Thursday, 9 February 2017

Gayathri Manthram

☸ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക,
പ്രചരിപ്പിക്കുക.

മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.

‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ’’

സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

☸വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ  ബുദ്ധിശക്തി വർധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല‌. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.

ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
 ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.

☸ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ  അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ  ഗ്രന്ഥികള‌െ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.
ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.

☸ജപരീതി:
സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല.  നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ.സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ചില സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.

☸ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.

☸ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,
ഭൂഃ - ഭൂമി
ഭുവസ്സ്‌ - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ (നമ്മളുടെ)
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

(സർവ്വവ്യാപിയും സർവ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)


☸വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. പ്രാർത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.

☸ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും. അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി   ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.


☸ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)

☸ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി 2. ബ്രാഹ്മി 3. വൈഷ്ണവി
4. ശാംഭവി 5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ 8. മതംഭര 9. മന്ദാകിനി
10. അപജ 11. ഋഷി 12. സിദ്ധി
13. സാവിത്രി 14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ 17. കുണ്ടലിനി 18. പ്രജാനി
19. ഭവാനി 20. ഭുവനേശ്വരി 21. അന്നപൂര്‍ണ്ണ
22. മഹാമായ 23. പയസ്വിനി 24. ത്രിപുര.


☸ആദ്യം നമ്മളിൽ നിന്നു തുടങ്ങി,തുടർന്ന് നമ്മുടെ കുട്ടികളെ എല്ലാ ദിവസവും ഗായത്രി ചൊല്ലുവാൻ പ്രേരിപ്പിക്കുക, മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയുക.



-ആനോ ഭദ്രാ ക്രതവോ
യന്തു വിശ്വത:-🕉



****************
Vedic explaination

ഗായത്രി മന്ത്രം
ഗായന്തം ത്രായതേ ഇതി ഗായത്രി എന്നു പറയാറുണ്ട്.
ഗായത്രീമന്ത്രം ജപിക്കുന്ന ഉപാസകനെ അത് രക്ഷിക്കുന്നു എന്ന്.

ഗായത്രീ എന്നതു് ഒരു ഛന്ദസാണ്.
ഛന്ദസ് എന്നാൽ ഒരു വരിയിൽ എത്ര അക്ഷരമുണ്ടെന്ന കണക്ക്.
ഇതിൽ 23 അക്ഷരം.
ഗായത്രി ഛന്ദസിന് 24 അക്ഷരമാണുള്ളത്.
അതിനാൽ ഇത് നി ചൃ ഗായത്രി അഥവ ഊന ഗായത്രി എന്നു പറയുന്നു.
ഒരക്ഷരം കൂടിയാൽ അത് ഭൂരി അഥവ ബൃഹത് ഗായത്രി .

മന്ത്രം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ടത് , അതിന്റെ അർഥവ്യത്യാസം വരാത്ത വിധം ചൊല്ലണമെന്നതാണ്.
ധിയോ യോ ന: പ്രചോദയാത്
എന്ന ഭാഗത്ത് , ന: എന്നാൽ ഞങ്ങളുടെ എന്നർഥം.
ന മാത്രമായാൽ വേണ്ട എന്നർഥം.
മന്ത്രം പറയുന്നതു്, ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നാണ്.
ന എന്നായാൽ പ്രചോദിപ്പിക്കണ്ട എന്നർഥം വരും.
അതിനാൽ മന്ത്രം ചൊല്ലുമ്പോൾ ന എന്നതു് വിസർഗം ചേർത്ത് നഹ എന്ന് ചൊല്ലണം.
ഹകാരം വ്യക്തമാകാത്തതിനാൽ അതിനൊരു സൂത്രം പാണിനി മഹർഷി നല്കിയുട്ടുണ്ട്.
വിസർഗത്തിന് ശേഷം പകരം വരികയാണെങ്കിൽ വിസർഗം ഫ കാരമായി ചൊല്ലാമെന്ന് .
അതായത്,
ധിയോ യോ നഫ് പ്രചോദയാത്
എന്ന് . ഇപ്പോൾ അർഥവ്യത്യാസമുണ്ടാകില്ല.
ഇനി ചൊല്ലുന്ന വിധം

Friday, 3 February 2017

Suryanamaskaram

*നിത്യവും സൂര്യനമസ്കാരം ഒരു ശീലമാക്കുക*
🌞🌞🌞🌞🌞🌞🌞🌞🌞🌞

*ധ്യാനശ്ലോകം*
🌞🌞🌞🌞🌞▬▬▬▬▬▬

*ധ്യേയ സദാ സവിതൃ മണ്ഡല മദ്ധ്യവർത്തീ*
*നാരായണ സരസിജാസന സന്നിവിഷ്ട്ട*
*കേയൂരവാൻ മകരകുണ്ഡലവാൻ കിരീടി* *ഹാരീഹിരണ്മയവപുർധൃതശംഖചക്ര*

*അര്‍ത്ഥം  :-*
🌞🌞🌞🌞🌞

*കിരണങളുതിരുന്ന ഹിരന്മയശരീരത്തില്‍ മകരകുണ്ഡലങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങള്‍ധരിച്ച് സവിതൃമണ്ഡലത്തില്‍ മധ്യത്തില്‍എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു*

*സൂര്യനമസ്കാരമന്ത്രം*
🌞🌞🌞🌞🌞🌞🌞🌞▬

*1. ഓം മിത്രായ നമഃ*
*2. ഓം രവയേ നമഃ*
*3. ഓം സൂര്യായ നമഃ*
*4. ഓം ഭാനവേ നമഃ*
*5. ഓം ഖഗായ നമഃ*
*6. ഓം പൂഷ്ണേ നമഃ*
*7. ഓം ഹിരണ്യഗര്‍ഭായ നമഃ*
*8. ഓം മരീചയേ നമഃ*
*9. ഓം ആദിത്യായ നമഃ*
*10. ഓം സവിത്രേ നമഃ*
*11. ഓം അര്‍ക്കായ നമഃ*
*12. ഓം ഭാസ്കരായ നമഃ*
*13. ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ*

*ഫലശ്രുതി*
🌞🌞🌞🌞

*ആദിത്യസ്യ നമസ്കാരാന്‍*
*യേ കുര്‍വ്വന്തി ദിനേ ദിനേ*
*ആയുര്‍പ്രജ്ഞാ ബലം വീര്യം*
*തേജസ്ത്വേഷാം ച ജായതേ*

*അര്‍ത്ഥം  :-*
 🌞🌞🌞🀊
*ദിവസേന സൂര്യനമസ്കാരം ചെയ്യുന്നവര്‍ക്കെല്ലാം ആയുസ്,  പ്രജ്ഞ , ബലം,  വീര്യം,  തേജസ്  എന്നിവ  ഉണ്ടാകുന്നു*

*പഠിക്കുവാനും ക്രമപ്രകാരം ഓര്‍മ്മിക്കുവാനും സഹായിക്കുന്ന ഒറ്റ മന്തം*
🌞🌞🌞🌞🌞🌞🌞🌞🌞🌞

*ഓം മിത്രരവിസൂര്യഭാനുഖഗപൂഷ്ണ*
*ഹിരണ്യഗര്‍ഭ മരീചാദിത്യ,*
*സവിത്രര്‍ക്ക ഭാസ്കരേഭ്യോ നമഃ*
*ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ*

*സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.*

*ശ്വാസക്രമം*
🌞🌞🌞🌞

*സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.*

*ഐതിഹ്യം*
🌞🌞🌞🌞

*ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.*

*ശാസ്ത്രീയം*
🌞🌞🌞🌞

*സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢതയും ആരോഗ്യവും ലഭിക്കുന്നതിനാല്‍ രോഗാണുക്കളുടെ ആക്രമണവും കുറയുന്നു.*

*തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്*

*സൂര്യ നമസ്കാരം <> കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive System)*
🌞🌞🌞🌞🌞🌞🌞🌞🌞🌞
 
               *വായും, വയറും, കരളും, പിത്താശയവും, പക്വാശയവും, കുടലുകളും, ആഗ്നേയ-ഗ്രന്ഥിയും, (pancreas) ഉൾപ്പെടുന്ന ദഹനവ്യവസ്ഥയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നു. വിശപ്പും ദീപനവും പാചനവും മെച്ചപ്പെടുന്നു.*

*സൂര്യ നമസ്കാരം <>    ഹോർമോണുകളുടെ നല്ല പ്രവർത്തനം (Endocrine system)*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നേരെയാക്കുന്നു. കഴുത്ത് ഭാഗം വലിയുകയും വളയുകയും അമരുകയും ചെയ്യുന്നതുകൊണ്ടു എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ്-ഗ്രന്ഥി പ്രത്യേകിച്ചും പ്രവർത്തനോന്മുഖമാവുന്നു*

*സൂര്യ നമസ്കാരം <> ശരീര മാലിന്യ വിസർജ്ജനം (Excretory system)*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *മല-മൂത്ര-വിയർപ്പുകൾ  വേണ്ടവിധം  പുറം തള്ളപ്പെടുന്നതു കൂടാതെ, ശ്വാസകോശത്തിൽ വളരെയധികം വായു നിറഞ്ഞു ഒഴിയുന്നതുകൊണ്ടു രക്തത്തിൽ ഒക്സിജൻ കൂടുതലായി ലയിക്കുകയും ശരീര മാലിന്യങ്ങൾ ഉഛ്വാസ വായുവിലൂടെ ഏറ്റവും അധികം   പുറത്താകുകയും ചെയ്യുന്നു (Respiratory System). ഇക്കാരണത്താൽ വിയർപ്പിന്റെ ദുർഗ്ഗന്ധം ഇല്ലാതാകുന്നു.*

*സൂര്യ നമസ്കാരം <> പ്രഭാ വലയം (Aura)*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *ശരീരത്തിലുള്ള പ്രധാന നാഡികളായ 'ഇഡ', 'പിംഗള' എന്നിവയെ ക്രമപ്പെടുത്തി വ്യക്തികളിലുള്ള സ്ത്രീ-പുരുഷ-സ്വഭാവ-അംശങ്ങളെ ക്രമീകരിക്കുന്നു. നട്ടെല്ലിന്റെ    അടിയറ്റത്തുള്ള  മൂലാധാരം (root) മുതൽ ഉച്ചിയിലുള്ള സഹസ്രാരം (crown) വരെയുള്ള നാഡീ-മർമ്മ-കേന്ദ്രങ്ങളായ ആധാരങ്ങളുടെ (chakraas) പ്രവർത്തനം ക്രമപ്പെടുത്തി സൂക്ഷ്മ ശരീരത്തെ ഓജസ്സുറ്റതാക്കുന്നു. ശാരീരിക- മാനസിക- ആരോഗ്യം സമ്പൂർണ്ണമാക്കുന്നു*

*സൂര്യ നമസ്കാരം <> മഹനീയമായ വ്യക്തിത്വം:*
🌞🌞🌞🌞🌞🌞🌞🌞🌞🌞

               *സദാ  ആനന്ദ ചിത്തരായി  ജീവിക്കുവനാവശ്യമായ മനോബലം ലഭിക്കും. ആത്മ ധൈര്യം, ശുഭാപ്തിവിശ്വാസം എന്നിവ വർദ്ധിക്കും.      വിഷാദ രോഗം, മാനസ്സിക സമ്മർദ്ദം, മനോവിഷമം, ഉന്മേഷക്കുറവു, മറവി, വേവലാതി മുതലായവ ഒഴിഞ്ഞു മനസ്സ് ശാന്തമാകുകയും  മഹനീയമായ ഒരു വ്യക്തിത്വത്തിനു  ഉടമ യാകുകയും ചെയ്യുന്നു.*  

*സൂര്യ നമസ്കാരം <> മൃതസഞ്ജീവനി*
🌞🌞🌞🌞🌞🌞🌞🌞🌞🌞

            *സൂര്യ നമസ്കാരം മുടക്കം വരുത്താതെ ആചരിച്ചു വന്നാൽ ഒരാൾക്ക്, ഏറ്റവും നല്ല ആരോഗ്യം, എപ്പോഴും ഉന്മേഷം, എല്ലാറ്റിനും കാര്യശേഷി, ദീർഘായുസ്സ്  എന്നിവ നല്കുന്ന ഒരു മൃതസഞ്ജീവനിയായി അനുഭവപ്പെടും.*

*സൂര്യ നമസ്കാരം <> രോഗപ്രതിരോധശേഷി (Immune System)*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *രോഗ പ്രതിരോധശേഷി പതിന്മടങ്ങ്‌ വർധിപ്പിക്കുന്നു. ജീവിത ശൈലീ രോഗങ്ങളായ ABCD (ആസ്ത്മ BP,കൊളസ്ട്രോൾ/ക്യാൻസർ, ഡയബെറ്റീസ്) തുടങ്ങിയവയെ ദൂരീകരിക്കുന്നു; കാലാവസ്ഥാ-ജന്യ വ്യാധികളെ ചെറുക്കുന്നു. നട്ടെല്ല് ശക്തിപ്പെടുന്നത് തന്നെ  കിഡ്നിത്തകരാറുകൾ ഉൾപ്പെടെയുള്ള അനേക രോഗങ്ങൾക്കും അസുഖങ്ങൾക്കും ലളിതവും ഫലപ്രദവുമായ പരിഹാരമാണ്. എല്ലാ അസ്ഥി സന്ധികളെയും ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുന്നതു കൊണ്ടു സന്ധി വേദന, നീര്, കഴപ്പ്, തേയ്മാനം , മറ്റു വാത രോഗങ്ങൾ എന്നിവ മാറ്റാൻ കഴിയും.*

*സൂര്യ നമസ്കാരം <> ജനറൽ ടോണിക് *
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *ഒരു ജനറൽ ടോണിക്കായി പ്രയോജനപ്പെടുന്നു . അത് കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു, നട്ടെല്ലിനു ശക്തിയും അയവും നല്കുന്നു. നെഞ്ചിനു വികാസമുണ്ടാക്കുന്നു, അരക്കെട്ടിനു അയവു തരുന്നു. അസ്ഥി വ്യവസ്ഥ യ്ക്കെന്നപോലെ (skeletal system) മാംസപേശികൾക്കും (MuscularSystem) ശരീര സന്ധികൾക്കും അസ്ഥി-തന്തുക്കൾക്കും (ligaments) ബലവും വലിവും നല്കുന്നു  ഹൃദയം, ശ്വാസകോശം, ആമാശയം, കുടൽ  തുടങ്ങിയ എല്ലാ ഉൾ-അവയവ- പ്രവർത്തനങ്ങളേയും മെച്ചപ്പെടുത്തുന്നു*

*സൂര്യ നമസ്കാരം <>  സൌന്ദര്യം*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *യുവത്വവും ആരോഗ്യവും പ്രായം ഏറിയാൽ പോലും നില നിർത്തും. രക്ത സഞ്ചാരം കൂടുന്നത് കൊണ്ടു മുഖ പ്രസാദം മങ്ങാതെ നില്ക്കും. ചർമ്മം തുടുത്ത് മിനുസപ്പെടും. പ്രായമോ, ജരയോ കയറില്ല . A twenty five face on a seventy five body. *
*സൂര്യ നമസ്കാരം വേഗത്തിൽ ചെയ്താൽ പൊണ്ണത്തടി കുറയും; ആഹാരം നിയന്ത്രിച്ചു കുറക്കുന്നതിനേക്കാൾ പെട്ടെന്നു തടികുറയും.* *ഉദരത്തിലും, കുട വയറിലും, ഇടുപ്പിലും, തുടയിലും, കഴുത്തിലും, താടിയിലുമുള്ള  അമിത കൊഴുപ്പ് ഒഴിഞ്ഞു മാറും. വയർ ഒതുങ്ങി  ആലിലയോ, സിക്സ് പായ്ക്കോ  ആവാൻ സഹായിക്കും. ശരീരത്തിനു നല്ല വഴക്കവും ചൊടിയും  ഉണ്ടാകും.*

*സൂര്യ നമസ്കാരം <> സുകേശം*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *കഴുത്തിനുള്ള  വ്യായാമം, തലയിലേയ്ക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുകയും, തലയോട്ടിക്കും മുടിക്കും മറ്റും  അധിക പോഷണം ലഭ്യമാക്കുകയും ചെയ്യും.  തന്മൂലം മുടികൊഴിച്ചിൽ, കഷണ്ടി,  നര  എന്നിവ വരാതിരിക്കും.*

*സൂര്യ നമസ്കാരം <> പൊക്കം*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *മുടക്കം കൂടാതെ ശരിയായി  ചെയ്താൽ, നട്ടെല്ലിലെ കശേരുക്കൾക്കു വലിവുണ്ടാകുകയും പൊക്കം കൂടി വരുകയും ചെയ്യും.*

*സൂര്യ നമസ്കാരം <> സ്ത്രീ ജീവിത സാഫല്യം / നവ യൌവ്വനം (Reproductive system)*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *സ്ത്രീകൾക്ക് അണ്ഡാശയം, ഗർഭാശയം എന്നിവ മെച്ചപ്പെടുന്നതു കൊണ്ട്, ആർത്തവത്തകരാരുകളോ, മാസമുറ-വേദനയോ വരില്ല.*  *അങ്ങനെ വേദനയില്ലാത്ത മാസമുറ , മനംപിരട്ടലും, ഛർദ്ദിയും ഇല്ലാത്ത ഗർഭാരംഭം, ഭാരബോധവും ആലസ്യവും ഇല്ലാത്ത  ഗർഭകാലം, പ്രശ്നങ്ങളില്ലാത്ത സുഖപ്രസവം,  ആരോഗ്യമുള്ള സൽസന്താനം, ഗുണമേറിയ മുലപ്പാൽ മുതലായവ സ്ത്രീകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളാണു.*
*സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികത്തകരാറുകളോ ബലഹീനതയോ ഉണ്ടാവുകയില്ല.  ദാമ്പത്യ ജീവിതം    ഭദ്രമാകും*

*സൂര്യ നമസ്കാരം <> സജീവ നാഡീ വ്യവസ്ഥ ( Nervous System)*
🌞🌞🌞🌞🌞🌞🌞🌞🌞🌞

              *പുതിയ  കോശങ്ങൾ സൃഷ്ടിച്ചു  മസ്തിഷ്ക്കത്തെ    പ്രബലപ്പെടുത്തുന്നു. നട്ടെല്ലിലെ സുഷുമ്ന, നാഭി പ്രദേശത്തെ നാഡീകേന്ദ്രമായ മണിപൂരകചക്രം  എന്നിവയുടെ  പ്രവർത്തനം  ഉത്തേജിതമാകുന്നു.* *തത്ഫലമായി ഉന്നതമായ പ്രതിഭാ-ധനം, ഏകാഗ്രത, ബുദ്ധിശക്തി, ഓർമ്മശക്തി, ധാരണാ ശേഷി  ഇവ  വർദ്ധിക്കുന്നു. *
*മസ്തിഷ്ക്ക-രക്ത-സ്രാവം , പക്ഷാഘാതം എന്നിവയെ ചെറുക്കാൻ സാധിക്കും.  മറവി രോഗമുണ്ടാക്കുന്ന രാസ ഘടകങ്ങളെ  സൂര്യ നമസ്ക്കാരം പുറം തള്ളും*

*സൂര്യ നമസ്കാരം <> പ്രബല ഹൃദയം: ( Cardiovascular System)*
🌞🌞🌞🌞🌞🌞🌞🌞🌞🌞

             *ഹൃദയത്തിന്റെയും രക്ത ധമനികളുടെയും പേശികൾ ശക്തിപ്പെടുത്തുന്നു. രക്ത സഞ്ചാരം വർദ്ധിപ്പിക്കുന്നു.*  *ശരീരത്തിന്റെ  എല്ലാ കോശങ്ങളിലും   വായുവും ഊർജ്ജവും പോഷണവും   എത്തുന്നു.     അവ  ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു.*