they shut their eyes in abhorrence, they were compelled at the point of a sword to open their eyes and witness the rape committed by the brute in their presence. I loathe even to write of such a mean action. This instance of rape was communicated to me by one of her brothers confidentially. There are several instances of such mean atrocities which are not revealed by people....'

"ചെമ്പകശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ മേലാറ്റൂരെ നായർ സ്ത്രീയോട് ചെയ്ത ക്രൂരത എന്നിൽ അറപ്പും വെറുപ്പും, ധാർമ്മിക രോഷവും ഉളവാക്കി. ലഹളക്കാർ അവരെ നഗ്നയാക്കി കൈകൾ പിന്നിൽ കെട്ടിയ ഭർത്താവിനും സഹോദരന്മാർക്കും മുന്നിൽനിർത്തി മാനഭംഗപ്പെടുത്തി. ആ കാഴ്ച കാണാൻ ആവാതെ കണ്ണുകളടച്ച അവരുടെ ഭർത്താവിനെയും സഹോദരങ്ങളെയും വാൾമുന തുമ്പിൽ കണ്ണ് തുറന്നുവെച്ച് കാണുവാൻ നിർബന്ധിതരാക്കി. ഈ സംഭവത്തെപറ്റി എഴുതുവാൻ തന്നെ എനിയ്ക്ക് വെറുപ്പ്‌ തോന്നുന്നു.." ആനി ബസന്റ്.

മേൽപറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ, നിങ്ങളുടെ ചുറ്റും കണ്ണോടിച്ചാൽ, അരികിലും, ചുറ്റും അതെ ആലി മുസ്ലിയാരെയും, വാരിയം കുന്നത്തെ ഹാജിയെയും ഒക്കെ വിശുദ്ധമാലാഖമാർ ആക്കി വെള്ളപൂശാൻ എത്തുന്ന കുറെ പേരെ നിങ്ങൾക്ക് കാണാം. മലബാർ കലാപത്തിന്റെ ക്രൂരതയുടെ മഹത്വം ഏറ്റുപാടാൻ ജിഹാദികൾ പുതിയ വേഷത്തിൽ ഇറങ്ങിയിട്ടുണ്ട്. NDF, പോപ്പുലർ ഫ്രണ്ട്, സിമി, കാമ്പസ് ഫ്രണ്ട്.. ആ വംശഹത്യ നടത്തിയ നരാധമന്മാരുടെ പിന്മുറക്കാരുടെ വിളിപ്പേരുകൾ അവരിന്നും ഈ മലയാള മണ്ണിൽ അതെ വിഷവും പേറി നടക്കുന്നുണ്ട്. മനസ്സിലും, കണ്ണിലും, എന്തിന് ഹൃദയത്തിലെ പ്രേമത്തിന് പോലും അന്നത്തെ ആ ചോരയുടെ ആ ഗന്ധമുണ്ട്...

ചരിത്രം തിരുത്താൻ കൂലിയെഴുത്തുകാർ ഉള്ളപ്പോൾ ഏതു ചോരപ്പാടും മായ്ക്കാൻ കഴിയുമെന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ എന്ന വിശ്വാസമാണ് അവരുടെ ബലം, അതിന്റെ കൂടെ കപടതയുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പിൻബലവും. നമുക്ക് പ്രതിരോധിയ്ക്കാം ഇസ്ലാമും ഹിന്ദുവും ക്രിസ്ത്യനും ഭാരതത്തിന്റെ ദേശീയതയിൽ മത സമന്വയത്തോടെ ഒന്നാകുന്നതു വരെ.

ഓർക്കുക.. പാക്കിസ്ഥാൻ രൂപീകൃതമായപ്പോൾ അന്ന് പാക്കിസ്ഥാനിൽ ഉണ്ടായിരുന്ന 25% ഹിന്ദു ഇന്ന് 2%. ബംഗ്ലാദേശ് രൂപീകൃതമായപ്പോൾ അന്ന് ബംഗ്ലാദേശിൽ ഉണ്ടായിരുന്ന 30% ഹിന്ദു ഇന്ന് 7%. ഭാരതം രൂപീകൃതമായപ്പോൾ അന്നിവിടെ ഉണ്ടായിരുന്ന 3% മുസ്ലീം ഇന്ന് 19%.

Sunday, 3 February 2019

Ettumannur temple history

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

കേരളത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം.

ഖരമഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേതെന്ന് വിശ്വസിക്കുന്നു.

ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത്‌. ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നള്ളുന്ന ഭാരതത്തിലെ ഏകദേവനാണ് ഏറ്റുമാനൂരപ്പന്‍

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഇതുതന്നെ.

ആസ്ഥാന മണ്ഡപത്തില്‍ കാണിക്കയര്‍പ്പിക്കുന്നുവെന്നതും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ബലിക്കല്‍പുരയിലെ വലിയ ബലികല്ലിന്‌ മുമ്പിലുള്ള കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്‌. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച്‌ നിറദീപം സാക്ഷിയാക്കി നൊന്തുവിളിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട്‌ കണ്ണെഴുതുന്നത്‌ നേത്രരോഗശമനത്തിന്‌ ഫലപ്രദമായി കണ്ടുവരുന്നു. കൊല്ലവര്‍ഷം 720-ലാണ്‌ വലിയ വിളക്ക്‌ ക്ഷേത്രത്തില്‍ സ്ഥാപിച്ചത്‌.

ക്ഷേത്രത്തില്‍ വലിയവിളക്ക് സ്ഥാപിച്ചതിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്.

ഒരു മൂശാരി ഒരു വലിയ തൂക്കുവിളക്കുമായി ക്ഷേത്രത്തില്‍ വന്നു. ക്ഷേത്രഭാരവാഹികളെ കണ്ട്‌ ഇത്‌ അമ്പലത്തിലേക്ക്‌ എടുത്ത്‌ വല്ലതും തരണമെന്ന്‌ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: വിളക്ക്‌ വാങ്ങിയാലും വെള്ളമൊഴിച്ചു കത്തിക്കാന്‍ പറ്റുമോ, എണ്ണ വേണ്ടേ എന്ന്‌. ഏറ്റുമാനൂരപ്പന്‍ വിചാരിച്ചാല്‍ എണ്ണയും വെള്ളവുമില്ലാതെ ഇത്‌ കത്തിയേക്കും. ഇത്‌ ക്ഷേത്രത്തില്‍ തൂക്കിയാല്‍ ആരെങ്കിലും വന്ന്‌ ഈ മംഗളദീപത്തില്‍ എണ്ണ നിറച്ചോളും എന്ന്‌ വിളക്ക്‌ കൊണ്ടു വന്നയാള്‍ പറഞ്ഞു. ഈ സംസാരത്തിനിടയില്‍ ക്ഷേത്രത്തില്‍ നിന്ന്‌ ഒരാള്‍ തുള്ളിക്കൊണ്ടുവന്ന്‌ വിളക്ക്‌ വാങ്ങി ബലിക്കല്‍പ്പുരയില്‍ കൊണ്ടുപോയി തറച്ചു. ആ സമയം ഭയങ്കരമായ ഇടിയും മിന്നലുമുണ്ടായി. എല്ലാവരും ഭയന്ന്‌ നാലമ്പലത്തിനുള്ളില്‍ അഭയം തേടി. ഇടിയും മിന്നലും മാറി നോക്കുമ്പോള്‍ നിറഞ്ഞ എണ്ണയുമായി അഞ്ച്‌ തിരികളോടെ അത്‌ പ്രകാശിക്കുന്നു. മൂശാരിയേയും വെളിച്ചപ്പാടിനേയും പിന്നെ ആരും കണ്ടിട്ടില്ല. ഭഗവാന്‍ കൊളുത്തിയ വലിയ വിളക്ക്‌ ഇന്നും കെടാവിളക്കായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു

12 ദിവസം ഇവിടെ മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത്‌ അഭീഷ്ട കാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്‍പങ്ങളും കരിങ്കല്‍രൂപങ്ങളും പൈതൃകപ്പെരുമയുടെ ഉദാഹരണങ്ങളാകുന്നു.

വുത്താകുതിയില്‍ പണിത് ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളിലാണ് ഏറ്റുമാനൂരപ്പന്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമരുളി വാഴുന്നത്. അപസ്മാരത്തിന്‌ നെയ്യും പഞ്ചഗവ്യവും സേവിച്ച്‌ ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ സുഖംപ്രാപിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

മൂന്നു രൂപത്തില്‍ മൂന്ന് വ്യത്യസ്ത ഭാവങ്ങളില്‍ ശിവനെ ഈ ക്ഷേത്രത്തില്‍ ദര്‍ശിക്കാനാവും. ഉച്ചവരെ അപസ്മാര യക്ഷനെ ചവട്ടിമെതിക്കുന്ന ഉഗ്രരൂപവും ഉച്ചയ്ക്ക് ശേഷം അത്താഴപൂജവരെ ശരഭാകുതിയും അത്താഴപൂജ കഴിഞ്ഞ് നിര്‍മാല്യം വരെ ശിവശക്തി രൂപവും ദര്‍ശിക്കാനാവൂം.

മൂന്നരയടിയോളം പൊക്കം വരുന്നതാണ്‌ ശിവലിംഗം. വില്വപത്രവും തുമ്പപ്പൂവും കലര്‍ത്തിക്കെട്ടുന്ന ഹാരമാണ്‌ അലങ്കാരം. ശിവലിംഗത്തിനു മുന്നിലുള്ള ആ ഘോര മൂര്‍ത്തിയുടെ വിഗ്രഹത്തിന്‌ രണ്ടരയടി പൊക്കമുണ്ട്‌.

തനിതങ്കത്തിലാണ്‌ നിര്‍മാണം. മാനും മഴുവും വരദാഭയങ്ങളും ചേര്‍ന്ന എട്ടു തൃക്കൈകളോടു വിളങ്ങുന്നതാണ്‌ വിഗ്രഹം

അഷ്ടമിരോണി, തിരുവോണം, ആട്ടത്തിരുനാള്‍, മകര സംക്രമം, ശിവരാത്രി, വിഷുസംക്രമം എന്നിവ ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷപരിപാടി കുംഭത്തിലെ തിരുവാതിര നാളിലെ ആറാട്ടുത്സവമാണ്. എട്ടാം ഉത്സവത്തിനാണ്‌ ഏഴരപ്പൊന്നാന ദര്‍ശനം.

തിരുവിതാംകൂറിലെ രാജഭരണ കാലത്താണ്‌ ഏഴരപ്പൊന്നാനകളെ നടയ്ക്കു വച്ചത്‌. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പു സുല്‍ത്താനെ തോല്‍പ്പിക്കാനായാല്‍ സ്വര്‍ണം കൊണ്ട്‌ ഉണ്ടാക്കിയ ഏഴരയാനകളെ നടയ്ക്കു വയ്ക്കാമെന്നു കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവ്‌ (ധര്‍മരാജാവ്‌) നേര്‍ന്നതായി പറയപ്പെടുന്നു.

പ്രാര്‍ഥന ഫലിച്ചതിന്റെ ഫലമായി രാജാവ്‌ 7143 കഴഞ്ച്‌ സ്വര്‍ണം കൊണ്ട്‌ ഏഴര ആനകളെ നിര്‍മിച്ച്‌ നടയ്ക്കു വച്ചുവെന്നാണ്‌ ഐതിഹ്യം.

ഏഴരപ്പൊന്നാനയില്‍ ഏഴാനകള്‍ക്കു രണ്ടടി പൊക്കവും ഒരാനയ്ക്കു ഒരടിപ്പൊക്കവുമാണുള്ളത്. പ്ലാവിന്റെ തടിയില്‍ കടഞ്ഞ്‌ എട്ടര മാറ്റുള്ള സ്വര്‍ണപാളികള്‍ കൊണ്ട്‌ പൊതിഞ്ഞവയാണ്‌ പൊന്നാനകള്‍

ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്‌ ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡരീകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍. വാമനന്‍ ചെറുതാകയാല്‍ അരപ്പൊന്നാനയായി. എട്ടാം ഉത്സവം കഴിഞ്ഞാല്‍ പത്താം ഉത്സവത്തിനും ഏഴരപ്പൊന്നാനയെ പുറത്തെടുക്കും.

കൊല്ലവര്‍ഷം 821ല്‍ ക്ഷേത്രത്തിന്‍റെ സമീപത്ത് താമസിച്ചിരുന്ന നീലകണ്ഠന്‍ ആചാരി സമ്മാനിച്ച കരിങ്കല്‍ നാദസ്വരം, സ്വര്‍ണ പുല്ലാങ്കുഴല്‍, ഭഗവാന്‍ സ്വയം കൊളുത്തി എന്ന് വിശ്വസിക്കുന്ന ഓട്ടുവിളക്ക് എന്നിവ ഈ ക്ഷേത്രത്തെ ചരിത്ര പ്രാധാന്യമുള്ളതാക്കുന്നു.

പൂജാമണ്ഡപത്തിലെ കാളയുടെ പ്രതിഷ്ഠയും പ്രത്യേകതയുള്ളതാണ്‌. അമ്പലപ്പുഴ രാജാവാണ്‌ ഇതു നടയ്ക്കു വച്ചതെന്നു വിശ്വസിക്കപ്പെടുന്നു. സഹിക്കാന്‍ പറ്റാത്ത വയറുവേദന വന്നപ്പോള്‍ രാജാവ്‌ ഒരിക്കല്‍ ഇവിടെ ഭജനയിരുന്നു. രോഗം മാറി. രാജാവ്‌ വെള്ളോടുകൊണ്ട്‌ കാളയെ വാര്‍ത്ത്‌ അതിനുള്ളില്‍ ചെന്നെല്ല്‌ നിറച്ച്‌ നടയ്ക്കു വച്ചു. ഇതിനുള്ളില്‍ നിന്നു നെല്ലെടുത്തു കഴിച്ചാല്‍ ഉദരവ്യാധികള്‍ക്കു ശമനമുണ്ടാകുമെന്നാണു വിശ്വാസം

സ്വര്‍ണം കെട്ടിച്ചതും രത്നങ്ങള്‍ പതിപ്പിച്ചതുമായ വലംപിരിശംഖ്‌ മറ്റൊരു പ്രത്യേകതയാണ്‌

ശനി, ഞായര്‍, തിങ്കള്‍ മലയാള മാസം ഒന്നാംതിയതി എന്നീ ദിവസങ്ങളിലാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്. കൂട്ടുപായസം, നെയ്പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍...