Monday, 5 March 2018

Menstruation and Hindus

'മാസമുറയ്ക്ക് ദേവിക്കിരിക്കാൻ അമ്പലത്തിന് പുറത്തൊരു മുറി പണിയണം'

ശ്യാമ കുണ്ടംകുഴിടെ വാകുകൾ ആണത്രെ
വരികൾ ഇഷ്ടപ്പെട്ടു പക്ഷെ ഇത് ദേവിയോടുള്ള സ്നേഹമൊ ? അതൊ കാലഹരണപെട്ട പ്രത്യേയ ശാസ്ത്രം തലയ്ക്ക് പിടിച്ചതിന്റെ ഹാങ് ഓവറൊ ?

സഹോദരിയോട് നാട്ടുകാരൻ എന്ന നിലയിൽ രണ്ട് വാക്ക് ദൈവം എന്നത്  ഒരു വിശ്വാസമാണു വിശ്വാസികൾ വിശ്വസിച്ച് പോരുന്ന ഒരു വിശ്വാസം ആ വിശ്വാസത്തിന്റെ പുറത്താണു ഇക്കണ്ട ക്ഷേത്രങ്ങളും ദൈവങ്ങളും നിലനിന്ന് പോകുന്നത്  പറഞ്ഞ് വരുന്നത് സഹോദരിയെ ആർത്തവ സമയത്ത് ഏതെങ്കിലും ക്ഷേത്രത്തിൽ തടഞ്ഞ് വച്ചിട്ടുണ്ടൊ ?   ഏതെങ്കിലും ക്ഷേത്രത്തിൽ ഋതുമതിയാണൊ അല്ലെയൊ എന്ന് പരിശോധിച്ച് കടത്തിവിടാൻ  യന്ത്രം സ്ഥപ്പിച്ചിട്ടുണ്ടൊ ? ( എന്റെ അറിവിൽ ഇല്ല ) സഹോദരിക്ക് ആർത്തവ സമയത്ത് ക്ഷേത്രത്തിൽ ദർശനം നടത്താൻ ആഗ്രഹം തോന്നിയാൽ  നടത്താവുന്നതെ ഉള്ളു.

സ്ത്രീ ഋതുമതി ആകുന്ന സമയത്ത്  അവൾക്ക് ദൈവം നൽകുന്ന സ്ഥാനം ദൈവത്തിനും മുകളിൽ ആണു ഈ സമയത്ത് സ്ത്രീ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ പ്രതിഷ്ഠയ്ക്ക് ഇളക്കം സംഭവിക്കും എന്നതാണു വിശ്വാസം  അല്ലാതെ ആർത്തവത്തെ ദൈവം അശുദ്ധിയായി കാണുന്നു എന്നല്ല എന്തിനാണി ക്ഷേത്ര ദർശനം ? അവിടെ ചെന്ന് ദേവിയെ അല്ലെങ്കിൽ ദേവനെ ആരാധിക്കാൻ അല്ലെ നമ്മൾ ക്ഷേത്ര ദർശനം നടത്തുന്നത് എന്നാൽ ദൈവത്തിനും മുകളിൽ ഇരിക്കുന്ന സ്ത്രീ ആരെയാ ക്ഷേത്രത്തിൽ ചെന്ന് ആരാധിക്കുന്നത്  തനിക്ക് താഴെ ഉള്ള ദൈവത്തേയൊ ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസീകവും ആയ തളർച്ചയും പ്രയാസങ്ങളും മനസിലാക്കി ഈ കാലയളവിൽ സ്ത്രീകൾ വിശിഷ്ട കർമ്മങ്ങൾ ചെയ്യേണ്ടതില്ലെന്നും ഈ പ്രയാസങ്ങളെ ക്ഷമയൊടെ നേരിടുക എന്നതിൽ കവിഞ്ഞ ആരാധന മറ്റൊന്നില്ല എന്നതുമാണു ഇതിലെ വിശ്വാസം  ഇത് തന്നെയാണു സ്ത്രീ അമ്മയാകുന്ന ഗർഭകാലവും പ്രസവ സമയവും അത് കഴിഞ്ഞുള്ള കുറച്ച് നാളുകളും പ്രവസവിച്ച സ്ത്രീക്ക് പുല ഉണ്ടെന്ന് പറയാറുണ്ട് അത് ഒരിക്കലും അശുദ്ധിയായി അല്ല ദൈവം കാണുന്നത് മറിച്ച് സ്ത്രീ ഏറ്റവും ശ്രേഷ്ഠയാക്കപ്പെടുന്ന കാലയളവാണിതെല്ലാം ദൈവ സാമിപ്യം ഏറെ ഉള്ള ഈ ദിനങ്ങളിൽ ക്ഷേത്രത്തിൽ ചെന്ന് ആചാരം വ്രതം കർമ്മം ഇവയൊന്നും അനുഷ്ഠിക്കേണ്ടതില്ല അല്ലാതെ തന്നെ ദൈവാനുഗ്രഹം ഉണ്ടാകും എന്നാണു വിശ്വാസികൾ വിശ്വസിച്ച് പോരുന്നത്  ഇതൊക്കെ മനസിലാക്കാനുള്ള വിവേകം സഹോദരിക്കു ഉണ്ടാവട്ടെ

  ഭാരതത്തിൽ ആർത്തവം ശ്രേഷ്ഠമായ ഒന്നായിരുന്നു അതിനാൽ ആണു പണ്ട് കാലങ്ങളിൽ പെൺകുട്ടികൾ പ്രായപൂർത്തി ആകുന്ന ദിവസം ഋതുശാന്തി കല്ല്യാണം തിരുണ്ടു കുളി അങ്ങനെ പല സ്ഥലങ്ങളിൽ പല തരത്തിൽ അഘോഷിക്കപ്പെട്ടിരുന്നത്  പിന്നീട് എപ്പഴൊ മനുഷ്യന്റെ യുക്തിക്കനുസരിച്ച് ആർത്തവം അശുദ്ധമായി തുടങ്ങി അതിൽ സഹോദരി പറഞ്ഞ അമ്പലത്തിനൊ ദേവിക്കൊ ദേവനൊ പങ്കില്ല എന്നതാണു വാസ്തവം  ഇനി ചിന്തിക്ക് ദേവി ആർത്തവ സമയത്ത് ക്ഷേത്രത്തിനു പുറത്ത് പോകണൊ അതൊ അവിടെ ഇരിക്കണൊ
ഇനി രാഷ്ട്രീയത്തിലേക്ക് വരാം സഖാവ് സഖാവ് വിശ്വസിക്കുന്ന പ്രസ്താനത്തിന്റെ ചരിത്രം പടിച്ചിട്ടാണൊ ഈ വരികൾ എഴുതിയത്  ഒരു ദൈവ വിശ്വാസിക്ക് ഇത് എഴുതുവാൻ പറ്റില്ല ഒരു കമ്മ്യൂണിസ്റ്റിനു ഒരു ദൈവ വിശ്വാസി ആവാനും പറ്റില്ല കാരണം  കമ്മ്യൂണിസം ഭൗതീകവും ദൈവ വിശ്വാസം അത്മീയവുമാണു മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് പറഞ്ഞ കാൾ മാക്സ് തന്നെയല്ലെ ഇപ്പോഴും സഖാവിന്റെ റോൾ മോഡൽ അങ്ങനെ ഉള്ള സഖാവിനു ദൈവത്തിൽ വിശ്വാസം ഉണ്ടൊ ? ഉണ്ടെങ്കിൽ സഖാവ് ഒരു യഥർത്ത കമ്മ്യൂണിസ്റ്റ് അല്ല വെറും തട്ടിപ്പ് ആണെന്നെ പറയാൻ പറ്റു  ഒരു ക്ഷേത്രം തകർന്നാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് കാരുടെ പിന്തുടർച്ചക്കാർ ഇന്ന് ആർത്തവ സമയത്തും അമ്പലത്തിൽ പ്രവേശിക്കണം എന്ന് പറയുന്നത് എന്തൊരു വിരോധാഭാസം

 എന്താ കമ്മ്യൂണിസ്റ്റ്കാർക്ക് വിശ്വാസി ആകാൻ പാടില്ലെ അമ്പലത്തിൽ കയറാൻ പാടില്ലെ എന്ന ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ല ഈ അടുത്താണു ദേവസ്വം മന്ത്രി ശ്രീകോവിലിനു മുൻപിൽ തൊഴുതു നിന്നതിനു പാർട്ടി വിശദീകരണം ആവിശ്യപ്പെട്ടത് തൊഴുക എന്നത് വിശ്വാസത്തിന്റെ ഭാഭാഗമാണെന്നിരിക്കെ വിശദീകരണം ആവിശ്യപ്പെട്ടത്  എന്തിനായിരുന്നു ?
സഖാവിനു സഖാവിന്റെ പാർട്ടിയിൽ ദൈവ വിശ്വാസി ആകാനുള്ള സ്വാതന്ത്ര്യം പോലും ഇല്ല ആദ്യം അത് നേടിയെടുക്കാൻ ശ്രമിക്ക് എന്നിട്ട് പോരെ ദേവിക്ക് അമ്പലത്തിനു പുറത്ത് മുറി പണിത് കൊടുക്കൽ

പറ്റുമെങ്കിൽ സഖാവ് കുണ്ടംകുഴി അമ്പലത്തിൽ ആർത്തവ സമയത്ത് സ്ത്രീകളെ കയറ്റണം എന്ന് പറഞ്ഞ് ഒരു ബഹുജന പ്രക്ഷോഭം നടത്ത്
പണ്ട് ഗുരുവായൂർ സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളംബരമൊക്കെ നടത്തിയ ടീംസ് അല്ലെ :D ( അല്ല എന്ന് എനിക്കറിയാം 1932-36 കാലഘട്ടത്തിൽ നടന്ന സമരങ്ങൾ 1964 ൽ വന്ന സി പി എം ചെയ്തെന്ന് പറഞ്ഞാൽ പാർട്ടി ക്ലാസ്സിൽ പോയ മണ്ടന്മാർ വിശ്വസിക്കും )

Nb : ക്ഷേത്രത്തിന്റേയും വിശ്വാസത്തിന്റേയും കാര്യം ഇവിടുത്തെ വിശ്വാസികൾ തീരുമാനിക്കട്ടെ.
കടപ്പാട് : ശ്രീ ചെറായി.

ലോൽ സലാം