Saturday 10 August 2024

Onake Obavva

 This is the house of Onake Obavva at Chitradurga Fort in Karnataka. A little far away from her house is the spot where she single-handedly eliminated over a hundred soldiers of Hyder Ali with an onake, a pestle, in 1779. Ontisalaga Madakari Nayaka was then the Raja of Chitradurga. He defended his kingdom twice from the attacks of Hyder Ali. It was during Hyder Ali's third attack that Onake defended Chitradurga Fort for several hours. 


After many days of trying to find an entry into the fort, Hyder Ali's soldiers could locate this secret narrow passage to the fort wherein only one soldier at a time could pop up and gain entry. Every time an enemy soldier popped up his head from this passage, Onake hit him. In a few hours, bodies of the dead soldiers piled up all around. Onake single-handedly defended Chitradurga Fort for several hours until she attained Veergati.


Onake Obavva was the wife of Kahale Mudda Hanuma, a guard of a watchtower at Chitradurga Fort. Engaged only in household chores and never trained in fighting, she could eliminate over a hundred of the enemy soldiers! That's love for the motherland and the power of Shakti! 


The valor of Onake Obavva is described in detail in Chapter 42 in Book 2 of #SaffronSwords

 (link: https://www.amazon.in/SAFFRON-SWORDS-Book-2-Manoshi-Sinha/dp/B0B5LGY2ZY/) along with 51 more episodes/chapters of valor of our warrior ancestors from 8th century to independence.


- Manosi A Sinha.


https://www.facebook.com/share/p/vbTBoaRqtNFL9NzR/?mibextid=oFDknk


Wednesday 7 August 2024

Star signs and its Ganapathy

 ഇരുപത്തിയേഴ് (27) നക്ഷത്രക്കാർക്കും വിധിച്ചിട്ടുള്ള ഗണേശ രൂപം :-


ഓരോ നക്ഷത്രക്കാർക്കും ഉള്ള ഗണപതി രൂപങ്ങൾ ചേർക്കുന്നു, വിഘ്‌നങ്ങൾ അകലാനും ഐശ്വര്യം വന്നു ചേരാനും അതാതു നക്ഷത്ര ഗണപതി പ്രീതിപ്പെടുത്തുന്നത് നല്ലതാണ് 


1 അശ്വതി - ദ്വിമുഖ ഗണപതി

2 ഭരണി - സിദ്ധ ഗണപതി

3 കാർത്തിക - ഉച്ചിഷ്ട ഗണപതി

4 രോഹിണി - വിഘ്ന ഗണപതി

5 മകയിരം - ക്ഷിപ്രഗണപതി

6 തിരുവാതിര - ഹേരംബ ഗണപതി

7 പുണർതം - ലക്ഷ്മി ഗണപതി

8 പൂയം - മഹാഗണപതി

9 ആയില്യം - വിജയ ഗണപതി

10 മകം - നൃത്യ ഗണപതി

11 പൂരം - ഊർധ്വ ഗണപതി

12 ഉത്രം - ഏകാക്ഷര ഗണപതി

13 അത്തം - വരദ ഗണപതി

14 ചിത്തിര - ത്രയക്ഷര ഗണപതി

15 ചോതി - ക്ഷിപ്ര പ്രസാദ ഗണപതി

16 വിശാഖം - ഹരിദ്രാ ഗണപതി

17 അനിഴം - ഏകദന്ത ഗണപതി

18 തൃക്കേട്ട - സൃഷ്ടി ഗണപതി

19 മൂലം - ഉദ്ധാന ഗണപതി

20പൂരാടം - ഋണമോചന ഗണപതി

21 ഉത്രാടം - ഢുണ്ഡിഗണപതി

22 തിരുവോണം - ദ്വിമുഖ ഗണപതി

23 അവിട്ടം - ത്രിമുഖ ഗണപതി

24 ചതയം - സിംഹ ഗണപതി

25 പൂരുരുട്ടാതി - യോഗ ഗണപതി

26 ഉത്രട്ടാതി - ദുർഗ ഗണപതി

27 രേവതി - സങ്കടഹര ഗണപതി


💛ഓം മഹാഗണപതയേ നമഃ💛


_________🙏🙏🙏

Sunday 4 February 2024

Why Gyanvapi?

 *💫🛕💫ജ്ഞാനവാപി അങ്ങനെയൊരു സംസ്കൃതനാമം ഒരു മുസ്ലിം പള്ളിയുടെ പേരാവാൻ ഒരു സാധ്യതയും ഇല്ലെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാം അപ്പോൾ ശരിക്കും എന്തായിരുന്നു ജ്ഞാനവാപി...🚩* 


*അത് സനാതന ധർമ്മത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നു ഹൈന്ദവ ഗ്രന്ഥങ്ങളിൽ എവിടെയെങ്കിലും ജ്ഞാനപാപിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ.?*


 ഒരു മുസ്ലിം മക്കക്ക് ഹജ്ജിനു പോകുന്നത് പോലെ, ഒരു ക്രിസ്ത്യാനി ജെറുസലേം സന്ദർശിക്കുന്നത് പോലെ ഒരു സനാതന ഹിന്ദുവിന്റെ ഏറ്റവും വലിയ ആഗ്രഹം ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് കാശിക്ക് പോകണമെന്നാണ്. കാശിയിലെ പരമശിവനെ വിശ്വനാഥനായാണ് ഹിന്ദുക്കൾ ആരാധിക്കുന്നത്. ഈ വിശ്വത്തിന്റെ മുഴുവൻ നാഥൻ കാശി വിശ്വനാഥൻ. ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരമാണ് കാശി ഏദൻസിനേക്കാൾ പുരാതനമായ നഗരം. മാത്രമല്ല സകല അറിവുകളുടെയും അവസാനത്തെ വാക്കും മോക്ഷ മാർഗ്ഗവും കാശിയായിരുന്നു. കാശിയിൽ വച്ച് മരിച്ചാൽ കാശിയിൽ ശവം ദഹിപ്പിച്ചാൽ ആ ആത്മാവ് ശിവപാതം പോകുമെന്നാണ് ഹൈന്ദവ വിശ്വാസം. അതുകൊണ്ടുതന്നെ ഹിന്ദു ധർമ്മത്തിന്റെ അടിവേരുളക്കാൻ കാശിയ നശിപ്പിക്കണമെന്ന് മുഹമ്മദ് കോറി മുതൽ ഔറംഗസീബ് വരെയുള്ള ഇസ്ലാമിക അധിനിവേശക്കാർ കൃത്യമായി മനസ്സിലാക്കിയിരുന്നു. 


ചരിത്രത്തിൽ ഇസ്ലാമിക മത വർഗീയ അധിനിവേശ ശക്തികളാൽ മൂന്നിലധികം തവണ ആക്രമിക്കപ്പെട്ട ക്ഷേത്രമാണ് കാശി. പക്ഷേ ഓരോ വട്ടം തകർക്കപ്പെടുമ്പോഴും ആ ക്ഷേത്രം വർദ്ധിത വീര്യത്തോടെ വീണ്ടും ഉയർത്തെഴുന്നേറ്റു നിന്നു ഗുപ്ത രാജാക്കന്മാർ മുതൽ മറാത്ത സാമ്രാജ്യത്തിന്റെ രാജ്ഞി അഹല്യ ഭായ് ഹോൾകർ വരെ കാശി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി നടത്തിയ പോരാട്ടങ്ങൾ ചെറുതല്ല..


വീണ്ടും വീണ്ടും ഉയർത്തെഴുന്നേൽക്കുന്ന കാശിയെ എങ്ങനെ എന്നെന്നേക്കുമായി നശിപ്പിക്കാം എന്ന് ചിന്തിച്ച് ഔറംഗസീബ് കണ്ടെത്തിയ വഴിയാണ് ക്ഷേത്രം തകർത്ത് അവിടെ പള്ളി നിർമ്മിക്കുക എന്നത്. ആ തന്ത്രം വിജയിച്ചു. ശതാബ്ദങ്ങൾ കഴിഞ്ഞിട്ടും സ്വന്തം സംസ്കാരത്തിന്റെ ആണിവേരായി ആരാധനാമൂർത്തിയെ തിരികെ കിട്ടാൻ നിയമ യുദ്ധം നടത്തേണ്ട ഗതികേടിലാണ് ഇന്ന് ഹിന്ദുക്കൾ. അയോദ്ധ്യക്ക് ശേഷം കാശിയിലും, മധുരയിലും എല്ലാം ഇതുതന്നെയാണ് ഹിന്ദുക്കളുടെ അവസ്ഥ. സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം കഴിഞ്ഞിട്ടും സ്വന്തം ദൈവത്തെ ഒന്ന് ആരാധിക്കാൻ ഒരു വിളക്കുകൊളുത്താൻ നിയമ പോരാട്ടം നടത്തേണ്ട ദുരവസ്ഥ ഭാരതത്തിലെ ഭൂരിപക്ഷ ജനതയ്ക്ക് മാത്രമാണുള്ളത്..


ക്ഷേത്രങ്ങൾ തകർത്ത് പള്ളി നിർമ്മിച്ച ഇസ്ലാമിക രാജാക്കന്മാരെക്കാൾ വലിയ ക്രൂരതയാണ് സ്വാതന്ത്ര്യാനന്തര ഭാരതം ഭരിച്ച കോൺഗ്രസ് ഹിന്ദുക്കളോട് ചെയ്തത്. ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15 എങ്ങനെയാണോ നിലനിന്നിരുന്നത് ആ സ്ഥിതി തുടരുമെന്ന് 1991ൽ  PLACE OF WORSHIP ACT എന്ന പേരിൽ നിയമം കൊണ്ടുവന്നു. അതായത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഹിന്ദുക്കൾക്ക് ഇനി ഒരിക്കലും അവരുടെ ക്ഷേത്രങ്ങൾ തിരിച്ചു കിട്ടാതിരിക്കാൻ ഉള്ള ഒരു വൻ കുരുക്ക് ആണ് മതേതരത്വത്തിന്റെ മറവിൽ കോൺഗ്രസ് ഗവൺമെന്റ് ഉണ്ടാക്കി വച്ചത്. അയോദ്ധ്യ പ്രശ്നം അന്ന് ചൂട് പിടിച്ചുനിന്നിരുന്നതിനാൽ വോട്ട് ചോർച്ച ഭയന്ന് അയോദ്ധ്യ മാത്രം ഈ നിയമത്തിൽ നിന്ന് ഒഴിവാക്കി...


*ശരി നമുക്ക് ജ്ഞാനവാപി യിലേക്ക് തിരിച്ചു വരാം...🚩*


വേദവ്യാസ മഹർഷി രചിച്ച സ്കന്ദപുരാണത്തിലാണ് ജ്ഞാനവാപിയെ കുറിച്ച് വിവരിക്കുന്നത്. സ്കന്ദപുരാണം അയോധ്യ രാമ ജന്മ ഭൂമി കേസിലും ഹിന്ദുക്കൾക്ക് അനുകൂലമായ വിധി നേടിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഗ്രന്ഥമാണ്. 18 പുരാണങ്ങളിൽ ഏറ്റവും വലിയ പുരാണമാണ് സ്കന്ദപുരാണം. ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള ഈ മഹാപുരാണം..👇


1. മഹേശ്വരകാണ്ഡം


2. വൈഷ്‌ണവകാണ്ഡം


3. ബ്രഹ്മകാണ്ഡം


4. കാശികാണ്ഡം


5. അവന്ത്യകാണ്ഡം


6. നഗരകാണ്ഡം


7. പ്രഭാസകാണ്ഡം 


എന്നിങ്ങനെ ഏഴ് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ  കാശികാണ്ഡത്തിലാണ് ജ്ഞാനവാപിയെ കുറിച്ചുള്ള വിശദമായ വിവരണങ്ങൾ ഉള്ളത്. 


*ആയിരത്തിലധികം ശോകങ്ങൾ ഉള്ള കാശികാണ്ഡത്തിലെ  ജ്ഞാനവാപിയെ കുറിച്ചുള്ള ചില പരാമർശങ്ങൾ ഹിന്ദുക്കളുടെ അറിവിലേക്കായി വിശദീകരിക്കാം..🚩🙏*


*ആദ്യമായി കാശി എന്ന പേര് എങ്ങനെ വന്നു എന്ന് നമുക്ക് നോക്കാം...🚩*


അഗസ്ത്യ മഹർഷിയും സ്കന്ദനും തമ്മിലുള്ള സംഭാഷണമായാണ് സ്കന്ദപുരാണം എഴുതപ്പെട്ടിരിക്കുന്നത്. ഈ ശ്ലോകത്തിൽ  അഗസ്ത്യമഹർഷി സ്കന്ദനായ മുരുക ഭഗവാനോട് ചോദിക്കുകയാണ്...🚩


 *എന്തുകൊണ്ടാണ് കാശി ഇങ്ങനെ ആറു പേരുകളിൽ അറിയപ്പെടുന്നത്...?🚩*

വാരാണസീതി കാശീ രുദ്രവാസ ഇതി പ്രഭോ


ആവാപ നാമധേയാനി കഥമേതാനി സാപുരി 


ആനന്ദകാനനം രമ്യം അവിമുക്തമനന്തരം 


മഹാശ്‌മശാനമിതി കഥം ഖ്യാതം ശിഖിധ്വജ 


ഏതദിച്ഛാമ്യഹം ശ്രോതും സന്ദേഹം മേ പനോദയ


സ്കന്ദപുരാണത്തിലെ കാശികാണ്ഡത്തിലെ അധ്യായം 26 ലെ നാലാമത്തെയും, അഞ്ചാമത്തെയും ശ്ലോകമാണിത്.


*അഗസ്ത്യ മഹർഷി ചോദിച്ച കാശിയുടെ ആറു പേരുകൾ ഇവയാണ്...👇🚩*


1. വാരാണസി


2. കാശി


3. രുദ്രവാസം


4. ആനന്ദ കാനനം


5. അവിമുക്ത ക്ഷേത്രം


6. മഹാശ്മശാനം


*ഈ ഓരോ പേരിനെക്കുറിച്ചും വിശദമായ വിവരണം സ്കന്ദപുരാണം നൽകുന്നുണ്ട്. അതെല്ലാം വിശദീകരിക്കാൻ സമയമില്ലാത്തതിനാൽ ജ്ഞാനവാപിയുമായി ബന്ധപ്പെട്ട രണ്ടു പേരുകൾ മാത്രം നമുക്കിന്ന് പരിശോധിക്കാം...🚩*


*1. കാശി...*


കാശ് എന്നാൽ സംസ്കൃതത്തിൽ പ്രസരിക്കുന്നത് എന്നാണ് അർത്ഥം. നാം സാധാരണയായി ഉപയോഗിക്കുന്ന വാക്കാണല്ലോ പ്രകാശ് എന്നത് പ്രാ എന്നാൽ മുന്നോട്ടു ചലിക്കുന്നത്. കാശ് എന്നാൽ പ്രസരിക്കുന്നത്. അതുപോലെ ബുദ്ധി പ്രകാശ് എന്ന വാക്കിന് ബുദ്ധിയെ മുന്നോട്ട് പ്രസരിപ്പിക്കുന്നത് എന്നർത്ഥം.


*2. അവിമുക്ത ക്ഷേത്രം*


ശിവ പാർവതിമാർ എല്ലാകാലവും വസിച്ച സ്ഥലമാണ് കാശി. ഒരു സാഹചര്യത്തിലും അവർ ഇവിടം വിട്ടു പോയിട്ടില്ല. അതുകൊണ്ട് കാശിയെ അവിമുക്ത ക്ഷേത്രം എന്ന് വിളിക്കുന്നു.


*അടുത്തതാണ് നമ്മുടെ പ്രധാന വിഷയം എന്താണ് ജ്ഞാനവാപി...🚩*


*കാശിയുടെ ഭൂമിശാസ്ത്ര ഘടന ഇങ്ങനെ വിവരിക്കുമ്പോൾ അവിടെയുള്ള ഓരോ വിശുദ്ധ വസ്തുക്കളെക്കുറിച്ചും സ്കന്ദൻ  അഗസ്ത്യ മഹർഷിക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. അങ്ങനെ വിവരിക്കുന്നതിനിടയിലാണ് അഗസ്ത്യ മഹർഷി ഈ ചോദ്യം ചോദിച്ചത്...👇*


സ്‌കന്ദ... ജ്ഞാനോദ തീർത്ഥസ്യ മഹാത്മ്യം വദ സംപ്രാതം ജ്ഞാനവാപിം പ്രശംസംതി യദ സ്വർഗ്ഗൗകസോപ്യലം


സ്കന്ദ... എന്തുകൊണ്ടാണ് ഈ കിണറിനെ ജ്ഞാനവാപി എന്ന് എല്ലാവരും വിളിക്കുന്നത് എന്ന് പറഞ്ഞു തന്നാലും... 


(ശ്ലോകം 1, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)


*അതിന് സ്കന്ദൻ്റെ മറുപടി ഇങ്ങനെയാണ്...👇🚩*

ഘടോത്ഭവ മഹാപ്രാജ്ഞ ശൃണു പാപ പ്രണോദിനി ജ്ഞാനവാപ്യാ സമുദ്പത്തിം കഥ്യമാനാം മയാധുനാ.


അഗസ്ത്യ ജ്ഞാനവാപിയുടെ ഉത്ഭവത്തെക്കുറിച്ചും, ആത്മീയ പ്രാധാന്യത്തെ കുറിച്ചും ഞാൻ നിനക്ക് ഉപദേശിച്ചു തരാം. 


(ശ്ലോകം 2, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)


*ഇങ്ങനെ സ്കന്ദപുരാണത്തിലെ കാശികാണ്ഡത്തിൽ 33 ആം അധ്യായത്തിൽ തുടങ്ങുന്ന ജ്ഞാനവാപിയെ കുറിച്ചുള്ള ഈ വിവരണം 300 ശ്ലോകങ്ങളോളം നീണ്ടുനിൽക്കുന്നുണ്ട്. ഒന്നും, രണ്ടുമല്ല ജ്ഞാനവാപിയെ കുറിച്ചു മാത്രം വിവരിക്കുന്ന 300 ശ്ലോകങ്ങൾ...🚩*


*സനാതന ധർമ്മത്തിൽ ജ്ഞാനവാപിയുടെ പ്രാധാന്യം എത്രത്തോളം എന്ന് മനസ്സിലാക്കാൻ അത് മാത്രം മതിയാകും. ജ്ഞാനവാപിയുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദൻ പറയുന്ന വിവരണം ഇങ്ങനെയാണ്...👇🚩*

ചഘാന ച തൃശൂലേന ദക്ഷിണാശോപകണ്ഠത കുണ്ഡ, പ്രജണ്ഡ വേഗേന രുദ്രോരുദ്രവപുർധര


(ശ്ലോകം 16, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)

 

ലിംഗോത്ഭവ മൂർത്തിയെ ശാന്തനാക്കാൻ പരമശിവൻ തന്റെ തൃശൂലം വിശ്വനാഥ ജ്യോതിർ ലിംഗത്തിന്റെ തെക്കുഭാഗത്ത് തറച്ചു അപ്പോൾ അവിടെ ഒരു കുളം രൂപപ്പെട്ടു. ജ്ഞാനവാപിയുടെ കൃത്യമായ സ്ഥാനമാണ് ഈ ശ്ലോകത്തിലൂടെ വിവരിക്കുന്നത് എന്ന് മാത്രമല്ല വിശ്വനാഥ ജ്യോതിർലിംഗം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് ഇന്നത്തെ തർക്കത്തിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് ഈ ശ്ലോകം നൽകുന്നത്. ജ്യോതിർലിംഗത്തിന്റെ തെക്ക് ഭാഗത്താണ് ജ്ഞാനവാപിയെങ്കിൽ ജ്ഞാനവാപിയുടെ വടക്കുഭാഗത്തായിരിക്കണം കാശി വിശ്വനാഥ ജ്യോതിർലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നത്.. അതായത് ഇന്നത്തെ ജ്ഞാനവാപി പള്ളിയുടെ ഭാഗത്ത്.


*അവസാനമായി ജ്ഞാനവാപിയുടെ പ്രാധാന്യത്തെ കുറിച്ച് സ്കന്ദപുരാണം പറയുന്നത് കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. ആ ശോകം ഇങ്ങനെയാണ്...👇🚩*

ജ്ഞാനരൂപോഹമേവാത്രം  ദ്രവമൂർത്തിം വിധായ ച ജാട്യവിധ്വംസനം കുര്യാം കുര്യാം ജ്ഞാനോപദേശനം.


(ശ്ലോകം 50, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)


ജാട്യത്തെ നശിപ്പിക്കാനും അതായത് അറിവില്ലായ്മയെ ഇല്ലാതാക്കാനും ജ്ഞാനം പകരാനും ഞാൻ സ്വയമേവ ജലരൂപം സ്വീകരിച്ചു. അതായത് ജ്ഞാനവാപിയിലെ  ജലം സ്വയമേവ ശിവരൂപമാണ് എന്നർത്ഥം. 


*പൂജിക്കപ്പെടേണ്ട ആ പുണ്യ ജലമാണ് ഇന്ന് കാലും, മുഖവും കഴുകാൻ പള്ളി വിശ്വാസികൾ  ഉപയോഗിക്കുന്നതെന്ന് ഓർക്കണം....🚩🙏*

*സത്യം ജയിക്കട്ടെ. ജയിക്കപ്പെടേണ്ട സത്യം ആരുടെ പക്ഷത്താണെന്ന് പരമോന്നത കോടതിയെ നാം പഠിപ്പിക്കേണ്ട കാര്യമില്ല അത് സുപ്രീം കോടതിയുടെ ലോഗോയിൽ തന്നെയുണ്ട് യതോ ധർമ്മ തതോജയ മഹാഭാരതത്തിൽ വേദ വ്യാസ മഹർഷി പറഞ്ഞ ശ്ലോകം. എവിടെ ധർമ്മം മുണ്ടോ അവിടെ ജയം മുണ്ട്.


*സനാതന ധർമ്മം ജയിക്കട്ടെ....*

*ഹര ഹര മഹാദേവ്....🚩🙏*


FB post copied 🙏

Tuesday 15 August 2023

Nilavilak



*🪷🛕നിലവിളക്ക്🛕🪷*


ദേഹശുദ്ധി വരുത്തിയതിനു ശേഷമേ നിലവിളക്ക് കൊളുത്താവൂ


ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. ദിവസവും നിലവിളക്ക് കൊളുത്തുന്ന പാരമ്പര്യമുള്ളവരാണ് നമ്മൾ കേരളീയർ. എന്നാൽ എങ്ങിനെ നിലവിളക്ക് കൊളുത്തണമെന്ന് എത്ര പേർക്കറിയാം? നമുക്കൊന്ന് നോക്കാം, നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ.


1. വിളക്ക് വെറും നിലത്ത് വെയ്ക്കരുത്

ബ്രഹ്മാ-വിഷ്ണു- മഹേശ്വരൻമാരുടെ ചൈതന്യമാണ് നിലവിളക്ക് ഉൾക്കൊള്ളുന്നത്. ആ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവില്ല എന്നാണ് വിശ്വാസം. അതിനാൽ പീഠത്തിനു മുകളിൽ വച്ചാണ് നിലവിളക്ക് കൊളുത്തേണ്ടത്.


2. നിലവിളക്ക് ശുദ്ധിയോടെ സൂക്ഷിക്കണം

നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. അതിനാൽ ദിനവും കഴുകി മിനുക്കി വേണം വിളക്ക് കൊളുത്തേണ്ടത്. തുളസിയില കൊണ്ട് വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തണം.


3 . ദേഹശുദ്ധി നിർബന്ധം : ദേഹശുദ്ധി വരുത്തിയതിനു ശേഷമേ നിലവിളക്ക് കൊളുത്താവൂ. ഈ സമയം പാദരക്ഷകൾ ഉപയോഗിക്കരുത്.


4. പുലർകാലത്തും സന്ധ്യാസമയത്തും വിളക്ക് കൊളുത്തണം.

ആദിത്യ ദേവനെ വണങ്ങുന്നതിനാണ് നിലവിളക്ക് കൊളുത്തുന്നത് .അതിനാൽ സൂര്യോദയത്തിലും അസ്തമയത്തിലും വിളക്ക് കൊളുത്തേണ്ടതുണ്ട്. പ്രഭാതത്തിൽ ഉദയസൂര്യനെ നമിക്കുന്നതിനായി കിഴക്കുഭാഗത്തെ തിരിയും സായാഹ്നത്തിൽ അസ്തമയ സൂര്യനെ വണങ്ങി പശ്ചിമ ദിക്കിലേക്കുള്ള തിരിയുമാണ് ആദ്യം കൊളുത്തേണ്ടത്.


5. തിരികളിടുമ്പോൾ കിഴക്കു ദിക്കിലേക്കും പടിഞ്ഞാറുദിക്കിലേക്കും ഈരണ്ടു തിരി കളിട്ട് വിളക്ക് കൊളുത്തണമെന്നാണ് പ്രമാണം. രണ്ടു തിരികളിടുന്നത് ധനവൃദ്ധിക്കും അഞ്ചുതിരികൾ സർവൈശ്വര്യത്തിനും. ഒറ്റത്തിരി മഹാവ്യാധി ക്ഷണിച്ചു വരുത്തും. മൂന്നു തിരികളും നാലു തിരികളും ദാരിദ്ര്യത്തിന് കാരണമാകും.


6. ഊതി കെടുത്തരുത് :- തിരികൾ ഊതിക്കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം.


7. വിളക്കിലുപയോഗിക്കേണ്ട എണ്ണ

പാചകം ചെയ്ത എണ്ണയോ വെള്ളം കലർന്ന എണ്ണയോ ഉപയോഗിക്കരുത് . എള്ളെണ്ണ ഉപയോഗിക്കുന്നത് ഉത്തമം.


8. എവിടെ നിന്ന് കൊളുത്തണം? :- നിലവിളക്ക് കൊളുത്തുമ്പോൾ തിരികൾക്ക് അഭിമുഖമായി നിൽക്കരുത്. സൂര്യതേജസ്സിനെ വിളക്കിൽ നിന്ന് മറയ്ക്കുന്നത് അശുഭമാണ്. വിളക്കിന്റെ തെക്കുഭാഗത്തു നിന്ന് തിരികൾ കൊളുത്തുന്നത് ഉചിതം. ഇനി ധൈര്യമായി നിലവിളക്ക് കൊളുത്തിക്കൊള്ളു.. 

  

Monday 12 June 2023

Uttramerur/Uthiramerur-Origin of Democracy


*While performing Bhumi Pujan of the new Parliament building, our PM mentioned about a place known as Uttramerur! Many of my friends phoned me, and asked me what is  so important for the PM to mention this?*


*There's some very good information about the Democratic Processes in ancient Bharateeya cities and villages! A must read!*

*Uthiramerur (TamilNadu) is a model of Democracy!*


*Uthiramerur is situated in Kancheepuram District, about 90 kms from Chennai!*


*It has a 1,250-year old history! There are three important Temples. The three Temples have a large number of inscriptions, notably those from the reigns of Raja Chola (985-1014 A.D.), his son Rajendra Chola, and the Vijayanagar Emperor Krishnadeva Raya!*


*During the period of  Parantaka Chola [907-955 A.D.]  the village administration was honed into a perfect system, through elections by the people!*


*In fact, inscriptions on Temple walls in several parts of Tamil Nadu refer to Village Assemblies!*


*“But it is at Uthiramerur on the walls of the Village Assembly (Mandapa) itself that we have the earliest inscriptions with complete information about how the elected Village Assembly functioned,”  says  R. Sivanandam, epigraphist at the Tamil Nadu Department of Archaeology!*


*It testifies to the historical fact that nearly 1,100 years ago, a village had an elaborate and highly refined electoral system, and even a well written Constitution, prescribing the mode of Elections! The details of this system of elective Village Democracy are inscribed on the walls of the Village Assembly (Grama Sabha Mandapa), a rectangular structure made of granite slabs!*


*“It is an outstanding document in the history of India! It is a veritable well written Constitution of the Village Assembly that functioned 1,000 years ago,”  says Dr. Nagaswamy, the famous archeologist!*


*The inscription, gives astonishing details about the Constitution of Wards, the qualifications of candidates standing for Elections, the Disqualification norms, the mode of election, the constitution of Committees with elected members, the functions of those Committees, the power to remove the wrongdoer, etc…”*


*The villagers even had the Right to Recall the elected representatives, if they failed in their duties!*


*What were the salient features?*


*The village was divided into 30 Wards, with one representative elected for each! Those who want to contest must be above 35 years of age, and below 70!*


*Only those who owned land that attracted tax could contest elections!* 


*Such owners should possess a house, built on a legally owned site (not on encroached public property)!*


*A person serving in any of the Committees could not contest again for the next three terms, each term lasting a year!*


*Elected members who accepted bribes, misappropriated others' property, committed incest, or acted against the public interest, suffered disqualification!*


*The entire village, including infants, had to be present at the Village Assembly Mandapa when elections were held!*


*Only the sick and those who had gone on a pilgrimage were exempted!*


*I first came to know about these not from our history books, not from my teachers in school and college, but from a book of Paramacharya, that contains his teachings!*


*In fact, T.N Sheshan, the former Election Commissioner was a bit dejected, when he was appointed as Chief Election Commissioner!* 


*He met Paramacharya, who was 97,when a visibly disappointed Seshan came to meet him! He immediately sensed the cause of his disappointment, and counseled him to treat the transfer as an opportunity granted by God to serve the Indian public!*


*He suggested that Seshan visit the Uthiramerur Temple and read through the details of Electoral Regulations prevalent in India about 1,000 years ago, including the qualifications of candidates who can contest elections!*


*In the words of Shree Seshan, ‘The credit for Electoral reforms must go to Kanchi Mahaswami, but for whom this would not have been possible. At 97, He had such clarity of thought, that he could describe minute details of the electoral rules embossed on the northern walls of the Uthiramerur Temple!*


*He mentioned to me that even implementing a tenth of these reforms, would be a great service to India!" The rest is history!*


*In the words of columnist TJS George, “Seshan showed what one man could do to ensure that democracy did not become a hydra-headed monster. In time, Seshan retired. And the monster was set free!"*


*I doubt how many of the politicians in Tamil Nadu know this? It was wonderful that our PM had shared this on the national stage so that everyone across the country know the richness of our tradition and culture!*


*The Vishnu Temple in Uthiramerur is quite unique, since it was built by Vishwa Karma, and it is the first Ashtanga Vimana to be constructed!*


*The Vimana in Ashtalakshmi Temple in Besant Nagar, Chennai was designed and built, copying this very Vimana!*


*Certainly a place to visit, to know and to understand our richness!*  

Thursday 13 April 2023

Malayatoor Shiva Temple

 മലയാറ്റൂർ മഹാദേവക്ഷേത്രം നഷ്ടമായതെവിടെ?

--------------------------------------

കഴിഞ്ഞ ദിവസം മലയാറ്റൂർ ക്ഷേത്രത്തെ ഓർമിപ്പിച്ചു കൊണ്ട് ചില വാചകങ്ങൾ കുറിച്ചിട്ടിരുന്നു.

ഹിന്ദുസെൻ്റിമെൻ്റ്സ് ചോദ്യം ചെയ്തു കൊണ്ട് ഇതരമതപ്രീണനം നടത്തുന്നത് രാഷ്ട്രീയമായിട്ടും അല്ലാതെയും ശരിയായ പോക്കല്ല എന്ന് വ്യക്തമാക്കാൻ ഉദ്ദേശിച്ചായിരുന്നു ആ കുറിപ്പ്. 


അതേ തുടർന്ന് മലയാറ്റൂരിനെ സംബന്ധിച്ചു അല്പം കൂടി വിശദീകരണം ആവശ്യമുണ്ട് എന്ന് പലഭാഗങ്ങളിൽ നിന്നും താൽപര്യപ്പെടുകയുണ്ടായി. അതിൻപ്രകാരം തയ്യാറാക്കിയ ഒരു കുറിപ്പ് ആണിത്.


 മലയാറ്റൂരിൽ പ്രശസ്തമായി ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു എന്നും തിരുനായത്തോട് ക്ഷേത്രത്തേക്കാൾ പ്രാചീനമായ അത് ഭരണസൗകര്യാർത്ഥം പഴയ രാജഭരണകാലത്ത് തന്നെ നായത്തോട് ദേവസ്വത്തിൻ്റെ നിയന്ത്രണത്തിൽ ആക്കപ്പെട്ടിരുന്നു എന്നതും  അത്യാവശ്യം ചരിത്രബോധമുള്ള ആളുകൾക്ക് അറിവുണ്ടായിരിക്കും.

ഈ ക്ഷേത്രം പിൽക്കാലത്ത് തകരുകയോ തകർക്കുകയോ ഉണ്ടായി എന്നാണു അറിഞ്ഞിട്ടുള്ളത്. 

ആദി ശങ്കരാചാര്യ സ്വാമികളുടെ ബാല്യകാലജീവചരിത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ശിവക്ഷേത്രം മലയാറ്റൂരിൽ സ്ഥിതി ചെയ്തിരുന്നതാണ് എന്നും തൃശൂർ വടക്കുംനാഥക്ഷേത്രമോ വെള്ളമാൻ തുള്ളി ക്ഷേത്രമോ അല്ല എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. 

മലയാറ്റൂർ ദേശത്തിൻ്റെ ദേവത എന്ന നിലയിൽ പ്രൗഢിയോടെ പരിപാലിക്കപ്പെട്ടു വന്നിരുന്ന അനവധി ഭൂസ്വത്തുക്കൾ ചുറ്റുവട്ടത്ത് ചേർന്നു തന്നെ ഉണ്ടായിരുന്ന ടി ക്ഷേത്രത്തിൻ്റെ   അവശിഷ്ടങ്ങൾ കണ്ടവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ തന്നെ പ്രസ്തുത ക്ഷേത്രാവശിഷ്ടങ്ങളുടെ ഫോട്ടോഗ്രാഫ് ശേഖരിച്ച് സൂക്ഷിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. ഈ വിഷയത്തിൽ റവന്യൂ വകുപ്പുമായി ബന്ധം ഉണ്ടായിരുന്ന ആളും എഴുത്തുകാരനുമായ യശ:ശരീരനായ ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ വളരെയധികം പരിശ്രമങ്ങൾ ചെയ്തിട്ടുള്ളതും സാമൂഹികരാഷ്ടീയരംഗത്തു ഉണ്ടായിരുന്ന ചില പ്രബലൻമാരുടെ പ്രതിരോധവും ഇടപെടലും കാരണം പിൻവലിയുകയും ചെയ്തിട്ടുള്ളതാണ് എന്ന് മുതിർന്ന ആളുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 


 മലയാറ്റൂർ മഹാദേവക്ഷേത്രം എവിടെയാണ് നഷ്ടപ്പെട്ടു പോയതിൻ്റെ അന്വേഷണം, മലയാറ്റൂരിലെ നഷ്ടപ്പെട്ടു പോയ ചില ദേവസ്വം ഭൂമികളുടെ തത്സ്ഥിതി പരിശോധനയിൽ നിന്നും ആരംഭിക്കുന്നത് നന്നായിരിക്കും.


ഇങ്ങനെ നോക്കുമ്പോൾ 

1905 ലെ സർവേ പ്രകാരം നായത്തോട് ദേവസ്വത്തിന് മലയാറ്റൂർ വില്ലേജിൽ ഉള്ളതായി രേഖകളിൽ കാണപ്പെടുന്ന വസ്തുവകകൾ താഴെ പറയും പ്രകാരം ആണ്.


നായത്തോട് ദേവസ്വത്തിന്റെ പട്ടയ അവകാശ നമ്പർ [1] 


1) സർവെനമ്പർ:  324/1 - 16 സെന്റ്, 

2) സർവെനമ്പർ: 324/3 ൽ - 1 ഏക്കർ 75 സെന്റ്, 

3) സർവെനമ്പർ: 37/1 -  5 ഏക്കർ 63 സെന്റ്, 

4) സർവെനമ്പർ: 43 ൽ -  3 ഏക്കർ 53 സെന്റ്, 

5) സർവെനമ്പർ: 131ൽ  - 2 ഏക്കർ 2 സെന്റ്, 

6) സർവെനമ്പർ: 132 ൽ - ? ഏക്കർ 30 സെന്റ്, 

7) സർവെനമ്പർ: 134 ൽ - 3 ഏക്കർ 87 സെന്റ്, 

8) സർവെനമ്പർ: 143 ൽ - 3 ഏക്കർ 54 സെന്റ്, 

9) സർവെനമ്പർ: 145 ൽ - 1 ഏക്കർ 15 സെന്റ്, 

10) സർവെനമ്പർ: 146/1 ൽ - 2 ഏക്കർ 8 സെന്റ് 

11) സർവെനമ്പർ: 146/2 ൽ - 1 ഏക്കർ 22 സെന്റ്, 

12) സർവെനമ്പർ: 147 ൽ - 1 ഏക്കർ 15 സെന്റ്, 

13) സർവെനമ്പർ: 148ൽ - 17 ഏക്കർ 70 സെന്റ്, 

14) സർവെനമ്പർ: 149/1ൽ-  1 ഏക്കർ 43 സെന്റ്, 

15) സർവെനമ്പർ: 152ൽ  - 2 ഏക്കർ 12 സെന്റ്, 

16) സർവെനമ്പർ: 155 ൽ - 1 ഏക്കർ 27 സെന്റ്, 

17) സർവെനമ്പർ: 161/1 ൽ - 61 സെന്റ്, 

18) സർവെനമ്പർ: 161/3 ൽ  - 81 സെന്റ്, 

19) സർവെനമ്പർ: 164ൽ -  1 ഏക്കർ 40 സെന്റ്, 

20) സർവെനമ്പർ: 196ൽ - 1 ഏക്കർ 11 സെന്റ്,

21) സർവെനമ്പർ: 234/1 ൽ - 6 ഏക്കർ 90 സെന്റ്, 

22) സർവെനമ്പർ: 235 / 1 ൽ -  64 സെന്റ്, 

23) സർവെനമ്പർ: 236/1 ൽ -  3 ഏക്കർ 77 സെന്റ്, 

24) സർവെനമ്പർ: 238/1 ൽ - 16 ഏക്കർ 53 സെന്റ്, 

25) സർവെനമ്പർ: 239 ൽ - 1 ഏക്കർ 26 സെന്റ്, 

26) സർവെനമ്പർ: 240ൽ -  1 ഏക്കർ 56 സെന്റ്, 

27) സർവെനമ്പർ: 241 ൽ -  1 ഏക്കർ 12 സെന്റ്, 

28) സർവെനമ്പർ: 242/1ൽ -  60 സെന്റ്, 

29) സർവെനമ്പർ: 242/3 ൽ -  1 ഏക്കർ 8 സെന്റ്, 

30) സർവെനമ്പർ: 244/1 ൽ - 80 സെന്റ്, 

31) സർവെനമ്പർ: 244/4 ൽ - 3 ഏക്കർ 84 സെന്റ്, 

32) സർവെനമ്പർ: 244/6 ൽ -  2 ഏക്കർ 41 സെന്റ്, 

33) സർവെനമ്പർ: 245/1 ൽ - 1 ഏക്കർ 96 സെന്റ്, 

34) സർവെനമ്പർ: 245/3 ൽ -  4 ഏക്കർ 85 സെന്റ്, 

35) സർവെനമ്പർ: 245/5 ൽ - 92 സെന്റ്, 

36) സർവെനമ്പർ: 247/1ൽ - 81 സെന്റ്, 

37) സർവെനമ്പർ: 247/2 ൽ - 4 സെന്റ്, 

38) സർവെനമ്പർ: 248 / 1ൽ - 1 ഏക്കർ 13 സെന്റ്,

39) സർവെനമ്പർ: 249/1ൽ - 3 ഏക്കർ 71, 

40) സർവെനമ്പർ: 249/3 ൽ - 7 ഏക്കർ 14 സെന്റ്, 

41) സർവെനമ്പർ: 249/4 ൽ - 16 സെന്റ്, 

42) സർവെനമ്പർ: 250 ൽ - 80 സെന്റ്, 

43) സർവെനമ്പർ: 252 ൽ - 1 ഏക്കർ 5 സെന്റ്, 

44) സർവെനമ്പർ: 254/1 ൽ - 73 സെന്റ്, 

45) സർവെനമ്പർ: 254/2 ൽ - 1 ഏക്കർ 29 സെന്റ്, 

46) സർവെനമ്പർ: 255 ൽ - 3 ഏക്കർ 68 സെന്റ്, 

47) സർവെനമ്പർ: 256/1 ൽ - 3 ഏക്കർ 84 സെന്റ്, 

48) സർവെനമ്പർ: 257/1 ൽ - 2 ഏക്കർ 64 സെന്റ്, 

49) സർവെനമ്പർ: 258/1 ൽ - 1 ഏക്കർ 17 സെന്റ്, 

50) സർവെനമ്പർ: 258/3 ൽ - 1 ഏക്കർ 10 സെന്റ്, 

51) സർവെനമ്പർ: 259 ൽ - 1 ഏക്കർ 55 സെന്റ്, 

52) സർവെനമ്പർ: 260/1 ൽ - 24 സെന്റ്, 

53) സർവെനമ്പർ: 260/2 ൽ - 1 ഏക്കർ 80 സെന്റ്,

54) സർവെനമ്പർ: 261/2ൽ - 1 ഏക്കർ 23 സെന്റ്,

55)സർവെനമ്പർ:  262/1ൽ - 64 സെന്റ്, 

56) സർവെനമ്പർ: 263 ൽ - 46 സെന്റ്, 

57) സർവെനമ്പർ: 272 ൽ - 55 സെന്റ്, 

58) സർവെനമ്പർ: 273/1 ൽ - 4 ഏക്കർ 87 സെന്റ്, 

59) സർവെനമ്പർ: 273/3 ൽ - 28 സെന്റ്, 

60) സർവെനമ്പർ: 335 / 2 ൽ - 32 സെന്റ്, 

61) സർവെനമ്പർ: 336/1 ൽ - 33 സെന്റ് 

62) സർവെനമ്പർ: 314/1 ൽ - 1 ഏക്കർ 21 സെന്റ് 

63) സർവെനമ്പർ: 315/2ൽ - 4 ഏക്കർ 30 സെന്റ്

64) സർവെനമ്പർ: 316/3 ൽ - 3 ഏക്കർ 51 സെന്റ്, 

65) സർവെനമ്പർ: 318/2 ൽ -  4 ഏക്കർ 76 സെന്റ്, 

66) സർവെനമ്പർ: 318/5 ൽ - 45 സെന്റ്, 

67) സർവെനമ്പർ: 318/6 ൽ - 54 സെന്റ്, 

68) സർവെനമ്പർ: 328/1 ൽ - 29 സെന്റ്, 

69) സർവെനമ്പർ: 328/3 ൽ - 30 സെന്റ്, 

70) സർവെനമ്പർ: 329/1ൽ - 65 സെന്റ്, 

71) സർവെനമ്പർ: 329/3 ൽ - 2 ഏക്കർ 25 സെന്റ്, 

72) സർവെനമ്പർ: 330/1 ൽ -  90 സെന്റ്, 

73) സർവെനമ്പർ: 336/ 4 ൽ - 35 സെന്റ്, 

74) സർവെനമ്പർ: 337/2ൽ 34 സെന്റ്, 

75) സർവെനമ്പർ: 337/3 ൽ -  1 ഏക്കർ 60 സെന്റ്, 

76) സർവെനമ്പർ: 337/5 ൽ - 1 ഏക്കർ 94 സെന്റ്, 

77) സർവെനമ്പർ: 338/1 ൽ - 12 ഏക്കർ 64 സെന്റ്, 

78) സർവെനമ്പർ: 338/2 ൽ - 17 സെന്റ്, 

79) സർവെനമ്പർ: 338/ 4 ൽ - 40 സെന്റ്, 

80) സർവെനമ്പർ: 339/2 ൽ - 94 സെന്റ്, 

81) സർവെനമ്പർ: 341 ൽ - 2 ഏക്കർ 39 സെന്റ്, 

82) സർവെനമ്പർ: 393/1 ൽ - 2 ഏക്കർ 4 സെന്റ്, 

83) സർവെനമ്പർ: 393/2 ൽ  - 49 സെന്റ്, 

84) സർവെനമ്പർ: 396/1 ൽ -  83 സെന്റ്, 

85) സർവെനമ്പർ: 368 ൽ - ഏക്കർ 2 സെന്റ്, 

86) സർവെനമ്പർ: 399/1ൽ -  48 സെന്റ്

ഇങ്ങനെ 86 സർവേനമ്പറുകളിൽ നിരവധി ഏക്കർ ഭൂമിയാണ് നായത്തോട് ദേവസ്വത്തിന് പഴയ മലയാറ്റൂർ വില്ലേജിൽ ഉള്ളത് എന്ന് കാണുന്നു.

ഇത് കൂടാതെയും ചില വസ്തുക്കൾ ടി വില്ലേജിൽ നായത്തോട് ദേവസ്വം വക ആയിട്ടുണ്ട്. എന്നാൽ അവ മലയാറ്റൂർ പളളിയുടെ അടക്കം ചില പേരുകളിൽ പട്ടയം പതിപ്പിച്ചിരിക്കുന്നു എന്നാണു മനസ്സിലാക്കുന്നത്.


മലയാറ്റൂർ പള്ളിയുടെ പട്ടയ അവകാശ നമ്പർ - 138 എന്ന നിലയിൽ പള്ളിക്കാർ കൈവശം വെച്ചുപോരുന്ന വസ്തുക്കൾ ഇരിക്കെത്തന്നെ,  

പട്ടയം അവകാശ നമ്പർ 682 പ്രകാരം പള്ളി അനധികൃതമായി ദേവസ്വം ഭൂമിയിൽ പട്ടയം നേടി  എന്നു വിശ്വസിക്കാവുന്ന സാഹചര്യം കൂടി ഉണ്ട്.  


പട്ടയം അവകാശ നമ്പർ 682   പ്രകാരം 3 സർവേ നമ്പറുകളിലായി മലയാറ്റൂർ പള്ളി പറമ്പ് ഇനാം എന്ന നിലയിൽ 2 ഏക്കർ 18 സെൻ്റ് കൂടി പതിപ്പിച്ചിരിക്കുന്നു. 

ഈ വസ്തുക്കൾ നായത്തോട് ദേവസ്വം വക ജന്മം ആയി രേഖപ്പെടുത്തപ്പെട്ട ഭൂമികൾ ആണ്. 


1) സർവെ നമ്പർ : 326 ൽ - 

മലയാറ്റൂർ പള്ളിപ്പറമ്പ് ഇനാം

 -  84 സെന്റ്


 [അവകാശ നമ്പർ 682 മലയാറ്റൂർ പള്ളി ] 

നായത്തോട് ദേവസ്വം വക ജന്മം .


2) സർവെനമ്പർ 327 / 2 ൽ -  

മലയാറ്റൂർ പള്ളിപ്പറമ്പ് ഇനാം 

- 1 ഏക്കർ 17 സെന്റ് 


[അവകാശനമ്പർ 682 മലയാറ്റൂർ പള്ളി ] 

നായത്തോട് ദേവസ്വം വക ജന്മം .


3) സർവെനമ്പർ 327 / 2 ൽ - 

മലയാറ്റൂർ പള്ളിപ്പറമ്പ് ഇനാം

 - 17 സെന്റ് 

[ അവകാശ സമ്പർ 682 മലയാറ്റൂർ പള്ളി ] 

നായത്തോട് ദേവസ്വം വക ജന്മം .


 രണ്ടു കാര്യങ്ങൾ ആണ് ഇപ്പോൾ പ്രസക്തമായി തോന്നുന്നത്.

ഒന്ന്,  നായത്തോട് ദേവസ്വത്തിൻ്റെ 86 സർവേ നമ്പറുകളിൽ ആയി രേഖപ്പെടുത്തപ്പെട്ട ഭൂമികൾ ഇന്ന് ആരുടെ കൈവശം ആണ് ഉള്ളത്?


രണ്ട്, നായത്തോട് ദേവസ്വത്തിൻ്റെ ഭൂമിയുടെ മേൽ മലയാറ്റൂർ പള്ളി എങ്ങനെ ആണ് പട്ടയം നേടിയത്?


ഈ രണ്ടു ചോദ്യങ്ങൾക്ക് വസ്തുനിഷ്ഠമായ ഉത്തരം ലഭ്യമാകുമ്പോൾ മലയാറ്റൂർ മഹാദേവക്ഷേത്രം എവിടെയാണ് നഷ്ടപ്പെട്ടു പോയത് എന്നത് വ്യക്തമാകും എന്ന് തീർച്ചപ്പെടുത്താം.

ഇവിടെ പരാമർശിക്കപ്പെട്ട റവന്യൂ രേഖകൾ തേടിപ്പിടിച്ച് കൈമാറിയത് വടക്കൻ പറവൂർ സ്വദേശിയായ എ എം ഉദയൻ എന്നയാളാണ്. അദ്ദേഹത്തിനോടുള്ള നന്ദി ഇവിടെ തന്നെ പ്രകാശിപ്പിച്ചു കൊള്ളുന്നു.

- ഡോ: ഭാർഗവ റാം


https://m.facebook.com/story.php?story_fbid=pfbid0RwHyY9NKwkQoUxRzehKyutH14fXGJH8YoaPWqHzG81zSo8tGoPbvw1pbinHdTw3Al&id=100044453923273

Sunday 26 February 2023

Shivarathri

 മഹാശിവരാ:ശിവായ


ഏവർക്കും ആർഷവിദ്യാസമാജത്തിന്റെയും സഹോദരപ്രസ്ഥാനങ്ങളുടെയും മഹാശിവരാത്രി ആശംസകൾ..! 


മഹാശിവരാത്രിയുടെ മഹത്വം


ശ്രീപരമശിവന്റെ ആവിർഭാവദിനമാണ് ശിവരാത്രി. ആവിർഭാവം എന്നാൽ പ്രത്യക്ഷപ്പെടുക എന്നർത്ഥം. അകായനും നിരാകാരനും നിരവയവനും ആയ പരമശിവൻ മൂന്നു ലോകങ്ങളിലേയും ജീവികൾക്ക് മുന്നിൽ വേദം (ഈശ്വരജ്ഞാനം, സനാതനധർമ്മം) നൽകാനായി പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നതിനുള്ള പുണ്യദിനമാണ് ശിവരാത്രി. 

കാരണലോകത്തിലെ ബ്രഹ്മർഷികളായ നാരായണഋഷിക്കും ബ്രഹ്മഋഷിക്കും ഉണ്ടായ മായയെ നീക്കി അവർക്ക് പൂർണജ്ഞാനം നൽകി മോക്ഷം നൽകുവാൻ, അഗ്നിശൈലമായി- കാരണജ്യോതിർലിംഗമായി ശ്രീപരമേശ്വരൻ പ്രത്യക്ഷനായതാണ് ഇതിൽ ആദ്യത്തേത് ! കാരണലോകത്തിൽ മഹാരുദ്രനായും, സൂക്ഷ്മലോകത്തിൽ ശിവശങ്കരഋഷിയായും സ്ഥൂലലോകത്തിലെ ഭൂമിയിൽ ആദിയോഗിയായ ആദിനാഥനായും (ദക്ഷിണാമൂർത്തി) ദിവ്യദേഹങ്ങൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹം സനാതനധർമ്മം നൽകി. മായയുടെ കാളരാത്രിയെ നശിപ്പിച്ച് അജ്ഞാനത്തിന്റെ അന്ധകാരം നീക്കുവാനായി ശ്രീ പരമേശ്വരൻ ആവിർഭാവം ചെയ്ത ഈ സന്ദർഭങ്ങളെ അനുസ്മരിക്കുവാനാണ് നാം മഹാശിവരാത്രി ആചരിക്കുന്നത്. ത്രിഭുവനങ്ങളിൽ സനാതനധർമ്മം (വേദം) നൽകപ്പെട്ട നിർണായകസമയങ്ങളെ അനുസ്മരിച്ച് കാരുണ്യമൂർത്തിയായ പരമശിവനെ ഉപാസിക്കുന്ന ദിവ്യദിനം! സനാതനധർമ്മികൾ ആചരിക്കുന്ന പുണ്യദിനങ്ങളിൽ ഏറ്റവും മഹത്വം ശിവരാത്രിയ്ക്കാണ്. മഹാശിവരാത്രിവ്രതത്തിന്  വ്രതങ്ങളുടെ രാജാധിരാജസ്ഥാനം (ചക്രവർത്തിപദം)  

ഉണ്ടെന്ന് ഋഷികൾ സാക്ഷ്യപ്പെടുത്തുന്നു.


എന്നും നിലനിൽക്കുന്ന സനാതനനും വിശ്വത്തിന്റെയും കാലത്തിന്റേയും ജീവികളുടെയും നാഥനും ഈശ്വരനുമായ പരമേശ്വരനും ആണ് ശ്രീപരമശിവൻ.


വിശ്വേശ്വരനും  കാലേശ്വരനും  ആത്മേശ്വരനും ഭൂതേശ്വരനുമാണ് പരമശിവൻ. സകല ചരാചരങ്ങൾക്കും നാഥനായ സർവ്വേശ്വരനും അവിടുന്ന് തന്നെ !


കാരണലോകാധിപതികളായ ഭഗവാന്മാർ, സൂക്ഷ്മലോകവാസികളായ ദേവന്മാർ, സ്ഥൂലലോകജീവികൾ  എന്നിവരുടെയെല്ലാം ഈശ്വരനായതിനാലും തനിക്ക് തുല്യനായി മറ്റാരും ഇല്ലാത്തവനായതുകൊണ്ടും അദ്ദേഹം പരമേശ്വരനായി !


മൂന്ന് ലോകങ്ങൾ (ഭൗതിക- ഊർജ -ബോധ മണ്ഡലങ്ങൾ  അഥവാ സത്വരജോസ്തമോലോകങ്ങളായ കാരണ - സൂക്ഷ്മ-സ്ഥൂല ലോകങ്ങൾ),കാലം, ജീവികൾ എന്നിവയുണ്ടാകുന്നതിനും മുമ്പ് ഉണ്ടായിരുന്ന ആദ്യനും , ഇവയെല്ലാം ഉണ്ടാകുമ്പോഴും പരിണമിക്കുമ്പോഴും അതിന് ശേഷവും തന്റെ സ്വഭാവത്തിലോ ശക്തി വിശേഷങ്ങളിലോ മഹിമയിലോ മാറ്റം ഇല്ലാതെയും സൃഷ്ടി - പരിണാമങ്ങൾക്കോ, പ്രകൃതി നിയമങ്ങൾക്കോ വിധേയനാകാതെയും നിലകൊള്ളുന്ന അവ്യയനും , അവസാനം എല്ലാം തന്നിലേയ്ക്ക്  ലയിപ്പിച്ച് ഏകമാത്ര സത്യസ്വരൂപനായി വിളങ്ങുന്ന കേവലനും ആയതിനാൽ അദ്ദേഹം സനാതനനായി.


വേദം വാഴ്ത്തുന്ന ശിവൻ, വിഷ്ണു, ബ്രഹ്മാവ്, രുദ്രൻ, ശംഭു, ശങ്കരൻ, ഇന്ദ്രൻ, മിത്രൻ എല്ലാം പരമേശ്വരൻ തന്നെ! ഒരേ ഒരുവൻ്റെ വ്യത്യസ്ത പേരുകൾ!


മംഗളമൂർത്തിയായതിനാൽ ശംഭുവും, പരമനന്മ പ്രദാനം ചെയ്യുന്ന ശങ്കരനും, എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന വിഷ്ണുവും, വിശ്വോത്പത്തിയ്ക്ക് കാരണമായതിനാലും ബൃഹത്തായ സ്വരൂപവും ജ്ഞാനവും ഉള്ളതിനാൽ ബ്രഹ്മാവും, എല്ലാവരേയും രമിപ്പിക്കുന്ന രാമനും, സർവ്വരേയും തന്നിലേക്ക് ആകർഷിക്കുന്ന കൃഷ്ണനും, സർവ്വ ദു:ഖദുരിതങ്ങളേയും പാപങ്ങളെയും സംഹരിക്കുന്ന ഹരനും, ജ്ഞാനം നൽകി മോക്ഷം നൽകുന്ന രുദ്രനും ആയ പരംജ്യോതിസച്ചിദാനന്ദസ്വരൂപിയായ ഏക പരബ്രഹ്മ തത്വമാണ് സനാതനധർമ്മത്തിലെ പരമശിവൻ.


ശ്രീപരമശിവനെ ഈശ്വരന്മാരുടെയെല്ലാം ഈശ്വരനായ  മഹേശ്വരനായും, കാരണ- സൂക്ഷ്മ-സ്ഥൂല ലോകങ്ങളുടെയെല്ലാം അധിപനായ വിശ്വനാഥനായും,  കാലത്തിന്റെ നാഥനായ മഹാകാളനായും,  ജീവികളുടെയെല്ലാം  ആശ്രയമായ പശുപതിയായും വേദോപനിഷത്തുക്കളും, ഋഷിപരമ്പരകളും  ഒരുപോലെ വർണ്ണിക്കുന്നു !


ജനനമരണ രഹിതനായ ഏകരക്ഷകനായതിനാൽ അജൈകപാത്തും എല്ലാത്തിന്റേയും അധിഷ്ഠാനമായതിനാൽ അഹിർബുദ്ധ്ന്യനുമാണ് അദ്ദേഹം. അകായനും, നിരാകാരനും, നിരവയവനും,   നിരാമയനും, അനീശ്വരനും, നിരാശ്രയനുമാണ് ശിവതത്വം.


ശിവരാത്രി:


പരമപ്രേമമൂർത്തിയും കാരുണ്യവാരിധിയും ഭോലേനാഥുമായ മൃത്യുഞ്ജയന്റെ മഹിമയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും, അദ്ദേഹം നൽകിയ സനാതനധർമ്മശാസ്ത്രത്തെക്കുറിച്ച് അവബോധവും കർത്തവ്യമനോഭാവവും സൃഷ്ടിക്കുവാനും കൂടുതൽ ആഴത്തിൽ അദ്ദേഹത്തെ ഉപാസിക്കുവാനും  ഋഷിമാർ തെരഞ്ഞെടുത്ത ദിവസമാണ് ശിവരാത്രി.


ശിവരാത്രിക്ക് പിന്നിൽ:


ഭുവനത്രയങ്ങളിൽ ഏറ്റവും ഉയർന്ന  ലോകമായ കാരണലോകത്തിലെ ഭഗവാൻമാരായ നാരായണ ഋഷിയ്ക്കും ബ്രഹ്മ ഋഷിയ്ക്കും  മുന്നിൽ പരമേശ്വരനായ പരമശിവൻ കാരണജ്യോതി ലിംഗസ്വരൂപനായി ആദ്യമായി പ്രത്യക്ഷനായി ! ലോകത്തിന്റെ മായ നീക്കി ജ്ഞാനപ്രകാശം നൽകാനായിരുന്നു ഈ പ്രത്യക്ഷദർശനം. ഇത് ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും ഉൾപ്പടെയുള്ള  ഋഷിമാർ പല ദിവ്യസ്തോത്രങ്ങളിലൂടെ പരാമർശിക്കുന്നുണ്ട് ! ഈ ശുഭമുഹൂർത്തത്തിന്റെ സ്മരണാർത്ഥമായാണ് ഭക്തർ  ശിവരാത്രി ആചരിക്കുന്നത്. 


എല്ലാ ഈശ്വരപ്രതീകങ്ങളും ദേവീദേവന്മാരുമെല്ലാം പരമശിവനെയാണ് ഉപാസിക്കുന്നതെന്ന് ഋഷികൾ സാക്ഷ്യപ്പെടുത്തുന്നു. ശ്രീപത്മനാഭന്റെ അനന്തശയനത്തിലെ ആദ്യകാലപ്രതിഷ്ഠകളിൽ ശിവോപാസന ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അവതാര പുരുഷന്മാരായ ബദരിനാഥും, ശ്രീരാമനും, ശ്രീകൃഷ്ണനും പരമേശ്വരഭക്തന്മാരായിരുന്നു എന്ന് വാല്മീകി രാമായണവും വ്യാസമഹാഭാരതവും വ്യക്തമാക്കുന്നുണ്ട് ! രാമേശ്വരനും ഗോപേശ്വരനും ആയി പരമശിവൻ വാഴ്ത്തപ്പെടുന്നത് അതുകൊണ്ടാണ്.


ശിവരാത്രിയുടെ പ്രാധാന്യം:

സനാതനധർമ്മസ്ഥാപനദിനം ആണ് മഹാശിവരാത്രി. 


മായയുടെ കാളരാത്രിയെ നശിപ്പിച്ചു കൊണ്ട്  അജ്ഞാനത്തിന്റെ അന്ധകാരം  നീക്കുവാനായി കാരണലോകത്തിൽ ജ്ഞാനജ്യോതിപ്രദായകനായി വിശ്വത്തിൽ ആദ്യമായി പരമേശ്വരൻ പ്രത്യക്ഷനായ സന്ദർഭത്തെ അനുസ്മരിക്കുന്ന ദിവസമാണ് ശിവരാത്രി. ഈ ദിനത്തിന്റെ ആചരണം സാധകജീവിതത്തിൽ മഹത്വമേറിയതാണ്.


1. മായയെ മുച്ചൂടും മുടിക്കുവാൻ (തീർക്കുവാൻ) മായാതീതനായ മഹേശ്വരന് മാത്രമേ സാധിക്കൂ എന്ന് ജീവികളെ ഓർമ്മിപ്പിക്കുന്നു. 


2. സനാതനധർമ്മത്തിലെ ഏകേശ്വര ദർശനത്തെ (ഏകം സത് വിപ്രാ: ബഹുധാ വദന്തി) ഉറപ്പിക്കുന്ന പുണ്യദിനമാണ് ശിവരാത്രി.  


3. അജ്ഞാനത്തെ നീക്കുന്ന - ജ്ഞാനം പകർന്ന് തന്ന് എല്ലാവരെയും ആത്മബോധമുള്ളവരാക്കുക അഥവാ ജീവികളെയെല്ലാം ഭഗവാന്മാരായി ഉയർത്തുക എന്നത് പരമേശ്വരന്റെ മഹത്തായ കാരുണ്യത്തിന്റെ ഏറ്റവും വലിയ  തെളിവാണ്. ഈശ്വരന്റെ ഈ കൃപയെ/സ്നേഹത്തെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ശിവരാത്രി.


4. പ്രേമമൂർത്തിയും മംഗളദായകനും കരുണാവാരിധിയുമായ പരമശിവൻ  ജ്ഞാനം നൽകുക മാത്രമല്ല, സനാതനധർമ്മത്തിന്റെ മഹത്തായ ആർഷഗുരുപരമ്പരാസമ്പ്രദായത്തിന്റെ സംസ്ഥാപകനുമായി ! കാരണ ലോകങ്ങളിൽ മഹാരുദ്രനായും സൂക്ഷ്മ ലോകങ്ങളിൽ ശിവശങ്കര ഋഷിയായും സ്ഥൂല ലോകത്തിലെ ഭൂമിയിൽ ദക്ഷിണാമൂർത്തി അഥവാ ആദിനാഥൻ (ആദിയോഗി) ആയും അദ്ദേഹം സനാതനധർമ്മം (വേദം) നൽകി. സദാശിവനായ അദ്ദേഹത്തിൽ നിന്ന് തന്നെയാണ് ഗുരുപാരമ്പര്യത്തിന്റെയും തുടക്കം. ആദിഗുരുവായ അദ്ദേഹം എല്ലാ ലോകങ്ങളിലുമുള്ള ഗുരുപരമ്പരയിലൂടെ തന്റെ ദൗത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് യോഗിമാരുടെ അന്തർദർശനം (വെളിപാട്, Intuition) മുഖേനയും അദ്ദേഹം ജ്ഞാനം നൽകി, അഭംഗുരം ഇപ്പോഴും നൽകിവരുന്നു..! പരമേശ്വരനേയും അദ്ദേഹത്തിന്റെ മഹാകാരുണ്യത്തെയും, അദ്ദേഹം സ്ഥാപിച്ച ആർഷഗുരുപരമ്പരകൾ എന്ന സമ്പ്രദായത്തേയും  സനാതനധർമ്മജ്ഞാനലാഭത്തേയും സ്മരിക്കുന്ന ദിനം കൂടിയാണ് മഹാശിവരാത്രി! മറ്റൊരു പുണ്യദിനത്തിനും ഇത്രയും സവിശേഷതകളില്ല.


5. പരമേശ്വരൻ ആദ്യമായി കാരണലോകത്തിൽ കാരണാഗ്നിപർവ്വതം പോലെ പ്രത്യക്ഷനായ സന്ദർഭത്തെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവലിംഗാരാധനയും, ആന്തരികവും ബാഹ്യവുമായ ജ്യോതിസ്സിലും അഗ്നിയിലും ഈശ്വരനെ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമ്പ്രദായങ്ങൾ ഉണ്ടായത് !


മഹാശിവരാത്രി എങ്ങനെ ആചരിക്കാം?

 

1. ശ്രീപരമേശ്വരദർശനം, മഹിമ അറിയുക. സാധകധർമ്മം അനുഷ്ഠിക്കുക


2. പരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ വിശ്വമംഗളത്തിനായി നൽകിയ സനാതധർമ്മത്തോടുള്ള പഞ്ചകർത്തവ്യങ്ങൾ (അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം, സംരക്ഷണം) നിർവ്വഹിക്കുകയും ഈ കടമകളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയും  ചെയ്യുക.


3. സനാതനധർമ്മം എന്ന മഹാശാസ്ത്രം പഠിപ്പിക്കുന്ന ജീവിതതത്വങ്ങൾ, അഭ്യാസങ്ങൾ, നിയമങ്ങൾ  എന്നിവയനുസരിച്ച് ജീവിക്കുക, യഥാർത്ഥ രീതിയിൽ പഞ്ചമഹാകർത്തവ്യങ്ങളും പഞ്ചമഹായജ്ഞവും എങ്ങനെ നിർവ്വഹിക്കണമെന്ന് പഠിക്കുക, അതനുസരിച്ച് ജീവിക്കുക


4.അദ്ധ്യാത്മിക സാധനകൾക്ക്  കൂടുതൽ സമയവും ഊർജ്ജവും  നൽകുക

പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥന, സ്വാദ്ധ്യായം, സത്സംഗം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകണം. 


5. സാധനയ്ക്ക് സഹായകരമാകുന്ന തരത്തിലുള്ള വ്രതങ്ങൾ ശീലിക്കുക. 


6. ആദ്ധ്യാത്മിക നിയമങ്ങൾ പാലിക്കുക.


ഇങ്ങനെയാണ് ശിവരാത്രിവ്രതം ശരിയായി ആചരിക്കേണ്ടത്.


ജാഗ്രത:


ശിവരാത്രിയുടെ പേരിൽ ആധികാരികമല്ലാത്ത ചില അബദ്ധകഥകൾ ചിലർ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നുണ്ട് ! സനാതനധർമ്മതത്വം അറിയാതെ ചില നിഷ്കളങ്കർ ഇതൊക്കെ വിശ്വസിക്കുന്നുമുണ്ട് !! അശാസ്ത്രീയമായതെന്തും തള്ളിക്കളയാനുള്ള സ്വാതന്ത്ര്യം സനാതനധർമ്മം നമുക്ക് നൽകുന്നുണ്ട് എന്ന് ഓർമ്മിക്കുക ! ആധികാരികമായ ആർഷഗുരുപരമ്പരകളിൽ നിന്ന് കേട്ട് നേരിട്ട്  പഠിക്കേണ്ട വിദ്യയാണ് സനാതനധർമ്മം. (ഗുരുമുഖത്ത് നിന്ന് ശ്രവിക്കേണ്ടതിനാലാണ് വേദത്തെ  ശ്രുതി എന്ന് വിശേഷിപ്പിക്കുന്നത്.) വേദോപനിഷത് ഗ്രന്ഥങ്ങളും, ഇതിഹാസങ്ങളും, ദാർശനിക കൃതികളും, ഋഷിമാർ രചിച്ച ദിവ്യ സ്തോത്രങ്ങളുമാണ് ആധികാരിക ഗ്രന്ഥങ്ങൾ ! ഇവയിലൊന്നും   ഇത്തരം അബദ്ധകഥകളില്ല. പ്രത്യക്ഷം, അനുമാനം, ശ്രുതി(വേദം) എന്നീ പ്രമാണങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ എവിടെയുണ്ടെങ്കിലും  അത് ത്യജിക്കാനുള്ള ആഹ്വാനവുമുണ്ട് !! പുരാണങ്ങൾ ആധികാരികമല്ല. അതിൽ നല്ലതും ചീത്തയും ഉണ്ട്.


അതിനാൽ ആര് പറഞ്ഞാലും  എവിടെ എഴുതിയാലും അബദ്ധങ്ങൾ  തള്ളിക്കളയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല എന്ന് സാരം. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം: "കാളകൂടവിഷം ആമാശയത്തിലേക്ക് ഇറങ്ങാതിരിക്കാൻ പാർവ്വതി  പരമശിവന്റെ തൊണ്ടയ്ക്ക് പിടിച്ചു! വിഷം ഇറങ്ങാതിരിക്കാൻ  ഉറക്കമൊഴിഞ്ഞു. അതാണ് ശിവരാത്രി " എന്നിങ്ങനെ ചില അസംബന്ധകഥകൾ ശിവരാത്രിയുടെ പേരിൽ പ്രചരിക്കുന്നുണ്ട് !!


 ഈശ്വരമഹിമ മനസിലാക്കാതെയുള്ള ഇത്തരം  ബാലിശകഥകളുടെ പ്രചാരകരാകാതിരിക്കാനുള്ള വിവേകം കാട്ടുക !

ഈ പഴങ്കഥയിലെ  ചില  അബദ്ധങ്ങളും യുക്തിയില്ലായ്മയും ചൂണ്ടിക്കാട്ടാം!


1. ഈശ്വരൻ സനാതനും ജനിമൃതിരഹിതനുമാണ്. മൃത്യുഞ്ജയനായ അദ്ദേഹത്തിന് വിഷബാധയോ മരണമോ ഉണ്ടാകുമോ?അതോ ഈ യാഥാർത്ഥ്യം  പാർവ്വതിയ്ക്കറിയില്ല എന്നാണോ?


2.ഉഗ്രവിഷമുള്ള വാസുകിയെ കണ്ഠാഭരണമാക്കിയ മഹാദേവന് വിഷബാധ എങ്ങനെയുണ്ടാകും?


3. പാമ്പിൻ വിഷം കുടിച്ചാൽ ആർക്കും കുഴപ്പമൊന്നുമുണ്ടാകില്ല എന്നറിയുക. മൂർഖന്റേയും അണലിയുടെയും വിഷം കുടിക്കുന്നവരുണ്ട് (അൾസർ ഉള്ളവർ സൂക്ഷിക്കുക!). പാമ്പിൻ വിഷം രക്തത്തിൽ കലർന്നാലേ  പ്രശ്നമുള്ളൂ. (വിഷസഞ്ചിയുമായി  ആയുഷ്കാലം പാമ്പ് പോലും ജീവിക്കുന്നുണ്ടല്ലോ?!) 


4. രക്തത്തിൽ കലർന്ന് ശാരീരികപ്രവർത്തനങ്ങളിൽ കുഴപ്പം സൃഷ്ടിക്കുന്നത് കൊണ്ടാണ് മരണം ഉണ്ടാകുന്നത്. നിരാകാരനും, നിരവയവനും, അകായനുമായ ശ്രീ പരമേശ്വരന് ഇതൊക്കെ എങ്ങനെ ബാധകമാകും?!


5. ജീവികൾക്ക് സനാതനധർമ്മം നൽകാൻ വന്ന പരമേശ്വരന്റെ  പ്രത്യക്ഷരൂപമായ ആദിനാഥൻ (ശിവശങ്കരഋഷി , ദക്ഷിണാമൂർത്തി) കാരുണ്യമൂർത്തിയായതിനാൽ ലോകത്തെ രക്ഷിക്കാൻ കാളകൂടവിഷം കുടിച്ചിരിക്കാം. എന്നാൽ അദ്ദേഹത്തിന്റേത് അച്ഛനും അമ്മയ്ക്കും ജനിച്ച ജന്മശരീരമല്ല. പ്രത്യക്ഷരൂപം അഥവാ ഭവദേഹം (മായാശരീരം)  മാത്രമായ ഈ ദിവ്യശരീരത്തിൽ അഗ്നി, കാറ്റ്, വിഷം, ആയുധം മുതലായവ എങ്ങനെ ബാധിക്കും? സൂക്ഷ്മ ശരീരികളായ പിതൃക്കൾ പോലും സ്ഥൂലലോകത്തിലെ ഈ ഭീതികൾക്കതീതരാണെന്ന് യോഗികൾ പ്രസ്താവിക്കുന്നു ! (ശവസംസ്കാര രീതികൾ ദഹിപ്പിക്കുക, കുഴിച്ചിടുക, പുഴയിൽ ഒഴുക്കുക എന്നിങ്ങനെയാണെന്ന് ഓർമ്മിക്കുക.)


6. കഴുത്തിന് കുത്തിപ്പിടിച്ചാൽ വിഷം ഇറങ്ങില്ല എന്നത് മിഥ്യാധാരണയാണ്! (മനുഷ്യനാണെങ്കിൽ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും!)


7.രാത്രി ഉറക്കമൊഴിഞ്ഞാൽ വിഷം ബാധിക്കില്ല: ഇത്  പ്രാചീനകാലത്തെ അന്ധവിശ്വാസം മാത്രം! 


8. ശിവരാത്രി എന്ന് പറയുന്നത് രാത്രിയിൽ ഉറക്കമൊഴിയുന്നതിനുള്ള ഒരു വ്രതം മാത്രമല്ലെന്ന്  മനസിലാക്കുക. ഒരു ദിവസം മുഴുവൻ അഥവാ ശിവരാത്രിദിനം പ്രഭാതം മുതൽ പിറ്റേ ദിവസം പ്രഭാതം വരെ ഈശ്വരസ്മരണയോടെ കഴിയാനുള്ള പരിശ്രമമാണ് ആ ദിനത്തിന്റെ പ്രത്യേകത. ആരോഗ്യവും മനസും കഴിവും ഉള്ളവർക്ക് ചില വ്രതങ്ങൾ എടുക്കാം എന്ന് മാത്രം. മനോവാക്ശരീര നിയന്ത്രണമാണ് വ്രതം. ബ്രഹ്മചര്യവ്രതം, മൗനവ്രതം, മിതാഹാരവ്രതം, ഉപവാസ വ്രതം, നിദ്രാ ജാഗരണവ്രതം (ഉറക്കം ഉപേക്ഷിക്കൽ) എന്നിങ്ങനെ വ്രതങ്ങൾ കഴിവനുസരിച്ച് സ്വീകരിക്കാം. ചൈത്ര - അശ്വനി മാസ നവരാത്രികൾ പോലെ  ശിവരാത്രിദിനത്തിലും രാത്രികാലസാധനക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മാത്രം ! അല്ലാതെ "രാത്രി"യെന്നും "നിദ്രാജാഗരണ വ്രതം" എന്നും കേട്ട്   "വിഷം ഇറങ്ങാതിരിക്കാൻ രാത്രി ഉറങ്ങാതിരുന്നു" എന്ന മട്ടിലുള്ള അബദ്ധങ്ങളുടെ വക്താക്കൾ ആകാതിരിക്കുക!


പരമേശ്വരമഹിമയെക്കുറിച്ചുള്ള സാമാന്യ ധാരണ പോലുമില്ലാതെ വിശ്വനാഥനെ അപഹസിക്കുന്ന രീതിയിലുള്ള പഴങ്കഥകളും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന ഗതികേടിലേയ്ക്ക് ചെന്നു വീഴരുത് എന്നാണ് ആർഷവിദ്യാസമാജത്തിന്റെ എല്ലാവരോടുമുള്ള വിനീതമായ അഭ്യർത്ഥന.


അതുപോലെ മഹാശിവരാത്രി ആചരണത്തിന്റെ പേരിൽ മറ്റുള്ളവർക്ക് ശബ്ദശല്യമാകുന്ന രീതിയിലുള്ള മന്ത്രജപമോ ക്ഷേത്രങ്ങളിലെ ജപയന്ത്രങ്ങളുടെ ഉപയോഗമോ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് ! മൗനമാണ് ക്ഷേത്രങ്ങളിൽ അത്യാവശമായി വേണ്ടത്. ഭക്തർക്കിഷ്ടമുള്ള ജപമോ പ്രാർത്ഥനയോ എകാഗ്രതയോടെ ചൊല്ലാനുള്ള സാഹചര്യം ഒരുക്കുകയാണ് അഭികാമ്യം. ഇടയ്ക്ക് നടക്കുന്ന നല്ല ഭജനകൾ ഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കും. എന്നാൽ മന്ത്രം അങ്ങനെയല്ല. മന്ത്രം രഹസ്യഭാഷണമാണ്. മനനം ചെയ്യേണ്ടതിനാലാണ് അത് മന്ത്രമായത്. അടുത്തിരിക്കുന്നവർ പോലും കേൾക്കാതെ തന്നോട് തന്നെ ചൊല്ലി തന്നിൽ ലയിപ്പിക്കേണ്ട തത്വമാണ് മന്ത്രം ! അതുകൊണ്ട് അർത്ഥം മനസിലാക്കി ആർക്കും ഒരു ശല്യവും പ്രയാസവും അനുഭവപ്പെടാത്തരീതിയിൻ വേണം എല്ലാ അനുഷ്ഠാനങ്ങളും  നിർവഹിക്കേണ്ടത്. അല്ലെങ്കിൽ മറ്റൊരാളുടെ സാധനയ്ക്ക് ഭംഗം ഉണ്ടാക്കിയ ദോഷം നമ്മെ ബാധിക്കും. അന്യന്റെ സമാധാനം നശിപ്പിക്കുന്നതും സനാതനധർമ്മപ്രകാരം തെറ്റാണ്.


ഏവർക്കും   ശിവരാത്രി ആശംസിക്കുന്നു! ഓം നമഃശിവായ


ആർഷവിദ്യാസമാജം 🚩



#######

ന =നഭസ്സു

മ =മനസ്സ്

ശി = ശിരസ്സ്‌

വ = വചസ്

യ = യശസ്സ് അഞ്ചും  ശുദ്ധമാകട്ടെ


ഭാരതത്തിലെ എല്ലാ ആചാരങ്ങള്‍ക്കും ചന്ദ്രനുമായോ അല്ലെങ്കില്‍ സൂര്യനുമായോ ബന്ധമുണ്ടാകും .

 ശിവ രാത്രിയില്‍   ചന്ദ്രന്‍  ശോഷിക്കും  ഔഷധസസ്യങ്ങളില്‍ വിഷ ദോഷം ഉണ്ടാകും   ജീവ ജാലങ്ങളില്‍ ഗുണം കുറയും. 


വെളുത്ത പക്ഷങ്ങളില്‍ മരം മുറിച്ചാല്‍ ഉച്ച് കുത്തും ഊറാന്‍ തിന്ന് ജനലും വാതിലും നശിക്കും .ചന്ദ്ര ഗുണം നോക്കിയേ മരം മുറിക്കാവൂ .

 വേലിയേറ്റത്തിലും ഇറക്കത്തിലും ചന്ദ്രന് പങ്കുണ്ട് . ചിലപ്പോള്‍ കൈമുറിഞ്ഞാല്‍ അധികമായി രക്തം പോകും മാസമുറയിലും ചന്ദ്രന്‍റെ ആകര്‍ഷണം ഉണ്ട് . പലപ്പോഴും ചന്ദ്രന്‍റെ ആകര്‍ഷണം കൂടിയും കുറഞ്ഞും ഇരിക്കും ചില സമയങ്ങളില്‍ ദോഷവും ഉണ്ടാകും . ആയതിനാലാണ് ഏകാദശി വൃതമെടുക്കാന്‍ കാരണം . അമാവാസിക്കും പൌര്‍ണ്ണമിക്കും അഞ്ചു ദിവസം മുന്‍പാണ് ഏകാദശി .


എന്താണ് ഹലാഹലം ?  ഏകാദശി മുതല്‍ അമാവാസി വരെ  പ്രകൃതിയില്‍ ഉണ്ടാകാറുള്ള ജലം വായു എന്നിവയുടെ  മലിനീകരണത്തെ വിഷ്മയമെന്നോ ഹലാഹലമെന്നോ വിളിക്കാം  . അത് ചില മാസങ്ങളില്‍ കൂടുകയും കുറയുകയും ചെയ്യും . ഏകാദശിയിലെ വൃതാനുഷ്ട്ടാനം  അമാവാസിയിലെ ദോഷങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാകുന്നു . അപസ്മാരവും ആസ്തമയും അമാവാസിയില്‍ കൂടാറുണ്ടല്ലോ അതിനുള്ള മുന്നൊരുക്കങ്ങളാണ് എല്ലാ  വൃത അനുഷ്ട്ടാനങ്ങളും  .  


മനുഷ്യന്‍റെ മനസിന്‍റെ   ഓരോ ചലനങ്ങളും  ചന്ദ്രനെ ആസ്പദിച്ചാണ് മുന്നോട്ടു പോകുന്നത് ഭാരതത്തിലെ   ഒട്ടുമിക്കആഘോഷങ്ങളും    ആചാരങ്ങളും ചന്ദ്രനുമായി ബന്ധപ്പെട്ടു കിടക്കുന്നു   . പലമതങ്ങളുടെയും  ആചാരങ്ങളിലും ചന്ദ്രപ്പിറവി നോക്കാറുണ്ട്  .     ഏകാദശി മുതല്‍ ധനുമാസത്തിലെ  തിരുവാതിരയില്‍ തുടങ്ങി  വാസന്ത പഞ്ചമിയും കടന്നു  ശ്രാവണമാസത്തിലെ ഗുരു പൂര്‍ണ്ണിമയും  നുകര്‍ന്നും  അവിടന്നങ്ങോട്ട്  കൃഷ്ണ പക്ഷത്തിലെ ജന്മാഷട്ട്മിയില്‍ മതിമറന്നു സന്തോഷിക്കുന്നതും ചന്ദ്രനെ ആസ്പദമാക്കി കൊണ്ട് തന്നെയാണ്,


കര്‍ക്കിടകത്തില്‍ കറുത്തവാവിലും ചന്ദ്രനാണ് പ്രധാനം.

തുരുവാതരിയില്‍ പൂര്‍ണ്ണ ചന്ദ്രനെ നുകരാന്‍ അംഗനമാര്‍  രാത്രിയും ആടിയും പാടിയും രാത്രി കഴിച്ചു കൂട്ടുന്നു .


  .ശിവരാത്രി ആഘോഷത്തിലും കറുത്തവാവിലെ  ചന്ദ്രന്‍ ഉണ്ട്.


പൌര്‍ണ്ണമിയില്‍ മനസ്സ് സന്തോഷിക്കും.    കുയിലുകള്‍ ഇണയെ ആകര്‍ഷിക്കാന്‍  കൂവും.  അമാവാസിയില്‍ ഉന്മേഷക്കുറവുണ്ടാകും.

 പൂര്‍ണ്ണ  ചന്ദ്രന്‍ ശോഷിച്ചു അമാവാസിയില്‍ എത്തുന്ന കാല ഘട്ടo രോഗങ്ങള്‍ മൂര്ചിക്കും മനസ്സും രോഗവും തമ്മില്‍ ബന്ധിച്ചിരിക്കുന്നു . അപസ്മാരവും ആസ്മയും അമാവാസിയില്‍ മൂര്ചിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടല്ലോ .


 ഋഗ് വേദത്തിലെ പുരുഷ സൂക്തത്തില്‍  ഈശ്വരശക്തിയെ കുറിച്ച് വർണ്ണിക്കുന്ന ഭാഗത്തില്‍ 


 .ചന്ദ്ര മ  മന’സോ ജാതഃ  ....  ചന്ദ്രന്‍ മനസ്സായി ജനിച്ചു .

 ചക്ഷുസ്   സൂര്യോ’ അജായത |

മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാവായര’ജായത ||

നാഭ്യാ’ ആസീദന്തരി’ക്ഷo  | ശീര്‍ഷ്ണോ  ദ്യൗഃ സമ’വര്‍ത്തത  |

പദ്ഭ്യാം ഭൂമിര്‍ ദിശ;   ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||


ഋഗ് പത്താം മണ്ഡലത്തില്‍ കൊടുത്ത വരികളില്‍ ;;ചന്ദ്ര മ  മന’സോ ജാതഃ ;;ചന്ദ്രനെ  മനസ്സുമായി ബന്ധപ്പെടുത്തിയിരിക്കുന്നു


 ഈശ്വരന്‍റെ മനസ്സ് ''ചന്ദ്രനും  | '' കണ്ണ് സൂര്യനായും ജനിച്ചു .


 പുരുഷ  സൂക്തത്തെ കുറിച്ചുള്ള  പോസ്റ്റ് ആയി ഇതെടുക്കരുത്  ശിവ രാത്രിയെ വിവരിച്ചപ്പോള്‍  മനസ്സുമായി ചന്ദ്രന് ബന്ധമുണ്ടെന്നു മനസിലാക്കാൻ  പുരുഷ സൂക്തത്തിലെ വരികൾ എടുത്തു എന്ന് മാത്രം .


ചന്ദ്രനിലെ  ശോഷണമാണ് ശിവരാത്രി ദിവസത്തിലെ പ്രത്യേകത  ചന്ദ്രന്‍ ഔഷധിയാണ് ആയതിനാല്‍.

പ്രകൃതിയെ  അറിഞ്ഞു  ജീവിക്കണമെന്ന് ആയുര്‍വേദവും    ജോതിഷമെന്ന   ആറാം ശാസ്ത്രവും സര്‍വ്വത്ര പറയുന്നുണ്ട്  ജോതിഷഗ്രന്ഥപ്രകാരം ചന്ദ്രനില്‍  വര്‍ഷത്തില്‍ രണ്ടു പ്രാവിശം കടുത്ത  ദോഷമുണ്ടാകും .


 അതിലൊന്ന് ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലായി  വരുന്ന വിനായക ചതുര്‍ഥിയും കുംഭ  മാസത്തിലെ ചതുര്‍ ദശിയുമായ ശിവ രാത്രിയുമാണ്    ഭൂമിയിലെ മനുഷ്യനടക്കം സര്‍വ്വ സസ്യജീവ ജാലങ്ങള്‍ക്കും ചന്ദ്ര ദോഷത്താല്‍ ഔഷധഗുണം കുറഞ്ഞു   വിഷ രസം ഉണ്ടാകും .


 ജലരൂപത്തിലുള്ള   ഭക്ഷണങ്ങൾ ഉച്ചയ്ക്ക് ശേഷം   കഴിക്കരുത് വിശപ്പിനു ഒരിക്കല്‍ മാത്രം ഭക്ഷിക്കുക അതും പകൽ  പന്ത്രണ്ടു മണിക്ക് മുന്നേ   കഴിക്കുക സഹനശക്തിയുള്ളവര്‍ കരിക്കിന്‍ വെള്ളം മാത്രം കുടിച്ചു കഴിയുക .